2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അയ്യയ്യേ..നാണക്കേട് ..നാണക്കേട്.
എന്തൊക്കെയാ ഈ കേള്‍ക്കുന്നത്...


റബ്ബുല്‍ ആലമീനായ തമ്പുരാനേ ...ജിന്ന്  പോയി ..പിശാചു വന്നു.



പട്ടിണി 
മുസ്ലിം വേട്ട 

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

പുലര്‍ക്കാല ഭംഗി 



1. ഇബാദത്തിന്‌ `അനുസരണം', `അടിമത്തം' എന്നീ അര്‍ഥങ്ങളില്ലെന്ന്‌ ചില മുജാഹിദ്‌ പണ്ഡിതന്മാര്‍ പറയുന്നു (ഉദാ: സല്‍സബീല്‍ 1996 മെയ്‌ 20, നവംബര്‍ 20). `അനുസരണം, അടിമത്തം എന്നിങ്ങനെ അര്‍ഥമുണ്ടെന്ന്‌ മറ്റു ചില മുജാഹിദ്‌ പണ്ഡിതന്മാരും പറയുന്നു (ഉദാ: എ. അലവി മൗലവി, പി.കെ മൂസ മൗലവി, മുഹമ്മദ്‌ അമാനി മൗലവി- വിശുദ്ധ ഖുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാള്യം 2, പേജ്‌ 504). മുജാഹിദ്‌ പണ്ഡിതന്മാരുടെ ഈ വിരുദ്ധ നിലപാടുകളെക്കുറിച്ച്‌ എന്തു പറയുന്നു?
2. ഇബാദത്തിന്‌ അര്‍ഥം പറയുന്ന വിഷയത്തില്‍ ഇമാം റാസിക്കും ഇമാം ത്വബ്‌രിക്കും തെറ്റുപറ്റിയതായി മുജാഹിദ്‌ നേതാക്കള്‍ എഴുതിയിട്ടുണ്ട്‌ (സല്‍സബീല്‍ 1998 ഫെബ്രുവരി, സല്‍സബീല്‍ പുസ്‌തകം 2, ലക്കം 8, പേജ്‌ 45,46). യഥാര്‍ഥത്തില്‍ ഇമാം റാസിക്കും ത്വബ്‌രിക്കും ഈ വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ മുജാഹിദുകാര്‍ വിശ്വസിക്കുന്നുണ്ടോ?
3. അല്ലാഹുവിന്റെ `ഹാകിമിയ്യത്ത്‌' തൗഹീദിന്റെ ഭാഗമാണോ? ദീനീവിഷയങ്ങളിലെ ഹാകിമിയ്യത്ത്‌, ദുനിയാ കാര്യങ്ങളിലെ ഹാകിമിയ്യത്ത്‌ എന്നിങ്ങനെ രണ്ട്‌ ഹാകിമിയ്യത്തുകള്‍ ഉണ്ടോ? ഏതു പണ്ഡിതനാണ്‌ ഇങ്ങനെ വിഭജിച്ചിട്ടുള്ളത്‌?
4. പ്രമുഖ സലഫി പണ്ഡിതനായ അബുല്‍ കലാം ആസാദ്‌ ഹുകൂമത്തെ ഇലാഹിയെക്കുറിച്ച്‌ (ദൈവിക ഭരണത്തെക്കുറിച്ച്‌) ശക്തമായി എഴുതിയിട്ടുണ്ട്‌. ഹുകൂമത്തെ ഇലാഹിയുടെ ശക്തനായ വക്താവായിരുന്ന ആസാദിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? ആസാദിന്റെ ഹുകൂമത്തെ ഇലാഹിയും മൗദൂദിയുടെ ഹുകൂമത്തെ ഇലാഹിയയും തമ്മില്‍ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ എന്തൊക്കെ?
5. ഇസ്‌ലാമിന്‌ രാഷ്‌ട്രീയമുണ്ടോ? `ഇസ്‌ലാമിക രാഷ്‌ട്രം' എന്ന കാഴ്‌ചപ്പാട്‌ മുജാഹിദുകള്‍ അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയില്‍ എങ്ങനെയാണ്‌ ഇസ്‌ലാമിക രാഷ്‌ട്രീയം പ്രയോഗവല്‍കരിക്കേണ്ടത്‌?
6. `ഭരണമില്ലാതെ ദീനിന്‌ നിലനില്‍പില്ലെന്ന്‌' സലഫി പണ്ഡിതനായ ഇബ്‌നു തൈമിയ്യ അസ്സിയാസത്തുശ്ശര്‍ഇയ്യ എന്ന പുസ്‌തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദുകാര്‍ അംഗീകരിക്കുന്നുണ്ടോ?
7. ഇന്ത്യയിലെയും പാകിസ്‌താനിലെയും അഹ്‌ലെ ഹദീസ്‌ സംഘടനകള്‍ സലഫികളാണോ? അഹ്‌ലെ ഹദീസിന്റെ കര്‍മശാസ്‌ത്ര, രാഷ്‌ട്രീയ നിലപാടുകളെക്കുറിച്ച്‌ കെ.എന്‍.എമ്മിന്റെ അഭിപ്രായമെന്താണ്‌?
8. പാകിസ്‌താനിലെ സലഫി സംഘടനയായ ജംഇയ്യത്തു അഹ്‌ലെ ഹദീസ്‌, പാക്‌ ജമാഅത്തെ ഇസ്‌ലാമിയോടൊന്നിച്ച്‌ എം.എം.എ (മുത്തഹിദ മജ്‌ലിസെ അമല്‍) എന്ന രാഷ്‌ട്രീയ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെക്കുറിച്ച്‌ എന്തു പറയുന്നു?
9. ``മുഹമ്മദ്‌ നബി മക്കയില്‍തന്നെ രാഷ്‌ട്ര സ്ഥാപകനായിരുന്നു, മദീനയില്‍ മുഹമ്മദീയ ഭരണകൂടവും ഇസ്‌ലാമിക സാമ്രാജ്യവും സ്ഥാപിച്ചു, ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ മാതൃകാ പുരുഷനാകില്ലായിരുന്നു അദ്ദേഹം'' എന്ന്‌ മുജാഹിദ്‌ പാഠപുസ്‌തകമായ `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തില്‍ (പേജ്‌ 134,135) എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദ്‌ വീക്ഷണമാണോ?
10. ശബാബ്‌ വാരിക (1996 മാര്‍ച്ച്‌ 15) `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തിലെ മുകളിലുദ്ധരിച്ച ഭാഗം ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന്‌ എഴുതിയിട്ടുണ്ട്‌. മുജാഹിദ്‌ പിളര്‍പ്പിനും വര്‍ഷങ്ങള്‍ മുമ്പാണിത്‌. ഈ വൈരുധ്യത്തെക്കുറിച്ച്‌ എന്തു പറയുന്നു?
11. ഇന്ത്യയിലെ മുസ്‌ലിംകള്‍ അക്രമികളെ പ്രതിരോധിക്കാന്‍ സായുധ ഗ്രൂപ്പ്‌ ഉണ്ടാക്കണം എന്ന്‌ മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1967 ജൂലൈ) ഇതില്‍നിന്നല്ലേ കേരളത്തിലെ മുസ്‌ലിം തീവ്രവാദിഗ്രൂപ്പുകള്‍ പ്രചോദനം ഉള്‍ക്കൊണ്ടത്‌?
12. മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഇന്ത്യ വിഭജിച്ച്‌ പാകിസ്‌താന്‍ സ്ഥാപിക്കണം എന്ന ദ്വിരാഷ്‌ട്രവാദം ഉയര്‍ത്തിയപ്പോഴാണ്‌ മുജാഹിദുകാര്‍ ജിന്നയെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവായി പുകഴ്‌ത്തിയതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആഫിയത്തിനും വേണ്ടി പ്രാര്‍ഥിച്ചതും. (1947ല്‍ ജംഇയ്യത്തുല്‍ ഉലമായുടെ യോഗത്തിന്റെ മിനുട്‌സില്‍ ഇത്‌ കാണാം). അതുവഴി ജിന്നയുടെ ഇന്ത്യാ വിഭജനവാദത്തെ പിന്തുണക്കുകയല്ലേ മുജാഹിദുകള്‍ ചെയ്‌തത്‌?
13. ഖുര്‍ആനും ഹദീസും പഠിച്ചിട്ടില്ലാത്തയാളെന്ന്‌ പലരും എഴുതിയിട്ടുള്ള `ശീഈ' വിഭാഗക്കാരനായ മുഹമ്മദലി ജിന്നയെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവെന്ന്‌ മുജാഹിദ്‌ പണ്ഡിതസംഘടന വിശേഷിപ്പിച്ചതിന്റെ ന്യായം എന്താണ്‌? മുജാഹിദുകള്‍ ശീഈകളെ നേതാവാക്കുകയല്ലേ ചെയ്‌തത്‌?
14. ഇസ്‌ലാം ശക്തമായ ഭാഷയില്‍ വിലക്കിയ പലിശയെന്ന വന്‍പാപത്തെ ഹലാലാക്കുകയല്ലേ മുജാഹിദ്‌ നേതാക്കള്‍ ചെയ്‌തത്‌ (മൗലവിയുടെ ആത്മകഥ- ഇ. മൊയ്‌തു മൗലവി പേജ്‌ 125, നാഷ്‌നല്‍ ബുക്‌സ്റ്റാള്‍) മുസ്‌ലിം ഐക്യസംഘം തകര്‍ന്നതും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഐക്യസംഘം വിട്ടതും അക്കാരണത്താലല്ലേ? അല്ലാഹു ഹറാമാക്കിയ പലിശ ഹലാലാക്കാന്‍ മുഹാജിദ്‌ പണ്ഡിതന്മാര്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌?
15. പാകിസ്‌താന്‍വാദമുയര്‍ത്തിയിരുന്ന കാലത്ത്‌, മുസ്‌ലിം ലീഗില്‍ ചേരല്‍ വാജിബാണെന്ന്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഫത്‌വ ഇറക്കിയിരുന്നു (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌). ഇത്‌ പാകിസ്‌താനെ അനുകൂലിക്കുന്ന, ഇന്ത്യാ വിരുദ്ധ ഫത്‌വയല്ലേ? ലീഗില്‍ ചേരുന്നത്‌, ജമാഅത്ത്‌ നമസ്‌കാരവും സകാത്തും പോലെ ഫര്‍ദാണെന്ന അന്നത്തെ ഫത്‌വ മുജാഹിദുകാര്‍ ഇന്നും പിന്തുടരുന്നുണ്ടോ? കോണ്‍ഗ്രസ്‌ സോഷ്യലിസം പ്രചരിപ്പിച്ചതുകൊണ്ടാണ്‌ ലീഗില്‍ ചേരാന്‍ മുജാഹിദുകാര്‍ ഫത്‌വയിറക്കിയതെങ്കില്‍ 1967ല്‍ കമ്യൂണിസത്തോടൊപ്പം ലീഗ്‌ മുജാഹിദ്‌ നേതാക്കള്‍ കേരളം ഭരിച്ചതിനെ എന്തുകൊണ്ട്‌ എതിര്‍ത്തില്ല.'' ഇപ്പോഴും `മുജാഹിദ്‌ മാര്‍ക്‌സിസ്റ്റു'കാര്‍ ധാരാളമുണ്ടല്ലോ? അവരെകുറിച്ച്‌ എന്തു പറയുന്നു?
16. `കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ത്യയെ മഹാ നാശത്തിലേക്കാണ്‌ നയിക്കുന്നത്‌, മുസ്‌ലിംകള്‍ കോണ്‍ഗ്രസിനോടും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോടും ഒരേ നിലയില്‍ എതിര്‍ത്തുനിന്ന്‌ സമരം ചെയ്യണം' എന്ന്‌ മുജാഹിദുകാര്‍ എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌, 1938 ഏപ്രില്‍). സ്വാതന്ത്ര്യ സമരം നയിച്ച കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ഇന്ത്യയുടെ ശത്രുക്കളായിരുന്ന ബ്രിട്ടനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണുകയും ചെയ്‌തതു വഴി സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്ന്‌ കുത്തുകയല്ലേ മുജാഹുദുകള്‍ ചെയ്‌തത്‌? അത്‌ ദേശദ്രോഹമല്ലേ?
17. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയെ ഇസ്‌ലാമിന്റെ ശക്തനായ പോരാളിയായി വിശേഷിപ്പിച്ചുകൊണ്ട്‌ കെ.എം മൗലവി അദ്ദേഹത്തെ പുകഴ്‌ത്തി ലേഖനമെഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1938 ഡിസംബര്‍). മുജാഹിദ്‌ നേതാവ്‌ കെ.എം മൗലവി പറഞ്ഞത്‌ തെറ്റായിരുന്നോ?
18. ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ഹസനുല്‍ ബന്നാ, സയ്യിദ്‌ ഖുത്വ്‌ബ്‌ തുടങ്ങിയ ഇഖ്‌വാന്‍ നേതാക്കളെയും അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസിദ്ധീകരണത്തില്‍ മുജാഹിദ്‌ നേതാക്കള്‍ തന്നെ എഴുതിയ ലേഖനത്തെക്കുറിച്ച്‌ (അല്‍മുര്‍ശിദ്‌ 1966 സെപ്‌റ്റംബര്‍, ജൂണ്‍, 1967 മാര്‍ച്ച്‌)) എന്തു പറയുന്നു?
19. കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എടവണ്ണ ജാമിഅ നദ്‌വിയ്യ 2005ല്‍ പ്രസിദ്ധീകരിച്ച `അസ്സ്വലാഹ്‌' അറബി മാഗസിനില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കളെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും വളരെയേറെ പുകഴ്‌ത്തിയിട്ടുണ്ട്‌. മലയാള പ്രസിദ്ധീകരണങ്ങളില്‍ അവരെ ആക്ഷേപിക്കുകയും അറബി പ്രസിദ്ധീകരണത്തില്‍ പുകഴ്‌ത്തുകയും ചെയ്യുന്ന വൈരുധ്യത്തെ എങ്ങനെ കാണുന്നു? 
20. ജനാധിപത്യവ്യവസ്ഥയെ ആക്ഷേപിക്കുകയും ഇസ്‌ലാമിക ഭരണത്തെ മികച്ച മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്ന ലേഖനം മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി സ്വതന്ത്ര ഇന്ത്യയില്‍ എഴുതിയിട്ടുണ്ട്‌ (ചന്ദ്രിക നബിദിന വിശേഷാല്‍ പ്രതി, 1950 ജനുവരി 2) ഇതിനെക്കുറിച്ച്‌ മുജാഹിദുകാരുടെ അഭിപ്രായം എന്താണ്‌?
21. താറാവീഹ്‌ നമസ്‌കാരത്തിലെ റക്‌അത്തുകളുടെ എണ്ണം, സുബ്‌ഹിയിലെ ഖുനൂത്ത്‌ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ഭിന്ന വിരുദ്ധ വീക്ഷണങ്ങളുണ്ടായതെങ്ങനെ? കേരളത്തിലെ മുജാഹിദുകളും ഗള്‍ഫ്‌ സലഫികളും തമ്മിലും അനേകം വിഷയങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടായതെങ്ങനെ? ശാഖാപരമായ വിഷയങ്ങളില്‍ ഇത്തരം അഭിപ്രായഭിന്നത ആകാമോ?
22. സലഫി പണ്ഡിതന്മാര്‍ പിന്തുണക്കുന്ന സലഫി രാജ്യമായി അറിയപ്പെടുന്ന സുഊദി അറേബ്യയുടെ ഭരണഘടന, ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ശരീഅത്തും അനുസരിച്ചുള്ള ഭരണമാണ്‌ സുഊദിയുടേതെന്ന്‌ പ്രഖ്യാപിക്കുന്നു. ഇത്‌ `മതരാഷ്‌ട്രവും രാഷ്‌ട്രീയ ഇസ്‌ലാമു'മല്ലേ?
23. സലഫി ഭീകരതയും വഹാബി തീവ്രവാദവുമാണ്‌ ഇന്ന്‌ ലോകമെങ്ങും അറിയപ്പെടുന്ന മുസ്‌ലിംഭീരതയും തീവ്രവാദവുമെന്ന്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ഉസാമ ബിന്‍ലാദിനും പാകിസ്‌താനിലെ ജമാഅത്തുദ്ദവയും അനേകം മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും സലഫികളാണത്രെ. `സലഫി' തീവ്രവാദത്തെക്കുറിച്ച്‌ എന്തു പറയുന്നു?
24. കൊല്ലം ജില്ലയിലെ പറവൂരില്‍ മുജാഹിദുകളിലെ മടവൂര്‍ വിഭാഗം പള്ളി നിര്‍മിക്കാന്‍ ശ്രമം നടത്തിയപ്പോള്‍, പള്ളിക്കെതിരെ ആര്‍.എസ്‌.എസ്സുകാര്‍ക്ക്‌ കത്തയക്കുകയും അല്ലാഹുവിന്റെ ഭവനമായ പള്ളിയുടെ നിര്‍മാണം തടയുകയും ചെയ്‌തില്ലേ കെ.എന്‍.എം? കത്തിന്റെ കോപ്പി ശബാബ്‌ വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്‌ലാമിനെതിരായ ഗൂഢാലോചനയോളം അധഃപതിക്കാമോ?
25. `ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന ആദര്‍ശവാക്യം ദൈവരാജ്യം സ്ഥാപിക്കാനുള്ള ഏറ്റവും വമ്പിച്ച അഭൗതിക ഉപകരണമാണ്‌ (അത്തൗഹീദ്‌ പേജ്‌ 7,8). ജമാഅത്ത്‌ നമസ്‌കാരം പട്ടാള പരിശീലനവും ഗ്രാമപഞ്ചായത്തുമാണ്‌ (നമസ്‌കാര ചൈതന്യം- ഐ.എസ്‌.എം കൊച്ചിശാഖ 10.5.1968, പേജ്‌ 29-31) തുടങ്ങിയ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഈ വിവരണങ്ങളെക്കുറിച്ച്‌ എന്തു പറയുന്നു?
26. ഗള്‍ഫ്‌ സലഫികളും സുഊദി അറേബ്യയും അഫ്‌ഗാനിലെ താലിബാനെ അംഗീകരിക്കുന്നുണ്ടോ? കെ.എന്‍.എം, ഹുസൈന്‍ മടവൂരിനെതിരെ അറബിയില്‍ തയാറാക്കി ഗള്‍ഫില്‍ പ്രചരിപ്പിച്ച ലഘുലേഖകളില്‍, ഹുസൈന്‍ മടവൂര്‍ താലിബാനെ എതിര്‍ക്കുന്നതായും ത്വാഗൂത്തിന്റെ കോടതികളില്‍ കേസ്‌ കൊടുക്കുന്നതായും പറയുന്നു (ആദര്‍ശവ്യതിയാനം ഒരു പുകമറ, പേജ്‌ 102-107). ഗള്‍ഫ്‌ സലഫികള്‍ താലിബാനെ അംഗീകരിക്കുകയും ത്വാഗൂത്തിയന്‍ കോടതികളെ എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ ഇത്തരമൊരു പ്രചാരണം നടത്തിയത്‌? കേരള മുജാഹിദുകള്‍ക്ക്‌ ഇങ്ങനെയൊരു വിശ്വാസം ഉണ്ടോ?
27. ജിന്ന്‌ ബാധയുടെ വിഷയത്തില്‍ മുജാഹിദുകാര്‍ ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടത്തി. പിന്നീട്‌ ഞങ്ങള്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ പ്രഖ്യാപിച്ചു. ഗൗരവപ്പെട്ട ഒരു വിഷയം വേണ്ടത്ര പഠിക്കാതെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയല്ലേ മുജാഹിദുകള്‍ ചെയ്യുന്നത്‌? ജിന്ന്‌ ബാധ വിഷയങ്ങളില്‍ പ്രചണ്ഡമായ പ്രചാരം നടത്തിയപോലെ, അതില്‍ കുടുങ്ങി തെറ്റായവിശ്വാസത്തിലെത്തിയവരെ മോചിപ്പിക്കാന്‍ പ്രചാരണം നടത്താത്തതെന്ത്‌? ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി ചെലവഴിക്കേണ്ട പണവും സമയവും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുംവിധം വിനിയോഗിക്കുകയല്ലേ ചെയ്‌തത്‌? മുസ്‌ലിംകള്‍ക്കിടയില്‍ അനാവശ്യ ചര്‍ച്ചകള്‍ സൃഷ്‌ടിക്കുകയെന്ന ജൂതഗൂഢാലോചനയുടെ വിജയമല്ലേ ജിന്ന്‌ വിവാദം?
28. പലിശാധിഷ്‌ഠിത ബാങ്കുകളുടെ ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നവരും, മതവിരുദ്ധമെന്ന്‌ നിങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുമായ മുജാഹിദുകാരെക്കുറിച്ച്‌ എന്താണഭിപ്രായം?
29. സമസ്‌ത ഇ.കെ വിഭാഗവും എ.പി വിഭാഗവും തമ്മില്‍ വിശ്വാസപരമോ കര്‍മശാസ്‌ത്രപരമോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി അറിയില്ല. പക്ഷേ, സമസ്‌ത എ.പി വിഭാഗവുമായി നിരന്തര വാദപ്രതിവാദത്തിലേര്‍പ്പെടുന്ന മുജാഹിദുകാര്‍ എന്തുകൊണ്ട്‌ എ.പി വിഭാഗത്തോട്‌ നടത്തുന്നതുപോലെ ഇ.കെ വിഭാഗവുമായി നിരന്തരം അത്തരം വാദപ്രതിവാദങ്ങള്‍ നടത്താത്തത്‌? മുജാഹിദുകാരും ഇ.കെ സുന്നികളും മുസ്‌ലിം ലീഗുകാരായതുകൊണ്ടാണോ?
30. മുസ്‌ലിംകള്‍ അമുസ്‌ലിംകളെ ആത്മസുഹൃത്തുക്കളാക്കരുതെന്നും ഓണത്തിന്‌ ഹിന്ദുവിന്റെ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കരുതെന്നും മുജാഹിദ്‌ നേതാവ്‌ ജുമുഅ ഖുത്വ്‌ബ നടത്തി. മാതൃഭൂമി വാരികയില്‍ (2006 നവംബര്‍ 12-18). എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ലേഖനം എഴുതി. മുഹാജിദ്‌ നേതാവിന്റെ ഈ വീക്ഷണം മുജാഹിദ്‌ പ്രസ്ഥാനം അംഗീകരിക്കുന്നുണ്ടോ? ഇത്‌ ഇസ്‌ലാമികമാണോ? ബഹുസ്വര സമൂഹത്തില്‍ സാമുദായികതയും വര്‍ഗീയതയും വളര്‍ത്തുകയല്ലേ ഇത്‌ ചെയ്യുന്നത്‌?


മുസ്ലിമിനെ സമുദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തൊഗാഡിയ

തൃപ്രയാര്‍ (തൃശൂര്‍): മുസ്ലിമിനെ സമുദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സമുദ്രം ഹിന്ദുമത്സ്യത്തൊഴിലാളികളുടേതാണെന്നും വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ തൊഗാഡിയ. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാനസമ്മേളനം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോമാംസം ഭക്ഷിക്കുന്ന മുസ്ലിമിന് സമുദ്രത്തിലേക്ക് പ്രവേശനമില്ല. ഗുജറാത്തിലെ കച്ചില്‍നിന്ന് കേരളം വഴി ബംഗാള്‍ വരെ സമുദ്രം ഹിന്ദുവിന്‍േറതാണ്. മുസ്ലിമിന്‍െറ കൈയില്‍നിന്ന് ഇത് യുദ്ധം ചെയ്തായാലും തിരിച്ചുപിടിക്കണം. ഇത് കേരളത്തിലും തുടങ്ങണം. നൂറുകോടി ഹിന്ദുക്കളുടെ പിന്തുണ ഇതിനുണ്ടാകും.
ഹിന്ദുവിന്‍െറ അധികാരം തിരിച്ചുപിടിക്കാന്‍ പ്രത്യേകസാമ്പത്തിക പാക്കേജ് നിയമം മൂലം നടപ്പാക്കണം. ഈ പാക്കേജ് നടപ്പാക്കിയാല്‍ എല്ലാ രംഗത്തും ഹിന്ദുമത്സ്യത്തൊഴിലാളികള്‍ക്ക് ഉന്നതിയുണ്ടാകും.
ഹിന്ദുവിന്‍െറ ഭരണം ദല്‍ഹിയിലും കേരളത്തിലും വന്നാല്‍ മാത്രമെ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കൂ. ഹിന്ദുക്കള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നിക്കരുത്. നമ്പൂതിരിയുടെയും നായരുടെയും പട്ടികജാതിക്കാരന്‍െറയും ഈഴവന്‍െറയും പൂര്‍വികന്‍ ഒന്നാണ്. ഇത് ആധുനികശാസ്ത്രം തെളിയിച്ചതാണ്. അതിനാല്‍ നൂറുകോടി ഹിന്ദുക്കള്‍ ഒന്നാകണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കണമെന്നും തൊഗാഡിയ പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എന്‍.പി. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. സീമാജാഗരണ്‍ അഖിലഭാരതീയ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള സുദര്‍ശനന്‍, ഭാരവാഹികളായ കെ.ജി. രാധാകൃഷ്ണന്‍, കെ. പ്രദീപ്കമാര്‍, കെ. രജനീഷ് ബാബു, സുനിത പ്രശാന്ത്, ഒ.എന്‍. ഉണ്ണി, പി. പീതാംബരന്‍, കെ. പുരുഷോത്തമന്‍, എം.കെ. പ്രദീപ്, ഡോ. വിഷ്ണു ഭാരതീയസ്വാമി എന്നിവര്‍ പങ്കെടുത്തു. കെ.വി. ശ്രീനിവാസന്‍ സ്വാഗതവും പ്രമീള സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.
നാട്ടിക സെന്‍ററില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് സംസ്ഥാന പ്രസിഡന്‍റ് എന്‍.പി. രാധാകൃഷ്ണന്‍, കെ. രജനീഷ് ബാബു, ഒ.എന്‍. ഉണ്ണികൃഷ്ണന്‍, സി. ശ്രീനിവാസന്‍, കെ.ജി. രാധാകൃഷ്ണന്‍, പ്രമീള സുദര്‍ശനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രീരാമക്ഷേത്രത്തിന്‍െറ പടിഞ്ഞാറെനടയില്‍ പ്രത്യേകം സജ്ജമാക്കിയ റളവത്ത് ശങ്കരനാരായണന്‍ നഗറിലാണ് പൊതുസമ്മേളനം നടന്നത്.ഞായറാഴ്ച രാവിലെ ഒമ്പതിന് തൃപ്രയാര്‍ പത്മപ്രഭാ ഓഡിറ്റോറിയത്തില്‍ പ്രതിനിധിസമ്മേളനം നടക്കും. കവി രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

2012, ഒക്‌ടോബർ 24, ബുധനാഴ്‌ച


എല്ലാവര്ക്കും ബലി പെരുന്നാള്‍ ആശംസകള്‍ 
വിവേചനത്തിനെതിരായ ആത്മീയ പ്രതിരോധമാണ് ബലിപെരുന്നാള്‍ 

ടി. ആരിഫലി
കോഴിക്കോട്: മനുഷ്യര്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ എല്ലാ മതിലുകള്‍ക്കുമെതിരായ ആത്മീയ പ്രതിരോധമാണ് ഹജ്ജും പെരുന്നാളുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പ്രസ്താവിച്ചു. സാമുദായികവും ജാതീയവുമായ കന്മതിലുകള്‍ സമൂഹത്തില്‍ കെട്ടിപ്പൊക്കിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പ്രവാചകന്‍ ഇബ്റാഹീമിന്റെ ജീവിതസന്ദേശത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്.
സര്‍വ മനുഷ്യര്‍ക്കും സുഭിക്ഷതയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്ന ഒരു സാമൂഹികക്രമം പടുത്തുയര്‍ത്താന്‍ പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകനാണ് ഇബ്റാഹിം. എല്ലാ മനുഷ്യരോടും ചേര്‍ന്നുനിന്നും സാമൂഹിക ബന്ധങ്ങള്‍ ഊഷ്മളമാക്കിയും പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. ആരോപണങ്ങളും വിവാദങ്ങളും നിമിത്തം സാമൂഹിക മുഖ്യധാരയില്‍ നിന്ന് അടര്‍ന്നുപോകാതിരിക്കാനുള്ള ജാഗ്രതയും വേണം. മനുഷ്യന്‍ എന്ന അവകാശം നിഷേധിക്കപ്പെടുന്ന സകലരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാകണം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. എല്ലാ മലയാളികള്‍ക്കും സ്നേഹമുള്ള പെരുന്നാള്‍ ആശംസകള്‍ നേരുന്നു.


2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഹദീസ് നിഷേദി കളുടെ ഫിത്നകള്‍ നടപ്പിലാക്കാന്‍ 

അവര്‍ നടപ്പിലാക്കുന്ന കുതത്രങ്ങള്‍ 

1 ഹദീസിനെ കുറിച്ചു സംശയം ജനിപ്പിക്കുവാനായി പാശ്ചാത്യ 

രാജ്യങ്ങളിലെ ഓറി യന്ടലിസ് റ്റു പണ്ഡിതന്മാര്‍ പ്രയോഗിക്കുന്ന 

അടവുകളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച് കൊണ്ട് അവയെ 

വിശദീകരിച്ചും വിപുലീകരിച്ച്ചും മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ 

പ്രചരിപ്പിക്കുക; അതുവഴി,ഖുര്‍ ആന്‍ ഒഴികെ പിന്‍പറ്റെണ്ടാതായ 

മറ്റൊന്നും പ്രവാചകനില്‍ നിന്ന് സമുദായത്തിന് ലഭിച്ചിട്ടില്ലെന്ന് 

പാമര ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക 



2 കുറ്റം കണ്ടെത്തുക എന്നാ ഏക ഉദ്ദേശത്തോടെ ഹദീസ് 

സമാഹാരങ്ങള്‍ ചിക്കി പരതി ,ഹദീസ് ഗ്രന്ഥങ്ങളില്‍ നിറയെ 

പരിഹാസവും ലജ്ജയുമുളവാക്കുന്ന കാര്യങ്ങലാണെന്ന 

ധാരനയുണ്ടാക്കുന്ന സംഗതികള്‍ എടുത്തു പുറത്തിടുക.എന്നിട്ട് 

ഇസ്ലാമിനെ ഈ നാണക്കേടില്‍ നിന്ന് കരകയറ്റണ മെങ്കില്‍ 

ഇതുപോലുള്ള അസംബന്ധ രചനകളെ കടലില്‍ മുക്കി കളയണമെന്ന് 

മുറവിളി കൂട്ടുകയും ചെയ്യുക.


3 ഖുര്‍ആനെ ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുക എന്ന ഒരേ ഒരു 

ചുമതല മാത്രം നിര്‍വഹിക്കാനുള്ള കേവലം തപാലാപ്പീസായി 

പ്രവാചകത്വത്തെ ചിത്രീകരിക്കുക 

4 ഖുര്‍ ആനെ മാത്രം ഇസ്ലാമിക നിയമങ്ങളുടെ സ്രോതസ്സായി 

ഗണിച്ചു സുന്നത്തിനെ ഇസ്ലാമിന്റെ നിയമ വ്യവസ്ഥക്ക് പുറത്തു 

നിര്‍ത്തുക 



5 സമുദായത്തിലെ ഫുഖഹാക്കള്‍ ,മുഹദ്ധിസുകള്‍,മുഫസ്സിര്‍കള്‍ 

ഭാഷാ വിദഗ്ധര്‍ ,എന്നിവരൊന്നും പരിഗണനീയരല്ലെന്നു വരുത്തി 

തീര്‍ത്ത്‌,മുസ്ലീംകള്‍ ഖുര്‍ ആന്‍ പഠിച്ചു മനസ്സിലാക്കാന്‍ വേണ്ടി 

അവരെ അവലംബിക്കുന്നത് തടയുക .



6 പുതിയ ഒരു ഭാഷ ചമച്ചുണ്ടാക്കി ഖുര്‍ ആന്റെ മുഴുവന്‍ 

സാങ്കേതിക പദങ്ങളുടെയും അര്‍ഥം മാറ്റി മറിക്കുകയും 

ലോകത്തിലെ അറബി ഭാഷാ ഞാനമുള്ള ആര്‍ക്കും 

മനസ്സിലാക്കാനാവാത്ത അര്‍ഥം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ 

നല്‍കുകയും ചെയ്യുക.(ഖുര്‍ ആന്‍ സൂക്തങ്ങള്‍ സ്വര ചിഹ്നങ്ങള്‍ 

ഒഴിവാക്കി മുന്നില്‍ വെച്ചു കൊടുത്താല്‍ തെറ്റ് കൂടാതെ 

വായിക്കാന്‍ പോലും കഴിയാത്തവരാണ് ഈ മാന്യന്‍ മാരെങ്കിലും 

,ഇപ്പോള്‍ അറബികള്‍ക്ക് പോലും അറബി അറിയുകയില്ലെന്നും 

അതുകൊണ്ട് ഖുര്‍ ആന്‍ സൂക്തങ്ങള്‍ക്ക്‌ തങ്ങള്‍ നല്‍കുന്ന അര്‍ഥം 

ഏതെങ്കിലും അറബിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് 

അയാളുടെ കഴിവ് കേടു കൊണ്ടാണെന്നും വരെ ഇവര്‍ 

വാദിക്കും.)


ചിപ്സും നൂഡില്‍സും 


ന്യൂദല്‍ഹി: നൂഡില്‍സ്, ചിപ്സ്, ബര്‍ഗര്‍, കെ.എഫ്.സി, മക് ഡൊണാള്‍ഡ്സ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ് (സി.എസ്.ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൊഴുപ്പ് ഒട്ടുമില്ലെന്ന് പരസ്യം ചെയ്ത് വില്‍പന നടത്തുന്ന കമ്പനികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സി.എസ്.ഇ ഡയറക്ടര്‍ സുനിത നാരായണ്‍ പറഞ്ഞു. ഇത്തരം ഭക്ഷണ പദാര്
‍ഥങ്ങള്‍ ഒരു നേരം കഴിച്ചാല്‍ തന്നെ ഒരാളുടെ ശരീരത്തിന് ദിവസത്തേക്ക് വേണ്ടതില്‍ കൂടുതല്‍ കൊഴുപ്പും, പഞ്ചസാരയും ഉപ്പും അകത്ത് ചെല്ലും. ഇവ പതിവാക്കിയവര്‍ക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്. നെസ്ലെ മാഗി നൂഡില്‍സ്, ലെയ്സ്, കെ.എഫ്.സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വിപണിയില്‍ ലഭ്യമായ 16 ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മുതിര്‍ന്ന ഒരാള്‍ ദിവസം 2.6 ഗ്രാമില്‍ കൂടുതല്‍ അനാവശ്യമായ കൊഴുപ്പ് കഴിക്കാന്‍ പാടില്ല. എന്നാല്‍, മേല്‍പറഞ്ഞ പാക്കറ്റിലാക്കിയ ഭക്ഷണം ഒരിക്കല്‍ കഴിക്കുമ്പോള്‍ തന്നെ ദിവസത്തേക്ക് ആവശ്യമായതില്‍ കൂടുതല്‍ കൊഴുപ്പാണ് ശരീരത്തിലെത്തുന്നത്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് കൊഴുപ്പ് രഹിതമെന്ന് പറഞ്ഞ് കമ്പനികള്‍ വ്യാപകമായി ഇവയുടെ പരസ്യം ചെയ്യുന്നത്. പാക്കറ്റിലാക്കിയ ഭക്ഷണ പദാര്‍ഥങ്ങളില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിനും കമ്പനികളെ നിര്‍ബന്ധിക്കുന്ന നിയമം വേണമെന്നും സുനിത നാരായണന്‍ പറഞ്ഞു. അതേസമയം, സി.എസ്.ഇയുടെ പഠനറിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് നെസ്ലെ, കെ.എഫ്.സി, പെപ്സികോ, മക്ഡൊണാള്‍ഡ്സ്് കമ്പനികള്‍ പ്രതികരിച്ചു.
യുക്തിവാദികളും ഹദീസ് നിഷേധികളും എന്നും ഇങ്ങനെയാണ് 

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

ചക്കിക്കൊത്ത ചങ്കരന്‍

ചക്കിക്കൊത്ത ചങ്കരന്‍ 
ലീഗ് നേതാവ് കെ.എം ഷാജിയുടെ ഉസ്താദ് ഇസ്ലാം വിരോധി ഹമീദ് ചേന്ന മങ്ങല്ലൂര്‍ !


രക്ത ഗ്രൂപ്പും സ്വഭാവവും 

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ആര്യാടന്റെ മതവും ദൈവവും ..പിന്നെ അവസര വാദവും 

എന്തുകൊണ്ട് ചാരക്കേസ് മാത്രം..?



ഐയെസ്സാറൊ ചാരക്കേസ് വെറും കെട്ടുകഥയെന്ന സി ബി ഐ കണ്ടെത്തലിനെ തുടര്‍ന്ന്‍ ചാരക്കേസിലെ കുറ്റാരോപിതനായിരുന്ന നംബി നാരായണനോട് കേരളം മാപ്പ് പറഞ്ഞു. കേരളത്തിലെ അഭ്യന്തര വകുപ്പും അന്നത്തെ കോണ്‍ഗ്രസ് നേതാക്കളും തന്റ പിതാവിനോടും മാപ്പ് പറയേണ്ടിയിരുന്നെന്ന്‍ കെ. കരുണാകന്റ മകന്‍ മുരളി ആവശ്യപ്പെടുകയും ചെയ്തു.

നംബി നാരായണനും കേരളത്തിന്റ പ്രിയപ്പെട്ട ലീഡറുമൊക്കെ ഇല്ലാത്ത ചാരക്കഥയാല്‍ വല്ലാതെ കൊല്ലാകൊല ചെയ്യപ്പെട്ടവര്‍ തന്നെ തീര്‍ച്ചയായും ഇവരോടൊക്കെ തുറന്ന വേദിയില്‍ വെച്ച് നാം മാപ്പ് പറയുക തന്നെവേണം.

എന്നാല്‍ ഇന്ത്യയില്‍ പോലീസിന്റ കെട്ടു കഥകളും കെടുകാര്യസ്തതയും കാരണമായി കുറ്റാരോപിതാരാവുകയും അഴികളില്‍ കുടുങ്ങുകയും ഒടുവില്‍ വിചാരണ കോടതികള്‍ തെറ്റുകാരല്ലെന്ന്‍ കണ്ട് നിരുപാധികം വിട്ടയക്കുകയും ച്യ്തിട്ടുള്ള പതിനായിരക്കണക്കിന് നിരപരാധികള്‍ വേറെയുമുണ്ട്. കോടതികള്‍ കുറ്റ വിമുക്തരാക്കിയിട്ടും സമൂഹത്തിന് മുന്നില്‍ മാനം നഷ്ടപ്പെട്ടവരായി തല താഴ്ത്തി നടക്കേണ്ടിവരുന്ന ഇവരോടൊക്കെ ആര് മാപ്പ് പറ്യും?

ചെയ്ത തെറ്റെന്തെന്ന്‍ പോലുമറിയാതെ പത്ത് വര്‍ഷത്തോളം സ്വാതന്ത്ര്യ വായു നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്ന അബ്ദുനാസര്‍ മഅദനി, തനിക്കാരോടും പരാധിയിയില്ലന്ന്‍ വിനീതമായി പറഞ്ഞ് പുതു ജീവിതത്തിലേക്ക് പ്രവേശിക്കവെ വീണ്ടും അദ്ധേഹത്തെ കാരാഗൃഹത്തില്‍ തള്ളിയിരിക്കുന്നു. മഅദനിയുടെ കുറ്റമെന്താണെന്ന്‍ അദ്ധേഹത്തെയൊ അദ്ധേഹത്തിന്റ കുടുംബത്തെയോ ബൊധ്യപ്പെടുത്താന്‍ ഇതുവരെ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല!

കുറ്റാരോപിതരായി പിടിക്കപ്പെടുകയും മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച് മാനം കെടുത്തപ്പെടുകയും ചെയ്യുന്ന യുവാക്കള്‍ ഒരു സമുദായത്തിലോ ജാതിയിലോ മാത്രമുള്ളവരല്ല. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് ഇങ്ങിനെ അന്യേഷണ ഉദ്ധ്യോഗസ്തരുടെ അനാസ്ത അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ന്യൂന പക്ഷ സമുദായാംഗങ്ങളായിരിക്കും ഇതില്‍ ഭൂരിപക്ഷമെന്നു  മാത്രം.

സമീപകാലത്തെ ചില മുന്‍ പോലീസുകാരുടെ ഏറ്റുപറച്ചില്‍ സത്യമാണെങ്കില്‍ ഈച്ചര വാര്യരുടെയും നക്സല്‍ വര്‍ഗീസിന്റയും കുടുമ്പങ്ങളോട് മാപ്പ് പറയാനും ഒരു തുറന്ന വേദി നാം ഉടനെ ഒരുക്കേണ്ടിയിരിക്കുന്നു.


2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

കുതന്ത്രം ..എന്നും മുജാഹിദു കളുടെ കൂടെപ്പിറപ്പു.


മുജാഹിദ് പ്രസ്ഥാനത്തിലെ നേതാക്കളും അനുയായികളും ജമാ 

അത്തിനെ വിമര്‍ശിക്കാന്‍ ഇത്തരം കുതന്ത്രങ്ങള്‍ തന്നെയാണ് 

എപ്പോഴും ഉപയോഗിക്കാറ് . ലേഖനത്തിലെ / പുസ്തകത്തിലെ 

വരികളുടെ അപ്പുറവും ഇപ്പുറവും വെട്ടി ചില വാചകങ്ങളുടെ 

ഭാഗം മാത്രം വായിക്കും... കേള്കുന്നവര്‍ ആരും ആ പുസ്തകം / 

ലേഖനം വായിച്ചിരിക്കില്ല. അവര്‍ അപ്പടി വിശ്വസിക്കും- കാരണം 

ആദരണീയനായ ഒരു പണ്ഡിതന്‍ ആണല്ലോ പറയുന്നത്. ഇവര്‍ 

ഇത്തരം പച്ച നുണകള്‍ പറയുമെന്ന് അവര വിചാരിക്കുമോ????


nb .. ഇവര്‍ ഇത്തരത്തില്‍ ലാ ഇലാഹ ഇല്ലല്ലയെ 

വിശദീകരിച്ചാല്‍?????

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

മുജാഹിദ് പ്രസ്ഥാനത്തിന് എന്ത് പറ്റി ?

സംസ്കാരമില്ലായ്മയുടെ എല്ലാ അടയാളങ്ങളും പരസ്പരം പ്രയോഗിക്കുന്നു.പണ്ഡിതന്മാര്‍ ഈ സമുദായത്തെ നശിപ്പിക്കുമോ?
മ്യൂസിക് മാത്രമേ ഹറാം ഉള്ളു തെറികള്‍ ആകാം തെറിപ്പാട്ടുകളും ആകാം 



മുജാഹിദ് സംഘടനയില്‍ ഇപ്പള്‍ ജിന്ന് വിഷയം അസ്തമിക്കുകയാണോ?
ഇപ്പോള്‍ വിഷയം ക്ലിപ്പ് മുറിക്കലും വെട്ടലും കള്ളത്തരങ്ങളും ഒക്കെയാണ്.ഒരു സംഘടന പടച്ചവനെ മറന്നാല്‍ പിന്നെ ഇങ്ങനെ ഒക്കെ അല്ലെ ആകൂ? പ്രിയപ്പെട്ട മുജാഹിദ് സുഹ്രത്തുക്കളെ മൌദൂടിസാഹിബിന്റെ ഖുതുബാത്തും കെ.സി.യുടെ ഇബാദത്ത് സമഗ്ര പഠനവും ഒക്കെ വെട്ടി മുറിച്ചു കള്ളത്തരം കാണിച്ചു ജനങ്ങളെ പോട്ടീസാക്കിയ ഒരു പൂര്‍വകാലം ഇപ്പോള്‍ ഓര്‍മ വരുന്നില്ലേ? പ്രസംഗങ്ങളില്‍ ഇതുപോലെ തന്നെയല്ലേ നിങ്ങള്‍ പണ്ടും ചെയ്തത്.ഇപ്പോള്‍ പരസ്പരം തുടങ്ങി.അല്‍പ്പമെങ്കിലും വിവേചന ശേഷി ഉണ്ടെങ്കില്‍ ഈ തട്ടിപ്പുകള്‍ തിരിച്ചറിയുക.പണ്ട് നിങ്ങള്‍ ഒന്നിച്ചിരുന്നു കാണിച്ച തട്ടിപ്പുകളുടെ സത്യാവസ്ഥ ഇനിയെങ്കിലും മനസ്സിലാക്കുകയും സമൂഹത്തോട് തുറന്നു പറയുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്തുകൂടെ?



കഷ്ടം ..കാര്യങ്ങള്‍ ഇവിടെ വരെ ആയോ?
ഇതര മതസ്ഥരുടെ മുന്നില്‍ ഇനിയും നാണം കെടാന്‍ തന്നെയാണ് ഒരുക്കം എന്ന് തോന്നുന്നു .വെല്ലുവിളികള്‍ ആണ് മുഴുവന്‍ .ഒന്നിചിരുന്നവര്‍ ഭിന്നിച്ചു ചിന്നി ചിതറി നാണം കെടുന്ന ഈ കാഴ്ച പരമ  ദയനീയം തന്നെ.എന്തായാലും ഈ ആവേശമൊക്കെ അത്ര നല്ലതാണോ എന്ന് അനസ് മൌലവിയും ആലോചിക്കുന്നത് നല്ലതാണ്.ഇവരൊക്കെ ഇതിനെ ന്യായീകരിച്ചുകുള  മാക്കിയതല്ലേ സത്യത്തില്‍? ഇന്നലെ പറഞ്ഞത് ഇന്ന് പറയാത്തവര്‍.ഇതൊക്കെ ഇവരെ കുറിച്ച് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല.ഇപ്പോള്‍ എല്ലാവര്ക്കും വിശ്വാസമായില്ലേ? തൌഹീദ് ആദ്യം പറയണം തൌഹീദ് വെട്ടിത്തുറന്നു പറയണം എന്നൊക്കെ ബഹളം വെച്ചു മൈകിന് മുന്നില്‍ നാടകം കളിച്ചവര്‍ തൌഹീദ് വെട്ടി മുറിച്ചു ആദ്യം കഷ്ണമാക്കി.ഇപ്പോള്‍ ഉള്ള കഷ്ണം വെള്ളത്തിലും ആക്കി.സത്യം പറയാലോ മൌദൂദി സാഹിബിനെ തെറി പറഞ്ഞവരെ അല്ലാഹു വെറുതെ വിട്ടിട്ടില്ല.ഒന്നിച്ചിരുന്നു പരിഹസിച്ചവര്‍ ഇപ്പോള്‍ പരസ്പരം കടിച്ചു കീറുന്നു.കൊലവിളി നടത്തുന്നു.
എന്തായാലും കേട്ട് നോക്കാം.



ആദര്‍ശ ലോകത്ത് തൌഹീദ് നഷ്ടപ്പെട്ട് നട്ടം തിരിയുന്ന മുജാഹിദുകള്‍ യാ ഇബാദല്ലാ ......സഹായിക്കണേ ..എന്ന് ഉറക്കെ വിളച്ചു പറയട്ടെ.

സകരിയ സ്വലാഹി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു...മന്ത്ര തന്ത്രാതികള്‍ കേള്‍ക്കുക 
http://www.youtube.com/watch?v=NO7tSgMiP1I&feature=channel&list=UL


2 ഒരു നവോദ്ധാന സംഘടനയുടെ ഒരു അവസ്ഥ...പടച്ചവനേ ...



ഒന്നിചിരുന്നവര്‍ സംവാദവും ചീത്തപറയലും  തുടങ്ങി...കഷ്ടം 


2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

ചികിത്സ 
ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ അബ്ദുല്‍ ഹഖ് അന്‍സാരി അന്തരിച്ചു
Posted on 03-10-12, 4:39 pm
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീറുമായിരുന്ന ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി (81) അന്തരിച്ചു. അലീഗഢിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
1931 സെപ്തംബര്‍ 1-ന് ഉത്തര്‍പ്രദേശിലെ പറ്റ്‌നയിലാണ് ജനിച്ചത്. അലീമുദ്ദീന്‍ അന്‍സാരിയാണ് പിതാവ്. മാതാവ് റദിയ്യഖാത്തൂന്‍.

നാട്ടില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1950 ല്‍ റാംപൂരിലെ ഥാനവി ദര്‍സ് ഗാഹില്‍ ചേര്‍ന്നു. 1953 ല്‍ അറബി ഇസ്‌ലാമിക വിഷയത്തില്‍ ആലി ബിരുദമെടുത്തു. 1955 ല്‍ അലിഗഢ് സര്‍വകലാശാലയില്‍ ചേര്‍ന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 1962 ല്‍ ഡോക്ടറേറ്റും നേടി. 1970 മുതല്‍ 72 വരെ അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് തിയോളജിക്കല്‍ സ്റ്റഡീസില്‍ ബിരുദം നേടി. പിന്നീട് സഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബ്‌നു സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ദീര്‍ഘകാലം ജോലി ചെയ്തു. അലീഗഢിലെ സെന്റര്‍ ഫോര്‍ റിലീജ്യസ് സ്റ്റജീസ് ആന്റ് റിസര്‍ച്ച് ഡയറക്ടറായിരുന്നു.

പാര്‍സി, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളും വശമാണ്. അമേരിക്ക, പാകിസ്ഥാന്‍, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നിറങ്ങുന്ന അക്കാദമിക് ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. ഖൗമി യക് ജീഹതി ഓര്‍ ഇസ്‌ലാം (ഉര്‍ദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുര്‍ (ഉര്‍ദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷന്‍ ടുദി എക്‌സിജീസ് ഓഫ് ഖുര്‍ആന്‍(ഇംഗ്ലീഷ്) മആലിമുത്തസവ്വുഫില്‍ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികള്‍. ഇബ്‌നു തൈമിയ്യ എക്‌സ്പൗണ്ട്‌സ് ഇസ്‌ലാം, കമ്യൂണിറ്റി ഇന്‍ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുല്‍ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
2003-'07 കാലയളവില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ ജമാഅത്തിന്റെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമായിരുന്നു.
"നാടകമേ ഉലകം"


രാഹുല്‍ ചെയ്യുന്നതും,മോഡി ചെയ്യുന്നതും ഒരു പോലെ, 


എല്ലാവരും ജനങ്ങളെ പറ്റിക്കുന്നു.

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച


ഭരണഘടനയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം -ഉര്‍ദുഗാന്‍



ഭരണഘടനയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം -ഉര്‍ദുഗാന്‍

അങ്കാറ: രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഭരണഘടനക്ക് രൂപം നല്‍കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തലസ്ഥാനമായ അങ്കാറയില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയുടെ (എ.കെ പാര്‍ട്ടി) നാലാമത് സമ്മേളനത്തിന്‍െറ സമാപനദിനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ പൂര്‍ണമായും പരിഗണിച്ചായിരിക്കും പുതിയ ഭരണഘടന തയാറാക്കുക. ഇക്കാര്യത്തില്‍ മുഴുവന്‍ പാര്‍ട്ടികളുമായും ചര്‍ച്ചനടത്തും. ഈ വര്‍ഷം അവസാനത്തോടെതന്നെ ഭരണഘടന യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത് -ഉര്‍ദുഗാന്‍ വ്യക്തമാക്കി.
രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ രാജ്യത്തെ സൈനിക അധികാരങ്ങളെക്കുറിച്ചും കുര്‍ദ് വിമത പ്രശ്നങ്ങളും പരാമര്‍ശിക്കപ്പെട്ടു. കുര്‍ദുകളുടെ പ്രശ്നപരിഹാരത്തിന് മുഖ്യ പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ(സി.എച്ച്.പി)സഹകരണം ആവശ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എ.കെ പാര്‍ട്ടി നേതൃത്വത്തിലുള്ള ഭരണകൂടം കുര്‍ദുകള്‍ക്കായി ആയിരത്തിലധികം ബില്യന്‍ രൂപ ചെലവഴിച്ചു. രാജ്യത്തിന്‍െറ കിഴക്കും തെക്കു കിഴക്കന്‍ ഭാഗങ്ങളും നിയന്ത്രണത്തിലാക്കാനുള്ള കുര്‍ദ് തീവ്രവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ കുര്‍ദു സഹോദരങ്ങള്‍തന്നെയാണ് രംഗത്തുവരേണ്ടതെന്നും അങ്കാറയിലെ അരീന സ്പോര്‍ട്സ് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘മഹത്തായ രാഷ്ട്രം, മഹത്തായ ഭരണകൂടം, ലക്ഷ്യം 2023’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി, കുര്‍ദിസ്താന്‍ റീജനല്‍ ഗവണ്‍മെന്‍റ് തലവന്‍ മസ്ഊദ് ബര്‍സാനി, കിര്‍ഗിസ്താന്‍ പ്രസിഡന്‍റ് അല്‍മാസ്ബെക് അതംബയേവ്, സുഡാന്‍ വൈസ് പ്രസിഡന്‍റ് അലി ഉസ്മാന്‍ മുഹമ്മദ് ത്വാഹ, ഇറാഖ് വൈസ് പ്രസിഡന്‍റ് താരീഖ് ഹാഷിമി, ഹമാസ് നേതാവ് ഖാലിദ് മിഷ്അല്‍ തുടങ്ങിയവരും പങ്കെടുത്തു.