2014, ജൂൺ 7, ശനിയാഴ്‌ച

നല്ല ചിത്രം 

ഫേസ് ബുക്കിൽ നിന്ന് ..

മാതൃഭൂമി ന്യൂസിലെ ഹർഷന്റെ വരികൾ...........

മനുഷ്യക്കടത്ത്.....ഒലക്കേടെ മൂട്.


ടിക്കറ്റെടുക്കാതെ ട്രെയിനിൽ കുട്ടികളെ കൊണ്ടുവന്നത്,

കൃത്യമായി രേഖകൾ ഹാജരാക്കാതിരുന്നത്,

രേഖകൾ ഉള്ളവർക്ക് ഒരുദ്യോഗസ്ഥൻ തന്നെ സാക്ഷ്യപത്രം നൽകിയത് 

...എന്നിങ്ങനെ എല്ലാ ക്രമക്കേടുകളും വീഴ്ചകളും അന്വേഷിക്കണം.

പക്ഷേ....
ദാരിദ്ര്യത്തിന്റെ പരമകോടിയിൽ, ഒരുത്തനെങ്കിൽ ഒരുത്തൻ ..രക്ഷപെടട്ടെ 
എന്നു കരുതി മക്കളെ കേരളത്തിലേക്ക് അയക്കുന്നത് 
തെറ്റാകുന്നതെങ്ങനെ.?.ആയിരമോ ആയിരത്തഞ്ഞൂറോ ഫീസായോ 
കമ്മീഷനായോ കൊടുത്താൻ അവന്റെ അന്നവും വസ്ത്രവും 
വിദ്യാഭ്യാസവും നടന്നുകിട്ടും എന്ന സാധ്യത മലയാളിക്ക് 
വലുതല്ലായിരിക്കും.ബംഗാളിലെയും ജാർഖണ്ഡിലെയും ബീഹാറിലെയും 
മുസ്ലിം സമൂഹത്തിന് അത് ചെറുതല്ലാത്ത വാഗ്ദാനമാണ്.
അസമിലും ഒഡീഷയിലും ഉള്ളവന് കേരളം ഗൾഫാകുന്നത് അവിടെ സ്വപ്നം 
കാണാനാവാത്തത് ഇവിടെ കിട്ടുന്നതുകൊണ്ടുതന്നെയാണ്.
പാലക്കാട്ട് വണ്ടിയിറങ്ങിയ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് 
ആശങ്കപ്പെടുന്നവന് അവരുടെ ഭൂതകാലം എങ്ങനെയായിരുന്നെന്ന് 
മനസ്സിലാക്കാനും ബാധ്യതയുണ്ട്.മലയാളമെങ്കിൽ മലയാളം അവരും 
പഠിക്കട്ടെ എന്റെ ചങ്ങാതിമാരെ.
ഏതുസംഘടന നടത്തുന്ന ഏതു പ്രസ്ഥാനത്തിലാണ് 
ക്രമക്കേടില്ലാത്തത്.അതൊന്നും അന്വേഷിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ..?
മക്കളെ അന്യദേശത്ത് പഠിപ്പിക്കാൻ ഇടനിലക്കാർക്ക് കമ്മീഷൻ കൊടുക്കുന്ന 
എത്ര മലയാളികളുണ്ട്..
അതൊക്കെ മനുഷ്യക്കടത്താണോ..?
കങ്കാണിമാർക്ക് കമ്മീഷൻ കൊടുത്ത് നമ്മൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന 
അന്യസംസ്ഥാന തൊഴിലാളികൾ എത്ര ലക്ഷം വരും ...അത് മനുഷ്യക്കടത്തല്ലേ..?
അണ്ണാച്ചി തരുന്ന പോത്തിറച്ചീം കോഴിയിറച്ചീം അണ്ണാക്കിലേക്ക് തള്ളി 
ചുമ്മാതിരിക്കുമ്പോ തോന്നുന്ന ഏനക്കേടിന്റെ പേരല്ല ഭീകരവാദം....
മനുഷ്യക്കടത്ത്.....ഒലക്കേടെ മൂട്.



അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തിലെ 

അനാഥാലയത്തിലേക്ക് കൊണ്ടുവന്നതിനെ 

ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 

പ്രശ്‌നങ്ങളുടെ ഉള്ളറകള്‍ തേടുന്നു അടയാളം…


http://www.reporterlive.com/2014/06/02/105898.html



"ഉത്തരേന്ത്യയിലെ അനാഥ വിദ്യാർത്ഥികളെ 

തീവ്രവാദ ചാപ്പകുത്താൻ അനുവദിക്കില്ല"

സോളിഡാരിറ്റി പാലക്കാട്‌ സംഘടിപ്പിച്ച ബഹുജന 

സംഗമം പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ 

ഉൽഘാടനം ചെയ്യുന്നു....













അനാഥാലയങ്ങള്‍ ആര്‍ദ്രതയുടെ പച്ചപ്പുതന്നെയാണ്.
തീര്‍ച്ചയായും അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടണം. അവിടത്തെ കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ ജീവിതമുണ്ടോ, നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, മറ്റേതെങ്കിലും ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയമാവുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാം. അനാഥരുടെ പേരില്‍ ചൂഷണം നടത്തുന്ന അനാഥാലയങ്ങളെ ശിക്ഷിക്കാം. പക്ഷേ, അനാഥാലയങ്ങളെ മുഴുവന്‍ കരിമ്പട്ടികയില്‍പെടുത്തി ശിക്ഷിച്ചുകൂടാ. വിശക്കുന്ന വയറിനുമേല്‍ ഝാര്‍ഖണ്ഡിന്‍െറയും കേരളത്തിന്‍െറയും അതിര്‍ത്തി വരക്കരുത്. അത് പാപമാണ്. അനാഥനെ ചാപ്പകുത്തി തോല്‍പിക്കുകയുമരുത്. അപരനെ വെറുക്കുന്ന ഹിന്ദുത്വം സൗമ്യമായി ഇന്ത്യയെ ഗ്രഹിക്കുന്നു. അനാഥാലയ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം (ബുദ്ധിജീവിസമൂഹവും) കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നത് ഖേദകരമാണ്. മുസല്‍മാന്‍െറ മാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണരുത്. അവഗണനയും നീതിനിഷേധവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നമാണ്. കരയുന്ന കുഞ്ഞിന്‍െറ കണ്ണിലും മുസല്‍മാനെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെങ്കില്‍ ആര്‍ദ്രത എന്ന വാക്കിന് എന്ത് അര്‍ഥമാണ് ഉണ്ടാവുക?
( പി.സുരേന്ദ്രൻ -മാധ്യമം )

Special Edition (Part 1) @ http://youtu.be/g_XkG4ADZv4
Special Edition (Part 2) @ http://youtu.be/tU7ap4G01Hk
Special Edition (Part 3) @ http://youtu.be/iIpopuT0arI

അനാഥനെ ചാപ്പകുത്തി തോല്‍പിക്കരുത്


പി. സുരേന്ദ്രന്‍ - മാധ്യമം 


അസമിലെ വംശീയ കലാപത്തിനുശേഷം വടക്കുകിഴക്കന്‍ മേഖലയിലേക്ക് നടത്തിയ യാത്രക്കിടയില്‍ കേരളത്തില്‍ ജോലിചെയ്യുന്ന അസംകാരനായ ചെറുപ്പക്കാരനെ പരിചയപ്പെട്ടതോര്‍ക്കുന്നു. കേരളത്തില്‍ അവന്‍ പണിചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നന്നായി മലയാളം സംസാരിക്കും. കാര്യമായ വിദ്യാഭ്യാസം അവനില്ല. നിത്യദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ് അവനെ കേരളത്തിലത്തെിച്ചത്. മുസല്‍മാനാണവന്‍. കേരളത്തില്‍ ഒരു മദ്റസയുടെ അടുത്തുള്ള ലോഡ്ജിലാണ് താമസിക്കുന്നത്. മദ്റസയിലേക്ക് പോകുന്ന കുട്ടികളെ അസൂയയോടെ നോക്കുമെന്നാണവന്‍ പറഞ്ഞത്. കുട്ടിക്കാലത്ത് അത്തരമൊരു സൗഭാഗ്യം അവനുണ്ടായില്ല. അവനു മാത്രമല്ല, തന്‍െറ ദേശത്തെ മുസ്ലിം കുട്ടികളുടെയൊക്കെ അവസ്ഥ അതുതന്നെ. മുസ്ലിം നാമധാരികള്‍ മാത്രമായി അവരൊക്കെ ചേരികളില്‍ കിടന്നു വളര്‍ന്നു. വിശപ്പിലും ദാരിദ്ര്യത്തിലും ആണ്ടുപോയവര്‍ക്ക് ജനിച്ച മതത്തെപ്പോലും അറിയാന്‍ പറ്റിയില്ല. കേരളത്തില്‍ വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥനക്കായി പോകുന്ന പള്ളിയും അവന് വിസ്മയമായിരുന്നു. അത്തരം പള്ളികളും അവന്‍ കണ്ടിട്ടില്ല. വംശീയ കലാപങ്ങളുടെ വേരുകള്‍ കിടക്കുന്നത് ദാരിദ്ര്യത്തിലും അരക്ഷിതാവസ്ഥയിലുമാണ്. സ്വന്തം ദൈന്യത്തിന്‍െറ കാരണക്കാരന്‍ ഭരണകൂടവും വ്യവസ്ഥയുമാണ് എന്ന് തിരിച്ചറിയേണ്ടതിനു പകരം ദരിദ്രരായ മറ്റൊരു വംശത്തില്‍ ആരോപിക്കപ്പെടുമ്പോള്‍ ഇത്തരം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും. കൊല്ലുന്നവരും ചാവുന്നവരും ഒരേ ദാരിദ്ര്യം പങ്കിടുന്നവര്‍. അസമിലെയും കേരളത്തിലെയും മുസ്ലിം ജീവിതം താരതമ്യപ്പെടുത്തിക്കൊണ്ട് ആ ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു: ‘എനിക്ക് കേരളത്തില്‍നിന്ന് കല്യാണം കഴിക്കാന്‍ പറ്റുമോ ചേട്ടാ. എന്‍െറ മക്കളെങ്കിലും നല്ല മദ്റസകളില്‍ പഠിക്കട്ടെ.’
ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുന്ന കുട്ടികളെ കേവല സാങ്കേതികതയുടെ പേരില്‍ തടഞ്ഞുനിര്‍ത്തി ചാപ്പകുത്തുകയും മനുഷ്യക്കടത്തായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അസം ചെറുപ്പക്കാരനെ ഞാന്‍ വെറുതെ ഓര്‍ത്തുപോയി. മനുഷ്യന്‍െറ എല്ലാ പ്രവാസവും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയായിരുന്നു. മരുഭൂമി താണ്ടുന്നത് മരുപ്പച്ചയിലെ വെള്ളവും ഈന്തപ്പനയും പ്രതീക്ഷിച്ചാണ്. ചിലപ്പോള്‍ കണ്ടത്തൊം; കണ്ടത്തൊതിരിക്കാം. പക്ഷേ, നിങ്ങള്‍ എന്തിന് പ്രവാസികളാവുന്നു എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ലോകത്തെ ഏതു ദേശത്ത് പാര്‍ക്കുന്നവരും എന്നോ ഒരിക്കല്‍ മറ്റേതോ ദേശത്തുനിന്ന് വന്നവരാവും. അതിര്‍ത്തികളൊക്കെ പിന്നെയെന്നോ പിറന്നതല്ളേ? ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്നു പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്‍െറ ഭാഗമായിനിന്നുകൊണ്ടാണ് ബഹുമാന്യനായ രമേശ് ചെന്നിത്തല ഝാര്‍ഖണ്ഡിലെ അനാഥക്കുട്ടികള്‍ എന്തിന് കേരളത്തിലേക്ക് പഠിക്കാന്‍ വരണം എന്നു ചോദിക്കുന്നത്. ഈ ചോദ്യത്തിന്‍െറ വേരുകള്‍ കിടക്കുന്നത് വംശീയതയിലാണ്. എന്തിനാണ് ബംഗാളികളും അസമികളുമൊക്കെ കേരളത്തിലേക്ക് തൊഴില്‍തേടി വരുന്നത് എന്നും നമുക്ക് ചോദിച്ചുതുടങ്ങാം. പക്ഷേ, മറ്റൊന്നുകൂടി ഓര്‍ക്കണം. കേരളത്തിലെ ആളുകള്‍ ഗള്‍ഫിലേക്ക് തൊഴില്‍ തേടി വരുന്നതെന്തിനാണ് എന്ന് ആ രാജ്യത്തെ പൗരന്മാരായ അറബികള്‍ ചോദിച്ചാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? അസമിന്‍െറയും ബംഗാളിന്‍െറയും അവസ്ഥതന്നെയാവും അപ്പോള്‍ കേരളത്തിനും. ജീവികള്‍ക്കൊക്കെയും വേണമല്ളോ മറ്റു ജീവികള്‍ തന്‍ സഹായം എന്ന് ബെര്‍തോള്‍ഡ് ബ്രഹ്ത് എഴുതിയിട്ടുണ്ട്. അവനവന്‍ ആത്മനിര്‍വൃതിക്ക് ആചരിക്കുന്നതൊക്കെ അപരന്‍െറ സൗഖ്യത്തിനായി വരേണം എന്ന കാഴ്ചപ്പാടില്‍നിന്നുതന്നെയാണ് അനാഥാലയങ്ങള്‍ പിറക്കുന്നത്. അനാഥന്‍െറ സംരക്ഷണം പുണ്യപ്രവൃത്തിയായി മുസ്ലിംകള്‍ കാണുന്നു. അതവര്‍ക്ക് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭൗതികമായ അളവുകോലുകൊണ്ട് ഈ പ്രവൃത്തിയെ അളക്കാനും പാടില്ല. യത്തീമുകളെ സംരക്ഷിക്കുകയെന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. യതീം എന്ന വിവക്ഷ മാതാവും പിതാവും നഷ്ടപ്പെട്ട കുഞ്ഞ് എന്ന അര്‍ഥത്തില്‍ മാത്രമല്ല, രക്ഷിതാക്കള്‍ ഉണ്ടായിരിക്കത്തെന്നെ പട്ടിണിയെന്ന അനാഥത്വമുണ്ടാവാം. പഠിക്കാന്‍ മാര്‍ഗമില്ലാത്തതിന്‍െറ അനാഥത്വമുണ്ടാവാം. ഭരണകൂടത്തിന്് ഈ അനാഥത്വം പരിഹരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ആരെങ്കിലുമൊക്കെ അത് ഏറ്റെടുക്കേണ്ടേ? മതവിശ്വാസം അനാഥന്‍െറ സംരക്ഷണത്തിന് നിര്‍ബന്ധിക്കുമെങ്കില്‍ അത് നല്ലതല്ളേ? സത്യം പറയട്ടെ, രമേശ്ജിയുടെ സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തുനിന്ന് 10 കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഞാന്‍ പഠിപ്പിക്കുമായിരുന്നു. പുണ്യപ്രവൃത്തി ചെയ്യുമ്പോള്‍ എന്തിനാണ് രാജ്യത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും അതിര്‍ത്തികളെപ്പറ്റി ആലോചിക്കുന്നത്. വിശ്വമാനവന്‍ എന്നതല്ളേ നമ്മുടെയൊക്കെ കാഴ്ചപ്പാട്. ഇറ്റലിക്കാരി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയാവുന്നത് അതുകൊണ്ടല്ളേ. ഝാര്‍ഖണ്ഡിലെ ദരിദ്രരായ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുന്നതെന്തിനാണ് എന്ന് ചോദിക്കുന്നതിനു പകരം സ്വതന്ത്ര ഭാരതത്തില്‍ അത്തരമൊരു അവസ്ഥ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് അന്വേഷിക്കേണ്ടത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലേക്ക് ഇന്ത്യക്കാരെ കയറ്റിനിര്‍ത്താന്‍ യത്നിച്ചപ്പോള്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്‍െറ അളവ് കണ്ടത്തൊന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചില്ല. വിശന്നുകരയുന്ന കുഞ്ഞുങ്ങളുടെ കണ്ണിലേക്കുകൂടി നോക്കിക്കൊണ്ടാണ് ദാരിദ്ര്യം ഒരു മനോഭാവമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ദരിദ്രന്‍െറ ആവശ്യമെന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിന്‍െറ ദുരന്തമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയതലത്തില്‍ ഏറ്റുവാങ്ങിയത്. ബംഗാളിലും അസമിലുമൊക്കെ യാത്ര ചെയ്താലറിയാം ദാരിദ്ര്യത്തിന്‍െറ ആഴം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകര്‍ ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് മുസ്ലിംകളോടും ദലിതുകളോടുമാണ്. പശ്ചിമബംഗാളിലെ മുര്‍ശിദാബാദ് ജില്ലയിലൊക്കെ മനുഷ്യനായി അന്തസ്സോടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. ദലിത് വിഭാഗങ്ങളുടെ അവസ്ഥയും അങ്ങനെയൊക്കത്തെന്നെ. കുതുബുദ്ദീന്‍ അന്‍സാരിയെ കേരളത്തില്‍ എഴുന്നള്ളിച്ച് നടന്ന സി.പി.എം മൂന്നു പതിറ്റാണ്ടിലേറെക്കാലം കുതുബുദ്ദീന്‍െറ വംശത്തോട് ബംഗാളില്‍ ചെയ്തതെന്താണെന്നുമറിയണം. ഒരു വംശത്തോട് ചെയ്ത നീതിനിഷേധത്തിന്‍െറയും നെറികേടിന്‍െറയും ഫലമായാണ് അബ്ദുര്‍റസാഖ് മൊല്ല സി.പി.എം വിട്ടുപോയത്. ഒരിടത്തും പരിഗണന ലഭിക്കാതെപോയ ബംഗാളിലെ ദരിദ്രരായ മുസ്ലിംകള്‍ അവരുടെ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടി കേരളത്തിലെ അനാഥാലയങ്ങളെ ആശ്രയിച്ചുവെങ്കില്‍ അതെങ്ങനെ കുറ്റകൃത്യമാവും? തീര്‍ച്ചയായും ബംഗാളില്‍നിന്നോ അസമില്‍നിന്നോ ഝാര്‍ഖണ്ഡില്‍നിന്നോ ഉള്ള കുട്ടികള്‍ക്ക് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വരേണ്ട ആവശ്യമില്ലാത്ത സാഹചര്യംതന്നെയാണ് സൃഷ്ടിക്കപ്പെടേണ്ടത്. അതിന് ഭരണകൂടങ്ങള്‍ക്ക് കെല്‍പില്ളെങ്കില്‍ ദാരിദ്ര്യം, അവഗണന തുടങ്ങിയ മഹാസത്യങ്ങള്‍ മൂടിവെച്ച് യതീംഖാനകളെ കല്ളെറിയാന്‍ പോകരുത്. വിഭജനാനന്തരം രൂപംകൊണ്ട ആഴമേറിയ മുസ്ലിം വിരോധം വടക്കേ ഇന്ത്യന്‍/വടക്കുകിഴക്കേ ഇന്ത്യന്‍ മുസല്‍മാന്‍െറ പാര്‍ശ്വവത്കരണത്തിന് ഒരു കാരണംതന്നെയാണ്. കാലമേറെ ചെന്നിട്ടും വെറുപ്പ് അങ്ങനത്തെന്നെ ശേഷിക്കുന്നു. യതീംഖാനകള്‍ ഉണ്ടായതുകൊണ്ടു മാത്രം കൈമോശം വന്നു എന്നു കരുതിയ ജീവിതം തിരിച്ചുകിട്ടിയ കുട്ടികളെ എനിക്കറിയാം. അനാഥാലയങ്ങള്‍ ആര്‍ദ്രതയുടെ പച്ചപ്പുതന്നെയാണ്.
തീര്‍ച്ചയായും അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടണം. അവിടത്തെ കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ ജീവിതമുണ്ടോ, നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, മറ്റേതെങ്കിലും ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയമാവുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാം. അനാഥരുടെ പേരില്‍ ചൂഷണം നടത്തുന്ന അനാഥാലയങ്ങളെ ശിക്ഷിക്കാം. പക്ഷേ, അനാഥാലയങ്ങളെ മുഴുവന്‍ കരിമ്പട്ടികയില്‍പെടുത്തി ശിക്ഷിച്ചുകൂടാ. കേരളത്തില്‍ മാധ്യമങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കണ്ണുകള്‍ സദാ തുറന്നിരിക്കുന്നതിനാല്‍ യതീംഖാനകളെ മുന്‍നിര്‍ത്തിയുള്ള ചൂഷണങ്ങള്‍ കുറവായിരിക്കും. രാജ്യത്ത് ധാരാളം അഴിമതി നടക്കുന്നു എന്നുവെച്ച് രാജ്യമേ വേണ്ട എന്ന് നമ്മള്‍ പറയാറില്ലല്ളോ. അനാഥത്വമില്ലാത്ത വ്യവസ്ഥയാണ് രൂപപ്പെടേണ്ടത്. മുസ്ലിം സമുദായം അവരുടെ സമുദായത്തിന്‍െറയെങ്കിലും അനാഥത്വത്തെ ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നുവെങ്കില്‍ അത് ശ്ളാഘിക്കപ്പെടുകയാണ് വേണ്ടത്. ഈ ദൗത്യം എന്തായാലും എസ്.എന്‍.ഡി.പിയോ എന്‍.എസ്.എസോ ഏറ്റെടുക്കാന്‍ ഇടയില്ലല്ളോ. ഓരോ ജനസമൂഹവും ദരിദ്രരെ ഇല്ലാതാക്കാനുള്ള വഴി തേടട്ടെ. സര്‍ക്കാറിനോ അത് സാധിക്കുന്നില്ല. എങ്കില്‍ പിന്നെ ആരെങ്കിലും ആ ദൗത്യം ഏറ്റെടുക്കട്ടെ. അഗതിസംരക്ഷണം ഒരു പുണ്യപ്രവൃത്തിയായി കാണുന്നവര്‍ക്ക് ലോകത്തെവിടെനിന്നും അഗതികളെ ദത്തെടുത്ത് സംരക്ഷിക്കാന്‍ അവകാശമുണ്ട്. വിശക്കുന്ന വയറിനുമേല്‍ ഝാര്‍ഖണ്ഡിന്‍െറയും കേരളത്തിന്‍െറയും അതിര്‍ത്തി വരക്കരുത്. അത് പാപമാണ്. അനാഥനെ ചാപ്പകുത്തി തോല്‍പിക്കുകയുമരുത്. അപരനെ വെറുക്കുന്ന ഹിന്ദുത്വം സൗമ്യമായി ഇന്ത്യയെ ഗ്രഹിക്കുന്നു. അനാഥാലയ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം (ബുദ്ധിജീവിസമൂഹവും) കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നത് ഖേദകരമാണ്. മുസല്‍മാന്‍െറ മാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണരുത്. അവഗണനയും നീതിനിഷേധവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നമാണ്. കരയുന്ന കുഞ്ഞിന്‍െറ കണ്ണിലും മുസല്‍മാനെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെങ്കില്‍ ആര്‍ദ്രത എന്ന വാക്കിന് എന്ത് അര്‍ഥമാണ് ഉണ്ടാവുക?

പശ്ചിമബംഗാളിലെ ബെല്‍ഡങ്കയില്‍ കണ്ട, ടെലിഫോണ്‍ കേബിളിന് കുഴിയെടുക്കുന്ന പത്തു വയസ്സുകാരനും ബിഹാറിലെ മുസഫര്‍പൂരില്‍ റോഡരികിലെ പഞ്ചറടക്കുന്ന കടയില്‍ രാത്രി 8 മണി സമയത്തും ലോറിയുടെ വലിയ ടയര്‍ അഴിച്ചെടുക്കുന്ന പന്ത്രണ്ടുവയസ്സുകാരനും ഉത്തര്‍പ്രദേശിലെ മിലങ്ങ് പല്ലുപുരയില്‍ ഇഷ്ടികക്കളത്തിലേക്ക് മണ്ണു ചുമക്കുന്ന പത്തു വയസ്സ് തികഞ്ഞിട്ടില്ലാത്ത കൊച്ചു പയ്യനും ഇന്ത്യയെ അറിയുന്നവര്‍ക്ക് അപൂര്‍വ കാഴ്ചയല്ലെങ്കിലും എന്റെ കണ്ണുകളെ ഈറനണിയിക്കുകയുണ്ടായി................
സൈക്കിള്‍ റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്നവര്‍
http://www.prabodhanam.net/detail.php?cid=3183&tp=1



യതീംഖാനയിലെ കുട്ടികളെ നാട്ടിലേക്ക്‌ തിരിച്ചയച്ചു.

തിരിച്ചയക്കുന്നതിനു മുന്നേ അവരുടെ അവസാന അവയവം കൂടി കടിച്ച്‌ പറിക്കുന്ന അതിധാരുണമായ ഒരു രംഗം നോക്കൂ...

ഈ രംഗം നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌ എത്രമാത്രം ഭീകരമാണു ഈ മനുഷ്യക്കടത്ത്‌ എന്നും അവയവ വിൽപ്പന എന്നും..

ഇനി അവർ ഏതേലും അഴുക്ക്‌ ചാലിൽ കിടന്ന് പഠിച്ച്‌ വളർന്ന് വലിയ വലിയ ഇഷ്ടികകൾ നിർമ്മിക്കുന്ന എഞ്ചിനീയർമ്മാരായി വളർന്ന് രാജ്യത്തിന്റെ യശസ്‌ വീണ്ടും ഉയരത്തിലെത്തിക്കും.

ഇപ്പോൾ അഴുക്ക്‌ ചാലിൽ കിടന്നു പടിച്ച്‌ വളരുന്നതിൽ രാജ്യം മുൻ നിരയിലാണല്ലോ...