2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഈ ക്ലിപ്പുകള്‍ കാണുക..

ജമാഅത്ത് ഇസ്ലാമി;
ആദര്‍ശം നയം - തുറന്ന ചര്‍ച്ച
കൊടിപിടിച്ച്‌ പ്രകടനം നടത്തുന്നതിന്‌ ഇസ്ലാമില്‍ മാതൃകയുണ്ടോ?
http://www.youtube.com/watch?v=bHBVffVt3Uo&feature=related

സിനിമ അഭിനയിച്ച്‌ ഇസ്ലാമിക പ്രബോധനം?
http://www.youtube.com/watch?v=nhisedeSQz0&NR=1


ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നുണ്ടോ?
http://www.youtube.com/watch?v=oP2zi1sCrXQ&feature=related
കൊള്ളയും കൊലയും വ്യഭിചാരവും അടിമുടിനീക്കാന്‍ ഇസ്ലാമികനിയമം ഇന്ത്യയില്‍
നടപ്പില്‍ വരുത്തണമെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെ‌ന്നും
ജമാഅത്തെ ഇസ്ലാമി ഇന്നും ആഗ്രഹിക്കുന്നുണ്ടോ?
അല്ലാഹുവിനെക്കാള്‍ വലിയൊരു വിധികര്‍ത്താവ്‌ ആരാണ്?
ജമാഅത്ത്ഇസ്ലാമി ആത്മവിശ്വാസത്തോട് കൂടി, തലയെടുപ്പോട് കൂടി പറയുന്നത്,
ഇന്ത്യാ രാജ്യത്തിന്‌ ഏറ്റവും ഫിറ്റായ, ഈ രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍ ഏറ്റവും പ്രസക്തമായ വ്യവസ്ഥ ദൈവത്തിന്റെ
ഭരണവ്യവസ്ഥയാണ്‌..  അത് തലയില്‍ മുണ്ടിട്ടുകൊണ്ട്‌ പറയേണ്ട ഒന്നല്ല..

ജമാഅത്തുകാര്‍ ശിയാക്കളാണോ?
http://www.youtube.com/watch?v=9bQY2V4oaUg&feature=related
ശിര്‍ക്ക്‌ ബിദ്‌അത്തുകളില്‍ ആണ്ടുപൂണ്ടി കിടക്കുന്ന ശിയാ വിഭാഗത്തെ
പരിധിവിട്ട്‌ മഹത്വവല്‍ക്കരിക്കുന്നതിന്‌ കാരണമെന്ത്‌?
ശിയാക്കള്‍ ഖാദിയാനികളെപ്പോലെ ഇസ്ലാമിന് പുറത്താണ് എന്ന് സൗദി
ഗവര്‍മെന്റു പോലും കരുതുന്നില്ല, അതുകൊണ്ടാണല്ലോ സൗദി സര്‍ക്കാര്‍
ഖാദിയാനികളെ ഹജ്ജിനു വരാന്‍ അനുവദിക്കാതെ ശിയാക്കളെ ഹജ്ജിനു വരാന്‍
അനുവദിക്കുന്നത്!
ശിയാക്കള്‍ മുസ്ലിമ്ങള്‍ അല്ലെങ്കില്‍ മുസ്ലിംലീഗ് എങ്ങിനെയാണ്
മുസ്ലിംലീഗ് ആവുക? ആരാണ് മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ്? ആരായിരുന്നു
തൊള്ളായിരത്തിആറു മുതല്‍ തൊള്ളായിരത്തിപതിമൂന്നു വരെ ലീഗിന്റെ
അഖിലേന്ത്യാ പ്രസിഡണ്ട്‌? ആഗാഖാന്‍! അദ്ദേഹം ഷിയാ മാത്രമല്ല ഷിയാ
ബോറമുസ്ലിം ആയിരുന്നു! പിന്നെ ആരായിരുന്നു മുസ്ലിംലീഗിന്റെ മറ്റൊരു
വലിയനേതാവ്? മുഹമ്മദ്‌ അലി ജിന്നാ
 സാഹിബ്‌, മറ്റൊരു ഷിയാ!


വാല്‍ കഷണം: ഈ (ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ കുരുതി കൊടുത്ത ഇന്ത്യാ
വിഭജനത്തിനു മുഖ്യ പങ്കു വഹിച്ച) ജിന്നാ സാഹിബിനു കരുത്തും, തൌഫീകും,
ആരോഗ്യവും, ദീര്‍ഘായുസ്സും, നല്കട്ടെയെന്നു മുജാഹിദ്‌ സംഘടന പ്രമേയം
പാസ്സാക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു - തൊള്ളായിരത്തി
നാല്‍പ്പത്തി ഏഴിലെ ജമിയ്യത്തുല്‍ ഉലെമ മിനുട്സ്.



മൌദൂദിക്ക്‌ അബദ്ധം സംഭവിച്ചിട്ടില്ലേ?
http://www.youtube.com/watch?v=eNuLtQWNZho&feature=related
ഭരണമില്ലാത്ത ദീന്‍ ഭാവനയിലുള്ള വീടുപോലെയാണെന്ന്‌ പറയുക വഴി മൌദൂദിക്ക്‌
അബദ്ധം സംഭവിച്ചിട്ടില്ലേ? ഇസ്ലാമിലെ രാഷ്ട്രീയ മേഖലയില്‍ ശരീഅത്തിന്റെ
കാര്യത്തില്‍ മൌദൂദി അതിരുകവിഞ്ഞു പോകുന്നു...
എന്നാല്‍, ആ വാചകം  ആദ്യം പറഞ്ഞത് മൌലാന മൌദൂദി അല്ല - ലോകത്തിലെ അസാധാരണ
പണ്ഡിതനായ അത്യുജ്ജല പണ്ഡിതനായ ഒരുപാട് ഫത്-വകളുടെ  കര്‍ത്താവായ
ശൈക്കുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ ആണ് - 'അസ്സിയാസത് ശറയിയ്യ' എന്ന
ഗ്രന്ഥത്തില്‍.


ചില മേഖലകള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലേ?
http://www.youtube.com/watch?v=iCcZjRHvuoY&feature=related
ജീവിതത്തില്‍ ചില മേഖലകള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍
സ്വാതന്ത്യ്രമില്ലേ? രാഷ്ട്രീയം ഇതില്‍പെട്ടതാണെന്ന്‌ ഞാന്‍
മനസ്സിലാക്കുന്നു. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍ പരലോകത്ത്‌ ചോദ്യം ചെയ്യുമോ?


കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുക!
http://www.youtube.com/watch?v=452kbNq_ouU&feature=related
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിക്കുകയാണെങ്കില്‍ അതിലേക്ക്‌
കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുമെന്ന് ചില സമുദായക്കാര്‍
അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ചുള്ള അഭിപ്രായമെന്ത്‌? മുജാഹിദുകള്‍
കാപട്യം കാണിക്കുന്നു..


ജമാഅത്തെഇസ്ലാമിയും ഇതര സംഘടനകളും
http://www.youtube.com/watch?v=i6hHq-klopQ&feature=related
ജമാഅത്തെ ഇസ്ലാമിയും ഇതര സംഘടനകളും തമ്മിലുള്ള മൌലിക വ്യത്യാസം എന്ത്‌?
ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥം
http://www.youtube.com/watch?v=cv-CZgnTHbE&feature=related
ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥം ജമാഅത്തെഇസ്ലാമിക്ക്  മുമ്പ്‌
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമി തൌഹീദില്‍ പിഴച്ചവരാണെന്ന്‌
മുജാഹിദുകള്‍ പറയുന്നു. വിശദീകരിക്കാമോ?
ഉമര്‍ മൌലവി കളവു പറയുകയോ? മൌലവി മുഹമ്മദ്‌ അമാനി ജമാഅതുകാരുടെ അര്‍ഥം പറയുന്നതോ?
ഉമര്‍ മൌലവി പറയുന്നു:  ഇമാം റാസിക്കും തെറ്റി,  ഇമാം തബരിക്കും തെറ്റി,
സൌദിയിലെ അമ്പതു പണ്ഡിതന്മാര്‍ക്കും തെറ്റി!


ഹറാം, ഹലാല്‍ മാറ്റി മറിക്കലാണോ നയം മാറ്റം?
http://www.youtube.com/watch?v=5AvHgR3YFTA&feature=related
ഖുര്‍ആനും ഹദീസും ഇസ്ലാമിനെ സമ്പൂര്‍ണമായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കെ
ഹറാം, ഹലാല്‍ വിഷയങ്ങളില്‍ എന്താണ്‌ ഒരു നയംമാറ്റം. ഉദാഹരണം ഒരു കാലത്ത്‌
വോട്ട്്‌ ചെയ്യുന്നത്‌ ഹറാമായിരുു. പിന്നെ അത്‌ ഹലാലായി. സര്‍ക്കാര്‍
ജോലി ഹറാം ഇപ്പോള്‍ ഹലാല്‍!

ഇടതുമുന്നണിക്ക്‌ ഓള്‍സെയിലായി വോട്ട്!
http://www.youtube.com/watch?v=bNSm2WVVZX4&feature=related
ആറു മാസത്തെ ഭരണ പരാജയം ബോധ്യപ്പെട്ടിട്ടും വീണ്ടും എല്‍.ഡി.എഫിന്‌ തന്നെ
വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച ഗതികേടെന്താണ്‌? ഇടതുമുന്നണിക്ക്‌
ഓള്‍സെയിലായി വോട്ട് കൊടുക്കാനുള്ള പ്രസ്ഥാനത്തിണ്റ്റെ സാഹചര്യം...


നിയമനിര്‍മാണാധികാരം തൌഹീദിന്‍റെ ഭാഗമാണെന്നത് പുതിയത്!
http://www.youtube.com/watch?v=k8VIMYAvpUU&feature=related
നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്ത്‌) തൌഹീദിണ ഭാഗമാണെന്നത്‌ മൌദൂദിയുടെ
കണ്ടുപിടിത്തമല്ലേ. അതിനു മുമ്പ്‌ ആരെങ്കിലും അത്തരം വാദം
ഉയിച്ചിട്ടുണ്ടോ?


പണ്ഡിതന്മാര്‍ ജമാഅത്ത്‌ വിട്ടു?
http://www.youtube.com/watch?v=fCrRI2_-M2I&feature=related
ഇസ്ലാമിനെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചത്‌ അബുല്‍ അഅലാ മൗദൂദിയുടെ
പ്രസ്ഥാനമാണ്‌. അദ്ദേഹം ഇസ്ലാമിനെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചതോടെ ലോക
പ്രശസ്‌തരായ പല പണ്ഡിതന്മാരും ജമാഅത്ത്‌ വിട്ടു. വിശദീകരണം?

ജമാ‍അത്തുകാര്‍ ഖവാരിജുകളോ?
http://www.youtube.com/watch?v=oZ6GqucrGgQ&feature=related
ആരാണ് ഖവാരിജുകള്‍?
ലോക സലഫി നിലപാട്
http://www.youtube.com/watch?v=8SxDXtldzPQ&feature=related
എന്താണ് സലഫികളുടെ വിരോധത്തിനു കാരണം? ലോക സലഫികള്‍ പല വിഷയങ്ങളിലും
കേരളത്തിലെ സലഫികളേക്കാള്‍ ആശയപരമായി അടുത്തു നില്‍ക്കുന്നത് ജമാഅത്തെ
ഇസ്ലാമിയോടാണ്..  ‍


ജമാഅത്തെ ഇസ്ലാമി എന്‍ഡിഎഫിനെ എതിര്‍ക്കുന്നത്‌?
http://www.youtube.com/watch?v=lx8MRL4n_bg&feature=related
ഇന്ന് ഭീകരവാദികളായി ലോകതലത്തില്‍ അറിയപ്പെടുന്നത് ജമാത്ത്‌ഇസ്ലാമിയല്ല
മറിച്ചു ജമാഅത്തെഇസ്ലാമിയെ കേരളത്തില്‍ ഭീകരവാദികള്‍ എന്നു പറഞ്ഞു
നടക്കുന്ന മതസംഘടനയുടെ അന്താരാഷ്ട്ര പതിപ്പാണ്‌ ഇന്ന് ലോകത്തിലെ
ഭീകരവാദത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രതിക്കൂട്ടില്‍
നിര്‍ത്തപ്പെടുന്നത് എന്ന് ലോക മാധ്യമങ്ങളും ലോക പുസ്തകങ്ങളും
പരിശോധിക്കുന്ന ഏവര്‍ക്കും
 അറിയാവുന്നതാണ്..


ആരാണ് ഭീകരവാദികള്‍
http://www.youtube.com/watch?v=9xkWErHY_WA&feature=രേലറെദ്

മുജാഹിദുകളോട്...
http://www.youtube.com/watch?v=xvQyhj2v6p4&feature=രേലറെദ്

ജമാഅത്തിന്‍റെ 'കര്‍മശാസ്ത്ര (ഫിക്ക്ഹി)'വിഷയ നിലപാട്
 http://www.youtube.com/watch?v=cs5iVaIjEus&feature=രേലറെദ്

ജമാഅത്തിന്‍റെ 'ശിര്‍ക്ക്-ബിദ്അത്ത് ' നിലപാട്
http://www.youtube.com/watch?v=RfyIx44GyaE&feature=രേലറെദ്

ജമാഅത്ത് എന്തിനു 'രാഷ്ട്രീയം' പറയുന്നു?
http://www.youtube.com/watch?v=0vZxIOOmIHg&feature=രേലറെദ്

സോളിടാരിറ്റിയില്‍ അമുസ്ലിംകള്‍?
http://www.youtube.com/watch?v=8aSF3K5J0m0&feature=രേലറെദ്

മുതലാളിത്തം ആഗോളവല്‍ക്കരണം സോളിടാരിറ്റിയില്‍..
http://www.youtube.com/watch?v=_tU1Xj4gbZQ&feature=related
പ്രവാചകന്‍മാര്‍ നിര്‍വഹിച്ചിരുന്ന തൌഹീദില്‍നിന്ന്‌ വ്യതിചലിച്ചുകൊണ്ട്‌
മുതലാളിത്തം, ആഗോളവല്‍ക്കരണം തുടങ്ങിയവയുടെ പിന്നാലെ കൂടുന്നത്‌
യഥാര്‍ഥത്തില്‍ തൌഹീദില്‍നിന്നുള്ള വ്യതിചലനമല്ലേ?

ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയില്‍ എന്ത് വേണം?
http://www.youtube.com/watch?v=B65PQNCSr18&feature=രേലറെദ്
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട.. ‍


ജമാഅത്തെ ഇസ്ലാമി ആരുമായും ബന്ധം വിടില്ല.. ടി. ആരിഫലി
http://www.youtube.com/watch?v=OWhKY59QEk8
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്‌ .. ‍
എസ്ഐഒ കരുത്തോടെ മുന്നോട്ട്‌..
http://www.youtube.com/watch?v=s-2pXnlcjQM&feature=രേലറെദ്
കരുത്തോടെ, കുതിപ്പോടെ എസ് ഐ ഒ യുടെ ഇര്പത്തഞ്ചു വര്‍ഷം.. ‍
കേള്‍ക്കുക, മറ്റുള്ളവര്‍ക്കെത്തിക്കുക.. നേര് എല്ലാവരും അറിയട്ടെ..

ഒരു വീഡിയോ ചാനെല്‍ 
http://www.youtube.com/d4mediaonline



ജമാഅത്തെ ഇസ്ലാമിയും ഇതര സംഘടനകളും 
വി .ടി അബ്ദുള്ള ക്കോയ തങ്ങള്‍ 

http://www.youtube.com/watch?v=r-mlUb29GSM

ജമാഅത്തെ ഇസ്ലാമി- സമസ്ത വിമര്‍ശനങ്ങള്‍ക്ക് മറുപടി - സദ്രുദീന്‍ 

വാഴക്കാട്




ജനാധിപത്യത്തോടുള്ള സമീപനം-1

യൂസുഫ് ഉമരി


ജനാധിപത്യത്തോടുള്ള സമീപനം-2

യൂസുഫ് ഉമരി

വി .ടി അബ്ദുള്ള കോയ സാഹിബിന്റെ നല്ല ഒരു പ്രഭാഷണം 

http://www.youtube.com/watch?v=r-mlUb29GSM

ഇ മെയില്‍ ചോര്‍ത്തല്‍ ...

ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്.

shaik mohammed karakkunnu, solidarity, e-mail chorthal, kerala, jih, calicut
www.youtube.com


ഈ പ്രഭാഷണങ്ങള്‍ കേള്‍ക്കുക 
http://www.sarany.com/media/smclip.php?vid=b8bb1cf66






ജമാഅത്തെ ഇസ്ലാമിയും ഇതര സംഘടനകളും 
വി .ടി അബ്ദുള്ള ക്കോയ തങ്ങള്‍ 

http://www.youtube.com/watch?v=r-mlUb29GSM
മെല്ലെ മെല്ലെ ..........പയ്യെ പയ്യെ......!!!

ഒക്കെ പഠിച്ചു വരുന്നേയുള്ളൂ നഞ്ചത്ത് മാത്രം വച്ച കൈ അന്തരീക്ഷത്തില്‍ ഉയര്‍ത്തുമ്പോള്‍ ആകെ ഒരു വല്ലായ്മ , കുനൂത്ത് ചൊല്ലാത്ത ചുണ്ടില്‍ മുദ്രാവാക്യം വിളി, ‍ പരിചയക്കുറവ് അതിന്റെ ഒരു ഇത് കാണും സാരല്ല്യ ഒക്കെ ശരിയാവുന്നേ !!!
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനം വെച്ചാല്‍ അന്ന് ഇവരുടെ പ്രകടനം നടക്കുമോ? നടന്നാല്‍ എത്ര പേര്‍ കാണും?





പ്രാർത്ഥന അതു തന്നെയാണ് ആരാധന എന്നതാണ് മുജാഹിദ് മതം, ഇപ്പോള്‍ അതും മാറ്റി
http://www.youtube.com/watch?v=7CxmKJaqlpg&feature=related

ഖുര്‍ ആനും സുന്നത്തും അനുസരിച്ച് പ്രസന്ഗിക്കാന്‍ മുജാഹിദ് പ്രസ്ഥാന നേതൃത്വം അനുവദിക്കുന്നില്ലത്രേ, ഗതികേട് ഈ മുജാഹിദ് പ്രസ്ഥാനം, ഗ്രൂപ്പ് പോര് മുറുകുന്നു 

>മഞ്ചേരിയിൽ സക്കരിയ്യാക്കളുടെ പരിപാടി നേതൃത്വം വിലക്കിയ വിവരം, സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ബാദുഷ ബാഖവിയെ എ പി വിഭാഗം ജില്ലാ സെക്രട്ടരി നാണി ഹാജി വിളിച്ച് അറിയിക്കുന്നു. സക്കരിയ്യാക്കളുടെ വക്താവായ ബാഖവിയുടെ വിരട്ടലും നാണിഹാജിയുടെ വിനയവും നമ്മെ 
അൽഭുതപ്പെടുത്താതിരിക്കില്ല.<

http://www.youtube.com/watch?v=aUKPvHY32ig&feature=uploademail

എ പി വിഭാഗം മുജാഹിദ് പണ്ഡിതനും അബ്ദുറഹ്‌മാൻ സലഫിയുടെ 


ജേഷ്ടനുമായ അബ്ദുല്ല സുല്ലമിയുടെ വെളിപ്പെടുത്തലുകൾ

2012, ഫെബ്രുവരി 26, ഞായറാഴ്‌ച


ഒരു സോളി ഡാരിറ്റി ഗാനം 
http://youtu.be/Mul_gyQYRf8
എസ്.ഐ .ഒ കോളം 


മരുഭൂമിയിലെ നീരുറവ
എം.ജി.എസ് നാരായണന്‍
 
നുഷ്യസമുദായത്തില്‍ ശക്തിയുടെ ഉറവകളന്വേഷിച്ചു പോകുന്നവര്‍ക്ക് ചിലപ്പോള്‍ വരണ്ട മണലാരണ്യത്തിലെ ശുദ്ധ ശൂന്യതയെ അഭിമുഖീകരിക്കേണ്ടിവരും. അവിടെ നിന്ന് അത്ഭുതകരമായ ജലവാഹിനികളുത്ഭവിച്ചു താരതമ്യേന ഫലഭൂയിഷ്ടമായ മറ്റു ദേശങ്ങളെ സമ്പല്‍സമൃദ്ധമാക്കുന്ന കാഴ്ച അവരെ അമ്പരപ്പിക്കും. അത്തരത്തിലൊന്നാണ് ഇസ്‌ലാം- 'മരുഭൂമിയിലെ മഹാത്ഭുതം' എന്ന പേര്‍ അതിനു തികച്ചും യോജിച്ചതുതന്നെ.
 
ചരിത്രത്തിന്റെ പകല്‍ വെളിച്ചത്തിലാണ് ഇസ്‌ലാം ജനിച്ചുവളര്‍ന്നതെന്ന് പറയാറുണ്ട്. അതേറ്റവും പ്രായക്കുറവുള്ള മതമാണല്ലോ. എങ്കിലും യാഥാര്‍ഥ്യമാരായുമ്പോള്‍ പരിതസ്ഥിതികളുടെ ചില്ലറ പ്രേരണകളും വമ്പിച്ച തോതിലുള്ള അനന്തരഫലങ്ങളും തമ്മിലുള്ള അന്തരം നമ്മുടെ കാരണബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഒരായിരം സിദ്ധാന്തങ്ങള്‍ അതിനെക്കുറിച്ചുണ്ട്. മുഹമ്മദിന്റെ ജീവചരിത്രം എഴുതാന്‍ ധൈര്യപ്പെട്ടവര്‍ ഓരോരുത്തരും ഓരോ സിദ്ധാന്തത്തിന്റെ ജനയിതാക്കളാണ്. ഒരു ബാധോപദ്രവക്കാരനായും സാമൂഹിക പരിഷ്‌കര്‍ത്താവായും ഋഷിയായും മന്ത്രവാദിയായും മുഹമ്മദ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം കഴിച്ചാലും അദ്ദേഹത്തിന്റെ ജീവിത വിജയത്തെപ്പറ്റിയുള്ള അത്ഭുതരഹസ്യം ബാക്കിയാവുന്നു.
 

 
ആരാണ് കിറുക്കന്മാര്‍?
 
സമുദായത്തിന്റെ ജൈത്രയാത്രയില്‍ ആത്മീയ മഹാ പ്രസ്ഥാനങ്ങള്‍ ആരംഭിച്ച നേതാക്കളധികവും സാധാരണക്കാരുടെ അളവുകോലനുസരിച്ച് ഭ്രാന്തന്മാരായിരുന്നു എന്നതാണ് മറ്റൊരു രസകരമായ സത്യം. അന്നു മാത്രമല്ല, ഇന്നും. ഗാന്ധി, ലിങ്കണ്‍, മുഹമ്മദ്, ക്രിസ്തു, ബുദ്ധന്‍ എന്നിവരാരും ഈ നിയമത്തിന്നപവാദങ്ങളല്ല. ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതമൂല്യങ്ങളില്‍ പലതിനെയും തൃണവല്‍ഗണിച്ച കൂട്ടരാണവര്‍. മാത്രമല്ല, യുക്തിചിന്തയുടെ മേഖലക്കതീതമായ ഏതോ വെളിപാടുള്ള പോലെതോന്നും അവരുടെ ജീവിതയാത്രയില്‍.
 
കഷ്ടം, മറ്റുള്ളവര്‍ ആ നല്ല നേതാക്കളെ മനസ്സിലാക്കാതെ ഹിംസിച്ചല്ലോ. അവര്‍ക്ക് ഭ്രാന്തുണ്ടായിരുന്നോ എന്ന് നിങ്ങള്‍ ഖേദിക്കേണ്ട. കാരണം തലക്കു ചുറ്റും കാലം വരച്ചുചേര്‍ത്ത പരിവേഷം കൂടാതെ അവരിലാരെയെങ്കിലും നിങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നാല്‍ ദേവദത്തനെപ്പോലെ നിങ്ങള്‍ പരിഹസിച്ചെന്നുവരും; യൂദാസിനെപ്പോലെ വഞ്ചിച്ചേക്കും; മക്കയിലെ ഖുറൈശിമാരെപ്പോലെ കല്ലെറിഞ്ഞെന്നും ഗോഡ്‌സേയെപ്പോലെ തോക്കുകളേന്തിയെന്നും വരും. ഈ ഒടുക്കം പറഞ്ഞ കൂട്ടരൊന്നും അസാധാരണ മനുഷ്യരായിരുന്നില്ല. അവര്‍ക്ക് ഭ്രാന്തുണ്ടായിരുന്നില്ല. നമ്മുടെ സ്വയം സംതൃപ്തമായ അജ്ഞത മാത്രമാണ് അവരെ പിശാചുക്കളായി ചിത്രീകരിക്കുന്നത്. യഥാര്‍ഥത്തില്‍ അസാധാരണത്വം- അത് തെറ്റാണെങ്കില്‍ തെറ്റ്, ഭ്രാന്താണെങ്കില്‍ ഭ്രാന്ത്- അവരുടെ വിദ്വേഷപാത്രവും നമ്മുടെ ആരാധനാ പാത്രവും ആയ മഹാന്മാരിലായിരുന്നു.
 

 
പരിഷ്‌കാരത്തിന്റെയും
 
പാപത്തിന്റെയും വര്‍ധന
 
അബ്രഹാമിന് സാറയെന്നും ഹാഗര്‍ എന്നും രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. രണ്ട് പേര്‍ക്കും ഓരോ ആണ്‍ മക്കളും ഉണ്ടായിരുന്നു. ഹാഗറിന്റെ മകനാണ് ഇസ്മാഈല്‍. ഇസ്മാഈല്‍ സന്തതികളെന്നു സ്വയം വിളിക്കുന്ന അറബികള്‍ ഇസ്‌ലാമിന് മുമ്പ് മക്ക പട്ടണത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വസിച്ചുവന്നു.
 
അറബികളുടെ മതം, മറ്റു മരുഭൂനിവാസികളുടെയെന്നപോലെ, ഒരുതരം പ്രകൃത്യാരാധനയായിരുന്നു. അവര്‍ നക്ഷത്രം നോക്കി ജാതകം ഗണിച്ചു. പേര്‍ഷ്യയുടെയും ഇന്ത്യയുടെയും സ്വാധീനത കൊണ്ടായിരിക്കാം, സൂര്യചന്ദ്രാദികളെ ആരാധിച്ചു. തങ്ങളുടെ പിതാമഹന്മാരെയും കഅ്ബയിലെ കല്ലിനെയും പൂജിച്ചു. കൃത്യം പറഞ്ഞാല്‍ അവരുടെ കൊല്ലത്തിന്റെ ഓരോ ദിവസത്തിനും ഓരോ ദേവതക്കണക്കിലുണ്ടായിരുന്നു (അറബി വര്‍ഷത്തിന്റെ ദിനസംഖ്യ 360 ആണ്). അവര്‍ക്കൊക്കെ ബിംബങ്ങളും. ഹാബാള്‍ എന്ന മനുഷ്യാകൃതിയിലുള്ള ദേവതയാണ് അതില്‍ പ്രധാനി. ഒരുതരം ചെങ്കല്ലുകൊണ്ട് കൊത്തിയുണ്ടാക്കിയ അതിന്റെ ബിംബത്തില്‍ ഒരു കൈ മാത്രം സ്വര്‍ണമയമായിരുന്നു.
 
ഇടക്കൊന്നോര്‍മിക്കണം. പ്രകൃതി ദൈവങ്ങളെ ആരാധിക്കുന്ന ഈ സമുദായം അത്ര പ്രാകൃതമൊന്നുമായിരുന്നില്ല. ഭൂപടത്തിലേക്കൊന്നു കണ്ണോടിക്കൂ. പുരാതന സംസ്‌കാര കേന്ദ്രങ്ങളുടെയെല്ലാം ഇടക്കു പെട്ട ഒരു മരുഭൂമിയാണ് അറേബ്യയെന്ന് കാണാം. അത്തരം കിടപ്പുകൊണ്ട് ഇസ്‌ലാമിന് മുമ്പ് ലോകചരിത്രത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തീട്ടില്ലെങ്കിലും മറ്റു സ്വാധീനതകള്‍ക്കെല്ലാം അത് വിധേയമായിരുന്നു. സംസ്‌കാരവിദ്യകള്‍ പലതും അവിടെ സമ്മേളിച്ചു. കിഴക്ക് അലക്‌സാണ്ട്രിയയും ഏതന്‍സും റോമും ഫലസ്ത്വീനും തൊട്ട് വടക്ക് യൂഫ്രട്ടീസ് ടൈഗ്രീസ് നദീതീരത്തിലെ നഗരസംസ്‌കാരങ്ങള്‍ ചേര്‍ന്ന പേര്‍ഷ്യ, പടിഞ്ഞാറ് ഭാഗത്താണെങ്കില്‍ മഹത്തായ ചീനാസാമ്രാജ്യം, ഇന്ത്യയിലെ ഉജ്വല പുരാതന പരിഷ്‌കാരങ്ങള്‍, ഇവയുടെ എല്ലാം പൊതുവതിര്‍ത്തിയില്‍ ഇവര്‍ക്കാക്കാര്‍ക്കും വേണ്ടാതെ അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞുകൂടിയ അറേബ്യ ഒരു പുതിയ ജീവിതത്തിന് പാകപ്പെട്ടിരിക്കണം. ഈ രാജ്യങ്ങളിലെല്ലാം കച്ചവടാര്‍ഥം ചുറ്റിയടിച്ച അറബികള്‍ അന്നുമുതല്‍ ഒരന്താരാഷ്ട്രീയ പാരമ്പര്യത്തിന്റെ ബീജാവാപം നടത്തിയിരിക്കണം.
 
ഏതായാലും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മക്ക സാംസ്‌കാരികവും സാമ്പത്തികവുമായ അര്‍ഥത്തില്‍ ഒരു വട്ടപ്പൂജ്യമായിരുന്നില്ല. മധ്യധരണ്യാഴിയും ഇന്ത്യാ സമുദ്രവും തമ്മിലുള്ള കച്ചവടത്തില്‍ ഏറിയ കൂറും സ്വായത്തമാക്കിയ ഒരു സമൃദ്ധി കേന്ദ്രമായിരുന്നു അത്.
 
ക്രമേണ അറബിയുടെ സഹജമായ ആര്‍ജവസ്വഭാവം പട്ടണപ്പരിഷ്‌കാരത്തിന്റെ പകിട്ടില്‍ പെട്ട് കലുഷമായി. മക്കാ പൗരന്മാര്‍ മറ്റു അറബിവര്‍ഗങ്ങളുടെ മേല്‍ ആധിപത്യം വഹിക്കാന്‍ തുടങ്ങി. ഇസ്‌ലാമില്‍ ഇന്നും മക്കയുടെ ആധിപത്യം വേറൊരു തരത്തില്‍ കാണാം, റോമായുടെ ആധിപത്യം കത്തോലിക്കാ മതത്തിലെന്ന പോലെ.
 
പരിഷ്‌കാരത്തോടൊപ്പം അഴിമതികളും അന്ധവിശ്വാസങ്ങളും വര്‍ധിച്ചുവന്നു. ധനിക ദരിദ്ര വ്യത്യാസം വളര്‍ന്നു. സ്വാര്‍ഥികളായ നഗരവണിക്കുകള്‍ തീര്‍ഥാടകരെ കബളിപ്പിച്ച് പണമുണ്ടാക്കാനുള്ള ഒരു ഉപകരണമായി കഅ്ബയെ കരുതി. ഇന്ന് രാമേശ്വരത്തോ കാശിയിലോ പോകുന്ന ഒരു ഹിന്ദുവിന് എളുപ്പം മനസ്സിലാക്കാവുന്ന ഒരു സ്ഥിതിവിശേഷമാണിത്. പതിനാറാം നൂറ്റാണ്ടില്‍ റോമിലെത്തിയ മാര്‍ട്ടിന്‍ ലൂഥറെ അരിശം കൊള്ളിച്ച അതേ പരിതസ്ഥിതിയുടെ പ്രതിഫലനമാണത്.
 
അവര്‍ തീര്‍ഥാടകരെ പ്രോത്സാഹിപ്പിച്ചു. അതേസമയം സംസം തീര്‍ഥമുള്ള, ഇസ്മാഈലിന്റെ കിണര്‍ സ്വകാര്യ സ്വത്താക്കി ആ ജലത്തിന്മേല്‍ ചുങ്കം ചുമത്തുകയും ചെയ്തു. കുടിയും കൂത്തും ജാതക പരിശോധനയും വര്‍ധിച്ചു. അന്ധവിശ്വാസത്തിന്റെ മറുതലയ്ക്കല്‍ കുറേശ്ശെ അവിശ്വാസവും വളര്‍ന്നുവന്നു.
 
ഇത്തരത്തില്‍ അനാചാരങ്ങളുടെ നേര്‍ക്കുള്ള ഒരെതിര്‍പ്പാണ് മുഹമ്മദ് കൊണ്ടുവന്ന മതമെന്ന് ഒരു കോണില്‍ കൂടി നോക്കിയാല്‍ കാണാം. അദ്ദേഹത്തിന്റെ ആവേശഭരിതമായ ദിവ്യഭാഷണങ്ങളില്‍ പലതിലും പുതിയൊരു സാമൂഹിക നീതി എത്തിപ്പിടിക്കാനുള്ള വെമ്പല്‍ പ്രകടമായിരുന്നു. പക്ഷേ, ഒന്നുണ്ട്, അതൊരു വിപ്ലവാഹ്വാനത്തിന്റെ വഴിക്കല്ല, മതപരമായ മാര്‍ഗത്തിലാണ് തിരിഞ്ഞത്. ജൂത മതത്തിലെ സെമിറ്റിക് പ്രവാചകന്മാരുടെ പ്രചോദനം കൊണ്ടാവാം, ചില മൗലികബോധങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയിരുന്നു. ദൈവനീതിയിലും താന്‍ ദൈവത്തിന്റെ തെരഞ്ഞെടുത്ത ദൂതനാണെന്നുള്ള ഉറച്ച വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പരിഷ്‌കരണ പ്രസ്ഥാനമായിരുന്നു മുഹമ്മദിന്റേത്. ഹൃദയപരിവര്‍ത്തനവും ക്ഷമാ യാചനവും അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നവജീവിതത്തിന്റെ നാന്ദിയായി.
 
കുടിയിലും പാപത്തിലും മതിമറന്നു ജീവിച്ചിരുന്ന മക്കാ നഗരത്തില്‍ ഏതാണ്ട് എ.ഡി 570-നടുത്ത് ഒരു സാധാരണ ബാലന്‍ ജനിച്ചു. കാര്യത്തില്‍ കവിത കലര്‍ത്തിപ്പറയാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ആ മുഹൂര്‍ത്തത്തില്‍ ഭൂമിയിലുള്ള എല്ലാ വിഗ്രഹങ്ങളും വിറച്ചുവെന്നോ പെറ്റുവീണ ബാലന്‍ ഉടനടി 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നുറക്കെച്ചൊല്ലിയെന്നോ കൂട്ടിച്ചേര്‍ത്തോളും.
 
ആറാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചുപോയ ആ കുഞ്ഞിനെ അബൂത്വാലിബ് എന്ന ഒരമ്മാവന്‍ എടുത്തു വളര്‍ത്തി. ആടു മേയ്ക്കലായിരുന്നു പ്രവാചകന്റെ അന്നത്തെ ജോലി. അദ്ദേഹത്തിന് ആ വിശാലമായ മണലാരണ്യം ഒരു പാഠശാലയും അഗാധ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ ഗുരുക്കളുമായിരുന്നിരിക്കണം. പിന്നീട് ഖുര്‍ആനിലൂടെ പ്രത്യക്ഷപ്പെട്ട ഒരു പ്രകൃതി സൗന്ദര്യാരാധകന്റെ പ്രത്യേകതകള്‍ ആ വ്യക്തിത്വത്തില്‍ അന്നലിഞ്ഞു ചേര്‍ന്നു.
 

 
ഇടയന്‍ കച്ചവടക്കാരനാവുന്നു
 
ആട്ടിടയന്‍ വലുതായപ്പോള്‍ ഒട്ടകത്തിന്റെ പാപ്പാനായി. ഈജിപ്ത്, സിറിയ, പേര്‍ഷ്യ മുതലായ രാജ്യങ്ങളിലെ കച്ചവട കേന്ദ്രങ്ങളില്‍ അദ്ദേഹം മറ്റുള്ളവരുടെ ആവശ്യാര്‍ഥം സഞ്ചരിച്ചു. ആയിടക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കാനാഞ്ഞ മനുഷ്യന്‍ പഴയ ലോകത്തിന്റെ പാപമാര്‍ഗങ്ങള്‍ പലതും കണ്ടറിഞ്ഞിരിക്കണം.
 
വിവാഹ ജീവിതത്തിനാവശ്യമായ പണം കൂടാതെ വിഷമിച്ചപ്പോള്‍, പണവും വധുവും ഒന്നായി അദ്ദേഹത്തെ തെരഞ്ഞു ചെന്നു. മക്കയില്‍ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന പേരില്‍ അറിഞ്ഞുവന്ന മുഹമ്മദിന്റെ സത്യസന്ധതയും സ്വഭാവ ഗുണവുമാണ് ഖദീജയെ ആകര്‍ഷിച്ചത്. മറുവശത്തോ, സുന്ദരിയും സുശീലയുമായ ആ സമ്പന്ന വിധവ ഒരു സ്വര്‍ഗദൂതിയായി പ്രത്യക്ഷപ്പെട്ടിരിക്കണം.
 

 
കച്ചവടക്കാരന്‍
 
പ്രവാചകനാകുന്നു
 
വാസ്തവത്തില്‍ മക്കാ പൗരന്മാരുടെ യാഥാസ്ഥിതികത്വമോ ഭാവനാശൂന്യതയോ അല്ല, നിക്ഷിപ്ത താല്‍പര്യങ്ങളാണ് മുഹമ്മദിനെ കാര്യമായി അലട്ടിയിരുന്നത്.
 
ഇതദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമായി. അതുവരെ പരിഹാസപൂര്‍വം പൊറുത്തുപോന്ന ഒരു വ്യക്തിയെ അവരെതിര്‍ത്തു. ഏകദൈവവിശ്വാസം എത്രയായാലും അറബികള്‍ക്ക് പുത്തരിയല്ലായിരുന്നു. അതില്‍ മുഹമ്മദിന്റെ ദൗത്യം കൂടിക്കലര്‍ന്നാല്‍ അബദ്ധമായി; പക്ഷേ അപ്പോഴും സഹിക്കാവുന്ന ഒരു സാഹസം മാത്രമാണത്. എല്ലാം കഴിഞ്ഞു കഅ്ബയിലെ കച്ചവടത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍- ആ, അത് കാര്യം വേറെ. ആജ്ഞകളും ഭീഷണികളും തുരുതുരെ വന്നു.
 
മുഹമ്മദ് ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ ഉത്തരമിതാ: ''നിങ്ങള്‍ സൂര്യനെ എന്റെ വലത്തെ കൈയിലും ചന്ദ്രനെ എന്റെ ഇടത്തെ കൈയിലും എനിക്കെതിരായി നിര്‍ത്തിയാല്‍ പോലും ഈ ദൗത്യം ഞാനുപേക്ഷിക്കുകയില്ല.''
 
അതിനദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിയെന്തായിരിക്കണം? ആ ധൈര്യത്തിന്റെ ഉറവിടം? അത് സ്വന്തം വര്‍ഗതാല്‍പര്യങ്ങളല്ല; വ്യക്തിപരമായ ദുരാഗ്രഹങ്ങളുമാവാനിടയില്ല. അനിര്‍വചനീയമായ ഒരാവേശം.
 
അദ്ദേഹം വീണ്ടും വീണ്ടും പ്രസംഗിച്ചു. ആ വിശ്വാസം 'ഇസ്‌ലാം' ആയിരുന്നു. ദൈവത്തോടുള്ള വണക്കം. ദൈവത്തോടല്ലാതെ മറ്റാരോടുമല്ല; പ്രഭുക്കന്മാരോടല്ല.
 
അനുയായികള്‍ അധികമായി. അവരാണ് -മുസ്‌ലിംകള്‍- വിശ്വാസമുള്ളവര്‍. ആ പുതിയ വിശ്വാസമാണ് ഒരു പുതിയ സമുദായത്തെ സൃഷ്ടിക്കേണ്ടത്.
 

 
പ്രവാചകനും രാഷ്ട്രപിതാവും
 
മക്കയില്‍ എതിരാളികളുടെ ഉപദ്രവം സഹിക്കവയ്യാതായി. ജീവന്‍ പോലും അപകടത്തിലാണ്. രക്ഷപ്പെടാനും മറ്റൊരു ദിക്കില്‍ തന്റെ മതം പ്രചരിപ്പിക്കാനുമുള്ള പല പ്ലാനുകളും മുഹമ്മദിന്റെ മനസ്സില്‍ അവ്യക്തമായി രൂപം കൊണ്ടു.
 
അപ്പോഴാണ് മക്കയില്‍ നിന്ന് ഏതാണ്ട് 70 മൈല്‍ ദൂരെയുള്ള യസ്‌രിബില്‍ നിന്ന് ഏതാനും തീര്‍ഥയാത്രക്കാര്‍ മുഹമ്മദിനെ അങ്ങോട്ട് ക്ഷണിച്ചത്. ആ നഗരത്തിന്റെ വഴക്കുകള്‍ക്ക് മാധ്യസ്ഥം വഹിക്കാന്‍ അവര്‍ക്ക് സര്‍വസമ്മതനായ ഒരാളെ ആവശ്യമുണ്ടായിരുന്നു. മുഹമ്മദ് ആ ക്ഷണം സ്വീകരിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ക്രിസ്ത്വബ്ദം 622-ല്‍ അദ്ദേഹവും കൂട്ടുകാരും രഹസ്യമായി മക്കയില്‍ നിന്ന് രക്ഷപ്പെട്ട് പുതിയ തലസ്ഥാനത്ത് താവളമുറപ്പിച്ചു. ആ മഹാ പലായനം-ഹിജ്‌റ- മുഹമ്മദിന്റെയും ഇസ്‌ലാമിന്റെയും ജീവിതത്തില്‍ ഒരു വഴിത്തിരിവും ഒരു പുതിയ കൊല്ലക്കണക്കിന്റെ ആരംഭവും കുറിക്കുന്നു. മുസ്‌ലിംകള്‍ക്ക് പ്രവാചകന്റെ ജനനമോ മരണമോ അല്ല പ്രധാനം, മതസ്ഥാപനമാണ്.
 
പ്രവാചകന്‍ രാഷ്ട്രപിതാവായി. പുതിയ തലസ്ഥാനത്തിന്റെ -യസ്‌രിബിന്റെ- പേര്‍ മദീനത്തുന്നബി- (മദീനാ അല്ലെങ്കില്‍ പ്രവാചക നഗരം) എന്നുമായി.
 
തന്റെ സന്ദേശം വളരെ സരളമാണെന്ന് ഈ പുതിയ നേതാവ് മദീനക്കാരെ പഠിപ്പിച്ചു. ''അല്ലാഹു ഒരേയൊരു ദൈവമേയുള്ളൂ. മുഹമ്മദ് അവന്റെ പ്രവാചകനാണ്.
 
വിഗ്രഹങ്ങളെ ആരാധിക്കരുത്, കക്കരുത്, കളവ് പറയരുത്, അപവാദം പറഞ്ഞുണ്ടാക്കരുത്, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.''
 
ക്രിസ്തുമത ചരിത്രത്തില്‍ ആത്മീയവും രാഷ്ട്രീയവും പരസ്പരാശ്രയമുണ്ടെങ്കിലും രണ്ട് വ്യത്യസ്ത ഘടകങ്ങളായിട്ടാണ് ആദ്യം മുതല്‍ക്കേ നിലനിന്നത്. ഒരു പുതിയ സാമൂഹിക-ആത്മീയ-രാഷ്ട്രീയ വ്യവസ്ഥയുടെ മുഴുരൂപമാണ് മുഹമ്മദ് മദീനയില്‍ അവതരിപ്പിച്ചത്. അതിലദ്ദേഹം നിയമനിര്‍മാതാവും സൈനിക തലവനുമായി.
 

 
അവന്‍ വീണ്ടും വരുന്നു
 
അനേക യുദ്ധങ്ങള്‍ക്കു ശേഷം മക്ക മുസ്‌ലിംകളുടെ കീഴിലായി. അറേബ്യ ഏകീകരിക്കപ്പെട്ടു. ആദ്യകാലങ്ങളിലെ പരാജയം അല്‍പം ചിലരെ വാശിയോടെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചുവെങ്കില്‍ പിന്നീടുള്ള വിജയങ്ങള്‍ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനു വിളനിലമായി. അദ്ദേഹം തന്റെ പഞ്ചശീലങ്ങള്‍ എല്ലാ അറേബ്യക്കാര്‍ക്കുമായി വിളംബരപ്പെടുത്തി:-
 
''അല്ലാഹുവിലും അവന്റെ പ്രവാചകനായ മുഹമ്മദിലും വിശ്വസിക്കുക. അഞ്ചുതവണ പ്രാര്‍ഥിക്കുക. സാധുക്കളോട് അലിവുണ്ടായി ധര്‍മം കൊടുക്കുക. നോമ്പു കാലങ്ങളില്‍ അതാചരിക്കുക. വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധ പട്ടണമായ മക്കയിലേക്ക് തീര്‍ഥ യാത്ര ചെയ്യുക.''
 
ഈ അവസാന നിയമം അദ്ദേഹത്തിന്റെ സാമുദായിക ദീര്‍ഘ ദര്‍ശിത്വത്തിനും പ്രായോഗിക ബുദ്ധിക്കും ഉത്തമോദാഹരണമാണ്. ഇന്നും ഭൂമുഖത്തിന്റെ പല ഭാഗത്തും ചിതറിക്കിടക്കുന്ന മുസ്‌ലിം സഹോദരങ്ങളെ അടുപ്പിച്ചു നിര്‍ത്തുന്ന ഒരദൃശ്യവലയത്തിന്റെ കേന്ദ്രം മക്കയാണല്ലോ.