2013, മാർച്ച് 26, ചൊവ്വാഴ്ച

ഇതാ ഇതും നല്ല ബ്ലോഗ്‌ 
http://www.hafeezkv.blogspot.in/2013/03/blog-post.html
ഒരു സ്ഫോടനം തരൂ; പ്രതികളെ ഞങ്ങള്‍ തരാം - യാസീന്‍ അശ് റഫ്
[മാധ്യമം ആഴ്ചപ്പതിപ്പ്]
http://www.madhyamam.com/weekly/2026
Inline image 1
ഫെബ്രുവരി 21നാണ് ഹൈദരാബാദില്‍ ഇരട്ട സ്ഫോടനം നടന്നത്. മൂന്നാംദിവസം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തി: ഇരട്ട സ്ഫോടനത്തിന്‍െറ അന്വേഷണത്തില്‍ നിര്‍ണായക തെളിവ് നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ ഇനാം നല്‍കും.
വെറുതെ പത്തുലക്ഷം കളയേണ്ടിയിരുന്നില്ല -ഇങ്ങ് കേരളത്തിലെ ചില പത്രക്കാരോടൊന്ന് ചോദിച്ചാല്‍ മതിയായിരുന്നു.

ആന്ധ്രാസര്‍ക്കാര്‍ 15 പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു; മൂന്നു നഗരങ്ങളിലെ സുപ്രധാന സ്ഥലങ്ങളില്‍ 3500 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ 450 കോടി രൂപ വകയിരുത്തി. ഒന്നും വേണ്ടായിരുന്നു. മംഗളത്തിന്‍െറയോ കേരള കൗമുദിയുടെയോ സ്വ.ലേമാരോടൊന്ന് അന്വേഷിച്ചാല്‍ എല്ലാം കൃത്യമായി മനസ്സിലാക്കാമായിരുന്നു.

ഇവര്‍ മാത്രമല്ല, പത്രങ്ങള്‍ പൊതു വെതന്നെ മിടുക്കുകാണിച്ചു. കഥപറച്ചിലില്‍ മിടുക്കരും മിടുമിടുക്കരും മഹാപ്രതിഭകളുമായി വിവിധ നിലവാരക്കാരുണ്ടെന്നുമാത്രം. നുണ, പെരുംനുണ, പത്രറിപ്പോര്‍ട്ട് എന്ന മട്ടില്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി, ആഭ്യന്തരമന്ത്രി സബിതാ ഇന്ദ്ര റെഡ്ഢി, ഹൈദരാബാദ് പൊലീസ് കമീഷണര്‍ തുടങ്ങിയവരെല്ലാം പറഞ്ഞത് കുറ്റവാളികളാരെന്നതിനെപ്പറ്റി ഒന്നും അറിയില്ല എന്നാണ്.

പക്ഷേ, എല്ലാ തെളിവും മാധ്യമങ്ങള്‍ക്ക് ആദ്യമണിക്കൂറുകളില്‍തന്നെ കിട്ടിയിരുന്നു. ‘‘ഭീകരാക്രമണമെന്ന് സംശയം’’ എന്നാണ് കൗമുദി (ഫെബ്രു.22) പറഞ്ഞതെങ്കിലും അത്ര വലിയ സംശയമൊന്നും വാര്‍ത്തയിലില്ല: ‘‘ഹുജിയെപ്പോലുള്ള ഏതോ ഭീകരഗ്രൂപ്പ്’’ ആസൂത്രിതമായി നടത്തിയതാണ് സ്ഫോടനങ്ങള്‍: ‘‘സ്ഫോടനപരമ്പരയുടെ സമയക്രമം നല്‍കുന്ന സൂചന അതാണ്’’ (ആന്ധ്ര പൊലീസിലെ മന്ദബുദ്ധികള്‍ക്കുണ്ടോ ഈ സൂചന മനസ്സിലാക്കാനുള്ള കഴിവ്!) സമയക്രമം എത്ര കൃത്യമായാണ് ഹുജിയെ ചൂണ്ടുന്നതെന്ന് നോക്കൂ: വൈകീട്ട് 7.01ന് ആദ്യത്തേത്; 7.06ന് രണ്ടാമത്തേത്; 7.15ന് മൂന്നാമത്തേത് (എല്ലാം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം).

അടുത്തദിവസം മുതല്‍ മൂന്നു സ്ഫോടനങ്ങളില്ല, ‘‘ഇരട്ട സ്ഫോടനം’’ മാത്രം. രണ്ടു മൂന്നായി തോന്നിപ്പിച്ചതിലും എന്തോ ‘‘സൂചന’’ ഉണ്ടാകണം.

സംഭവം ഹൈദരാബാദിലാവാം; പക്ഷേ, എല്ലാമറിയുന്ന മാധ്യമ പ്രതിഭകള്‍ക്ക് എല്ലാം ഇങ്ങ് കേരളത്തിലിരുന്ന് മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ 23ന് തിരുവനന്തപുരത്തുനിന്ന് കൗമുദി ലേഖകന്‍ മഹാരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഒപ്പം: ‘‘ഹൈദരാബാദ് സ്ഫോടനം: പ്രതികള്‍ക്ക് ആദ്യതാവളം സൗദി, പിന്നെ പാകിസ്ഥാന്‍.’’ റിയാസും സാബിറും ബഷീറുമാണ് പ്രതികള്‍. ഓരോരുത്തരുടെയും ഭീകരചരിത്രത്തിന്‍െറ നഖചിത്രവുമുണ്ട് കൂടെ.
വ്യക്തതയാര്‍ന്നതും വിശദാംശങ്ങളാല്‍ സമൃദ്ധവുമായ ഇത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ നാം മുമ്പ് കേട്ടിട്ടുണ്ട്- ഹിന്ദുവിലെ പ്രവീണ്‍സ്വാമിയില്‍നിന്ന്. നാലഞ്ച് സ്ഫോടനക്കഥകളില്‍ സ്വാമിയുടെ ഭാവനാവിലാസങ്ങള്‍ തെളിവുകള്‍ക്കുമേല്‍ തട്ടി തകര്‍ന്നതോടെ ഹിന്ദു അദ്ദേഹത്തിന്‍െറ ബീറ്റ് മാറ്റി (ഇക്കുറി ഹിന്ദു റിപ്പോര്‍ട്ടുകള്‍ക്ക് പണ്ടത്തെ പകിട്ടൊന്നുമില്ലെങ്കിലും പണ്ടില്ലാത്ത സൂക്ഷ്മത കണ്ടു). ഏതായാലും രംഗം വിടുംമുമ്പ് സ്വാമിക്ക് ക്ളോണുകള്‍ കുറെ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.

നാല് ‘‘പ്രതികളുടെ’’ ചിത്രങ്ങള്‍ എന്‍.ഐ.എ തയാറാക്കുകയും രണ്ടുപേരുടേത് പുറത്തുവിടുകയും ചെയ്തിട്ടുണ്ടത്രെ- എന്തുകൊണ്ടോ ആ രണ്ടു ചിത്രങ്ങള്‍ അച്ചടിച്ചുകണ്ടില്ല. റിയാസ് ഭട്കലിന്‍െറ സംഘത്തില്‍ രണ്ടു മലയാളികളുമുണ്ടെന്ന് ‘‘അന്വേഷണ ഏജന്‍സികള്‍’’ കണ്ടെത്തി.

പിന്നെ: നാലംഗസംഘത്തെ തിരിച്ചറിഞ്ഞുവെന്ന് എന്‍.ഐ.എ ഐ.ജി പി. രാമശാസ്ത്രി കൗമുദിയോട് പറഞ്ഞു. സ്ഫോടനം നടത്തിയവരുടെ പേരുകളും അപരനാമങ്ങളുമടക്കം എല്ലാം റെഡി. ഇവരാണ് ‘‘സ്ഫോടനം നടത്തിയത്.’’ഇനി കുറ്റപത്രം തയാറാക്കേണ്ട പണിയേ ഉള്ളൂ. പക്ഷേ, ഒന്നും മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്ത ആന്ധ്ര സര്‍ക്കാര്‍ പറയുന്നു: ഒരു തുമ്പും കിട്ടിയില്ല. വിവരം കിട്ടിയവര്‍ അറിയിക്കണം; ഇനാം തരാം.
മംഗളം ആദ്യദിവസം ലീഡ് വാര്‍ത്തയില്‍ ഷിന്‍ഡെയെ ഉദ്ധരിച്ചു: അന്വേഷിച്ചുവരുന്നു; ഒന്നും ഊഹിച്ചുപറയാന്‍ പറ്റില്ല. പക്ഷേ, ഉള്‍പ്പേജില്‍ പത്രം ഭീകരസംഘടനകളുടെ പട്ടിക നിരത്തുന്നു. മലയാള മനോരമയെപ്പോലെ നൂറുശതമാനം സമുദായസംവരണം പാലിച്ചുകൊണ്ട്: ഇന്ത്യന്‍ മുജാഹിദീന്‍, ഹുജി, ലശ്കര്‍.

‘‘സംശയത്തിന്‍െറ മിഴിമുന’’ ഇങ്ങനെ കൃത്യമായി തിരിയാന്‍ കാരണമുണ്ട്: ‘‘ആക്രമണശൈലിയെക്കുറിച്ച് ലഭിച്ച പ്രാഥമിക വിവരങ്ങള്‍.’’ ബൈക്ക്, സൈക്കിള്‍, ടിഫിന്‍. ആക്രമണകാരണം വ്യക്തം: ‘‘അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് തിരിച്ചടി.’’
24ന്: രണ്ടു വിദേശികള്‍ അറസ്റ്റില്‍. സ്ഫോടനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന. പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും നിര്‍ണായക സൂചന കിട്ടി. ഭീകരനുവേണ്ടി റെയ്ഡ്. യാസിന്‍ ഭട്കല്‍ എന്ന് നിഗമനം. സായിക്ഷേത്രമായിരുന്നു ആദ്യലക്ഷ്യമെന്ന് സൂചന.
ലശ്കര്‍ ബന്ധത്തിന് ‘‘തെളിവുകള്‍ കിട്ടി’’യെന്ന് ദീപിക (ഫെബ്രു. 25) അറിയിച്ചു. പ്രതികള്‍ വ്യക്തം. ഉദ്ദേശ്യം വ്യക്തം. തെളിവുകളെല്ലാം റെഡി. ഇനി കാര്യങ്ങള്‍ എളുപ്പം.

ഊഹമെഴുത്തു മത്സരം
എന്ത് ഊഹവും റിപ്പോര്‍ട്ടാക്കി പ്രചരിപ്പിക്കുന്ന തെറ്റ് ആവര്‍ത്തിക്കുകയാണ് പത്രങ്ങള്‍. മാലെഗാവ് (2006), ഹൈദരാബാദ് മക്കാ മസ്ജിദ് (2007), സംഝോത എക്സ്പ്രസ് (2007) തുടങ്ങിയ സ്ഫോടനങ്ങളിലും ഇന്ത്യന്‍ മുജാഹിദീനും ഹുജിയുമൊക്കെയാണ് ആദ്യം കേട്ട പേരുകള്‍. കുറെ യുവാക്കളെ പിടികൂടി ജയിലിലിടുകയും ചെയ്തു. ഒടുവില്‍ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ഹിന്ദു വര്‍ഗീയവാദി ഗ്രൂപ്പുകളാണ് കുറ്റവാളികള്‍. മക്കാ മസ്ജിദ് സ്ഫോടനത്തില്‍ തടങ്കലിലിടപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍പോലും കോടതി ഉത്തരവിട്ടു.

എന്നിട്ടും മാധ്യമങ്ങള്‍ അതേ തെറ്റ് പിന്നെയും ചെയ്യുന്നു. നേരിട്ടു കാണാത്ത ഏതു വിവരവും ഉറവിടം വ്യക്തമാക്കി വേണം റിപ്പോര്‍ട്ട് ചെയ്യാനെന്ന പ്രാഥമിക തത്ത്വത്തെപ്പറ്റി നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കേട്ടിട്ടേയില്ലെന്ന് തോന്നുന്നു.

ഇരട്ട സ്ഫോടനത്തെപ്പറ്റി വന്ന വിലപ്പെട്ട വിവരങ്ങളുടെ ഉറവിടങ്ങള്‍ നോക്കുക: മംഗളം: ഹുജിയെപ്പോലെ ഏതോ ഭീകരഗ്രൂപ്പ്... (ആര് പറഞ്ഞു എന്നില്ല; ലേഖകന്‍െറ ദിവ്യദൃഷ്ടി?); ഇന്ത്യന്‍ മുജാഹിദീന്‍ ആയിരിക്കാമെന്ന് ‘‘എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന’’ (ഏത് ഉദ്യോഗസ്ഥന്‍, എപ്പോള്‍, ആരോട് പറഞ്ഞത്?)... അവര്‍ ചൂണ്ടിക്കാട്ടി (ആരോട്? എപ്പോള്‍?); ‘‘രണ്ടു ഭീകരസംഘാംഗങ്ങളെയും ചോദ്യംചെയ്തപ്പോഴാണ് വിവരം കിട്ടിയത്’’ (ആര്‍ക്കുകിട്ടി? പൊലീസിനെങ്കില്‍ ആര്, ആരെ,എപ്പോള്‍ അറിയിച്ചതാണിക്കാര്യം?)
‘‘...എന്നിവര്‍ പോലീസിനോട് സമ്മതിച്ചിരുന്നു’’ (എന്ന് ആര് അറിയിച്ചു?); ‘‘പുനെയില്‍ നടത്തിയതെന്നുമാണ് പൊലീസിന്‍െറ അനുമാനം’’; നിര്‍ണായക സൂചന കിട്ടിയതായി ‘‘ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു’’ (ആരെ? വാര്‍ത്താസമ്മേളനത്തില്‍? പത്രക്കുറിപ്പ്? സര്‍ക്കാറിനുവേണ്ടി ആരാണ് ഇതറിയിച്ചത്?); സായിക്ഷേത്രം ലക്ഷ്യമിട്ടെന്ന് ‘‘പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.’’

ദീപിക: ‘‘...എന്ന് അന്വേഷക സംഘം സംശയിക്കുന്നു’’; ഇന്ത്യന്‍ മുജാഹിദീനെ സംശയം; ലശ്കര്‍ ബന്ധത്തിന് ‘‘തെളിവുകിട്ടി.’’

ചില ഉറവിടങ്ങളുടെ പേര് വെളിപ്പെടുത്താനാവാത്ത സന്ദര്‍ഭങ്ങളുണ്ട്. അപ്പോഴും കഴിയുന്നത്ര കൃത്യതയോടെ വിവരം നല്‍കി വാര്‍ത്തയുടെ ആധികാരികത നിലനിര്‍ത്തണമെന്നുണ്ട്. എന്നാല്‍, നമ്മുടെ ലേഖകര്‍ക്ക് ‘‘സൂചനകളും’’ ‘‘ഏജന്‍സികള്‍ വെളിപ്പെടുത്തിയതും’’ ‘‘വൃത്തങ്ങള്‍’’ അറിയിച്ചതുമാണ് ഏക ആശ്രയം. ആര്‍ക്കും എപ്പോഴും എഴുതാവുന്നതാണ് ഇതെല്ലാം. ശരിയായിക്കിട്ടിയാലൊത്തു; തെറ്റിയാല്‍തന്നെ ആരോര്‍ക്കുന്നു ഇതെല്ലാം?

ഊഹമെഴുത്താണ് പത്രപ്രവര്‍ത്തനമെങ്കില്‍ ലോകനിലവാരത്തിലാണ് മലയാളപത്രങ്ങള്‍.

തമിഴില്‍ ഹിന്ദുവിന് പത്രം
ഹിന്ദു തമിഴ് പത്രമിറക്കാന്‍ പോകുന്നു. കഴിഞ്ഞ ഡിസംബറില്‍ മുന്‍ ചീഫ് എഡിറ്റര്‍ എന്‍. റാം, ഒരു സാധ്യതാപഠനം നടത്താന്‍ പോകുന്നതായി അറിയിച്ചിരുന്നു. ഇതിനകം മാര്‍ക്കറ്റ് സര്‍വേ പൂര്‍ത്തിയാക്കി. ഒരു ഇംഗ്ളീഷ് ടാബ്ളോയിഡും തമിഴ് ദിനപത്രവും തുടങ്ങാന്‍ കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റഡിന്‍െറ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നു. 16 പേജും നാലു പേജ് സപ്ളിമെന്‍റുമുള്ള തമിഴ് പത്രം രണ്ടുവര്‍ഷംകൊണ്ട് ആറുലക്ഷം കോപ്പി പ്രചാരം നേടുമെന്നാണത്രെ മാര്‍ക്കറ്റ് സര്‍വേ പറയുന്നത്. മൊത്തം പത്രസ്ഥലത്തിന്‍െറ 30 ശതമാനം പരസ്യങ്ങള്‍ക്കായി നീക്കിവെക്കുകയും അത് 200 കോടി രൂപ വരുമാനമുണ്ടാക്കുകയും ചെയ്യും. ഇംഗ്ളീഷ് ടാബ്ളോയിഡ് തുടക്കത്തില്‍ ചെന്നൈ, ബംഗളൂരു നഗരങ്ങളില്‍ മാത്രമാവും ഇറക്കുക. പ്രാദേശിക വാര്‍ത്തകള്‍ക്കായുള്ളതാവും ഈ പ്രഭാതപത്രം.

ടൈംസ് ഓഫ് ഇന്ത്യ ഉടമകളായ ബെനറ്റ്, കോള്‍മന്‍ ആന്‍ഡ് കമ്പനി തമിഴിലേക്കുകൂടി കടക്കാന്‍ തയാറെടുക്കുന്നതാണ് ഹിന്ദുവിനെ ഈ വഴിക്ക് ചിന്തിപ്പിച്ചതെന്ന് കരുതപ്പെടുന്നു. നവഭാരത് ടൈംസ് (ഹിന്ദി), മഹാരാഷ്ട്ര ടൈംസ് (മറാഠി), വിജയ് കര്‍ണാടക (കന്നട), എയ് സമയ് (ബംഗാളി) എന്നീ പത്രങ്ങള്‍ ടൈംസ് കമ്പനി ഇപ്പോള്‍ നടത്തുന്നുണ്ട്; ഇനി നോട്ടം തമിഴ് പത്രമിറക്കുന്നതിലാണ്.

2013, മാർച്ച് 15, വെള്ളിയാഴ്‌ച

ഒരു വെക്തി എന്തുപറഞ്ഞാലും അത് രാജ്യദ്രോഹം..... അതാണോ നിയമം!!!!!!!

ഒന്‍പതു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു രണ്ടര വര്‍ഷത്തെ അന്യായമായ കാരഗ്രഹ വാസത്തിനു ശേഷം ആണ് അഞ്ചു ദിവസത്തെ ഉപാദി ജാമ്യത്തില്‍ മദനി മകളുടെ വിവാഹ കര്‍മ്മത്തിന് നാട്ടില്‍ എത്തിയത്. എന്നാല്‍ ഇവിടെകേരളത്തില്‍ ഇപ്പോഴും ആ വികലാങ്കന്റെ രക്തം കര്‍ണാടകത്തില്‍ കൊണ്ട് പോയി ഊറ്റി കുടിക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന വി മുരളീധരനെ പോലുള്ളവര്‍ സാക്ഷാല്‍ മോഡിയെ പോലും ലജിപ്പിക്കുന്ന പ്രസ്താവനയാണ് ഇതുമായ്‌ ബന്ധപ്പെട്ടു നടത്തുന്നത്.....!!! 

http://www.youtube.com/watch?feature=player_embedded&v=DWzWmx1FfPU

2013, മാർച്ച് 8, വെള്ളിയാഴ്‌ച


മഅദനി അപരാധിയോ നിരപരാധിയോ 
ഈ വീഡിയോകള്‍ എല്ലാവരും കണ്ടു വിലയിരുത്തുക 

 വീഡിയോ 1 
http://www.youtube.com/watch?feature=player_embedded&v=9O3yKbwEqM8




വീഡിയോ  2 
http://www.youtube.com/watch?feature=player_embedded&v=fQ7tJGQlmSQ



വീഡിയോ 3
 http://www.youtube.com/watch?feature=player_embedded&v=6rCkb8IFulw


  

ഇത് എല്ലാവരും  കാണുക 
പ്രധാന  വാര്‍ത്തകള്‍ 
 http://www.youtube.com/watch?v=TOkaCvYDM9s

കെ എം ഷാജി ഇപ്പോള്‍ മോഡിയുടെ മൌലൂദ് 

ചൊല്ലി നടക്കുകയാണ് 

മുസ്ലിംകളെ കൊന്നൊടുക്കിയ നര ഭോജിയായ നരേന്ദ്ര 

മോഡിയെപ്പോലും ന്യായീകരിക്കുന്ന ............. ..,  , 

ഇവനില്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം..

https://www.facebook.com/photo.php?v=449434895126775

 കെ എം ഷാജി വെറുതെ എന്തെങ്കിലും  പറയുമോ? എന്തെങ്കിലും കാര്യം കാണും.   അല്ലെങ്കിലും ലീഗുകാര്‍ വെറുതെ ഒന്നും പറയാറില്ല . വടകരയിലും ബേപൂരിലും നമ്മുടെ പാണ ക്കാട്ടെ തങ്ങള്‍ തന്നെ സന്ഘികള്‍ക്ക് വോട്ടു പിടിക്കാന്‍ പോയിരുന്നല്ലോ . ബേപൂരില്‍ മാധവന്‍ കുട്ടി അല്ല ഞാനാണ് മത്സരിക്കുന്നത് എന്നാണു പരസ്യമായി പ്രസങ്ങിച്ച്ചത് . ഒന്നും വെറുതെ ആയിരുന്നില്ല . കെ ജി മാരാര്‍ ആത്മ കഥയില്‍ എല്ലാം തുറന്നു എഴുതിയിട്ടുണ്ട് . ഇതാണ് കെ എം ഷാജിക്ക് ഇന്നും ധൈര്യം പകരുന്ന കാര്യം . ലീഗില്‍ ഒരുത്തനും എന്റെ വായ മൂടിക്കെട്ടാന്‍ ധൈര്യ മുള്ളവന്‍ ഇല്ല എന്ന് ഷാജിക്ക് നന്നായി അറിയാമല്ലോ . സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ മൗദൂദി സാഹിത്യങ്ങള്‍ ആണ് തീവ്ര വാദം ഉണ്ടാക്കുന്നത്‌ എന്ന് കേരളത്തില്‍ പ്രസംഗിച്ചു നടന്നവരാണ് കെ എം ഷാജിയും എം കെ മുനീറും . ഇതൊക്കെ  ചെയ്തു കൂട്ടിയത് ഫാസിസ്റ്റുകള്‍ ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം പുറത്തു വന്നപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് പറഞ്ഞതുപോലെ ... എല്ലാവരും പരിധിക്കു പുറത്തായിരുന്നു . അവര്‍ക്ക് കൂട്ടിനായി ചില മത സംഘടനകളും ഉണ്ടായിരുന്നു . ലീഗിനടിയില്‍ അടയിരുന്നു, കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴഞ്ഞു ശീലമുള്ള ചില മത സംഘടനകള്‍ . ഇന്ത്യന്‍ മുസ്ലീംകള്‍ക്ക് പീഡന മില്ല എന്ന് പണ്ട് ബാബരി മസ്ജിദ് പ്രശ്നം കത്തിനിന്ന കാലത്ത് പാലക്കാട് സംസ്ഥാന സമ്മേളനം നടത്താന്‍ പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഇവരായിരുന്നു ഇവര്‍ക്കും മൌദൂടിയോദ് മാത്രമേ വിരോധം ഉള്ളു   അവരും ഇപ്പോള്‍ പരിധിക്കു പുറത്താണ് . ജിന്ന് രോഗം പിടിപെട്ടിട്ടില്ലായിരുന്നെങ്കില്‍ കെ . എം ഷാജിയുടെ കൂടെ കൂടി മോഡിയുടെ മൌലൂദ് ചൊല്ലാന്‍ അവരും കൂടെ ഉണ്ടാകുമായിരുന്നു . പറയുമ്പോള്‍ എല്ലാം പറയണമല്ലോ പരപ്പനങ്ങാടിയിലെ സകരിയാക്കും ,മ അദനിക്കും വേണ്ടി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയ ഇ ടി മുഹമ്മദ്‌ ബഷീര്‍ എല്ലാം കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു . സേട്ടു സാഹിബിനെ പ്പോലെ പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുക്കുമോ ആവോ .