2015, ജനുവരി 14, ബുധനാഴ്‌ച

പ്രവാചകന് മറഞ്ഞ കാര്യങ്ങള്‍ അറിയാമോ ?


മറഞ്ഞ കാര്യങ്ങള്‍ 
മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ ഔലിയാക്കള്‍ക്കും തങ്ങന്മാര്‍ക്കും മറ്റു മഹാന്മാര്‍ക്കും ഒക്കെ സാധിക്കും എന്ന് വിശ്വസിക്കുകയും അങ്ങനെ ഭൌതിക ഐശ്വര്യങ്ങള്‍ക്കും നഷ്ട്ടപ്പെട്ട  സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനും ഒക്കെ സമുദായത്തിലെ ഉമ്മ പെങ്ങന്മാരും സാധാരണക്കാരും മാത്രമല്ല വിവരമുണ്ട് എന്ന് ആളുകള്‍ കരുതുന്ന ഉസ്താദന്മാരും മുസ്ല്യാക്കന്മാരും   മറ്റും പലകേന്ദ്രങ്ങളിലും അലഞ്ഞു തിരിയുകയും നെട്ടോട്ടമോടുകയും ചെയ്യുന്നത് കാണാം. ഇത്തരത്തില്‍ തെറ്റായ വിശ്വാസങ്ങളും ധാരണകളും അന്ധക്കേടുകളും വേര് പിടിപ്പിക്കാന്‍ സമുദായത്തിനകത്ത് കിണഞ്ഞു ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതില്ലേ?
പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറയുന്നത് പ്രവാചകന്‍(സ)നു   പോലും മറഞ്ഞ കാര്യങ്ങള്‍ അറിയില്ല എന്നല്ലേ ?എന്നിട്ടും എന്തുകൊണ്ട് അറിഞ്ഞുകൊണ്ട് ആളുകളെ വഴികെടിലാക്കുന്നു ?
ഖുര്‍ആന്‍ പറയുന്നു ; 
قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ﴿١٨٨﴾
 പറയുക: ''ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.''(7: 188)
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾
 അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല.(6;59)
وَيَقُولُونَ لَوْلَا أُنزِلَ عَلَيْهِ آيَةٌ مِّن رَّبِّهِۖ فَقُلْ إِنَّمَا الْغَيْبُ لِلَّهِ فَانتَظِرُوا إِنِّي مَعَكُم مِّنَ الْمُنتَظِرِينَ ﴿٢٠﴾
 അവര്‍ ചോദിക്കുന്നു: ''ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരടയാളം ഇറക്കിക്കിട്ടാത്തതെന്ത്?'' പറയുക: അഭൗതികമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.(10: 20)
قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾
 പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കുംതന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കറിയില്ല.(27:65)
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ﴿١١٠﴾
പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ.(18:110)
പരലോകത്ത് എന്ത് സംഭവിക്കും എന്നും ഖുര്‍ആന്‍ തന്നെ നമുക്ക് പറഞ്ഞു തരും 
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾
[66] അവരുടെ മുഖങ്ങള്‍ നരകത്തീയില്‍ തിരിച്ചുമറിക്കപ്പെടും. അന്ന് അവര്‍ പറയും: ''ഞങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.''(33:66)
وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾
[67] അവര്‍ വിലപിക്കും: ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു.(33:67)
رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾
[68] ''ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കേണമേ; അവരെ നീ കൊടുംശാപത്തിനിരയാക്കേണമേ.''(33:68)
അതെ ..അവര്‍ പരലോകത്ത് വെച്ചു പറയും വിലപിച്ചു പറയും ..
"അവര്‍ വിലപിക്കും: ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു".(33:67)

2015, ജനുവരി 13, ചൊവ്വാഴ്ച

പടിഞ്ഞാറിന്റെ ഇരട്ടത്താപ്പിനെതിരെ ഉര്‍ദുഗാന്‍



പാരീസ് ആക്രമണം; പടിഞ്ഞാറിന്റെ 
ഇരട്ടത്താപ്പിനെതിരെ ഉര്‍ദുഗാന്‍



കഴിഞ്ഞ ആഴ്ച്ച എബ്ദോ മാസികക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി പാരീസില്‍ നടന്ന റാലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. 'ഭീകവാദ' വിഷയത്തില്‍ പടിഞ്ഞാറിന്റെ ഇരട്ടത്താപ്പിനെയും ഭീകരതയെ മുസ്‌ലിംകളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തെയും അദ്ദേഹം ശക്തമായി കുറ്റപ്പെടുത്തി. ഞങ്ങള്‍ മുസ്‌ലിംകള്‍ ഭീകരതക്കൊപ്പമല്ല നിലകൊള്ളുന്നത്, കൂട്ടകശാപ്പുകളില്‍ ഞങ്ങള്‍ക്ക് പങ്കുമില്ല. ഇത്തരം കൂട്ടകൊലകള്‍ക്ക് പിന്നില്‍ വര്‍ഗീയതയും വിദ്വേഷ പ്രസ്താവനകളും ഇസ്‌ലാമോഫോബിയയുമാണുള്ളത്. ഫ്രഞ്ച് പൗരന്‍മാര്‍ നടത്തുന്ന ഇത്തരം കൂട്ടകൊലകള്‍ക്ക് മുസ്‌ലിംകള്‍ വിലയൊടുക്കേണ്ടി വരുന്നുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഉര്‍ദുഗാന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഭരണകൂട ഭീകരത നടത്തി ഗസ്സയിലെ 2500 കുട്ടികളെ നിഷ്‌കരണം കൊലപ്പെടുത്തിയ ഒരാള്‍ക്കെങ്ങിനെ പാരീസില്‍ എല്ലാവരും നോക്കിനില്‍ക്കെ കൈവീശി കാണിക്കാന്‍ സാധിക്കുന്നു? അവിടെ പോകാന്‍ അയാള്‍ക്ക് എങ്ങനെ ധൈര്യം വന്നു? നിങ്ങള്‍ കൊന്നൊടുക്കിയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കുറിച്ചാണ് നിങ്ങളാദ്യം സംസാരിക്കേണ്ടത്. എന്ന് ഉര്‍ദുഗാന്‍ ശക്തമായ ഭാഷയില്‍ വ്യക്തമാക്കി. പ്രദേശത്ത് ശക്തമായിരിക്കുന്ന ഇസ്രയേല്‍ ഭീകരതക്ക് തടയിടുന്നതില്‍ യു.എന്‍. രക്ഷാസമിതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും ഒട്ടേറെ പ്രശ്‌നങ്ങളില്‍ തങ്ങളുടെ ബാധ്യത നിര്‍വഹിക്കാനത് വിസമ്മതിക്കുകയാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുകയും ഖുദ്‌സ് തലസ്ഥാനമായി 1967-ലെ അതിര്‍ത്തി പ്രകാരമുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. തുര്‍ക്കിയുടെ ഏറ്റവും വലിയ മോഹമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഉര്‍ദുഗാന്‍ കഴിഞ്ഞ ജൂലൈയില്‍ ക്രൂരതയില്‍ ഹിറ്റ്‌ലറെ കടത്തിവെട്ടുന്ന രാഷ്ട്രമാണ് ഇസ്രയേലെന്ന് പറഞ്ഞിരുന്നു.

 http://www.islamonlive.in/.../2015-01-13/1421131552-0324593

2015, ജനുവരി 5, തിങ്കളാഴ്‌ച

നബി ദിനവും നബി സ്നേഹവും

പ്രവാചക സ്നേഹം വഴിമാറി സഞ്ചരിക്കുമ്പോള്‍ 
പ്രവാചകനെ സമൂഹത്തിനു പരിചയപ്പെടുത്തേണ്ടവര്‍ പ്രവാചകനെ തെറ്റായി മനസ്സിലാക്കി പ്രവാചകനോട് അനാദരവ്  കാണിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.പ്രവാചകനെ ബോധപൂര്‍വ്വം ഇന്ന് തെറ്റിദ്ധരിപ്പിക്കുന്നു ഇസ്ലാം വിരോധികള്‍ എങ്കില്‍ പ്രവാചകനെ സ്നേഹിക്കുന്നു എന്നപേരില്‍ തെറ്റായ സന്ദേശം പ്രവാചകനെ കുറിച്ച് സമൂഹത്തിനു നല്‍കുന്നു എന്നതാണ് പ്രവാചക സ്നേഹികള്‍ എന്നവകാശപ്പെടുന്നവരുടെ പല ചെയ്തികളും. പ്രവാചകനെ എങ്ങനെ സ്നേഹിക്കണമെന്നും പിന്‍പറ്റണമെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് .പക്ഷെ ഒരു ന്യായവുമില്ലാത്ത കാര്യങ്ങളാണ് ഇന്ന് പ്രവാചക സ്നേഹത്തിന്റെ പേരില്‍ കാണിച്ചു കൊണ്ടിരിക്കുന്നത് എന്നത് വളരെ സങ്കടകരമാണ്. 
നബിദിനം എന്നാണു  നമ്മുടെ  നാട്ടില്‍ ഇത്ര പ്രചാരം ലഭിച്ചു തുടങ്ങിയത് ? നമ്മുടെ നാട്ടില്‍  അറബിയില്‍ ഖുതുബ പറയുന്ന  സുന്നി പള്ളികളില്‍  ഖുതുബക്ക് ഉപയോഗിക്കുന്ന  നബാതി ഖുതുബ ഉണ്ടല്ലോ .അതിന്‍റെ മലയാള പരിഭാഷയും മാര്‍കറ്റില്‍  വാങ്ങാന്‍ കിട്ടും .ആഖുതുബകളുടെ  പ്രത്യേകത  ഓരോ മാസത്തെയും ഖുതുബകള്‍  ആ മാസത്തിന്‍റെ ഇസ്ലാമിലെ  ശ്രേഷ്ഠതയും പ്രത്യേകതയും ഒക്കെ ഉള്‍പ്പെടുത്തി ആണ് അത് തയ്യാറാക്കിയിട്ടുള്ളത് എന്നതാണ് .അത്ഭുതകരമെന്ന് പറയട്ടെ റബീഉല്‍ അവ്വലിലെ നാല് ഖുതുബകളിലും  നബി ദിനത്തെ കുറിച്ച് പരാമര്‍ശം ഇല്ല .എന്നിട്ടും ഇന്നും ഈ നബിദിന ആഘോഷ വാദികള്‍ ഈ ഖുതുബ തന്നെ കൊണ്ട് നടക്കുന്നതും മറ്റൊരു അത്ഭുതം തന്നെ .എന്തുകൊണ്ടായിരിക്കും ഇത്ര പ്രാധാന്യത്തോടെ സുന്നികള്‍ ആഘോഷിക്കുന്ന നബി ദിനത്തെ കുറിച്ച് നബാത്തി ഖുതുബയില്‍ പറയാതെ പോയത്. 

ഇസ്ലാമില്‍ രണ്ടു ആഘോഷങ്ങളാണ് നബി (ﷺ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. അത് രണ്ടു പെരുന്നാളുകളാണ്. ഹഖീക്കയും വാലീമത്തും അതിഥികളെ ആദരിക്കലും  കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഒക്കെയായി മറ്റു ചെറിയ തോതിലുള്ള വിരുന്നുകളും നമുക്ക്‌ നബി(ﷺ) യുടെയും സഹാബത്തിന്റെയും ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:  "നിങ്ങള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളെ അല്ലാഹുവിലെക്കും റസൂലിലേക്കും മടക്കുക, നിങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍." (4:59)
നബി(ﷺ) പറഞ്ഞു:  "രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴക്കുകയില്ല - അലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണവ"(മുസ്ലിം). 
നബി(ﷺ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം).
നബി(ﷺ)യോടൊപ്പം ജീവിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഇസ്ലാമിക സമൂഹത്തിനു നേത്രുത്വം നല്‍കിയ അബൂബക്കര്‍(റ), ഉമര്‍ (റ) ,ഉസ്മാന്‍(റ), അലി(റ) എന്നിവരോ, നബിദിനം ആഘോഷിച്ചിട്ടേയില്ല. അതേ പോലെ നബി (ﷺ)യുടെ വഫാത്തിനു ശേഷം നീണ്ട 48 വര്‍ഷം ജീവിച്ച ആയിശ (റ) നബിദിനം ആഘോഷിച്ചിട്ടില്ല. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലുള്ള മുസ്ലിംകളില്‍ നിന്ന് കൈമാറിവന്ന ആചാരവുമല്ല ഇത് എന്ന് വ്യക്തം. അതായത്‌ സലഫുകളുടെ ആരുടേയും മാതൃക ഇക്കാര്യത്തിനില്ല.
ഇമാം മാലിക്‌ (ﷺ) പറയുന്നത് കാണുക : "നല്ലതാണെന്ന് കണ്ടു ഇസ്ലാമില്‍ ആരെങ്കിലും ഒരു പുതിയ ആചാരം നിര്‍മ്മിച്ചാല്‍ അവന്‍ വാദിക്കുന്നത് മുഹമ്മദ്‌ നബി(ﷺ) ദൌത്യത്തില്‍ വഞ്ചന കാണിച്ചു എന്നാണ്". മുഹമ്മദ്‌ നബി(ﷺ) പറഞ്ഞു: “നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക്‌ അടുപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ കല്‍പ്പിക്കാതെയും നരകത്തിലേക്ക് അടുപ്പിക്കുന്നത് വിരോധിക്കാതെയും ഒഴുവാക്കിയിട്ടില്ല.” (ത്വബ്റാനി). അപ്പൊ ദീനില്‍ പുതുതായി ഒരാള്‍ ഒരു 'നല്ല കാര്യം' കൊണ്ട് വന്നാല്‍ തന്നെയും അത് നമ്മെ സ്വര്‍ഗത്തിലേക്ക്‌ അടുപ്പിക്കുകയില്ല, എന്നാല്‍ സ്വര്‍ഗത്തില്‍ നിന്നും അകറ്റും. നബി(ﷺ) പറഞ്ഞു: "നമ്മുടെ കല്പനയില്ലാതെ ആരെങ്കിലും ദീനില്‍ വല്ലതും കടത്തിക്കൂട്ടിയാല്‍ അത് തള്ളെണ്ടതാണ് "(മുസ്ലിം). 
ഹിജ്റ മുന്നൂറിനു ശേഷമാണ് നബിദിനാഘോഷം രൂപപ്പെടുന്നത്.
 ഇര്‍ബല്‍ രാജ്യത്തെ മുള്ഫര്‍ രാജാവ് കൊണ്ട് വന്നതാണ് ഈ ആഘോഷം എന്നും ശീഅ' ഫാത്വിമിയാക്കളാണ് നബി (സ) യുടെ ജന്മദിനം ആദ്യമായി ആഘോഷിച്ചത് എന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
 പ്രവാചകനെ സ്നേഹിക്കള്‍ സത്യ വിശ്വാസിയുടെ കടമയാണ്. നമ്മുടെ സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സമ്പത്തിനെക്കാളും പ്രിയപ്പെട്ടവന്‍ നബി (ﷺ) ആകാതിടത്തോളം നമ്മള്‍ വിശ്വാസികളാവുകയില്ല. അക്കാര്യം ഏറ്റവും കൂടുതല്‍ ഉള്‍കൊണ്ട മഹാന്മാരായ സഹാബത്തോ താബിഉകളോ താബിഉത്താബിഉകളോ ആരും തന്നെ ഈ മാതൃകയില്ലാത്ത പുത്തന്‍ ആചാരം പിന്തുടര്‍ന്നിട്ടില്ല. നമ്മെക്കാള്‍ നബി(ﷺ)യെ സ്നേഹിച്ച സഹാബത്ത് സ്വീകരിക്കാത്ത ഒരു കാര്യം നമ്മുടെ നാട്ടാചാരമെന്നോണം പിന്തുടരുന്നതിലുള്ള യുക്തി എന്ത്?അതെല്ലാം എങ്ങനെ ദീന്‍ ആകും?
ഇമാം ഫാകിഹാനി പറയുന്ന കാര്യം നോക്കൂ: " അത് (നബിദിനം) വ്യാജവാധികളും ചില ഇച്ചാനുവര്‍ത്തികളും കെട്ടിയുണ്ടാക്കിയ ബിദ്അത്ത് ആകുന്നു. തീറ്റക്കൊതിയന്മാര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു". (അല്‍ഹവീലില്‍ ഫതാവാ വാല്യം 1, പേജ് 190-191)
ഖദീജ ബീവി ജീവിച്ചിരുന്നപ്പോള്‍, ആടിനെ അറുക്കുകയാണെങ്കില്‍ അവര്‍ അവരുടെ കൂട്ടുകാരികള്‍ക്ക് മാംസം എത്തിക്കാരറുണ്ടായിരുന്നു. അവര്‍ മരിച്ച ശേഷവും അവരോടുള്ള സ്നേഹം കാരണമായി നബി (ﷺ) ആ പതിവ് നിലനിര്‍ത്തുകയാണ് ചെയ്തത്. മരണപ്പെട്ട ബന്ധുക്കളുടെ കൂടുകാരെ ആദരിക്കുന്നതിന്റെ ശ്രേഷ്ടത പറയുന്നിടത്താണ് ഈ കാര്യം ഹദീസ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചത് തന്നെ. എന്നാല്‍ അത് അവരുടെ ജന്മ ദിനത്തിലായിരുന്നുവെന്നതു പുരോഹിതന്മാരുടെ നുണപ്രചരണമാണ്. അങ്ങനെ ഹദീസിലോന്നും വന്നിട്ടില്ല. മാത്രമല്ല, അക്കാര്യം നേരില്‍ കണ്ട സഹാബികലാരും നബി (ﷺ) യുടയോ മറ്റോ ജന്മദിനം ആഘോഷിച്ചിട്ടില്ല.
ജന്മദിനാഘോഷം ഇസ്ലാമിലില്ല, പ്രവാചകന്‍ (ﷺ) അതിനു നമ്മോടു നിര്‍ദ്ദേശിചിട്ടുമില്ല. അതെല്ലാം ജൂത-ക്രിസ്തു മതങ്ങളുടെ ആചാരങ്ങളാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിച്ച നാളുകളില്‍ തന്നെ ജീവിച്ചിരുന്നവരാണല്ലോ നബി(ﷺ)യും സഹാബത്തും. എന്നിട്ടും അവര്‍ ജന്മദിനങ്ങള്‍ ആഘോഷിച്ചില്ല. 
നബി(ﷺ) പറഞ്ഞു: 'മറ്റു മതങ്ങളുടെ ആചാരങ്ങളോടു സാമ്യമുള്ളത് സ്വീകരിക്കുന്നവര്‍ അവരില്‍ പെട്ടവനായി '.
തിങ്കളാഴ്ച നോമ്പ് അനുഷ്ടിക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍ (ﷺ)യോട് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് 'ഞാന്‍ ജനിച്ചതും എനിക്ക് വഹ് യു ലഭിച്ചതും അന്നാണ് (റബീഉല്‍ അവ്വലിലാണ് )' - മുസ്ലിം . അതുകൊണ്ട് മുസ്ലിമുകള്‍ എല്ലാ തിങ്കളാഴ്ചയും സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നത്. ഈ കാര്യം രണ്ടു അര്‍ത്ഥത്തില്‍ സ്വീകരിച്ചാലും നബിദിനാഘോഷം എന്ന പരിപാടിക്ക് തെളിവാകുന്നില്ലല്ലോ.
1 . നബി ജനിച്ചത്‌ കൊണ്ടാണ് ആ ദിവസത്തിന് പ്രാധാന്യം നല്‍കുന്നതെങ്കില്‍ എല്ലാ തിങ്കളാഴ്ചയും നോമ്പ് അനുഷ്ടിച്ചുകൊണ്ടാല്ലെ നമ്മള്‍ പ്രവാചകനെ പിന്‍പറ്റേണ്ടത്. അല്ലാതെ അന്ന് ആഘോഷ ദിനമാക്കിമാറ്റി, സദ്യകള്‍ വിളമ്പി, ആടിപ്പാടി, ദാഫ്ഫുകള്‍ മുട്ടി, വഴി മുടക്കി ജാഥകള്‍ നടത്തി, അതിന്റെ ചൈതന്യം കളഞ്ഞു കൊണ്ടാണോ ? 
പ്രവാചകന്മാര്‍  ജനിച്ച ദിവസം ആഘോഷിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഈ പറയുന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നില്ല?!!
2. നബിക്ക് വഹ് യു ലഭിച്ചത് അന്നായതിനാല്‍ എല്ലാ തിങ്കളാഴ്ചയും നമുക്ക് സുന്നത്ത് നോമ്പ് അനുഷ്ടിക്കാം
ഇതില്‍ എവിടയും ആഘോഷിക്കാനുള്ള അവസരമില്ലല്ലോ. നബി (ﷺ) മരണമടഞ്ഞതും, മദീനയിലേക്ക് ഹിജ്റ പോയതുമെല്ലാം തിങ്കളാഴ്ചയായിരുന്നു. ഇത്തരം കാര്യങ്ങള്‍ നബി (ﷺ) ജനിച്ചതിലുള്ള സന്തോഷം കൊണ്ടാണെങ്കില്‍ നബി (ﷺ) മരണമടഞ്ഞതും അന്നല്ലേ. അതിനു നമ്മള്‍ സങ്കടം കൊള്ളെണ്ടതില്ലെ ? പിന്നെ നബി(ﷺ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ 12 നാണോ എന്നാ കാര്യത്തില്‍ പണ്ഡിതലോകത്ത് അഭിപ്രായ വ്യത്യാസം ഉണ്ട്.  ഭൂരിപക്ഷം പണ്ഡിതന്മാരും അന്നല്ല നബി(ﷺ) ജനിച്ചത്‌ എന്ന അഭിപ്രായക്കാരാണ്. ആധുനിക ശാസ്ത്രം പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് നബി(ﷺ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ 9 നായിരുന്നു എന്നാണു. എന്നാല്‍ നബി(ﷺ) മരിച്ചത് റബീഉല്‍ അവ്വല്‍ 12 നാനെന്നാണ് പ്രബലമായ അഭിപ്രായം. യഥാര്‍ത്തത്തില്‍ നബി(സ) മരിച്ച ദിവസമാണ് നമ്മുടെ സഹോദരങ്ങള്‍ പലരും നബി ദിനം ആഘോഷിക്കുന്നത്!!
പവിത്ര മാസങ്ങള്‍ നാലാണ്. അവ
ദുല്‍-ഖഅദ് 
ദുല്‍ഹജ്ജ്‌  
മുഹറം
റജബ്
 ( റബീഉല്‍ അവ്വല്‍ ഇല്ല !!!!)
നബി (സ) യില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് പകര്‍ത്തിയവരാണ് സഹാബത്ത് . നമ്മെക്കാള്‍ നബി (ﷺ) സ്നേഹിച്ചവര്‍ അവര്‍ തന്നെ. അതില്‍ സംശയമൊന്നും വേണ്ട. എന്നിട്ടും അവരാരും തന്നെ അത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക് തുനിഞ്ഞിട്ടില്ല. നബി ദിനം എന്ന ആഘോഷ പരിപാടികള്‍ക്കുള്ള തെളിവുകള്‍ സഹാബികള്‍ അറിയാതെ പോയോ? നബി (ﷺ) അവര്‍ക്കിടയില്‍ ജീവിച്ചിരുന്നിടത്തോളം കാലം അത്തരം ഒരു സംഗതി സൂചിപ്പിച്ചതായി പോലും ഹദീസുകളിലില്ല.
മഹാനായ ഇമാം ഫാക്കിഹാനി(رحمه الله) യോട് നബിദിനാഘോഷത്തെപ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ മറുപടി നൽകി. 

? "മാന്യൻമാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൌലിദെന്ന് പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന്ന് ശരീഅത്തിൽ വല്ല അടിസ്ഥാ നവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന്നു വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: "പരിശുദ്ധ ഖുർആനിലോ നബി(ﷺ)യുടെ സുന്നത്തിലോ ഇതിന്നൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികൻമാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയൻമാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നൂ ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’’
ശബ്ദ മുഖരിതമായ മൌലീധുകളും, സ്വലാതുകളുമാണ് പ്രവാചക സ്നേഹം എന്ന് പഠിപ്പിച്ചു സമൂഹത്തെ തെറ്റി ധരിപ്പിച്ചു ഇസ്ലാമിന്റെ മാതൃക സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക , സാംസ്‌കാരിക കര്‍മ മേഘലയില്‍ നിന്ന് അകറ്റിയത് പൌരൊഹിത്യമല്ലതെ പിന്നെ എന്താണ്...
ഇരുപത്തിമൂന്ന് വര്ഷം സാമൂഹിക മേഖലകളില്‍ ഇടപെട്ട് അനീതിക്കും, അശ്ലീലതക്കും, അനാചാരത്തിനും, മദ്യത്തിനും, പലിശക്കും ,ചൂഷണത്തിനും, സാമൂഹിക അസമത്വങ്ങള്‍ക്കും ഉള്‍പ്പടെ എല്ലാ വിധ തിന്മകള്‍ക്കും  എതിരെ ഒരു അനിസ്ലാമിക സമൂഹത്തില്‍ പ്രായോഗികമായി ഇടപെട്ട് മാതൃക സൃഷ്ടിച്ച പ്രവാചകന്‍..
ആ മാതൃക ഇന്നത്തെ പുരോഹിത വര്‍ഗ്ഗം മാറ്റിവച്ചു, ആ മഹാനായ പ്രവാചകനെ വാഴ്ത്തി പ്രവാചകന്‍ എതിര്‍ത്ത, അന്യമാക്കിയ പൌരോഹിത്യം പൌരൊഹിത്യമല്ല എന്ന് പറഞ്ഞു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ അനുയായികളാക്കി.. "അല്ലാഹുവിന്റെ വ്യവസ്ഥ (ദീന്‍) മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത്" എന്ന സൃഷ്ടാവിന്റെ വചനം തിരസ്കരിച്ചു സ്ഥാന മാനങ്ങളും, സാമ്പത്തികങ്ങളും ലക്ഷ്യങ്ങലാക്കി മത "പണ്ഡിതര്‍" വാദ പ്രതിവാധങ്ങളും, മന്ത്രോച്ചാരണ , പ്രാര്‍ത്ഥന പരിപാടികള്‍ സംഘടിപ്പിച്ചു സമൂഹത്തെ വിഘടിപ്പിച്ചു. സാമൂഹിക ജീവിതത്തില്‍ ജനങ്ങള്‍ക്ക്‌ മാതൃകയായി വരേണ്ട സമൂഹം "ആമീന്‍ " മാത്രം പറയുന്ന ഒരു ആള്കൂട്ടമായി മാറി. സാമൂഹിക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കു അന്യമാകുന്ന തലത്തിലേക്ക് ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യക്യാനിച്ചു, സൃഷ്ടാവ് കൊടുത്ത കഴിവുകളെ നിഷ്ക്രിയമാക്കി. മുസ്ലീം സ്ത്രീകളെ സമൂഹത്തില്‍ അപഹാസ്യരാക്കി സ്ത്രീകളെ പേറ്റിനും ചോറ്റിനും ഉള്ള ഉപകരണങ്ങള്‍ ആക്കി മാറ്റി .
പ്രവാചകന്റെ മാതൃകയാവേണ്ട പണ്ഡിതര്‍ പുരോഹിതരായി മാറിയതിന്റെ തിക്ത ഫലങ്ങള്‍ എല്ലാ മേഘലകളിലും വെളിവായി. മനുഷ്യനെ ചുറ്റി വരിഞ്ഞിരിക്കുന്ന ഭൌതിക, ചൂഷണ വ്യവസ്തികളില്‍നിന്ന്  മോചിപ്പിക്കുവാന്‍ സൃഷ്ടാവ് അവതരിപ്പിച്ച ഒരു മാതൃക വ്യവസ്ഥിതി വെറും "മതമായി" മാറി. ജനങ്ങള്‍ക്ക്‌ വേണ്ടി നീതിയില്‍ അധിഷ്ടിതമായ ഒരു മാതൃക സാമൂഹിക രാഷ്ട്രീയം പരിച്ചയപെടുതുന്ന ഇസ്ലാമിനെ ഇന്നത്തെ "ഭൌതിക " രാഷ്ട്രീയവുമായി തുലനം ചെയ്തു ഇസ്ലാമില്‍ രാഷ്ട്രീയമില്ലെന്ന് വ്യാഖ്യാനിച്ച പുരോഹിതര്‍ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിച്ചു തങ്ങളുടെ നിലനില്‍പ്പിനായി വോട്ടു ബാങ്കു രാഷ്ട്രീയം കളിച്ചു പരിഹാസ്യരായി .സൃഷ്ടാവ് സംവിധാനിച്ച മനോഹരമായ ജീവിത വ്യവസ്ഥിതി സമൂഹത്തില്‍ അങ്ങിനെ തെറ്റിധരിപ്പിക്കപെട്ടു.
പ്രവാചകന്റെ മുഴു നീള ജീവിതത്തില്‍ സമൂഹത്തിനു മാതൃകയാകേണ്ട, സീകരിക്കേണ്ട, അനുകരിക്കേണ്ട എല്ലാ മാതൃകകളും വ്യക്തമാണ്. "ഇന്നേ ദിവസം ദീന്‍ പൂര്‍ണമായിരിക്കുന്നു." എന്ന് വ്യക്തമായി പറഞ്ഞ പ്രവാചകന്‍ "ഈ ജീവിത വ്യവസ്ഥിതി മനുഷ്യര്‍ക്ക്‌ ജീവിതത്തിലൂടെ പ്രായോഗിക വല്കരിച്ചു, എത്തിച്ചു കൊടുക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ക്ക് നല്‍കിയിട്ടാണ് വിട പറഞ്ഞത്.
അഭിനവ പണ്ഡിതരും, അവര്‍ വാര്‍ത്തെടുത്ത സമൂഹവും മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തങ്ങളുടെ ആചാരങ്ങളും, മന്ത്രങ്ങളുമായി ജീവിക്കുന്ന വെറും മത സമൂഹമായി.
പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതത്തില്‍, ജന്മദിനം ആഘോഷിക്കെണ്ടാതാണ് എന്ന് ഒരിക്കല്‍ പോലും അനുയായികളെ ഉല്ബോധിപ്പിചീട്ടില്ല. പൂര്‍വ പ്രവാചകന്‍ മാരുടെ ജന്മ ദിനം പ്രവാചകനോ, പ്രവാചകന്റെ സഹാബികാലോ ആഘോഷിച്ചതായി മാതൃകയില്‍ ഇല്ല. പ്രവാചകന്‍ ഇത് പറയാന്‍ മറന്നു പോയെന്ന് പറഞ്ഞു പോലും ന്യായീകരിച്ചു ആഘോഷിക്കാന്‍, പ്രവാചകന് ശേഷമുള്ള "ഖുലഫ ഉ രാശീദീങ്ങളുടെ ജീവിതത്തിലോ, ഭരണത്തിന്‍ കീഴിലോ, കാലഘട്ടത്തിലോ പ്രവാചകനെ ഏറ്റവും കൂടുതല്‍, തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ മേഘലയിലും പ്രവാചക അധ്യപനങ്ങളെ പ്രായോഗികമായി നടപ്പില്‍ വരുത്തി, സ്നേഹമെന്നാല്‍ അപ്രകാരം പ്രവാചകനെ ജീവിതത്തില്‍ ഏറ്റുവാങ്ങുക എന്നത് മാത്രമാണെന്ന സന്ദേശ തിനപ്പുരം പ്രവാചക സ്നേഹം പ്രകടിപ്പിക്കാന്‍ ഇത്തരത്തില്‍ "ഒരു ആഘോഷവും" അവര്‍ നടത്തിയതായി ചരിത്രമില്ല.
അപ്പോള്‍ ചില ചോദ്യങ്ങള്‍ വളരെ പ്രസക്ത മായി വരുന്നു.
ചോദ്യം 1. മുഹമ്മദ്‌ നബി(സ്വ)ക്ക് മുന്‍പ് ഒരു പാട് പ്രവാചകന്മാര്‍ കടന്നു പോയിട്ടുണ്ട്. ആ പ്രവാചകന്‍ മാരുടെ ആരുടെയെങ്കിലും ഒരാളുടെ ജന്മദിനം നബി(സ്വ) കൊണ്ടാടിയിട്ടുണ്ടോ???

ചോദ്യം 2. അല്ലാഹുവിന്റെ റസൂല്‍ (സ്വ) 23 വര്‍ഷകാലം ദീന്‍ പ്രബോധനം ചെയ്തു കൊണ്ട് ഈ കാലയളവില്‍ ഏതെങ്കിലും ഒരു ദിവസം ഒരു കാരക്ക എങ്കിലും സ്വഹബികള്‍ക്ക് കൊടുത്തു കൊണ്ട് നബി സ്വന്തം ജന്മദിനം കൊണ്ടാടിയിട്ടുണ്ടോ???

ചോദ്യം 3. പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ സ്നേഹിച്ച സ്വഹാബികള്‍ ആരെങ്കിലും ഒരാള്‍ നബിദിനം കൊണ്ടയിട്ടുണ്ടോ???

ചോദ്യം 4. നാലു മദ്ഹബില്‍ ഏതെങ്കിലും ഒരു ഇമാം നബി ദിനം ആഘോഷിച്ച തെളിവ് ഉണ്ടോ???

ചോദ്യം 5. അള്ളാഹു ആദരണീയമായ നാലു മാസങ്ങളില്‍ റബീഉല്‍ അവ്വല്‍ ഉള്പെടുമോ???

ചോദ്യം 6. നബാത്തി ഖുതുബയിലെ റബീഉല്‍ അവ്വലിലെ നാല് ഖുതുബകളിലും 
എന്തുകൊണ്ട്  നബിദിനം ചര്‍ച്ച ചെയ്യാതെ പോയി ?

യഥാര്‍ഥത്തില്‍  അടുത്ത കാലത്തായി പ്രവാചകനെ വില്‍പ്പന ചരക്കാക്കി  കച്ചവടത്തിന് വെച്ച് ലാഭം കൊയ്യാന്‍ ഇറങ്ങിയവരാണ്  ഇസ്ലാമിനെ തന്നെ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് .അവരാണ് ഒരു ലക്ഷം ഇരട്ടി പ്രതിഫലം കിട്ടുന്ന മക്കയെക്കാള്‍ മദീനക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത്.

പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ അത് ആഘോഷിക്കുന്നുവെന്നാണെങ്കില്‍ അത് നബിതിരുമേനിയുടെ കുടുംബം അതില്‍ മാതൃക കാണിക്കേണ്ടിയിരുന്നു. പ്രവാചക പത്‌നിമാര്‍ ആരും തന്നെ നബിയുടെ ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ ലഭ്യമല്ല. നബി(സ)യെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന സഹാബിമാരും നബി തിരുമേനിയുടെ ജന്മദിനം ആഘോഷിച്ചതിന് തെളിവില്ല. മുസ്‌ലിം ലോകം അംഗീകരിക്കുന്ന നാല് പ്രമുഖ മദ്ഹബുകളും ഇമാമുമാരും നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടമായിരുന്ന സഹാബിമാരുടെയും താബിഈകളുടെയും താബിഇത്താബിഉകളുടെയും കാലത്ത് ഇല്ലാത്ത ഒരു സമ്പ്രദായമായിരുന്നു ഇതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാമിക പ്രമാണങ്ങളുടെ യാതൊരുപിന്‍ബലവും ഇല്ലാത്ത ഒരു കാര്യത്തിന് ഇസ്‌ലാമിന്റെ സ്വന്തം ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ഇന്ന് കൈവന്നിരിക്കുന്നു. ഇസ്‌ലാം പഠിപ്പിച്ച ആഘോഷങ്ങളായ രണ്ടു പെരുന്നാളുകള്‍ക്കും അലങ്കരിക്കാത്ത മസ്ജിദുകളും മദ്രസകളും തെരുവുകള്‍ പോലും ഇതിനായി അലങ്കരിക്കപ്പെടുന്നു. ആളുകള്‍ അനര്‍ഹമായ ഒരു സംഗതിക്ക് പ്രാധാന്യം നല്‍കുമ്പോള്‍ അര്‍ഹമായ പലതിനും ലഭിക്കേണ്ട പ്രാധാന്യം കുറയുന്നു എന്ന വസ്തുതയാണിത് വ്യക്തമാക്കുന്നത്. ഇത്തരം ആഘോഷങ്ങളുടെയും സമ്പ്രദായങ്ങളുടെയും എക്കാലത്തെയും ഗുണഭോക്താക്കള്‍ പുരോഹിത വിഭാഗമാണെന്നും നമുക്ക് കാണാവുന്നതാണ്. അവരുടെ താല്‍പര്യങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍ക്ക് പ്രചാരണവും പ്രശസ്തിയും നല്‍കുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന കാലത്ത് മാത്രമേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ.


നബിദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു.


ഈ വര്ഷം മുതൽ നബി ദിനത്തിന് പന്ധിതന്മാർ കേക്ക് മുറിക്കുക എന്നാ ഒരു സ്നേഹ പ്രകടനം കൂടി തുടങ്ങിയിട്ടുണ്ട്.അടുത്ത വര്ഷം മുതൽ ക്രിസ്തുമസ് കേക്ക് പോലെ മിലാദ് കേക്കും വിപണിയിൽ കിട്ടും.അത് കച്ചവടം ചെയ്യാൻ കച്ചവട പ്രാവീണ്യം നേടിയ നമ്മുടെ മത നേതാക്കളും ഉണ്ടാകും.ആരെങ്കിലും  അത് വാങ്ങിയില്ലെങ്ങിൽ അവൻ പ്രവാചക സ്നേഹം ഇല്ലാത്തവനും പുത്തൻ വാദിയും ആയിത്തീരും.
കേക്ക് മുറിക്കലും ബര്‍ത്തിഡെ ആഘോഷിക്കലും പടിഞ്ഞാറ് നിന്നും കടം എടുത്ത ആചാരം
ഇനി മുതല്‍ വിപണിയില്‍ ക്രസ്തുമസ് കേക്ക് പോലെ മീലാദ് കേക്കും ലഭിക്കും
നബി (സ) പറഞ്ഞു;

“നിങ്ങള്‍ക്ക് മുമ്പുള്ള ജനതയെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റുക തന്നെ ചെയ്യും.അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തിലാണ് പ്രവേശിച്ചതെങ്കില്‍ പോലും നിങ്ങളും അതില്‍ പ്രവേശിക്കും. ചോദിക്കപ്പെട്ടു: ജൂതന്മാരെയും കൃസ്ത്യാനികളെയുമാണോ അങ്ങ് ഉദ്ധേശിക്കുന്നത്? നബി (സ) പറഞ്ഞു; അവരെയല്ലാതെ മറ്റാരാണ്‌?” (ബുഖാരി,മുസ്‌ലിം)



"ഒരാൾ മൌലീദാഘോഷത്തിനെപറ്റി ഇബ്നുഹജർ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജർ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൌലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളിൽ നിന്ന് കൈമാറിവന്ന ആചാരമല്ല അത് (സുന്നി വോയ്സ് 2000 ജൂലായ് 16-31, പേജ് 26)


നബി ജന്മദിനാഘോഷത്തിന്റെ ഇസ്ലാമികവിധി, ഹിജ്റ 734ൽ മരണപ്പെട്ട പ്രമുഖ മാലികീ പണ്ഡിതനായ ഇമാം അബു ഹഫ്സ്വ് താജുദ്ദീനുൽ ഫാകിഹാനി(റ) തന്റെ അൽ മൌരിദ് ഫീ ഹുക്മിൽ മൌലിദ് എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുള്ളത് ഇങ്ങനെയാണ്:

“റബീഉൽ അവ്വൽ മാസത്തിൽ ചിലർ നടത്തിവരാറുള്ള മൌലിദ് ആഘോഷത്തെ സംബന്ധിച്ചുള്ള ചോദ്യം പലരിൽ നിന്നും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ആചാരത്തിന് ഇസ്ലാമിക ശരീഅത്തിൽ വല്ല അടിസ്ഥാനവുമുണ്ടാ? അതോ, ദീനിൽ സംഭവിച്ച ബിദ്അത്താണോ ഇത്? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരമാണ് അവർക്ക് ലഭിക്കേണ്ടത്.

"അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് പറയാനുള്ളത്: വിശുദ്ധ ക്വുർആനിലൊ, പ്രവാചക സുന്ന ത്തിലൊ ഈ മൌലിദാഘോഷത്തിന് യാതൊരു അടിസ്ഥാനവും ഞാൻ അറിഞ്ഞിട്ടില്ല എന്നതാണ്. പൂർവ സൂരികളുടെ കാൽപാടുകൾ കൃത്യമായി പിന്തുടർന്ന, മതത്തിന്റെ മാതൃകകളായി സ്വീകരിക്കാവുന്ന, സമുദാ യത്തിലെ പണ്ഡിത ശ്രേഷ്ഠരിൽ ഒരാളിൽ നിന്നു പോലും ഈ ആചാരം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അലസന്മാരും ഇച്ഛാഭരിതരുമായ ചിലരുണ്ടാക്കിയ ബിദ്അത്താണിത്. തീററക്കൊതിയന്മാരാണ് ഇതിന്റെ ഉപയോക്താക്കൾ.”


അറിഞ്ഞില്ലെ നബിദിനം ആഘോഷിക്കാന്‍ ഖുര്‍ 

ആനില്‍  തെളിവ് കണ്ടെത്തി !!

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ﴿٥٧﴾ قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ﴿٥٨
അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്കു റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശകവും അനുഗ്രഹവുമാകുന്നു. പ്രവാചകന്‍ പറയുക: `അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വിഭവങ്ങളെക്കാളും ഉല്‍കൃഷ്ടമായതാകുന്നു.(സൂറത്ത് യുനുസ്)

ഖുര്‍ ആന്‍ വന്നെത്തിയതിയതിലാണ് സന്തോഷിക്കാന്‍ പറഞ്ഞത് എന്നാല്‍ കാന്തപുരം അ ത് നബിദിനമാക്കി മാറ്റി

സൂറത്ത് യൂനുസില്‍ തന്നെ ചോദിക്കുന്നുണ്ട്

അല്ലാഹുവിന്റെ പേരില്‍ കളളം പറയുന്നവരുണ്ടല്ലോ, അന്ത്യനാളില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് അവരെന്താണ് മനസ്സിലാക്കിയിട്ടുളളത്? (യുനുസ് 59)



തിരുനബി സ്‌നേഹത്തിലെ സുന്നത്തും ബിദ്‌അത്തും
ഖാലിദ്‌ മൂസ നദ്‌വി 


ഒടുവിലത്തെ റസൂല്‍ മുഹമ്മദ്‌ നബി(സ) സത്യവിശ്വാസികളുടെ ജീവിതത്തിലെ നിത്യ-നിറസാന്നിധ്യമാണ്‌. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നതിലൂടെ മാത്രമല്ല; മുഹമ്മദ്‌ നബി(സ)യുടെ രിസാലത്തിലുള്ള വിശ്വാസവും പ്രഖ്യാപിക്കുന്നതിലൂടെയാണ്‌ ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നത്‌ തന്നെ. ബാങ്ക്‌, ബാങ്കിന്‌ ശേഷമുള്ള ദുആ, നമസ്‌കാരം, നമസ്‌കാരാനന്തര പ്രാര്‍ഥനകള്‍ ഇവിടെയെല്ലാം റസൂല്‍ സ്‌മരണയും റസൂലിനുള്ള സ്വലാത്ത്‌-സലാമുകളും നിര്‍ബന്ധ ഘടകങ്ങളാണ്‌. നബിയോടുള്ള സ്‌നേഹപ്രകടനം സീസണല്‍ അല്ല എന്ന്‌ വ്യക്തം.
അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കേണ്ടത്‌ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്‌. `മാതാ-പിതാക്കളെക്കാളും മക്കളെക്കാളും മറ്റു മുഴുവന്‍ ജനത്തെക്കാളും' റസൂലിനെയാണ്‌ സ്‌നേഹിക്കേണ്ടത്‌ എന്ന്‌ റസൂല്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്‌. 
റസൂലിനോടുള്ള സ്‌നേഹം സ്വഹാബത്ത്‌ മത്സരബുദ്ധിയോടെ പ്രകടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിനുള്ള അനുസരണം തന്നെയാണ്‌ അതില്‍ പ്രധാനം. റസൂലിനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണത്തിന്റെ പ്രത്യക്ഷ രൂപമായാണ്‌ അവര്‍ പഠിപ്പിക്കപ്പെട്ടത്‌. റസൂലിനോടുള്ള സ്‌നേഹപ്രകടനവും തഥൈവ. റസൂലിനെ മുന്‍കടക്കാതിരിക്കുക, റസൂലിന്റെ സന്നിധിയില്‍ ഒച്ചവെച്ച്‌ സംസാരിക്കാതിരിക്കുക, റസൂലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രത്യേകം ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌.
റസൂലിന്റെ മഹത്വം ഗദ്യത്തിലും പദ്യത്തിലും സ്വഹാബത്ത്‌ വര്‍ണിച്ചിട്ടുണ്ട്‌. കഅ്‌ബ്‌ ബ്‌നു സുഹൈര്‍ നബിയെ പ്രശംസിച്ച്‌ പാടുകയും നബി തന്റെ തട്ടം അദ്ദേഹത്തെ പുതപ്പിച്ചു കൊണ്ട്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. `റസൂലിന്റെ പാട്ടുകാരന്‍' എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഹസ്സാനുബ്‌നു സാബിതിന്‌ ധാരാളം നബി പ്രകീര്‍ത്തന ഗീതങ്ങളുണ്ടായിരുന്നു. മദീനയിലെത്തിയ റസൂലിനെ മദീനാവാസികള്‍ സ്വീകരിച്ചത്‌ ദഫ്‌ഫ്‌ മുട്ടിയും വര്‍ണനാഗീതങ്ങള്‍ പാടിയുമാണെന്ന വസ്‌തുത സര്‍വാംഗീകൃതമാണ്‌.
സലാമിലൂടെയും സ്വലാത്തിലൂടെയും റസൂലിനെ മഹത്വപ്പെടുത്തണമെന്നുള്ളത്‌ ഖുര്‍ആന്റെ കല്‍പനയാണ്‌. നിര്‍ബന്ധ നമസ്‌കാരത്തില്‍ ആ കല്‍പന നാം നിര്‍ബന്ധപൂര്‍വം നിറവേറ്റുകയും ചെയ്യുന്നുണ്ട്‌. അതേയവസരം റസൂല്‍ `അബ്‌ദ്‌'�അഥവാ അടിമ തന്നെയാണ്‌. ദിവ്യത്വത്തിന്റെ ഒരംശവും റസൂലിലില്ല. അതുകൊണ്ടാണ്‌ `അബ്‌ദും'� `റസൂലു'മായ മുഹമ്മദ്‌ എന്ന വിശേഷണം വ്യാപകമായത്‌. ദിവ്യത്വത്തിന്റെ അംശം ആരോപിക്കാന്‍ ഇടവരുന്ന ഇസ്‌റാഅ്‌ മിഅ്‌റാജ്‌ സംഭവം പരാമര്‍ശിക്കുമ്പോള്‍ റസൂലിനെ അബ്‌ദ്‌ എന്ന്‌ മാത്രം പറഞ്ഞുകൊണ്ട്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്‌ ശ്രദ്ധേയമാണ്‌. ഏഴ്‌ ആകാശങ്ങളും താണ്ടി വന്നെങ്കിലും ശരി അവന്‍ അടിമ തന്നെ. അടിമക്ക്‌ മക്കാ മുതല്‍ ഖുദ്‌സ്‌ വരെ ഒറ്റ രാത്രിയില്‍ സഞ്ചരിക്കാനും തുടര്‍ന്ന്‌ ഏഴ്‌ ആകാശങ്ങളിലും കയറിയിറങ്ങാനും അതേ രാത്രി തന്നെ തിരിച്ച്‌ മക്കയിലെത്താനും സഹായിച്ച അല്ലാഹുവിന്‌ മാത്രമാണ്‌ തസ്‌ബീഹ്‌ അഥവാ കീര്‍ത്തനസ്‌തോത്രം. ഇതിനെല്ലാം ശേഷവും മുഹമ്മദ്‌ അടിമ തന്നെയാണ്‌ എന്നാണ്‌ ഖുര്‍ആന്‍ വ്യക്തമായി പ്രസ്‌താവിക്കുന്നത്‌.
റസൂലിന്റെ പുത്രന്‍ ഇബ്‌റാഹീമിന്റെ മരണവും സൂര്യഗ്രഹണവും ഒന്നിച്ച്‌ സംഭവിച്ചപ്പോള്‍ ചില വികാര പ്രകടനങ്ങള്‍ ഉണ്ടായി. നബിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ നല്ല അവസരമായിരുന്നു അത്‌. റസൂല്‍ നിര്‍ദാക്ഷിണ്യം ആ അവസരം വേണ്ടെന്നു വെച്ചു. വ്യാജവും കൃത്രിമവുമായ ഒരംഗീകാരവും റസൂലിന്‌ വേണ്ട എന്ന്‌ വ്യക്തം. ഗ്രഹണവേളയില്‍ റസൂല്‍ നടത്തിയ പ്രഖ്യാപനം �സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളാകുന്നു, ആരുടെയെങ്കിലും ജനനത്താലോ മരണത്താലോ അവക്ക്‌ ഗ്രഹണം സംഭവിക്കുന്നില്ല, ഗ്രഹണം ശ്രദ്ധയില്‍പെട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക, അവനെ സ്‌തുതിക്കുക, അവനോട്‌ പ്രാര്‍ഥിക്കുക�എന്നായിരുന്നു. 
റസൂല്‍ മരിച്ചപ്പോള്‍, റസൂലിനോടുള്ള സ്‌നേഹാധിക്യത്താല്‍, മരണം സംഭവിച്ചു എന്ന വസ്‌തുത അംഗീകരിക്കാന്‍ വിസമ്മതിച്ച ഉമറിനെ അടക്കിയിരുത്തിയത്‌ അബൂബക്കറാണ്‌. അബൂബക്കര്‍ മദീനാ പള്ളിയിലേക്ക്‌ കയറി വരുമ്പോള്‍ ഉമര്‍ വികാരഭരിതനായി പ്രസംഗിക്കുകയായിരുന്നു. ``റസൂല്‍ മരിച്ചിട്ടില്ല, മൂസാ നബി തന്റെ അനുയായികളെ വിട്ട്‌ നാല്‍പത്‌ ദിവസത്തെ ധ്യാനത്തിന്‌ പോയതുപോലെ റസൂലും പോയതാണ്‌. റസൂല്‍ തിരിച്ചുവരും. റസൂല്‍ മരിച്ചിരിക്കുകയാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവന്റെ കൈയും കാലും ഞാന്‍ വെട്ടിക്കളയും.''�ഇമ്മട്ടിലായിരുന്നു ഉമറി(റ)ന്റെ വികാരപ്രകടനങ്ങള്‍. അബൂബക്കര്‍(റ) ഉമറി(റ)നോട്‌ ഇരിക്കാനാവശ്യപ്പെടുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്‌തു: ``ആരെങ്കിലും മുഹമ്മദിനെയാണ്‌ ഇബാദത്ത്‌ ചെയ്‌തതെങ്കില്‍ അറിയുക, മുഹമ്മദ്‌ മരിച്ചു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ്‌ ഇബാദത്ത്‌ ചെയ്‌തിരുന്നതെങ്കില്‍ അറിയുക, അല്ലാഹുവിന്റെ നിത്യ സാന്നിധ്യം ഇവിടെയുണ്ട്‌, അവന്‌ മരണമില്ല.'' ശേഷം അബൂബക്കര്‍ ഈ സൂക്തം പാരായണം ചെയ്‌തു: ``മുഹമ്മദ്‌ ദൈവദൂതനല്ലാതെ യാതൊന്നുമല്ല. അദ്ദേഹത്തിന്‌ മുമ്പും ഒരുപാട്‌ ദൂതന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്‌. അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്‌താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്‌ പോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന്‌ ഒരു ദ്രോഹവും ചെയ്യുന്നില്ല. നന്ദിയുള്ളവര്‍ക്ക്‌ അവന്‍ പ്രതിഫലം നല്‍കുന്നതാകുന്നു'' (ആലുഇംറാന്‍ 144).
വഫാത്തായ നബി(സ)യുടെ ഭൗതിക ശരീരം അവര്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മയ്യിത്തിന്‌ വേണ്ടി നമസ്‌കരിക്കുകയും ഖബ്‌റടക്കുകയും ചെയ്‌തു. ഖബ്‌റടക്കത്തിന്‌ മുമ്പായി നബിയുടെ ശരീരത്തില്‍ നിന്ന്‌ എന്തെങ്കിലുമെടുത്ത്‌ സൂക്ഷിച്ചതായി നമുക്ക്‌ അറിയില്ല. നബിയുടെ മുടി, നഖം, വസ്‌ത്രങ്ങള്‍ ഒന്നും തന്നെ നബിക്കു ശേഷം നബിയുമായി ബന്ധപ്പെട്ട `തഖര്‍റുബി'ന്‌ വേണ്ടിയോ `തബര്‍റുകി'ന്‌ വേണ്ടിയോ സൂക്ഷിക്കേണ്ടതുണ്ടെന്ന്‌ അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ) തുടങ്ങിയ മഹാന്മാരോ ആഇശ, ഫാത്വിമ(റ) തുടങ്ങിയ മഹതികളോ അഭിപ്രായപ്പെട്ടതായി കാണുന്നില്ല, അവര്‍ അതിന്‌ മുതിര്‍ന്നതുമില്ല. നബി(സ)യെ ഖബറടക്കിയ ശേഷം ഖബ്‌റിന്റെ അടുത്ത്‌ ശേഷിപ്പുകള്‍ സൂക്ഷിച്ച്‌ സത്യവിശ്വാസികള്‍ക്കിടയില്‍ റസൂലിനോടുള്ള സ്‌നേഹം കൂടുതല്‍ വൈകാരികമാക്കിതീര്‍ക്കുന്നതിനുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്താന്‍ ഖിലാഫത്തുര്‍റാശിദ സന്നദ്ധമായിട്ടില്ല. 
ബൈഅത്തുരിദ്‌വാന്‍ ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ സംഭവമാണ്‌. ഒരു മരച്ചുവട്ടിലിരുന്നായിരുന്നു സ്വഹാബികള്‍ റസൂലിനോട്‌ ചരിത്ര പ്രസിദ്ധമായ ആ ബൈഅത്ത്‌ നിര്‍വഹിച്ചത്‌. ഒരര്‍ഥത്തില്‍ റസൂലി(സ)ന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഭൗതിക തിരുശേഷിപ്പായിരുന്നു ആ മരം. പില്‍ക്കാലത്ത്‌ ആ മരച്ചുവട്ടിലെത്തുമ്പോള്‍ വിശ്വാസികളുടെ മനോഭാവത്തിലും പെരുമാറ്റങ്ങളിലും ഒരസാധാരണത്വം അനുഭവപ്പെടുന്നുണ്ടോ എന്നു തോന്നിയ അമീറുല്‍ മുഅ്‌മിനീന്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയുകയാണ്‌ ചെയ്‌തത്‌.
നബി(സ) ഉംറത്തുല്‍ ഖദാഇലും ഹജ്ജത്തുല്‍ വിദാഇലും മുടി കളഞ്ഞിട്ടുണ്ട്‌. ചിലര്‍ അത്‌ കൈവശപ്പെടുത്തി. മറ്റു ചിലര്‍ക്ക്‌ നബി(സ) അത്‌ സ്വന്തം കൈകൊണ്ട്‌ നല്‍കി. പക്ഷേ മസ്‌ജിദുല്‍ ഹറാമില്‍ ഒരു ദര്‍ശന വസ്‌തുവായി തന്റെ തലമുടി വെക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടില്ല. സ്വഹാബത്ത്‌ ചെയ്‌തിട്ടുമില്ല. ഒരുപാട്‌ പ്രതീകാത്മക ദര്‍ശന വസ്‌തുക്കളുള്ള ഇടമാണ്‌ മസ്‌ജിദുല്‍ ഹറാം. കഅ്‌ബ, മഖാമു ഇബ്‌റാഹീം, ഹജറുല്‍ അസ്‌വദ്‌, സഫ, മര്‍വ തുടങ്ങിയദര്‍ശന കേന്ദ്രങ്ങളെല്ലാം പൂര്‍വകാല സ്‌മരണകളും വൈകാരിക സന്ദര്‍ഭങ്ങളും നല്‍കുന്ന കേന്ദ്രങ്ങളാണ്‌. പക്ഷേ എന്തുകൊണ്ട്‌ നബി(സ)യുടെ മുടിയോ വസ്‌ത്രങ്ങളോ അവിടെ സ്ഥാനം പിടിച്ചില്ല? നബി(സ) അനുവദിക്കാത്തതു കൊണ്ടു തന്നെ, നബിയുടെ മാതൃകകളല്ലാത്തത്‌ കൊണ്ടു തന്നെ, അത്‌ അനുവദിച്ചുകൂടെന്ന സ്വഹാബികള്‍ക്ക്‌ നിര്‍ബന്ധമുണ്ടായതുകൊണ്ടു തന്നെ.
മദീന മുസ്‌ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ്‌. അവിടെ നബി(സ) പണികഴിപ്പിച്ച പള്ളിയുണ്ട്‌. നബി(സ) മഹത്വപ്പെടുത്തിയ റൗദഃ എന്ന സ്ഥലമുണ്ട്‌. പള്ളിപ്പരിസരത്ത്‌ നബി(സ)യുടെ മഖ്‌ബറയുണ്ട്‌. അവിടെ തിരുശേഷിപ്പുകളൊന്നുമില്ല. നബി(സ)യുടെ മുടി തങ്ങള്‍ക്കുള്ളതാണെങ്കില്‍ അതിന്‌ ഏറ്റവും അനുയോജ്യമായ ഇടം നബി(സ)യുടെ പള്ളിയാണെന്നതില്‍ തര്‍ക്കിക്കേണ്ടിവരരുത്‌. മദീനാ പള്ളി കാണാനും റൗദഃയില്‍ ഇരിക്കാനും നബി(സ)യുടെ ഖബ്‌ര്‍ സിയാറത്ത്‌ ചെയ്യാനും പുറപ്പെടുന്നവര്‍ക്ക്‌ ലഭിക്കേണ്ടുന്ന ന്യായമായ അവകാശമാണല്ലോ തിരുകേശ ദര്‍ശന പുണ്യം. പക്ഷേ, എന്തുകൊണ്ട്‌ അങ്ങനെയൊന്നുണ്ടായില്ല? അബൂബക്കറി(റ)ന്റെ അവഗണനയാണോ, ഉമറി(റ)ന്റെ അശ്രദ്ധയാണോ, ഉസ്‌മാ(റ)ന്റെ സ്‌നേഹമില്ലായ്‌മയാണോ? അലി(റ)യുടെ നബിസ്‌നേഹം കളവാണോ? ഏറ്റവും നല്ല കാലം തന്റെ കാലമാണെന്നും തുടര്‍ന്നുള്ള ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ വിശ്വാസികള്‍ തൊട്ടടുത്താണെന്നും പ്രഖ്യാപിച്ച റസൂലിന്റെ പ്രവചനമനുസരിച്ച്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ നൂറ്റാണ്ടുകളിലൊന്നും�പ്രത്യക്ഷപ്പെടാത്ത തലമുടി മാഹാത്മ്യം കശ്‌മീര്‍ വഴിയും അബൂദബി വഴിയും കാരന്തൂരിലെത്തിയത്‌ ഏറെ ദുരൂഹമാണ്‌. ഇത്തരം ദുരൂഹതകളിലൂടെ കാണപ്പെടേണ്ടതല്ല നബി(സ)യുടെ ശേഷിപ്പുകള്‍. അങ്ങനെ രൂപപ്പെടേണ്ടതല്ല നബി മാഹാത്മ്യവും തബര്‍റുക്കും. നബി(സ)യുടെ ഒരു വാക്ക്‌ അതിസ്‌പഷ്‌ടമായ പഠനത്തിലൂടെ നബിയുടേതാണെന്ന്‌ അംഗീകരിക്കപ്പെട്ടാല്‍ മാത്രം സ്വീകരിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. അല്ലാത്തവ നബിയുടെ ഖൗല്‍ (വചനം) ആയി അംഗീകരിക്കാറില്ല. അതേയവസരം അത്തരം സ്‌പഷ്‌ടവും കണിശവുമായ യാതൊരു അന്വേഷണവും നടത്താതെ കേവലം അവകാശവാദത്തിലൂടെ ഒരു മുടി നബിയുടെ ബാല്‍ (ഹസ്‌റത്‌ ബാല്‍) ആയി അംഗീകരിക്കണമെന്ന്‌ പറഞ്ഞാല്‍ വിശ്വാസികള്‍ക്കത്‌ അസ്വീകാര്യമാണ്‌.
ഇവിടെ പൗരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ദീനുല്‍ ഇസ്‌ലാമിലെ പല അംഗീകൃത യാഥാര്‍ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ്‌ ആ മതം രൂപപ്പെടുന്നത്‌. ലൈലത്തുല്‍ ഖദ്‌റാണ്‌ ഏറ്റവും വിശുദ്ധമായ രാവെന്ന്‌ ഖുര്‍ആനിലൂടെ നാം ഗ്രഹിക്കുമ്പോള്‍ പൗരോഹിത്യ മതം പറയുന്നു മുഹമ്മദ്‌ ജനിച്ച രാവാണ്‌ ഏറ്റവും പുണ്യമായ രാവെന്ന്‌. വിശ്വാസികള്‍ ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്‌സിനുമാണ്‌ നല്‍കേണ്ടതെന്ന്‌ നബി(സ) വ്യക്തമായി പഠിപ്പിച്ചിരിക്കെ, പൗരോഹിത്യ മതം പറയുന്നു ഏറ്റവും പുണ്യമായ മണ്ണ്‌ നബിയുടെ ഖബ്‌റിലെ മണ്ണാണെന്ന്‌. സംസം ജലം അല്ലാഹുവിന്റെ അടയാളമായി ലോകാത്ഭുതമായി വിശ്വാസികള്‍ അനുദിനം ശേഖരിച്ച്‌ ലോകം മുഴുക്കെ വിതരണം ചെയ്യുന്ന പുണ്യജലമായി ജനമനസ്സില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, പൗരോഹിത്യം പറയുന്നു, പുണ്യജലം നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച ജലമാണെന്ന്‌. 
ദീനുല്‍ ഇസ്‌ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൗരോഹിത്യ മതത്തിന്‌ ഒരു തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പുറപ്പാടിലാണ്‌ ഇപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അങ്ങനെ മക്കക്കും മദീനക്കും ഖുദ്‌സിനുമപ്പുറം കാരന്തൂര്‍ മര്‍കസ്‌ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്ന ഈ കൊടിയ ബിദ്‌അത്ത്‌ തടയല്‍ നമ്മുടെ തജ്‌ദീദി ബാധ്യതയാണ്‌. 
മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക്‌ ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്‌ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്‌ത്തരുതെന്ന്‌ റസൂല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്‌റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്‌റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന്‌ നബി(സ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 
ഈ മുന്നറിയിപ്പുകളുടെയെല്ലാം ചൈതന്യം ലംഘിക്കപ്പെടുന്ന ഒരു ആത്മീയ വാണിഭ കേന്ദ്രമാണ്‌ 40 കോടിയില്‍ പണിയുന്ന ശഅ്‌റേ മുബാറക്‌ (?) മസ്‌ജിദ്‌.
റസൂലിനോട്‌ യഥാര്‍ഥത്തില്‍ സ്‌നേഹമുള്ളവര്‍ ഇതിനെതിരെ പ്രതിരോധ കോട്ടകളുയര്‍ത്തട്ടെ. 


ദര്‍ശന കേന്ദ്രങ്ങളെല്ലാം പൂര്‍വകാല സ്‌മരണകളും വൈകാരിക സന്ദര്‍ഭങ്ങളും നല്‍കുന്ന കേന്ദ്രങ്ങളാണ്‌. പക്ഷേ എന്തുകൊണ്ട്‌ നബി(സ)യുടെ മുടിയോ വസ്‌ത്രങ്ങളോ അവിടെ സ്ഥാനം പിടിച്ചില്ല? നബി(സ) അനുവദിക്കാത്തതു കൊണ്ടു തന്നെ, നബിയുടെ മാതൃകകളല്ലാത്തത്‌ കൊണ്ടു തന്നെ, അത്‌ അനുവദിച്ചുകൂടെന്ന സ്വഹാബികള്‍ക്ക്‌ നിര്‍ബന്ധമുണ്ടായതുകൊണ്ടു തന്നെ.
മദീന മുസ്‌ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ്‌. അവിടെ നബി(സ) പണികഴിപ്പിച്ച പള്ളിയുണ്ട്‌. നബി(സ) മഹത്വപ്പെടുത്തിയ റൗദഃ എന്ന സ്ഥലമുണ്ട്‌. പള്ളിപ്പരിസരത്ത്‌ നബി(സ)യുടെ മഖ്‌ബറയുണ്ട്‌. അവിടെ തിരുശേഷിപ്പുകളൊന്നുമില്ല. നബി(സ)യുടെ മുടി തങ്ങള്‍ക്കുള്ളതാണെങ്കില്‍ അതിന്‌ ഏറ്റവും അനുയോജ്യമായ ഇടം നബി(സ)യുടെ പള്ളിയാണെന്നതില്‍ തര്‍ക്കിക്കേണ്ടിവരരുത്‌. മദീനാ പള്ളി കാണാനും റൗദഃയില്‍ ഇരിക്കാനും നബി(സ)യുടെ ഖബ്‌ര്‍ സിയാറത്ത്‌ ചെയ്യാനും പുറപ്പെടുന്നവര്‍ക്ക്‌ ലഭിക്കേണ്ടുന്ന ന്യായമായ അവകാശമാണല്ലോ തിരുകേശ ദര്‍ശന പുണ്യം. പക്ഷേ, എന്തുകൊണ്ട്‌ അങ്ങനെയൊന്നുണ്ടായില്ല? അബൂബക്കറി(റ)ന്റെ അവഗണനയാണോ, ഉമറി(റ)ന്റെ അശ്രദ്ധയാണോ, ഉസ്‌മാ(റ)ന്റെ സ്‌നേഹമില്ലായ്‌മയാണോ? അലി(റ)യുടെ നബിസ്‌നേഹം കളവാണോ? ഏറ്റവും നല്ല കാലം തന്റെ കാലമാണെന്നും തുടര്‍ന്നുള്ള ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ വിശ്വാസികള്‍ തൊട്ടടുത്താണെന്നും പ്രഖ്യാപിച്ച റസൂലിന്റെ പ്രവചനമനുസരിച്ച്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ നൂറ്റാണ്ടുകളിലൊന്നും�പ്രത്യക്ഷപ്പെടാത്ത തലമുടി മാഹാത്മ്യം കശ്‌മീര്‍ വഴിയും അബൂദബി വഴിയും കാരന്തൂരിലെത്തിയത്‌ ഏറെ ദുരൂഹമാണ്‌. ഇത്തരം ദുരൂഹതകളിലൂടെ കാണപ്പെടേണ്ടതല്ല നബി(സ)യുടെ ശേഷിപ്പുകള്‍. അങ്ങനെ രൂപപ്പെടേണ്ടതല്ല നബി മാഹാത്മ്യവും തബര്‍റുക്കും. നബി(സ)യുടെ ഒരു വാക്ക്‌ അതിസ്‌പഷ്‌ടമായ പഠനത്തിലൂടെ നബിയുടേതാണെന്ന്‌ അംഗീകരിക്കപ്പെട്ടാല്‍ മാത്രം സ്വീകരിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. അല്ലാത്തവ നബിയുടെ ഖൗല്‍ (വചനം) ആയി അംഗീകരിക്കാറില്ല. അതേയവസരം അത്തരം സ്‌പഷ്‌ടവും കണിശവുമായ യാതൊരു അന്വേഷണവും നടത്താതെ കേവലം അവകാശവാദത്തിലൂടെ ഒരു മുടി നബിയുടെ ബാല്‍ (ഹസ്‌റത്‌ ബാല്‍) ആയി അംഗീകരിക്കണമെന്ന്‌ പറഞ്ഞാല്‍ വിശ്വാസികള്‍ക്കത്‌ അസ്വീകാര്യമാണ്‌.
ഇവിടെ പൗരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ദീനുല്‍ ഇസ്‌ലാമിലെ പല അംഗീകൃത യാഥാര്‍ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ്‌ ആ മതം രൂപപ്പെടുന്നത്‌. ലൈലത്തുല്‍ ഖദ്‌റാണ്‌ ഏറ്റവും വിശുദ്ധമായ രാവെന്ന്‌ ഖുര്‍ആനിലൂടെ നാം ഗ്രഹിക്കുമ്പോള്‍ പൗരോഹിത്യ മതം പറയുന്നു മുഹമ്മദ്‌ ജനിച്ച രാവാണ്‌ ഏറ്റവും പുണ്യമായ രാവെന്ന്‌. വിശ്വാസികള്‍ ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്‌സിനുമാണ്‌ നല്‍കേണ്ടതെന്ന്‌ നബി(സ) വ്യക്തമായി പഠിപ്പിച്ചിരിക്കെ, പൗരോഹിത്യ മതം പറയുന്നു ഏറ്റവും പുണ്യമായ മണ്ണ്‌ നബിയുടെ ഖബ്‌റിലെ മണ്ണാണെന്ന്‌. സംസം ജലം അല്ലാഹുവിന്റെ അടയാളമായി ലോകാത്ഭുതമായി വിശ്വാസികള്‍ അനുദിനം ശേഖരിച്ച്‌ ലോകം മുഴുക്കെ വിതരണം ചെയ്യുന്ന പുണ്യജലമായി ജനമനസ്സില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, പൗരോഹിത്യം പറയുന്നു, പുണ്യജലം നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച ജലമാണെന്ന്‌. 
ദീനുല്‍ ഇസ്‌ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൗരോഹിത്യ മതത്തിന്‌ ഒരു തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പുറപ്പാടിലാണ്‌ ഇപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അങ്ങനെ മക്കക്കും മദീനക്കും ഖുദ്‌സിനുമപ്പുറം കാരന്തൂര്‍ മര്‍കസ്‌ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്ന ഈ കൊടിയ ബിദ്‌അത്ത്‌ തടയല്‍ നമ്മുടെ തജ്‌ദീദി ബാധ്യതയാണ്‌. 
മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക്‌ ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്‌ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്‌ത്തരുതെന്ന്‌ റസൂല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്‌റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്‌റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന്‌ നബി(സ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 
ഈ മുന്നറിയിപ്പുകളുടെയെല്ലാം ചൈതന്യം ലംഘിക്കപ്പെടുന്ന ഒരു ആത്മീയ വാണിഭ കേന്ദ്രമാണ്‌ 40 കോടിയില്‍ പണിയുന്ന ശഅ്‌റേ മുബാറക്‌ (?) മസ്‌ജിദ്‌.
റസൂലിനോട്‌ യഥാര്‍ഥത്തില്‍ സ്‌നേഹമുള്ളവര്‍ ഇതിനെതിരെ പ്രതിരോധ കോട്ടകളുയര്‍ത്തട്ടെ.