2016, നവംബർ 8, ചൊവ്വാഴ്ച

ഇസ്‌ലാം സന്തുലിതമാണ്

ഇസ്‌ലാം സന്തുലിതമാണ്. കാരണം അത് ദൈവിക മാര്‍ഗദര്‍ശനമാണ്. വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും അല്ലാഹു നല്‍കിയ ദീന്‍, ഭൂമിയില്‍ മനുഷ്യജീവിതം എങ്ങനെയാവണമെന്ന് പഠിപ്പിക്കുന്നു. ജീവിതം എവിടെയെല്ലാം പരന്ന്
വിശാലമായികിടക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമിന് നിയ
മവും വ്യവസ്ഥയും മാര്‍ഗനിര്‍ദ്ദേശവും ഉണ്ട്. അതുകൊണ്ടാണ് ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണ്ണവുമാണ് എന്ന് പറയുന്നത്. സമ്പൂ
ര്‍ണ്ണമായൊരു ജീവിത ക്രമത്തിന്റെ എല്ലാ ഭാഗങ്ങളോടും നീതിപൂര്‍വ്വം വര്‍ത്തിക്കുകയാണ് സന്തുലിതത്വം എന്ന പ്രയോഗംകൊണ്ടര്‍ത്ഥമാക്കുന്നത്. ജീവിതത്തിന്റെ ഓരോവശത്തിനും അല്ലാഹുവും റസൂലും നല്‍കിയ അളവില്‍ സ്ഥാനവും പരിഗണനയും നല്‍കലാണ് സന്തുലിതത്വം. നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചത്തിന്റെ താളക്രമമാണത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമവ്യവസ്ഥ പാലിക്കപ്പെടുന്നതുകൊണ്ടാണ് അത് സംഘര്‍ഷങ്ങളില്ലാതെ മുമ്പോട്ട്‌പോകുന്നത്. ആകാശഭൂമികളിലുള്ളതെല്ലാം സ്വയം സന്നദ്ധമായോ, നിര്‍ബന്ധിതമായോ സ്രഷ്ടാവിന് മാത്രമാണ് കീഴ്‌പ്പെടുന്നതെന്ന് വിശുദ്ധഖുര്‍ആന്‍ (3:83) വിശദീകരിക്കുന്നു. മനുഷ്യര്‍ മാത്രമാണ് ഇതില്‍നിന്ന് മാറി സഞ്ചരിക്കുന്നത്. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ഭൂമിയില്‍ ദൈവഹിതം നടപ്പിലാക്കലാണ് അവന്റെ ചുമതല. അല്ലാഹുവെ അനുസരിച്ച് ഈ ചുമതല ഏറ്റെടുക്കാനും ധിക്കാരം കാണിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്, ദൈവഹിതത്തില്‍ നിന്ന് മാറി സഞ്ചരിക്കുമ്പോഴാണ് ജീവിതത്തില്‍ അസന്തുലിതത്വങ്ങള്‍ ഉണ്ടാവുന്നത്. ദൈവിക താല്‍പര്യങ്ങള്‍ വിസ്മരിക്കപ്പെടുകയും തന്നിഷ്ടങ്ങള്‍ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഒരു നിമിഷവും മനുഷ്യ ജീവിതത്തിലുണ്ടാവരുതെന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അത്‌കൊണ്ടാണ് ആദ്യമനുഷ്യന്‍ തന്നെ പ്രവാചകനായത്. സംഘര്‍ഷങ്ങളില്ലാത്ത ആ പ്രപഞ്ചഘടനയുടെ ഉടമക്ക് മാത്രമെ മനുഷ്യ സമൂഹത്തിന് സന്തുലിത ജീവിതപദ്ധതി നല്‍കാനാവൂ.
ദൈവേഛയെ പിന്തുടരുന്നതിന് പകരം, ദേഹേഛയുടെ വഴി സ്വീകരിക്കുന്നതാണ് ജീവിതത്തിലെ അസന്തുലിതത്വത്തിന്റെ അടിസ്ഥാനകാരണം. മനുഷ്യന്റെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും ധാരാളം പരിമിതികളുണ്ട്. അറിവിന്റെ ആറാമത്തെ ഉറവിടമായ വഹ്‌യിനെ (ദിവ്യ വെളിപാട്) അവലംബിച്ചുകൊണ്ടേ, പഞ്ചേന്ദ്രിയങ്ങളുടെ പരിമിതികളെ മറികടക്കാനാവൂ. ''ഭൂമിയിലുള്ള ഭൂരിപക്ഷം പേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്.'' (ഖുര്‍ആന്‍ 6:116). ഇക്കാരണത്താലാണ് മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് കൗമാരത്തിലേ വാര്‍ദ്ധക്യം ബാധിച്ചതും ഇസ്‌ലാം കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും. 
ഇസ്‌ലാം സമഗ്രവും സന്തുലിതവുമായ ജീവിത വീക്ഷണം സമര്‍പ്പിക്കുകമാത്രമല്ല, വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളിലും പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. സ്വന്തം നിലക്ക് മനുഷ്യന് കോര്‍ത്തിണക്കാന്‍ കഴിയാത്ത ആശയങ്ങളെ മനോഹരമായി സമ്മേളിപ്പിച്ചു. ദൈവഹിതവും മനുഷ്യ സ്വാതന്ത്ര്യവും അവിടെ സംര
ക്ഷിക്കപ്പെട്ടു. ഇഹലോകത്തെ പരലോകത്തോട് ചേര്‍ത്തുവെച്ച് ഭൂമിയിലെ മനുഷ്യന്റെ അദ്ധ്വാനപരിശ്രമങ്ങള്‍ക്കും ത്യാഗത്തിനും അര്‍ഥം നല്‍കി. സൃഷ്ടി സ്രഷ്ടാവിനുമാത്രമേ വഴിപ്പെടേണ്ടതുള്ളൂവെന്ന നിലപാടുയര്‍ത്തി സര്‍വവിധ അടിമത്തങ്ങളില്‍നിന്നും മനുഷ്യരെ മോചിപ്പിച്ചു. അങ്ങനെ സമത്വവും സ്വാതന്ത്ര്യവും ഭൂമിയില്‍ പുലര്‍ന്നു. എങ്ങും സമാധാനം കളിയാടി. ''ഇവ്വിധം നിങ്ങളെ നാം ഒരു സന്തുലിത സമുദായമാക്കിയിരിക്കുന്നു നിങ്ങള്‍ ലോക ജനതക്ക് സാക്ഷികളാവാന്‍. പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയാവാനും.'' (ഖുര്‍ആന്‍ 2:143)
ഈ ദൈവിക നിയോഗം നിറവേറ്റുന്നതില്‍ വിശ്വാസികള്‍ വീഴ്ച വരുത്തി. അവര്‍ അല്ലാഹുവിന് മത ജീവിതം നല്‍കി. പൊതു ജീവിതം തരംപോലെ പലര്‍ക്കും വീതം വെച്ചു. അല്ലാഹുവിന്റെ മുന്നറിയിപ്പിനെ ഗൗനിച്ചതേയില്ല. ''സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ തേടിപ്പോവരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണിത്.'' (ഖുര്‍ആന്‍ 6:153)
പടിഞ്ഞാറിന്റെ ജീവിതവീക്ഷണത്തിന് മുസ്‌ലിംകള്‍ കീഴൊതുങ്ങുന്നതുവരെ ദീനും ദുനിയാവും (മതവും രാഷ്ട്രവും) വിരുദ്ധ ചേരിയിലായിരുന്നില്ല. മതം മനുഷ്യനും ദൈവവും തമ്മിലു
ള്ള സ്വകാര്യ ഇടപാടായി പരിമിതപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ സമഗ്രഭാവത്തില്‍നിന്നകന്നപ്പോഴാണ് അസന്തുലിതത്വത്തിന്റെ വേട്ടയാടലുകള്‍ക്ക് അവര്‍ വിധേയരായത്. ഇമാം ഗസ്സാലി ഇഹ്‌യാഉലൂമിദ്ദീനില്‍ വിശേഷിപ്പിച്ചതുപോലെ 'മതവും രാഷ്ട്രവും ഇരട്ടപെറ്റ സന്തതികളാവുകയും ദീന്‍ എല്ലാത്തിന്റെയും അടിസ്ഥാനവും ഭരണകൂടം കാവല്‍ക്കാരു' മായിരുന്ന കാലത്ത് ജീവിതത്തോളം വിശാലമായ ഇസ്‌ലാമിക അജണ്ടയുള്ളവരായിരുന്നു മുസ്‌ലിംകള്‍. യൂറോപ്പിന്റെ മതവിഭാവനയില്‍ വളരെ പരിമിതമായ അജണ്ടകള്‍ക്കേ ഇടമുള്ളൂ. ഈ പരിമിത അജണ്ടയിലേക്ക് ചുരുങ്ങിയപ്പോള്‍ അരാഷ്ട്രീയമായ കേവല മതം ബാക്കിയായി. അങ്ങനെ ആചാര പ്രധാനമായ ഉള്ളടക്കങ്ങളിലും അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളിലും പരസ്പരം കലഹിക്കലാണ് ഇസ്‌ലാമിക പ്രവര്‍ത്തനമെന്ന് പണ്ഡിതന്‍മാര്‍പോലും ധരിച്ചുവശായി.! മനുഷ്യജീവിതം ദുരിതപൂര്‍ണമാക്കുകയും ആവാസ വ്യവസ്ഥകളെ താളം തെറ്റിക്കുകയും ചെയ്യുന്ന എല്ലാവിധ ഇരുട്ടിന്റെ ശക്തികളോടും കലഹിക്കേണ്ടവര്‍ ശത്രുവിനെ തിരിച്ചറിയാതെ പരസ്പരം പോരടിക്കുന്നത് നിത്യകാഴ്ചയായി.
അടിസ്ഥാനങ്ങളില്‍ യോജിക്കുകയും വീക്ഷണ വ്യത്യാസത്തിനിടയുള്ള വിശദാംശങ്ങളില്‍ വിയോജിക്കുകയും ചെയ്യാവുന്ന ദീനിന്റെ വിശാലത അന്യമായി. ആദര്‍ശ വ്യതിചലനത്തെ സമീപിച്ച അതേ ഭാഷയിലും ശൈലിയിലും അനുഷ്ഠാന രംഗത്തെ വൈവിധ്യങ്ങളെയും കൈകാര്യം ചെയ്തു. ബിദ്അത്തുകള്‍ക്കെതിരിലുള്ള വിമര്‍ശനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ സുന്നത്തുകളും ഒഴുകിപ്പോയി.
ഇസ്‌ലാമിന്റെ സമീപനം സൗമ്യമാണ്; മാനുഷികവും. ''ദീനില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല.'' എന്ന് ഖുര്‍ആന്‍ (22: 78) പ്രഖ്യാപിക്കുന്നുണ്ട്. ഇതേ ആശയം വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം. പ്രവാചകന്‍(സ)
യുടെ ചര്യയില്‍ ലാളിത്യം, മൃദുലത, അനുകമ്പ, ദയ, സ്‌നേഹം തുടങ്ങിയ ഗുണങ്ങളാണ് മികച്ചു നില്‍ക്കുന്നത്. ദീനീ പ്രമാണങ്ങളെ അക്ഷരവായന നടത്തുന്നവര്‍ മേല്‍ പറഞ്ഞ നിലപാടുകളില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് പറയാതെ വയ്യ. സ്ഥലം, കാലം, സന്ദര്‍ഭം എന്നിവ തീരേ പരിഗണിക്കാതെ പ്രമാണങ്ങളെ സമീപിച്ച് സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിലപാടുകളാവിഷ്‌ക്കരിക്കുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണു ചെയ്യുന്നത്. വിഷയങ്ങള്‍ സങ്കീര്‍ണമാക്കലല്ല; സങ്കീര്‍ണതകളുടെ കുരുക്കഴിക്കലാണ് പണ്ഡിത ധര്‍മമെന്നവര്‍ വിസ്മരിക്കുന്നു. പൗരോഹിത്യം നിര്‍മിച്ചുവെച്ച സമസ്യകളുടെ കുരുക്കഴിക്കലും പ്രവാചക ദൗത്യത്തിന്റെ ഭാഗമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ''......അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു.'' (ഖുര്‍ആന്‍ 7:157)
പ്രമാണങ്ങളെ സമീപിക്കുമ്പോഴും അവയില്‍ നിന്നും വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുമ്പോഴും സന്തുലിതത്വം കൈവി
ട്ടുപോയാല്‍ അത്തരം വിധികള്‍ പാലിക്കുക അസാധ്യമായിത്തീരും. ആത്മാര്‍ഥതയില്‍ നിന്നാണ് തീവ്രത ഉത്ഭവിച്ചത് എന്നത്‌കൊണ്ട് മാത്രം തീവ്രത അതിന്റെ തനിനിറം കാണിക്കാതിരിക്കില്ല.. ''.....എന്നാല്‍ അവര്‍ സ്വയം സന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ അവരത് യഥാവിധി പാലിച്ചതുമില്ല.'' (ഖുര്‍ആന്‍ 57:27) എന്ന ഖുര്‍ആനിന്റെ വിമര്‍ശം ഇവിടെ സ്മരണീയമാണ്. ഇങ്ങനെ പ്രായോഗികമല്ലാത്ത മതവിധികള്‍ അസന്തുലിത മത വീക്ഷണത്തിന്റെ സൃഷ്ടിയാണ്. കാണുന്നതും കേള്‍ക്കുന്നതും, സംഭവിക്കുന്നതുമെല്ലാം നിഷിദ്ധങ്ങള്‍ മാത്രം എന്ന നിലപാടിലെത്തിച്ചേര്‍ന്നാല്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലാതെ പ്രതിവിധിയൊന്നുമില്ല! സാമൂഹ്യ ബാധ്യതകളുടെ നിര്‍വഹണത്തില്‍ നിന്നുള്ള ഈ ഒളിച്ചോട്ടമാണ് ഹിജ്‌റയെന്നു കരുതുകകൂടി ചെയ്താല്‍ അക്ഷരവായന പൂര്‍ത്തിയായി.! 
താളം തെറ്റുന്ന ആത്മീയതയാണ് അസന്തുലിത മതവീക്ഷണ
മുണ്ടാക്കുന്ന മറ്റൊരു ഭവിഷ്യത്ത്. അനുഷ്ഠാനങ്ങളിലെ തീവ്രതയാണ് അതിന്റെ ലക്ഷണം. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ വിശ്വാസികള്‍ നടത്തുന്ന പ്രമാണബദ്ധമായ അദ്ധ്വാന പരിശ്രമങ്ങളല്ല അനുഷ്ഠാനങ്ങളിലെ തീവ്രതകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവും പ്രവാചകനും നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അവര്‍ നിര്‍ണയിച്ച രീതിയില്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. വിശ്വാസിക്ക് അല്ലാഹുവിനോട് കടപ്പാടുണ്ട്. അതിന്റെ അനിവാ
ര്യ താല്‍പര്യമെന്നോണം സമസൃഷ്ടികളോടും. ഇത് സാധ്യമാ
വുന്നില്ലെങ്കില്‍ അത്തരക്കാരുടെ നമസ്‌കാരം പോലും നാശകാ
രണം എന്നു ഖുര്‍ആന്‍ വിളംബരം ചെയ്യുന്നുണ്ട്. (ഖുര്‍ആന്‍ 107: 4-7) എല്ലാ ബാധ്യതകളും മനസ്സിലാക്കി സന്തുലിതമായി ജീവിതത്തെ സമീപിക്കലാണ് ശരിയായ മതനിഷ്ഠ.
അസന്തുലിത മതവീക്ഷണവും പ്രമാണങ്ങളുടെ അക്ഷരവായനാശീലവും തീവ്രതയും ഭീകരതയും വളരാനുതകുന്ന വളക്കൂറുള്ള മണ്ണൊരുക്കുമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കോളനി വിരുദ്ധ സമരകാലത്ത് ഇസ്‌ലാമിലെ ജിഹാദിനെ വികൃതമാക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ ഖാദിയാ
നി 'പ്രവാചക'നെ നിയോഗിച്ചപോലെ ഇസ്‌ലാമിക രാഷ്ട്ര സങ്ക
ല്‍പത്തെ ചിത്രവധം നടത്താന്‍ നവസാമ്രാജ്യത്വം ഇറാഖില്‍ 'ഖലീഫ'യെ ഇറക്കിയിരിക്കുകയാണ്. ഐ.എസ്. ഇസ്‌ലാമിന്റെ പദാവലികള്‍ എടുത്തണിഞ്ഞത് ബോധപൂര്‍വമാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞ ജമാഅത്തെ ഇസ്‌ലാമി 'ഐ.എസ്. ഇസ്‌ലാമല്ല' എന്ന ശീര്‍ഷകത്തില്‍ 2015 സെപ്തംബര്‍ മാസത്തില്‍ കാമ്പയിന്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ ഐ.എസിന്റെ അലയൊലികള്‍ ഉണ്ടാക്കിയെടുക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ ഫാസിസ്റ്റുകളുടെ അഭിലാഷമാണ്. ഇത്തരം അടിയൊഴുക്കുകളും ഒളി അജണ്ടകളും തിരിച്ചറിയാതെ മതസംഘടനകള്‍ നടത്തുന്ന ഐ.എസ്. വിരുദ്ധ വാദ വിവാദങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് സമുദായത്തിലെ വിവേകശാലികളെങ്കിലും തിരിച്ചറിയണം.
സന്തുലിത ദീനീ വീക്ഷണം കൈവിട്ടതിന്റെ മറ്റൊരു പ്രത്യാഘാതം ആത്മീയ വ്യതിചലനങ്ങളാണ്. വിശ്വാസികള്‍ മതപൗരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ക്കിരയാവുകയാണ് ഇതുവഴി സംഭവിക്കുന്നത്. ഇസ്‌ലാമില്‍ ആത്മീയതയുണ്ട്. മനുഷ്യനും അല്ലാഹുവും തമ്മിലുള്ള അഗാധമായ സ്‌നേഹവികാരപ്രകടനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ആത്മീയത. വിശ്വാസിക്ക് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വേറൊരു മധ്യസ്ഥനേയും ആവശ്യമില്ലാത്ത ആത്മീയത. അതില്‍ നിര്‍ബന്ധ ബാധ്യതകളും ഐഛിക കര്‍മങ്ങളുമുണ്ട്. സംഘടിതമായി നിര്‍ഹിക്കേണ്ടതും വ്യക്തിതലത്തില്‍ നിലനിര്‍ത്തേണ്ടതുമുണ്ട്.
ദിക്‌റുകളും ദുആകളും അതിന്റെ മാധ്യമങ്ങളാണ്. വ്യക്തി നിഷ്ഠമായി മനസ്സറിഞ്ഞ് നിര്‍വഹിക്കേണ്ട ഇബാദത്തുകള്‍ സംഘം ചേരലും ബഹളമുണ്ടാക്കലുമായി പരിണമിച്ചത് ചിലരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോഴാണ്. ഇതു തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കാവണം. പ്രകടനപരതക്ക് മേല്‍കൈ വന്ന ആത്മീയ വിപണന മേളകള്‍ ദിക്ര്‍ ദുആകളുടെ െൈചതന്യം ചോര്‍ത്തിക്കളയും. അല്ലാഹു പറയുന്നത് കാണുക: ''നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയും ആവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.'' (ഖുര്‍ആന്‍ 7:205)
സമഗ്രവും സന്തുലിതവുമായ ജീവിത വീക്ഷണം മുഴു ജീവിതത്തിന്നും സന്തുലിതത്വം പകര്‍ന്നു തരുന്നു. എല്ലാവിധ വ്യതി
ചലനങ്ങളില്‍നിന്നും മനുഷ്യന്‍ മുക്തനാവുമ്പോള്‍ അതുവഴി വന്ന് ചേരാവുന്ന പ്രശ്‌നങ്ങളില്‍നിന്നും സുരക്ഷിതരാവുന്നു. ഇഹലോക ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും കൈവരുന്നു. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും നേടാനാവുന്നു.
ഇസ്‌ലാമിനെ സമഗ്രതയോടെയും സന്തുലിതത്വത്തോടെയും ഉള്‍ക്കൊള്ളുകയും പ്രയോഗവല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയുമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ജീവിതത്തോളം വിശാലമായതും, ചരിത്രത്തില്‍ പ്രവാചകന്‍മാര്‍ നിര്‍വഹിച്ചതു
മായ ദൗത്യമാണിത്. ഈ ദൗത്യ നിര്‍വഹണത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കുകയാണ് ജില്ലാ സമ്മേളനങ്ങളിലൂടെ ഉന്നം വെക്കുന്നത്. ബഹുമുഖങ്ങളായ ഈ ദൗത്യനിര്‍വഹണത്തില്‍ സമുദായം മാത്രമല്ല; മുഴുവന്‍ മനുഷ്യരും പങ്കാളികളാവേണ്ടതുണ്ട്. അതിനു നാം ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. താങ്കള്‍കൂടി ഞങ്ങളോടൊപ്പമുണ്ടായാല്‍ ഈ യാത്ര കുറേകൂടി ഫലപ്രദമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.
താങ്കളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

2016, നവംബർ 1, ചൊവ്വാഴ്ച

സിമിക്കഥയിലെ പത്ത് ചോദ്യങ്ങള്‍ ...!
*******************************************
കൊള്ളാം സാറന്മാരെ ... നിങ്ങളുടെ ഭാവന ഗംഭീരമെന്നു പറയാതിരിക്കാന്‍ വയ്യ . ഞാനൊക്കെ അസൂയപ്പെടുന്നതും , കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സിനിമാ വ്യവസായത്തെപ്പോലുള്ള മേഖലകള്‍ക്ക് ആവേശം പകരുന്നതുമാണ് നിങ്ങളുടെ ഭോപ്പാല്‍ എന്കൌണ്ടര്‍ എന്ന സസ്പെന്‍സ് ത്രില്ലര്‍ . പക്ഷേ, അന്നം കഴിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലാഞ്ഞതിനാല്‍ ഞങ്ങളില്‍ ചില "രാജ്യദ്രോഹികള്‍ക്ക്" ഇതൊരു രജനീകാന്ത് സിനിമാ കഥ പോലെയോ , മോഹന്‍ലാലിന്‍റെ ഒരു മീശപ്പടം പോലെയോ യുക്തിയില്‍ ദഹിക്കുന്നില്ല സാറന്മാരെ ..!
ആ നിലയില്‍ ചില കുഞ്ഞു സംശയങ്ങളുണ്ട്...!
1) മണിക്കൂറുകള്‍ക്കകം അനുകൂലമായി വിധിവരുന്നത് കാത്തുനില്‍ക്കുന്ന പ്രതികള്‍ എന്തിനാണ് സാര്‍ ജയില്‍ ചാടുന്നത് ..? ഇവരെ വധശിക്ഷയ്ക്ക് വിധിച്ചതോ , ജീവപര്യന്തം തടവിനു ശിക്ഷിച്ചതോ അല്ലാ എന്നിരിക്കെ , കേസില്‍ വെറുതെവിടും എന്ന് അവരുടെ അഭിഭാഷകന്‍ ഉറപ്പുകൊടുത്തിരിക്കെ ഇക്കൂട്ടര്‍ ജയില്‍ ചാടുന്നത് എങ്ങിനെയാണ് സര്‍ ..? ആവട്ടെ , ചിലര്‍ക്ക് അങ്ങിനെ ഒരു കുബുദ്ധി തോന്നി എന്നിരിക്കട്ടെ , പക്ഷേ വിചാരണാ തടവുകാരായ എട്ടുപേര്‍ക്കും ഒരുപോലെ കുബുദ്ധി തോന്നുന്നത് എങ്ങിനെയാണ് സര്‍ ..?
2) സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിച്ച് ആളുകളെ കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ നമ്മള്‍ എന്തിനാണ് സര്‍ കോടാനുകോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ? ഇന്ത്യന്‍ സൈന്യത്തിന് പരിശീലനം നല്‍കുവാന്‍ തടവ്‌കാലയളവിലെങ്കിലും ഇത്തരം ജയില്‍പ്പുള്ളികളെ ഉപയോഗിച്ചാല്‍ പോരെ ..? ഈ യുക്തി വച്ച് തീഹാര്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ജയിലുകളില്‍ ഒരൊറ്റ തടവുപുള്ളി പോലും ഉണ്ടാകുവാന്‍ സാധ്യതയില്ലല്ലോ ..? സകല ജയില്‍ വാര്‍ഡന്‍മാരും ഇതിനകം കൊല്ലപ്പെട്ടിരിക്കണ്ടേ..?!
3) രണ്ടു സ്പൂണും സ്റ്റീല്‍ പാത്രവും ഉപയോഗിച്ചാല്‍ നിസ്സഹായരായി പോകുന്ന പോലീസുകാരെയാണോ , ഇത്തരം ഭീകരന്മാരുടെ കാവലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ..? എട്ടുപേര്‍ക്ക് ഒരു വാര്‍ഡന്‍ എന്നത് എന്തൊരു അസംബന്ധ അനുപാതമാണ് സര്‍ ..?!
4) പുലര്‍ച്ചെ രണ്ടു മണിക്ക് പൂട്ടിയിട്ട സെല്ലില്‍ കഴിയുന്ന തടവുകാര്‍ എങ്ങിനെയാണ് സര്‍ പുറത്തുകടക്കുന്നത് ..? കുറച്ചുകൂടി വ്യക്തമാക്കേണ്ടത്, ഇത്രമേല്‍ വലിയ സുരക്ഷയുള്ള ജയിലില്‍ നിന്നും അവര്‍ എങ്ങിനെയാണ് ഒരു കൊലപാതകം നടത്തി പുറത്തു കടക്കുന്നത് എന്നതാണ് ..? ഒരാളെ മാത്രം കൊന്നാല്‍ പുറത്തുകടക്കാവുന്നത്ര ദുര്ബ്ബലമാണോ ഇന്ത്യന്‍ ജയിലുകളിലെ സുരക്ഷിതത്വം ..?! ദീപാവലി പ്രമാണിച്ച് ഭീകരാക്രമണ ജാഗ്രത പുലര്‍ത്തുന്ന ഒരു രാജ്യത്തെ തീവ്രവാദ ആരോപണം നേരിടുന്ന വിചാരണാ തടവുകാര്‍ക്ക് ഇത്രമേല്‍ ദുര്‍ബ്ബലമായ കാവലാണോ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത് ..?!
5) ജീന്‍സും സ്പോര്‍ട്സ് ഷൂസും, വാച്ചും ധരിചാണോ സര്‍ ജയിലുകളില്‍ തടവുകാര്‍ ഉറങ്ങുന്നത് . രാത്രി രണ്ടു മണിക്ക് അവര്‍ ആ വേഷത്തില്‍ സെല്ല് തകര്‍ത്ത് പുറത്തുകടന്നു എന്ന കഥ നിങ്ങള്‍ രാജ്യം വിശ്വസിക്കാന്‍ വേണ്ടി തള്ളിയത് തന്നെയാണോ ..?! അതല്ല ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ പോലീസ് ലോക്കപ്പില്‍ പോലും ലഭിക്കാത്ത ഈ വസ്ത്ര കാര്യത്തിലെ ഔദാര്യം ഇവര്‍ക്ക് ആരാണ് നല്‍കിയത് സര്‍..? എന്തുകൊണ്ട്..?!
6) തടവു ചാടിയ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി പറഞ്ഞത്... "തടവുചാടിയ സിമി പ്രവര്‍ത്തകരുടെ പക്കല്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പൊലീസിന് അവരെ കൊല്ലാതെ നിവിര്‍ത്തിയില്ലായിരുന്നു. സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തിയത്. കൊടുംഭീകരരാണ് അവര്‍." എന്നാണു . എന്താണ് സര്‍ ഒരു സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും, പോലീസ് മേധാവിക്കും ഇതുപോലെയുള്ള ഒരു പ്രധാന വിഷയത്തില്‍ വൈരുധ്യമുള്ള നിലപാടുകള്‍ ..?!
7) ‘സര്‍ക്കാര്‍ ഭാഷ്യത്തില്‍ അസ്വസ്ഥതയുളവാക്കുന്ന വൈരുദ്ധ്യതയെന്ന്" സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി; ഭരണകൂടം കള്ളക്കഥ പടച്ചുണ്ടാക്കുന്നുവെന്ന് കോണ്ഗ്രസ് നേതാക്കള്‍ കമല്‍ നാഥും, ദിഗ്വിജയ് സിങ്ങും പ്രസ്താവിച്ചിരിക്കുന്നു . ഇതിനേക്കാള്‍ വലിയ ഭീകരവാദികളെ നേരിട്ട കേന്ദ്ര മന്ത്രിമാരായിരുന്ന കോണ്ഗ്രസ് നേതാക്കള്‍ക്കും, പ്രതിപക്ഷത്തെ സിപിഎം നേതാക്കള്‍ക്കും എന്താണ് സര്‍ സര്‍ക്കാര്‍ ഭാഷ്യം ദഹിക്കാത്തത് ..?!
8) മൂന്നുമണിക്കു പുറത്തുചാടിയ ഇക്കൂട്ടര്‍ ആറേഴ് മണിക്കൂര്‍ സ്വതന്ത്രമായി ലഭിച്ചിട്ടും പത്തുകിലോമീറ്റര്‍മാത്രം അടുത്ത്,വ്യത്യസ്ത വഴികളിലൂടെപ്പോലും പിരിഞ്ഞു പോകാതെ, പിടിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലത്ത്,പോലീസ് വെടിവയ്ക്കുന്നതും കാത്ത് നിഷ്കളങ്കരായി കഴിഞ്ഞു എന്നതും വിശ്വസിക്കണോ സര്‍ ..?
9) എന്കൌണ്ടര്‍ വീഡിയോദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേയിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു . അതില്‍ ഇവരുടെ കയ്യില്‍ മുകളില്‍ സൂചിപ്പിച്ചപോലുള്ള തോക്കുകള്‍ ഒന്നുമില്ലല്ലോ സര്‍ .
വളരെ അടുത്തുനിന്ന് പോലീസ് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും കാണുവാന്‍ കഴിയുന്നു . നിരായുധരായ മനുഷ്യരെ , അവര്‍ എത്രവലിയ ഭീകരരായാലും, വെടിവച്ചുകൊല്ലുന്നത് ഇന്ത്യാ മഹാരാജ്യത്തെ ഏതു നിയമപ്രകാരമാണ് സര്‍ ..? ഈ വെടിവയ്പ്പിനു പോലീസിനു അനുവാദം നല്‍കിയത് ഏതു ഉദ്യോഗസ്ഥനാണ് എന്ന് എന്താണ് നിങ്ങള്‍ മാധ്യമങ്ങളോട് പറയാത്തത് ..?!
10) കോടതി വിചാരണ ചെയ്തു , ഭീകരര്‍ എന്നോ , കുറ്റവാളികള്‍ എന്നോ വിധിക്കാത്ത ഒരു കേസില്‍ ആരുടെ ഭാവനയിലാണ് സര്‍ ഇക്കൂട്ടര്‍ കൊടും ഭീകരരാണ് എന്ന് തെളിഞ്ഞത് ..?! ആരാണ് ആഭ്യന്തര മന്ത്രിയ്ക്ക് ഇത് തെളിയിക്കുന്ന തെളിവുകള്‍ നല്‍കിയത് ..?!
കഥകള്‍ കേമമാണ്‌ സര്‍ ; ബഹുകേമം..! പക്ഷേ , അന്നം കഴിക്കുന്ന കാലത്തോളം തലച്ചോറ് പണയം വച്ച സംഘികള്‍ക്ക് തുല്യമായി, യുക്തിയുള്ള സകല മനുഷ്യരും നിങ്ങളുടെ തിരക്കഥ വിശ്വസിക്കണം എന്ന് വാശി പിടിക്കരുത് സര്‍ ..! സംഘപരിവാരിനു ഭീഷണിയുള്ള തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം ഇനിയും എന്കൌണ്ടര്‍ തിരക്കഥകള്‍ എഴുതുവാന്‍ ശുഭാശംസകള്‍ ..! പിതാക്കന്മാര്‍ പോലീസ് സേനയിലെ സംഘപരിവാര്‍ അടിമപ്പട്ടികളായിരുന്നു എന്ന് നിങ്ങളുടെ മക്കളും , വരും തലമുറകളും അഭിമാനിക്കട്ടെ ...!!