2012, ഏപ്രിൽ 8, ഞായറാഴ്‌ച


വെയ്ല്‍സ്: മുസ് ലിം സ്ത്രീയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് ഹിജാബെന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ സ്വന്തത്തെ അടയാളപ്പെടുത്താന്‍ അതവരെ സഹായിക്കുന്നുവെന്നും ഇംഗ്ലണ്ടിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസ് അഭിപ്രായപ്പെട്ടു. മുഖാവരണത്തിനു പിറകില്‍ മുസ് ലിം സ്ത്രീ ഒതുക്കപ്പെടുന്നുവെന്ന ആരോപണത്തെ ചോദ്യം ചെയ്ത അദ്ദേഹം, മുസ് ലിം സ്ത്രീയെയും അവളുടെ ആദര്‍ശത്തെയും സംരക്ഷിക്കാന്‍ ഹിജാബ് വളരെ അനിവാര്യമാണെന്നും ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന സാഹിത്യ സംഗമത്തില്‍ സണ്‍ഡൈ ടൈംസിനോട് പറഞ്ഞു.
2006ല്‍ ബ്രിട്ടനില്‍ ഹിജാബ് നിരോധത്തെ എതിര്‍ത്ത അദ്ദേഹം ഇതിനുമുമ്പും മുസ് ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വന്നിരുന്നു. കാന്റര്‍ബറിയുടെ 104- ാമത് ആര്‍ച്ച് ബിഷപ്പായ ഇദ്ദേഹം അടുത്ത വര്‍ഷം അവസാനത്തോടെ സ്ഥാനം ഒഴിയുമെന്നാണ് കരുതപ്പെടുന്നത്.
 

അഭിപ്രായങ്ങളൊന്നുമില്ല: