2012, ഏപ്രിൽ 30, തിങ്കളാഴ്‌ച


കാഴ്ച കൂടുതല്‍ മങ്ങി; മഅ്ദനിക്ക് വീണ്ടും ലേസര്‍ തെറപ്പി

കാഴ്ച കൂടുതല്‍ മങ്ങി; മഅ്ദനിക്ക് വീണ്ടും ലേസര്‍ തെറപ്പി
ബംഗളൂരു: കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഇരു കണ്ണുകളുടെയും കാഴ്ച തകരാറിലായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്്ദുന്നാസിര്‍ മഅ്ദനിക്ക് ലേസര്‍ തെറപ്പി നടത്തി. ബംഗളൂരു രാജാജി നഗര്‍ നാരായണ നേത്രാലയ ആശുപത്രിയിലാണ് 50 ശതമാനത്തിന് മുകളില്‍ കാഴ്ച നഷ്ടപ്പെട്ട ഇടതു കണ്ണിന് വീണ്ടും ലേസര്‍ തെറപ്പി നടത്തിയത്. മാര്‍ച്ച് 19ന് ഇതേ കണ്ണിന് തെറപ്പി നടത്തിയിരുന്നുവെങ്കിലും ഫലപ്രദമാവാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചെയ്യേണ്ടി വന്നത്. പ്രമേഹ രോഗികള്‍ക്കുണ്ടാവുന്ന ഡയബറ്റിക് റെറ്റിനോപ്പതിയാണ് മഅ്ദനിയെ ബാധിച്ചത്. കണ്ണിലെ ഞരമ്പുകള്‍ പൊട്ടി രക്്തം കട്ടപിടിച്ച് കാഴ്ച മങ്ങുന്ന അവസ്ഥയാണിത്.
കഴിഞ്ഞവര്‍ഷം പ്രമേഹം രൂക്ഷമായി മഅ്ദനിയെ ജയദേവാ മെഡിക്കല്‍ ഇന്‍സ്്റ്റിറ്റ്യൂട്ടിലെ ഡയബറ്റിക് സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്നു. റെറ്റിനോപ്പതി ബാധിച്ചതിനാല്‍ തുടര്‍ ചികിത്സകള്‍ മുടങ്ങാതെ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ജയിലധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. കാഴ്ച കൂടുതല്‍ മങ്ങിയതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് മഅ്ദനി പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 19ന് നാരായണ നേത്രാലയത്തില്‍ പ്രവേശിപ്പിച്ചത്. അവിടുത്തെ പരിശോധനയിലാണ് ഇടതു കണ്ണിനെ ഗുരുതരമായി രോഗം പിടികൂടിയതായി കണ്ടെത്തി ആദ്യ ലേസര്‍ തെറപ്പി നടത്തിയത്. അപ്പോഴേക്കും വലതു കണ്ണിനെയും അസുഖം ബാധിച്ചിരുന്നു. കാഴ്ചക്ക് മങ്ങല്‍ ബാധിച്ചതോടെ ഏപ്രില്‍ നാലിന് വലതു കണ്ണിനും ഏപ്രില്‍ 27ന് ഇടതു കണ്ണിനും തെറപ്പി നടത്തി. തെറപ്പി ചികിത്സകൊണ്ട് ഫലം കണ്ടില്ലെങ്കില്‍ കണ്ണിന് കുത്തിവെപ്പ് നടത്തുകയാണ് അടുത്ത ഘട്ടം. എന്നിട്ടും സുഖം പ്രാപിച്ചില്ലെങ്കില്‍ ഓപറേഷന്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിച്ചു. രക്തസമ്മര്‍ദവും മറ്റു അസുഖങ്ങളും മൂലം കഷ്ടപ്പെടുന്ന മഅ്ദനി കാഴ്ചകൂടി മങ്ങിയതോടെ തീര്‍ത്തും അവശനായി. 2008ലെ ബംഗളൂരു സ്ഫോടന കേസില്‍ 2010 ആഗസ്റ്റിലാണ്് കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍െറ ഭാഗമായി മേയ് 17ന് അദ്ദേഹമുള്‍പ്പടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
ഒരു ജിന്ന് ഡോക്ടര്‍ .. ചികിത്സ..കേള്‍ക്കുക ഒന്ന് 
റബ്ബുല്‍ ആലമീനായ തമ്പുരാനേ ..

2012, ഏപ്രിൽ 29, ഞായറാഴ്‌ച

ശാഖാപരം ..ശാഖാപരം  നിസാരം ..!
ജമാഅത്തെ ഇസ്ലാമിയുടെ കര്‍മ ശാസ്ത്ര നിലപാടുകളെ മുജഹിടുകള്‍ കളിയാക്കുന്ന രീതിയാണ് മുകളിലെ തലക്കെട്ട്‌ .എന്നാല്‍ അവര്‍ എല്ലാ കര്‍മ ശാസ്ത്ര വിഷയങ്ങളിലും എകാഭിപ്രായക്കാരാണോ?
1. "തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണം, സ്ത്രീ ജുമുഅ ജമാഅത്ത്, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, രണ്ടാം ബാങ്ക്, പെരുന്നാളിന്റെ രണ്ട് ഖുതുബ പോലുള്ള ..... വിരലിലെണ്ണാവുന്ന ഏതാനും പ്രശ്നങ്ങളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സലഫികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍തന്നെ അതൊരു വ്യതിയാനമല്ല. (പേജ് 33, കെ.എന്‍.എം കോര്‍ഡിനേഷന്‍ വകുപ്പ് 23/5/2001 ന്‌ മുജാഹിദ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജ. അബ്ദുര്‍റഹ്‌മാന്‍ സലഫി അവതരിപ്പിച്ച പ്രബന്ധം, ഉദ്ധാരണം: പേജ് 30, ഗള്‍ഫ്  സലഫിസവും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി)




2. 'ഭിന്നിപ്പുകള്‍ എത്രനിസ്സാരം! എത്ര ശാഖാപരം! എത്ര സമര്‍ത്ഥമായ ന്യായീകരണം! തറാവീഹ് പതിനൊന്നിലേറെ നമസ്‌ക്കരിക്കാവതല്ല, അത് ബിദ്‌അത്താണ്‌ എന്ന് മുജാഹിദ് പ്രസ്ഥാനം പറയുന്നു. പതിനൊന്നിലേറെ നമസ്കരിക്കുന്നവരുമായി നാം ഖണ്ഡനമണ്ഡനങ്ങളും വാദപ്രതിവാദവും നടത്തുന്നു. എന്നാല്‍ ഗള്‍ഫ് സലഫികള്‍ തറാവീഹ് എത്രയുമാവാമെന്നും പറയുന്നു. അതൊരു നിസ്സാര പ്രശ്നമാണെങ്കില്‍ പിന്നീടെന്തിന്‌ സുന്നികളുമായും ജമാഅത്തുകാരുമായും അതിന്റെ പേരില്‍ കലഹിക്കുന്നു? അതോ ഗള്‍ഫിലെത്തിയാല്‍ അത് ശാഖാപരവും കേരളക്കരയിലായാല്‍ അത് മൌലികവുമാണോ?'
(പേജ് 30, 31 ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി 2002)




3. "സ്ത്രീകള്‍ ജുമുഅയിലും ജമാഅത്തിലും പങ്കെടുക്കല്‍ ഉത്തമമാണെന്ന് നാം പറയുന്നു. ഉത്തമമല്ലെന്ന് പറയുന്ന സമസ്തക്കാരോട് നാം ഖണ്ഡനമണ്ഡനങ്ങള്‍ നടത്തുന്നു. സമസ്തക്കാരുടെ അതേവാദം ഗള്‍ഫ് സലഫികള്‍ പറയുമ്പോള്‍ ആദര്‍ശവ്യതിയാനാരോപകര്‍ക്ക് അത് നിസ്സാരം, ശാഖാപരം!"
(പേജ് 31, ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി )




4. "രോഗശമനത്തിന്‌ വെള്ളത്തില്‍ മന്ത്രിച്ചൂതുന്നത് അനാചാരമാണെന്ന് വിധിക്കുന്ന നാം, അത് ചെയ്യുന്ന സുന്നികളെ വിമര്‍ശിക്കുന്നു. പക്ഷേ, ഗള്‍ഫ് സലഫികള്‍ രോഗശമനത്തിനായി വെള്ളം മന്ത്രിച്ചൂതി കൊടുക്കുകയും അതിന്ന്‌ പ്രതിഫലം വാങ്ങാമെന്ന് പറയുകയും ചെയ്യുന്നു. ഇതിനെക്കുറിച്ചും പറയാനുള്ളത് നിസ്സാരം എന്നാണോ? ശാഖാപരം എന്നാണോ?"
( പേജ് 31, ഗള്‍ഫ്  സലഫിസവും  മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി)



5. "ഗള്‍ഫിലെ സലഫി പള്ളികളില്‍ വെള്ളിയാഴ്ച രണ്ടു ബാങ്കുകളും പെരുന്നാളിന്‌ രണ്ട് ഖുതുബകളും നടത്തുന്നു. കേരളത്തില്‍ നാം ഇക്കാര്യത്തില്‍ സുന്നികളോട് തര്‍ക്കിക്കുന്നു. അവയും കടലിനക്കരെയെത്തിയാല്‍ ശാഖാപരം, നിസ്സാരം!"
(പേജ് 31, ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി )




6. "തയമ്മും, മഹര്‍ നിര്‍ണ്ണയിക്കല്‍, യുദ്ധം ചെയ്ത് കീഴടക്കിയ സ്ഥലങ്ങള്‍ വീതിക്കല്‍ തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ സ്വഹാബെ കിറാം (റ) ഉമറിന്‌ എതിരായിരുന്നു. അനുഷ്ഠാനകര്‍മ്മങ്ങള്‍, ഇടപാടുകള്‍, എന്നിവയിലെ നിരവധി പ്രശ്നങ്ങളില്‍ സ്വഹാബത്ത് (റ) ഉസ്‌മാന്‍ (റ)വിനോട് യോജിച്ചിരുന്നില്ല. കര്‍മ്മശാസ്ത്രപരമായ പല കാര്യങ്ങളിലും അലിയ്യ്(റ)ന്‌ സ്വഹാബത്തിന്റെ ഭൂരിപക്ഷത്തിന്റേതല്ലാത്ത അഭിപ്രായങ്ങളുണ്ടായിരുന്നു."
(പേജ് 17, സല്‍സബീല്‍, ആഗസ്ത് 1986)




7. "ഗള്‍ഫിലെ സലഫികളുമായി നാം അടുത്ത കാലത്താണ്‌ ബന്ധപ്പെട്ടത്. ഗള്‍ഫില്‍ എണ്ണപ്പണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്തുവരികയും ചെയ്തതു മുതലാണ്‌ അതാരംഭിച്ചത്. അങ്ങനെയാണ്‌ നമ്മെക്കുറിച്ച് നാം 'സലഫികള്‍' എന്ന് വിശേഷിപ്പിക്കുന്നത് വ്യാപകമായത്.
(പേജ് 29, ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും. എം.ഐ. മുഹമ്മദലി സുല്ലമി. 2002)
സുന്നികളോടുള്ള സമീപനം
സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് വാദിക്കുമ്പോള്‍ തന്നെ അവരുമായി മുസ്ലീംകള്‍ എന്ന നിലയിലുള്ള ബന്ധങ്ങള്‍ (മയ്യിത്ത് നമസ്കാരം,അനന്തരാവകാശം,വിവാഹ ബന്ധം തുടങ്ങിയവ ) നില നിര്‍ത്തുന്നവര്‍ ആണല്ലോ മുജാഹിദുകള്‍.എന്നാല്‍ പ്രസ്തുത വിഷയത്തില്‍ സൗദി അറേബ്യയിലെ സലഫികളുടെ ഫത്‌വാ ബോര്‍ഡിന്റെ ഫത്‌വ ശ്രദ്ധിക്കുക.
" നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മരിച്ച്ചവരോടോ .മറഞ്ഞവരോടോ മക്ക് കളോടോ സഹായം തേടുന്നു വെങ്കില്‍ അയാള്‍ മുശ്‌രിക്കു ആണ്.അയാള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കിയിട്ടും അത് സ്വീകരിക്കാതെ അയാള്‍ മരിച്ച്ചുവെങ്കില്‍ അയാള്‍ മുര്‍ത്തദ്ദും മുശ്‌രിക്കുമായാണ് മരിച്ചത്.അതിനാല്‍ അയാളെ കുളിപ്പിക്കുകയോ അയാള്‍ക്ക്‌ വേണ്ടി ജനാസ നമസ്ക്കരിക്കുകയോ മുസ്ലിം മഖ്ബറയില്‍ അയാളെ മറമാടുകയോ ചെയ്യാവുന്നതല്ല.അയാളുടെ മക്കള്‍ മാതാപിതാക്കള്‍ സഹോദരങ്ങള്‍ തുടങ്ങിയവര്‍ ഏക ദൈവ വിശ്വാസക്കാരാണെങ്കില്‍ അവര്‍ക്ക് അനന്തരാവകാശം സ്വീകരിക്കാവുന്നതല്ല.കാരണം അവരുടെയും അയാളുടെയും മതം ഒന്നല്ല." (ഫത്‌വ നമ്പര്‍ 6972. ഉദ്ധരണം ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും. പേജ് : 56 )

ചോദ്യം 1 :സലഫി വീക്ഷണം മറച്ചു വെച്ചു സുന്നികളുടെ ജനാസ കര്‍മങ്ങളില്‍ പങ്കെടുക്കുന്നത് കാപട്ട്യം കൊണ്ടോ അതോ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയം കൊണ്ടോ?
ചോദ്യം 2 : സുന്നിയായ മാതാ പിതാക്കളുടെ അനന്തര സ്വത്ത് സ്വീകരിക്കാന്‍ പാടില്ലെന്ന സലഫി വീക്ഷണമനുസരിച്ച്ചു മുജാഹിദുകള്‍ പ്രവര്‍ത്തിക്കാരുണ്ടോ?
ചോദ്യം 3 മലക്ക്‌കളോട് സഹായം തേടാം എന്ന അഭിനവ മുജാഹിടുകളുടെ പുതിയ വാദം ഈ ഫത്വാ ദുര്‍ബല മാക്കിയില്ലേ?
ഇതിനൊന്നും മുജാഹിടുകള്‍ക്ക് മാനം മര്യാതക്കുള്ള ഉത്തരം നല്‍കാന്‍ സാധിക്കില്ല.കാരണം കേരളത്തിലെ മുജാഹിടുകളുടെ പലരുടെയും മാതാപിതാക്കള്‍ സുന്നികളാണ്.അവരുടെ അനന്തര സോത്തുകണ്ടാണ് പല മുജാഹിദുകളും പണക്കാരായത്.മാത്രമല്ല ഈ ഫത്‌വയില്‍ പറഞ്ഞ അനിസ്ലാമികതകള്‍ ചെയ്യുന്നവരാണ് മുസ്ലിം ലീഗിലെ പല നേതാക്കളും അനുയായികളും അവര്‍ക്കുവേണ്ടി മുജാഹിദുകള്‍ മയ്യിത്ത് നമസ്കരിക്കുന്നു മാത്രമല്ല പല മുജാഹിദുകള്‍ക്കും മയ്യിത്ത് നമസ്കരിക്കാന്‍ ആത്മീയ നേതാക്കള്‍ ഇമാമത്ത് നില്‍ക്കുന്ന കാഴ്ച കാണുന്നവരാണ് കേരള മുസ്ലിംകള്‍.അപ്പോള്‍ ഭൌതിക താല്പര്ര്യങ്ങള്‍ക്ക് വേണ്ടി സലഫി ഫത്‌വകള്‍ വരെ പൂഴ്ത്തിവെക്കുകയും എന്നിട്ട് മറ്റുള്ളവരോട് നഴ്സറി കുട്ടികളോടെന്നപോലെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ് കേരള സലഫികള്‍ എന്ന് പറയുന്ന മുജാഹിദുകള്‍ എത്തിപ്പെട്ടു നില്‍ക്കുന്നത്.

ഭിന്നിപ്പുകള്‍ എത്രനിസ്സാരം! എത്ര ശാഖാപരം!


"തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണം, സ്ത്രീ 

ജുമുഅ ജമാഅത്ത്, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, രണ്ടാം ബാങ്ക്, പെരുന്നാളിന്റെ രണ്ട് ഖുതുബ പോലുള്ള ..... വിരലിലെണ്ണാവുന്ന ഏതാനും പ്രശ്നങ്ങളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സലഫികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍തന്നെ അതൊരു വ്യതിയാനമല്ല. (കെ.എന്‍.എം കോര്‍ഡിനേഷന്‍ വകുപ്പ് 23/5/2001 ന്‌ മുജാഹിദ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജ. അബ്ദുര്‍റഹ്‌മാന്‍ സലഫി അവതരിപ്പിച്ച പ്രബന്ധം പേജ് 33)


ഭിന്നിപ്പുകള്‍ എത്രനിസ്സാരം! എത്ര ശാഖാപരം! എത്ര സമര്‍ത്ഥമായ ന്യായീകരണം! തറാവീഹ് പതിനൊന്നിലേറെ നമസ്‌ക്കരിക്കാവതല്ല, അത് ബിദ്‌അത്താണ്‌ എന്ന് മുജാഹിദ് പ്രസ്ഥാനം പറയുന്നു. പതിനൊന്നിലേറെ നമസ്കരിക്കുന്നവരുമായി നാം ഖണ്ഡനമണ്ഡനങ്ങളും വാദപ്രതിവാദവും നടത്തുന്നു. എന്നാല്‍ ഗള്‍ഫ് സലഫികള്‍ തറാവീഹ് എത്രയുമാവാമെന്നും പറയുന്നു. അതൊരു നിസ്സാര പ്രശ്നമാണെങ്കില്‍ പിന്നീടെന്തിന്‌ സുന്നികളുമായും ജമാഅത്തുകാരുമായും അതിന്റെ പേരില്‍ കലഹിക്കുന്നു? അതോ ഗള്‍ഫിലെത്തിയാല്‍ അത് ശാഖാപരവും കേരളക്കരയിലായാല്‍ അത് മൌലികവുമാണോ?

(ഗള്‍ഫ് സലഫികളും മുജാഹിദ് പ്രസ്ഥാനവും എം.ഐ. മുഹമ്മദലി സുല്ലമി പേജ് 30, 31)

തറാവീഹു എട്ടെ പാടുള്ളൂ എന്നായിരുന്നു അഹ്മദ് മൌലവിയുടെ വാദം .അബ്ദുറഹ്മാന്‍ മൌലവി ഇതിനെതിരായിരുന്നു.എട്ടു മാത്രമേ നമസ്കരിക്കാവൂ എന്നില്ലെന്നും അത് സൌകര്ര്യാനുസരണം ചെയ്യാമെന്ന് മായിരുന്നു അദ്ദേഹത്തിന്റെ നില .എന്റെ അഭിപ്രായം അത് തന്നെയായിരുന്നു.ഇക്കാക്കയുടെ അഭിപ്രായത്തോട് യോജിക്കാന്‍ തരമില്ലെന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.ഈ അഭിപ്രായ ഭിന്നത രണ്ടു പേര്‍ക്കും marikkunnathu vare ഉണ്ടായിരുന്നുവെന്നാണ് എന്റെ അറിവ് "(1964 ല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ചത്. എം സി സി അബ്ദുറഹിമാന്‍ മൌലവി സ്മാരക ഗ്രന്ഥത്തില്‍ കെ എം മൌലവി എഴുതിയത്). അപ്പോള്‍ ഈ മുജാഹിടുകല്‍ക്കൊന്നും സ്വഹീഹായ ഹദീസോന്നും കിട്ടിയില്ലേ?അവരൊക്കെ മര്‍ച്ച്ചതിനു ശേഷം കേരളത്തിലെ മുജാഹിടുകള്‍ക്ക് മാത്രമായി പുതിയ വല്ല ഹദീസുകളും ഇറങ്ങിയോ?

തറാവീഹു നമസ്കാരത്തെ കുറിച്ചു ഹുസൈന്‍ മടവൂര്‍ മുംബ് എഴുതിയത് തമ്മില്‍ തെറ്റിയതിനു ശേഷം പുറത്തായിട്ടുണ്ട്.
'ഈ നമസ്കാരം എത്ര റക അത്ത് വേണമെന്ന് നബി(സ ) പറഞ്ഞിട്ടില്ല.എന്നാല്‍ നബി(സ ) പതിനൊന്നു റക അത്തില്‍ വര്‍ദ്ധിപ്പിചിട്ടില്ലായിരുന്നു എന്ന ആയിഷ ബീവി ഉദ്ധരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ അതാണ്‌ ഉത്തമ മെന്നു കാണുന്നു.ഉമര്‍ (റ) ന്റെ കാലത്ത് ജനങ്ങള്‍ ഇരുപത്തി മൂന്നു റക അത്ത് നമസ്കരിച്ചിട്ടുന്ടെന്നും അതിനാല്‍ അതാണ്‌ ഉത്തമ മെന്നും പല പണ്ഡിതന്‍ മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.മദീനയില്‍ പില്‍ക്കാലത്ത് മുപ്പത്തിയാറ് റക അത്ത് നമസ്കരിച്ചിട്ടുന്ടെന്നും അതിനാല്‍ അത്രയുമാവാമെന്നും മറ്റു ചിലരും അഭിപ്രായപ്പെടുന്നു.ഇങ്ങനെയെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും റക അത്തുകള്‍ ഇത്രയേ പാടുള്ളൂ എന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല....ശൈഖു ഇബ്നുബാസ് പറഞ്ഞപോലെ രാത്രി നമസ്കാരട്ടിന്റെ എണ്ണം എത്രയാവാമെന്നതില്‍ വാശി പിടിച്ചു മുസ്ലീംകള്‍ക്കിടയില്‍ അനൈക്യം വളരുന്നത് സൂക്ഷിക്കെണ്ടാതാകുന്നു'.(നമസ്കാരം ഒരു പാദനം പേജ് 52)


പതിനൊന്നു നമസ്കരിക്കലാണ്‌ നല്ലത് എന്നാല്‍ സൗകര്യം പോലെ എത്രയും നമസ്കരിക്കാമെന്നാണ്‌ ഉള്പതിഷ്ണുക്കളില്‍ പലരുടെയും അഭിപ്രായം (അല്‍മനാര്‍ 1951 october പേജ് 19)
ഇത്ര റകഅത്തെ ആകാവൂ എന്ന് ഖണ്ഡിതമായി നബി പ്രക്ക്യാപിച്ചിട്ടില്ലാത്ത ഒരു നമസ്കാരത്തിനെ കാര്ര്യത്തില്‍ ഈ വിത്യസ്ത എണ്ണങ്ങള്‍ സ്വീകരിക്കുന്നത് കുറ്റ മാണെന്ന് മുസ്ലിം കരിതുന്നില്ല (ശബാബ്,1997 april 17 മുഖാ മുഖം)

ഞങ്ങള്‍ എന്തും പറയും പക്ഷെ നിങ്ങള്‍ പറയരുത്..!
 ‎"ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രാറ്റിക് അല്ലെങ്കില്‍ പിന്നെ ഡെമോക്രാറ്റിക് ആണോയെന്ന ചോദ്യം പ്രസക്തമാണ്‌. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതി നേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിന്നാണ്‌ ഡെമോക്രാറ്റിക് എന്നു പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറു ശതമാനം ഡെമോക്രാറ്റിക് ആണെന്ന് പറയാവുന്നതാണ്‌. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ അധാര്‍മികതകളും അനാശാസ്യപ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ്‌ ഡെമോക്രസി അര്‍ത്ഥമാക്കുന്നതെങ്കില്‍ അതിന്‌ ഇസ്‌ലാം നൂറു ശതമാനം എതിരാണ്‌. ഇസ്‌ലാമിന്റെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കപ്പെടുകയുള്ളുവെന്ന് സാരം. ....... ഈ യര്‍ത്ഥത്തില്‍ ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രസിക്കും ഡമോക്രസികും മദ്ധ്യേ ആണെന്ന് പറയാം. ഈ രണ്ട് മീമാംസകളിലെയും നല്ല വശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പറയാം. "
(ഇസ്‌ലാമിക രാഷ്ട്രം പ്രസക്തിയും പ്രയോഗവും. എം.എം. അക്‌ബര്‍- ജംഇയ്യത്തുല്‍ മുജാഹിദീന്‍ (അരീക്കോട്) സുവനീര്‍. 1995)

ജമാഅത്തുകാര്‍ ആരാധനകളെ 'ട്രെയിനിംഗ്' ആക്കി എന്നത് മുജാഹിദുകളില്‍ നിന്ന് ഇപ്പോഴും കേള്‍ക്കാറുള്ള ആരോപണമാണല്ലോ. എന്നാല്‍ ഇബാടത്തുകള്‍ മനുഷ്യന്‍റെ സാമുഹ്യ ജിവിതത്തില്‍ വരുന്ന മാടങ്ങളെ കുറിച്ച് വിശദികരിക്കുമ്പോള്‍ ജമാഅത്തുകാര്‍ മാത്രമല്ല മുന്‍ കാലങ്ങളില്‍ മുജാഹിദുകളും അങ്ങനെയോക്കെത്തന്നെയാണ് (പലപ്പോഴും അതിനേക്കാള്‍ കടുപ്പത്തിലാണ്) എഴുതിയിട്ടുള്ളത് എന്നതാണ് വസ്തുത!. പക്ഷെ മാന്യതകൊണ്ട് ജമാഅത്തുകാര്‍ അതൊന്നും ആക്ഷേപഹേതുവാക്കാരില്ല എന്നുമാത്രം.) ആവശ്യമെങ്കില്‍ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കാണുക: മര്‍ഹൂം അബുസ്സ്വബാഹ് അഹ്മദലി മൌലവി രചിച്ചതും ഐ.എസ്.എം കൊച്ചി ശാഖ പ്രസിദ്ധീകരിച്ചതുമായ 'നമസ്കാര ചൈതന്യം' എന്ന പുസ്തകത്തില്‍ സംഘടിത നമസ്കാരത്തെ കുറിച്ച് പറയുന്നതുകാണുക:

'ജമാഅത്ത് നമസ്കാരത്തില്‍ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്... രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യയമായ ഒരു ഗ്രാമപഞ്ചായത്ത് ആണ്... ഈഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടത് ഗ്രാമത്തിലെ പ്രായപൂര്‍ത്തി എത്തിയിട്ടുള്ള ആളുകളാകുന്നു... അതിനാലിതുകൊണ്ട് പ്രജായത്ത ഭരണ സമ്പ്രദായം പഠിക്കുവാന്‍ ഓരോ മുസ്ലിം പൌരനും അവസരം ലഭിക്കുന്നു... മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാഅത്ത് നമസ്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഭടന്മാര്‍ അണിനിരക്കുന്നതുപോലെയാണ് ഇമാമിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അണിനിരക്കുന്നത്'.(നമസ്കാര ചൈതന്യം, പേജ്: 28-31)
‘ഹജ്ജിന്റെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടില്‍ ഇ.വി മുഹമ്മദ് മൌലവി 1956 ആ•സ്റ്റ് 5 ന് അല്‍മനാറില്‍ എഴുതിയ ലേഖനത്തില്‍ ഇപ്രകാരം കാണാം: 'ഹജ്ജ് സമരാത്മകവും സൈനികാത്മകവുമായ ഒരു ചൈതന്യവിശേഷം മുസ്ലിംകളില്‍ ഉദ്പാദിപ്പിക്കുന്നു. എന്തെന്നാല്‍, ഹജ്ജില്‍ ഹജ്ജാജികളെല്ലാം ഒരേ യൂണിഫോമില്‍ ഒരേ രീതിയില്‍ ഹജ്ജിന്റെ ചടങ്ങുകള്‍ നിര്‍വഹിക്കുന്നു. ആസകലരും ഒരേ സ്വരത്തില്‍ ദൈവനാം ഉച്ചരിക്കുന്നു. ഒന്നിച്ച് കഅ്ബാപ്രദിക്ഷണം ചെയîുന്നു. ഒരേ അവസരത്തില്‍ അതിവിശാലമായ അറഫാ മൈതാനിയില്‍ ഒരുമിച്ച് സന്നിഹിതരാകുന്നു...'
ഇവിടെ മുജാഹിദ്‌ സുഹൃത്തുക്കള്‍ വ്യക്തമാക്കേണ്ട കാര്യമിതാണ്: മേല്‍ വാചകങ്ങള്‍ എഴുതിയ മൌലാനാ അബുസ്സ്വബാഹ് അഹ്മദലി മൌലവിയും ഇ.വി മുഹമ്മദ് മൌലവിയുമെല്ലാം മതരാഷ്ട്രീയക്കാരും ആരാധനകളെ ട്രൈനിംഗ് കോഴ്സ് ആക്കിയ ആളുകളുമാണെന്ന് മുജാഹിദുകള്‍ക്ക് വാദമുണ്ടോ?. അവരുടെ ഈ ലേഖനങ്ങള്‍ പ്രസിദ്ധീ കരിച്ച മുജാഹിദ്‌ സംഘടന നമസ്കാരത്തെയും ഹജ്ജിനെയും ഗ്രാമപഞ്ചായത്തും സൈനിക പരിശീലനവുമൊക്കെയാക്കുന്ന സംഘട നയാണോ?. മൌദൂദിയുടെയും ജമാഅത്തിന്റെയും മേല്‍ ചാടിവീഴുന്നത് ഇതൊക്കെയൊന്ന് തീരുമാനിച്ചതിനുശേഷം പോരേ?.

താഗൂത്ത് എന്തെന്ന് പണ്ഡിത വിശദ്ദീകരണങ്ങളിലുടെ മനസ്സിലാക്കുമ്പോള്‍ ഇബാദത്തിനു "അനുസരണം" എന്ന അര്‍ഥം കൂടി ഉണ്ട് എന്ന് പറയേണ്ടിവരും .
ലിസാനുല്‍ അര്‍ബില്‍ താഗൂത്ത്തിനു ഇപ്രകാരം അര്‍ത്ഥം നല്‍കിയതായി കാണാം :
الطاغوتُ ما عُبِدَ من دون الله عز وجل وكلُّ رأْسٍ في الضلالِ طاغوتٌ
അല്ലാഹുവിനെ കൂടാതെ ഇബാദത്ത് ചെയ്യപ്പെടുന്നത് അതുപോലെ വഴികേടിലേക്ക് നയിക്കുന്ന കേന്ദ്രങ്ങള്‍ ഇവ താഗൂത്താകുന്നു . അത് പോലെ അല്ലാഹുവിന്റെ നിയമങ്ങളെ മാറ്റി മറിക്കുന്നവര്‍ എന്തുകൊടന്നാല്‍ : അവര്‍ അവരുടെ കല്പനകള്‍ പിന്തുടര്‍ന്നാല്‍ അല്ലാഹുവിന്റെ വിധിക്കെതിരെ അവരെ അനുസരിക്കുകയാണ് ചെയ്യുന്നത് ഇത് താഗൂത്തിനെ അനുസരിക്കലാണ് .
لأَنهم إِذا اتبعوا أَمَرهما فقد أَطاعُوهما من دون الله تعالى

ഇനി പണ്ഡിത വിശകലനം നോക്കാം :

ഇമാം ത്വബരി (റ): أنه كل ذي طغيان على الله അല്ലാഹുവിനെ ധിക്കരിക്കുന്നതാണ് താഗൂത്ത് . ധിക്കരിക്കപ്പെടുന്ന ശക്തി മനുഷ്യനോ ശൈത്വാണോ പുരോഹിദനോ .. ആരുമാവട്ടെ അവരല്ല താഗൂതുകള്‍ ആകുന്നു .

ശൈഖുല്‍ ഇസ്ലാം ഇബുനുതൈമിയ (റ ):
അല്ലാഹുവിനു എതിരായി അനുസരിക്കപ്പെടുന്നവന്‍ താഗൂത്ത് ആകുന്നു والمطاع في معصية الله . അതുപോലെ സത്യദീനിനും നെര്മാര്‍ഗത്തിനും എതിരായി ഒരുത്തനെ പിന്തുടരുന്നതിലുടെ അവന്റെ വാക്കുകളാണ് ഒരുത്തന്‍ അനുസരിക്കുന്നതെങ്കില്‍ അത് അല്ലാഹുവിന്റെ കലാമിന് വിരുദ്ദമാണ് ഇനി അവന്റെ കല്പ്പനകലാണ് അനുസരിക്കുന്നതെങ്കില്‍ അത് അല്ലാഹുഹുവിന്റെ കല്പ്പനകള്‍ക്ക് എതിരുമാണ് അത്തരം അനുസരിക്കപ്പെടുന്ന ശക്തി താഗൂത്ത് ആകുന്നു അവയെ അനുസരിക്കുന്നവര്‍ താഗൂത്തിനെ അനുസരിക്കുന്നവര്‍ ആകുന്നു والمطاع في التباع غير الهدى ودين الحق سواء كان مقبولاً خبره المخالف لكتاب الله أو مطاعاً أمره المخالف لأمر الله هو طاغوت،

ഇബ്നു ഖയ്യിം (റ ):
അല്ലാഹുവിനെ കൂടാതെ ഇബാദത്ത് ചെയപ്പെടുന്നതും അനുഗരിക്കുന്നതും അനുസരിക്കുന്നതും താഗൂത് ആകുന്നു
كل ما تجاوز به العبدُ حدَّه من معبود أو متبوع أو مطاع
അല്ലാഹുവിന്റെയും രസൂലിന്റെയും വിധികല്‍ക്കെതിരായി വിധിക്കല്‍ താഗൂത്ത് ആകുന്നു
من يتحاكمون إليه غير الله ورسوله،

ശൈഖു മുഹമ്മദ്‌ ഇബ്നു അബ്ദുള്‍വഹാബു *റ ):
അല്ലാഹുവിന്റെ വിധിവിലക്കുകളെ മാറ്റിമറിക്കുന്ന ഭരണാധികാരികള്‍ താഗൂത്ത് ആകുന്നു الحاكم الجائر المغير حكام الله അല്ലാഹുവിനും അവന്റെ റസൂലിനും എതിരായി അനുസരിക്കലും പിന്തുടരലും താഗൂത്ത് ആകുന്നു أو متبوع أو مُطاع في غير طاعة الله ورسوله فهو طاغوت،

{ ولقد بعثنا في كل أمة رسولا أن اعبدوا الله واجتنبوا الطاغوت }
എന്ന ആയത്ത് വിശദീകരിച്ചു കൊണ്ട് മുഫസ്സിരുകള്‍ എല്ലാവരും ഈ രീതിയിയില്‍ വിശദീകരിച്ചതായി കാണാം

രാഷ്ട്രീയാധികാരം 

നബി (സ) യോട് ഹിജ്രക്ക് പുറപ്പെടും മുന്പ് പ്രാര്‍ഥിക്കാന്‍ വേണ്ടി അല്ലാഹു ഖുര്‍ ആനിലൂടെ ആഹ്വാനം ചെയ്യുന്നത് എന്താണെന്ന് നോക്കു:
ഖുര്‍ആന്‍ (17 : 80 ) പ്രാര്‍ഥിക്കുക: `നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ, നിങ്കല്‍നിന്നുള്ള ഒരു അധികാരശക്തിയെ എനിക്കു തുണയാക്കിത്തരികയും ചെയ്യേണമേ!

ഇബ്നു കഥീര്‍ , ഇബ്നുജരീര്‍, തുടങ്ങിയ പ്രഗത്ഭ വ്യാഖ്യാതാക്കള്‍ അംഗീകരിച്ചതും അതുതന്നെ. إِنَّ اللهَ ليَزَع بِالسُّلْطَانِ مَالاَ يَزَعُ بِالقُرْآن ( അല്ലാഹു ഖുര്‍ആന്‍ കൊണ്ട് തടയാത്ത കാര്യങ്ങള്‍ രാഷ്ട്രീയാധികാരം കൊണ്ട് തടയുന്നു) എന്ന നബിവചനവും ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ഇസ്ലാം ഈ ലോകത്ത് ഉണ്ടാകണമെന്നാഗ്രഹിക്കുന്ന പരിഷ്കരണം കേവലം ഉപദേശം കൊണ്ടും ഉദ്ബോധനം കൊണ്ടും മാത്രം സാധ്യമല്ലെന്നും മറിച്ച് അതിന്ന് രാഷ്ട്രീയ ശക്തികൂടി ആവശ്യമാണെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. ഈ പ്രാര്‍ഥന അല്ലാഹുതന്നെ തന്റെ പ്രവാചകനെ പഠിപ്പിക്കുമ്പോള്‍ അതില്‍നിന്ന് മറ്റൊരു കാര്യവും സ്ഥിരപ്പെടുന്നുണ്ട്. അതായത്, ദീന്‍ സ്ഥാപിക്കുക, ശരീഅത്ത് നടപ്പിലാക്കുക, അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ പ്രാവര്‍ത്തികമാക്കുക എന്നിവക്കുവേണ്ടി രാഷ്ട്രീയാധികാരം ആഗ്രഹിക്കുകയും അത് ലഭിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നത് അനുവദനീയം മാത്രമല്ല, ആവശ്യവും സുന്നത്തുമാണ്. ഇതിനെ ഭൌതിക പൂജയായോ ഭൌതികമായ ഒരാവശ്യമായോ വ്യാഖ്യാനിക്കുന്നവര്‍ അബദ്ധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തി തനിക്കുവേണ്ടി രാഷ്ട്രീയാധികാരം ആവശ്യപ്പെടുകയാണെങ്കില്‍ അതാണ് ഭൌതികപൂജ. മറിച്ച് , അല്ലാഹുവിന്റെ ദീനിനുവേണ്ടി രാഷ്ട്രീയാധികാരം ആവശ്യപ്പെടുമ്പോള്‍ അത് ഭൌതികപൂജയല്ല. ദൈവാരാധനയുടെ തന്നെ നേര്‍ക്കുനേരെയുള്ള താല്‍പര്യമാണ്. ജിഹാദിനുവേണ്ടി ആയുധം തേടുന്നത് കുറ്റകരമല്ലെങ്കില്‍, ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം തേടുന്നതു മാത്രം കുറ്റകരമാകുന്നതെങ്ങനെയാണ്?

ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍: സലഫുസ്സ്വാലിഹുകളുടെ നിലപാട്:-
**************************

'അല്‍ ഫതാവാ അല്‍ മിസ്രിയ്യ'യില്‍ ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയî എഴുതുന്നു:
സമൂഹത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അതിപ്രധാനമാണ്. പൊതു താല്‍പര്യം മാനിച്ച് ചിലപ്പോള്‍ ബിസ്മി ഉറക്ക് ഓതാം. മനപ്പൊരുത്തം ആഗ്രഹിച്ച് കൂടുതല്‍ ശ്രേഷ്ഠമായത് വേണ്ടെന്നുവെക്കാം. ജനങ്ങളില്‍ വെറുപ്പുണ്ടാക്കുമെന്ന് ഭയന്ന് നബി(സ) കഅ്ബയുടെ പുനര്‍നിര്‍മാണം വേണ്ടെന്നുവെച്ചത് ഉദാഹരണം. ബിസ്മി ചൊല്ലല്‍, വിത്ര്‍ നമസ്കാരം ചേര്‍ത്ത് നമസ്കരിക്കല്‍ തുടങ്ങിയ പോലുള്ള കാര്യങ്ങളില്‍ സമുദായ ഐക്യം പരിഗണിച്ചുകൊണ്ടോ നബിചര്യ പരിചയപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ടോ കൂടുതല്‍ ശ്രേഷ്ഠമായത് വേണ്ടെന്നുവെച്ച് വെറും അനുവദനീയമായതില്‍ ഒതുങ്ങുന്നതുകൊണ്ട് വിരോധമില്ലെന്ന് ഇമാം അഹ്മദിനെപ്പോലുള്ള ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (ഡോ. യുസുഫുല്‍ ഖരദാവിയുറെ الصحوة الاسلامية بين الجهد والتطرف എന്ന പുസ്തകത്തില്‍നിന്ന്)

‎'സാദുല്‍ മാആദ്' എന്ന ഗ്രന്ഥത്തില്‍ ഇമാം ഇബ്നുല്‍ ഖയ്യിം പറയുന്നു: 

വിപദ് ഘട്ടങ്ങളില്‍ ഖുനൂത് ഓതുകയെന്നതാണ് പ്രവാചക ചര്യ. വിവിധ ഹദീസുകള്‍ അത് തെളിയിക്കുന്നു. ഹദീസ് പണ്ഡിതന്മാര്‍ സ്വീകരിച്ചത് ആ രീതിയാണ്. തിരുമേനി ഖുനൂത് ഓതിയതുപോലുള്ള സന്ദര്‍ഭങ്ങളില്‍ അവരും ഓതി. അവിടന്ന് വേണ്ടെന്ന് വെച്ചിടത്ത് അവരും വേണ്ടെന്നുവെച്ചു. 'ഖുനൂത് ഓതുന്നത് സുന്നത്താണ്. ഓതാതിരിക്കുന്നതും സുന്നത്തുതന്നെ' -അവര്‍ പറഞ്ഞു. അതോടൊപ്പം തന്നെ സ്ഥിരമായി ഖുനൂത് ഓതുന്നവരോട് അവര്‍ അനിഷ്ടം കാണിച്ചില്ല. ആ ചെയ്തിയെ അവര്‍ വെറുക്കുകയോ ബിദ്അത്തായി കാണുകയോ ചെയ്തില്ല. ഓതിയവനെ നബിചര്യയുടെ പ്രതിയോഗിയായി ഗണിച്ചില്ല. അതുപോലെത്തന്നെ പ്രതിസന്ധിനാളുകളില്‍ ഖുനൂത് ഓതാന്‍ വിസമ്മതിച്ചവരെയും അവര്‍ വെറുത്തില്ല... ഖുനൂത് ഓതിയാലും നന്ന്. ഓതിയില്ലെങ്കിലും നന്ന്. റുകൂഇന് ശേഷമുള്ള ഇഅ്തിദാല്‍ അല്ലാഹുവിനെ സ്തുതിക്കാനും അവനോട് പ്രാര്‍ഥിക്കാനുമുള്ള അവസരമാണ്. പ്രവാചകന്‍ ഇഅ്തിദാലില്‍ രണ്ടും സമന്വയിപ്പിച്ചു. ഖുനൂത് പ്രാര്‍ഥനയുടെയും സ്തുതിയുടെയും സമന്വയമാണ്. അതുകൊണ്ടുതന്നെ ഇഅ്തിദാലില്‍ ചൊല്ലാന്‍ ഏറ്റവും അനുയോജ്യമായ പ്രാര്‍ഥനയാണത്. മഅ്മൂമീങ്ങളെ പഠിപ്പിക്കുന്നതിനായി ഇമാം ചിലപ്പോഴെങ്കിലും അത് ഉറക്കെ പറയുന്നതുകൊണ്ട് വിരോധമില്ല. ഉമറുബ്നുല്‍ ഖതാബ് മഅ്മൂമീങ്ങളെ പഠിപ്പിക്കുന്നതിനായി നമസ്കാരത്തിലെ പ്രാരംഭ പ്രര്‍ഥന ഉറക്കെ ചൊല്ലിയിരുന്നു. അബ്ദുല്ലാഹിബിനു അബ്ബാസ്(റ) മയîിത്ത് നമസ്കാരത്തില്‍ ഫാതിഹാതുന്നത് സുന്നത്താണെന്ന് ആളുകളെ പഠിപ്പിക്കുന്നതിനായി അത് ഉറക്കെ ഓതാറുണ്ടായിരുന്നു. ഇമാം ആമീന്‍ ഉറക്കെ ചൊല്ലുന്നതും ഇതേ ഗണത്തില്‍ വരുന്നു. ഇതൊക്കെ അംഗികൃത അഭിപ്രായാന്തരങ്ങളാണ്. ചെയ്താലും ചെയ്തില്ലെങ്കിലും അതിന്റെ പേരില്‍ ആരെയും ആക്ഷേപിക്കാവതല്ല. നമസ്കാരത്തില്‍ കൈകള്‍ ഉയര്‍ത്തുന്നതും ഉയര്‍ത്താതിരിക്കുന്നതും, തശഹ്ഹുദ്, ബാങ്ക്, ഇഖാമത്ത് എന്നിവയുടെ രീതികളും തമത്തുഅ്, ഖിറാന്‍, ഇഫ്റാദ് തുടങ്ങിയ ഹജ്ജ് രൂപങ്ങളിലും മറ്റുമുള്ള അഭിപ്രായവ്യത്യാസം ആ ഗണത്തില്‍ വരുന്നതാണ്....
പ്രവാചകന്‍ പതിവായി സുബ്ഹിക്ക് ഖുനൂത് ഓതിയിരുന്നില്ലെന്നും പതിവായി ബിസ്മി ഉറക്കെ ചൊല്ലിയിരുന്നില്ലെന്നും പറഞ്ഞാല്‍ അതല്ലാത്ത രീതികളൊക്കെ മക്റൂഹും ബിദ്അത്തുമാണ് എന്നല്ല അര്‍ഥം. മറിച്ച്, പ്രവാചകന്‍ ചെയ്തതാണ് പരിപൂര്‍ണവും ശ്രേഷ്ഠവുമായ ചര്യയെന്ന് മാത്രമാണ്.(സാദുല്‍ മആദ്: 1/194)

നമ്മുടെ നാട്ടിലെ ചില തിവ്ര നിലപാടുകാരുടെ വിക്ഷണപ്രകാരം ഈ മഹാരഥന്മാരോക്കെ അവസരവാദികളും ആദര്‍ശം പണയം വെച്ച്ചവരുമായിരിക്കും!!!
കെ എന്‍ എമ്മിന്റെ ഒരു നേതാവെന്ന നിലക്ക് വാദ പ്രതിവാദം സംഘടനാ നയമാണെന്ന് താങ്കള്‍ പറയുമോ എന്ന ചോദ്യത്തിന് എ .പി അബ്ദുല്‍ കാദിര്‍ മൌലവിയുടെ മറുപടി ഇപ്രകാര മായിരുന്നു 
"ഇത് സംഘടനയുടെ നയമല്ല അവര്‍ ഇങ്ങോട്ട് വെല്ലു വിളിച്ചതായി രേഖാമൂലം അറിയിക്കാതെ വാദ പ്രതി വാദത്തിനു നാം പോകാറില്ല.പിന്നെ പൊതു ജനം ഇതിനെ മാന്യമായ ഒരു പരി പാടി യായി കാണുന്നുമില്ല.മുസ്ലിം ഐക്ക്യം മുമ്പത്തെ കാളധികം കാത്തു സൂക്ഷിക്കേണ്ട ഇക്കാലത്ത് അമുസ്ലീമ്കള്‍ക്കിടയില്‍ മോശമായ പ്രതികരണ മുണ്ടാക്കുന്ന ഈ പരിപാടിയിലേക്ക് എടുത്തു ചാടുന്നത് ശെരിയല്ല."(അരീക്കോട് ജാം ഇയ്യത്തുല്‍ മുജാഹിദീന്‍ സുവനീര്‍ 1995 ,ഉദ്ധരണം ശബാബ് 2003 may 16 പേജു 10) 
മര്‍ഹൂം മുഹമ്മദ്‌ അമാനി മൌലവി സൂറത്ത് നഹ്ല്‍ ലിലെ 125 ) ആം ആയത്തിന് നല്‍കിയ അര്‍ത്ഥവും വിശദീകരണവും കൊടുത്തതില്‍ കാണാം 
"എല്ലാവരും സാത്വികന്മാരും സത്യാന്നോഷണ തല്പരരു മായിരിക്കയില്ലലോ.അങ്ങനെയുള്ളവരോട്തര്‍ക്കവും വാദവും നടത്തേണ്ടി വരും .എന്നാലത് വായടപ്പിക്കുന്ന തരത്തിലുള്ളതോ ഉത്തരം മുട്ടിക്കാന്‍ വേണ്ടിയോ ആയിരിക്കരുത്.സന്ദര്‍ഭത്തിനും വ്യക്തിക്കും പരിതസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയതോടും മയത്തോടും കൂടിയും സത്യസന്ധമായും ആയിരിക്കേണ്ടതാണ്.സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നം വെച്ചുകൊണ്ടാവരുത്.സത്യം ഗ്രഹിപ്പിക്കുകയാവണം ലക്‌ഷ്യം.സംസാര ശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്.അല്ലാത്ത പക്ഷം,പ്രതിയോഗി ഉത്തരം മുട്ടി പരാജയപ്പെട്ടാല്‍ പോലും സത്യത്തോട് ഇനങ്ങാതിരിക്കുകയാവും ഉണ്ടാവുക .ന്യായവും തെളിവും സമര്‍പ്പിക്കുന്നത് ഇരു വിഭാഗക്കാരും അങ്ങീകരിക്കുന്ന അടിസ്ഥാനം തെറ്റാതിരിക്കുകയും വേണം.ഇത്തരം കാര്യങ്ങള്‍ ഓരോ കക്ഷികളും മനസ്സിരുത്തായ്ക കൊണ്ടാണ് രണ്ടു വ്യത്യസ്തമായ അഭിപ്രായ ഗതിക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന ഇന്നത്തെ വാദ പ്രതി വാദങ്ങളില്‍ ബഹുഭൂരിഭാഗവും ഫലശൂന്യ മായിത്തീരുന്നതും പരസ്പരം വിദ്വേഷംവളര്‍ത്താന്‍ കാരണ മായി തീരുന്നതും." ( വിശുദ്ധ ഖുര്‍ആന്‍ വിവരണം പേജ് 1780 , ഉദ്ധരണം ശബാബ് 2003 may 15 പേജ് 10 )
അമാനി മൌലവിയുടെ ഏറ്റവും പക്ക്വവും ഗുനകാംക്ഷാ പരവുമായ ഈ അഭിപ്രായവും ,ഏ.പി അബ്ദുല്‍ കാദിര്‍ മൌലവിയുടെ മുകളിലെ അഭിപ്രായവും ഇന്ന് പരിഗണിക്ക പ്പെടുന്നുണ്ടോ?

മുജാഹിദ് നേതാക്കളോ സാദാരണക്കാരോ ?
അഭിപ്രായ ഭിന്നതകളുടെ പേരില്‍ നാടിലാകെ കാളപൂട്ട് മത്സരം പോലെ സംവാദങ്ങള്‍ നടത്തുന്ന മുജാഹിദുകള്‍ സ്വന്തം മുഖ പത്രത്തിലെ ഈ വരികള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.
"എന്നാല്‍ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വഴക്കും വക്കാണവും ഉണ്ടാക്കുന്നവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും ഇമാം ബുഖാരിയെയോ ഇമാം തുര്‍മുദി യെയോ ഹനഫിയെയോ അല്ലെങ്കില്‍ നബി (സ ) യെയോ സ്വഹാബത്തിനെയോ പിന്‍പറ്റിയവരല്ലെന്നും മറിച്ചു ഇബ്ലീസിനെയും അനുയായികളെയും പിന്‍പറ്റിയവരാണെന്നും സാദാരണ ജനങ്ങള്‍ മനസ്സിലാക്കെണ്ടാതാകുന്നു." ( അല്‍മനാര്‍ 1994 ഡിസംബര്‍ )
സാദാരണ ജനങ്ങളല്ല മുജാഹിട് നേതാക്കളാണ് ഇതൊക്കെ മനസിലാക്കെണ്ടാതെന്നു ഇന്ന് ഏതു സാടാരനക്കാരനും മനസിലാകുന്ന കാര്യമല്ലേ?

അന്ന് അങ്ങനെയൊക്കെ ആയിരുന്നു .ഇന്ന് കാലം മാറി.മുജാഹിടുകളും മാറി 
"എന്നാല്‍ ഇജ്തിഹാദി (ഗവേഷണ പരം )ആയ പ്രശ്നങ്ങളില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഒരു ഏകാഭിപ്രായമില്ല .പണ്ടിതന്മാര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഈ സംഘടന പൂര്‍ണമായി നല്‍കിയിട്ടുണ്ട് .മറ്റു സംഘടനയില്‍ നിന്ന് ഈ സംഘടന വേര്‍പെട്ടു നില്‍ക്കുന്നതും പ്രധാനമായി ഈ നയംകൊണ്ട് തന്നെയാണ്.ഒരു പന്ധിതന്‍ ഒരു വിഷയത്തില്‍ ഗവേഷണം ചെയ്തു തെറ്റ് പറ്റിയാലും അവന്ന് ഒരു പ്രതിഫലം ലഭിക്കുമെന്നാണ് തിരുമേനി (സ ) പ്രസ്താവിക്കുന്നത്.അന്തമായ അനുകരനത്തെ ഇസ്ലാം അന്ഗീകരിക്കുന്നില്ല . അല്‍മനാരിന്റെ മുന്‍കാല കോപ്പികള്‍ പരിശോധിച്ചാല്‍ ഈ സംഘടന ഇജ്തിഹാദിനു നല്‍കുന്ന സ്ഥാനം ശെരിക്കും മനസിലാക്കാന്‍ സാധിക്കും.സ്ത്രീകള്‍ ജൂമുഅയില്‍ പങ്കെടുക്കുന്നത് നിര്‍ബന്തമാനെന്ന അഭിപ്രായം എഴുതുവാന്‍ ജനാബ് എം.സി .സി അഹമദ് മൌലവിക്ക് അല്മാനാരിന്റെ പേജുകള്‍ അനുവദിച്ചിരുന്നു.അതിനെ ഖനടിക്കുന്ന ലേഖനങ്ങളും അല്‍മനാരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.വായനക്കാര്‍ രണ്ടു ലേഖനങ്ങളും വായിച്ച് അവര്‍ക്ക് കൂടുതല്‍ രേഖ കാണുന്നത് സ്വീകരിക്കാന്‍ വേണ്ടിയാണ് ഈ നയം സ്വീകരിക്കുന്നത്.ജനാബ് അബ്ദുല്ലത്തീഫ് മൌലവി എഴുതിയ ലേഖനം നെട്‌വത്തിന്റെ ഏകാഭിപ്രായമല്ല.ഇത്തരം വിഷയങ്ങളില്‍ നടവത്തിന് എകാഭിപ്രായവുമില്ല .എല്ലാ വിഷയത്തിലും ഏകാഭിപ്രായം വേണമെന്ന് വാഷിപിടിക്കുന്നവര്‍ക്ക് ഇജ്തിഹാദിനു സ്ഥാനം നല്‍കാതെ തഖലീധിനെ അങ്ങീകരിക്കുന്ന സംഘടനയില്‍ അഭയം തേടുക തന്നെ ചെയ്യേണ്ടിവരും" .(അല്‍മനാര്‍ 1986 ആഗസ്റ്റ്‌ .പേജ് 41,42 )

ചുരുക്കത്തില്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ലോകത്ത് എവിടെയും ഇല്ലാത്ത ഒരു സാധനം ആണെന്ന് അവര്‍ക്ക് തന്നെ പറയേണ്ടി വന്നു...ഇതാ ഇതും കൂടി ഒന്ന് വായിക്കുക 

നമ്മുടെ ആശയാദര്‍ശങ്ങള്‍ ഗള്‍ഫിലെ അറബികള്‍ മനസ്സിലാകുകയാനെങ്കില്‍ അവര്‍ നമ്മെ സലഫികലായി തന്നെ അങ്ങീകരിക്കില്ല . bid അത്തുകാരും മുഅട്തസിലികലുമായി അവര്‍ നമ്മെ പരിഗണിച്ചേക്കും .എന്തിനതികം ,നമ്മുടെ ആദര്‍ശങ്ങള്‍ സൂക്ഷ്മ മായി അവര്‍ ഗ്രഹിച്ച്ചാല്‍ നമ്മെ അവര്‍ മുസ്ലീമ്കലായിപ്പോലും അന്ഗീകരിച്ച്ചു കൊള്ളനമെന്നില്ല.അവര്‍ വ്യക്തമായ കുഫ്രും മത പരിത്യാകവുമായി കാണുന്ന കാര്യങ്ങളെ നാം അപ്രകാരം ഗണിക്കുന്നില്ല എന്നതാണ് കാരണം.....
.....ഗള്‍ഫ് സലഫിസം ഇവിടെ ഇറക്കുമതി ചെയ്‌താല്‍ എ .പി അബ്ദുല്‍ കാദേര്‍ മൌലവി അടക്കമുള്ള നാമെല്ലാവരുടെയും സ്ഥാനം ഇഖവാനിസത്തിലോ സുരൂരിസത്തിലോ അവസാനിക്കുകയില്ല മറിച്ചു നമ്മുടെ സ്ഥാനം ഇസ്ലാമിന് പുറത്താണെന്ന് വരും .....('കേരള നദവത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തി പോന്ന ആശയാദര്‍ശങ്ങള്‍ ' എന്ന പുസ്തകം -ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനവും എന്ന തലക്കെട്ടില്‍ കൊടുത്ത ഭാഗം പേജ്; 27-33)








2012, ഏപ്രിൽ 28, ശനിയാഴ്‌ച

വിദ്യാഭ്യാസ സെമിനാര്‍ 
ആര്‍.യൂസുഫ് 


പരലോകം
കെ.സി അബ്ദുള്ള മൌലവി 
പ്രസ്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായം!



ജമാ അത്തെ ഇസ്ലാമി  അമീര്‍  ടി. ആരിഫലി  സാഹിബ് ജൈഹിന്ദ് ടി.വി. ചാനെലില്‍ നടത്തിയ അഭിമുഖം 




ജമാഅത്തെ ഇസ്ലാമി എന്താണ്? പരിചയപ്പെടുക 
ടി. ആരിഫലി 

ഭാഗം 1



ഭാഗം 2



ഭാഗം 3



ഭാഗം 4



 ഭാഗം 5 



ഭാഗം 6



2012, ഏപ്രിൽ 25, ബുധനാഴ്‌ച

ഇത് നല്ല ഒരു വാര്‍ത്തയാണ് .സത്യാ സന്ധത അല്ഭുതമായികൊണ്ടിരിക്കുന്ന ലോകത്ത് ഈ വാര്‍ത്ത അറിയണം.

മുജാഹിദ് വിമര്‍ശനങ്ങള്‍ക്ക് മറുപടി 

ശൈഖ് മുഹമ്മദ്‌ കാരകുന്ന് 
ഇഖ് വാനും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളും   


സാമൂഹ്യ ഇടപെടലുകള്‍ 



ഭരണകൂടം നിലപാടുകള്‍ 


രാഷ്ട്രീയം ,ഹാക്കിമിയ്യത്ത്‌


ഇബാദത്ത് 1




കര്‍മ ശാസ്ത്ര നിലപാട് 



സലഫിസം ,ഇസ്ലാമിക പ്രസ്ഥാനം ,തീവ്രവാദം 1



സലഫിസം ,ഇസ്ലാമിക പ്രസ്ഥാനം ,തീവ്രവാദം 2



സലഫിസം ,ഇസ്ലാമിക പ്രസ്ഥാനം ,തീവ്രവാദം 3




സലഫിസം ,ഇസ്ലാമിക പ്രസ്ഥാനം ,തീവ്രവാദം 4





ഇവിടെ ചില വീഡിയോകള്‍
 എല്ലാവര്ക്കും സ്വാഗതം  
  • Thumbnail
41:05 face to face 2ayishahanan 14 hours ago
  • Thumbnail
57:00 face to face 1ayishahanan 1 views 15 hours ago
  • Thumbnail
9:21 ഹറാം, ഹലാല്‍ മാറ്റിayishahanan 15 hours agoഹറാം, ഹലാല്‍ മാറ്റി മറിക്കലാണോ നയം മാറ്റം(240p_H.264-AAC).mp4
  • Thumbnail
6:12 സാദാ പത്രപ്രവര്‍ത്തകനല്ലേ മൌദൂദിayishahanan 2 views 1 day agoസാദാ പത്രപ്രവര്‍ത്തകനല്ലേ മൌദൂദി(240p_H.264-AAC).mp4
  • Thumbnail
7:49 നിയമനിര്‍മാണാധികാരം തൌഹീദിണ്റ്റെayishahanan 1 day agoനിയമനിര്‍മാണാധികാരം തൌഹീദിണ്റ്റെ ഭാഗമാണെന്ന(240p_H.264-AAC).mp4
  • Thumbnail
9:59 ഇസ്ളാമിയും ഇതര സംഘടനകളുംayishahanan 1 day agoജമാഅത്തെ ഇസ്ളാമിയും ഇതര സംഘടനകളും
  • Thumbnail
8:05 എന്‍.ഡി.എഫിനെ എതിര്‍ക്കുന്നത്‌ayishahanan 1 day agoജമാഅത്തെ ഇസ്ളാമി എന്‍.ഡി.എഫിനെ എതിര്‍ക്കുന്നത്‌
  • Thumbnail
5:14 ജമാഅത്തുകാര്‍ ശിയാക്കളാണോ 240p H 264 AACayishahanan 1 day ago
  • Thumbnail
8:26 ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥംayishahanan 1 day ago
  • Thumbnail
 ഇടതു മുന്നണിക്ക്‌ vottu part 2ayishahanan 1 day ago