2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

അഭിമുഖം.



നോക്കൂ.. ആര്‍.എസ്.എസ് എങ്ങനെയാണ് ജനങ്ങളെ മസ്തിഷ്കപ്രക്ഷാളനം നടത്തി വര്‍ഗ്ഗീയവാദികളാക്കി മാറ്റുന്നതെന്ന് ! ആര്‍.എസ്.എസിനെ തള്ളിപ്പറഞ്ഞ സുധീഷ് മിന്നിയുമായി കൈരളിയിലെ എന്‍.പി. ചന്ദ്രശേഖരന്‍ നടത്തിയ അഭിമുഖം.

https://www.facebook.com/thomasisaaq/videos/1321904971158974/

2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഇന്ത്യ ദേശ ദ്രോഹികളും ദേശസ്‌നേഹികളും ആര്'

. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന ചത്തീസ്ഗഢിലെ ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സോണി സോറി സംഘ് പരിവാര്‍ ക്രൂരമായി ആക്രമിക്കുകയും മുഖത്ത് ആസിഡൊഴിക്കുകയും ചെയ്തു. ഈ സോണി സോറിയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരതകളുടെ നേര്‍ ചിത്രങ്ങളാണ് കൂടെയുണ്ടായിരുന്ന റെനു താക്കൂറുമായിട്ടും മാരിയയുമായും സംസാരിച്ചപ്പോള്‍ കിട്ടിയത്. ഒരു പക്ഷെ ആദിവാസികളുടെ കയ്യില്‍ സോഷ്യല്‍ മീഡിയ ഇല്ലായിരിക്കാം. ഈ പാളയത്തിലേക്കാണ് സി.കെ. ജാനു കടന്നു കയറുന്നതെങ്കില്‍ അതിന് കേരളം ഉചിതമായി മറുപടി നല്‍കും. സൂഫി സമ്മേളനത്തിലും കണ്ടത് മറ്റൊന്നല്ല
ഇന്ദിരാഗാന്ധിയുടെ സൗന്ദര്യത്തേക്കാള്‍ ഇന്ത്യയില്‍ ശക്തിയുള്ളത് പൊതുജനങ്ങളുടെ ജനാധിപത്യബോധ്യത്തിനാണ്, അതു കൊണ്ട് ഞങ്ങള്‍ പറയുന്നു നരേന്ദ്ര മോഡിയുടെ നെഞ്ചളവിനേക്കാള്‍ വലുപ്പമുള്ളത് ഇന്ത്യയുടെ ജനാധിപത്യത്തിന് തന്നെയായിരിക്കുമെന്ന് ഈ രാജ്യം തെളിയിക്കുക തന്നെ ചെയ്യും. ഈ പോരാട്ടം പിന്മടക്കമില്ലാത്ത, പതറാത്ത, ഒരു പുരസ്‌കാര്‍ ഓഫറുകള്‍ക്ക് മുമ്പിലും അടിയറവ് പറയാത്ത പോരാട്ടമാണ് ഞങ്ങളുടെ പോരാട്ടം..
'ഇന്ത്യ ദേശ ദ്രോഹികളും ദേശസ്‌നേഹികളും ആര്' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിർ സംസാരിക്കുന്നു.

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

നിയമ സഭാ തെരഞ്ഞെടുപ്പു



നിയമ സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുമ്പോള്‍ എല്ലാ മുന്നണികളിലും പാര്‍ട്ടികളിലും ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കുന്നു എന്ന് പരാതികള്‍ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ഇതാ മഞ്ചേരി മണ്ഡലത്തില്‍നിന്നും ഒരു ചെറുപ്പക്കാരന്‍ ജനവിധി തേടുന്നു ആശീര്‍വതിക്കുക....

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ബി.ജെ.പി.തങ്ങള്‍ ,അഥവാ കാന്തപുരം തങ്ങള്‍

മലപ്പുറത്ത് ബി. ജെ. പി സ്ഥാനാര്‍ത്തിയായി മത്സരിക്കുന്ന ബാദുഷാ തങ്ങള്‍ പറയുന്നു 
കാന്തപുരം വിഭാഗത്തോട് അദേഹത്തിന് അനുഭാവവും കൂറുമുണ്ടെന്ന്, അവരില്‍ പലരെയും സമീപിച്ചതായും 

അവര്‍ സഹായിക്കുമെന്ന ആത്മവിശ്വാസം ഉളളതായും ബാദുഷാ തങ്ങള്‍ തുറന്ന് പറയുന്നു
ഇനി കാന്തപുരം വിഭാഗത്തില്പെട്ടവര്‍ മറുപടി പറയട്ടെ ബാദുഷാ തങ്ങള്‍ കാന്തപുരം അനുഭാവിയാണോ ? അദേഹം കാന്തപുരം വിഭാഗത്തിലെ നേതാക്കളെ കണ്ടിരുന്നോ അദേഹത്തെ സഹായിക്കാന്‍ കാന്തപുരം വിഭാഗം തയ്യാറാണോ 

https://www.youtube.com/watch?v=JxmtxgYVYoM
https://www.facebook.com/groups/sunniohaabiaadharshacharcha/




കേരളത്തില്‍ നിന്നും  സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് എ.പിയും അദ്ദേഹത്തിന്റെ സംഘടനയിലെ മറ്റൊരു പ്രമുഖനായ ഖലീല്‍ ബുഖാരി തങ്ങളുമാണ്. ഇരുവരും മോദി ഭക്തി ഇതിന് മുന്‍പും തെളിയിച്ചവരാണ്.

ബി.ജെ.പിയുമായി മുസ്്‌ലിംകളെ അടുപ്പിക്കാന്‍ ദക്ഷിണേന്ത്യയിലും ലക്ഷദ്വീപിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ നീക്കം നടന്നിരുന്നു. ലക്ഷദ്വീപില്‍ കാന്തപുരത്തെ കൂട്ട്പിടിച്ച് ബി.ജെ.പി യൂണിറ്റ് ഉണ്ടാക്കുമെന്നും ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അന്നത്തെ ബി.ജെ.പി കേരളഘടകം പ്രസിഡന്റായ പി.എസ് ശ്രീധരന്‍ പിള്ളയായിരുന്നു. ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും വിജയത്തിനായി കൈമെയ് മറന്ന് അധ്വാനിക്കുന്നത് നിത്യകാഴ്ചയാണ്. അന്തമാനിലും കാന്തപുരം വിഭാഗം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കര്‍ണാടയില്‍ പരസ്യമായി കാന്തപുരം വിഭാഗത്തിലെ പലപ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.തദ്ദേശതെരഞ്ഞെടുപ്പില്‍ ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദമെടുത്ത പലരും മത്‌സരിക്കുകയും ചെയ്തിരുന്നു. ശാഫി സഅദി നന്ദാപുരം എന്ന കാന്തപുരം വിഭാഗത്തിന്റെ എസ്.വൈ.എസ് നേതാവ് വഖ്്ഫ് ബോര്‍ഡ് പ്രതിനിധിയായി കയറിയത് ഇതിന്റെ ഉപകാരസ്മണയായിട്ടാണ്.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ബാദുഷ തങ്ങള്‍ എന്ന ആള്‍ മലപ്പുറത്ത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. കാന്തപുരവുമായുള്ള ബന്ധമാണ് വിജയപ്രതീക്ഷയായി അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചത്.
ബി.ജെ.പി ബാന്ധവത്തിലൂടെയും ശരീഅത്ത് വിരുദ്ധ നിലപാടുകളിലൂടെയും മുസ്്‌ലിം സമൂഹത്തിന്റെ മുഖ്യധാരയോട് എന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കാന്തപുരവുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് സംഘ്പരിവാര്‍ നീക്കങ്ങളെ ശക്തിപ്പെടുത്തലാണെന്ന് ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്ന്.
 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് ഗുജറാത്തില്‍ ദേശീയഇസ്്‌ലാമിക സമ്മേളനം എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ച് മോദിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് തൊട്ടുപിറകെ മുസ്്‌ലിംകള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യണമെന്ന 'ഫത്്‌വ'യിറക്കിയ ശബീര്‍ ആലമായിരുന്നു മുഖ്യാഥിതി.ഗുജറാത്തിലെ ബോറോ വിഭാഗക്കാരായ ശീഇകളായിരുന്നു അവിടെ ഇതിന്റെ ഗുണഭോക്താക്കള്‍.ഇവര്‍ മോദി അനുകൂലികളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതിനായി കോടികള്‍ സാമ്പത്തിക സഹായം പറ്റിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗുജറാത്ത് കലാപവേളയില്‍ മോദിയനുകൂല പക്ഷം നിന്നവരായിരുന്നുവത്രെ ഇക്കൂട്ടര്‍. രണ്ടായിരത്തിലേറെ പേര്‍ മരിക്കുകയും ആയിരങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്ന് കാന്തപുരം ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതും ഈ പ്രീണന നയത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യാ രാജ്യത്ത് ഭീകരത കുറവാണെന്നു പറഞ്ഞ കാന്തപുരത്തോട് ഗുജറാത്ത് മുതല്‍ മുസഫര്‍നഗര്‍ വരെയുള്ള കലാപത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതേക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയത്.

Image may contain: 1 person