2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച


ഇത് എല്ലാവരും കാണണം . ഗുജറാത്തിന്റെ  വര്‍ത്തമാനം അറിയാന്‍ 
http://youtu.be/Yy4E-u4go2c




നിയമം നിയമത്തിന്റെ വഴിക്ക് പോയ്കോട്ടെ . വെറുതെ ബേജാര്‍  ആവാതെ !



നിയമം നിയമത്തിന്റെ  വഴിക്ക് പോയ്കോട്ടെ . വെറുതെ ബേജാര്‍  ആവാതെ . ചന്ദ്രികക്ക് നേരം വെളുക്കാന്‍ അങ്ങനെയാണ് കുറച്ചു നേരം ഒന്നും പോരാ . ഇ മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ഒലക്കയില്‍ വിഷം പുരട്ടി മുസ്ലീം സമുദായത്തെ പരിഹസിച്ചവര്‍ ഇപ്പോള്‍ കിഞ്ചന വരത്തമാനം പറയുന്നെങ്കില്‍ അതില്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകും പാര്‍ലമെന്റില്‍   മാത്രം മ അദനിയുടെ കാര്യം കരുതിക്കൂട്ടി മറന്നു പോയവര്‍ സമുദായത്തെ തന്നെ മറന്നു സ്വന്തം കാര്യം മാത്രം നോക്കി നടന്നവരാണ് . അധികാരം ലഹരിയാക്കിയവര്‍ക്ക് സമുദായം വെറും കീടങ്ങള്‍ മാത്രം . 





ഇസ് ലാം: എന്റെ ജീവിത സൗഭാഗ്യം - സിസ്റ്റര്‍ ഫാത്വിമ തൂതെ

എഴുതിയത് : സിസ്റ്റര്‍ ഫാത്വിമ തൂതെ   
വ്യാഴം, 28 ഫെബ്രുവരി 2013 09:15
മനിലയിലെ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്ന സിസ്‌റ്റര്‍ ഫാത്വിമ തൂതെ. ഇസ്ലാം സ്വീകരിച്ചപ്പോള്‍ അസാധാരണമായ അവസ്ഥയാണ് നേരിടേണ്ടി വന്നത്. കുടുംബക്കാര്‍ അവരെ ബഹിഷ്‌കരിച്ചു. മൂത്തമകന്‍ പ്രതിഷേധം കാരണം വീടു വിട്ടിറങ്ങിപ്പോയി. ചെറിയ കുട്ടി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍, ഫാത്വിമ സ്ഥിരചിത്തതയോടുകൂടി സത്യപാതയില്‍ ഉറച്ചു നിന്നു. ഒടുവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രതിസന്ധികളൊന്നൊന്നായി നീങ്ങി. കാര്യങ്ങളെല്ലാം ശരിയായ നിലയിലായി. ആത്മാവിനെ ത്രസിപ്പിക്കുന്ന ആ കഥ അവരിങ്ങനെ വിവരിക്കുന്നു:

'ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ എനിക്ക് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവേണ്ടിവന്നുവെന്നത് ശരി തന്നെ. എന്നാല്‍, ഇസ്ലാം സ്വീകരിച്ചതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എന്റെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. ഭൗതികതയില്‍ മുങ്ങിപ്പോയതായിരുന്നു എന്റെ ജീവിതം.
യാഥാര്‍ഥ്യബോധം എന്നില്‍നിന്ന് എത്രയോ അകലെയായിരുന്നു. എന്നാല്‍, ഇസ്ലാം യഥാര്‍ഥത്തില്‍ എന്നെ പുതിയൊരു ജീവിതമാണ് അനുഭവിപ്പിച്ചത്. വൃത്തിയും വെടിപ്പും ശാന്തിയുമുള്ള വ്യവസ്ഥാപിതമായ ജീവിതം. എന്റെ ജീവിതത്തിലെ സുപ്രധാന സംഭവമാണത്, വിപ്‌ളവകരമായ സംഭവം. അതിന് അല്ലാഹുവിനോട് എത്ര നന്ദി പ്രകടിപ്പിച്ചാലും അപൂര്‍ണമായിരിക്കും. എനിക്ക് ലക്ഷ്യബോധമുണ്ടായത് ഇസ്ലാം സ്വീകരിച്ചതിനു ശേഷമാണ്. ഒരു സ്ത്രീയുടെ യഥാര്‍ഥ ഇടം വീടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ഭാര്യയെന്ന നിലയിലും മാതാവെന്ന നിലയിലും അവളുടെ ബാധ്യത എത്ര സങ്കീര്‍ണവും മഹത്തരവുമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇസ്ലാം സ്വീകരിച്ചതിലൂടെയാണ്.
എന്റെ ഇസ്ലാം സ്വീകരണം വീട്ടിലുണ്ടാക്കിയ പുകിലുകള്‍ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഭൗതികതയില്‍ രമിച്ചുപോയ ഒരു കുടുംബമായിരുന്നു എന്റേത്. ഞാന്‍ ഇസ്ലാമിക വസ്ത്രം സ്വീകരിക്കുകയും നമസ്‌കാരം തുടങ്ങുകയും ദൈനംദിന ജീവിതത്തെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തുകയും ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ചുറ്റുപാട് ഒന്നടങ്കം എനിക്കെതിരായി. ചര്‍ച്ചിന്റെ മേല്‍നോട്ടത്തിലുള്ള കത്തോലിക്കാ സ്‌കൂളിലാണ് എന്റെ ചെറിയ മകള്‍ പഠിച്ചിരുന്നത്. അവര്‍ അവളെ അവിടെ നിന്നു പുറത്താക്കി. മൂത്തമകന്‍ വീടുവിട്ട് എങ്ങോ പോയി. എന്റെ കുടുംബക്കാരും അയല്‍വാസികളും സുഹൃത്തുക്കളും എനിക്ക് ഭ്രാന്താണെന്ന് വിധിയെഴുതി. ഡോക്ടറായ എന്റെ ഒരു സഹോദരി മനോരോഗവിദഗ്ധനെ കാണാന്‍ ഉപദേശിക്കുകയും ചെയ്തു.
എന്നാല്‍, അല്ലാഹുവിന് സ്തുതി. എന്റെ ഇസ്ലാമിക വ്യക്തിത്വം ഞാന്‍ മുറുകെ പിടിച്ചു. ഞാനാരുടെയും വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും വകവെച്ചില്ല. ക്ഷമയോടും സഹനത്തോടും കൂടി എല്ലാവരുമായും നല്ലനിലയില്‍ വര്‍ത്തിച്ചു. എനിക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകളും സ്‌കര്‍ട്ടോ മിനിസ്‌കര്‍ട്ടോ ആണ് ധരിക്കുന്നത്. എന്നാല്‍, മുഖവും മുന്‍കൈയും ഒഴിച്ചുള്ള മറ്റു ശരീരഭാഗങ്ങള്‍ മറച്ചുകൊണ്ടാണ് ഞാന്‍ പുറത്തിറങ്ങുന്നത്. പലര്‍ക്കും വിചിത്രമായിട്ടാണിത് അനുഭവപ്പെട്ടത്. വിചിത്ര ജീവിയെന്നപോലെ പലരും എന്നെ നോക്കി. അങ്ങാടിയില്‍ ചെന്നപ്പോള്‍ തുടക്കത്തില്‍ കച്ചവടക്കാര്‍ കരുതിയത് ഞാനൊരു കന്യാസ്ത്രീയാണെന്നാണ്. ക്രിസ്തുമതത്തിലെ ഏത് വിഭാഗത്തിലാണെന്ന് അവരെന്നോട് അന്വേഷിച്ചു. ആരും എന്നെ സാധാരണ സ്ത്രീയായി കാണാന്‍ ഒരുക്കമായിരുന്നില്ല. എന്റെ വസ്ത്രം കന്യാസ്ത്രീകളുടെ പരമ്പരാഗത വസ്ത്രത്തില്‍നിന്ന് അല്‍പം ഭിന്നമായത് അവരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി. സ്‌കൂളിലായാലും സൂപ്പര്‍മാര്‍ക്കറ്റിലായാലും നിങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്ന ഒരേ ഒരു ചോദ്യമാണ് എപ്പോഴും എന്നെ നേരിട്ടത്. എന്റെ ബന്ധം ഇസ്ലാമുമായിട്ടാണെന്നും ഞാന്‍ മുസ്ലിമാണെന്നും ഞാന്‍ അതിന് മറുപടി നല്‍കി. കന്യാസ്ത്രീയെപ്പോലെ എന്തിനാണ് വസ്ത്രം ധരിക്കുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

സ്‌കൂളില്‍ ഇത്തരം വസ്ത്രം ധരിച്ചു ചെന്നതിന് ഡയറക്ടറുടെ നിശിതമായ വിമര്‍ശനം എനിക്ക് നേരിടേണ്ടിവന്നു. ഞാന്‍ അതിന് മറുപടിയായി ഇപ്രകാരം വിശദീകരിച്ചു: 'ഈ വസ്ത്രം ഹസ്‌റത്ത് മര്‍യ(മേരി)മിന്റെ വസ്ത്രത്തോട് സാദൃശ്യമുള്ളതാണ്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രിയങ്കരിയായ മാതൃകാ വ്യക്തിത്വമാണ്. നാം ഒരു വ്യക്തിത്വത്തെ മാതൃകയാക്കി അംഗീകരിക്കുന്നു, അവരോട് അങ്ങേയറ്റം സ്‌നേഹമുള്ളതായി വാദിക്കുകയും ചെയ്യുന്നു. എന്നാല്‍, അവരെ ജീവിതത്തില്‍ മാതൃകയാക്കുന്നുമില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയെ എതിര്‍ക്കുകയും ചെയ്യുന്നു. ഇതു വളരെ വിചിത്രം തന്നെ! നാം അവരെ സ്‌നേഹിക്കുന്നുവെന്ന വാദം കേവലം കാപട്യമാണെന്നല്ലേ അതിന്റെ അര്‍ഥം?'
എന്റെ വിശദീകരണത്തിന് ഡയറക്ടര്‍ക്ക് മറുപടിയില്ലാതായി. എന്നാല്‍, പലര്‍ക്കും എന്റെ വിശദീകരണം സ്വീകാര്യമായി തോന്നി. അവരുടെ മനസ്സിന്റെ ഏതോ കോണില്‍ ഇസ്ലാമിനോടും ഇസ്ലാമിക വസ്ത്രധാരണരീതിയോടും നേരിയ ചായ്വുള്ളതായും അനുഭവപ്പെട്ടു. എന്റെ കുടുംബത്തിന്റെ എന്നോടുള്ള നിലപാടും ക്രമേണ അയഞ്ഞു തുടങ്ങി. പ്രത്യേകിച്ച് മാതാപിതാക്കള്‍ ഇപ്പോള്‍ എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഞാനവരോടൊപ്പമാകുമ്പോള്‍ എനിക്ക് പ്രത്യേകമായി ഭക്ഷണം ഒരുക്കാന്‍ അവര്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. എനിക്കും കുട്ടികള്‍ക്കും നമസ്‌കാരത്തിന് സൌകര്യങ്ങളൊരുക്കിത്തരികയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍ നമസ്‌കാരസമയമായാല്‍ കുട്ടികളെ ഓര്‍മപ്പെടുത്തുന്നതു പോലും ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത അവരുടെ പിതാവാണ്.
സ്‌കൂള്‍ ഡയറക്ടര്‍ ഒരു കന്യാസ്ത്രീയാണ്. അല്ലാഹുവിന് സ്തുതി; ഇപ്പോള്‍ അവരുടെ പെരുമാറ്റത്തിലും സന്തോഷകരമായ മാറ്റങ്ങളുണ്ടായി. അവരുടെ നിലപാട് ഇപ്പോള്‍ സൗഹൃദപരമാണ്. വിമര്‍ശനത്തിന് പകരം അവര്‍ എന്റെ കാര്യങ്ങള്‍ താല്‍പര്യത്തോടെ പഠിക്കാന്‍ തുടങ്ങിയിരിക്കയാണ്. സ്‌കൂളില്‍നിന്ന് പുറത്താക്കിയ മകളെ തിരിച്ചെടുക്കുകയും ചെയ്തു. എന്റെ ഇസ്ലാം ആശ്‌ളേഷത്തില്‍ പ്രതിഷേധിച്ച് വീടു വിട്ടിറങ്ങിയ മകനും തിരിച്ചുവന്നു. തന്റെ ചെയ്തിയില്‍ അവനിപ്പോള്‍ ലജ്ജ തോന്നുന്നു. ഇസ്ലാമിനെക്കുറിച്ച് പലതും അവനിപ്പോള്‍ എന്നോട് ചോദിച്ചു മനസ്സിലാക്കുകയാണ്. വിശ്വസിച്ചിട്ടില്ലെങ്കിലും ചിലപ്പോഴൊക്കെ അവന്‍ എന്റെ കൂടെ നമസ്‌കാരത്തില്‍ പങ്കെടുക്കുക പോലും ചെയ്യുന്നുണ്ട്!
ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം, മുസ്ലിംകള്‍ ക്ഷമയുടെയും അവധാനതയുടെയും യുക്തിയുടെയും നിലപാട് സ്വീകരിച്ചുകൊണ്ട് എതിര്‍പ്പുകളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനു പകരം സ്‌നേഹവും വിട്ടുവീഴ്ചയും സ്വീകരിക്കണമെന്നാണ്. അല്ലാഹുവുമായി തങ്ങളുടെ ബന്ധം സുദൃഢമാക്കുകയും ഇച്ഛാശക്തിയോടുകൂടി വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താല്‍ അല്‍പകാലങ്ങള്‍ക്കകം എതിര്‍പ്പ് താനെ കെട്ടടങ്ങുകയും അനുകൂലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് എന്റെ അനുഭവം.''

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച


കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. 
തീവ്ര വാദ മുദ്ര  കുത്തി  ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങളെ മുജാഹിദുകള്‍ എപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ് പതിവു.ഇത് വലിയ അത്ഭുദം തന്നെ. മുജാഹിടുകള്‍ക്ക് എപ്പഴും മറ്റു സംഘടനകളെ കുത്തി നോവിക്കാനാണ് താല്‌പ്പര്യം. യഥാര്‍ത്ഥ ഭീകരവാദികളെ തുറന്നുകാണിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനുള്ള ശ്രമം നടത്തിയാല്‍ അതും തീവ്രവാദമായി  അവതരിപ്പിക്കാനും അവര്‍ക്ക്  മടിയും ഇല്ല . നിരപരാധികള്‍ വിചാരണ  പോലും ഇല്ലാതെ ജൈലുകളില്‍ കഴിയുന്നത്‌ മുജാഹിടുകള്‍ക്ക് വിഷയമല്ല. മനുഷ്യരുടെ ഒരു വിഷയവും അവര്‍ക്ക് വിഷയമല്ല. അവര്‍ക്ക് ജിന്നുകളാണ്  പ്രഷ്നം. കഷ്ടം തന്നെ ഇവരുടെ കാര്യം. 
 മുജാഹിദുകല്‌ക്കു മുസ്ലീംകള്‍ക്ക് നേരെ വരുന്ന കള്ള ആരോപണങ്ങള്‍ പ്രശ്ന മല്ല . സത്യ വിശ്വാസികളെ നിങ്ങള്‍ നീതിക്കുവേണ്ടി നിലകൊള്ളുക എന്ന് പറഞ്ഞത്   ഖുര്‍ ആന്‍  ആണ് പക്ഷെ മുജാഹിദുകള്‍ക്ക് ഖുര്‍ആന്‍ പറഞ്ഞത് പ്രശ്നമല്ല എന്നുണ്ടോ? നന്മ കല്പ്പിക്കാനും തിന്മ വിരോധിക്കാനും ഖുര്‍ ആന്‍ പരയുന്നു. പക്ഷെ അതിലൊന്നും എല്ലാ നമകളും തിന്മകളും പെടുകയില്ല എന്നുണ്ടോ? ഇല്ലാത്ത കേസുകള്‍ ഉണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ ഇരുട്ടറകളില്‍ തള്ളി പീടിപ്പിക്കുംപോള്‍ ഇതൊന്നും മുജാഹിടുകള്‍ക്ക് പ്രശ്നമാകാത്തത് വല്ലാത്ത അല്‍  ഭുതം തന്നെയാണ് . മുസ്ലീംകളുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്ന സ്ഫോടന കേസുകള്‍ യഥാര്‍തത്തില്‍ ആരാണ് നടത്തിയത് എന്ന് ഇന്ന് പകല്‍ വെളിച്ചം പോലെ എല്ലാവര്ക്കും അറിയാം. അത് നടത്തിയവര്‍ തന്നെ അത് കോടതികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട് . എന്നാല്‍ ഇപ്പോള്‍ മൌനം പാലിക്കുന്ന മുജാഹിദുകള്‍ ഈ ആരോപണങ്ങളില്‍ മുസ്ലീംകളെ പ്രതികള്‍ ആക്കിയപ്പോള്‍ വേട്ടക്കാരുടെ കൂടെ ക്കൂടി മഒദൂദി സാഹിത്യങ്ങളാണ് ഇതിനൊക്കെ കാരണം എന്ന് പറഞ്ഞു യാതൊരു നാണവും മാനവുമില്ലാതെ താടി നീട്ടിയ മൌലവിമാര്‍ ഓടിനടക്കുകയായിരുന്നു . എന്തൊരു ആവേശമായിരുന്നു അന്ന് മുജാഹിടുകള്‍ക്ക് . ഇപ്പോള്‍ എവിടെ പോയി ആ ആവേശ മൊക്കെ ? . ഇന്ത്യയില്‍ എല്ലാവര്ക്കും ഒരു നിയമ മാണ് എന്നൊക്കെ പറഞ്ഞു ആശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ നിങ്ങള്‍ക്ക് . പച്ചയായ നീതി നിഷേധങ്ങള്‍ മൂക്കിനു താഴെ നടക്കുന്നത് കാണാനുള്ള കണ്ണ് നിങ്ങള്ക്ക് ഇല്ലാതെ പോയോ ?. കഷ്ടം തന്നെ .....




അണിയറയില്‍ തിരകഥകള്‍ രചിച്ചു തുടങ്ങി.
ഒരുപ്പാട് നിരപരധികള്‍ക്ക് വേണ്ടി കുരുക്കുകള്‍ മുറുകുന്നു.
മലയാളത്തിന്‍റെ പത്ര മുത്തശിയും അതിന്‍റെ പണി തുടങ്ങി.
ഇനി എല്ലാവരും കുടി ഈ പാവപെട്ട സമുദായത്തിന്‍റെ ശവത്തില്‍ കുത്താന്‍ തുടങ്ങും.
അണിയറയില്‍ തിരകഥകള്‍ രചിച്ചു തുടങ്ങി.
ഒരുപ്പാട് നിരപരധികള്‍ക്ക് വേണ്ടി കുരുക്കുകള്‍ മുറുകുന്നു.
മലയാളത്തിന്‍റെ പത്ര മുത്തശിയും അതിന്‍റെ പണി തുടങ്ങി.
ഇനി എല്ലാവരും കുടി ഈ പാവപെട്ട സമുദായത്തിന്‍റെ ശവത്തില്‍ കുത്താന്‍ തുടങ്ങും.

2013, ഫെബ്രുവരി 20, ബുധനാഴ്‌ച


പ്രഫസര്‍: സിദ്ധീഖ് ഹസന്‍ 

സാഹിബ് ബിശ്റുദ്ധീന്‍ ശര്‍ഖിയുമായി നടത്തിയ 

സംഭാഷണം......മീഡിയവണ്ണില്‍ കാണുക.....



ഇന്ത്യയിലെ മുസ്ലിം നേതാക്കളില്‍ തലപ്പാവും നീണ്ട 

താടിരോമങ്ങളുമില്ലാതെ വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനവും 

ശബ്ദവും ഇടപെടല്‍ നൈരന്തര്യവുമുള്ള അഞ്ഞൂറോളം പദ്ധതികള്‍ 

നിയത്രിക്കുന്ന, ഇന്ത്യന്‍ മുസല്‍മാന്‍ റിപ്പോര്‍ട്ടുകളിലെ അക്കങ്ങളല്ല 

മറിച്ച് രാജ്യ പുനര്‍ നിര്‍മാണ പ്രകൃയകളിലെ സാധ്യതയും 

പ്രതീക്ഷയുമാണെന്ന് നമ്മെ പഠിപ്പിച്ച ആധുനിക ഇന്ത്യകണ്ട 

ധീഷണശാലികളില്‍ കേരളക്കരയിലെ ആ മനുഷ്യനും ഇടമുണ്ട്.....

അതെ ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനും 

വിഷന്‍ 2016ന്‍റെ അമരക്കാരനുമായ പ്രഫസര്‍: സിദ്ധീഖ് ഹസന്‍ 

സാഹിബ് ബിശ്റുദ്ധീന്‍ ശര്‍ഖിയുമായി നടത്തിയ 

സംഭാഷണം......മീഡിയവണ്ണില്‍ കാണുക.....

http://www.youtube.com/watch?v=lC_iIoVFkmI



2013, ഫെബ്രുവരി 16, ശനിയാഴ്‌ച


കുറച്ചു സമയം എടുത്താലും  അഭിനന്ദനീയം തന്നെ.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് സംബന്ധിച്ച് ലീഗ് 

മുഖപത്രമായ ചന്ദ്രിക നിലപാട് മാറ്റി. തൂക്കിലേറ്റിയതിന് അടുത്ത 

ദിവസം നടപടി അഭിനന്ദനാര്‍ഹമെന്ന് വിലയിരുത്തിയ ചന്ദ്രിക, 

ഒരാഴ്ച തികയുമ്പോഴേക്ക് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് 

നിലപാട് മാറ്റി.


മ്ര്ഗ ശാലയിലെ തമാശയെ ഓര്‍മിപ്പിക്കുന്ന തമാശയാണ് ചന്ദ്രികയുടെ കാര്യം....ചന്ദ്രികക്കും നേരം വെളുക്കും കുറച്ചു സമയമെടുക്കും എന്ന് മാത്രം...ചാനലുകള്‍ മാത്രമല്ല ദിന പത്രങ്ങളും ഫെബ്രുവരി 10 നു ശേഷം മുമ്പത്തെ പോലെ ആയിരിക്കില്ല എന്ന് തെളിഞ്ഞു വരുന്നു ...അല്‍ഹംദു  ലില്ലാഹ് 

അഫ്സല്‍ ഗുരു ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ 

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയിട്ട് ഒരാഴ്ച പിന്നിടുകയാണ് ഇന്ന്. രാജ്യത്തിന്റെ സാമൂഹിക മനസ്സാക്ഷിയും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയ സംവിധാനങ്ങളും വിമര്‍ശങ്ങളുടെ വിചാരണക്കൂട്ടില്‍ വിസ്തരിക്കപ്പെട്ട ആഴ്ച കൂടിയാണ് കഴിഞ്ഞു പോകുന്നത്. തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയുടെ ഇരുട്ടില്‍ നിന്ന് അടയാളങ്ങള്‍ പോലും ബാക്കിവെച്ചിട്ടില്ലാത്ത ശവമാടത്തില്‍ നിന്ന് നമ്മള്‍ കേള്‍ക്കാത്ത നിലവിളിയും, അകലെ ആപ്പിള്‍ചുവപ്പുകള്‍ കൊണ്ട് അലങ്കരിച്ച ജന്മനഗരമായ സോപോറില്‍ നിന്ന് നാം കേള്‍ക്കുന്ന മുറവിളിയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അവഗണിക്കാവതല്ല. 

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അഫ്‌സല്‍ ഗുരു തീര്‍ച്ചയായും ഈ ശിക്ഷ അര്‍ഹിക്കുന്നുണ്ട്. തങ്ങളുടെ പരമോന്നത നിയമനിര്‍മാണ സംവിധാനം ആക്രമിക്കപ്പെടുന്നത് ഒരു രാജ്യത്തിനും നോക്കിനില്‍ക്കാനാവില്ല. പക്ഷേ, ഇതു സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതും ദുരൂഹതകള്‍ക്ക് വ്യക്തമായ മറുപടി നല്‍കേണ്ടതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ബാധ്യതയാണ് എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയതില്‍ നിന്ന് വ്യത്യസ്തമായി, പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു അറസ്റ്റിലായതു മുതല്‍ വധശിക്ഷ നടപ്പാക്കുന്നത് വരെ നിരവധി ദുരൂഹതകള്‍ ചൂണ്ടിക്കാണിക്കാനാവുന്നുണ്ട്. 

ഒന്നാമതായി, പാര്‍ലമെന്റ് ആക്രമണം നടന്ന ഡിസംബര്‍ 13 ന് സംഭവ സ്ഥലത്തില്ലായിരുന്ന ഗുരുവിനെ 15 ന് ശ്രീനഗറില്‍ നിന്ന് സൊപോറിലേക്ക് ബസ് കാത്തു നില്‍ക്കുന്ന സമയത്താണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. പിടിയിലാകുന്നതുമായി ബന്ധപ്പെട്ട് ഗുരു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചില്ല എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിയിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ഉദ്യോഗസ്ഥരില്‍ നിന്ന് ഗുരുവിന് കൊടിയ പീഡനമേല്‍ക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധ നേടിയത് ഈയിടെയാണ്. 22 രാഷ്ട്രീയ റൈഫിള്‍സിലെ രാംമോഹന്‍ സിംഗ്, ഡി.എസ്.പിമാരായ വിനയ് ഗുപ്ത, ദേവീന്ദര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ ശാന്തി സിംഗ് എന്നിവരാണ് തന്നെ ശാരീരികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥരെന്ന് ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ഗുരു പറയുന്നുണ്ട്. ഡി.എസ്.പി ദേവീന്ദര്‍ സിംഗ് പറഞ്ഞിട്ടാണ് താന്‍ മുഹമ്മദ് എന്നയാളെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റിയ പിറ്റേന്ന് പ്രമുഖ പത്രമായ ഡി.എന്‍.എ നടത്തിയ അഭിമുഖത്തില്‍ തബസ്സുമും ഇക്കാര്യം ഉന്നയിച്ചിരുന്നു. ദേവീന്ദര്‍ സിംഗില്‍ നിന്ന് മുഹമ്മദിനും തനിക്കും ഫോണ്‍ കോളുകള്‍ വരാറുണ്ടായിരുന്നു എന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സമയത്ത് എസ്.ടി.എഫിന് കേസുമായുള്ള ബന്ധം വേണ്ട വിധം പരിശോധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കേസിന്റെ വിചാരണ ഘട്ടത്തില്‍ അഫ്‌സല്‍ഗുരുവിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ 'അതിദേശക്കൂറ്' കാണിച്ചുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. 

രണ്ടാമത്തേത്, അഫ്‌സല്‍ ഗുരുവിന് നല്‍കിയ വിധിയുമായി ബന്ധപ്പെട്ടാണ്. ആറുമാസത്തിനകം പോട്ട കോടതി നടത്തിയ വിധി പ്രസ്താവത്തില്‍ പറയുന്ന ന്യായം വിചിത്രമായിരുന്നു. സംഭവത്തില്‍ അഫ്‌സലിനെതിരെയുള്ളത് സാഹചര്യ തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എസ്.എന്‍ ധിന്‍ഗ്ര, വിധി ന്യായത്തില്‍ പറയുന്നതിങ്ങനെ: രാഷ്ട്രത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയെന്ന നിലയില്‍ (ആക്രമണം), അക്രമിക്ക് വധശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ സമൂഹ മനസ്സാക്ഷി തൃപ്തിപ്പെടൂ. 

ന്യായം വിട്ട് 'സമൂഹ മനസ്സാക്ഷി' യെ തൃപ്തിപ്പെടുത്തുന്ന തരത്തിലേക്ക് കോടതി വിധികള്‍ മാറുന്നത് രാജ്യത്തെ നീതി ന്യായ വ്യവസ്ഥക്കു മേല്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 

വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളാണ് മൂന്നാമത്തേത്. ഇതില്‍ ആദ്യമായി വിധി നടപ്പാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സമയം. ഗുരുവിന് മുമ്പ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 1991 ലെ രാജീവ് വധക്കേസിലെയും '95 ലെ ബിയാന്ത് സിംഗ് വധക്കേസിലെയും പ്രതികളുടെ ശിക്ഷ നടപ്പാക്കാതെയാണ് ഗുരുവിനെ തിടുക്കപ്പെട്ട് കഴുവേറ്റിയത്. ശിക്ഷ നടപ്പാക്കുന്നത് വേഗത്തിലും വൈകിയും വന്ന നീതിയായി വീതിച്ചെടുത്ത രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇതിന്റെ പൊരുള്‍ അന്വേഷിക്കാന്‍ പോയില്ല. ഹിന്ദുത്വ ഭീകരതക്കെതിരെ ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശങ്ങളില്‍ അദ്ദേഹത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഗുരു തൂക്കിലേറ്റപ്പെട്ടത് എന്നത് ഇതോട് ചേര്‍ത്തു വായിക്കണം.

കണ്ണടക്കും മുമ്പ് കുടുംബത്തെ അവസാനമായി കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടാണ് അഫ്‌സലിനെ തൂക്കിലേറ്റിയത്. തീവ്രവാദ പ്രവര്‍ത്തനത്തില്‍ നിന്ന് മനംമടുത്ത് സാധാരണ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായ അഫ്‌സലിന് ബി.എസ്.എഫിന്റെ കീഴടങ്ങല്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു എന്ന് ഭാര്യ പറയുന്നു. ഇന്ത്യന്‍ പൗരനായ അഫ്‌സലിന് മകന്‍ ഗാലിബിനെയും ഭാര്യയെയും കാണാനുള്ള അവസരം ഒരുക്കാതിരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം മറുപടി കിട്ടാത്ത ഒന്നായി അവശേഷിക്കുന്നു. ശനിയാഴ്ച നിര്‍വഹിക്കുന്ന ശിക്ഷാവിധി അറിയിച്ചു കൊണ്ടുള്ള സ്പീഡ് പോസ്റ്റ്, കുടുംബത്തെ തേടിയെത്തിയത് കൃത്യം കഴിഞ്ഞ് ദിവസത്തിന് ശേഷം തിങ്കളാഴ്ച. ഞായറാഴ്ച അവധി ആയതു കൊണ്ട് പോസ്റ്റ് കൃത്യസമയത്തു ഗുരുവിന്റെ വീട്ടിലെത്തില്ല എന്ന് അധികൃതര്‍ക്ക് അറിയാഞ്ഞിട്ടാണോ?. ഇന്ത്യന്‍ പൗരന്‍ എന്നതിനപ്പുറം മുസ്‌ലിം സ്വത്വമുള്ള കശ്മീര്‍ ഭീകരവാദി എന്ന നിലയിലാണ് അഫ്‌സലിനെ കൈകാര്യം ചെയ്തത്. തൊട്ടതിനെല്ലാം ഇങ്കിലാബ് വിളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അന്വേഷണാത്മക പത്രപ്രവര്‍ത്തനം ശീലമാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇവ ചോദ്യം ചെയ്തില്ല. വെളിച്ചത്തിന്റെ ചില കീറുകളെങ്കിലും മാധ്യമങ്ങള്‍ക്കിടയിലുണ്ടായി എന്ന് വിസ്മരിക്കുന്നില്ല. അഫ്‌സലിന്റെ വധശിക്ഷക്കു ശേഷം കശ്മീരില്‍ കൂച്ചുവിലങ്ങിട്ട അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയും പ്രതികരിക്കാന്‍ ഇവിടെ ആരുമുണ്ടായില്ല. ഭയത്തില്‍ അടിസ്ഥാനപ്പെടുത്തിയ നയമാണ് ഇന്ത്യ കശ്മീരില്‍ അനുവര്‍ത്തിച്ചു പോരുന്നത് എന്ന് ഇതില്‍ വായിക്കാവുന്നതാണ്. 

വെട്ടിയും തിരുത്തിയും ശക്തിപ്പെടുത്തിയതാണ് ഇന്ത്യയുടെ ജനാധിപത്യം. ആരോഗ്യപരമായ ഇടപെടലുകളും സ്വയം വിമര്‍ശവും അതിനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുകയും ചെയ്യുന്നു. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകേണ്ടതുണ്ട് എന്ന ചിന്ത ജനാധിപത്യത്തിന്റെയും പൗരസമൂഹത്തിന്റെയും സുതാര്യതക്ക് നല്ലതാണ് എന്ന് ഓര്‍മിപ്പിക്കാതെ വയ്യ. 

അവലംബം (ചന്ദ്രിക ദിനപത്രം)
മനോരമയുടെ മനോരോഗം 

2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച


ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?





(ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണം, ലേഖനം എന്നിവയില്‍ നിന്ന്.)

## അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രചാരണം: "എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌."

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:

* 1882 ല്‍ സാര്‍ അലക്സാണ്ടര്‍ രണ്ടാമനും കൂടെ 21 പേരും ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപെട്ടു. കൊന്നത് മുസ്‌ലിംകളായിരുന്നില്ല; Gnacy
Hryniewhcki എന്ന് പേരുള്ള ഒരു അമുസ്‌ലിം ആയിരുന്നു.

* 1886 ല്‍ ഷിക്കഗോയിലെ ഹേമാര്‍കെറ്റ് സ്ക്വയറില്‍ ഒരു തൊഴില്‍ റാലിക്കിടയില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
ഇവരെയും മുസ്‌ലിംകള്‍ കൊന്നിട്ടില്ല. 8 അരാജകവാദികളായിരുന്നു കൊലയ്ക്ക് പിന്നില്‍.

* 1902 സെപ്റ്റംബര്‍ ആറിന്ന് അമേരിക്കന്‍ പ്രസിഡന്റ് വില്ല്യം മെക് കിന്‍ലേ കൊല്ലപ്പെട്ടതും മുസ്‌ലിംകളാലല്ല. Leon Czolgosz എന്ന് പേരുള്ള ഒരു അരാജകവാദിയാല്‍ ആയിരുന്നു.

* 1920 ഒക്റ്റോബര്‍ ഒന്നിന്‌ ലോസ് ആഞ്ചല്‍സ് ടൈംസ് ന്യൂസ് പേപ്പര്‍ ബില്‍ഡിങ്ങില്‍ നടന്ന സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ജയിംസ്, ജോസഫ് എന്നീ രണ്ട് യൂണിയന്‍ നേതാക്കളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍.

* 1914 ജൂണ്‍ 28 ന്‌ ഓസ്ട്രേലിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ പത്നിയും കൊല്ലപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിന്‌ ഇത് തുടക്കം കുറിച്ചു. യങ് ബോസ്നിയയുടെ അംഗങ്ങളാണ്‌ കൊല നടത്തിയത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല. സെര്‍ബുകളായിരുന്നു ഭൂരിഭാഗവും.

* 1925 ഏപ്രില്‍ 16 ന്‌ ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നെദെല്യ ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബള്‍ഗേറിയയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം.
ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇതിന്ന് പിന്നില്‍.

* 1934 ഒക്ടോബര്‍ 9 ന്‌ യൂഗോസ്ലോവിയന്‍ രാജാവ്‌ അലക്സാണ്ടര്‍ ഒന്നാമന്‍ കൊല്ലപ്പെട്ടു. വ്ലാഡ ജോര്‍ജിഫ് (Vlada Georgieff) എന്ന ഒരു ഗണ്‍മാനായിരുന്നു കൊലയാളി. അയാളും ഒരു മുസ്‌ലിം ആയിരുന്നില്ല.

* 1968 ഓഗസ്റ്റ് 28 ന്‌ ഗ്വാട്ടിമാലയിലെ അമേരിക്കന്‍ അംബാസഡര്‍ കൊലല്പ്പെട്ടു; ഒരു അമുസ്‌ലിമിനാല്‍.

* 1969 സെപ്റ്റംബര്‍ മൂന്നിന്‌ ബ്രസീലിലെ അമേരിക്കന്‍ അംബാസഡറെ ഒരു അമുസ്‌ലിം കിഡ്നാപ് ചെയ്തു.

* 1969 ജൂലായ് 30 ന്‌ ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ക്ക് കത്തിക്കെത്തേറ്റു; ഒരു അമുസ്‌ലിമിനാല്‍.

166 പേര്‍ കൊല്ലപ്പെട്ടു.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് ക്രിസ്ത്യാനികള്‍,
തിമോതിയും റ്റെറിയുമായിരുന്നു അത് ചെയ്തത്.

* 1941-'48 കാലത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം യഹൂദ ഭീകര സംഘങ്ങളായ ഇര്‍ഗുനിന്റെയും ഹഗാനയുടെയും മറ്റും നേതൃത്വത്തില്‍ 259 ഭീകരാക്രമണങ്ങള്‍ നടന്നു.

* 1946 ജൂലായ് 22 ന്‌ മെനാഹം ബെഗിന്‍ ഫലസ്തീനിലെ കിങ് ഡേവിഡ് ഹോട്ടലില്‍ ബോംബിട്ടു.

അക്കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് ബെഗിനെ ഒന്നാം നംബര്‍ ഭീകരവാദിയായിട്ടാണ്‌ കണക്കാക്കിയിരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കകം അയാള്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി. പിന്നീട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തു.

* 1968 -92 കാലത്ത് ജര്‍മനിയില്‍ ബാദെര്‍ മെയിന്ഹോഫ് സംഘം നിരവധി മനുഷ്യാത്മാക്കളെ കാലയവനികക്ക് പിന്നിലേക്കയച്ചു.

* ഇറ്റലിയില്‍ മുന്‍പ്രധാനമന്ത്രി ആള്‍ഡോ മോറോയെ റെഡ് ബ്രിഗേഡ്സ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.

* 1995 മാര്‍ച്ച് 20 ന്‌ ഒരു ബുദ്ധ മത വിഭാഗമായ ഓം ഷിന്റിക്യോ ടോക്യോ സബ്‌വേയില്‍ നെര്‍വ് ഗ്യാസ് അറ്റാക്ക് നടത്തി.

ഈ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* ബ്രിട്ടനില്‍ ദശാബ്ദങ്ങളായി ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി ഭീകരാക്രമണം നടത്തി വരുന്നു.

ഇവര്‍ കത്തോലിക്കരാണ്‌. എന്നാല്‍, കത്തോലിക്കന്‍ ഭീകരര്‍ എന്ന് ഇവരെ ആരും വിളിക്കാറില്ല; ഐ.ആര്‍.എ. എന്നേ വിളിക്കാറുള്ളു.

1972 ല്‍ ഐ.ആര്‍.എ. നടത്തിയ മൂന്ന് സ്ഫോടനങ്ങളിലായി ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.

1974 ല്‍ ഇവര്‍ നടത്തിയ രണ്ട് സ്ഫോടനങ്ങളിലായി 25 ല്‍ ഏറെ പേര്‍ കൊല്ലപ്പെടുകയും 200 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1998 ല്‍ ബാന്‍ബ്രിഡ്ജില്‍ നടന്ന സ്ഫോടനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.

1998 ഓഗസ്റ്റില്‍ ഒമാഗ് ബൊംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* സ്പെയ്നിലും ഫ്രാന്‍സിലും ഇ.ടി.എ. 36 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

* ഉഗാണ്ടയില്‍ ഗോഡ്സ് സാല്‍വേഷന്‍ ആര്‍മി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ഭീകര സംഘടനയുണ്ട്.

* ശ്രീ ലങ്കയില്‍ എല്‍.ടി.ടി.ഇ. എന്ന ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു. ആത്മഹത്യാ സ്കോഡിന്റെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചവരാണിവര്‍. എന്നാല്‍ ഇവരെ ആരും ഹിന്ദു ഭീകരര്‍ എന്ന് വിളിക്കാറില്ല. എല്‍.ടി.ടി.ഇ. എന്നേ വിളിക്കാറുള്ളു.

* സിക്കുകാരുടെ തീവ്രവാദ സംഘടന. ബിന്ദ്രന്‍ വാല ഗ്രൂപ്പ്.

1984 ജൂണ്‍ അഞ്ചിന്‌ ഇന്ത്യന്‍ സെക്ക്യൂരിറ്റി ഫോഴ്‌സ് ഗോള്‍ഡെണ്‍ റ്റെംപ്ലില്‍ ഇരച്ചു കയറീ. 100 പേര്‍ കൊല്ലപ്പെട്ടു.

1984 ഒക്ടോബര്‍ 30 ന്‌ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അവരുടെ സിക്കുകാരനായ അംഗ രക്ഷകനാല്‍ കൊല്ലപ്പെട്ടു.

* വടക്ക് കിഴക്ക് ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭീകര സംഘടന എ.ടി.ടി.എഫ്. ആള്‍ ത്രിപുര ടൈഗെഴ്സ് ഫോഴ്സ്.

മറ്റൊന്ന് നാഷനല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര.

2004 ഒക്ടോബര്‍ 2 ന്‌ 44 ഹിന്ദുക്കള്‍ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടു. കൊന്നത് മുസ്‌ലിംകളല്ല. ക്രിസ്ത്യന്‍ ഭീകരന്‍മാരായിരുന്നു.

* ഉള്‍ഫ 1992 - 2006 കാലത്ത് 749 ഭീകരാക്രമണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

* നേപ്പാളിലെ മാവോയിസ്റ്റുകള്‍ ഏഴ് വര്‍ഷം കൊണ്ട് 99 ഭീകരാക്രമണങ്ങള്‍ നടത്തി.

* ഇന്ത്യയില്‍ 150 ജില്ലകളിലാണ്‌ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളത്. അഥവാ ഇന്ത്യയുടെ ഏതാണ്ട് മൂന്നിലൊന്ന് മവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണ്‌ ഉള്ളത്.

ഇവ വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാവുക; ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നാണ്‌.

കുത്തകയല്ലെന്ന് മത്രമല്ല; അതവരുടെ സവിശേഷതയുമല്ല.

ഇസ്‌ലാം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല; അത് നിരോധിക്കുകയാണ്‌ ചെയ്തത്.

അല്ലാഹു പറയുന്നു:
"`ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു."
(ഖുര്‍ആന്‍ 5/32)

ഇസ്‌ലാം എന്ന പദം ഉണ്ടായത് തന്നെ സലാമില്‍ നിന്നാണ്‌. സലാം = സമാധാനം

എല്ലാ തരം ഭീകരാക്രമണങ്ങളെയും ഇസ്‌ലാം നിരോധിക്കുന്നു.

നിരപരാധികളെ കൊല്ലുന്നതിന്ന് ഇസ്‌ലാം എതിരാണ്‌. 9/11, 7/7, 11/7 ഇവയൊന്നും ഇസ്‌ലാമിന്ന് അംഗീകരിക്കാന്‍ കഴിയുകയില്ല. ഇവയെ ഇസ്‌ലാം കഠിനമായി അപലപിക്കുന്നു.

ഇതേ പോലെ അഫ്‌ഘാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെ നാം അപലപിക്കേണ്ടതുണ്ട്.

ഇറാഖില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഫലസ്തീനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ലബനാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

നിരപരാധികള്‍ മരിച്ചു വീഴുന്ന എല്ലാ ഭീകരവാദത്തെയും നാം അപലപിക്കേണ്ടതുണ്ട്. കൊല്ലുന്നത് മുസ്‌ലിംകളായാലും അല്ലെങ്കിലും.

നിരപരാധികളെ കൊല്ലണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

ഇനി ഭീകരവാദികളെ വിശകലനം ചെയ്തു നോക്കിയാല്‍, എല്ലാ മതത്തില്‍ നിന്നുള്ളവരെയും അതില്‍ കാണാന്‍ കഴിയും:


@ ക്രിസ്ത്യന്‍ ഭീകരന്‍മാര്‍

@ കത്തോലിക്കാ ഭീകരന്‍മാര്‍

@ യഹൂദ ഭീകരന്‍മാര്‍

@ ഹിന്ദു ഭീകരന്‍മാര്‍

@ മുസ്‌ലിം ഭീകരന്‍മാര്‍

@ ബുദ്ധ ഭീകരന്‍മാര്‍

@ സിക്ക് ഭീകരന്‍മാര്‍

@ മറ്റു വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഭീകരന്‍മാര്‍

നിരപരാധികളെ കൊല്ലുന്നത് ഒരു മതവും അംഗീകരിക്കുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ കൊല നടത്തിയ ഭീകരന്‍മാര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നതിന്റെ കണക്ക് ഒന്ന് പരിശോധിച്ചു നോക്കാം:

* ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഇറ്റലിയിലെ നാല്‌ ലക്ഷം മനുഷ്യരുടെ കോല്യ്ക്കുത്തരവാദിയായ ബെനിറ്റോ മുസ്സോളനി! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഫ്രഞ്ച് വിപ്ലവ കാലത്ത് മാക്സിമിലിന്‍ റോബെസ്പിയര്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് ഉള്‍പ്പെടെ മൊത്തം 240000 പേരെ കൊന്നിട്ടുണ്ട്.

* കലിംഗ യുദ്ധത്തില്‍ മാത്രം അശോകന്‍ 100000 മനുഷ്യരെ കൊന്നിട്ടുണ്ട്. അദ്ദേഹം ഒരു ഹിന്ദുവായിരുന്നു.

ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ട് മുസ്‌ലിംകളെ നാം കാണുന്നു:

* സദ്ദാം ഹുസൈന്‍ കാരണമായി ഏതാനും ലക്ഷങ്ങള്‍ കൊല്ലപെട്ടിട്ടുണ്ട്.

* ഇന്തോനേഷ്യയിലെ മുഹമ്മദ് സുഹാര്‍ത്തോ 5 ലക്ഷം പേരെ കൊന്നിട്ടുണ്ട്.

ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല.

നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഇവരിലാരും അവരുടെ മത ശാസനകളെ അനുസരിക്കുകയല്ല ചെയ്തിരുന്നത്; ആയിരുന്നുവെങ്കില്‍ ഒരു കൊലപാതകം പോലും അവര്‍ നടത്തുമായിരുന്നില്ല.

ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നും ഭീകരതയുടെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ വളരെ പിന്നിലാണെന്നും കാണാം.

എന്നിട്ടും ആഗോള വാര്‍ത്താമാധ്യമങ്ങള്‍ ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ ലക്‌ഷ്യം വയ്ക്കുന്നത് നാം കാണുന്നു.

എന്ത്കൊണ്ട്?

സമ്പാദകന്‍: കെ.കെ. ആലിക്കോയ


നല്ല ഒരു ബ്ലോഗ്‌ 
http://themessage77.blogspot.in/2012/01/blog-post_13.html
മുജീബ്   റഹ്മാന്‍ കിനാലൂര്‍   മീഡിയ വണ്‍  ചാനല്‍ ഉല്‍ഘാടനത്തില്‍ സംസാരിക്കുന്നു 
http://www.youtube.com/watch?v=WlS37-tbEcE&feature=youtu.be

2013, ഫെബ്രുവരി 12, ചൊവ്വാഴ്ച


അവര്‍ എന്നെ ക്രൂരമായി പീഡിപ്പിച്ചു, കുറ്റം സമ്മതിപ്പിച്ചു

More News 

Social Reading


മുഹമ്മദ് അഫ്‌സല്‍ ഗുരുവുമായി വിനോദ്.കെ.ജോസ് ജയിലില്‍ വെച്ച് നടത്തിയ അഭിമുഖം
തുരുമ്പിച്ച മേശയുടെ അരികില്‍ കൈയില്‍ ഒരു സ്പൂണുമായി നില്‍ക്കുന്ന യൂണിഫോം ധരിച്ച തടിച്ച മനുഷ്യന്റെ മുന്നില്‍ സന്ദര്‍ശകര്‍ ആഹാരപ്പൊതികള്‍ തുറന്നു വച്ചുകൊണ്ട് ക്ഷമയോടെ കാത്തു. അയാള്‍ക്ക് പ്ലാസ്റ്റിക് കവറില്‍ മുഖം പൂഴ്ത്തി മണത്തു നോക്കാം, വേണമെങ്കില്‍ സ്പൂണില്‍ കോരിയെടുത്ത് രുചിക്കാം. അവര്‍ക്കിതെല്ലാം പരിചിതമായതു പോലെ. മലായ് കോഫ്ത്ത, ഷാഹി പനീര്‍, ആലു ബന്‍‌ഗന്‍, മിക്സെഡ് വെജിറ്റബിള്‍...സുരക്ഷാഭടന്റെ കൈയിലെ സ്പൂണ്‍, എണ്ണപ്പാട പറ്റിയ കറിക്കഷ്ണങ്ങളെ ഓരോന്നിനെയും ചികഞ്ഞു. ഓരോ പരിശോധനയ്ക്കും ശേഷം സ്പൂണ്‍ തൊട്ടടുത്തു വച്ചിട്ടുള്ള ഒരു പാത്രം വെള്ളത്തില്‍ യാന്ത്രികമായി മുങ്ങും. അതങ്ങനെ വിവിധ നിറങ്ങളുടെ കൊളാഷായി. ഏതാണ്ട് 4.30 ആയപ്പോഴാണ് എന്റെ ഊഴമെത്തിയത്. കരണ്ടി മേശപ്പുറത്തു വച്ച് അയാള്‍ എന്നെ അടിമുടി നോക്കി. പലപ്രാവശ്യം. മെറ്റല്‍ ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയതു കാരണം ബെല്‍റ്റും താക്കോല്‍ കൂട്ടങ്ങളും വാച്ചും ഊരി മേശപ്പുറത്തു വയ്ക്കേണ്ടി വന്നു. തമിഴനാട് സ്പെഷ്യല്‍ പോലീസെന്ന (TSP) ബാഡ്ജ് ധരിച്ചിട്ടുള്ള മനുഷ്യന്‍ സംതൃപ്തനായി. ഇനിയെനിക്ക് അകത്തേയ്ക്കു പോകാം. തിഹാര്‍ സെന്‍‌ട്രല്‍ ജയിലിലെ പ്രിസണ്‍ നമ്പര്‍ 3-ല്‍ ‘വളരെ അപകടകാരികളായ തടവുകാരെ‘ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കാന്‍ വേണ്ടിയുള്ള നാലാമത്തെ സുരക്ഷാ പരിശോധനയാ‍ണിപ്പോള്‍ കഴിഞ്ഞത്.
ഇനി എനിക്ക് മുഹമ്മദ് അഫ്സലിനെ കാണാം.
കട്ടിയുള്ള ഗ്ലാസ്സുകളും ഇരുമ്പഴികളും കൊണ്ടു നിരവധി ചെറിയ അറകളായി തിരിച്ചിട്ടുള്ള മുറി. തടവുകാരനും സന്ദര്‍ശകനും തമ്മില്‍ സംസാരിക്കാന്‍ ഒരു ചെറിയ മൈക്രോഫോണുണ്ട്. സ്പീക്കറും ചുവരില്‍ പതിച്ചു വച്ചിട്ടുണ്ട്. പക്ഷേ പ്രയോജനമില്ല. കാതുകള്‍ ചുവരില്‍ ചേര്‍ത്തു വയ്ക്കേണ്ടി വരും മറ്റേ അറ്റത്തുള്ളയാള്‍ പറയുന്നതെന്താണെന്ന് ഒരുമാതിരിയെങ്കിലും പിടികിട്ടാന്‍. ഞാന്‍ ചെല്ലുമ്പോള്‍ തന്നെ അഫ്സല്‍, ഗ്ലാസുകൊണ്ടു തിരിച്ച അറയ്ക്കുള്ളില്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശാന്തവും ഗംഭീരവുമായ മുഖം. അധികം ഉയരമില്ലാതെ മുപ്പതുകളുടെ മദ്ധ്യത്തിലുള്ള ഒരു മനുഷ്യന്‍. പൈജാമയും കുര്‍ത്തയുമാണ് വേഷം. റെയ്‌നോള്‍ഡിന്റെ ഒരു പേന പോക്കറ്റില്‍ കുത്തി വച്ചിട്ടുണ്ട്. വളരെ ഹൃദ്യമായി തെളിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എനിക്ക് സ്വാഗതം പറഞ്ഞു.
‘സുഖമാണോ സാര്‍?’
എനിക്കു സുഖമാണ്. പക്ഷേ അതേ ചോദ്യം എനിക്കങ്ങോട്ട് ചോദിക്കാന്‍ കഴിയുമോ? അതും വധശിക്ഷ കാത്തുകഴിയുന്ന ഒരാളോട്? ഒരു നിമിഷം കടന്നുപോയി. എന്നിട്ടും ഞാനതു ചോദിച്ചു.
‘സുഖമാണ് സാര്‍’ അദ്ദേഹം പറഞ്ഞു. ‘നന്ദി’
ഒരുമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. രണ്ടാഴ്ചകള്‍ക്കു ശേഷം ഒരു സന്ദര്‍ശനം കൂടിയുണ്ടായി. പറയാനും ചോദിക്കാനുമുള്ളതെല്ലാം നിശ്ചിതമായ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ രണ്ടാളും വല്ലാതെ പ്രയാസപ്പെട്ടു. എന്റെ ചെറിയ പോക്കറ്റ് നോട്ട്ബുക്കില്‍ ഞാന്‍ തിരക്കുപിടിച്ച് കാര്യങ്ങള്‍ കുറിച്ചെടുത്തുകൊണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തോട് വിളിച്ചു പറയാനുള്ള ഒരാളായിട്ടാണ് എനിക്ക് അഫ്സലിനെ അനുഭവപ്പെട്ടത്. ‘ജീവപര്യന്തം’ ശിക്ഷിക്കപ്പെട്ട തന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളിലേയ്ക്കെത്താനുള്ള നിസ്സഹായത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു, അഭിമുഖത്തിലുടനീളം.
ഒരുപാട് വൈരുദ്ധ്യങ്ങളുള്ള പ്രതിരൂപങ്ങളുണ്ട് അഫ്സലിന്. അവയിലേതു അഫ്സലുമായാണ് ഞാനിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്?
“എന്നെ സംബന്ധിച്ചിടത്തോളം ആകെ ഒരു അഫ്സലേയുള്ളൂ. അതാണീ ഞാന്‍. ആരാണ് മറ്റേ അഫ്സല്‍?“
ഒരു നിമിഷത്തെ മൌനം.

ഊര്‍ജ്ജസ്വലനും ബുദ്ധിമാനും ആദര്‍ശവാദിയുമായ യുവാവിന്റേതായ ഭൂതകാലം അഫ്സലിനുണ്ടായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കാശ്മീര്‍ താഴ്വരയിലെ ഏതൊരു യുവാവിനെയും പോലെ രാഷ്ട്രീയത്താല്‍ സ്വാധീനിക്കപ്പെടുകയും JKLF-ല്‍ അംഗമായി അധിനിവേശകാശ്മീരിലേയ്ക്ക് പരിശീലനത്തിനു പോകുകയും ചെയ്തു അഫ്സല്‍. പക്ഷേ വളരെ പെട്ടെന്ന് മായക്കാഴ്ചകളൊടുങ്ങി. തിരിച്ചു വന്നു സാധാരണജീവിതം നയിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. സുരക്ഷാസേന നോട്ടമിട്ടിരുന്നതിനാല്‍ കൂടെക്കൂടെ അവര്‍ കസ്റ്റഡിയിലെടുത്തു. അതിഭീകരമായി മര്‍ദ്ദിച്ചു. ഷോക്കേല്‍പ്പിച്ചു. തണുത്തവെള്ളത്തിലിട്ട് മരവിപ്പിച്ചു. പെട്രോളില്‍ കുളിപ്പിച്ചു. മുളകുപൊടി കേറ്റി പുകപ്പിച്ചു. എല്ലാത്തിനും പുറമേ ഒരു കള്ളക്കേസു് തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. വാദിക്കാന്‍ വക്കീലില്ല. നല്ലൊരു വിചാരണ കൂടിയില്ല. അവസാനം ഇതാ മരണശിക്ഷ വിധിച്ചിരിക്കുന്നു. പോലീസുകാര്‍ അവതരിപ്പിച്ച കള്ളങ്ങള്‍ക്ക് നല്ല പ്രചരണം നല്‍കാന്‍ മീഡിയകള്‍ മത്സരിച്ചു. അതാണ് സുപ്രീം കോടതി പരാമര്‍ശിച്ച ‘രാഷ്ട്രത്തിന്റെ സാമൂഹിക മനസ്സാക്ഷി’യെ നിര്‍മ്മിച്ചത്.
“അങ്ങനെ ഞാന്‍ മരണ ശിക്ഷ വരിക്കേണ്ടവനായി. ആ അഫ്സലുമായാണ് നിങ്ങള്‍ സംസാരിക്കുന്നത്.’’ കുറച്ചു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം തുടര്‍ന്നു.
“പുറത്തെ ലോകത്തിന് ഈ അഫ്സലിനെപ്പറ്റി എന്തെങ്കിലും അറിയാമോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഞാന്‍ താങ്കളോട് ചോദിക്കുകയാണ്.. എന്റെ ഭാഗം പറയാന്‍ എനിക്ക് അവസരം ലഭിച്ചോ? നീതി നടപ്പായി എന്ന കാര്യത്തില്‍ ഉറപ്പുണ്ടോ? വക്കീലിനെ നല്‍കാതെ, ഒരു മനുഷ്യനെതിരെ കേസു നടത്തി നിങ്ങള്‍ തൂക്കിക്കൊല്ലുമോ? വിചാരണയില്ലാതെ? ജീവിതത്തില്‍ അയാള്‍ എന്താണ് അനുഭവിച്ചതെന്നും സഹിച്ചതെന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ? ഇതൊന്നുമല്ല ജനാധിപത്യം. അല്ലേ? ’’
താങ്കളുടെ ജീവിതത്തില്‍ നിന്നു തന്നെ തുടങ്ങാം. ഈ കേസിനു മുന്‍പുള്ള ജീവിതം.
“കാശ്മീരാകെ ഇളക്കിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് ഞാന്‍ വളര്‍ന്നു വന്നത്. മക്ബൂല്‍ ഭട്ടിനെ തൂക്കിക്കൊന്നു. സാഹചര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി നിന്നു. കാശ്മീര്‍ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം വേണമെന്ന കാഴ്ചപ്പാടോടെ തന്നെ ജനങ്ങള്‍ ഒരിക്കല്‍ കൂടി തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കാശ്മീര്‍ പ്രശ്നത്തിന്റെ ശാശ്വതപരിഹാരം വേണമെന്ന നിശ്ചയത്തോടെ മുസ്ലീം യുണൈറ്റെഡ് ഫ്രണ്ട് (MUF) രൂപീകൃതമായി. എന്നാല്‍ MUF-ന്റെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തില്‍ ഡല്‍ഹിയിലെ ഭരണകൂടത്തിന് വിറളിപിടിച്ചു. അതിന്റെ ഫലമായാണ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി തന്നെ കള്ളത്തരങ്ങള്‍ അരങ്ങേറിയത്. വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടു, അപമാനിക്കപ്പെട്ടു, അഴികള്‍ക്കുള്ളിലായി. അതിനുശേഷം മാത്രമാണ് ആയുധമെടുക്കാന്‍ നേതാക്കള്‍ വിളിച്ചു പറഞ്ഞത്. ആയിരക്കണക്കിനു യുവാക്കള്‍ സായുധലഹളയ്ക്ക് തയ്യാറായി മുന്നോട്ടു വന്നു. ശ്രീനഗറിലെ ഝലംവാലീ മെഡിക്കല്‍ കോളേജിലെ MBBS പഠനമുപേക്ഷിച്ചാണ് ഞാനും അവരോടൊപ്പം ചേര്‍ന്നത്. JKLF- അംഗമായി പാക്കധീന കാശ്മീരിലേക്ക് പോയി. എന്നാല്‍ പാകിസ്താനി രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പോലെയാണ് കാശ്മീരികളെ കൈകാര്യം ചെയ്യുന്നതെന്നു മനസ്സിലാക്കാന്‍ അധികസമയം വേണ്ടി വന്നില്ല. കുറച്ച് ആഴ്ചകള്‍ക്കു ശേഷം ഞാന്‍ തിരിച്ചു പോന്നു. സുരക്ഷാ സേനയ്ക്കു മുന്‍പാകെ കീഴടങ്ങി. താങ്കള്‍ക്കറിയാമോ.. കീഴടങ്ങിയ തീവ്രവാദിയാണെന്നു കാണിച്ച് BSF നല്‍കിയ ഒരു സര്‍ട്ടിഫിക്കറ്റു പോലുമുണ്ടെനിക്ക്. ഒരു പുതിയ ജീവിതമാണ് ഞാന്‍ തുടങ്ങിയത്. ഡോക്ടറാകാന്‍ എനിക്കു കഴിഞ്ഞില്ല. എന്നാല്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വില്‍ക്കുന്ന കച്ചവടക്കാരനായി.“ ‍
(ചിരിക്കുന്നു)
“കുറഞ്ഞ വരുമാനം വച്ച് ഞാനൊരു സ്കൂട്ടര്‍ വാങ്ങി. വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ ‘രാഷ്ട്രീയ റൈഫിളുകാരെയോ STF ഭടന്മാരെയോ ഭയപ്പെടാതെ കഴിഞ്ഞ ഒരു ദിവസം പോലും പിന്നീട് ജീവിതത്തിലുണ്ടായിട്ടില്ല. കാശ്മീരിലെവിടെ തീവ്രവാദി ആക്രമണമുണ്ടായാലും പട്ടാളക്കാര്‍ സാധാരണ മനുഷ്യരെ ദ്രോഹിക്കും. ഒരിക്കല്‍ കീഴടങ്ങിയ എന്നെ പോലുള്ളവരുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അനേകം ആഴ്ചകള്‍ അവര്‍ ഞങ്ങളെ പിടിച്ചുവയ്ക്കും, കള്ളക്കേസുകള്‍ ഉണ്ടാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. ഭീമമായ സംഖ്യ കൈക്കൂലി കൊടുത്തല്‍ മാത്രം താത്കാലികമായി പോകാന്‍ അനുവദിക്കും. പലപ്രാവശ്യം ഇത്തരം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയ റൈഫിള്‍ 22-ലെ മേജര്‍ റാം മോഹന്‍ റോയ് എന്റെ ഗുഹ്യഭാഗത്ത് ഷോക്കേല്‍പ്പിച്ചിട്ടുണ്ട്. അവരുടെ ടോയ്‌ലെറ്റ് കഴുകിക്കുകയും ക്യാമ്പ് വൃത്തിയാക്കിക്കുകയും ചെയ്യിച്ചിട്ടുണ്ട്. സുരക്ഷാഭടന്മാര്‍ക്ക് കൈക്കൂലി കൊടുത്താണ് ഒരിക്കല്‍ ഞാന്‍ ഹംഹമാ പീഡനക്യാമ്പില്‍ നിന്നു രക്ഷപ്പെട്ടത്. DSP വിനയ് ഗുപ്തയും DSP ദേവിന്ദര്‍ സിംഗുമാണ് മര്‍ദ്ദനമുറകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പീഡനമുറകള്‍ നടപ്പാക്കുന്നതില്‍ അതിവിദഗ്ദനായ ഇന്‍സ്പെക്ടര്‍ ശാന്തി സിംഗ് മൂന്നുമണിക്കൂറാണ് എന്നെ തുടര്‍ച്ചയായി ഷോക്കേല്‍പ്പിച്ചത്. അതും കൈക്കൂലിയായി ഒരു ലക്ഷം രൂപ നല്‍കാം എന്നു സമ്മതിക്കാന്‍ വേണ്ടി മാത്രം. ഭാര്യ സ്വന്തം ആഭരണങ്ങളെല്ലാം വിറ്റു. പോരാത്ത പണമുണ്ടാക്കാന്‍ എന്റെ സ്കൂട്ടര്‍ വിറ്റു. ആ ക്യാമ്പില്‍ നിന്നു പുറത്തു വരുമ്പോള്‍ സാമ്പത്തികമായും മാനസികമായും ഞാന്‍ തകര്‍ന്നു പോയിരുന്നു. ആറുമാസക്കാലത്തേയ്ക്ക് എനിക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് എന്റെ ശരീരം നുറുങ്ങിപ്പോയിരുന്നു. ലിംഗത്തില്‍ വൈദ്യുതിയേല്‍പ്പിച്ചിരുന്നതു കാരണം ഭാര്യയുമായി കിടക്കപങ്കിടാന്‍ പോലുമാകുമായിരുന്നില്ല. അനേകം നാള്‍ മരുന്നു കഴിക്കേണ്ടി വന്നു സാധാരണ നിലയിലെത്താന്‍.“

അസ്വസ്ഥകരമായ ഒരു തരം ശാന്തതയോടെയാണ് അഫ്സല്‍ താന്‍ നേരിട്ട മര്‍ദ്ദനങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചത്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അയാള്‍ക്ക് എന്നോട് പറയാനുണ്ടെന്നു തോന്നി. എന്റെയും കൂടി നികുതിപ്പണത്താല്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാസേനയുടെ ഭീതിദമായ കാട്ടിക്കൂട്ടലുകള്‍ കേട്ടിരിക്കാന്‍ കഴിയുന്നതിനപ്പുറമാണ്.
“നമുക്ക് കുറ്റാരോപിതമായ പ്രശ്നത്തിലേയ്ക്കു വരാം. പാര്‍ലമെന്റ് ആക്രമണത്തിലേയ്ക്ക് നയിച്ച സംഭവങ്ങളെന്തെല്ലാമായിരുന്നു?”
“STF ക്യാമ്പുകളില്‍ ഞാന്‍ അനുഭവിച്ച പാഠങ്ങള്‍ക്കു ശേഷം, STF-കാരുമായി സഹകരിച്ചാലും ഇല്ലെങ്കിലും ഞാനും എന്റെ കുടുംബവും തുടര്‍ച്ചയായ ഉപദ്രവങ്ങള്‍ക്കിരയാവും എന്നറിയാവുന്നതു കൊണ്ട് DSP ദേവിന്ദര്‍ സിംഗ് ഒരു ചെറിയ ജോലി അയാള്‍ക്കു വേണ്ടി ചെയ്യാന്‍ പറഞ്ഞപ്പോള്‍ - അങ്ങനെയാണ് അയാള്‍ പറഞ്ഞത് -‘ഒരു ചെറിയ ജോലി’- അതു ചെയ്തുകൊടുക്കാതെ മറ്റു മാര്‍ഗമൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല. ഒരാളെ ഡല്‍ഹിയിലെത്തിക്കണം. അവിടെ അയാള്‍ക്കായി ഞാനൊരു വാടക വീട് കണ്ടെത്തണം. ഇതാണ് ജോലി. ഇതിനു മുന്‍പ് അയാളെ കണ്ടിട്ടില്ല. കാശ്മീരി സംസാരിക്കാത്തതു കൊണ്ട് പുറത്തുള്ള ആളായിരിക്കും എന്നു ഞാന്‍ സംശയിച്ചു. മുഹമ്മദ് എന്നാണ് പേരു പറഞ്ഞത്. (5 തോക്കുധാരികളുമായി പാര്‍ലമെന്റ് ആക്രമിച്ച മുഹമ്മദിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനിടയില്‍ എല്ലാവരും സുരക്ഷാസൈനികരുടെ വെടിയേറ്റു മരിച്ചു.) ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ എനിക്കും മുഹമ്മദിനും ദേവീന്ദര്‍ സിംഗിന്റെ ഫോണുകള്‍ വരുമായിരുന്നു. മുഹമ്മദ് ധാരാളം ആളുകളെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്ന കാര്യവും എനിക്കറിയാം. ഒരു കാറു വാങ്ങിച്ചതിനു ശേഷം എനിക്കിനി നാട്ടിലേയ്ക്ക് പോകാമെന്ന്‌ അയാള്‍ പറഞ്ഞു. സമ്മാനം എന്ന നിലയ്ക്ക് 35000 രൂപയും അയാള്‍ തന്നു. ഈദ് സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ കാശ്മീരിലേയ്ക്കു പോന്നു.
ശ്രീനഗറില്‍ നിന്ന് സൊപോറോയിലേയ്ക്ക് പോകാന്‍ ബസ്സു കാത്തു നില്‍ക്കുമ്പോഴാണ് എന്നെ അറസ്റ്റു ചെയ്ത് പാരിമ്പോറാ പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. കഠിനമായി ഉപദ്രവിച്ചു. നേരെ STF -ന്റെ മുഖ്യ കാര്യാലയത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് ഡല്‍ഹിലേയ്ക്കും. ഡെല്‍ഹി പോലീസിലെ പ്രത്യേകവിഭാഗത്തിന്റെ പീഡനമുറിയില്‍ വച്ച് മുഹമ്മദിനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞു. എന്റെ കസിന്‍ ഷൌക്കത്തും അവന്റെ ഭാര്യ നവ്ജോതും എസ്.എ.ആര്‍ ഗീലാനിയും ഞാനുമാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലുള്ളത് എന്നു ഞാന്‍ പറയണം. അതാണ് അവരുടെ ആവശ്യം. മാധ്യമങ്ങള്‍ക്ക് വിശ്വാസം വരുന്ന രീതിയില്‍ ഞാനിത് അവതരിപ്പിക്കണം. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. പക്ഷേ എനിക്കു ഗത്യന്തരമൊന്നുമുണ്ടായിരുന്നില്ല. എന്റെ കുടുംബം അവരുടെ കസ്റ്റഡിയിലാണെന്നും അവരെ മുഴുവന്‍ കൊല്ലുമെന്നുമായിരുന്നു പോലീസിന്റെ ഭീഷണി. ധാരാളം വെള്ളപ്പേപ്പറുകളില്‍ ഞാന്‍ ഒപ്പിട്ടു കൊടുത്തു. ആക്രമണത്തിന്റെ ഉത്തരവാദി ഞാനാണെന്ന പോലീസു പറഞ്ഞു തന്ന വാചകങ്ങള്‍ മീഡിയകള്‍ക്കു മുന്നില്‍ ആവര്‍ത്തിക്കേണ്ടി വന്നു. ഒരു പത്രപ്രവര്‍ത്തകന്‍ ഗീലാനിയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നിരപരാധിയാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എ.സി.പി രജ്‌ബീര്‍ സിംഗ്, പോലീസ് പറഞ്ഞു പഠിപ്പിച്ചതില്‍ നിന്നു മാറ്റി പറഞ്ഞതിന് എല്ലാവരുടെയും മുന്നില്‍ വച്ച് എന്നെ ഉച്ചത്തില്‍ ശകാരിച്ചു. അവര്‍ പറഞ്ഞു വച്ച കഥ ഞാന്‍ മാറ്റിയതില്‍ വല്ലാതെ അസ്വസ്ഥരായിരുന്നു പോലീസുകാര്‍. ഗീലാനിയുടെ നിരപരാധിത്വത്തെപ്പറ്റി ഞാന്‍ പറയുന്ന ഭാഗം പ്രക്ഷേപണം ചെയ്യരുതെന്ന് രജ്‌ബീര്‍ സിംഗ് പത്രപ്രവര്‍ത്തകരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു.“
“അടുത്തദിവസം ഭാര്യമായി സംസാരിക്കാന്‍ രജ്‌ബീര്‍ സിംഗ് എന്നെ അനുവദിച്ചു. ഫോണില്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ എനിക്കവരെ ജീവനോടെ കാണണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ സഹകരിച്ചേ മതിയാവൂ എന്ന് എന്നെ താക്കീതു ചെയ്തു. കെട്ടിവച്ച കുറ്റാരോപണങ്ങളെല്ലാം സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല എനിക്ക് എന്റെ കുടുംബം ജീവനോടെയിരുന്നു കാണാന്‍. പ്രത്യേക സെല്ലിലെ ഉദ്യോഗസ്ഥന്‍മാര്‍, കുറച്ചുകാലം കഴിഞ്ഞ് എനിക്കു പുറത്തിറങ്ങാവുന്ന വിധത്തില്‍ എന്റെ കേസ് ദുര്‍ബലമാക്കി തീര്‍ക്കാം എന്ന് ഉറപ്പു നല്‍കിയിരുന്നു. അതിനുശേഷമാണ് എന്നെ പലസ്ഥലത്തും കൊണ്ടു പോയത്. മുഹമ്മദ് പലസാധനങ്ങളും വാങ്ങിയ ചന്ത അവരെനിക്കു കാണിച്ചു തന്നു. അങ്ങനെയവര്‍ കേസിനു വേണ്ട തെളിവുണ്ടാക്കി.“
“പാര്‍ലമെന്റ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകന്‍ ആര് എന്ന് അന്വേഷിച്ചു കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന പോലീസുകാര്‍ എന്നെ ഒരു മറയാക്കുകയാണ് ഉണ്ടായത്, സ്വന്തം പരാജയം മറച്ചു വയ്ക്കാന്‍. അവര്‍ ജനങ്ങളെ വിഡ്ഢികളാക്കി. പാര്‍ലമെന്റ് ആക്രമണം ആരുടെ ആശയമാണെന്ന് ജനങ്ങള്‍ക്കിപ്പോഴും അറിയില്ല. കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സു് ആസൂത്രണം ചെയ്യുകയും ഡെല്‍ഹിപോലീസിലെ സ്പെഷ്യല്‍ സെല്‍ നടപ്പാക്കിക്കൊടുക്കുകയും ചെയ്ത കേസില്‍ എന്നെ വലിച്ചിഴച്ചുകൊണ്ടുവന്നിട്ടതാണ്. മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചിത്രങ്ങള്‍ കാണിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. എനിക്കു മരണശിക്ഷയും.“
താങ്കള്‍ക്ക് നിയമസഹായം തേടാമായിരുന്നില്ലേ?
“ആരോടാണ് ഞാന്‍ ചോദിക്കേണ്ടത്? വിചാരണ നടന്ന ആറുമാസം കുടുംബത്തെപോലും കാണാന്‍ എന്നെ അനുവദിച്ചില്ല. പട്യാല കോടതിയില്‍ ആകെ കുറച്ചു സമയമാണ് പിന്നീട് അവരെ കണ്ടത്. എനിക്കു വേണ്ടി ഒരു വക്കീലിനെ വയ്ക്കാന്‍ ആരുമുണ്ടായില്ല. നിയമസഹായം അടിസ്ഥാന അവകാശമായ ഈ രാജ്യത്ത് എന്നെ സഹായിക്കും എന്നുറപ്പുള്ള നാല് അഭിഭാഷകരുടെ പേരു ഞാന്‍ പറഞ്ഞു. പക്ഷേ ജഡ്ജ് എസ്. എന്‍ ധിംഗ്ര നാലുപേരും എന്റെ കേസെടുക്കാന്‍ വിസമ്മതിച്ചു എന്ന് എന്നോടു പറഞ്ഞു. കോടതി എനിക്കായി നിയോഗിച്ച വക്കീല്‍, വാദം ആരംഭിച്ചതു തന്നെ വളരെ നിര്‍ണ്ണായകമായ ചില പ്രമാണരേഖകള്‍ ശരിയാണെന്നു സമ്മതിച്ചു കൊണ്ടാണ്. അതും എന്താണ് സത്യം എന്ന് എന്നോട് ആലോചിക്കാതെ. അവര്‍ ജോലി ശരിക്കും ചെയ്തില്ല. അവസാനം മറ്റൊരാള്‍ക്കായി വാദിക്കാന്‍ വേണ്ടി പോവുകയും ചെയ്തു. അതുകഴിഞ്ഞ് കോടതി ഒരാളെ നിയോഗിച്ചത്, എനിക്കു വേണ്ടി വാദിക്കാനല്ല, മറിച്ച് കാര്യങ്ങള്‍ സുഗമമായി നീങ്ങാന്‍ കോടതിയെ സഹായിക്കാനാണ്. അയാള്‍ എന്നോടു സംസാരിച്ചതും കൂടിയില്ല. വളരെ വിഭാഗീയ ചിന്താഗതിയുള്ള മനുഷ്യനായിരുന്നു. ഇതാണ് എന്റെ കേസ്. നിര്‍ണ്ണായക വിചാരണവേളയില്‍ എനിക്കായി സംസാരിക്കാന്‍ ആരുമുണ്ടായില്ല. എനിക്കൊരു വക്കീല്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇതുപോലെയൊരു കേസില്‍ വക്കീലില്ലാതിരിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥമെന്ന് ആര്‍ക്കും മനസ്സിലാവും. എന്നെ കൊല്ലുകയാണുദ്ദേശ്യമെങ്കില്‍ ഇത്രയും നീണ്ട നിയമനാടകം നടത്തിയതെന്തിനാണ്? എന്നെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥവുമില്ലാത്തതാണിത്.“
പ്രത്യേകിച്ച് ഒരു അഭ്യര്‍ത്ഥന ഈ ലോകത്തോട് നടത്തണമെന്നുണ്ടോ?
“എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല. പറയാനുള്ളതെല്ലാം രാഷ്ട്രപതിയ്ക്കുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. വളരെ എളിയ അപേക്ഷയിതാണ് : സഹജീവിയുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും അനുവദിച്ചു കൊടുക്കാത്ത തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും അന്ധമായ ദേശീയവാദത്തിനും അതിരുവിട്ട് ഒത്താശകള്‍ ചെയ്തു കൊടുക്കരുത്. വിചാരണ കോടതി വധശിക്ഷ വിധിച്ചപ്പോള്‍ എസ് എ ആര്‍ ഗീലാനി പറഞ്ഞത് ഞാനും ആവര്‍ത്തിക്കാം. ‘ നീതിയോടൊപ്പമാണ് സമാധാനം വരിക. നീതി നടപ്പായില്ലെങ്കില്‍ സമാധാനവും ഉണ്ടാവില്ല.‘ അതാണ് എനിക്കുമിപ്പോള്‍ പറയാനുള്ളത്. എന്നെ തൂക്കിക്കൊല്ലാനാണ് നിങ്ങള്‍ ഭാവിക്കുന്നതെങ്കില്‍ അതാവട്ടെ. പക്ഷേ അത് ഇന്ത്യന്‍ നീതിന്യായ-രാഷ്ട്രീയ വ്യവസ്ഥകളിലെ ഒരു കറുത്ത പാടായി അവശേഷിക്കും എന്നോര്‍ക്കുന്നത് നന്ന്.“
ജയിലിലെ അവസ്ഥയെന്താണ്?
“വളരെ അപകടകാരികളായ കുറ്റവാളികള്‍ക്കുള്ള സെല്ലിലെ ഏകാന്തതടവുകാരനാണ് ഞാന്‍. ഉച്ചയ്ക്കു കുറച്ചു സമയം മാത്രം എന്നെ പുറത്തു കൊണ്ടു വരും. റേഡിയോ ഇല്ല. ടി വി ഇല്ല. പത്രം കിട്ടുന്നതു പലയിടത്തും കീറിയെടുത്ത രൂപത്തിലാണ്. എന്നെ പറ്റി ഏതെങ്കിലും വാര്‍ത്തയുണ്ടെങ്കില്‍ അവരത് കീറിയെടുത്തിട്ട് ബാക്കി ഭാഗം മാത്രമാണ് വായിക്കാന്‍ തരുന്നത്.“
സ്വന്തം ഭാവിയെപ്പറ്റിയുള്ള ആശങ്ക നിലനില്‍ക്കെ തന്നെ, മറ്റെന്തെല്ലാം കാര്യങ്ങള്‍ താങ്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്?
“ധാരാളം കാര്യങ്ങള്‍. നൂറുക്കണക്കിന് കാശ്മീരികളാണ് ഈ രാജ്യത്തെ വിവിധ ജയിലുകളില്‍ അഭിഭാഷകരോ വിചാരണയോ അവകാശങ്ങളൊ ഇല്ലാതെ കഴിഞ്ഞു കൂടുന്നത്. കാശ്മീര്‍ തെരുവുകളിലെ സാധാരണമനുഷ്യരുടെ ജീവിതവും വ്യത്യസ്തമല്ല. കാശ്മീര്‍ താഴ്വര സ്വയമേവ ഒരു തുറന്നജയിലാണ്. ഇപ്പോള്‍ കെട്ടിച്ചമച്ച തെരുവുയുദ്ധങ്ങളുടെ കഥകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. വലിയ മഞ്ഞുമലയുടെ മുകളറ്റം മാത്രമാണത്. ഒരു പരിഷ്കൃത രാജ്യത്തില്‍ നിങ്ങള്‍ കാണാനാഗ്രഹിക്കാത്ത എല്ലാം കാശ്മീരില്‍ സംഭവിക്കുന്നു. അവര്‍ . അനീതി ശ്വസിക്കുന്നു. മര്‍ദ്ദനം ഉച്ഛ്വസിക്കുന്നു.“
ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി.
“ഒരുപാട് ചിന്തകള്‍ എനിക്കുള്ളില്‍ കടന്നുവരാറുണ്ട്. കര്‍ഷകരെ കുടിയൊഴിപ്പിച്ചു. കച്ചവടക്കാരുടെ കടകള്‍ അടച്ചു മുദ്രവച്ചു ഡല്‍ഹിയില്‍. അങ്ങനെ.. നീതിരാഹിത്യത്തിന്റെ പലതരത്തിലുള്ള മുഖങ്ങള്‍ നിങ്ങള്‍ക്കു കാണാം. തിരിച്ചറിയാം. ഇല്ലേ? എത്ര ആയിരങ്ങളാണ് ഇതിലൂടെ തകര്‍ന്നു പോകുന്നത്! അവരുടെ ജീവിതം. കുടുംബം. ഇതൊക്കെ എന്നെ വേദനിപ്പിക്കുന്നുണ്ട്.“
വീണ്ടും നീണ്ട നിശ്ശബ്ദത.
“വളരെ വേദനയോടെയാണ് സദ്ദാം ഹുസൈന്റെ മരണവാര്‍ത്ത ഞാന്‍ കേട്ടത്. അനീതി, നഗ്നമായി ലജ്ജയില്ലാതെ നടപ്പാക്കി. ഏറ്റവും സമ്പന്നമായ സംസ്കാരമുണ്ടായിരുന്ന, നമ്മെ കണക്കുകൂട്ടാന്‍ പഠിപ്പിച്ച, 360 ഡിഗ്രി വൃത്തത്തെയും 24 മണിക്കൂര്‍ ദിവസത്തെയും ക്കുറിച്ചു പറഞ്ഞു തന്ന, 60 മിനിട്ട് ക്ലോക്ക് ഉപയോഗിച്ച മെസപ്പൊട്ടേമിയന്‍ നാടായ ഇറാക്കിനെ അമേരിക്കക്കാര്‍ നശിപ്പിച്ച് നാമാവശേഷമാക്കി. മറ്റു നാഗരികതകളെയും മൂല്യവ്യവസ്ഥകളെയും അമേരിക്കക്കാര്‍ താറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. ‘തീവ്രവാദത്തിനെതിരെയുള്ള യുദ്ധം’ വെറുപ്പ് പരത്താനും നശീകരണങ്ങള്‍ നടത്താനും മാത്രം കൊള്ളാം. ഇതെല്ലാം എന്നെ അസ്വസ്ഥനാക്കുന്നു. ’’
ഏതു പുസ്തകമാണ് ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്?
“അരുന്ധതി റോയിയുടെ പുസ്തകം വായിച്ചു തീര്‍ത്തു. അസ്തിത്വവാദത്തെ സംബന്ധിച്ച സാര്‍ത്രിന്റെ രചനകളാണ് ഇപ്പോള്‍ വായിക്കുന്നത്. വളരെ മോശം ലൈബ്രറിയാണ് ജയിലിലുള്ളത്. അതുകൊണ്ട് എന്നെ സന്ദര്‍ശിക്കുന്ന ‘തടവുകാരുടെ അവകാശ സംരക്ഷണ സംഘത്തിലെ’ (SPDPR) അംഗങ്ങളോട് പുസ്തകങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ’’
താങ്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്....
" എന്നോട് കാട്ടിയ അനീതിയെക്കുറിച്ചു ആയിരക്കണക്കിനാളുകള്‍ സംസാരിക്കാന്‍ തയ്യാറായി എന്നത് എന്നെ ശരിക്കും സ്പര്‍ശിച്ച വസ്തുതയാണ്. എനിക്കവരോട് നന്ദിയും കടപ്പാടുമുണ്ട്. അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇവരെല്ലാം അനീതിക്കെതിരെ ഉറക്കെ സംസാരിച്ചുകൊണ്ട് മഹത്തായ ഒരു കാര്യമാണ് ചെയ്യുന്നത്. 2001-ല്‍, വിചാരണയുടെ തുടക്കനാളുകളില്‍ നീതി നടപ്പാവണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നോട്ടു വരിക അത്ര എളുപ്പമായിരുന്നില്ല. ഗീലാനിയുടെ മേല്‍ കുറ്റം ആരോപിക്കപ്പെട്ടപ്പോഴാണ് പോലീസ് സിദ്ധാന്തത്തെപ്പറ്റി ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയത്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ കേസിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കുകയും പഠിക്കുകയും വിശദാംശങ്ങള്‍ തിരയുന്നതിനിടയില്‍ കള്ളങ്ങള്‍ തിരിച്ചറിയുകയും ചെയ്തതോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. നീതിയെ സ്നേഹിക്കുന്നവര്‍ അഫ്‌സലിനോടു ചെയ്തത് നീതികേടാണെന്ന് ഉറക്കെ പറഞ്ഞു. കാരണം അതായിരുന്നു സത്യം.“
താങ്കളുടെ കേസിന്റെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ?
“കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന കാര്യം ഭാര്യ തുടരെ തുടരെ പറഞ്ഞിരുന്നു. സാധാരണ ജീവിതം ജീവിക്കാനനുവദിക്കാതെ എന്നെ എങ്ങനെ STF പീഡിപ്പിച്ചു എന്ന കാര്യം അവള്‍ക്ക് നന്നായി അറിയാം. അവര്‍ എന്നെ എങ്ങനെയാണ് ഈ കേസിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു വന്നതെന്നും അവള്‍ക്കറിയാം. ഞങ്ങളുടെ മകന്‍ ഗാലിബ് വളര്‍ന്നുവരുന്നത് ഞാന്‍ കാണണമെന്നവള്‍ക്ക് ആഗ്രഹമുണ്ട്. മൂത്ത സഹോദരന്‍ ചിലപ്പോള്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ട്. STF-ന്റെ ബലാത്കാരത്തിനു വിധേയനായിട്ടാണ്. അതു നിര്‍ഭാഗ്യകരമാണ്. അത്രമാത്രമേ എനിക്കു പറയാനാവൂ.“
“കാശ്മീരിലിപ്പോള്‍ അങ്ങനെയാണ്. പ്രതികലാപങ്ങള്‍ ഏറ്റവും മോശമായ ആകൃതി കൈയാളുകയാണ്. സഹോദരനെ സഹോദരനെതിരായും അയല്‍ക്കാരനെ അയല്‍ക്കാരനെതിരായും അവര്‍ ഉപയോഗിക്കും. ഇങ്ങനെയാണ് ഹീനമായ തന്ത്രങ്ങള്‍ ഒരു സമൂഹത്തെ തകര്‍ക്കുന്നത്.“

ഭാര്യ തബാസത്തെയും മകന്‍ ഗാലിബിനെയും കുറിച്ചോര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
“ഞങ്ങളുടെ പത്താം വിവാഹവാര്‍ഷികമാണ് ഈ വര്‍ഷം. പകുതിയില്‍ കൂടുതല്‍ വര്‍ഷങ്ങളിലും ഞാന്‍ ജയിലിലായിരുന്നു. ഇന്ത്യന്‍ സുരക്ഷാസേന തടവില്‍ വച്ച് മര്‍ദ്ദിച്ച് മര്‍ദ്ദിച്ച് എന്നെ ഒന്നിനും കൊള്ളാത്തവനാക്കി മാറ്റി എന്നുള്ളതാണ് ഏറ്റവും ഭീകരം‍. എനിക്കു സംഭവിച്ച മാനസികവും ശാരീരികവുമായ മുറിവുകള്‍ നേരിട്ട് അറിഞ്ഞ വ്യക്തിയാണ് തബസ്സും. പലപ്രാവശ്യം പീഡനക്യാമ്പുകളില്‍ നിന്നു ഞാന്‍ പുറത്തു വന്നത് സ്വയം നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ്. ലിംഗഭാഗത്ത് ഷോക്കേല്‍പ്പിച്ചതുള്‍പ്പടെ എല്ലാതരം മര്‍ദ്ദനങ്ങള്‍ക്കും ഇരയായിട്ടുണ്ട് ഞാന്‍. അപ്പോഴൊക്കെ ജീവിക്കാന്‍ പ്രേരണ നല്‍കിയത് അവളാണ്. ഒരു ദിവസം പോലും ഞങ്ങള്‍ സമാധാനത്തില്‍ കഴിഞ്ഞിട്ടില്ല. കാശ്മീരിലെ ഭൂരിഭാഗം ദമ്പതികളുടെയും കഥയിതൊക്കെതന്നെയാണ്. നിരന്തരമായ ഭയമാണ് കാശ്മീര്‍ താഴ്വരയിലെ വീടുകളെ ഭരിക്കുന്ന പ്രബല വികാരം.’’
“കുഞ്ഞ് ജനിച്ചപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. കവി മിര്‍സാ ഗാലിബിന്റെ പേരാണ് അവനു ഞങ്ങള്‍ നല്‍കിയത്. അവന്‍ വളര്‍ന്നു വലുതാകുന്നത് ഞങ്ങളുടെ സ്വപ്നമാണ്. കുറച്ചു സമയം മാത്രം അവനോടൊപ്പം ചെലവഴിക്കാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. അവന്റെ രണ്ടാം പിറന്നാള്‍ കഴിഞ്ഞയുടന്‍ ഞാന്‍ ഈ കേസില്‍ കുടുങ്ങി. ’’
കുഞ്ഞിനെ ഭാവിയില്‍ എന്തായി കാണാനാണ് ആഗ്രഹം?
“അങ്ങനെ ചോദിച്ചാല്‍..... ഒരു ഡോക്ടര്‍. അതെന്റെ പൂര്‍ത്തിയാവാത്ത സ്വപ്നമാണ്. പക്ഷേ കൂടുതല്‍ പ്രാധാന്യം പേടി കൂടാതെ അവന്‍ വളരണം എന്നതിനാണ്. നീതികേടിനെതിരെ അവന്‍ സംസാരിക്കണം. അനീതിയ്ക്കെതിരെ അവന്‍ നിലയുറപ്പിക്കും എന്നെനിക്കുറപ്പുണ്ട്. എന്റെ ഭാര്യയെയും മകനെയുംകാള്‍ കൂടുതല്‍ അനീതിയെക്കുറിച്ച് അറിയാവുന്നവര്‍ വേറെ ആരുണ്ട്? ’’
(അഫ്‌സല്‍ ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോയത് 2005-ല്‍ കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ സുപ്രീം കോടതിയ്ക്കു പുറത്തു വച്ച് കണ്ടപ്പോള്‍ തബസ്സും എന്നോടു പറഞ്ഞ ഒരു കാര്യമാണ്. അഫ്‌സലിന്റെ കുടുംബാംഗങ്ങള്‍ കാശ്മീരില്‍ കഴിയുമ്പോള്‍ തബസ്സും, കൊച്ചുകുട്ടിയായ ഗാലിബിനെയുമെടുത്ത് ഡല്‍ഹിയില്‍ വന്നു് ഭര്‍ത്താവിന്റെ കേസിനു വേണ്ട സഹായങ്ങള്‍ ചെയ്യാനുള്ള ധൈര്യം കാണിച്ചു. സുപ്രീം കോടതിയിലെ പുതിയ അഭിഭാഷകര്‍ക്കുവേണ്ടിയുള്ള മുറിയുടെ വെളിയില്‍ റോഡ് സൈഡിലുള്ള ചെറിയ ചായത്തട്ടിന്റെ മുന്നില്‍ നിന്ന് അഫ്‌സലിന്റെ കഥകള്‍ അവര്‍ പറഞ്ഞു. ചായ കൂടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മധുരം കൂടിയതിനെക്കുറിച്ച് പരാതിപ്പെട്ടിട്ട് ആഹാരം പാചകം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. അവയില്‍ വാക്കുകള്‍ കൊണ്ടു തബസ്സും വരഞ്ഞിട്ട ഒരു ചിത്രം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അത് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ നിമിഷങ്ങളില്‍ നിന്നുള്ളതാണ്. അഫ്‌സല്‍ ഒരിക്കലും അവരെ അടുക്കളയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലത്രേ. തൊട്ടടുത്ത് ഒരു കസേരയില്‍ അവരെയിരുത്തും. തവി ഒരു കൈയിലും പുസ്തകം മറു കൈയിലുമായി അയാള്‍ പാചകം ചെയ്യും. പുസ്തകം.. അത് പാചകം ചെയ്യുന്നതിനിടയ്ക്ക് അവര്‍ക്ക് ഉറക്കെ കഥകള്‍ വായിച്ചുകൊടുക്കാന്‍ വേണ്ടിയാണ്...)
കാശ്മീര്‍ പ്രശ്നത്തെക്കുറിച്ച്.. അതെങ്ങനെ പരിഹരിക്കാമെന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
“ആദ്യം സര്‍ക്കാര്‍ കാശ്മീരിലെ ജനതയോട് സത്യസന്ധരാവണം. കാശ്മീരിന്റെ യഥാര്‍ത്ഥ പ്രതിനിധികളോട് സംസാരിക്കാന്‍ അവര്‍ മുന്‍‌ക്കൈയെടുക്കട്ടെ. എന്നെ വിശ്വസിക്കുക.കാശ്മീരിന്റെ യഥാര്‍ത്ഥപ്രതിനിധികള്‍ പ്രശ്നം പരിഹരിക്കുകതന്നെ ചെയ്യും. പ്രതിവിപ്ലവതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഗവണ്മെന്റ് സമാധാനപ്രക്രിയയെ പരിഗണിക്കുന്നതെങ്കില്‍ പ്രശ്നം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അല്പം ആത്മാര്‍ത്ഥത കാണിക്കേണ്ട സമയമാണിപ്പോള്‍.’’
ആരാണ് യഥാര്‍ത്ഥത്തിലുള്ള ആളുകള്‍?
“കാശ്മീര്‍ ജനതയുടെ വികാരത്തെ അറിയുക. അത് X ആണോ Y ആണോ Z ആണോ എന്നൊന്നും ഞാന്‍ പറയാന്‍ പോകുന്നില്ല. ഒപ്പം എനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്. പ്രചരണായുധമായി വാര്‍ത്തകളെ ഉപയോഗിക്കാതിരിക്കുക. സത്യം അവതരിപ്പിക്കാമല്ലോ. നല്ല വാചകങ്ങളുപയോഗിച്ചെഴുതിയ രാഷ്ട്രീയം കുത്തിനിറച്ച വാര്‍ത്തക്കുറിപ്പുകള്‍ സത്യത്തെ വളച്ചൊടിക്കുകയാണ്. അപൂര്‍ണ്ണമായ വാര്‍ത്തകള്‍ അസ്വസ്ഥതയും തീവ്രവാദവുമാണ് സൃഷ്ടിക്കുക. അവര്‍ പെട്ടെന്ന് ‘ഇന്റലിജന്‍സ് ഏജന്‍സികളുടെ’ കളിപ്പാട്ടങ്ങളായി തീരും. ആത്മാര്‍ത്ഥയില്ലാത്ത പത്രപ്രവര്‍ത്തനം കൊണ്ട് നിങ്ങളും പ്രശ്നങ്ങളില്‍ പങ്കാളികളാവുകയാണ്. കാശ്മീരിനെക്കുറിച്ചു് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആദ്യം നിര്‍ത്തിവയ്ക്കണം. കുഴപ്പം ആരംഭിച്ചതെങ്ങനെയാണെന്നും അടിത്തട്ടിലെ സത്യമെന്താണെന്നും മുഴുവന്‍ ഇന്ത്യാക്കാരും അറിയട്ടെ. ശരിയായ ഒരു ജനാധിപത്യവാദിക്ക് സത്യങ്ങളെ മൂടിവയ്ക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീര്‍ ജനതയുടെ വികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അതൊരു പ്രശ്നമേഖലയായി തുടരും.’’
പാര്‍ലമെന്‍റ് ആക്രമണത്തില്‍ ഒമ്പത് സുരക്ഷാ ഭടന്‍മാര്‍ കൊലചെയ്യപ്പെട്ടിരുന്നുവല്ലോ, അവരുടെ ബന്ധുക്കളോട്‌ താങ്കള്‍ക്ക് പറയാനുള്ളതെന്താണ് ?
പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളുടെ വേദനയില്‍ ഞാനും പങ്കു ചേരുന്നു. പക്ഷേ, എന്നെപ്പോലൊരു നിരപരാധി തൂക്കിലേറ്റപ്പെടുന്നതിലൂടെ സംതൃപ്തരായിത്തീരാന്‍ മാത്രം അവര്‍ വഴി തെറ്റിക്കപ്പെട്ടിരിക്കുന്നുവെന്നതില്‍ വല്ലാതെ ദുഖം തോന്നുന്നു. തീര്‍ത്തും വക്രീകൃതമായ 'ദേശീയത'യുടെ വെറും കരുക്കളായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു അവര്‍,. ഈ ദുരവസ്ഥയില്‍ നിന്നും പുറത്തു കടന്ന്‍ കാര്യകാരണങ്ങളപഗ്രഥിക്കാന്‍ അവര്‍ മുന്നോട്ടു വരണമെന്നാണെന്റെ അപേക്ഷ.
താങ്കള്‍ ജീവിത നേട്ടമായിക്കാണുന്നതെന്താണ്?
ഈ കേസിലൂടെയും അനീതിക്കെതിരെയുള്ള കാമ്പയിനിലൂടെയും STF (Special Task Force) ഭീകരതകളെ വെളിച്ചത്ത് കൊണ്ടുവരാനായി എന്നതാവാം ഒരുപക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പീഡന ക്യാമ്പുകള്‍ തുടങ്ങി സാധാരണക്കാരനു മേലുള്ള സുരക്ഷാ ശക്തികളുടെ പൈശാചിക കൃത്യങ്ങള്‍ ജനം ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നുവന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഒരു സാധാരണ കാശ്മീരി വളര്‍ന്നു വരുന്നത് ഇത്തരം യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ്. സുരക്ഷാ ഭടന്മാര്‍ കാശ്മീരില്‍ ചെയ്തു കൂട്ടുന്നതിനെ കുറിച്ച് പുറം ലോകത്തിനു ഒട്ടും അറിവില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
എന്റെതല്ലാത്തൊരു കുറ്റത്തിന് അവരെന്നെ കൊല്ലുകയാണെങ്കില്‍ അവര്‍ക്ക് സത്യത്തിനു വേണ്ടി നിലകൊള്ളാനാവില്ലെന്നത് കൊണ്ടായിരിക്കുമത്. അഭിഭാഷകന്‍ പോലുമില്ലാത്തൊരു കാശ്മീരിയെ തൂക്കു കയറേറ്റുന്നത് മൂലം ഉയര്‍ന്നു വരാവുന്ന ചോദ്യങ്ങളെ അവര്‍ക്കൊരിക്കലും നേരിടാനാവില്ലെന്നുറപ്പാണ്.
എങ്ങനെ അറിയപ്പെടാനാണ് താല്പര്യം ?
അഫ്സല്‍, മുഹമ്മദ് അഫ്സല്‍., അങ്ങനെത്തന്നെ. ഞാന്‍ കാശ്മീരികള്‍ക്കും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഫ്സല്‍ തന്നെയാണ്. പക്ഷെ, ഇരു കൂട്ടര്‍ക്കും തീര്‍ത്തും വിരുദ്ധമായ വീക്ഷണങ്ങളാണെന്നെക്കുറിച്ച്. കാശ്മീര്‍ ജനതയുടെ തീര്‍പ്പില്‍ ഞാന്‍ സ്വാഭാവികമായും വിശ്വസിക്കുന്നു. അവരില്‍ പെട്ട ഒരുവനാണ് ഞാന്‍ എന്നത് കൊണ്ട് മാത്രമല്ലത്, മറിച്ച്, ഞാനകപ്പെട്ടിരിക്കുന്ന യാഥാര്‍ത്ഥ്യതെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളവരും വക്രവല്‍ക്കരിക്കപ്പെട്ട ചരിത്രത്തെയോ സംഭവ വികാസങ്ങളെയോ വിശ്വസിക്കാന്‍ മാത്രം വഴി പിഴപ്പിക്കപ്പെടാത്തവരുമാണ് അവര്‍ എന്നത് കൊണ്ട് കൂടിയാണത്‌.
(വിനോദ് കെ ജോസ് കാരവാന്‍ മാഗസിന്റെ എഡിറ്ററാണ്)