2012, ജൂൺ 30, ശനിയാഴ്‌ച

s d p i ചെഗുവേര 



മുര്‍സി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

Saturday, June 30th, 2012
mursi
ദീര്‍ഘ കാലത്തെ ഏകാധിപത്യ ഭരണത്തിന് വിരാമം കുറിച്ചു കൊണ്ട് ജനകീയ വിപ്ലവത്തിന് ശേഷമുള്ള പ്രഥമ ജനാധിപത്യ തെരഞെടുപ്പില്‍ അധികാരത്തിലേറിയ ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി ഭരണഘടനാ കോടതിയുടെ പൊതുസഭ മുമ്പാകെ ഈജിപ്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 'രാഷ്ട്രത്തിന്റെ റിപ്പബ്ലിക് വ്യവസ്ഥയെ പൂര്‍ണമായി അംഗീകരിക്കുമെന്നും, ഭരണഘടനയെയും നിയമങ്ങളും മാനിക്കുമെന്നും ജനങ്ങളുടെ താല്‍പര്യത്തിനും രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിക്കും വേണ്ടി യത്‌നിക്കുമെന്നും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമായി സംരക്ഷിക്കുമെന്നും ഈജിപ്തില്‍ സമാധാനവും സുരക്ഷയും സാക്ഷാല്‍കരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു'- എന്ന് ചൊല്ലിക്കൊണ്ടാണ് മുര്‍സി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് ഈജിപ്തിന്റെ ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണെന്ന് ഉന്നത ഭരണഘടന കോടതിയുടെ തലവന്‍ ഫാറൂഖ് സുല്‍താന്‍ പറഞ്ഞു. മുഴുവന്‍ ഈജിപ്ഷ്യന്‍ ജനതക്കും ഭരണക ഘടന കോടതിക്കും മുര്‍സി നന്ദി പ്രകടിപ്പിച്ചു. ഒരു പുതിയ ഈജിപ്തിന്റെ പ്രയാണത്തിന് വേണ്ടിയുള്ള പ്രയാണം ഇന്ന് മുതല്‍ നാം ആരംഭിക്കുകയാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുര്‍സി പഠിച്ചു വളര്‍ന്ന കൈറോ സര്‍വകലാശാലയിലെ സ്വീകരണ പരിപാടിയില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള പ്രഥമ പരിപാടിയാണിത്.
തഹ് രീര്‍ സ്‌ക്വയറില്‍ ഈജിപത് പ്രസിഡന്റ് 


ഡോ.മുഹമ്മദ് മുര്‍സി29/6/12  നു  നടത്തിയ 


ചരിത്ര പ്രസിദ്ധമായ പ്രസംഗം


http://www.youtube.com/watch?v=e-k0wHObtoE&feature=player_embedded#!
സലിം മമ്പാട് ഖുതുബ 



http://soundcloud.com/naseemmk/salim-mampad-qutbha-29-jun

2012, ജൂൺ 28, വ്യാഴാഴ്‌ച

കൌതുകം 


ലാഹോറില്‍ മൌദൂദി സാബിന് യൂസുഫുല്‍ ഖര്‍ദാവി മയ്യിത്ത് നമസ്കരിക്കുന്നു 




ഈ അസന്തുലിതാവസ്ഥ ആരും കാണാതെ പോവുന്നെതെന്തേ....ഇതിനു പരിഹാരം കണ്ടേ അടങ്ങാവൂ...ഇത് മലബാറില്‍ നിന്ന് ജയിച്ചു തിരു കൊച്ചിയിലേക്ക് വണ്ടി കയറിയ എല്ലാ മന്ത്രി എം എല്‍ എ പുങ്കവന്മാരുടെയും ഉത്തരവാദിത്തം തന്നെയാണ്....

കാലങ്ങളായി നിങ്ങള്‍ തന്നെയാണ് ഞങ്ങളെ ഈ രീതിയല്‍ ദരിദ്രരാക്കിയത്....അത് കൊണ്ട് ഏതു പര്ട്ടിക്കരായാലും ഈ അവഗനനക്കുള്ള പരിഹാരം കാണേണ്ടതും നിങ്ങളാണ്...നിങ്ങള്‍ മാത്രമാണ്....



2012, ജൂൺ 27, ബുധനാഴ്‌ച


Obama 1

ഒബാമ മുര്‍സിക്ക് അഭിനന്ദനമറിയിച്ചു

Monday, June 25th, 2012

ഈജിപ്തിലെ പ്രസിഡന്റ് ഇലക്ഷനില്‍ വിജയിച്ച ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോ. മുഹമ്മദ് മുര്‍സിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിനന്ദനം. ഫലപ്രഖ്യാപനം ഔദ്യോഗികമായി പൂര്‍ത്തിയായതിന് ശേഷം ഇന്നലെ രാത്രിയാണ് ഒബാമ ടെലഫോണിലൂടെ മുര്‍സിയുമായി ബന്ധപ്പെട്ടത്. ഈജിപ്തിന്റെയും അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

2012, ജൂൺ 24, ഞായറാഴ്‌ച

ഡോ. മുഹമ്മദ്‌ മുര്‍സി ഈജിപ്ത് പ്രസിഡന്റ് : ഔദ്യോഗിക പ്രഖ്യാപനം.




ഏകാധിപതി മുബാറക് ജയിലിലിട്ടടച്ച വിമോചനശബ്ദം ജീവിക്കാന്‍ തീരുമാനിച്ച ജനതയുടെ ബാലറ്റിന്റെ പിന്‍ബലത്തോടെ നേതൃപദവിയിലേക്ക് ...
മുഹമ്മദ് മൂര്‍സിക്ക് അഭിവാദ്യങ്ങള്‍ ...
ഈജിപ്ഷ്യന്‍ ജനതയ്ക്കും





ഖുര്‍ആന്‍  പറഞ്ഞത് പുലരുന്ന കാലം 


മൂസാ സ്വജനത്തോടു പറഞ്ഞു: `അല്ലാഹുവിനോട് തുണ തേടുവിന്‍, ക്ഷമ കൈക്കൊള്ളുവിന്‍. ഭൂമി അല്ലാഹുവിന്റേതാകുന്നു. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ അതിന്റെ അവകാശികളാക്കുന്നു. അന്തിമ വിജയം അവനോടു ഭക്തിയോടെ വര്‍ത്തിക്കുന്നവര്‍ക്കാകുന്നു.` ജനം പറഞ്ഞു: `നീ വരുന്നതിനു മുമ്പും ഞങ്ങള്‍ മര്‍ദിതരായിരുന്നു. നീ വന്ന ശേഷവും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുവല്ലോ.` അദ്ദേഹം മറുപടിനല്‍കി: `നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വീക്ഷിക്കുകയും ചെയ്യുന്ന അവസരം ആസന്നമായിരിക്കുന്നു.`(7:128,129)

ദുര്‍ബലരാക്കപ്പെട്ടിരുന്ന ആ ജനത്തെ നാം ഇവരുടെ സ്ഥാനത്ത്, നമ്മുടെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാക്കിയ ആ ദേശത്തിന്റെ പൂര്‍വ-പശ്ചിമ ദിക്കുകളുടെ, അവകാശികളാക്കുകയും ചെയ്തു.97ഇസ്രായേല്‍വംശത്തോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദത്തം ഇവ്വിധം പുലര്‍ന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഫറവോനും അയാളുടെ ജനവും നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സകലതിനെയും നാം തരിപ്പണമാക്കുകയും ചെയ്തു.(7:139)

ഫറവോന്‍ രാജാവ് നാട്ടില്‍ ഗര്‍വിഷ്ഠനായി വാണു.3 അവന്‍ നാട്ടുകാരെ പല കക്ഷികളായി വിഭജിക്കുകയും4 അതിലൊരു കക്ഷിയെ അടിച്ചമര്‍ത്തി നിന്ദിക്കുകയും ചെയ്തു. അവരിലെ ആണ്‍സന്തതികളെ കൊന്നുകളയുകയും പെണ്‍സന്തതികളെ ജീവിക്കാന്‍ വിടുകയുമായിരുന്നു.5 തീര്‍ച്ചയായും അവന്‍ നാശകാരി തന്നെയായിരുന്നു. പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും6 അനന്തരാവകാശികളുമാക്കാനും7 അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും8അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ.(28:4-6)


Mursi

പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തില്‍

Monday, June 18th, 2012
Tag: World Wide
'(പ്രവാചകരെ) പറയുക, അല്ലാഹുവന്റെ ഔദാര്യവും, കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിച്ച് കൊള്ളട്ടെ, അവര്‍ ശേഖരിക്കുന്നതിനേക്കാള്‍ ഉത്തമം അതാണ്'
എന്റെ പ്രിയപ്പെട്ട ഈജിപ്ഷ്യന്‍ ജനമേ, എന്റെ പ്രിയപ്പെട്ട ഈജിപ്ഷ്യന്‍ മക്കളെ, ഈജിപ്ഷ്യന്‍ ജനതക്ക് ഈ അനുഗ്രഹീതമായ വിപ്ലവം ഏകിയ ലോക തമ്പുരാനായ അല്ലാഹുവിന് സര്‍വസ്തുതിയും. സ്വാതന്ത്രത്തിന്റെയും, ജനാധിപത്യത്തിന്റെയും വഴിയിലേക്ക് നമ്മുടെ ജനതയെ തിരിച്ച് വിട്ടത് അവനാണ്. നല്ലൊരു നാളേക്ക് വേണ്ടി ഈജിപ്ഷ്യന്‍ ജനതെ ഒരുമിച്ച് ചേര്‍ത്തതും അവന്‍ തന്നെ.
mursi01

മുര്‍സി അധികാരത്തിലേക്ക്‌

Monday, June 18th, 2012
Tag: World Wide
ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റ് ആയി മുഹമ്മദ് മൂര്‍സി തെരഞ്ഞെടുക്കപ്പെട്ടതായി ഇഖ്‌വാന്‍ അവകാശപ്പെട്ടു. മൂര്‍സിയുടെ വിജയം പ്രഖ്യാപിച്ച് ഇഖ്്‌വാന്‍ തെരെഞ്ഞെടുപ്പ് കാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ അഹ്്മദ് അബ്്ദുല്‍ ആത്വി ഇന്ന് രാവിലെ പത്ര സമ്മേളനം നടത്തുകയുണ്ടായി. ആനന്ദത്തില്‍ കണ്ണീര്‍ വാര്‍ത്ത് കൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 52% ഏകദേശം 13,237000 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചെന്നും അദ്ദേഹം വിശദമാക്കി.


ഡോ. മുര്‍സിയോട് പറയാനുളളത്

പ്രസിഡന്റ് മുര്‍സിക്ക് നല്‍കുന്ന ഉപദേശം
Wednesday, June 20th, 2012
Mursi 1
ഞാന്‍ താങ്കളെ സഹോദരനായാണ് കാണുന്നത്. എനിക്കും താങ്കള്‍ക്കുമിടയില്‍ പ്രായത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ പോലും. എനിക്ക് ഏകദേശം താങ്കളുടെ മക്കളുടെ പ്രായമാണുള്ളത്. പക്ഷെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷ മൂല്യമായ സാഹോദര്യത്താല്‍ നമ്മള്‍ തീര്‍ച്ചയായും സഹോദരന്‍മാരാണ്.
രണ്ട് വാക്ക് ഉപദേശിക്കുന്നതിന് മുമ്പ് എനിക്ക് പറയാനുളളത് അല്ലാഹു ഞങ്ങള്‍ക്കിടയില്‍ നിന്നും താങ്കളെ തെരെഞ്ഞെടുത്തിരിക്കുന്നുവെന്നതാണ്. കാര്യങ്ങള്‍ സങ്കീര്‍ണായതിന് ശേഷം ഞങ്ങളുടെ ചുമതലയെന്ന അമാനത്ത് താങ്കളുടെ കരങ്ങളിലാണ് ഏല്‍പിക്കപ്പെട്ടത്. ഇവിടെ വിവിധങ്ങളായ അഭിപ്രായങ്ങളുണ്ടായിരുന്നു. പല ആളുകളും നാമനിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ അല്ലാഹു കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന രീതിയെയാണ് ഞാന്‍ വീക്ഷിച്ച് കൊണ്ടിരിക്കുന്നത്. അവന്‍ ഒരുത്തനെക്കൊണ്ട് മറ്റൊരുത്തനെ പ്രതിരോധിക്കുന്നു. അകലെയെന്ന് ചിലര്‍ കരുതുന്നവന് അധികാരത്തിലെത്താന്‍ അവന്‍ വഴിയൊരുക്കുന്നു. അല്ലാഹുവിന്റെ യുക്തിയെക്കുറിച്ച് അവന്റെ കഴിവിനെക്കുറിച്ച് നാം പുലര്‍ത്തുന്ന അശ്രദ്ധ അല്ലെങ്കില്‍ നിസ്സംഗത എന്നെ ചിരിപ്പിക്കുകയാണ്. അവന്‍ ഉദ്ദേശിച്ചവരെ അവന്‍ ഉയര്‍ത്തുകയോ, താഴ്ത്തുകയോ, പ്രതാപവാനാക്കുകയോ, നിന്ദിക്കുകയോ ചെയ്യും. അവന്‍ നമുക്ക് പഠിപ്പിച്ച ഒരുപാട് പാഠങ്ങളില്‍ നിന്നും നാം ഇത് വരെ പാഠമുള്‍ക്കൊണ്ടിട്ടില്ല. മുബാറകിന്റെ സ്വേഛാധിപത്യ സിംഹാസനം അല്ലാഹുവിന്റെ അധികാരത്തിന് മുകളിലായിരുന്നില്ല. എന്നല്ല ചിലന്തിവലയെക്കാള്‍ ദുര്‍ബലമായരുന്നു അത്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഞാനായിരുന്നു താങ്കളുടെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും എന്റെ മാനസികാവസ്ഥ എന്നതിനെക്കുറിച്ചാണ്.
അപ്പോള്‍ എനിക്ക് മനസ്സിലായത് ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ സഹായത്തോടൊപ്പം എനിക്ക് അടിയന്തരിമായി ആവശ്യമുണ്ടാവുക എന്റെ പ്രിയ സഹോദരന്‍മാരുടെ ഗുണകാംക്ഷയോടുള്ള ഉപദേശമാണ്. അത് കൊണ്ടാണ് താങ്കളോട് രണ്ട് വാക്ക് പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്. പ്രശസ്തനായ പണ്ഡിതനല്ല ഞാന്‍. എടുത്ത് പറയാന്‍ മാത്രം മഹത്തായ കര്‍മങ്ങളും എന്റെ പേരിലില്ല. ഒരു പക്ഷെ വലിയ അബദ്ധങ്ങള്‍ ഞാന്‍ പ്രവര്‍ത്തിച്ചിരിക്കാം. എന്നാലും, എന്റെ ഈ വചനങ്ങള്‍ അല്ലാഹു താങ്കള്‍ക്ക് പ്രയോജനപ്പെടുത്തിയേക്കാം. ആ പ്രയോജനമാവട്ടെ മൊത്തം ജനതക്കും ലഭിക്കും. താങ്കള്‍ ഏറ്റെടുത്ത് വിഷമകരമായ ഉത്തരവാദിത്തല്‍ അത് മുഖേന എനിക്കും പങ്ക് വഹിക്കാം.
ഇത് ഒരു ഉപദേശിയുടെ കേവല പ്രസംഗമല്ല. ഇത് താങ്കളെ സ്‌നേഹിക്കുന്ന, താങ്കളുടെ ഹൃദയത്തിന്റെ ആശങ്കള്‍ മനസ്സിലാക്കിയ ഒരു സഹോദരന്റെ വാക്കുകളാണ്.
താങ്കള്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ പാത പിന്‍പറ്റണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍, കാലഘട്ടത്തില്‍ താങ്കള്‍ക്കും നമുക്കും പ്രയോജനം ചെയ്യുന്നു ധാരാളം കാര്യങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. അദ്ദേഹം ദിവ്യബോധനം ലഭിക്കുന്ന പ്രവാചകനായിരുന്നില്ല. പ്രവാചക സഹവാസം കൊണ്ട് അനുഗ്രഹിക്കപ്പെട്ട സഹാബിയായിരുന്നില്ല. പ്രവാചകനെപ്പോലെ ഒരു വലിയ സത്യനിഷേധി സമൂഹത്തെ ഇസ്‌ലാമിലേക്ക് കൊണ്ട് വന്ന നായകനോ, സഹാബാക്കളെപ്പോലെ വിശ്വാസി സമൂഹത്തിന്റെ ചുമതല ഏല്‍പിക്കപ്പെട്ടവനോ ആയിരുന്നില്ല. പക്ഷെ, ഈ ഉമ്മത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ബാധ്യത അല്ലാഹു അദ്ദേഹത്തെയാണ് ഏല്‍പിച്ചത്. അക്രമം, അരാജകത്വം, സ്വേഛാധിപത്യം, കൊലപാതകം, പീഢനം, ധൂര്‍ത്ത് തുടങ്ങിയ സകല അധാര്‍മികതകളും ഈ ഉമ്മത്തില്‍ വ്യാപകമായതിന് ശേഷമായിരുന്നു അതെന്ന് നാമോര്‍ക്കണം.
താങ്കള്‍ ഇപ്പോള്‍ മുന്നില്‍ വെക്കുന്ന പോലുള്ള ഉമ്മത്തിന്റെ നവോത്ഥാനത്തിനാവശ്യമായ സംസ്‌കരണ പദ്ധതി അദ്ദേഹത്തിന്റെ കൈവശവുമുണ്ടായിരുന്നു. ഇത് ഒരു ശുഭകരമായ സാദൃശ്യമാണ്. നിലവിലുള്ള ഈജിപ്തിന്റെയും, ബനൂ ഉമയ്യയുടെ കാലത്തുള്ള ഈജിപ്തിന്റെയും ചിത്രം ഒന്ന് തന്നെയാണ്. ഇന്നത്തെ ഈജിപ്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാണെന്നാണ് കരുതുന്നത്. ഈ സാഹചര്യമാണ് അദ്ദേഹത്തിന്റെ ചരിതത്തില്‍ നിന്നും കടമെടുത്ത് താങ്കളെ ഉപദേശിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. ഈ ഉമ്മത്തിലെ നവോത്ഥാന നായകനായ അദ്ദേഹത്തിന്റെ മഹദ്കര്‍മങ്ങള്‍ നമുക്ക് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളെയും കുറിച്ച ധാരാളം രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഡോ. അലി മുഹമ്മദ് സല്ലാബി എഴുതിയ ഗ്രന്ഥം. ഞാന്‍ അതില്‍ നിന്നും ധാരാളം മുതലെടുത്തു. പ്രസ്തുത ഗ്രന്ഥം താങ്കള്‍ വായിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ജീവിതത്തെയും, ഖിലാഫത്തിനെയും, രാഷ്ട്ര ഭരമത്തിലെ അദ്ദേഹത്തിന്റെ രീതിയെയും, കൂടിയാലോചനാ സംവിധാനത്തെയും രാഷ്ട്രീയ നയത്തെയും അതില്‍ കൃത്യവും വിശദവുമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരിക്കുണ്ടാവേണ്ടുന്ന ക്ഷമ, വിവേകം, പക്വത, വിട്ട്‌വീഴ്ച, ദൃഢനിശ്ചയം, നീതി, ഭൗതികവും ബൗദ്ധികവുമായ നവോത്ഥാനം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നു.
ജനങ്ങളോടുള്ള പെരുമാറ്റം, സമൂഹ സംസ്‌കരണത്തിലുള്ള പ്രതിബദ്ധത, പരലോകത്തെക്കുറിച്ച ഉദ്‌ബോധനം, തെറ്റായ സങ്കല്‍പങ്ങളെ ശരിയാക്കല്‍, ഗോത്രപക്ഷപാതിത്വ നിരാസം തുടങ്ങിയവ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ)ന്റെ സവിശേഷ ഗുണങ്ങളായിരുന്നു. അതിനാല്‍ തന്നെ താങ്കള്‍ക്കും ആ മഹാനായ മനുഷ്യനും ഇടയില്‍ മേല്‍പറഞ്ഞ വിഷയങ്ങളില്‍ സാദൃശ്യമുണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ രാഷ്ട്രത്തിന്റെ ഉന്നതിക്കും നവോത്ഥാനത്തിനും അല്ലാഹു താങ്കള്‍ക്ക് തൗഫീഖ് ഏകുമെന്ന പ്രതീക്ഷയോടെ ഈ സന്ദേശം ഞാന്‍ താങ്കള്‍ക്ക് അയക്കുന്നു.




2012, ജൂൺ 22, വെള്ളിയാഴ്‌ച

മതം വേണ്ടെന്നു വെച്ചപ്പോള്‍ 
ഇതെന്തു ക്രൂരത ,ഇതിനു അവസാനമില്ലേ 


മതം വേറെ രാഷ്ട്രീയം വേറെ ..പിന്നെ മുജാഹിദു കളുടെ അവസര വാദം വേറെ ..


രാഷ്ട്രീയത്തിലാകുമ്പോള്‍ പെണ്ണിന്റെ നഗ്നതയില്‍ മുട്ടി ഉരുമ്മി 


നില്‍ക്കാം. മറ്റു പലതും ചെയ്യാം. അതിനു വേണ്ടിയാണല്ലോ ഞമ്മള് 


ഇസ്ലാം രാഷ്ട്രീയത്തില് വേണ്ട എന്ന് പറയുന്നത്. 


ജമാ"അത്തുകാരോട് ഞമ്മക്കുള്ള ദേഷ്യം തന്നെ രാഷ്ട്രീയത്തില് 


ഇസ്ലാം ഉണ്ടെന്നു പറയുന്നതാ...!!! അതല്ലേ മുസ്ലിംകള്‍ക്ക് വേറെ 


രാഷ്ട്രീയ പാര്‍ട്ടി ഞമ്മള് സമ്മതിക്കൂലാന്ന് പെരുത്തു നിങ്ങളോട് 


പറഞ്ഞത്....!!! നിങ്ങള് കേട്ടില്ലല്ലാ...!!!


2012, ജൂൺ 19, ചൊവ്വാഴ്ച

വര്‍ത്തമാനം പരസ്യം 
സിറാജ് പത്രം പരസ്യം 
ഒരു സുന്നി വിമശനം 

അമേരിക്കയില്‍ പള്ളികള്‍ വര്‍ദ്ധിക്കുന്നു

Monday, April 2nd, 2012
masjid in America
2001 സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്കയില്‍ പള്ളികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.പള്ളി നിര്‍മ്മാണത്തിനെതിരായ പ്രതിഷേധങ്ങളും അവ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള വാദം നിലനില്‍ക്കെയാണിതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 2000-ല്‍ അവിടെ ഉണ്ടായിരുന്ന പള്ളികളുടെ എണ്ണം 1209 ആയിരുന്നത് ഇപ്പോള്‍ 74% വര്‍ദ്ധിച്ച് 2106 ആയിരിക്കുന്നു വെന്നാണ് വോയ്‌സ് ഓഫ് അമേരിക്കയുടെ വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്. അമേരിക്കന്‍ സമൂഹത്തോട് ഇടകര്‍ന്ന് അവര്‍ക്കിടയില്‍ ജീവിക്കാനുള്ള സന്നദ്ധത മുസ്‌ലിങ്ങളില്‍ രൂപപ്പെട്ടതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ പുറത്തു വിട്ടപഠനമാണിത് പറയുന്നത്. ഇസ്‌ന പോലുളള വേറെയും സംഘടനകള്‍ ഇത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
പള്ളികളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂയോര്‍ക് ആണെന്നാണ് പഠനം വെളിവാക്കുന്നത്. ന്യൂയോര്‍കില്‍ 257ഉം കാലിഫോര്‍ണിയയില്‍ 246ഉം ടെക്‌സാസില്‍ 166ഉം ഫ്‌ളോറിഡയില്‍ 118ഉം ഇല്ലിനോയിലും ന്യൂജേഴ്‌സിയിലും 109 വീതം പള്ളികളാണുള്ളത്. പെന്‍സില്‍വാനിയയില്‍ 99ഉം മിഷിഗണില്‍ 77ഉം ജോര്‍ജിയയില്‍ 69ഉം വെര്‍ജീനിയയില്‍ 62ഉം പള്ളികളുണ്ട്.
പള്ളികളില്‍വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്നവരുടെ എണ്ണം 26 ലക്ഷമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ 70 ലക്ഷത്തോളമാണെന്നാണ് ചില മുസ്‌ലിം സഘടനാ നേതാക്കള്‍ പറയുന്നത്. മറ്റു കണക്കുകളേക്കാള്‍ കൂടുതലാണിത്. അമേരിക്കയില്‍ ഏറ്റവുമധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്നാണ് ഹാര്‍ഡ്‌ഫോര്‍ഡ് ഇന്‍സ്റ്റിട്യൂട്ടിലെ ഡേവിഡ് റോസന്‍ വ്യക്തമാക്കിയത്.

2012, ജൂൺ 18, തിങ്കളാഴ്‌ച

കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഇരുള്‍ നിലങ്ങളില്‍ പ്രകാശം പരത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച ആദ്യകാല ഇസ്‌ലാഹീ മൂവ്‌മെന്റും പിന്നീട്‌ വന്ന മുജാഹിദ്‌ പ്രസ്ഥാനവും മാനുഷികമായ ഇടര്‍ച്ചകളില്‍നിന്നും പോരായ്‌മകളില്‍നിന്നും ആദ്യകാലത്തേ പൂര്‍ണമുക്തമായിരുന്നില്ലെങ്കിലും, ആശങ്കജനകമായ വൈകല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്‌ 1970-കളിലാണ്‌. പിന്നീടത്‌ ക്രമേണ അപകടകരമായ തലം കൈവരിക്കുകയാവും ഇന്നു കാണുന്ന പതനത്തില്‍ പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുകയും ചെയ്‌തു. അതിന്റെ പ്രധാന നിമിത്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. തൗഹീദിലെ ആശയക്കുഴപ്പം. തൗഹീദിന്റെ ബഹുമുഖതലങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചയും വിശ്വാസ ആരാധനാ രംഗങ്ങളിലേക്കുള്ള ന്യൂനീകരണവും.
2. സാമൂഹികതയുടെ നിരാകരണം. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ബന്ധമായും ഇടപെടേണ്ടിയിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ തൗഹീദീ പ്രബോധനത്തിന്റെ പേരില്‍ അവഗണിച്ചു.
3. വികാസക്ഷമതയുടെ നിഷേധം. ഇസ്‌ലാമിന്റെ കാലാനുസൃതമായ വികാസക്ഷമതയുടെ നിഷേധവും അക്ഷരവായനയിലധിഷ്‌ഠിതമായ ഭൂതകാല ഭക്തിയും.
4. അടിസ്ഥാനങ്ങളും ശാഖകളും തമ്മില്‍ അന്തരമില്ലാതെ നടത്തിയ പ്രബോധനവും കര്‍മശാസ്‌ത്രത്തിലെ നിദാനതത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്‌ഹ്‌) പരിഗണിക്കാത്ത നിയമവ്യാഖ്യാനങ്ങളും.
5. അരാഷ്‌ട്രീയവത്‌കരണം. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തോടു സ്വീകരിച്ച നിഷേധാത്മക സമീപനം.
6. സ്വയം നവീകരണത്തിന്റെ അഭാവം. ആത്മവിമര്‍ശനത്തെ ആത്മനിന്ദയായി കാണുകയും സ്വന്തം പാളിച്ചകള്‍ കണ്ടെത്താനും തിരുത്താനുമുള്ള ശ്രമങ്ങളുടെ അഭാവവും.
7. തീവ്രമായ പ്രവര്‍ത്തനശൈലി. ആശയപരമായ വിയോജിപ്പുള്ളവരോട്‌ പുലര്‍ത്തിയ `ശത്രുതാ'പരമായ സമീപനം, പ്രബോധനരംഗത്ത്‌ മുറുകെപ്പിടിച്ച കാര്‍ക്കശ്യവും.
8. പക്വതയും പാണ്ഡിത്യവുമില്ലാത്ത, യുവാക്കളായ സ്വതന്ത്ര ഗവേഷകരുടെ രംഗപ്രവേശവും അവരോടുള്ള തഖ്‌ലീദും.
9. ബഹുസ്വരതയുടെ നിരാകരണം. പ്രസ്ഥാനത്തിനകത്തെ വീക്ഷണ-പ്രവര്‍ത്തന വൈവിധ്യങ്ങളോടും മുസ്‌ലിം സമൂഹത്തിലെ ആശയവ്യത്യാസങ്ങളോടും സ്വീകരിച്ച നിഷേധാത്മകതയും രാഷ്‌ട്രത്തിന്റെ ബഹുമത സ്വഭാവം പരിഗണിക്കാത്ത പ്രബോധനശൈലിയും.
10. രാഷ്‌ട്രീയ വിധേയത്വം. മുസ്‌ലിം ലീഗിനോട്‌ കാണിച്ച വിധേയത്വമനസ്സും ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ നല്‍കിയ സ്വാതന്ത്ര്യവും പ്രസ്ഥാനത്തിന്റെ മതവീക്ഷണത്തിലും നിലപാടുകളിലും സൃഷ്‌ടിച്ച വൈകല്യങ്ങള്‍

ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി

ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി
കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്. പ്രമുഖരായ 14 വ്യക്തികള്‍ പോര്‍ട്ടലിന്‍െറ ഓരോ അക്ഷരങ്ങളുടെയും ബട്ടണ്‍ അമര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി എന്‍റര്‍ കീ അമര്‍ത്തിയതിന് ശേഷം പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.
ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ. ജമാലൂദ്ദീന്‍ ഫാറൂഖി, നാസര്‍ ഫൈസി കൂടത്തായി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൗലവി, പി.കെ. അഹമദ്, പി.മുഹമ്മദ്അഷ്റഫ്, എ.പി. അബ്ദുല്‍ വഹാബ്, ഒൗസാഫ് അഹ്സാന്‍, അബ്ദുല്ല മന്‍ഹാം, നിഷാദ്, റസൂല്‍ ഗഫൂര്‍, അബ്ദുസലാം വാണിയമ്പലം എന്നിവര്‍ ചേര്‍ന്നാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്. 
ആഗോളതലത്തിലെയും പ്രാദേശികവുമായ ഇസ്ലാമികവാര്‍ത്തകള്‍, ഇസ്ലാമിക മുന്നേറ്റങ്ങളുടെ വിശകലനങ്ങള്‍, ഇസ്ലാമികസംസ്കാരത്തിന്‍െറ പുനര്‍വായന, ഇസ്ലാമികവിദ്യാഭ്യാസത്തിന്‍െറ തലങ്ങള്‍, ഇസ്ലാമിക കുടുംബജീവീതത്തിന്‍െറ രേഖാചിത്രം, അന്തര്‍ദേശീയവും ദേശീയവുമായ സംഘടനകളുടെ ഇടപ്പെടലുകള്‍, ആധുനികശാസ്ത്രത്തിലെ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ലോകപ്രശസ്തപണ്ഡിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആധുനികവിഷയങ്ങളിലെ കാലോചിതമായ ഫത്വകള്‍, വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍, ഇസ്ലാമികസംസ്കാരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ടി.വി, റേഡിയോ, പുതിയ പുസ്തകങ്ങള്‍ എന്നിവയാണ് പോര്‍ട്ടലിലുള്ളത്. സംഘടനാപക്ഷപാതിത്വത്തില്‍ നിന്ന് രക്ഷപ്പെടണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി പറഞ്ഞു. മുഴുവന്‍ മുസ്ലിം സംഘടനകളും സംരംഭകരും പോര്‍ട്ടലിനായി വാര്‍ത്തകളും വിശദാംശങ്ങളും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്വാഗതവും വി.കെ. അബ്ദു നന്ദിയും പറഞ്ഞു. ഡി4 മീഡിയയുടെ പ്രഥമ ഇന്‍റര്‍നെറ്റ്് സംരഭമാണ് ഇസ്ലാം ഓണ്‍ലൈവ്.

മുര്‍സി അധികാരത്തിലേക്ക്‌

Monday, June 18th, 2012
mursi01
ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റ് ആയി മുഹമ്മദ് മൂര്‍സി തെരഞ്ഞെടുക്കപ്പെട്ടതായി ഇഖ്‌വാന്‍ അവകാശപ്പെട്ടു. മൂര്‍സിയുടെ വിജയം പ്രഖ്യാപിച്ച് ഇഖ്്‌വാന്‍ തെരെഞ്ഞെടുപ്പ് കാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ അഹ്്മദ് അബ്്ദുല്‍ ആത്വി ഇന്ന് രാവിലെ പത്ര സമ്മേളനം നടത്തുകയുണ്ടായി. ആനന്ദത്തില്‍ കണ്ണീര്‍ വാര്‍ത്ത് കൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 52% ഏകദേശം 13,237000 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചെന്നും അദ്ദേഹം വിശദമാക്കി. തങ്ങളുടെ സ്ഥാനാര്‍ത്ഥി രാഷ്ട്രത്തിന്റെ പ്രസിഡന്റല്ല മറിച്ച് ജനങ്ങളുടെ വിഷമങ്ങള്‍ ഏറ്റെടുക്കുന്നവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. മുഹമ്മദ് മൂര്‍സിക്ക് വോട്ട് ചെയ്ത ഈജിപ്ഷ്യന്‍ ജനതയെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ പോളിംഗ് ബൂത്തുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും വിവരം ശേഖരിച്ചാണ് ഇഖ്‌വാന്‍ വിജയ പ്രഖ്യാപനം നടത്തിയത്. അതിനാല്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും പ്രസ്തവാന ആധികാരികമാണെന്ന് വ്യക്തമാവുന്നു. അതേ സമയം പ്രതിയോഗിയായ ശഫീഖിന്റെ പാര്‍ട്ടി ഇതിനോട് പ്രതികരിച്ചില്ല. ലോക പ്രശസ്ത ചാനലുകളായ സി എന്‍ എന്‍, ബി ബി സി, അല്‍ ജസീറ തുടങ്ങിയവ പ്രസ്തുത വാര്‍ത്ത വളരെ പ്രാധാന്യത്തോട് കൂടി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈജിപ്ഷ്യന്‍ ഇലക്ഷന്‍ ഹൈകമ്മീഷന്‍ അംഗം റോബര്‍ട്ട്‌സും മൂര്‍സിയുടെ വിജയം സ്ഥിരീകരിക്കുകയുണ്ടായി.
വിവധങ്ങളായ ഉറവിടങ്ങളില്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മൂര്‍സി, ശഫീഖിനെക്കാള്‍ മികച്ച ഭൂരിപക്ഷം നേടിയതായാണ് വ്യക്തമാവുന്നത്. ഫല പ്രഖ്യാപനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ മൂര്‍സി ഈജിപ്ഷ്യന്‍ ജനതക്ക് നന്ദി പറഞ്ഞു. ജനങ്ങള്‍ മുഖേനയാണ് ഈജിപ്തിന് സ്വാതന്ത്ര്യം കരഗതമായതെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും വികസനത്തിനും, പുരോഗതിക്കും വേണ്ടി അവര്‍ ഒന്നിച്ച് നില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 'ഞാന്‍ നിങ്ങളോട് കടപ്പെട്ടവനും സേവകനുമാണ്' എന്നാണ് അദ്ദേഹം വികാരനിര്‍ഭരമായി പ്രഖ്യാപിച്ചത്.


രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്താവുന്നവിധം

Tuesday, April 3rd, 2012
രാഷ്ട്രീയ പ്രവര്‍ത്തനം അല്ലാഹുവിനുള്ള ആരാധനയും ദൈവസാമീപ്യ മാര്‍ഗവുമായി മാറുമോ? ഒരു വ്യക്തി തെരെഞ്ഞെടുപ്പിലും മറ്റും നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അല്ലാഹുവിനുള്ള അനുസരണമായി മാറുമോ? രാഷ്ട്രീയഇടപെടലുകള്‍ അല്ലാഹുവിന്റെ പ്രതിഫലത്തിനര്‍ഹനാക്കുന്ന പ്രവര്‍ത്തനമാണോ? രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും ആളുകളെ അകറ്റാന്‍ കാരണമായ ചില ചോദ്യങ്ങളാണിവ. വിശ്വാസത്തിന്റെ അഭാവം രാഷ്ട്രീയരംഗത്ത് വ്യക്തമാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും ഇബാദത്താണെന്ന് പറയുന്നതിന്റെ പ്രസക്തി അവിടെയാണ്. അല്ലാഹു പറയുന്നു: 'നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.' (അല്‍ അന്‍ആം: 162) ഇബാദത്ത് എന്നാല്‍ നമസ്‌കാരം നോമ്പും മാത്രമല്ല എന്നാണതിന്റെ ഉദ്ദേശ്യം. വിശ്വാസിയുടെ ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം. രാഷ്ട്രീയ പ്രവര്‍ത്തനം അല്ലാഹുവിങ്കല്‍ നിന്നും പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനമാണ്. അല്ലാഹുവിന്റെ പ്രീതിമാത്രമുദ്ദേശിച്ചായിരിക്കണമത്. വിശ്വാസി ഏതൊരുപ്രവര്‍ത്തനവും ചെയ്യുമ്പോള്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കും. ഉദ്ദേശ്യത്തിനനുസരിച്ചാണ് അതിന്റെ പ്രതിഫലം നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാണ് എന്ന ഉമര്‍(റ) ഉദ്ധരിച്ച ഹദീസ് വളരെ പ്രസിദ്ധമാണ്. വളരെയധികം പുണ്യകരമായ ഹിജ്‌റ പോലും ഉദ്ദേശ്യം ശരിയാവാതിരുന്നാല്‍ പ്രതിഫലം നഷ്ടപ്പെടുത്തുമെന്ന് വ്യക്തമാക്കുകയാണ് പ്രസ്തുത ഹദീസ്.
Islamic politics
ഇഖ് വാനികള് പ്രക്ഷോഭത്തിനിടയില് നമസ്കാരത്തില്
പാര്‍ലമെന്റ് മന്ദിരത്തില്‍ വിശ്വസ്ത ശക്തികളെ ഉണ്ടാക്കിയെടുക്കുന്നതിനായി ഒരാള്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നു. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് സ്ഥാനാര്‍ഥികളില്‍ ഏറ്റവും യോഗ്യരും ഉത്തമരുമായവരെ തെരെഞ്ഞെടുക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ പ്രവര്‍ത്തനം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകുന്നു. ഭൗതികമായ ലക്ഷ്യങ്ങള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ആളുകളുമായി ഇടപെടുകയും അവരില്‍ നിന്ന് പ്രയാസങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന മേഖലയാണ് രാഷ്ട്രീയം. അത്തരം സന്ദര്‍ഭങ്ങളില്‍ സഹനമവലംബിക്കണം. നാടിനും നാട്ടുകാര്‍ക്കും നന്മയുണ്ടാക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയെ തെരെഞ്ഞടുക്കാന്‍ പണിയെടുക്കുമ്പോള്‍ അതെല്ലാം സ്വാഭാവികം മാത്രം. ആളുകളോട് ഇടപെടുകയും അവരുടെ ദ്രോഹങ്ങളില്‍ സഹനമവലംബിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ആളുകളോട് ഇടപഴകാത്ത വിശ്വാസിയേക്കാള്‍ ഉത്തമന്‍ എന്നാണ് പ്രവാചകന്‍ തിരുമേനി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രബോധനത്തിന്റെ ആദ്യകാലത്ത് നബി(സ)ക്ക് വളരെയേറെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.
നാവാണ് സര്‍വ നന്മകളെയും ഒരുമിച്ച് കൂട്ടുന്നത്. സംസാരിക്കാനും സംവദിക്കാനുമുള്ള കഴിവാണ് മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം. അതിലൂടെയാണ് മനുഷ്യന്‍ അവന്റെ ആവശ്യങ്ങളും താല്‍പര്യങ്ങളും പ്രകടിപ്പിക്കുന്നതും പങ്കുവെക്കുന്നതും. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നന്മയിലെ ധാരാളം സാധ്യതകള്‍ തുറന്ന് തരുന്നു. അവയില്‍ പെട്ടതാണ്:-
1. സ്ഥാനാര്‍ഥികളില്‍ കഴിവും യോഗ്യതയും ആത്മാര്‍ഥതയുമുള്ളവരെ തെരെഞ്ഞെടുക്കുന്നതില്‍ അല്ലാഹുവിനെ സൂക്ഷിക്കാനും അവന്റെ വിധികള്‍ പാലിക്കാനും ഉദ്‌ബോധിപ്പിക്കുക.
2. അപവാദ പ്രചരണങ്ങളും കളവും ഏഷണിയും വ്യാപിപ്പിക്കുന്നിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക.
3. നന്മയിലേക്ക് ക്ഷണിക്കുകയും ആളുകളെ ഇസ്‌ലാമിക വിധികള്‍ പാലിക്കുന്നതിനും പ്രേരിപ്പിക്കുക.
4. ആക്ഷേപങ്ങളും ശകാരങ്ങളും വെടിയുക.
5. പൊതുജനങ്ങളുമായി സമ്പര്‍ക്കം ശക്തമാക്കുക.
6. സുഹൃത്തുക്കള്‍ക്കിടയില്‍ സ്‌നേഹബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാം ഉപേക്ഷിച്ച് പരസ്പര ബന്ധം ശക്തമാക്കുക.
പ്രവാചകാധ്യാപനങ്ങളില്‍ പെട്ടതാണ് ആളുകളുടെ അഭിമാനം സംരക്ഷിക്കല്‍. നബി(സ) പറഞ്ഞു: 'എന്റെ അനുയായികള്‍ ആരും ആരെകുറിച്ചും എന്നോട് ഒന്നും പറയാതിരിക്കട്ടെ. യാതൊരുവിധ മുന്‍വിധിയുമില്ലാത്ത തെളിഞ്ഞ ഹൃദയവുമായി അവരുടെ അടുത്ത് ചെല്ലാനാണ് ഞാനിഷ്ടപ്പെടുന്നത്.' സഹാബാക്കള്‍ അതിന്റെ ഉത്തമമാതൃകകളായിരുന്നു. പൂര്‍വ്വികര്‍ നോമ്പിനെയും നമസ്‌കാരത്തെയും മാത്രമല്ല ആരാധനകളായി കണ്ടത്, മറിച്ച് ആളുകളുടെ അഭിമാന സംരക്ഷണത്തെയും ഇബാദത്തായിട്ടാണ് കണ്ടത്. ആളുകളുടെ അഭിമാനത്തെ ക്ഷതമേല്‍പിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും തെരെഞ്ഞെടുപ്പു നാളുകളില്‍. അസാന്നിദ്ധ്യത്തില്‍ അവരെ കുറിച്ച് സംസാരിക്കുന്നതില്‍ വളരെയധികം സൂക്ഷമത പാലിക്കേണ്ടതുണ്ട്. ആളുകളുടെ ന്യൂനതകളും വീഴ്ചകളും പിന്തുടരുന്നതും സൂക്ഷിക്കേണ്ടതാണ്. വളരെ കഠിനമായി അല്ലാഹുവിന്റെ ദൂതന്‍ താക്കീത് ചെയ്ത വിഷയമാണിത്. പ്രവാചകന്റെ മിഅ്‌റാജ് വേളയില്‍ ചെമ്പുനഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും ശരീരവും മാന്തി വികൃതമാക്കുന്ന ഒരു വിഭാഗത്തെ കണ്ടു. ആരാണ് അക്കൂട്ടരെന്ന് ജിബ്‌രീലിനോട് അദ്ദേഹം അന്വേഷിച്ചു. 'ആളുകളുടെ മാംസം തിന്നുകയും അവരുടെ അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്തവരാണവര്‍.' ആളുകളുടെ വികാരത്തെ വ്രണപ്പെടുത്താതിരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനം സംരക്ഷിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്ന് സുരക്ഷിതനാക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ആളുകളെ അപകീര്‍ത്തിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരോട് സഹവസിക്കലും അവരുടെ വാക്കുകള്‍ അപ്പടി വിശ്വസിക്കലും കുറ്റകരമാണ്.
വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി


2012, ജൂൺ 17, ഞായറാഴ്‌ച

മൌദൂദി ഫോട്ടോ 
ഫലസ്തീനികളോട് ഇത്ര ക്രൂരതയോ?
ജീവിതം ആഘോഷമാക്കുന്നവര്‍ ഇത് കണ്ടിരുന്നെങ്കില്‍ 
ഈ കുഞ്ഞിന്റെ കരച്ചില്‍ കേള്‍കാന്‍ ആരുമില്ലേ ഈലോകത്ത്?





സന്ദേശം 
ആരാണ് ചാരന്മാര്‍ 
മഅദനി നീതി കിട്ടാത്ത ഇര 

2012, ജൂൺ 9, ശനിയാഴ്‌ച

അലിക്കെതിരെ മുജാഹിദ് ബാലുശ്ശേരി 
അലി മുശ്രിക്കും കാഫിറും ആയി എന്ന് കോണ്‍ഫിടെന്സോടെ  ബാലുശ്ശേരി പറയുന്നു .ലീഗിനെ തൊട്ടാല്‍ ലീഗ് മുജാഹിദുകള്‍ക്കും ഹാലിളകും .അങ്ങനെ ബാലുശ്ശേരി ഔട്ട് .ഏറനാടന്‍  പുലിക്കുട്ടി കളോടാ കളി?




http://www.youtube.com/watch?


v=EHcmrkEoES4&feature=player_embedded 


പ്രവാചക നിന്ദയും പ്രതികരണങ്ങളും 
പി.കെ ജമാല്‍ 
ഖുതുബ 


 http://www.youtube.com/watch?


v=rN_C6aNJsFA&list=PL


D2E3F8F68468C383&index=20&feature=plpp_video

2012, ജൂൺ 5, ചൊവ്വാഴ്ച

സഹോദരന്മാരെ ...പ്രവാചക തിരുമേനിയെ കുറിച്ചുള്ളജ. സലാം കൊടിയത്തൂര്‍ മലയാളത്തില്‍ ടബ്ബ് ചെയ്ത 
"ദി മെസ്സേജ്" എന്ന വിശ്വപ്രസിദ്ധ സിനിമ കാണാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ താഴെ വാക്കുകള്‍ YOUTUBE ള്‍ ടൈപ്പ് ചെയ്യുക.

http://www.youtube.com/watch?v=CNw3Rqahuhs&feature=g-all-u&context=G2ee2935FAAAAAAAAEAA

2012, ജൂൺ 3, ഞായറാഴ്‌ച

വല്ലാത്ത ഹൃദയസ്പര്‍ശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ഒരു പ്രഭാഷണം. മഅദനിയുടെ വളര്‍ന്നുവരുന്ന ശിഷ്യന്‍റെ ഈ പ്രഭാഷണമൊന്നു കേട്ടുനോക്കു.. നിങ്ങളുടെ കണ്ണുകളും നിരയാതിരിക്കില്ല...! വിഷയം: തിരുനബി വഫാതും വസിയ്യത്തും




 http://www.youtube.com/watch?v=G0KSTIclbbw 


http://www.youtube.com/watch?v=Z07fZUQiLOg