2012, ഏപ്രിൽ 1, ഞായറാഴ്‌ച

Newspaper Edition


ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് ഐ.എസ്.ഐ. ചാരനെന്ന് വെളിപ്പെടുത്തല്‍
Posted on: 11 Jan 2011
ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ്‌കുമാര്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരനായിരുന്നെന്ന് അജ്‌മേര്‍ സ്‌ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദ്. മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് തന്നോട് ഇക്കാര്യം പറഞ്ഞതായാണ് അസീമാനന്ദ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച രേഖകള്‍ പുരോഹിതിന്റെ കൈവശമുണ്ടായിരുന്നു, എന്നാല്‍ രേഖകളൊരിക്കലും തന്നെ കാണിച്ചിരുന്നില്ല- അസീമാനന്ദ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞു. അസീമാനന്ദിന്റെ മൊഴിയില്‍നിന്നും പ്രധാന ഹിന്ദുഭീകരസംഘാംഗങ്ങളായ സന്ന്യാസിനി പ്രജ്ഞാസിങ്, കൊല്ലപ്പെട്ട സുനില്‍ ജോഷി എന്നിവരുമായി ബന്ധമുണ്ടായിരുന്ന സന്ദീപ് ദാംഗെയെക്കുറിച്ചുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സന്ദീപ് ഇപ്പോള്‍ ഒളിവിലാണ്. അസീമാനന്ദിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ. ഇന്ദ്രേഷിനെ വീണ്ടും ചോദ്യം ചെയേ്തക്കും. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ നേരത്തേ ഇന്ദ്രേഷിനെ ചോദ്യം ചെയ്തിരുന്നു.

മാലേഗാവ്, ഹൈദരാബാദ്, സംഝോത എക്‌സ്​പ്രസ് സ്‌ഫോടനക്കേസുകളില്‍ ഇന്ദ്രേഷടക്കം ഒട്ടേറെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പങ്ക് അസീമാനന്ദ് വെളിപ്പെടുത്തിയിരുന്നു. അജ്‌മേര്‍ ദര്‍ഗയില്‍ ആരാധനയ്ക്കായി എത്തുന്ന ഹിന്ദുക്കളെ ഭയപ്പെടുത്തി അതില്‍നിന്നു പിന്തിരിപ്പിക്കാനാണ് സ്‌ഫോടനം നടത്തിയതെന്ന് അസീമാനന്ദ് പറയുകയുണ്ടായി.

2005-ല്‍ ഗുജറാത്തിലെ ആശ്രമത്തില്‍ അസീമാനന്ദയെ സന്ദര്‍ശിച്ച ഇന്ദ്രേഷ്, ബോംബ് സ്ഥാപിക്കല്‍ അദ്ദേഹത്തിന്റെജോലിയല്ലെന്നും സുനില്‍ ജോഷിയെ അതിനു നിയോഗിച്ച കാര്യം പറഞ്ഞതായും അസീമാനന്ദ് വെളിപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല: