2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

                      കാലിക്കറ്റ് വാഴ്സിറ്റി


   തകരുന്നത് നിരപരാധികളായ വിദ്യാര്‍ഥികളുടെ 

                            ഭാവിയാണ്

കലാലയങ്ങളുടെയും വിദ്യാര്‍ഥികളുടെയും എണ്ണംകൊണ്ട് കേരളത്തില്‍ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്തംഭിച്ചിട്ട് ദിവസങ്ങളായി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകളെ വഞ്ചിച്ചുകൊണ്ട് അവിടെ സ്വേച്ഛാഭരണവും വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വടംവലികളും ആള്‍ക്കൂട്ടഭരണവും താണ്ഡവമാടുകയാണ്. സമരത്തിന് കാരണക്കാരായവര്‍ക്കോ അത് നടത്തിക്കുന്നവര്‍ക്കോ നടത്തുന്നവര്‍ക്കോ കാര്യമായൊന്നും നഷ്ടപ്പെടാനില്ലാത്തതും എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്നതുമായ ആഭാസങ്ങള്‍ വിദ്യാഭ്യാസ കേന്ദ്രത്തെയാകെ പിടിച്ചുലച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. നവംബറില്‍ നടക്കേണ്ട പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയാണ്. ഇക്കൊല്ലത്തെ പരീക്ഷാ കലണ്ടര്‍ ഇതോടെ അട്ടിമറിഞ്ഞു. മഹാഭൂരിപക്ഷം ജീവനക്കാരും അനിശ്ചിതകാല പണിമുടക്കിനിറങ്ങിയതോടെ അഫിലിയേറ്റഡ് കോളജുകളിലേതടക്കമുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളും കുറെ തടസ്സപ്പെടും. സമരത്തിനു മുമ്പുതന്നെ യൂനിവേഴ്സിറ്റിയുടെ ഭരണനേതൃത്വത്തില്‍ വലിയ ശൂന്യതയാണുണ്ടായിരുന്നത്. ഇതെല്ലാം മലബാറിലെ വളരെ വലിയ വിദ്യാര്‍ഥിസമൂഹത്തെയാണ് അന്തിമമായി ബാധിക്കുക. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഇത് സൃഷ്ടിച്ച ആശങ്ക സര്‍ക്കാറിനും മനസ്സിലായ മട്ടില്ല.
കാര്യങ്ങള്‍ ഇത്രത്തോളം കുത്തഴിഞ്ഞതില്‍ വൈസ് ചാന്‍സലര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഭരണരംഗത്ത് വ്യക്തിവൈരാഗ്യത്തിന് സ്ഥാനമുണ്ടായിക്കൂടാത്തതാണ്. ഭരണമെന്നാല്‍ ഉത്തരവുകളും ഫയല്‍വാഴ്ചയും മാത്രമല്ല, മനുഷ്യബന്ധങ്ങള്‍കൂടിയാണെന്ന് തിരിച്ചറിയാതിരുന്നാല്‍ അത് അപകടം ചെയ്യും.
തീരുമാനങ്ങളുടെ നിയമസാധുത മാത്രമല്ല, അവയുടെ ഒൗചിത്യവും നീതിനിഷ്ഠയും ഭരണീയര്‍ക്കുകൂടി ബോധ്യപ്പെടുമ്പോഴാണ് ഭരണം മികവുറ്റതാവുക. ഇതില്‍ വി.സിക്ക് വീഴ്ചപറ്റിയിട്ടുണ്ട്. തിരുത്താനായി ലഭിച്ച അവസരങ്ങള്‍ അദ്ദേഹം വേണ്ടത്ര ഉപയോഗപ്പെടുത്തിയുമില്ല. അതേസമയം, യൂനിവേഴ്സിറ്റി ജീവനക്കാരെ ഇപ്പോള്‍ ഭരിക്കുന്നത് യൂനിവേഴ്സിറ്റിയോടുള്ള ഗുണകാംക്ഷയോഭരണനടത്തിപ്പ് കാര്യക്ഷമമാകണമെന്ന താല്‍പര്യമോ അല്ല; യൂനിവേഴ്സിറ്റിയുടെ തുടക്കം മുതല്‍ അതിനെ നശിപ്പിക്കാന്‍ തുടങ്ങിയ ട്രേഡ് യൂനിയന്‍ വാഴ്ച അഭംഗുരം തുടരണമെന്ന വാശിയാണ്. പണിമുടക്ക് തീര്‍പ്പാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ നടത്തിയ ശ്രമങ്ങളോട് അവര്‍ സഹകരിച്ചില്ല. വി.സിയോട് കണക്കു തീര്‍ക്കുമ്പോള്‍ പരിക്കേല്‍ക്കുന്നത് വിദ്യാര്‍ഥികള്‍ക്കാണ് എന്ന് അറിയാഞ്ഞിട്ടല്ല. വി.സിയുടെ നിലപാടുകള്‍ ദോഷംചെയ്യുന്നുണ്ട്; അതേസമയം, യൂനിയനുകളുടെ ഗര്‍വും രാഷ്ട്രീയക്കളികളും കൂടുതല്‍ സ്ഥായിയായ പരിക്കേല്‍പിക്കുന്നുമുണ്ട്. ഒന്ന് ഒന്നിന് വളമാകുമ്പോള്‍ തകരുന്നത് നിരപരാധികളായ വിദ്യാര്‍ഥികളുടെ ഭാവിയാണ്.

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ബലിപെരുന്നാളിന്റെ ആകത്തുക


 ഈദ്‌ ആശംസകൾ







ത്യാഗത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ 

ബലിപെരുന്നാൾ,ഇബ്രാഹിം നബിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് 

ജീവിക്കാനുള്ള സന്നേശം കൂടി നമുക്ക് നൽകുന്നു .....!!
അന്ധവിശ്വസവും , അനാചാരവും എതിർത്ത് ആത്മാഭിമാനത്തോടെ 

ജീവിക്കാൻ നാം പ്രതിജ്ഞ എടുക്കണം ....!!

സ്വതന്ത്രമായി നാം പെരുന്നാൾ ആഘോഷിക്കൊമ്പോൾ തന്നെ 

ലോകത്ത് 

നമ്മിൽ ൽ പെട്ട പലരുടെയും ഈദ്‌ അധിനിവേശത്തിനെതിരെ 

പോരാട്ടത്തിലും.................... , സൈനിക അട്ടിമറി ക്കെതിരെ 

സനതിയില്ല സമരത്തിലും............... ,ജീവിക്കാനുള്ള 

അവകാശത്തിനായി കഠിന പരിശ്രമാതിലും ..........., 

സത്യത്തിന്റെ വക്താക്കൾ ആയതിനാൽ 

ജൈലുകളിലും............................. ,അടിമ ചങ്ങലകളിൽ 

നിസ്സഹായതയുടെ വീർപ്പുമുട്ടലിലും ............കരാര് 

പൂര്ത്തിയാക്കി ........ അല്ലാഹുവിന്റെ സൌധതിലും 

,..............ആണ് ,അവരെ മറന്നു കൊണ്ടുള്ള ഈദ്‌ അത് നമ്മെ 

തന്നെ മറന്നു കൊണ്ടുള്ള ഈദ്‌ ആണ് .............



 ഈദ്‌ ആശംസകൾ

ബലിപെരുന്നാളിന്റെ ആകത്തുക

രിത്രത്തിലെ ആദര്‍ശ തീക്ഷ്ണതയുള്ള ഒരു പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന സ്മരണകളുയര്‍ത്തുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഇബ്‌റാഹീം  നബിയുടെ നേതൃത്വമായിരുന്നു ആ പ്രസ്ഥാനത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയത്. 
 
ഇബ്‌റാഹീം എങ്ങനെ നേതാവായി എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരമിതാണ്: ''ചില ആഹ്വാനങ്ങളാല്‍ ഇബ്‌റാഹീമിനെ നാം പരീക്ഷിച്ചു. എല്ലാ ആഹ്വാനങ്ങള്‍ക്കും ഇബ്‌റാഹീം പൂര്‍ണമായ ഉത്തരം നല്‍കി. തുടര്‍ന്ന് ഞാനവനെ ജനനായകനായി നിശ്ചയിച്ചു'' (അല്‍ബഖറ 124). നായകത്വം ആദര്‍ശ നിഷ്ഠക്കുള്ള അംഗീകാരവും ക്രിയാത്മക ജീവിതത്തിന്റെ സാക്ഷാത്കാരവുമാണെന്ന മഹത്തായ സന്ദേശം ലോകത്തിന് കൈമാറുന്ന വിശുദ്ധ വേളയാണ് ബലിപെരുന്നാള്‍. കുടുംബാധിപത്യം, വംശാധിപത്യം, പട്ടാളാധിപത്യം തുടങ്ങിയ അധാര്‍മിക അധികാര സങ്കല്‍പങ്ങള്‍ ഈ 'ജനാധിപത്യ'(?) യുഗത്തിലും സജീവമായി നിലനിന്നുപോരുന്നത് കാണുമ്പോള്‍ ഇബ്‌റാഹീമിന്റെ നേതൃലബ്ധിയെക്കുറിച്ച ഖുര്‍ആനിക പ്രസ്താവം കൂടുതല്‍ പ്രസക്തമാവുകയാണ്.
 
'മക്കള്‍ക്കും നേതൃത്വം വേണം' (അല്‍ബഖറ 124) എന്ന് ഇബ്‌റാഹീം തുടര്‍ന്ന് ആവശ്യപ്പെടുന്നുണ്ട്. 'മക്കളില്‍ അക്രമികള്‍ക്ക് നല്‍കാനാവില്ല' (അതേ സൂക്തം) എന്ന് അല്ലാഹു മറുപടിയും പറയുന്നു. മക്കള്‍ രാഷ്ട്രീയത്തിന്റെയും കുടുംബാധിപത്യത്തിന്റെയും അടിവേരറുക്കുന്നതാണ് ആ പ്രസ്താവം. നേതാവ് ആരുടെയെങ്കിലും മകനോ മകളോ ആവുന്നതല്ല കാര്യം, ആദില്‍ (നീതിമാന്‍) ആകുന്നതാണ്; 'ളാലിം' (അക്രമി) ആകാതിരിക്കുന്നതാണ്. 'അക്രമികളെ ഞങ്ങളുടെ നേതാക്കളാക്കരുതേ' എന്ന് പ്രാര്‍ഥിക്കാന്‍ മുഹമ്മദ് നബിയും പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ഥനയിലെ രാഷ്ട്രീയം എന്ന് നമുക്കതിനെ വിളിക്കാം. മതത്തിലും ആത്മീയതയിലും രാഷ്ട്രീയമോ എന്ന് സംശയിക്കുന്നവര്‍ ഇന്നുമുണ്ടല്ലോ, അവര്‍ക്കെല്ലാമുള്ള സമഗ്ര മറുപടിയാണ് ബലിപെരുന്നാള്‍ സ്മരണ. മതവും ആത്മീയതയും നിയന്ത്രിക്കുന്ന നീതിയുടെ രാഷ്ട്രീയം ആഘോഷിക്കാനാണ് ബലിപെരുന്നാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നത്.
 
ആത്മീയ വിശുദ്ധിയുടെ ആഗോള ഗേഹമായ കഅ്ബയുടെ പുനര്‍ നിര്‍മാണവും പുനരുജ്ജീവനവുമാണല്ലോ ഇബ്‌റാഹീമീ ദൗത്യ പൂര്‍ത്തീകരണത്തിന്റെ പ്രധാന അടയാളം. ആ ആത്മീയ കേന്ദ്രത്തെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'ജനങ്ങളുടെ കേന്ദ്രവും അഭയ സ്ഥാനവും' എന്നാണ് (അല്‍ബഖറ 125). കപട ആത്മീയതയില്‍ 'ജനം' പുറത്തും 'ശൈഖ'ന്മാര്‍ അകത്തുമാണ്. അധികാര രാഷ്ട്രീയത്തില്‍ 'ജനം' ഭരണകൂടത്തിന്റെ ഇരകള്‍ മാത്രമാണ്. ഇവിടെയാണ് കഅ്ബയുടെ ആത്മീയതയും രാഷ്ട്രീയവും ജനകീയമായിത്തീരുന്നത്. കഅ്ബക്ക് ചുറ്റും 'റിസര്‍വ്ഡ്' ആയ ഒരു മുസല്ല പോലും ഇല്ല. കഅ്ബയുടെ കില്ല സ്പര്‍ശിക്കാനും ഹജറുല്‍ അസ്‌വദ് ചുംബിക്കാനുമുള്ള അവകാശം സുഊദിയിലെ രാജാവിനും സോമാലിയയിലെ അനാഥ ബാലനും തുല്യമാണ്. ഈ തുല്യതയെയാണ് നാം ആത്മീയതയിലെ ജനാധിപത്യം എന്ന് വിളിക്കുന്നത്. അതില്‍ നിന്നുതന്നെ ഉത്ഭവിക്കുന്നതാണ് രാഷ്ട്രീയത്തിലെ ജനാധിപത്യവും.
 
'നിര്‍ഭയത്വം' കഅ്ബയുടെ സന്ദേശമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അത് കേവലം ആശയമല്ല, കഅ്ബയില്‍ നടപ്പിലാക്കപ്പെടുന്ന പ്രായോഗിക പരിപാടി തന്നെയാണ്. 'ആരവിടെ പ്രവേശിച്ചോ അവന്‍ നിര്‍ഭയനായി' (ആലുഇംറാന്‍ 97) എന്നാണ് ഖുര്‍ആനിക പ്രഖ്യാപനം. മനുഷ്യന്‍ മാത്രമല്ല മിണ്ടാ പ്രാണികളും ചെടികളും കഅ്ബയുടെ പരിസരത്ത് സുരക്ഷിതമായിരിക്കുമെന്ന് പ്രവാചകനും ഉറപ്പ് നല്‍കുന്നു. 'നിര്‍ഭയ ഭവനം' എന്ന് പറഞ്ഞ് അവസാനിപ്പിക്കാതെ 'നിര്‍ഭയ രാജ്യം' എന്നുകൂടി പറയുന്നുണ്ട് ഖുര്‍ആന്‍ (അല്‍ബഖറ 126).
 
ഭയപ്പെടുത്തല്‍ പ്രധാന ഭരണരീതിയായി സ്വീകരിച്ച ആഗോള മുതലാളിത്തത്തിനെതിരെ ശക്തിപ്പെടേണ്ട വിപ്ലവ രാഷ്ട്രീയത്തിന്റെ മൂലാധാരമായി വര്‍ത്തിക്കേണ്ട കാഴ്ചപ്പാടാണിത്. അമേരിക്കയും ഇസ്രയേലും അറബ് ഏകാധിപതികളും ഇന്ത്യന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുമെല്ലാം ജനത്തെ ഭയപ്പെടുത്തി ഭരിക്കുന്നവരാണ്. നേരത്തെ നംറൂദും ഫറോവയും അങ്ങനെ തന്നെയാണ് നാട് ഭരിച്ചത്. നംറൂദിയന്‍ ഭരണകൂടത്തിന്റെ മുഖ്യ പ്രതിസ്വരം ഇബ്‌റാഹീം ഉയര്‍ത്തിയ നിര്‍ഭയത്വത്തിന്റെ രാഷ്ട്രീയമായിരുന്നുവെന്ന് ഇവിടെ ഓര്‍ക്കാം. ഈജിപ്തിലെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ഭയപ്പെടുത്തിയും വിരട്ടിയോടിച്ചും വെടിവെച്ചുമാണല്ലോ അമേരിക്കയുടെ വളര്‍ത്തുപുത്രന്‍ സീസി ആ നാട് ഭരിക്കുന്നത്. നമ്മുടെ നാട്ടിലെ പുതിയ മോഡിയവതാരവും ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ തന്നെയാണല്ലോ പ്രമോട്ട് ചെയ്യുന്നത്. പഴയ ഗുജറാത്തും പുതിയ മുസഫര്‍ നഗറും അതിന്റെ സാമ്പിള്‍ കാപ്‌സ്യൂളുകള്‍ മാത്രമാണ്. ഇവിടെയാണ് 'നിര്‍ഭയ രാഷ്ട്രീയം' എന്ന ദര്‍ശനം ജനകീയമാക്കേണ്ടതിന്റെ അനിവാര്യത ബലിപെരുന്നാള്‍ വിളിച്ചറിയിക്കുന്നത്.
 
ബലിപെരുന്നാളിന്റെ ആകത്തുക 'അല്ലാഹു അക്ബര്‍' എന്ന തക്ബീര്‍ ധ്വനിയില്‍ സംക്ഷേപിക്കപ്പെട്ടതാണ്. സമ്പൂര്‍ണ നിര്‍ഭയത്വത്തിന്റെ മുദ്രാവാക്യമാണത്. നംറൂദ് മുതല്‍ ഒബാമ വരെ, സീസി മുതല്‍ മോഡി വരെ എല്ലാവരും ചെറുതാണെന്ന മഹാ പ്രഖ്യാപനമാണത്. ആരെയും ഭയക്കാതെ മുന്നോട്ട് ഗമിക്കാന്‍ മുഴുവന്‍ പൗരസമൂഹത്തെയും ആത്മീയമായും രാഷ്ട്രീയമായും പ്രചോദിപ്പിക്കുന്ന തക്ബീര്‍ ധ്വനിയാണത്.
 
'സുഭിക്ഷത'യാണ് ബലിപെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു കാഴ്ചപ്പാട് (അല്‍ബഖറ 126). 'സുഭിക്ഷത' ആത്മീയത തുളുമ്പുന്ന പ്രാര്‍ഥനാ ഉള്ളടക്കമായി സ്വീകരിച്ചപ്പോള്‍ ഇബ്‌റാഹീം ഒരു ഉപാധിവെക്കുകയുണ്ടായി. 'വിശ്വാസികള്‍ക്ക്' എന്നതായിരുന്നു ആ ഉപാധി. അല്ലാഹു അത് തിരുത്തിയിട്ട് പറഞ്ഞു: 'അവിശ്വാസികള്‍ക്കും'. ദൈവികമായ ആ തിരുത്തിന്റെ കൂടി ആഘോഷമാണ് ബലിപെരുന്നാള്‍. എന്നാല്‍ വിശ്വാസികളില്‍ പലരും അത് മറന്നിരിക്കുന്നു. അതുകൊണ്ടാണല്ലോ പെരുന്നാളിന്റെ പ്രധാന ഭക്ഷണമായ 'ബലിമാംസം' അവിശ്വാസികള്‍ക്ക് ഹറാം ആണെന്ന പുരോഹിത ഫത്‌വക്ക് പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നത്. പുരോഹിതന്റെ ഫത്‌വയോ അല്ലാഹുവിന്റെ തിരുത്തോ ഏതാണ് ദീനെന്ന് ചോദിക്കുമ്പോള്‍ ഫത്‌വകളുടെ ചരിത്രരേഖകള്‍ ചികയുക എന്നതാണ് സമുദായത്തിന്റെ നടപ്പുശീലം. അപ്പോഴും അല്ലാഹുവിന്റെ തിരുത്ത് അവര്‍ ഓതിക്കൊണ്ടേയിരിക്കും! ആ തിരുത്തല്‍ പ്രസ്താവന ഓതിക്കൊണ്ടിരിക്കുമ്പോള്‍ പ്രസ്താവനയിലെ അക്ഷരമെണ്ണി ഓരോ അക്ഷരത്തിനും പത്ത് വീതം കൂലി കിട്ടുമെന്ന് മതോപദേശവും നടത്തും. ഈ ആഭാസങ്ങളോടൊന്നും വിട പറയാതെ എന്ത് പെരുന്നാളാണ് നാം ആഘോഷിക്കുന്നത്!
 
ജനകീയ സുഭിക്ഷതയുടേതായ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആത്മീയോര്‍ജ സമാഹരണം മാത്രമല്ല ബലിപെരുന്നാള്‍, അതിന്റെ കര്‍മ പരിപാടിയുടെ തുടക്കം കൂടിയാണ്. അതിനാലാണല്ലോ ഏറ്റവും ജനകീയ ഭക്ഷ്യവിഭവങ്ങളായ മൂരിയിറച്ചിയും പോത്തിറച്ചിയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നാലുനാള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള മൂന്ന് നാളുകളിലും (അയ്യാമുത്തശ്‌രീഖ്) അത് തുടരാനാണ് പ്രവാചക കല്‍പന. ബലിമാംസ വിതരണത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ നയപ്രഖ്യാപനം ചോരയും ഇറച്ചിയും അല്ലാഹുവിന് വേണ്ട, നിങ്ങളുടെ ജീവിത സൂക്ഷ്മതയാണ് പ്രധാനം എന്നാണ് (അല്‍ഹജ്ജ് 37). ഇറച്ചിയെന്ത് ചെയ്യണം എന്ന ചോദ്യത്തിനുള്ള ഖുര്‍ആന്റെ മറുപടി മതചടങ്ങുകള്‍ക്കായി നീക്കിവെക്കണമെന്നോ ആത്മീയാചാര്യന്മാര്‍ക്ക് സല്‍ക്കാരമൊരുക്കണമെന്നോ അല്ല. മറിച്ച് അത് നിങ്ങളുടെയും, ദരിദ്രരും ആലംബഹീനരുമായ നിങ്ങളുടെ സഹജീവികളുടെയും ഭക്ഷണമാണെന്നാണ് (അല്‍ഹജ്ജ് 28). ഈ ജനകീയ ഭക്ഷണത്തെ മത-സാമുദായിക അതിര്‍ വരമ്പുകളില്‍ തടഞ്ഞുവെക്കാന്‍ ആര്‍ക്കുമില്ല അധികാരം.
 
പെരുന്നാള്‍ നമസ്‌കരിക്കാനായി തെരുവിലിറങ്ങണം എന്നാണ് റസൂലിന്റെ ആഹ്വാനം. പള്ളിയുടെ അതിര്‍ വരമ്പ് ആര്‍ക്കെങ്കിലും നിയമപരമായി തടസ്സം നില്‍ക്കുന്നുവെങ്കില്‍ അവര്‍ക്കും പെരുന്നാള്‍ പ്രാപ്യമാകണമെന്നാണ് അതിന്റെ സാരം. ഒട്ടും ദുരൂഹതയില്ലാത്ത പെരുന്നാള്‍. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പാകത്തില്‍ പെരുന്നാള്‍ പ്രാര്‍ഥനയും പ്രസംഗവുമെല്ലാം ജനമധ്യത്തിലായിരിക്കണം. പ്രാര്‍ഥന കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും വീടുകളില്‍ സന്ദര്‍ശനം നടത്തലും ബന്ധങ്ങള്‍ പുതുക്കലുമാണ് പെരുന്നാള്‍. എന്തൊരു ജനകീയമായ സൗന്ദര്യമാണ് ഈ ഉത്സവത്തിന്!
 
പുതിയകാലത്ത് പെരുന്നാള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. ആസറും നംറൂദും വീണ്ടും ജനിക്കുന്നിടത്താണ് പെരുന്നാളിന്റെ വിപ്ലവസ്മൃതി നന്നായി ജ്വലിക്കേണ്ടത്. ഈജിപ്ഷ്യന്‍ ജനാധിപത്യ ചത്വരത്തില്‍ വെടിയുതിര്‍ക്കാന്‍ ശൈഖുല്‍ അസ്ഹര്‍ ഫത്‌വ ഇറക്കിയപ്പോള്‍ നംറൂദും ആസറും പുനര്‍ജനിച്ചിട്ടുണ്ട്. മോഡി 'അമ്മ'യുടെ കാല്‍ തൊട്ടപ്പോഴും, 'അമ്മ' ചാണ്ടിയുടെ മൂര്‍ധാവ് ചുംബിച്ചപ്പോഴും ആ പഴയ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്. അധികാരക്കൊതിയുടെ രാഷ്ട്രീയവും ഭൗതികാനന്ദം തേടിപ്പോകുന്ന പൗരോഹിത്യവും ഒരേ തൂവല്‍ പക്ഷികളാണ്. 'അമ്മ'യുടെ ആശ്രമത്തില്‍ ദര്‍ഗാ ശരീഫിലെ ഖലീഫ ആശംസക്കെത്തിയപ്പോള്‍ പുരോഹിത മുന്നണിയുടെ ഏകോദര സാഹോദര്യമാണ് പ്രകടമായത്.
 
മതത്തിന്റെ വിപ്ലവ പ്രാപ്തിയെ നാം കൂടുതല്‍ ജ്വലിപ്പിച്ച് നിര്‍ത്തേണ്ട പെരുന്നാളാണിത്. അധികാര രാഷ്ട്രീയത്തോടും പൗരോഹിത്യത്തോടും 'നോ കോംപ്രമൈസ്' പറയാതെ അത് സാധ്യമല്ല തന്നെ. ഇബ്‌റാഹീമിനെയും മുഹമ്മദിനെയും വേണ്ടാതായിരിക്കുന്നു അധികാരികള്‍ക്കും പുരോഹിതര്‍ക്കും. മുഹമ്മദിനെ വേണ്ടാതായവര്‍ക്ക് റസൂലിന്റെ മുടി വേണമെന്നുള്ളതാണ് കൂടുതല്‍ ലജ്ജാവഹം. റസൂലിനെ കച്ചവടം ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മികച്ച കച്ചവടച്ചരക്ക് എന്ന നിലക്ക് ആ തിരുനാമത്തിന്റെ പേരില്‍ വ്യാജമുടി നിര്‍മിച്ചെടുത്തത്. പൗരോഹിത്യം മതമല്ലെന്ന് പറയാനും മതത്തെ ആത്മാഭിമാനബോധത്തോടെ നെഞ്ചേറ്റാനും പുതിയ തലമുറയെ നാം ശീലിപ്പിക്കണം. അതിനുള്ള പരിശീലനക്കളരി കൂടിയാണ് ബലിപെരുന്നാള്‍. 

ദിവസം അഞ്ചു നേരം പള്ളിമിനാരങ്ങളില്‍ നിന്നുയരുന്ന ബാങ്കൊലികളിലും നമസ്‌കാരങ്ങളിലും നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു അക്ബര്‍ എന്ന മഹദ് വാക്യം തന്നെയാണ്, പെരുന്നാളിലെ 'തക്ബീറി'ന്റെയും പ്രധാന ഉള്ളടക്കം. ജീവിതത്തെക്കുറിച്ച വിശ്വാസിയുടെ കാഴ്ചപ്പാടും ആ ഒരു വാക്കില്‍ ഒളിഞ്ഞു കിടക്കുന്നു. ചെപ്പില്‍ വില പിടിച്ച മുത്തെന്ന പോലെ അന്യാദൃശമായ ഒരു ആശയ പ്രപഞ്ചവും ജീവിത ദര്‍ശനവുമാണ് അതിലടങ്ങിയിരിക്കുന്നത്. അല്ലാഹുവിനെക്കുറിച്ച വിശ്വാസിയുടെ മനസ്സിലെ ഉറച്ച ബോധ്യത്തെ അടയാളപ്പെടുത്തുന്ന ആ വാക്ക് ആശയവും അര്‍ഥവും ഗ്രഹിച്ച് ആത്മാര്‍ഥമായി ഉരുവിടുകയാണെങ്കില്‍ അത്യത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. 'മുസ്‌ലിംകളുടെ നാവുകള്‍ തക്ബീര്‍ മുഴക്കുമ്പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി അവര്‍ തിരിച്ചുവിട്ടേനെ' എന്ന ഡോ. മുസ്ത്വഫസ്സിബാഇയുടെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
അല്ലാഹു അക്ബര്‍ എന്ന് മനസ്സറിഞ്ഞ് വിളംബരം ചെയ്യുന്ന വിശ്വാസി എല്ലാ ദൈവേതര ശക്തികളോടും വ്യക്തികളോടുമുള്ള വിധേയത്വവും ആശ്രിതത്വവും അറുത്തുമാറ്റാന്‍ ബാധ്യസ്ഥനാണ്. തന്റെ നിലയും വിലയും, അസ്തിത്വവും വ്യക്തിത്വവും, ഭയവും നിര്‍ഭയത്വവും, രക്ഷയും ശിക്ഷയും അല്ലാഹുവിന്റെ മാത്രം തീരുമാനത്തിന് വിധേയമാണെന്നും അതിലൊരു മാറ്റവും വരുത്താന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നുമുള്ള ഉറച്ച ബോധ്യത്തോടെയാണല്ലോ 'അല്ലാഹുവാണ് ഏറ്റവും മഹാന്‍' എന്ന് പ്രഖ്യാപിക്കുന്നത്. അല്ലാഹുവിലുള്ള ഈ വിശ്വാസം മനസ്സില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞാല്‍ ലോകം വളരെ ചെറുതായി അനുഭവപ്പെടുകയും, അല്ലാഹുവും അവന്റെ തൃപ്തിയും വളരെ വലുതായിത്തീരുകയും ചെയ്യും. 
അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന പ്രഖ്യാപനം അല്ലാഹു അല്ലാത്ത മറ്റൊന്നിനെയും ഭയക്കാത്ത മാനസികാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. സര്‍വശക്തനും അത്യുന്നതനുമായ ദൈവത്തിന്റെ സാമീപ്യമുള്ളപ്പോള്‍ വിശ്വാസി എന്തിന്, ആരെ ഭയക്കണം? ഫറോവയുടെയും സൈന്യത്തിന്റെയും പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇസ്രാഈല്യര്‍ ചെങ്കടലിന്റെ തീരത്താണെത്തിയത്. മുമ്പില്‍ ആര്‍ത്തിരമ്പുന്ന കടല്‍. പിന്നില്‍ സര്‍വസജ്ജരായ ശത്രുക്കള്‍. സ്വാഭാവികമായും ഞങ്ങളിതാ പിടിക്കപ്പെട്ടുവെന്ന് അവര്‍ അലമുറയിട്ടു. പക്ഷേ, മൂസാ നബി സമാശ്വസിപ്പിച്ചു: 'ഇല്ല, എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവന്‍ എനിക്ക് മാര്‍ഗം കാണിച്ചുതരും' (അശ്ശുഅറാഅ് 62).
 
ശത്രുക്കള്‍ സര്‍വായുധ സജ്ജരായി പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നുവെന്നറിഞ്ഞ വിശ്വാസികളുടെ ധീരമായ നിലപാട് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് കാണുക: ''അവരോട് ജനം പറഞ്ഞു: നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍. അതു കേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അവന്‍ തന്നെയാകുന്നു'' (ആലുഇംറാന്‍ 173).
 
ദൈവിക കല്‍പനകള്‍ക്ക് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുക, തദടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുക, അതിന്റെ പേരിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ സസന്തോഷം സഹിക്കുക തുടങ്ങിയവയൊക്കെ 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യത്തിന്റെ അനിവാര്യ തേട്ടങ്ങളാണ്. രാപ്പകല്‍ ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ ജീവിത വ്യവഹാരങ്ങള്‍ തന്നിഷ്ടപ്രകാരമോ നാട്ടാചാരവും പാരമ്പര്യവുമനുസരിച്ചോ മനുഷ്യ നിര്‍മിത നിയമ സംഹിതകളനുസരിച്ചോ ആണ് നടത്തുന്നതെങ്കില്‍ ആത്മാവ് നഷ്ടപ്പെട്ട വായ്ത്താരികള്‍ മാത്രമാണ് അവയെന്ന് പറയേണ്ടിവരും. യഥാര്‍ഥത്തില്‍ ഈ കാപട്യത്തിന്റെ വിലയാണ് മുസ്‌ലിം സമൂഹം നൂറ്റാണ്ടുകളായി ഒടുക്കിക്കൊണ്ടിരിക്കുന്നത്. നാവുകള്‍ കൊണ്ട് മാത്രമല്ല, ഹൃദയങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും അല്ലാഹുവിനെ വാഴ്ത്താനും അവന്റെ ഗരിമയും ഗാംഭീര്യവും അംഗീകരിക്കാനും മുസ്‌ലിം സമൂഹം തയാറാകുമ്പോള്‍ മാത്രമേ, അല്ലാഹുവിന്റെ സഹായത്തിന് അവര്‍ അര്‍ഹരാവുകയുള്ളൂ. ഉമര്‍(റ) പറഞ്ഞു: ''നാം നിന്ദ്യരായ ഒരു സമൂഹമായിരുന്നു. ഇസ്‌ലാം മുഖേന അല്ലാഹു നമ്മെ പ്രതാപവന്മാരാക്കി. അതിനാല്‍ ഇസ്‌ലാമല്ലാത്ത മറ്റു വല്ലതിലൂടെയുമാണ് നാം പ്രതാപം ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു നമ്മെ വീണ്ടും നിന്ദ്യരാക്കുക തന്നെ ചെയ്യും.'' 

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

തൊഴിലാളികളേ സംഘടിക്കുവിന്‍ ! നിങ്ങള്‍ക്ക് 

നേടാനുള്ളത് കഠാരയും ബോംബും മാത്രം!


 ശിഹാബ് പൂക്കോട്ടൂര്‍

'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് 

നഷ്ടപ്പെടുനുള്ളത് കൈവിലങ്ങുകള്‍ മാത്രം' എന്നത് ലോക 

കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറല്‍ മാര്‍ക്‌സിന്റെ പ്രസിദ്ധമായ 

ആഹ്വാനമാണ്. ഇതിനു കേരളത്തിലെ സി.പി.ഐ(എം) പാര്‍ട്ടി 

സെക്രട്ടറി കൊടുത്തിട്ടുള്ള വ്യാഖ്യാനം, സര്‍വരാജ്യ 

തൊഴിലാളികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നേടാനുള്ളത് 

കഠാരയും ബോംബുകളും മാത്രം എന്നാണ്. സഖാവ് പിണറായി 

വിജയന്‍ പത്രസമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും ഇടക്കിടെ 

ഉദ്ധരിക്കാറുള്ളത് ലെനിനെയാണ്. പാര്‍ട്ടിയിലെ 

വിഭാഗീയതയെയും 

പാര്‍ട്ടി ശത്രുക്കളായ ബൂര്‍ഷ്വാ മൂരാച്ചികളെയും ( അരിപ്പയിലും 

കാതിക്കൂടത്തും സമരം ചെയ്യുന്ന സാധാരണക്കാര്‍) നേരിടുന്നത് 

ലെനിനിസ്റ്റ് തത്വശാസ്ത്ര പ്രകാരമായിരിക്കുമെന്നത് അദ്ദേഹം 

എപ്പോഴും പറയുന്ന പാര്‍ട്ടി വേദവാക്യമാണ്. ലെനിനിസ്റ്റ് 

സംഘടനാ രീതി എന്നു കേള്‍ക്കുമ്പോള്‍ ജനാധിപത്യ ബോധം 

കൊണ്ട് ഉള്‍പുളകം കൊള്ളുന്നവരും ധാരാളമാണ്. എതിര്‍ 

ചേരിയിലിരിക്കുന്നവരെ ബോംബെറിഞ്ഞും കത്തി കൊണ്ട് 

കുത്തിയും ഇല്ലാതാക്കുന്ന രീതിയാണ് ലെനിനിസ്റ്റ് സംഘടനാ രീതി. 

അതൊരു തത്വശാസ്ത്രമല്ല, കൈക്കരുത്തിന്റെ ധാര്‍ഷ്ഠ്യമാണ്. അത് 

കേരളത്തിലുടനീളം പയറ്റി തെളിയിക്കുന്നതില്‍ അസാമാന്യ 

മേധാവിത്വം നേടിയവരാണ് സിപിഎമ്മുകാര്‍. നരേന്ദ്ര മോഡി 

കേരളത്തില്‍ ഇടക്കിടെ വിരുന്ന് വന്ന് സുഭിക്ഷമായി സദ്യയും 

കഴിച്ച് ഏമ്പക്കവും വിട്ട് പോകുമ്പോള്‍ അതിനെ മൃദുഹിന്ദുത്വ 

രീതികളിലൂടെയാണ് ഇടതു പക്ഷം നേരിടുന്നത്. ശരീഅത്ത് 

വിവാദം, ബാബരി മസ്ജിദ്, മണ്ഡല്‍ കമ്മീഷന്‍, ലൗജിഹാദ്, 

അഞ്ചാം മന്ത്രി വിവാദം തുടങ്ങിയവയിലെല്ലാം ഇ.എം.എസ് 

മുതല്‍ അച്ചുതാനന്ദന്‍ വരെ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. 

എ.കെ.ജി സെന്ററിന്റെ മുമ്പില്‍ മതനിരപേക്ഷ സ്വപ്‌നം 

കാത്തുകെട്ടിക്കിടക്കുന്നത് വെറുതെയാണ്. ഇടതുപക്ഷത്തിന്റെ 

സൈദ്ധാന്തിക മേധാവിത്വമുള്ള കേരളത്തിലെ ലിബറല്‍ ഫോഴ്‌സ് 

ഗുജറാത്തിനേക്കാള്‍ ദുര്‍ബലമാണ്. നരേന്ദ്ര മോഡിയുടെ 

ഗുജറാത്തില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ 

നാലിലൊന്ന് പ്രതികരണം പോലും മുസ്‌ലിം പിന്നാക്ക വിരുദ്ധ 

നീക്കങ്ങളില്‍ ഉണ്ടാകാറില്ല. അപ്പോള്‍ പിന്നെ ഇത്രയും കാലം 

ഇടതു 

പക്ഷം കേരളത്തില്‍ നേടിയെടുത്ത പൊതു നിര്‍മ്മിതി ആരെയാണ് 

കൂടുതല്‍ സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന് 

പുനപരിശോധിക്കുന്നത് നല്ലതാണ്.

കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസംഗത്തില്‍ 

മുസ്‌ലിംകളിലേക്കിറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാത്തില്‍ ജമാഅത്തെ 

ഇസ്‌ലാമി, എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയെ 

ഒറ്റപ്പെടുത്താനും ആജ്ഞാപിച്ചു. മുസ്‌ലിം സമുദായത്തില്‍ നടന്ന 

പോരാട്ടങ്ങളുടെയും സമരങ്ങളുടെയും 

നേര്‍തുടര്‍ച്ചയവകാശപ്പെടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് 

മാത്രമാണവകാശമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിമരക്കാരും 

ആലിമുസ്‌ലിയാരും വാരിയന്‍കുന്നത്തും നടത്തിയ 

ഐതിഹാസികമായ അധിനിവേശ വിരുദ്ധ പോരാട്ടത്തെ കേവലം 

കാര്‍ഷികലഹളയാക്കി ഒതുക്കിയവരാണ് ഇടതുപക്ഷ 

ബുദ്ധിജീവികള്‍. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് 

വിപ്ലവകരമായ തുടക്കമിട്ട ടിപ്പുവിനെ വര്‍ഗീയവാദിയാക്കാനും 

അവര്‍ മറന്നില്ല. സ്വന്തം വിശ്വാസത്തെയും ആദര്‍ശത്തെയും 

മുന്‍നിര്‍ത്തിയാണ് മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാരോടും 

ജന്മിമാരോടും പോരാടിയത്. പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് പോലും 

പള്ളിയിലും ഹജ്ജിനും പോകാന്‍ അടുത്തകാലം വരെ 

വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് എങ്ങനെയാണ് ഈ വിശ്വാസത്തിന്റെ 

തുടര്‍ച്ച പിന്‍പറ്റാന്‍ സാധിക്കുക. പള്ളിമാത്രം കേന്ദ്രീകരിച്ച് 

ബ്രിട്ടീഷുകാരെ വിറപ്പിച്ചയാളാണ് ആലി മുസ്‌ലിയാര്‍. ആറുമാസം 

ഏറനാട്ടില്‍ വാരിയന്‍കുന്നത്ത് സ്ഥാപിച്ച രാഷ്ട്രത്തിന് ഖിലാഫത്ത് 

എന്നാണദ്ദേഹം പേരുനല്‍കിയത്. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ്ദത്തിന് 

വേണ്ടി നിയമപരിരക്ഷ ഉറപ്പുവരുത്തിയ അദ്ദേഹം ഖുര്‍ആന്‍ 

വാക്യങ്ങളാണ് നിയമസ്രോതസ്സായി സ്വീകരിച്ചത്. ഇസ്‌ലാമിക 

ശരീഅത്ത് തന്നെ അപരിഷ്‌കൃതവും കാടത്തവുമായി 

മനസ്സിലാക്കുന്ന പാര്‍ട്ടിക്കെങ്ങനെയാണ് ഇതിനെ സ്വീകരിക്കാന്‍ 

സാധിക്കുന്നത്. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി രക്തം 

നല്‍കിയ മാപ്പിളമാരും അവരുടെ നേതാക്കന്മാരും 

വിശ്വാസത്തെയാണ് ഈ ചെറുത്തുനില്‍പ്പുകള്‍ക്ക് 

മാനദണ്ഡമാക്കിയത്. വിശ്വാസത്തെ മാനദണ്ഡമാക്കി 

തെരുവുകളിലും കാമ്പസുകളിലും വിമോചനസ്വപ്‌നങ്ങള്‍ക്ക് നിറം 

പകരുതന്ന സോളിഡാരിറ്റിയെയും എസ് ഐ ഒയെയും പോലുള്ള 

സംഘടനകളെ പെട്രോള്‍ ബോംബുകൊണ്ടും സൈക്കിള്‍ ചെയിന്‍ 

കൊണ്ടുമാണ് ഇടതുപാര്‍ട്ടികള്‍ നേരിടുന്നത്. 

സി പി എം ഒറ്റപ്പെടുത്തണമെന്ന് പറഞ്ഞ പാര്‍ട്ടികളാണ് 

യഥാര്‍ഥത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ 

പിന്തുടര്‍ച്ചയെ ഇന്നും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ 

പ്രോജ്വലിപ്പിച്ച് കൊണ്ടിരിക്കുന്നത്. അപ്പോള്‍ സി പി എമ്മിന്റേത് 

കേവലമായൊരു വോട്ട് രാഷ്ട്രീയം മാത്രമാണ്. ഒഞ്ചിയത്ത് പാര്‍ട്ടി 

വിട്ടവര്‍ കുലംകുത്തികളാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും 

സെക്രട്ടറി പറഞ്ഞപ്പോള്‍ നമ്മള്‍ ഇത്രയും പ്രതീക്ഷിച്ചില്ല! 

ജമാഅത്തെ 

ഇസ്‌ലാമിയെ ഒറ്റപ്പെടുത്തണമെന്ന് പ്രസംഗിച്ചപ്പോള്‍ 

തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ ജമാഅത്തെ ഇസ്‌ലാമി 

ഓഫീസായ ഇസ്‌ലാമിക് സെന്ററിനെതിരെ ബോംബെറിയുകയും 

ചെയ്തു. എസ് ഐ ഒവിന്റെ സ്ഥാനാര്‍ഥി യൂണിവേഴ്‌സിറ്റി 

കോളേജില്‍ മല്‍സരിച്ചതിന്റെ പേരില്‍ മുസ്‌ലിം നാമമുള്ള 

മുഴുവന്‍ 

പേരെയും തെരഞ്ഞുപിടിച്ചു ഭീഷണിപ്പെടുത്തി. ഇതാണ് 

മാന്യ മഹാ ജനങ്ങളെ നമ്മുടെ ലെനിനിസ്റ്റ് സംഘടനരീതി. 

ഫ്‌ലാഷ് ബാക്ക് : ഈജിപ്തിലെ ഫതഹ് സീസിയെ പിന്തുണച്ച 

പാരമ്പര്യം മേന്മയായി പോസ്റ്ററൊട്ടിച്ച് നടക്കുന്നവരില്‍ നിന്ന് 

ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍! ജനാധിപത്യവാദികളൊന്നടങ്കം 

എ കെ ജി സെന്ററിനു മുന്നില്‍ രാപ്പകല്‍ ഉപരോധം നടത്തുന്ന 

കാലം വിദൂരമായിരിക്കില്ല.

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

മുസ്‌ലിം മാര്‍ക്‌സിസ്റ്റ് സമ്മേളനം: സ്വത്വ രാഷ്ട്രീയത്തിലേക്കൊരു ജാലകം - 
അഡ്വ. കെ.എന്‍.എ ഖാദര്‍

http://www.chandrikadaily.com/contentspage.aspx?id=47255

ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒന്നുവിരട്ടാനും പിണറായി സമയം കണ്ടെത്തിയിരിക്കുന്നു... ഇപ്പോള്‍ അവര്‍ സ്വന്തമായൊരു പാര്‍ട്ടിയുണ്ടാക്കിയതാണ് പിണറായിയെ അലട്ടുന്നത്. ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പിണറായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും വേണ്ടെന്നു വെച്ചത് ആ പാര്‍ട്ടി ശൈശവദശയിലായതു കൊണ്ടാവാം എന്നാണ് കരുതേണ്ടത്.കടയില്‍ നിന്നു പറ്റു വാങ്ങുന്നവരെപോലെ മുമ്പ് വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ജമാഅത്തുകാര്‍ വാങ്ങി കൊണ്ടിരുന്നത് പിണറായിമാരുടെ രാഷ്ട്രീയക്കടയില്‍ നിന്നായിരുന്നു. ഇപ്പോള്‍ ജമാഅത്തുകാര്‍ സ്വന്തമായൊരു കട തുടങ്ങിയതിന്റെ വെപ്രാളമാണ് പിണറായി പ്രകടിപ്പിക്കുന്നത്. പറ്റുകാര്‍ കുറഞ്ഞു പോകുമ്പോള്‍ കടക്കാരനനുഭവിക്കുന്ന അസ്തിത്വ ദു:ഖം.

വെല്‍ഫെയര്‍ പാര്‍ട്ടിയും അത്രകാര്യമായെടുക്കാന്‍ വകയില്ലാത്തതാണ് എങ്കിലും ജമാഅത്തെ ഇസ്‌ലാമിയെന്നൊരു കാര്യമായ സംഘടനയാണ് അതിനെ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. വിവരം മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രമേയുള്ളൂവെന്ന് അത്രവേഗം സമ്മതിച്ചു കൊടുക്കുന്നവരല്ല ജമാഅത്തുകാര്‍. പത്രം, ചാനല്‍, പ്രസിദ്ധീകരണ ശാലകള്‍, യുവജന വിദ്യാര്‍ത്ഥി-ബാല-സ്ത്രീ സംഘടനകള്‍, പള്ളികള്‍, മദ്രസകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശക്തമായ സംഘടന, ഭരണഘടന, ദേശീയ സാര്‍വ്വദേശീയ ബന്ധങ്ങള്‍ തുടങ്ങിയ സകല സംവിധാനങ്ങളുമുള്ള ജമാഅത്തെ ഇസ്‌ലാമിയെ തൊണ്ടു തൊടാതെ വിഴുങ്ങാന്‍ സി.പി.എമ്മിനാവില്ല. പി.ഡി.പി.യെയും കെ.ടി. ജലീലിനെയും, റഹീമിനെയും കൈകാര്യം ചെയ്യുന്നപോലെ കൊണ്ടുനടക്കാനുമാവില്ല.

ഒരു പക്ഷേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോളമോ അതിലധികമോ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഒന്നാണ് ജമാഅത്തെ ഇസ്‌ലാമി. അവര്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയ സ്ഥിതിക്ക് അതെത്ര ചെറുതാണെങ്കിലും നേര്‍ക്കുനേരെ അവരോട് തര്‍ക്കിച്ചു ജയിക്കാന്‍ ഒരു പിണറായിക്കുമാവില്ല. ഈ അറിവാണ് ഇപ്പോഴത്തെ നിലപാടിനു കാരണമെന്ന് അരിയാഹാരം മാത്രമല്ല ഗോതമ്പു കഴിക്കുന്നവര്‍ക്കും അറിയാം.