2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മമാരുടെ നാടാണ് ഇപ്പോള്‍ കാസര്‍കോട്.

കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മമാരുടെ നാടാണ് ഇപ്പോള്‍ കാസര്‍കോട്.

22 വര്‍ഷമാണ് കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 8200ഓളം പേര്‍ ഈ വിഷമഴയില്‍ രോഗബാധിതരായി. ഇവരില്‍ തെരഞ്ഞെടുക്കപ്പെട്ട 2000 പേരില്‍ 537 പേര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിവരുന്നു. രോഗം പിടിപെട്ട് നിസ്സഹരായി വീടിനുള്ളില്‍ ചുരുണ്ട്കൂടുന്ന കുഞ്ഞുങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച അമ്മമാരുടെ നാടാണ് ഇപ്പോള്‍ കാസര്‍കോട്. കേന്ദ്രസര്‍ക്കാരാകട്ടെ ഇവര്‍ക്കായി ഒന്നും ചെയ്യുന്നില്ല. രോഗികളുടെ വീടുകള്‍ യഥാര്‍ത്ഥത്തില്‍ ബി.പി.എല്‍ ആണെങ്കിലും റേഷന്‍ കാര്‍ഡില്‍ എ.പി.എല്‍ ആണ്.
 
ജൈവവൈവിധ്യത്തിന്റെയും ബഹുവിളകളുടെയും സമൃദ്ധിയില്‍ ഹരിതാഭമായിരുന്ന ജില്ലയുടെ മണ്ണും വായുവും വെള്ളവുമെല്ലാം വിഷമയമായി. 13 നദികളുടെയും എട്ട് കോട്ടകളുടെയും ഏഴ് ഭാഷകളുടെയും നാടായ കാസര്‍കോടിന്റെ ബഹുവിളയില്‍ അധിഷ്ഠിതമായ കാര്‍ഷികവ്യവസ്ഥയെ ഏകവിള കൊണ്ട് അട്ടിമറിച്ചത് പ്ലാന്‍േറഷന്‍ കോര്‍പറേഷനാണ്. ഇതിനായി കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചുവിറ്റു. ഭരണകൂടങ്ങളുടെ വിഷവും വിഴുപ്പും പേറി ജനങ്ങള്‍ ജീവിതം രോഗങ്ങള്‍ക്ക് തീറെഴുതാന്‍ വിധിക്കപ്പെട്ടവരായി. നൂറുകണക്കിനാളുകള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളായി മരിച്ചുവീണിട്ടും പ്ലാന്‍േറഷന്‍ കോര്‍പറേഷനെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പലയിടത്തും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുകയാണ് കോര്‍പറേഷന്‍ ചെയ്തത്. എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജലസ്രോതസുകള്‍ മൂടണമെന്ന പ്രാഥമിക മുന്‍കരുതല്‍ പോലും സ്വീകരിച്ചില്ല. ബോധപൂര്‍വം വരുത്തിവെച്ച ദുരന്തത്തിന്റെ അനന്തരഫലമാണ് ഒരു നാട് അനുഭവിക്കുന്നത്.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

സോളിഡാരിറ്റി റൂം ഒരു പുതിയ അനുഭവം

സോളിഡാരിറ്റി റൂം ഒരു പുതിയ അനുഭവം 
beyluxe  messenger എന്ന സംവിധാനം ആശയ പ്രചാരണത്തിന് ഒരു വലിയ മാര്‍ഗമാണ്.സോളിഡാരിറ്റി  പ്രവര്‍ത്തകര്‍ ഒരു റൂം തുറന്നിട്ടുണ്ട്. സൗദി സമയം 7,30 pm to 10pm (indian time 10pm to 12,30 pm) വരെ എന്നും സജീവ മായ ചര്‍ച്ചകള്‍ നടക്കുന്നു.താല്പര്യമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാവുന്നതാണ്.തെരഞ്ഞെടുത്ത വിഷയങ്ങളില്‍ ആണ് ച്ചുര്‍ച്ച്ചകള്‍ നടക്കുന്നത്.
ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് ഡൌണ്‍ ലോഡ്‌ ചെയ്യുക, എന്നിട്ട് ഒരു അക്കൗണ്ട്‌ തുറക്കുക.പിന്നെ 'ആക്ഷന്‍ ' എന്നാ 'മെനു' ക്ലിക്ക്‌ ചെയ്തു, 'Join A Chat Room'ല്‍  പോവുക. അവിടെ 'ഏഷ്യ, പെസഫിക്, ഒക്രേനിയ' ക്ലിക്ക്‌ ചെയ്തു പിന്നെ 'ഇന്ത്യ' ക്ലിക്ക് ചെയ്യുക.. നിശ്ചിത സമയങ്ങളില്‍ സോളിടാരിറ്റി അവിടെ കാണും അതില്‍ ക്ലിക്ക് ചെയ്യുക..

ഈജിപ്തില്‍ പുതിയ പ്രഭാതം


ഈജിപ്തില്‍ പുതിയ പ്രഭാതം
സ്വന്തം നാട്ടില്‍ നിന്ന് 31 വര്‍ഷം മാറി നിന്ന ലോക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവി ജന്മ നാട്ടില്‍ തിരിച്ചെത്തി ജന ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ജുമാ  ഖുതുബ നടത്തിയതും ,ജനകീയ സമരത്തിനു ആവേശം പകര്‍ന്നതും 
ലോക ചരിത്രത്തില്‍ പുതിയ അട്യായമായി തുന്നി ചേര്‍ത്തിരിക്കുന്നു.പുതിയ ഫറോവമാരെ ജനം അങ്ങീകരിക്കില്ല എന്ന ശക്തമായ താകീതാണ് ഈജിപ്തില്‍ നിന്ന് മുഴങ്ങി കേള്‍കുന്നത്.ഇസ്ലാമിസ്റ്റുകളെ ഉള്‍കൊള്ളാന്‍ മനസുവരാത്ത ,ഇസ്ലാമിക രാഷ്ട്രീയം,ഇസ്ലാമിക ഭരണം എന്നൊക്കെ കേള്‍കുന്നത് തന്നെ അലര്‍ജിയായ ചിലര്‍ കേരളത്തില്‍ ചില അപശബ്ദങ്ങള്‍ ഉണ്ടാകുന്നത് വലിയ കൌതുകം തന്നെയാണ്.

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്‍

-ശൈഖ് മുഹമ്മദ് കാരകുന്ന്
എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്‍പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്‌ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

തിരുനബി മനുഷ്യസമ്പൂര്‍ണതയുടെ പരമരൂപം

മുട്ടാണിശ്ശേരില്‍ എം. കോയാക്കുട്ടി

നബി തിരുമേനിയുടെ ജീവിതത്തെ സംബന്ധിച്ച് പഠനം നടത്തിയ എല്ലാ ചിന്തകന്മാരും ആ വ്യക്തിത്വത്തെ ഒരു ചരിത്രപുരുഷന്‍ എന്ന നിലയിലാണ് എടുത്തുകാട്ടിയിട്ടുള്ളത്. നബി തിരുമേനിയുടെ ജനനം, പ്രവാചകത്വലബ്ധിക്കുമുമ്പുള്ള 40 വര്‍ഷത്തെ ജീവിതം, തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ ക്ലേശകരമായ മതപ്രചാരണം, അതില്‍ നേരിടേണ്ടി വന്ന എതിര്‍പ്പ്, ഒടുവില്‍ പ്രാണരക്ഷാര്‍ഥം മക്കയില്‍നിന്ന് അഭയാര്‍ഥിയായി മദീനയില്‍ എത്തിയത്, മദീനയിലെ യഹൂദ ഗോത്രങ്ങളുമായി ഉണ്ടാക്കിയ ചാര്‍ട്ടര്‍, മദീനയില്‍വെച്ച് ഒരു സംഘടിത സ്‌റ്റേറ്റ് രൂപംകൊണ്ടുവരുന്നതിന്റെ ആമുഖമായി നബി തിരുമേനിക്ക് നേരിടേണ്ടിവന്ന യുദ്ധങ്ങള്‍, അവസാനം മക്കാ വിജയം, മക്കാ പൗരന്മാര്‍ക്ക് മുഴുവന്‍ മാപ്പുനല്‍കി ഇസ്‌ലാമിക സാഹോദര്യം എങ്ങനെയെന്ന് നബി തിരുമേനി മാതൃക കാട്ടിയത്,

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ജമാഅത്തെ ഇസ്ലാമി പ്രമുഖരുടെ അഭിപ്രായങ്ങള്‍

"മൌദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്ലാമിയും പാകിസ്താന്‍ രൂപീകരണത്തെ ശക്തിയായി എതിര്‍ത്തിരുന്നു.
"പാന്‍ ഇസ്ലാമികമാണ് ജമാഅത്തെ ഇസ്ലാമി''(ബംഗ്ളാദേശിലെ ബംഗാളി ദിനപത്രമായ 'സംവാദ്' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പരിഭാഷ, ദേശാഭിമാനി, 5.1.1986)