2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഹാജി സാഹിബ്...
വിജയ മന്ത്രങ്ങള്‍ 
കുഞ്ഞുണ്ണി മാഷ്‌....

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

വെള്ളപ്പട്ടാളം 
തട്ടിപ്പ് വാര്‍ത്ത 
സകരിയയും പുറത്തു..
AP ഗ്രൂപ്പ് മുജാഹിദ് പണ്ഡിതനും, വിചിന്തനം വാരിക എഡിറ്റര്‍ EKM പന്നൂര്‍ ഓണത്തെ കുറിച്ച്...ഓണത്തെ കുറിച്ച് എന്തൊക്കെയാ ഈ മുജാഹിദുകള്‍ എഴുതി വിടാരുള്ളത്...ഇവര്‍ക്ക് എന്തും ആവാം പക്ഷെ മറ്റുള്ളവര്‍ക്ക് അനങ്ങിക്കൂടാ ഇത് വല്ലാത്ത ഒരു കഷ്ടം തന്നെ.

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ദയാ നിധിയായ ദൈവ ദൂദന്‍ (ടി.കെ  ഇബ്രാഹീം സാഹിബിന്റെ പുസ്തകം.)
പുസ്തക പ്രകാശനം 
മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി 
പ്രമുഖര്‍ സംസാരിക്കുന്നു.






2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

നിലാവ് വായനക്കാര്‍ക്ക് ഈദ് ആശംസകള്‍ ...

പെരുന്നാളിന്റെ സന്തോഷങ്ങളും ആഹ്ലാദങ്ങളും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. വിശിഷ്യാ, സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 
പെരുന്നാള്‍ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. സര്‍വമനുഷ്യര്‍ക്കും ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ലൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ പെരുന്നാള്‍ നമുക്ക് പ്രചോദനമാകണം. സാമൂഹികാന്തരീക്ഷത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് ലോകം ഈ കാലയളവില്‍ തന്നെ സാക്ഷിയായിട്ടുണ്ടെന്ന കാര്യം നമുക്ക് ആവേശമാകണം.
നാം പെരുന്നാളിന്റെ സന്തോഷത്തില്‍ മുഴുകു

മ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ത്ഥിക്യാമ്പുകളിലും ജയിലറകളിലുമൊക്കെയായി കഴിയുന്ന നിരപരാധികളായ മനുഷ്യരെകൂടി ഓര്‍ക്കാന്‍ നമുക്കു കഴിയണം. വംശീയ-വര്‍ഗീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പെരുന്നാള്‍ നമുക്ക് അവസരമാകണം.

എല്ലാവര്‍ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു,

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ആസ്സാം 

ഈദുല്‍ ഫിത്ര്‍ സന്ദേശം - T Arifali


നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാന്‍ പെരുന്നാള്‍ 
പ്രചോദനമാകണം
(ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുടെ പെരുന്നാള്‍ സന്ദേശം)
കോഴിക്കോട്: ജീവിതത്തിന് ഉയര്‍ന്ന ലക്ഷ്യബോധവും ധാര്‍മികതയുടെ തിളക്കവും ലഭ്യമാവുക വഴി ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പകര്‍ന്ന ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍. 
പെരുന്നാളിന്റെ സന്തോഷങ്ങളും ആഹ്ലാദങ്ങളും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. വിശിഷ്യാ, സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 

പെരുന്നാള്‍ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. സര്‍വമനുഷ്യര്‍ക്കും ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ലൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ പെരുന്നാള്‍ നമുക്ക് പ്രചോദനമാകണം. സാമൂഹികാന്തരീക്ഷത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് ലോകം ഈ കാലയളവില്‍ തന്നെ സാക്ഷിയായിട്ടുണ്ടെന്ന കാര്യം നമുക്ക് ആവേശമാകണം.
നാം പെരുന്നാളിന്റെ സന്തോഷത്തില്‍ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ത്ഥിക്യാമ്പുകളിലും ജയിലറകളിലുമൊക്കെയായി കഴിയുന്ന നിരപരാധികളായ മനുഷ്യരെകൂടി ഓര്‍ക്കാന്‍ നമുക്കു കഴിയണം. വംശീയ-വര്‍ഗീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പെരുന്നാള്‍ നമുക്ക് അവസരമാകണം.
എല്ലാവര്‍ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു,


സംയുക്ത ഈദ് ഗാഹ് 
കോഴിക്കോട് സംയുക്ത ഈദ് ഗാഹില്‍ ടി.ആരിഫലി സാഹിബ് ഖുതുബ നിര്‍വഹിക്കും 

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച


ഫിത്വ്ര്‍ സകാത്ത് യഥാര്‍ഥ അവകാശികള്‍ക്കാവട്ടെ 
ഇല്‍യാസ് മൗലവി
വിശുദ്ധ റമദാന്റെ സമാപനമാണ് ഈദുല്‍ ഫിത്വ്ര്‍. നോമ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിശ്വാസികള്‍ നല്‍കുന്ന സകാത്താണ് സകാത്തുല്‍ ഫിത്വ്ര്‍. നോമ്പ് അവസാനിപ്പിക്കുക എന്ന അര്‍ഥമുള്ള 'ഫിത്വ്ര്‍' പെരുന്നാളിനും നോമ്പിനും ചേര്‍ത്ത് പറഞ്ഞത് ശ്രദ്ധേയമാണ്.
പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയതിന്റെ പിന്നില്‍. ഇതുവരെ അനുഷ്ഠിച്ച നോമ്പ് കറകളഞ്ഞ ഇബാദത്തായി സ്വീകരിക്കപ്പെടുക എന്നതാണ് ഒന്ന്. അന്നപാനീയങ്ങളും ലൈംഗിക സംസര്‍ഗവും നോമ്പിന്റെ വേളയില്‍ ഒഴിവാക്കാന്‍ മിക്കവര്‍ക്കും സാധിച്ചേക്കും. എന്നാല്‍ നാവിനെയും കണ്ണിനെയും കാതിനെയുമെല്ലാം പൂര്‍ണമായി നോമ്പെടുപ്പിക്കുക അത്ര എളുപ്പമല്ല. അല്ലറ ചില്ലറ പോരായ്മകളും വീഴ്ചകളും കാണാതിരിക്കില്ല. കഴിഞ്ഞുപോയ നോമ്പുനാളുകളില്‍ വ്രതത്തിന്റെ ആത്മാവിന് ഭംഗം വരുന്ന വല്ലതും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും പാപമോചനത്തിനര്‍ഥിക്കുകയും ചെയ്യണം. മഹത്തായ രാത്രി(ലൈലത്തുല്‍ ഖദ്ര്‍)യില്‍ നബി(സ) പഠിപ്പിച്ച ഏറ്റവും ഗൗരവമാര്‍ന്ന പ്രാര്‍ഥനയും അല്ലാഹുവിനോട് മാപ്പ് ഇരക്കുവാനുള്ളതാണ്.
ദാഹവും വിശപ്പും സഹിച്ചുള്ള നോമ്പുകാരന്റെ ത്യാഗം വൃഥാവിലാതിരിക്കാനും പ്രതിഫലം നഷ്ടപ്പെടാതിരിക്കാനും കേവലം പ്രാര്‍ഥനകൊണ്ട് സാധ്യമാവില്ലെന്നാണ് നബി (സ) പഠിപ്പിച്ചത്. ഫിത്വ്ര്‍ സകാത്ത് കൂടി നല്‍കുന്നതോടെ പരിഹാരം പൂര്‍ണമായി. നോമ്പുകാരന് സംഭവിച്ചുപോയ വീഴ്ചയുടെ പരിഹാരാര്‍ഥം, അഗതികള്‍ക്കും ദരിദ്രര്‍ക്കും സമൃദ്ധമായി ആഹാരം കഴിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇസ്‌ലാം. അതാണ് സകാത്തുല്‍ ഫിത്വ്‌റിന്റെ ഒരു യുക്തി. 'നോമ്പുകാരനെ അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരിക്കാനും സാധുക്കളെ ആഹാരിപ്പിക്കാനും' എന്നാണ് നബി(സ) പഠിപ്പിക്കുന്നത്.
ഏത് പാവപ്പെട്ടവനും അന്നേ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നത് തന്റെ വീട്ടില്‍ തന്നെ വിഭവം ഒരുക്കിക്കൊണ്ടാവട്ടെ. ചുരുങ്ങിയത് ആ ഒരു ദിവസമെങ്കിലും യാചിക്കുന്ന ഗതി സമൂഹത്തിലൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ, കുടുംബസമേതം വീട്ടില്‍ തന്നെ സദ്യയൊരുക്കി സന്ദര്‍ശകരെ സ്വീകരിക്കട്ടെ, അങ്ങനെ പെരുന്നാള്‍ എല്ലാവരുടെയും പെരുന്നാളാകട്ടെ, എല്ലാവരും ആതിഥേയരും അതിഥികളുമാവട്ടെ, വയറും ഹൃദയവും ഒരുപോലെ ആനന്ദം കൊള്ളട്ടെ- സകാത്തുല്‍ ഫിത്വ്ര്‍ ഇതിനൊക്കെ വേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നബി(സ) പറഞ്ഞു: ''ഈ ദിവസം നിങ്ങളവരെ അന്യാശ്രയത്തില്‍നിന്ന് മുക്തരാക്കുക.'' മറ്റൊരു നിവേദനമനുസരിച്ച് ''നിങ്ങള്‍ ഈ ദിവസം അലയാതിരിക്കാന്‍ മാത്രം അവരെ ഐശ്വര്യവാന്മാരാക്കുക.''


ആര്‍ക്കാണ് നിര്‍ബന്ധം?
തനിക്കും തന്റെ കുടുംബത്തിനും പെരുന്നാള്‍ രാവും പകലും കഴിയാനുള്ള ആഹാരം മാറ്റിവെച്ചാല്‍ ബാക്കി ഒരു 'സ്വാഅ്' (2.200 കി.ഗ്രാം) മിച്ചം വരുന്ന ഓരോ വ്യക്തിയും ഒരു സ്വാഅ് ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. സ്ത്രീ സ്വന്തമായി വരുമാനമുള്ളവളാണെങ്കില്‍ ഭര്‍ത്താവിനെയോ പിതാവിനെയോ സന്താനങ്ങളെയോ ആശ്രയിക്കാതെ സ്വന്തം ധനത്തില്‍നിന്ന് തന്നെയാണ് ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടത്. കുട്ടികള്‍ക്ക് സ്വന്തമായി സമ്പത്തുണ്ടെങ്കില്‍ അതിന്റെ കൈകാര്യകര്‍ത്താവ് അതില്‍നിന്ന് കൊടുക്കണം. ഇല്ലെങ്കില്‍ ചെലവ് കൊടുക്കാന്‍ ബാധ്യതയുള്ളവരാണ് അത് നല്‍കേണ്ടത്.


എന്താണ് കൊടുക്കേണ്ടത്, എത്ര കൊടുക്കണം?
നബി(സ)യുടെ കാലത്ത് ഗോതമ്പ്, യവം, ഈത്തപ്പഴം തുടങ്ങിയ മുഖ്യ ആഹാര ഇനങ്ങളാണ് ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത്. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ മുന്തിയ ഇനം അരി നല്‍കുന്നതാണ് കൂടുതല്‍ അഭികാമ്യം. സാധാരണ അരിക്ക് ഇന്ന് നമ്മുടെ നാട്ടില്‍ ആര്‍ക്കും പഞ്ഞമില്ല. എന്നാല്‍ ആഘോഷാവസരങ്ങളില്‍ പ്രത്യേക വിഭവങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുന്തിയ ഇനം അരി ലഭിച്ചാല്‍ പെരുന്നാള്‍ ദിവസം സദ്യയൊരുക്കാന്‍ ദരിദ്രര്‍ക്ക് പ്രയാസമുണ്ടാവില്ല. ഇത്തരം അരിക്ക് സാധാരണ അരിയേക്കാള്‍ വില കൂടുതലായതിനാല്‍ സകാത്തിന്റെ അളവില്‍ കുറവ് വന്നാലും കുഴപ്പമില്ല. സ്വഹാബി അബൂ സഈദില്‍ ഖുദ്‌രി(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യ ധാന്യത്തില്‍ നിന്ന് (ഗോതമ്പ്) ഒരു സ്വാഅ്, അല്ലെങ്കില്‍ കാരക്കയില്‍നിന്ന് ഒരു സ്വാഅ്, അതുമല്ലെങ്കില്‍ തൊലിഗോതമ്പില്‍ നിന്ന് ഒരു സ്വാഅ്, അല്ലെങ്കില്‍ ഉണക്ക മുന്തിരിയില്‍ നിന്ന് ഒരു സ്വാഅ്, അല്ലെങ്കില്‍ പാല്‍ക്കട്ടിയില്‍ നിന്ന് ഒരു സ്വാഅ് എന്നിങ്ങനെ ഞങ്ങള്‍ ഫിത്വ്ര്‍ സകാത്ത് കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഖലീഫ മുആവിയ(റ) മദീനയില്‍ വരികയുണ്ടായി. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണ് എന്റെ അഭിപ്രായം. അനന്തരം ജനങ്ങളത് സ്വീകരിച്ചു.'' എന്നാല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി അതുപോലെ പിന്തുടര്‍ന്നു. ഇതിന്റെ വെളിച്ചത്തില്‍ വില ഇരട്ടിവരുന്ന മുന്തിയ ഇനമാവുമ്പോള്‍ പകുതി കൊടുത്താല്‍ മതിയെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍, വിലയെന്തായാലും ഇനം എത്ര മുന്തിയതായാലും ഒരു സ്വാഅ് തന്നെ കൊടുക്കണമെന്നാണ് മറുഭാഗത്തിന്റെ വീക്ഷണം. സ്വഹാബിമാരില്‍ മുആവിയ, ഉസ്മാന്‍, അലി, അബൂഹുറയ്‌റ, ജാബിര്‍, ഇബ്‌നു അബ്ബാസ്, ഇബ്‌നുസ്സുബൈര്‍ തുടങ്ങിയവരുടെയും, താബിഉകളില്‍ ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ്, താവൂസ്, മുജാഹിദ്, സഈദുബ്‌നുല്‍ മുസയ്യബ് തുടങ്ങിയവരുടെയും വീക്ഷണമാണ് ഇന്ന് നമ്മുടെ നാട്ടില്‍ കൂടുതല്‍ അനുയോജ്യം. 2.200 കിലോ ഗ്രാം സാധാരണ അരിക്ക് പകരം അതിന്റെ പകുതിയോ അല്ലെങ്കില്‍ ഒന്നരയോ ബിരിയാണി അരി കൊടുത്താല്‍ മതി എന്നര്‍ഥം. കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ കൂടുതല്‍ കൊടുത്തു കൊള്ളട്ടെ.
സകാത്തുല്‍ ഫിത്വ്ര്‍ കൊടുക്കേണ്ടത് അഗതികള്‍ക്കും ദരിദ്രര്‍ക്കുമാണ്. 'അഗതികള്‍ക്ക് ആഹാരമായി' എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരാറുള്ളതുപോലെ ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്ന എല്ലാവരും അത് വാങ്ങുകയും ചെയ്യുന്ന ഏര്‍പ്പാട് പ്രോത്സാഹിപ്പിക്കേണ്ടതല്ല. കൊടുക്കുന്നവരില്‍ അഗതികളും ദരിദ്രരുമുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരും, അല്ലാഹു സമ്പത്തും ഐശ്വര്യവും നല്‍കി അനുഗ്രഹിച്ചവരും 'ബര്‍ക്കത്തുള്ള അരിയല്ലേ' എന്ന് വിചാരിച്ച് അത് സ്വീകരിക്കരുത്. അവര്‍ക്കത് അനുവദനീയമല്ല. സാധുക്കളുടെ അവകാശമാണത് എന്ന് മനസ്സിലാക്കി ധനികര്‍ അത് വാങ്ങാതിരിക്കുകയാണ് വേണ്ടത്.
പണ്ടത്തെ അപേക്ഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് കേരളത്തില്‍ പെരുന്നാളിന് സദ്യയൊരുക്കാന്‍ വകയില്ലാത്തവര്‍ വളരെ വിരളമായിരിക്കും. അത്തരം മഹല്ലുകളില്‍ ഒരു ചടങ്ങുപോലെയായിരിക്കുകയാണ് സകാത്തുല്‍ ഫിത്വ്ര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പശിയടക്കാന്‍ കഴിയാത്ത അനേകായിരങ്ങള്‍ ഉണ്ട് എന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. അവരെ സഹായിക്കാനുള്ള സംവിധാനങ്ങളും വളരെ അപൂര്‍വം. അത്തരക്കാര്‍ക്ക് ഫിത്വ്ര്‍ സകാത്ത് എത്തിച്ചുകൊടുക്കാനായെങ്കില്‍ ആ സാധുക്കള്‍ക്കും പെരുന്നാളാഘോഷത്തില്‍ പങ്കുചേരാനാവും. അതിനുള്ള സംവിധാനങ്ങളുണ്ടങ്കില്‍ കേരളത്തിലെ ഫിത്വ്ര്‍ സകാത്തിന് ഏറ്റവും അര്‍ഹര്‍ അവരാണ്.
ആസാമിലെ കലാപത്തില്‍ ഭവനരഹിതരായവര്‍ക്കും ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍ക്കും, അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റു ഹതഭാഗ്യര്‍ക്കും കേരള മുസ്‌ലിംകളുടെ സകാത്തുല്‍ ഫിത്വ്‌റിന്റെ ഒരു ഭാഗം എത്തിക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ സമുദായ നേതൃത്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സമാന സംഭവങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കാന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തത് ഇവിടെ സ്മരണീയമാണ്.


നിര്‍ബന്ധമാകുന്നതെപ്പോള്‍?
അവസാന നോമ്പും പൂര്‍ത്തിയായി ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെയാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാവുക. അതിന് മുമ്പ് മരണപ്പെടുന്നവര്‍ക്ക് അത് ബാധകമല്ല. അപ്പോള്‍ ജനിച്ച കുട്ടിക്ക് അത് ബാധകമാവുകയും ചെയ്യും.
നിര്‍ബന്ധമാകുന്നത് റമദാന്‍ അവസാനത്തോടു കൂടിയാണെങ്കിലും നേരത്തെ അത് നല്‍കാമെന്നാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും ഇമാമുകളുടെയും വീക്ഷണം. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് തന്നെ അത് നല്‍കിയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. റമദാനില്‍ അവസാനത്തേക്ക് വെക്കാതെ നേരത്തെ അത് നല്‍കാമെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം പരിസരത്ത് അര്‍ഹരായ സാധുക്കളുണ്ടെങ്കില്‍ അവര്‍ക്കാണ് പ്രഥമ പരിഗണന. അവരെ അവഗണിച്ചുകൊണ്ടാവരുത് ദൂരെ ദിക്കുകളിലേക്ക് കൊടുത്തയക്കല്‍.
പ്രവാസികളായ സഹോദരന്മാര്‍ തങ്ങള്‍ വസിക്കുന്ന ഗള്‍ഫ് പ്രദേശത്ത് തന്നെ അര്‍ഹരായ ധാരാളം ആളുകള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ജോലി കിട്ടാതെ അലയുന്നവര്‍, ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍, ജയിലുകളിലും മറ്റും കഴിയുന്നവര്‍, ശമ്പളം കിട്ടാതെ കഷ്ടപ്പെടുന്നവര്‍, ഹോസ്പിറ്റലുകളില്‍ കഴിയുന്നവര്‍, ലേബര്‍ ക്യാമ്പുകളിലും മറ്റും നരകയാതന അനുഭവിക്കുന്നവര്‍ തുടങ്ങി പലതരത്തില്‍ കഷ്ടപ്പെടുന്നവര്‍ സകാത്തുല്‍ ഫിത്വ്‌റിന് അര്‍ഹരായി അവിടങ്ങളിലുണ്ട്. അവരുടെ പെരുന്നാളും അവരുടെ കുടുംബത്തിന്റെ പെരുന്നാളും ആനന്ദകരമായ ആഘോഷമാക്കാന്‍ പറ്റിയില്ലെങ്കിലും നന്നെ ചുരുങ്ങിയത് നല്ല ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും സകാത്തുല്‍ ഫിത്വ്ര്‍ വഴി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വളരെ പുണ്യകരമായ പ്രവൃത്തിയായിരിക്കും.

യഥാര്‍ത്ഥ അവകാശികള്‍ക്ക് ഫ്ത്ര്‍സകാത്ത് ലഭിക്കട്ടെ.പെരുന്നാള്‍ ദിവസം  എല്ലാവരും സന്തോഷിക്കട്ടെ 

Poor family - islamabad, Islamabad

ഫിത്വ്ര്‍ സകാത്ത് അവകാശികള്‍ ആരെല്ലാം?
സകാത്തുല്‍ ഫിത്വ്റിന്റെ അവകാശികളാരെല്ലാമാണ്? തീര്‍ത്തും സമ്പന്നരായ ആളുകള്‍ താമസിക്കുന്ന ഹൌസിങ്ങ് കോളനികളില്‍ പരസ്പരം ഫിത്വര്‍ സകാത്ത് കൈമാറുന്നത് ആശാസ്യമാണോ? സമ്പന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് എങ്ങനെയാണ് വിതരണം ചെയ്യുന്നത്?
ഫിത്വ്ര്‍ സകാത്ത് നേര്‍ക്കുനേരെ ആഹാരവുമായി ബന്ധപ്പെട്ടതാണ്. നബി(സ) തിരുമേനിയുടെ കാലത്ത് ആഹാര പദാര്‍ഥങ്ങളാണ് നല്‍കിയിരുന്നത്. പില്‍ക്കാലത്ത് ജനങ്ങളുടെ സൌകര്യവും ആവശ്യവും പരിഗണിച്ച് ആഹാരത്തിന്റെ മൂല്യം നല്‍കിയാല്‍ മതി എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. ആഹാര പദാര്‍ഥങ്ങള്‍ നല്‍കിയാല്‍ മാത്രമേ സകാത്ത് സാധുവാകൂ എന്ന പക്ഷക്കാരാണ് ഭൂരിപക്ഷം.
ഫിത്വ്ര്‍ സകാത്തിന്റെ അവകാശികളെ പ്രത്യേകം എടുത്തു പറഞ്ഞതിന് പ്രബലമായ തെളിവുകളില്ല. അതിനാല്‍ സകാത്തിന്റെ അവകാശികള്‍ തന്നെയാണ് ഫിത്വ്ര്‍ സകാത്തിന്റെയും അവകാശികള്‍ എന്നാണ് പ്രബല മതം. "ഈ ദിവസം നിങ്ങള്‍ ദരിദ്രരെ പരാശ്രയമില്ലാത്തവരാക്കുക'' എന്ന തിരുവചനത്തില്‍നിന്ന് സകാത്തിന്റെ അവകാശികളായ ദരിദ്രരും പാവങ്ങളുമാണ് ഫിത്വ്ര്‍ സകാത്തിന്റെ നേര്‍ക്കുനേരെയുള്ള അവകാശികള്‍ എന്ന് ഗ്രഹിക്കാം.
സകാത്തും ഫിത്വ്ര്‍ സകാത്തും ആവശ്യക്കാരുള്ളേടത്താണ് വിതരണം ചെയ്യേണ്ടത്. ആവശ്യക്കാരില്ലാത്ത പ്രദേശത്തുകാര്‍ അവരുടെ വിഹിതം ദരിദ്രരുള്ള പ്രദേശങ്ങളിലേക്കയക്കാം. ഇതില്‍ ചില പണ്ഡിതന്മാര്‍ക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ യോജിക്കുന്ന അഭിപ്രായം ഇത് തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഫിത്വ്ര്‍ സകാത്ത് ശേഖരിച്ച് നമ്മുടെ നാട്ടിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുന്ന ചില സന്നദ്ധ സംഘടനകളുണ്ട്. അവരുടെ സേവനം സ്തുത്യര്‍ഹമാണ്.
ധനികര്‍ പരസ്പരം കൈമാറി ഫിത്വ്ര്‍ സകാത്തിന്റെ ബാധ്യത 'തീര്‍ക്കുന്ന' രീതിക്ക് തെളിവൊന്നുമില്ല. എന്നാല്‍ സകാത്തിനര്‍ഹരായ ദരിദ്രര്‍ക്ക് പെരുന്നാള്‍ ദിവസത്തെ ആവശ്യം കഴിച്ച് ആഹാരം മിച്ചമുണ്ടെങ്കില്‍ പരസ്പരം കൈമാറി ബാധ്യത വീട്ടാം. ഗള്‍ഫ് രാജ്യങ്ങളില്‍ ദരിദ്രരായ ധാരാളം വിദേശികളുള്ളതിനാല്‍ ഫിത്വ്ര്‍ സകാത്ത് അവര്‍ക്ക് നല്‍കുന്നു. ദരിദ്രരാജ്യങ്ങളില്‍ വിതരണം ചെയ്യാനും വ്യവസ്ഥാപിത രീതി സ്വീകരിച്ചു വരുന്നുണ്ട്. 

അല്ലാഹു അനുഗ്രഹിക്കട്ടെ 

2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

ആസ്സാം 

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

സകരിയാ സ്വലാഹി ഉറച്ചു തന്നെ ജിന്നുകള്‍ വിട്ടു മാറുന്നില്ല ...അനസ് മൌലവിയെ യും  ഹനീഫ് കായക്കൊടിയെയും സകരിയ  വിമര്‍ശിക്കുന്നു ..മുജാഹിടുകളില്‍ ഒരു കുഴപ്പവുമില്ലെന്നും എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും ആയിരുന്നു ഷാര്‍ജയിലെ സലഫി അടിച്ചു വിട്ടിരുന്നത് .ഇനി സലഫിയും കുറച്ചു വിയര്‍ക്കേണ്ടി വരും 
http://www.youtube.com/watch?v=XzH_wLiCA-A&feature=player_embedded#!

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

സംഭാവന 

യുക്തി വാദികള്‍ ക്ഷമിക്കണം ,
ഷെയര്‍ ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല ...
ഇംഗ്ലണ്ട് ല്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു ...പറയുന്നത് ബി.ബി.സി ..
യൂറോപ്യന്‍ വംശജര്‍ തന്നെ അതില്‍ അധികവും സ്ത്രീകള്‍ ..!!
ശക്തമായ കുടുംബവും ...ശാന്തിയുള്ള മനസും ഇസ്ലാം ആകര്ഷിക്കപെടുക തന്നെയാണ്....

തീവ്രവാദ കൊല 
ലീഗ് കൊല 

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

മലപ്പുരത്തുകാരുടെ സംസ്കാരത്തെ പറ്റിയും 

സ്നേഹത്തെ പറ്റിയും മത സാഹോദര്യത്തെ 

പറ്റിയും മറ്റു ജില്ലക്കാര്‍  പറഞ്ഞ് 

കേള്‍ക്കുമ്പോ ഇവിടെ ജനിച്ചു വളര്‍ന്നതില്‍ 

അഭിമാനം തോന്നുന്നു ......

http://www.facebook.com/video/video.php?v=270375216401201
ഇസ്ലാമിന്റെ ഇഴകള്‍ 

മഅദനിയോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ....


മഅദനിയോട് കാണിക്കുന്ന 


നീതി നിഷേധത്തിനെതിരെ ....

 


ഒരിറ്റു നീതിയെങ്കിലും ഈ മനുഷ്യനോടു കാണിച്ചു കൂടെ?


കേരളക്കാര്‍ ആരെയൊക്കെയോ ഇപ്പോഴും 

പേടിക്കുന്നു .താടിയും തപപ്പാവും വെച്ച് 

നടക്കുന്നപുരോഹിതന്മാര്‍ നീതിക്ക് 

വേണ്ടിശബ്ദിക്കുന്നില്ല .അവര്‍ രാഷ്ട്രീയക്കാരുടെ  

കയ്യില്‍ നിന്ന് എച്ചില്‍ 

കിട്ടാനും എല്ലിങ്കശ്നം കിട്ടാനും 

കാത്തിരിക്കുമ്പോള്‍ എന്ത് നീതി ..എന്ത് 

അനീതി 

കര്‍ണാടകയിലെ  സ്കൂള്‍ കുട്ടികളുടെ നീതി 

ബോധം പോലും 

കേരളക്കാര്‍ക്കുണ്ടായില്ല 

,പോകട്ടെ മത പണ്ഡിതന്‍ 

മാര്‍ക്കുപോലും ഉണ്ടായില്ല .റമദാന്‍ 

പതിനേഴിന് രണ്ടു വര്ഷം തികയുന്നു 

അദ്ദേഹത്തെ കൊണ്ടുപോയിട്ടു ...



മഅദനിയോട് കാണിക്കുന്ന 


നീതി നിഷേധത്തിനെതിരെ 

കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ 


തെരുവിലിറങ്ങിയപ്പോള്‍....




മകനെ ഓര്‍ത്തു കരഞ്ഞു തളര്‍ന്ന വൃദ്ധ മാതാപിതാക്കളുടെ ചിത്രം".
ചരിത്രത്തില്‍ തുല്യതയില്ലാത്ത നീതി നിഷേദത്തിന്റെ, ക്രൂരതയുടെ,
നെറികേടുകളുടെ, ഒരായിരം കഥകള്‍ ഈ ചിത്രം നമ്മോടു പറയുന്നു.
വേട്ടമൃഗങ്ങളുടെ ക്രൌര്യ ദംഷ്ട്രകള്‍ ഇത്രമാത്രം മുറിപ്പെടുത്തിയ ഈ വയോധിക
മനസ്സുകള്‍ അറിയാതെ എങ്ങാനും തങ്ങളുടെ നാഥനെ വിളിച്ചു
അക്രമികള്‍ക്കെതിരെ ഒന്നു പ്രാര്‍ത്ഥിച്ചു പോയാലുണ്ടല്ലോ.................
.......
അക്രമിക്കപെട്ടവന്റെ നൊമ്പരം കാരുണ്യവാനായ
ദൈവം തമ്പുരാന്‍ സ്വീകരിക്കില്ല എന്നാരേലും കരുതുന്നുണ്ടോ ?
ഇന്നു ഈ നിരപരാധിയുടെ രക്തം കൊതിക്കുന്ന നരധമാന്മാര്‍ക്ക് കാലം
ചിലത് കരുതിവച്ചിട്ടുണ്ട്‌ . തീര്‍ച്ച .
ഈ കൊടിയ പീഡനത്തെ കണ്ടിട്ടും അറിഞ്ഞിട്ടും ഒരു വാക്ക് കൊണ്ടു പോലും
പ്രതികരിക്കാത്ത സമുദായ നേതൃതം എന്ന് സ്വയം അവകാശപെടുന്നവരോട് ഒരു വാക്ക്-
പ്രവാചക തിരുമേനിയുടെ പാരമ്പര്യം പേര്‍ത്തും പേര്‍ത്തും അവകാശപെട്ടു
സമുദായത്തെ സേവിക്കാന്‍ ഇറങ്ങിത്തിരിച്ച വരോടും---
നിങ്ങളുടെ ഈ മൌനം ഉണ്ടല്ലോ ഇത് ദൈവം പൊറുക്കില.
കാലം സാക്ഷി.... ദൈവം സാക്ഷി....
നാളെ ഒരു നാളില്‍ ഇതിന്‍റെ പേരില്‍ വിചാരണ ചെയ്യപെടാതെ
നിങ്ങളുടെ കാല്‍ പാദങ്ങള്‍ മുന്നോട്ടു നീങ്ങില്ല.
സ്വര്‍ഗവാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപെടാന്‍ മാത്രം
ഈ മൗനവും അത് സമ്മാനിക്കുന്ന ഭൗതിക സുഖങ്ങളും കാരണമാകും .
നിരപരാധിയെ കുരുതികൊടുക്കാന്‍ തങ്ങളാലാവുന്നത്‌ ചെയ്യുന്ന മാധ്യമ രാഷ്ട്രീയ സാംസ്കാരിക" പ്രബുദ്ധതോയോടു"--
കാലം എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാവില്ല .
നിങ്ങള്ക്ക് വലിയ വിപത്തുകള്‍ ഉണ്ടാക്കാന്‍ നിസ്സഹായ, പീഡിത ദുര്‍ബല മനസ്സുകളുടെ
കണ്ണീരിനു കരുത്തുണ്ടാകും.
മകനെ ഓര്‍ത്തു കരഞ്ഞു തളര്‍ന്ന വൃദ്ധ മാതാപിതാക്കളുടെ ചിത്രം

മഅ്ദനിക്കെതിരെ കുരുക്കുകള്‍ മുറുക്കുമ്പോള്‍ 
രാഷ്ട്രീയപ്രബുദ്ധതയുടെയും ധര്‍മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോര്‍ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകള്‍ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ തടവുശിക്ഷ തീര്‍ത്തിരിക്കുന്നത്. ഒന്നഴിയുമ്പോള്‍ മറ്റൊന്നു മുറുക്കാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങള്‍ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാന്‍ കാവലിരിക്കുന്ന അനുഭവം ഇന്ത്യയില്‍ അധികമില്ല.
ഉന്നയിക്കപ്പെടുന്ന കുറ്റാരോപണങ്ങളെല്ലാം വ്യാജവും ബാലിശവുമാണെന്ന് കോടതിമുറിയില്‍ വ്യക്തമാവുന്നു. സര്‍ക്കാര്‍ സംവിധാനത്തെ പോലും അപകടകരമാം വിധം പുച്ഛിക്കുന്ന വ്യാജങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. സാക്ഷികളെന്നു പറഞ്ഞു കൊണ്ടുവരുന്നവര്‍ തങ്ങള്‍ ആര്‍ക്കോ വേണ്ടി കെട്ടിയെഴുന്നെള്ളിക്കപ്പെടുകയാണെന്നു വിളിച്ചുപറയുന്നു. ഭീകരവാദം, രാജ്യത്തിനെതിരായ യുദ്ധം, ഗൂഢാലോചന, വധശ്രമം തുടങ്ങി എണ്ണമറ്റ അപരാധങ്ങളുടെ അകമ്പടിയോടെ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ പതിറ്റാണ്ടു നീണ്ട തടവ് അനുഭവിച്ച ശേഷം നിരപരാധിയെന്നു പറഞ്ഞു കോടതി വിട്ടയച്ച ഒരാളുടെ കാര്യത്തിലാണ് ഇതെന്നോര്‍ക്കണം. കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങി വരുമ്പോള്‍ എത്ര ആവേശപൂര്‍വമാണ് അന്ന് നാട് ഈ മനുഷ്യനെ എതിരേറ്റത്! മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമടക്കം കോടതിയുടെ മുക്തിപ്രഖ്യാപനം ആഘോഷപൂര്‍വം ഏറ്റുപറഞ്ഞ് തങ്ങളുടെ നിഷ്ക്രിയത്വത്തിനും നന്ദികേടിനും പേര്‍ത്തും പേര്‍ത്തും കുമ്പസരിച്ചത്! സര്‍ക്കാര്‍ സംവിധാനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലും കാവലിലുമാണ് ആ മനുഷ്യനെ പിന്നെ കേരളം കൊണ്ടുനടന്നത്.
എന്നാല്‍, ഈ സത്യങ്ങള്‍ക്കെല്ലാം താറടിക്കാന്‍ പോന്ന ആരോപണക്കെട്ടുകള്‍ പിന്നീട് എവിടെ നിന്നെല്ലാമോ സംഘടിപ്പിക്കപ്പെട്ടു. ഉദാഹരണങ്ങള്‍ പുതിയതായിരുന്നുവെങ്കിലും ചേരുവകളെല്ലാം പഴയതുതന്നെ. എങ്കില്‍ ഇത്രമേല്‍ വലിയൊരു അപരാധിയെ പതിറ്റാണ്ടുകാലം തടവിലിട്ട ശേഷം ഒരു നഷ്ടപരിഹാരവും നല്‍കാതെ, ഒരു കുറ്റബോധവും പ്രകടിപ്പിക്കാതെ നിരപരാധമുദ്രയുമായി കൂടു തുറന്നുവിട്ടതെന്ത്, അതിനുശേഷം കേരളത്തിന്റെ സാമൂഹികമണ്ഡലത്തില്‍ സജീവമായിനിന്ന രണ്ടു വര്‍ഷക്കാലം ഇടവും വലവും സുരക്ഷാകാവലിലുള്ള അയാള്‍ക്ക് ഇക്കണ്ട വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കൊക്കെ തരവും നേരവുമെവിടെ എന്നൊന്നും ആരും ചോദിക്കരുത്. കേസും വാദിയും പ്രതിയുമൊക്കെ തീരുമാനിക്കപ്പെടുന്നതിന്റെ ന്യായാന്യായങ്ങളും മാനദണ്ഡങ്ങളുമൊന്നും ഇക്കാര്യത്തില്‍ ചികയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി 'മാധ്യമം' വായനക്കാര്‍ക്കു മുന്നിലെത്തിച്ച മഅ്ദനിയുടെ കേസുകെട്ടുകളുടെ നാള്‍വഴികള്‍ വ്യക്തമാക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നും നിയമത്തിനു മുന്നില്‍ ഗതി പിടിക്കാത്തതാണെന്ന് കോടതിയില്‍തന്നെ തീര്‍ച്ചപ്പെട്ടിരിക്കെ, അന്ധത ബാധിച്ച വികലാംഗനായ ഒരു തടവുപുള്ളിക്കു കിട്ടേണ്ട ജാമ്യം എന്ന മിനിമം അവകാശത്തിനു വേണ്ടി കയറിവരുന്നയാളോട് ജാമ്യം ഒഴിച്ചു മറ്റെന്തും ചോദിക്കാന്‍ പറയുന്ന വ്യവസ്ഥയെ എന്തുപേരു ചൊല്ലി വിളിക്കും?
ഒമ്പതു വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന കേസിന്റെ അതേഗതിയിലാണ് ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസും നീങ്ങുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സ്ഫോടനത്തിന്റെ പേരില്‍ മഅ്ദനിയുടെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം ശരിവെക്കപ്പെട്ടാല്‍ ലഭിച്ചേക്കാവുന്ന ശിക്ഷാ കാലം ഇപ്പോള്‍ അദ്ദേഹം ജയിലില്‍ അനുഭവിച്ചുതീര്‍ത്തിരിക്കണം. ലോകത്തിന്റെ നാനാദിക്കുകളിലെ മനുഷ്യാവകാശപ്രശ്നങ്ങളില്‍ കേരളം അലമുറയിടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളീയര്‍ ജീവകാരുണ്യവും ദുരിതാശ്വാസവും കയറ്റിയയക്കുന്നുണ്ട്. എന്നാല്‍, തങ്ങളുടെ കണ്‍വെട്ടത്തിലെ ഈ കൊടിയ അധാര്‍മികതയോട് എതിരിടാന്‍ അവര്‍ക്കു കെല്‍പില്ലാതെ പോകുന്നതെന്തു കൊണ്ട്? ഒരു ഭീകരരാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രബുദ്ധകേരളം ആര്‍ജവത്തോടെ പ്രതികരിച്ചതിന്റെ ഫലം കേരളം ഈയടുത്ത് കണ്ടറിഞ്ഞതാണ്. രാഷ്ട്രീയനിറം നോക്കിയല്ല, മനുഷ്യത്വം മാത്രം മുന്‍നിര്‍ത്തിയാണ് പച്ചക്കരളുള്ള മനുഷ്യരെല്ലാം ടി.പി വധത്തില്‍ ശക്തമായി പ്രതികരിച്ചതും അതില്‍ ഭരണകൂടം കൈക്കൊണ്ട നടപടികളെ പിന്തുണച്ചതും. ഇവിടെ ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരുന്നിട്ടും ആര്‍ക്കും ഒന്നും ചെയ്യാനില്ലെന്നാണോ? രണ്ടു വര്‍ഷം മുമ്പ് ഒരു നോമ്പുകാലത്ത് മഅ്ദനിയെ കര്‍ണാടക പൊലീസ് കേരളത്തില്‍ വന്ന് പിടിച്ചുകൊണ്ടു പോകുമ്പോള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുടെ ന്യായത്തില്‍ തൂങ്ങി നിസ്സഹായതയുടെ കൈമലര്‍ത്തി ഭരണകൂടം. അറസ്റ്റ് ഒരു നിലക്കും ന്യായീകരണമര്‍ഹിക്കുന്നില്ലെന്നറിയാവുന്ന രാഷ്ട്രീയനേതൃത്വം നിയമം നിയമത്തിന്റെ വഴിക്കെന്നു നാവേറു പാടി.
മഅ്ദനിക്കെതിരെ കുരുക്കുകള്‍ മുറുക്കുമ്പോള്‍ നിയമപുസ്തകത്തിന്റെ അച്ചടിഭാഷ തെറ്റാതെ സംസാരിച്ചവര്‍ ഒന്നൊന്നായി പിന്നീട് വിധിവിപര്യയത്തില്‍ ചെന്നുചാടിയത് പ്രപഞ്ചനീതിയുടെ ഭാഗം. മഅ്ദനിയെ പിടികൂടാന്‍ ചാടിപ്പുറപ്പെട്ട കര്‍ണാടക മുഖ്യന്‍ യെദിയൂരപ്പ, സുപ്രീംകോടതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള ഒരു മണിക്കൂര്‍ പോലും കാത്തിരിക്കാതെ സൗകര്യപൂര്‍വം പിടിച്ചുകൊടുത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍, അത് ആഘോഷപൂര്‍വം കൊണ്ടാടിയ അന്നത്തെ പ്രതിപക്ഷം-പില്‍ക്കാലത്ത് ഇവരില്‍ പലരും പ്രത്യക്ഷമായ കേസുകളില്‍ തന്നെ പ്രതിക്കൂട്ടിലായി. പക്ഷേ, അരിയില്‍ വധക്കേസില്‍ സി.പി.എമ്മും കുനിയില്‍ വധത്തില്‍ മുസ്ലിംലീഗുമൊന്നും നിയമത്തെ വഴിക്കു വിടാനല്ല, വരുതിക്കു നിര്‍ത്താനാണ് ശ്രമിച്ചത്. ഇപ്പോഴും മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവ് ഇ.ടി. ബഷീറുമൊക്കെ ആ കിഞ്ചനവര്‍ത്തമാനംതന്നെ ആവര്‍ത്തിക്കുന്നത് ദുരുപദിഷ്ടമാണ്. നിയമത്തെ വഴിക്കു നീങ്ങാന്‍ വിടാത്തതാണ് മഅ്ദനി കേസിലെ യഥാര്‍ഥപ്രശ്നം. ഒരാളെ ഒരുവട്ടം ജയിലില്‍ പൂട്ടി ഒമ്പതുകൊല്ലം കേസ് നീട്ടിക്കൊണ്ടു പോയി. അവിടെ കുറ്റമുക്തനായി പുറത്തുവന്ന കക്ഷിയെ വീണ്ടും അഴിക്കകത്ത് പിടിച്ചിട്ടിട്ട് രണ്ടു വര്‍ഷം കഴിയുന്നു. ഇവിടെ മഅ്ദനിക്കെതിരായ കേസുകള്‍ എത്രയും വേഗം വിചാരണക്കെടുത്ത് തീര്‍പ്പാക്കാന്‍, നിയമനടപടികള്‍ക്കു വേഗംകൂട്ടാന്‍ മുന്‍കൈയെടുക്കുകയാണ് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ ചെയ്യേണ്ടത്. കുറ്റവാളിയെങ്കില്‍ ശിക്ഷ, നിരപരാധിയെങ്കില്‍ മുക്തി. അതു വ്യക്തമാവേണ്ടത് മഅ്ദനിയുടെ മാത്രമല്ല, കേരളത്തിന്റെ കൂടി ആവശ്യമാണ്. മലയാളിയായ മഅ്ദനിയുടെ പേരില്‍ ചാര്‍ത്തിയിരിക്കുന്ന വിലക്ഷണമുദ്രകള്‍ കേരളത്തിനും അപമാനമാണ്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി വിചാരണയിലൂടെ, കോടതി തീര്‍പ്പിലൂടെ പുറത്തുവരട്ടെ. അതിവേഗം ബഹുദൂരം സുതാര്യകേരളത്തിനു വേണ്ടി യത്നിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിയമത്തെ വഴിക്കു നീക്കാന്‍ വേണ്ടതു ചെയ്താല്‍ മതി. അതൊരു മഹദ്സേവനമായിരിക്കും. മഅ്ദനിയോടല്ല, ജനാധിപത്യത്തോടും നീതിപാലനത്തോടും സര്‍വോപരി, മനുഷ്യത്വത്തോടും.



മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മുസ്ലിം നേതാക്കള്‍:

മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മുസ്ലിം നേതാക്കള്‍::

കോഴിക്കോട്: രണ്ടുവര്‍ഷമായി അന്യായമായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിനും രോഗശമനത്തിനുമായി വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥന നടത്തണമെന്ന് മതപണ്ഡിതരും സമുദായ നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ടാമതും ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസം രണ്ടുവര്‍ഷം പൂര്‍ത്തിയായി. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പ്രമേഹരോഗബാധിതനാണ് അദ്ദേഹം. നേരത്തേ മുറിച്ചുമാറ്റേണ്ടിവന്ന വലതുകാലിന്‍െറ ബാക്കി ഭാഗത്ത് ചലനശേഷിയും സംവേദനശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍െറ വിചാരണ വേഗത്തില്‍ നീതിയുക്തമായി നടക്കാനും എത്രയും വേഗത്തില്‍ ജയില്‍മോചിതനാകാനും പ്രാര്‍ഥിക്കണമെന്നാണ് അഭ്യര്‍ഥന.


കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ (അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (അസി. അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), പി.കെ. കോയ മൗലവി (ട്രഷറര്‍, കേരള ജംഇയ്യതുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ജനറല്‍ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി (മെംബര്‍, അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്), പാണക്കാട് ജബാര്‍ അലി ശിഹാബ് തങ്ങള്‍ (സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ), എച്ച്. ഷഹീര്‍ മൗലവി (ജന. കണ്‍വീനര്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം), അഡ്വ. കെ.പി. മുഹമ്മദ് (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍), എസ്.എ. പുതിയവളപ്പില്‍ (സംസ്ഥാന പ്രസിഡന്‍റ്, ഐ.എന്‍.എല്‍), ഡോ. ഫസല്‍ ഗഫൂര്‍ (സംസ്ഥാന പ്രസിഡന്‍റ്, എം.ഇ.എസ്), പൂന്തുറ സിറാജ് (വര്‍ക്കിങ് ചെയര്‍മാന്‍, പി.ഡി.പി), പി.ടി. മൊയ്തീന്‍കുട്ടി (ജന. സെക്രട്ടറി, എം.എസ്.എസ്), എം.കെ. അലി (ജനറല്‍ സെക്രട്ടറി, മെക്ക), അഡ്വ. എ. പൂക്കുഞ്ഞ് (പ്രസിഡന്‍റ്, ജമാഅത്ത് കൗണ്‍സില്‍), കടക്കല്‍ ജുനൈദ് (ജന. സെക്രട്ടറി, കെ.എം.വൈ.എഫ്) എന്നിവരാണ് അഭ്യര്‍ഥന നടത്തിയത്.
















2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

hira center 
നല്ല വാര്‍ത്ത 
1000 മുസ്ലിം ഗ്രാമങ്ങളില്‍ സ്കൂളില്ല 


2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ആരായിരുന്നു അബുല്‍ അഅലാ മൌദുദി?: സുഊദി പണ്ഡിതന്‍ ഡോ. മുഹമ്മദ്‌ മുസാ അശ്ശരിഫ് വിശദികരിക്കുന്നു....

ആരായിരുന്നു അബുല്‍ അഅലാ 

മൌദുദി?: 

സുഊദി പണ്ഡിതന്‍ ഡോ. മുഹമ്മദ്‌ 

മുസാ അശ്ശരിഫ് 

വിശദികരിക്കുന്നു....

http://www.youtube.com/watch?v=xdSKx54nvuQ&feature=player_embedded#! 




മസ്ജിദുല്‍ ഹറം ഇമാം സഊദ് അല 

ശുരൈം , 

ഇമാം അബുല്‍ അ.അ'ലാ മൌദൂദി 

(രഹിമഹു 

അള്ളാഹു ) യെയും 

അദ്ധേഹത്തിന്റെ 

ഇസ്ലാമിക 

സേവനത്തെയും അഭിനന്ദിക്കുന്നു ! 








സൗദി അറേബ്യയില്‍ പല സ്ഥലങ്ങളിലും സയ്യിദ് അബുല്‍ അഅലാ മൌദൂദിയുടെ നാമ ദേയത്തില്‍ റോഡുകളും മദ്രസ്സകളും കാണാന്‍ സാധിക്കും.ഇതാ ഇവിടെ ഒരു മദ്രസ്സ.


ഒരു നാട് മൌദൂദി സാഹിബിനെ ആദരിച്ചത്




മതരാഷ്ട്രവാദ' 'മൌദുദിയന്‍ 

സാഹിത്യങ്ങള്‍' സുഊദി 

അറേബ്യയിലോ?; അതും 

അറബിയില്‍?!!
മതരാഷ്ട്രവാദ' 'മൌദുദിയന്‍ സാഹിത്യങ്ങള്‍' സുഊദി അറേബ്യയിലോ?; അതും അറബിയില്‍?!!
സുഊദി അറേബ്യയിലെ ജിദ്ദയിലുള്ള ഒരു ബുക്സ്ടാളില്‍ നിന്നുള്ള കാഴ്ച്ചയാണിത്. സയ്യിദ്‌ മൌദുദിയുടെ പത്തോളം പുസ്തകങ്ങളുടെ അറബി തര്‍ജ്ജമകള്‍ ഖുര്‍ആന്‍ ത്ഫ്സി രുകളുറെയും ഇതര ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെയും കുറെ പ്രദര്‍ശിപ്പിച്ച്ചിരിക്കുന്നു! അവയില്‍ മുന്‍പന്തിയിലുള്ളതാകട്ടെ നമ്മുടെ നാട്ടില്‍ ചിലര്‍ക്കൊക്കെ കണ്ണിലെ കരടായ 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന പുസ്തകവും!. (ഈ ഗ്രന്ഥത്തിലെ ഹദിസുകള്‍ തഖ്‌രിജ്‌ നടത്തിയത്‌ പോലും പ്രസിദ്ധ സലഫി ഹദിസ്‌ പണ്ഡിതനായ ശൈഖ് നാസിരുദ്ധിന്‍ അല്ബാനിയാണ്!, മാത്രമല്ല്ല, അതിലൊരിടത്ത്‌ പോലും അദ്ദേഹം മൌദുദിയെ തിരുത്തുന്നില്ല!!). നമ്മുടെ നാട്ടില്‍ ചില മതസംഘടനകളാല്‍ ഇസ്ലാമിക വിരുദ്ധനായി ചാപ്പകുത്തപ്പെട്ട സയ്യിദ്‌ മൌദുദി ഇപ്രകാരം സലഫികള്‍ക്കിടല്‍ സര്‍വ്വ സ്വികാര്യനായതിനെ കുറിച്ച് താങ്കളെന്ത് പറയുന്നു?. പിഴച്ചത് നമ്മുടെ മതസംഘടനകള്‍ക്കോ അതോ ലോകസലഫികള്‍ക്കോ?

 മൌദൂദി  സത്യസന്ധനും വിശ്വാസിയുമായ വിവേകശാലി :അല്‍ മുര്‍ശിദ് 


മുജാഹിദ് പണ്ഡിത സഭയുടെ മുഖപത്രം 

അല്‍മുര്‍ശിദ്  എഴുതുന്നു: നമ്മുടെ ഇന്ത്യാ രാജ്യത്ത് 

ഏകാത്മക ദേശീയതയുടെ വിപത്തുകളെ കുറിച്ചു 

ആഴത്തില്‍ ഗ്രഹിച്ച സത്യ സന്ധനും 

വിശ്വാസിയുമായ ഒരു വിവേകശാലിക്ക് 

ഉയിരേകിയ ദൈവത്തിനു നന്ദി ,സയ്യിദ് അബുല്‍ 

അഅലാ മൌദൂദി എന്നാണു അദ്ദേഹത്തിന്റെ പേര് 

തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന അദ്ദേഹത്തിന്റെ 

പത്രികയുടെ പ്രസിദ്ധീകരണത്തിലൂടെ ഇസ്ലാമിന്റെ 

മാത്ര്‍കയില്‍ യഥാവിധി 

ജിഹാദ് ചെയ്യുവാന്‍ അള്ളാഹു അദ്ദേഹത്തിനു ഉതവി നല്‍കുമാറാകട്ടെ" (അല്‍ മുര്‍ശിദ് 1938   

ഡിസംബര്‍ ) 


മൌലാന മൌദൂദി, അബുല്‍ ഹാസന്‍ നദവി, സയെദ്‌ ഖുതുബ്‌ 

എന്നിവരുടെ രചനകളെ കുറിച്ച് എന്ത് പറയുന്നു എന്ന ചോദ്യത്തിന് 

ഇബ്നു ബാസ് അവര്‍കള്‍ നല്‍കിയ മറുപടി ഒന്ന് ചേര്‍ത്ത് വായിക്കൂ 

പ്രിയ മുജാഹിദ്‌ സുഹൃത്തുക്കളെ أرجو من سماحتكم أن تتفضلوا 

بإبداء رأيكم حول مؤلفات أبي الأعلى المودودي، وأبي الحسن الندوي ، وسيد قطب ؟



كلها كتب مفيدة، كتب هؤلاء الثلاثة رحمهم الله كلها كتب مفيدة، فيها خير كثير ولا تخلو من 

بعض الأغلاط، كل إنسان يؤخذ من قوله ويترك، ليسوا معصومين، وطالب العلم إذا تأملها 

عرف ما فيها من الأخطاء. ووجهه من الحق، وهم رحمهم الله قد اجتهدوا في الخير ودعوا 

إلى الخير وصبروا على المشقة في ذلك، وأبو الحسن موجود والحمد لله وفيه الخير الكثير، 

ولكن ليس معصوم ولا غيره من العلماء، العصمة للرسل عليهم الصلاة والسلام وما يبلغون 

عن الله، والرسل عصمهم الله لما يبلغون عن الله، وهكذا الأنبياء أما العلماء كله عالم يخطئ 

ويصيب ولكن بحمد الله صوابهم أكثر وقد أفادوا وأجازوا ونفعوا الناس يقول مالك رحمه الله، 

مالك بن أنس إمام دار الهجرة في زمانه: ما منا إلا راد ومردود عليه إلا صاحب هذا القبر. 

يعني الرسول -صلى الله عليه وسلم-، فالمؤمن يطلب العلم وهكذا المؤمنة تطلب العلم كل 

واحد يتفقه في الدين ويتبصر ويسأل عما أشكل عليه ويقرأ القرآن ويقرأ السنة ، يعتني 

حتى يعرف الحق بأدلته، وحتى يعرف الغلط إذا غلط العالم ولا يجوز أن يقال هذا فلان، العالم 

الجليل يؤخذ قوله كله من دون نظر، لا بل من النظر والعناية وعرضها على الأدلة الشرعية 

فما وافقها قبل وما خالف الأدلة الشرعية ترك، وإن كان عظيماً، وإن كان له أجر عظيم، وإن 

كان مجتهداً في الخير، وإن كان مشهورا.


ആരാണ് മൌദൂദി സാഹിബ് ?






അബുല്‍ ഹസന്‍  അലി നദുവി 

മൌദൂദിയുടെ മരണ വാര്‍ത്ത‍ അറിഞ്ഞു അനുശോചന ലേഖനത്തില്‍ നദ്വി എഴുതി " അദ്ദേഹം ഇന്ന് നമ്മോടോപ്പമില്ല. ചിന്ത, അഭിപ്രായം, .മതപരമായ ആശയവിനിമയം എന്നിവയില്‍ സഹജമായ ഭിന്നത നിലനിര്‍ത്തികൊണ്ട് തന്നെ (എല്ലാ ചിന്തകന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണിത്. ഇസ്ലാമിക ചരിത്രത്തിലുടനീളം അത്തരം അഭിപ്രായ അന്തരങ്ങള്‍ പ്രകടമായിക്കൊണ്ടിരുന്നിട്ടുണ്ട്.) ഗ്രന്ഥകാരന്‍, മത മീമംസകന്‍, ചിന്തകന്‍ പ്രബോധകന്‍ എന്നീ നിലകളിലൊക്കെയുള്ള ചരിത്ര പുരുഷന്റെ അനുപമവും അനന്യവുമായ സവിശേഷതകളും വലുപ്പവും ഞാനിവിടെ സമ്മതിക്കുകയാണ്. - വിശാല മനസ്കതയോടെ മാത്രമല്ല പരസ്പരം പങ്കുവെക്കുന്ന ഒട്ടനവധി സവിശേഷതളുടെയും സമ്പര്‍ക്കങ്ങളുടെയും അടിസ്ഥാനത്തില്‍ വളരെ സന്തോഷത്തോടും കൂടി. ഇസ്ലാമിന് വേണ്ടി അദ്ദേഹം നിര്‍വഹിച്ച എല്ലാ സേവനങ്ങള്‍ക്കും അള്ളാഹു പൂര്‍ണ്ണമായും പ്രതിഫലം നല്‍കട്ടെ എന്നും അദ്ദേഹത്തില്‍ നിന്നും വന്നുപോയ പാകപ്പിഴവുകള്‍" n ( പാപ സുരക്ഷിതത്വം നല്‍കപ്പെട്ട പ്രവാചകന്‍ ഒഴികെ ഒരു മനുഷ്യനും ഇതില്‍ നിന്നും ഒഴിവല്ല) പൊറുത്തു കൊടുക്കട്ടെ എന്നും എല്ലാ യുഗങ്ങളിലും അള്ളാഹു മുസ്ലിം സമൂഹത്തിനു കനിഞ്ഞേകിപ്പോന്നിട്ടുള്ള ഇതുപോലെയുള്ള മഹാ ധിഷണാശാലികളെയും ഗ്രന്ഥകാരന്‍മാരെയും ഇനിയും കനിഞ്ഞേകണേ എന്നും പ്രാര്‍ത്ഥിക്കുന്നു "

https://www.facebook.com/mohammedkuttyirimbiliyam/videos/1071408666281701/