2011, ജനുവരി 30, ഞായറാഴ്‌ച

ജമാഅത്തിനെ കല്ലെറിയും മുമ്പ്"

ഇ.എ. ജോസഫ്
ഡയറക്ടര്‍, കേരള മദ്യവിമോചന സമിതി

'
ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്'
എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം.
തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു.
ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

ഞാനും ഒരു 'തീവ്രവാദി'യാണ്

ഉമേഷ് പള്ളിലാംകര, കളമശ്ശേരി.
തീവ്രവാദി, ഭീകരവാദി എന്നൊക്കെ കേള്ക്കുമ്പോള്മനുഷ്യരെ വെടിവെച്ചും ബോംബെറിഞ്ഞും വാളുകൊണ്ട് വെട്ടിയും കൊന്നൊടുക്കുന്ന കുറെ ആളുകളുടെ ചിത്രമായിരുന്നു മനസ്സില്വന്നിരുന്നത്. ബാബരി മസ്ജിദ് തകര്ത്തപ്പോഴും 9/11-ലെ സംഭവം നടന്നപ്പോഴും അവരോടുള്ള പകയും വിദ്വേഷവും മനസ്സില്കുമിഞ്ഞുകൂടിയിരുന്നു. എന്നാല്, അടുത്ത കുറെ ദിവസങ്ങളായി തീവ്രവാദത്തിന് മറ്റൊരുമുഖം കൂടിയുണ്ടെന്നുള്ള കാര്യം മനസ്സിലാകുന്നു. പിണറായി വിജയനും കോടിയേരിയും വയലാര്രവിയും ചൂണ്ടിക്കാണിച്ച അതേ മുഖം തന്നെയാണ് ഇക്കഴിഞ്ഞ ദിവസം കൊച്ചിനഗരസഭയിലെ പ്രതിപക്ഷാംഗമായ  പ്രേംകുമാറും ചൂണ്ടിക്കാണിച്ചത്. അതാകട്ടെ പള്ളുരുത്തിയിലെ കോണംതോടു പുറമ്പോക്കിലെ ഏഴ് കുടുംബങ്ങളുടെ സോളിഡാരിറ്റി മുന്കൈയെടുത്ത് പണിതുകൊടുത്ത കുഞ്ഞിക്കൂരകള്എങ്ങനെ പൊളിച്ചുമാറ്റണമെന്നുള്ള ചര്ച്ചയില് വച്ചും. ഇവിടെ സോളിഡാരിറ്റിയെ കുറിച്ചുതന്നെയാണ് അദ്ദേഹം പരാമര്ശിച്ചത് എന്ന് വ്യക്തം.

*ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം

റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്
സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം
യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം
മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം
കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക
ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം
നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും
സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു
യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന
സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും
വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ
അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍
സാക്ഷ്യംവഹിക്കുന്നു മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ
എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും
നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ
കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന്
നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍
മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍
നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്.

2011, ജനുവരി 1, ശനിയാഴ്‌ച

സംവദം

എവിടെയെനിക്കു ജീവിതം…?

മറ്റുള്ളവര്‍ക്ക്‌ ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ.. ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്‌ത്രമിതാകുന്നു. രക്തസമ്മര്‍ദ്ധമില്ലാത്തവര്‍ ചുരുക്കം. മെലിഞ്ഞവര്‍ തടിക്കുന്നു, നരക്കുന്നു, കഷണ്ടി കയറുന്നു, കുടവയറന്‍മാരാകുന്നു. പുറമേ കാണുന്നവര്‍ക്കിത്‌ ഗള്‍ഫിന്റെ സമ്പന്നത, പദവി. മുഴുവന്‍ രോഗമാണിതില്‍. കേരളീയ ബലഹീനതയുടെ എല്ലിനും തോലിനും മേലുള്ള വച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജീവിക്കാമെന്നാണ്‌ ഓരോ ഗള്‍ഫുകാരന്റെയും സ്വപ്‌നം. ഇന്നില്ലാത്തവന്‌ എന്ത്‌ നാളെ. നാളെ നാളെ എന്ന്‌ നീട്ടി പത്തിരുപത്‌ വര്‍ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച അവനെന്താണ്‌ നേടുന്നത്‌? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ…

നാളെ ജീവിക്കാം എന്ന സ്വപ്‌നവുമായി, ഗള്‍ഫില്‍ കഴിയുന്നവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്റെ പച്ചപ്പുകളോ ഒറ്റപ്പെട്ടവന്റെ വ്യഥകളോ…? നാല്‍പ്പതാം വയസ്സില്‍ ഗള്‍ഫിനോട്‌ വിടപറഞ്ഞ്‌ നാട്ടിലെത്തിയവര്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്‍ങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരിലൊരു കോണ്‍ക്രീറ്റ്‌ കൊട്ടാരം മാത്രം. വയസ്സു കാലത്ത്‌ കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ മലര്‍ന്നു കിടന്ന്‌ പൊള്ളുന്ന ചൂട്‌ ഏറ്റുവാങ്ങി അയാള്‍ ചോദിക്കുന്നു..
എവിടെയെനിക്ക്‌ ജീവിതം….?
അത്‌ കേള്‍ക്കാന്‍, അതിന്റെ തീക്ഷ്‌ണതയേറ്റു വാങ്ങി പകരം മനസ്സില്‍ സ്‌നേഹത്തിന്റെ അമൃത്‌ പൊഴിക്കാന്‍ മക്കളുണ്ടാവുമോ അരികില്‍…?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്‍ഘനിശ്വസമുതിര്‍ത്തു കൊണ്ട്‌ ഒരു തൂവല്‍ സ്‌പര്‍ശത്തിന്റെ സാന്ത്വനവുമായി… ആ നേരം ഭര്‍ത്താവിനോടായി അവരും മൂകമായി ചോദിക്കും..
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട്‌ നിങ്ങളെന്താണെനിക്കു തന്നത്‌..? കണ്ണീരില്‍ കുതിര്‍ന്ന കുറേ അക്ഷരങ്ങളല്ലാതെ…………

ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം

പ്രിയമുള്ള ചങ്ങാതിമാരെ....
ഈ ജീവിതമാകുന്ന യാത്രയില് എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.!! കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ അറിയാതെ ആഗ്രഹിക്കുന്നു..!
നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........ അത് പോലയാണ് നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു..... ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കുവെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ........... എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........

പ്രതികരണം

ടിന്‍റു മോന്‍റെ തമാശകള്‍...

ഇനി അല്‍പ്പം തമാശ ആകാം....
ഇത് നമ്മുടെ ടിന്‍റു മോന്‍റെ തിരഞ്ഞെടുത്ത കുറെ തമാശകള്‍ ആണ് ..




ടീച്ചര്‍: മുലപ്പാലും കുപ്പിപ്പാലും തമ്മിലുള്ള വ്യത്യാസം?
റ്റിന്‍റുമോന്‍: മുലാപ്പാല്‍ നിലത്തു വീണു പൊട്ടുകയുമില്ല പൂച്ച കട്ടു കുടിക്കയുമില്ല
==================================

അമിതമായി ചിരിക്കുന്നവന്‍ 10 വിധത്തില്‍ ശിക്ഷിക്കപ്പെടും...

1 ഹ്ര്ദയം മരിക്കും.
2 ലജ്ജയും ഗൌരവവും നഷ്ട്പ്പെടും.
3 അവന്‍റെ ദുഖത്തില്‍ പിശാച് സന്തോഷിക്കും.
4 കരുണാവാരിധിയായ ദൈവം കോപിക്കും.
5 അന്ത്യദിനത്തില്‍ അതിന്‍റെ പേരില്‍ വിചാരണ ചെയ്യപ്പെടും.
6 അന്ത്യനാളില്‍ ഞാന്‍ അവനെ ശ്രദ്ധിക്കുകയില്ല.
7 മാലാഖമാര്‍ അവനെ ശപിക്കും.
8 ആകാശവാസികള്‍ അവനെ വെറുക്കും.
9 ഭൂമിവാസികളും അവനെ വെറുക്കും.
10 അവന്‍ അന്ത്യനാളില്‍ എല്ലാം നഷ്ട്പെട്ടവനാകും.
--പ്രവാചക വചനം--

കൌതുകം

വെബ് ലോകം

മലയാളത്തിലെ ഒരുകൂട്ടം വെബ് സൈറ്റുകളുടെയും ബ്ലോഗുകളുടെയും വന്‍ ശേഖരണമാണ്‍ മലയാളം വെബ്.ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കണ്ടും കേട്ടും വായിച്ചും അറിയുവാന്‍ വേണ്ട വിഭവങ്ങള്‍... മലയാളം വെബ്. 




തേന്‍മാവ്
ഇന്റര്‍നെറ്റ് മുതിര്‍ന്നവര്‍ക്കുള്ളതാണെന്നാണ് പലരുടെയും ധാരണ. കുട്ടികള്‍ക്കായുള്ള വെബ്സൈറ്റുകളുടെ വൈപുല്യം സംബന്ധിച്ച് അറിവില്ലായ്മയാണ് ഇതിന് കാരണം. ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറ്റവും വലിയ പഠന സ്രോതസ്സായി വര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റിന് സാധിക്കും. ഈ ഇനത്തിലെ ഏതാനും വെബ്സൈറ്റുകള്ളും വീഡിയോകളും ഗനങ്ങളും ആനിമേഷനുകളും ഇവിടെ പരിചയപ്പെടുത്തുകയാണ്.
ലോകത്തെങ്ങുമുള്ള കുട്ടികളെ വായിക്കാനും പഠിക്കാനും സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായിട്ട് രംഗത്തെത്തിയ വെബ്സൈറ്റാണ് “തേന്‍മാവ്”


ഏതു വിഷയത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ലഭ്യമായ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും നമ്മളെല്ലാവരും ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്.
ഗൂഗിള്‍,യാഹൂ,ബിംഗ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി കീവേഡുകള്‍ കൊടുത്താല്‍ ലഭ്യമായകുന്ന ലിങ്കുകളില്‍ നിന്നും ലിങ്കുകളിലൂടെ പലവട്ടം കയറിയിറങ്ങുമ്പോള്‍ നമുക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നു.അതുപോലത്തന്നെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം മറ്റേതെങ്കിലും സെര്‍ച്ച് എഞ്ചിനുകളില്‍ കയറി നമ്മള്‍ അന്വേഷണം തുടരാരുമുണ്ട്.പക്ഷേ സെര്‍ച്ച് എഞ്ചിനുകളില്‍ മാറിമാറി യു.ആര്‍.എല്‍ അടിച്ചു കയറുകയെന്നത് സമയമെടുക്കുന്ന പക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദൈനംദിന സെര്‍ച്ചിന് ആവശ്യമായ സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ മുതല്‍ സ്പെഷ്യലൈസ്ഡ് സെര്‍ച്ച് എഞ്ചിനുകള്‍ വരെയുള്ളവയിലേക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് ഒരേയൊരു ക്ലിക്കിലൂടെ കയറാനൊക്കുമെങ്കില്‍ സംഗതി വളരെ എളുപ്പമായിരിക്കില്ലേ? അത്തരമൊരു സംവിധാനമാണ്wisestart.co.uk എന്ന സെര്‍ച്ച് പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്.
ഈ സൈറ്റിന്റെ മുഖപ്പേജില്‍ ഇനം തിരിച്ച് വിന്യസിച്ചിട്ടുള്ള ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് അഞ്ഞൂറില്‍ പരം സെര്‍ച്ച് എഞ്ചിനുകളിലേക്ക് നേരിട്ട് പ്രവേശിച്ച് നിങ്ങള്‍ക്കു സെര്‍ച്ച് നടത്താം.വളരെ മനോഹരമായി അടുക്കിവെച്ചിട്ടുള്ള ഐക്കണുകളില്‍ നിന്നും നിങ്ങള്‍ക്കാവശ്യമുള്ള ഏതു സെര്‍ച്ച് പോര്‍ട്ടലിന്റെ ഐക്കണ്‍ കണ്ടു പിടിക്കുന്നതും വളരെ എളുപ്പമായിരിക്കും ഇപ്പോള്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കൂ...ആവശ്യമെങ്കില്‍ ഹോം പേജ് ആയി സെറ്റ് ചെയ്യുകയും ആവാം....

ഒരു നാട് മൌദൂദി സാഹിബിനെ ആദരിച്ചത്

തെളിനീര്‍

എന്നെ കുറിച്ച്

പാട്ടു പെട്ടി

താഴെ കാണുന്ന പാട്ടു പെട്ടിയില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട് ഗാനങ്ങള്‍ കേള്‍ക്കാം........

മതേതര ഫലിതങ്ങള്‍