2012, സെപ്റ്റംബർ 30, ഞായറാഴ്‌ച


മുജാഹിദു കളോട്  മുപ്പതു ചോദ്യങ്ങള്‍ 



1. ഇബാദത്തിന്‌ `അനുസരണം', `അടിമത്തം' എന്നീ അര്‍ഥങ്ങളില്ലെന്ന്‌ 

ചില മുജാഹിദ്‌ പണ്ഡിതന്മാര്‍ പറയുന്നു (ഉദാ: സല്‍സബീല്‍ 1996 


മെയ്‌ 20, നവംബര്‍ 20). `അനുസരണം, അടിമത്തം എന്നിങ്ങനെ 


അര്‍ഥമുണ്ടെന്ന്‌ മറ്റു ചില മുജാഹിദ്‌ പണ്ഡിതന്മാരും പറയുന്നു 


(ഉദാ: എ. അലവി മൗലവി, പി.കെ മൂസ മൗലവി, മുഹമ്മദ്‌ അമാനി 


മൗലവി- വിശുദ്ധ ഖുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാള്യം 2, 


പേജ്‌ 504). മുജാഹിദ്‌ പണ്ഡിതന്മാരുടെ ഈ വിരുദ്ധ 


നിലപാടുകളെക്കുറിച്ച്‌ എന്തു പറയുന്നു?



2. ഇബാദത്തിന്‌ അര്‍ഥം പറയുന്ന വിഷയത്തില്‍ ഇമാം റാസിക്കും 


ഇമാം ത്വബ്‌രിക്കും തെറ്റുപറ്റിയതായി മുജാഹിദ്‌ നേതാക്കള്‍ 


എഴുതിയിട്ടുണ്ട്‌ (സല്‍സബീല്‍ 1998 ഫെബ്രുവരി, സല്‍സബീല്‍ 


പുസ്‌തകം 2, ലക്കം 8, പേജ്‌ 45,46). യഥാര്‍ഥത്തില്‍ ഇമാം റാസിക്കും 


ത്വബ്‌രിക്കും ഈ വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ മുജാഹിദുകാര്‍ 


വിശ്വസിക്കുന്നുണ്ടോ?



3. അല്ലാഹുവിന്റെ `ഹാകിമിയ്യത്ത്‌' തൗഹീദിന്റെ ഭാഗമാണോ? 


ദീനീവിഷയങ്ങളിലെ ഹാകിമിയ്യത്ത്‌, ദുനിയാ കാര്യങ്ങളിലെ 


ഹാകിമിയ്യത്ത്‌ എന്നിങ്ങനെ രണ്ട്‌ ഹാകിമിയ്യത്തുകള്‍ ഉണ്ടോ? 


ഏതു പണ്ഡിതനാണ്‌ ഇങ്ങനെ വിഭജിച്ചിട്ടുള്ളത്‌?



4. പ്രമുഖ സലഫി പണ്ഡിതനായ അബുല്‍ കലാം ആസാദ്‌ 


ഹുകൂമത്തെ ഇലാഹിയെക്കുറിച്ച്‌ (ദൈവിക ഭരണത്തെക്കുറിച്ച്‌) 


ശക്തമായി എഴുതിയിട്ടുണ്ട്‌. ഹുകൂമത്തെ ഇലാഹിയുടെ ശക്തനായ 


വക്താവായിരുന്ന ആസാദിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? 


ആസാദിന്റെ ഹുകൂമത്തെ ഇലാഹിയും മൗദൂദിയുടെ ഹുകൂമത്തെ 


ഇലാഹിയയും തമ്മില്‍ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ 


എന്തൊക്കെ?



5. ഇസ്‌ലാമിന്‌ രാഷ്‌ട്രീയമുണ്ടോ? `ഇസ്‌ലാമിക രാഷ്‌ട്രം' എന്ന 


കാഴ്‌ചപ്പാട്‌ മുജാഹിദുകള്‍ അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയില്‍ 


എങ്ങനെയാണ്‌ ഇസ്‌ലാമിക രാഷ്‌ട്രീയം പ്രയോഗവല്‍കരിക്കേണ്ടത്‌?



6. `ഭരണമില്ലാതെ ദീനിന്‌ നിലനില്‍പില്ലെന്ന്‌' സലഫി പണ്ഡിതനായ 


ഇബ്‌നു തൈമിയ്യ അസ്സിയാസത്തുശ്ശര്‍ഇയ്യ എന്ന പുസ്‌തകത്തില്‍ 


വ്യക്തമായി എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദുകാര്‍ 


അംഗീകരിക്കുന്നുണ്ടോ?



7. ഇന്ത്യയിലെയും പാകിസ്‌താനിലെയും അഹ്‌ലെ ഹദീസ്‌ 


സംഘടനകള്‍ സലഫികളാണോ? അഹ്‌ലെ ഹദീസിന്റെ കര്‍മശാസ്‌ത്ര, 


രാഷ്‌ട്രീയ നിലപാടുകളെക്കുറിച്ച്‌ കെ.എന്‍.എമ്മിന്റെ 


അഭിപ്രായമെന്താണ്‌?



8. പാകിസ്‌താനിലെ സലഫി സംഘടനയായ ജംഇയ്യത്തു അഹ്‌ലെ 


ഹദീസ്‌, പാക്‌ ജമാഅത്തെ ഇസ്‌ലാമിയോടൊന്നിച്ച്‌ എം.എം.എ 


(മുത്തഹിദ മജ്‌ലിസെ അമല്‍) എന്ന രാഷ്‌ട്രീയ മുന്നണിയില്‍ 


പ്രവര്‍ത്തിക്കുന്നു. ഇതിനെക്കുറിച്ച്‌ എന്തു പറയുന്നു?



9. ``മുഹമ്മദ്‌ നബി മക്കയില്‍തന്നെ രാഷ്‌ട്ര സ്ഥാപകനായിരുന്നു, 


മദീനയില്‍ മുഹമ്മദീയ ഭരണകൂടവും ഇസ്‌ലാമിക സാമ്രാജ്യവും 


സ്ഥാപിച്ചു, ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം 


ചരമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ മാതൃകാ 


പുരുഷനാകില്ലായിരുന്നു അദ്ദേഹം'' എന്ന്‌ മുജാഹിദ്‌ 


പാഠപുസ്‌തകമായ `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന 


പുസ്‌തകത്തില്‍ (പേജ്‌ 134,135) എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദ്‌ 


വീക്ഷണമാണോ?



10. ശബാബ്‌ വാരിക (1996 മാര്‍ച്ച്‌ 15) `മുഹമ്മദ്‌ നബി 


അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തിലെ മുകളിലുദ്ധരിച്ച ഭാഗം 


ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന്‌ എഴുതിയിട്ടുണ്ട്‌. 


മുജാഹിദ്‌ പിളര്‍പ്പിനും വര്‍ഷങ്ങള്‍ മുമ്പാണിത്‌. ഈ 


വൈരുധ്യത്തെക്കുറിച്ച്‌ എന്തു പറയുന്നു?



11. ഇന്ത്യയിലെ മുസ്‌ലിംകള്‍ അക്രമികളെ പ്രതിരോധിക്കാന്‍ 


സായുധ ഗ്രൂപ്പ്‌ ഉണ്ടാക്കണം എന്ന്‌ മുജാഹിദ്‌ നേതാവ്‌ ഇ.കെ 


മൗലവി എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1967 ജൂലൈ) 


ഇതില്‍നിന്നല്ലേ കേരളത്തിലെ മുസ്‌ലിം തീവ്രവാദിഗ്രൂപ്പുകള്‍ 


പ്രചോദനം ഉള്‍ക്കൊണ്ടത്‌?



12. മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഇന്ത്യ 


വിഭജിച്ച്‌ പാകിസ്‌താന്‍ സ്ഥാപിക്കണം എന്ന ദ്വിരാഷ്‌ട്രവാദം 


ഉയര്‍ത്തിയപ്പോഴാണ്‌ മുജാഹിദുകാര്‍ ജിന്നയെ ഇന്ത്യന്‍ 


മുസ്‌ലിംകളുടെ അനിഷേധ്യ നേതാവായി പുകഴ്‌ത്തിയതും 


അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആഫിയത്തിനും വേണ്ടി 


പ്രാര്‍ഥിച്ചതും. (1947ല്‍ ജംഇയ്യത്തുല്‍ ഉലമായുടെ യോഗത്തിന്റെ 


മിനുട്‌സില്‍ ഇത്‌ കാണാം). അതുവഴി ജിന്നയുടെ ഇന്ത്യാ 


വിഭജനവാദത്തെ പിന്തുണക്കുകയല്ലേ മുജാഹിദുകള്‍ ചെയ്‌തത്‌?



13. ഖുര്‍ആനും ഹദീസും പഠിച്ചിട്ടില്ലാത്തയാളെന്ന്‌ പലരും 


എഴുതിയിട്ടുള്ള `ശീഈ' വിഭാഗക്കാരനായ മുഹമ്മദലി ജിന്നയെ 


ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവെന്ന്‌ മുജാഹിദ്‌ 


പണ്ഡിതസംഘടന വിശേഷിപ്പിച്ചതിന്റെ ന്യായം എന്താണ്‌? 


മുജാഹിദുകള്‍ ശീഈകളെ നേതാവാക്കുകയല്ലേ ചെയ്‌തത്‌?



14. ഇസ്‌ലാം ശക്തമായ ഭാഷയില്‍ വിലക്കിയ പലിശയെന്ന 


വന്‍പാപത്തെ ഹലാലാക്കുകയല്ലേ മുജാഹിദ്‌ നേതാക്കള്‍ ചെയ്‌തത്‌ 


(മൗലവിയുടെ ആത്മകഥ- ഇ. മൊയ്‌തു മൗലവി പേജ്‌ 125, നാഷ്‌നല്‍ 


ബുക്‌സ്റ്റാള്‍) മുസ്‌ലിം ഐക്യസംഘം തകര്‍ന്നതും മുഹമ്മദ്‌ 


അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഐക്യസംഘം വിട്ടതും 


അക്കാരണത്താലല്ലേ? അല്ലാഹു ഹറാമാക്കിയ പലിശ ഹലാലാക്കാന്‍ 


മുഹാജിദ്‌ പണ്ഡിതന്മാര്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌?



15. പാകിസ്‌താന്‍വാദമുയര്‍ത്തിയിരുന്ന കാലത്ത്‌, മുസ്‌ലിം ലീഗില്‍ 


ചേരല്‍ വാജിബാണെന്ന്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഫത്‌വ 


ഇറക്കിയിരുന്നു (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌). ഇത്‌ പാകിസ്‌താനെ 


അനുകൂലിക്കുന്ന, ഇന്ത്യാ വിരുദ്ധ ഫത്‌വയല്ലേ? ലീഗില്‍ ചേരുന്നത്‌, 


ജമാഅത്ത്‌ നമസ്‌കാരവും സകാത്തും പോലെ ഫര്‍ദാണെന്ന 


അന്നത്തെ ഫത്‌വ മുജാഹിദുകാര്‍ ഇന്നും പിന്തുടരുന്നുണ്ടോ? 


കോണ്‍ഗ്രസ്‌ സോഷ്യലിസം പ്രചരിപ്പിച്ചതുകൊണ്ടാണ്‌ ലീഗില്‍ 


ചേരാന്‍ മുജാഹിദുകാര്‍ ഫത്‌വയിറക്കിയതെങ്കില്‍ 1967ല്‍ 


കമ്യൂണിസത്തോടൊപ്പം ലീഗ്‌ മുജാഹിദ്‌ നേതാക്കള്‍ കേരളം 


ഭരിച്ചതിനെ എന്തുകൊണ്ട്‌ എതിര്‍ത്തില്ല.'' ഇപ്പോഴും `മുജാഹിദ്‌ 


മാര്‍ക്‌സിസ്റ്റു'കാര്‍ ധാരാളമുണ്ടല്ലോ? അവരെകുറിച്ച്‌ എന്തു 


പറയുന്നു?



16. `കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ത്യയെ മഹാ നാശത്തിലേക്കാണ്‌ 


നയിക്കുന്നത്‌, മുസ്‌ലിംകള്‍ കോണ്‍ഗ്രസിനോടും ബ്രിട്ടീഷ്‌ 


ഗവണ്‍മെന്റിനോടും ഒരേ നിലയില്‍ എതിര്‍ത്തുനിന്ന്‌ സമരം 


ചെയ്യണം' എന്ന്‌ മുജാഹിദുകാര്‍ എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 


1938 മാര്‍ച്ച്‌, 1938 ഏപ്രില്‍). സ്വാതന്ത്ര്യ സമരം നയിച്ച 


കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ഇന്ത്യയുടെ ശത്രുക്കളായിരുന്ന 


ബ്രിട്ടനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണുകയും 


ചെയ്‌തതു വഴി സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്ന്‌ കുത്തുകയല്ലേ 


മുജാഹുദുകള്‍ ചെയ്‌തത്‌? അത്‌ ദേശദ്രോഹമല്ലേ?



17. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയെ ഇസ്‌ലാമിന്റെ ശക്തനായ 


പോരാളിയായി വിശേഷിപ്പിച്ചുകൊണ്ട്‌ കെ.എം മൗലവി 


അദ്ദേഹത്തെ പുകഴ്‌ത്തി ലേഖനമെഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 


1938 ഡിസംബര്‍). മുജാഹിദ്‌ നേതാവ്‌ കെ.എം മൗലവി പറഞ്ഞത്‌ 


തെറ്റായിരുന്നോ?



18. ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ഹസനുല്‍ ബന്നാ, 


സയ്യിദ്‌ ഖുത്വ്‌ബ്‌ തുടങ്ങിയ ഇഖ്‌വാന്‍ നേതാക്കളെയും അങ്ങേയറ്റം 


പ്രശംസിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസിദ്ധീകരണത്തില്‍ മുജാഹിദ്‌ 


നേതാക്കള്‍ തന്നെ എഴുതിയ ലേഖനത്തെക്കുറിച്ച്‌ (അല്‍മുര്‍ശിദ്‌ 1966 


സെപ്‌റ്റംബര്‍, ജൂണ്‍, 1967 മാര്‍ച്ച്‌)) എന്തു പറയുന്നു?



19. കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ പ്രമുഖ വിദ്യാഭ്യാസ 


സ്ഥാപനമായ എടവണ്ണ ജാമിഅ നദ്‌വിയ്യ 2005ല്‍ പ്രസിദ്ധീകരിച്ച 


`അസ്സ്വലാഹ്‌' അറബി മാഗസിനില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ 


നേതാക്കളെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും വളരെയേറെ 


പുകഴ്‌ത്തിയിട്ടുണ്ട്‌. മലയാള പ്രസിദ്ധീകരണങ്ങളില്‍ അവരെ 


ആക്ഷേപിക്കുകയും അറബി പ്രസിദ്ധീകരണത്തില്‍ പുകഴ്‌ത്തുകയും 


ചെയ്യുന്ന വൈരുധ്യത്തെ എങ്ങനെ കാണുന്നു? 



20. ജനാധിപത്യവ്യവസ്ഥയെ ആക്ഷേപിക്കുകയും ഇസ്‌ലാമിക 


ഭരണത്തെ മികച്ച മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്ന 


ലേഖനം മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി സ്വതന്ത്ര ഇന്ത്യയില്‍ 


എഴുതിയിട്ടുണ്ട്‌ (ചന്ദ്രിക നബിദിന വിശേഷാല്‍ പ്രതി, 1950 


ജനുവരി 2) ഇതിനെക്കുറിച്ച്‌ മുജാഹിദുകാരുടെ അഭിപ്രായം 


എന്താണ്‌?



21. താറാവീഹ്‌ നമസ്‌കാരത്തിലെ റക്‌അത്തുകളുടെ എണ്ണം, 


സുബ്‌ഹിയിലെ ഖുനൂത്ത്‌ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ 


കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ഭിന്ന 


വിരുദ്ധ വീക്ഷണങ്ങളുണ്ടായതെങ്ങനെ? കേരളത്തിലെ 


മുജാഹിദുകളും ഗള്‍ഫ്‌ സലഫികളും തമ്മിലും അനേകം 


വിഷയങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടായതെങ്ങനെ? ശാഖാപരമായ 


വിഷയങ്ങളില്‍ ഇത്തരം അഭിപ്രായഭിന്നത ആകാമോ?



22. സലഫി പണ്ഡിതന്മാര്‍ പിന്തുണക്കുന്ന സലഫി രാജ്യമായി 


അറിയപ്പെടുന്ന സുഊദി അറേബ്യയുടെ ഭരണഘടന, ഖുര്‍ആനും 


സുന്നത്തും ഇസ്‌ലാമിക ശരീഅത്തും അനുസരിച്ചുള്ള ഭരണമാണ്‌ 


സുഊദിയുടേതെന്ന്‌ പ്രഖ്യാപിക്കുന്നു. ഇത്‌ `മതരാഷ്‌ട്രവും രാഷ്‌ട്രീയ 


ഇസ്‌ലാമു'മല്ലേ?



23. സലഫി ഭീകരതയും വഹാബി തീവ്രവാദവുമാണ്‌ ഇന്ന്‌ 


ലോകമെങ്ങും അറിയപ്പെടുന്ന മുസ്‌ലിംഭീരതയും തീവ്രവാദവുമെന്ന്‌ 


മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ഉസാമ ബിന്‍ലാദിനും 


പാകിസ്‌താനിലെ ജമാഅത്തുദ്ദവയും അനേകം മുസ്‌ലിം തീവ്രവാദ 


ഗ്രൂപ്പുകളും സലഫികളാണത്രെ. `സലഫി' തീവ്രവാദത്തെക്കുറിച്ച്‌ 


എന്തു പറയുന്നു?



24. കൊല്ലം ജില്ലയിലെ പറവൂരില്‍ മുജാഹിദുകളിലെ മടവൂര്‍ 


വിഭാഗം പള്ളി നിര്‍മിക്കാന്‍ ശ്രമം നടത്തിയപ്പോള്‍, പള്ളിക്കെതിരെ 


ആര്‍.എസ്‌.എസ്സുകാര്‍ക്ക്‌ കത്തയക്കുകയും അല്ലാഹുവിന്റെ 


ഭവനമായ പള്ളിയുടെ നിര്‍മാണം തടയുകയും ചെയ്‌തില്ലേ 


കെ.എന്‍.എം? കത്തിന്റെ കോപ്പി ശബാബ്‌ വാരിക 


പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംഘടനാപരമായ അഭിപ്രായ 


വ്യത്യാസങ്ങള്‍ ഇസ്‌ലാമിനെതിരായ ഗൂഢാലോചനയോളം 


അധഃപതിക്കാമോ?



25. `ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന ആദര്‍ശവാക്യം ദൈവരാജ്യം 


സ്ഥാപിക്കാനുള്ള ഏറ്റവും വമ്പിച്ച അഭൗതിക ഉപകരണമാണ്‌ 


(അത്തൗഹീദ്‌ പേജ്‌ 7,8). ജമാഅത്ത്‌ നമസ്‌കാരം പട്ടാള 


പരിശീലനവും ഗ്രാമപഞ്ചായത്തുമാണ്‌ (നമസ്‌കാര ചൈതന്യം- 


ഐ.എസ്‌.എം കൊച്ചിശാഖ 10.5.1968, പേജ്‌ 29-31) തുടങ്ങിയ 


മുജാഹിദ്‌ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഈ വിവരണങ്ങളെക്കുറിച്ച്‌ 


എന്തു പറയുന്നു?



26. ഗള്‍ഫ്‌ സലഫികളും സുഊദി അറേബ്യയും അഫ്‌ഗാനിലെ 


താലിബാനെ അംഗീകരിക്കുന്നുണ്ടോ? കെ.എന്‍.എം, ഹുസൈന്‍ 


മടവൂരിനെതിരെ അറബിയില്‍ തയാറാക്കി ഗള്‍ഫില്‍ പ്രചരിപ്പിച്ച 


ലഘുലേഖകളില്‍, ഹുസൈന്‍ മടവൂര്‍ താലിബാനെ 


എതിര്‍ക്കുന്നതായും ത്വാഗൂത്തിന്റെ കോടതികളില്‍ കേസ്‌ 


കൊടുക്കുന്നതായും പറയുന്നു (ആദര്‍ശവ്യതിയാനം ഒരു പുകമറ, 


പേജ്‌ 102-107). ഗള്‍ഫ്‌ സലഫികള്‍ താലിബാനെ അംഗീകരിക്കുകയും 


ത്വാഗൂത്തിയന്‍ കോടതികളെ എതിര്‍ക്കുകയും 


ചെയ്യുന്നതുകൊണ്ടല്ലേ ഇത്തരമൊരു പ്രചാരണം നടത്തിയത്‌? കേരള 


മുജാഹിദുകള്‍ക്ക്‌ ഇങ്ങനെയൊരു വിശ്വാസം ഉണ്ടോ?



27. ജിന്ന്‌ ബാധയുടെ വിഷയത്തില്‍ മുജാഹിദുകാര്‍ ദീര്‍ഘകാലം 


ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടത്തി. പിന്നീട്‌ ഞങ്ങള്‍ക്ക്‌ 


തെറ്റുപറ്റിയെന്ന്‌ പ്രഖ്യാപിച്ചു. ഗൗരവപ്പെട്ട ഒരു വിഷയം വേണ്ടത്ര 


പഠിക്കാതെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയല്ലേ മുജാഹിദുകള്‍ 


ചെയ്യുന്നത്‌? ജിന്ന്‌ ബാധ വിഷയങ്ങളില്‍ പ്രചണ്ഡമായ പ്രചാരം 


നടത്തിയപോലെ, അതില്‍ കുടുങ്ങി 


തെറ്റായവിശ്വാസത്തിലെത്തിയവരെ മോചിപ്പിക്കാന്‍ പ്രചാരണം 


നടത്താത്തതെന്ത്‌? ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി 


ചെലവഴിക്കേണ്ട പണവും സമയവും ഇസ്‌ലാമിനെ 


തെറ്റിദ്ധരിപ്പിക്കുംവിധം വിനിയോഗിക്കുകയല്ലേ ചെയ്‌തത്‌? 


മുസ്‌ലിംകള്‍ക്കിടയില്‍ അനാവശ്യ ചര്‍ച്ചകള്‍ സൃഷ്‌ടിക്കുകയെന്ന 


ജൂതഗൂഢാലോചനയുടെ വിജയമല്ലേ ജിന്ന്‌ വിവാദം?



28. പലിശാധിഷ്‌ഠിത ബാങ്കുകളുടെ ഭരണവും മേല്‍നോട്ടവും 


നിര്‍വഹിക്കുന്നവരും, മതവിരുദ്ധമെന്ന്‌ നിങ്ങള്‍ തന്നെ 


വിശേഷിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ 


പ്രവര്‍ത്തിക്കുന്നവരുമായ മുജാഹിദുകാരെക്കുറിച്ച്‌ 


എന്താണഭിപ്രായം?



29. സമസ്‌ത ഇ.കെ വിഭാഗവും എ.പി വിഭാഗവും തമ്മില്‍ 


വിശ്വാസപരമോ കര്‍മശാസ്‌ത്രപരമോ ആയ അഭിപ്രായ 


വ്യത്യാസങ്ങള്‍ ഉള്ളതായി അറിയില്ല. പക്ഷേ, സമസ്‌ത എ.പി 


വിഭാഗവുമായി നിരന്തര വാദപ്രതിവാദത്തിലേര്‍പ്പെടുന്ന 


മുജാഹിദുകാര്‍ എന്തുകൊണ്ട്‌ എ.പി വിഭാഗത്തോട്‌ 


നടത്തുന്നതുപോലെ ഇ.കെ വിഭാഗവുമായി നിരന്തരം അത്തരം 


വാദപ്രതിവാദങ്ങള്‍ നടത്താത്തത്‌? മുജാഹിദുകാരും ഇ.കെ 


സുന്നികളും മുസ്‌ലിം ലീഗുകാരായതുകൊണ്ടാണോ?



30. മുസ്‌ലിംകള്‍ അമുസ്‌ലിംകളെ 


ആത്മസുഹൃത്തുക്കളാക്കരുതെന്നും ഓണത്തിന്‌ 


ഹിന്ദുവിന്റെവീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കരുതെന്നും മുജാഹിദ്‌ 


നേതാവ്‌ ജുമുഅ ഖുത്വ്‌ബ നടത്തി. മാതൃഭൂമി വാരികയില്‍ (2006 


നവംബര്‍ 12-18). എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌ ഇതിനെ രൂക്ഷമായി 


വിമര്‍ശിച്ച്‌ ലേഖനം എഴുതി. മുഹാജിദ്‌ നേതാവിന്റെ ഈ 


വീക്ഷണം മുജാഹിദ്‌ പ്രസ്ഥാനം അംഗീകരിക്കുന്നുണ്ടോ? ഇത്‌ 


ഇസ്‌ലാമികമാണോ? ബഹുസ്വര സമൂഹത്തില്‍ സാമുദായികതയും 


വര്‍ഗീയതയും വളര്‍ത്തുകയല്ലേ ഇത്‌ ചെയ്യുന്നത്‌?
ഈജിപ്ഷ്യന്‍ സലഫികളുടെ ഔദ്യോഗിക ഫേസ് 

ബുക്ക് അക്കൌണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോ - 

ജയിലഴിക്കുള്ളിലെ സയ്യിദ്‌ ഖുതുബ്‌.


കേരളത്തില്‍ മൌദൂദി സാഹിബിനെയും ഇതുപോലെ കൊടുക്കാന്‍ 

അധികം താമസം വരില്ല.അങ്ങോട്ടാണ് കാര്യങ്ങളുടെ 

പോക്ക്.ശബാബും പ്രബോധനവും ഇപ്പോള്‍ വ്യത്യാസം കുറഞ്ഞു 

വരുന്നുണ്ട്.

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ആരാടാ  ആര്യാടാ നിന്റെ ദൈവം എന്ന് ആര്യാടനോട്  ചോദിച്ചാല്‍ ആര്യാടന്‍ ഇങ്ങനെ ആരോടും മൊഴിയും ..!

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

കേവലം പ്രണയത്തിന് മാത്രമായി സങ്കീര്‍ണമായ 

ഒരു രഹസ്യ ഭാഷ ഉണ്ടാക്കിയെടുക്കില്ല ,തീവ്ര 

വാദികള്‍ ആണ് ഇത്തരം ശൈലികള്‍ രൂപപെടുത്തി

എടുക്കാറുള്ളത് .അത് കൊണ്ട് അധ്യാപകന് 

ഏതെങ്കിലും തീവ്ര വാദി സംഘടനകളോട് 

ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട് ....


മൌദൂദി സാഹിബിനു അറബി   അറിയില്ലെന്നും പറഞ്ഞു ഒരു പണ്ഡിതനെ പരിഹസിക്കുകയും താറടിക്കുകയും തീവ്ര വാദി ആക്കുകയും ഒക്കെ ചെയ്തവരെ  പടച്ചവന്‍ വെറുതെ വിടുമോ ?

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ഇത് ആരും കാണാതെ പോകരുത് 

സോളിഡാരിറ്റി നേതൃത്വത്തില്‍ ഡല്‍ഹിയില്‍ 

സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ 

2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്‌ലാമല്ലേ?
    
A. അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്‌കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്‌ലിം സ്‌പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്‌പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്.
അതേവര്‍ഷം ഒക്ടോബര്‍ 12ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: 'ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്‌പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((ഉമ്ശറ ഋ ടമേിിമൃറ, അാലൃശരമി ഒീഹീരമൗേെ, ഠവല രീിൂൗലേെ ീള വേല ചലം ണീൃഹറ, ഛഡജ 1993, ജ 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17)
ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്‌ലിം സ്‌പെയിന്‍ തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498ലാണല്ലോ വാസ്‌കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.
1492ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776ലെ 'സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.
1527ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്‌റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്‌പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 17981801 കാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്‌സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി.
പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് മുസ്‌ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830ല്‍ അള്‍ജീരിയയും 1859ല്‍ ജിബൂട്ടിയും 1881ല്‍ തുനീഷ്യയും 1919ല്‍ മൗറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859ല്‍ സോമാലിയയും 1911ല്‍ ലിബിയയും 1880ല്‍ ഐരിത്രിയയും കീഴ്‌പ്പെടുത്തി. ബ്രിട്ടന്‍ 1800ല്‍ മസ്‌കത്തും 1820ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839ല്‍ ഏതനും 1863ല്‍ ബഹ്‌റൈനും 1878ല്‍ സൈപ്രസും 1882ല്‍ ഈജിപ്തും 1898ല്‍ സുഡാനും 1899ല്‍ കുവൈതും പിടിച്ചടക്കി. 1916ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്‌സ്പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്‌പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932ല്‍ ഇറാഖും '46ല്‍ സിറിയയും ലബനാനും '51ല്‍ ലിബിയയും ഒമാനും '52ല്‍ ഈജിപ്തും '56ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58ല്‍ ജോര്‍ദാനും '59ല്‍ മൗറിത്താനിയയും '60ല്‍ സോമാലിയയും '61ല്‍ കുവൈത്തും '62ല്‍ അള്‍ജീരിയയും '68ല്‍ യമനും '71ല്‍ ഖത്തറും ബഹ്‌റൈനും അറബ് എമിറേറ്റ്‌സും '77ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി.
എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്‍ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൗദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്മുസ്‌ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്‌കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.
സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്മുസ്‌ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവരികയായിരുന്നു.
ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്‌റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.
പാശ്ചാത്യ ചേരി കമ്യൂണിസ്‌റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്‌ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്‌ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ മതമൗലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്‌ലാമിസ്‌റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്‌റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്‌സ്‌റ്, യോസഫ് സോദാന്‍സ്‌കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.
യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്‌നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്‌ലാമിന്നോ മുസ്‌ലിംകള്‍ക്കോ ഒരു പങ്കുമില്ല.
ജപ്പാന്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്‌റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മിസ്‌റര്‍ റോസ്‌പെറോ പറയുന്നു: 'ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.''
ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്.
യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന്‍ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൗണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.
മുസ്‌ലിംകളില്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്‌ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്‌ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യസ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്‍പര കക്ഷികള്‍ ഇസ്‌ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.
ഇസ്‌ലാം എല്ലാവിധ ഭീകരതക്കും എതിരാണ് വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്‌ലിംകള്‍ ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൗരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.(വിശദമായ പഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഭീകരവാദവും ഇസ്‌ലാമും', 'ഖുര്‍ആന്റെ യുദ്ധസമീപനം' എന്നീ കൃതികള്‍ കാണുക.)