2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

സാമുദായിക സന്തുലിതത്വം ..മണ്ണാങ്കട്ട 
സമുദായത്തിന് നേരെ ഇക്കാല മാത്രയും നടന്ന സകല അനീതിയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു ലീഗ്.ഇപ്പോള്‍ എന്തായി സ്വന്തത്തിനു നേരെ ഈ അനീതി പല്ലിളിച്ചു വന്നപ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോയി!
പ്രാദേശിക അസന്തുലിതത്വം വേറെ കിടക്കുന്നു.ആരും മിണ്ടുന്നില്ല സോളിഡരിറ്റി പുറത്തു കൊണ്ട് വന്ന വിവേചന ഭീകരത ആരും കണ്ട ഭാവം പോലും ഇല്ല.
Inline image 1



ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്താല്‍ സാമുദായിക സന്തുലിതാവസ്ഥ 
തകിടം മറിയുമെന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പറയുന്നത്. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിന്‍െറ മൂഡും ലീഗിന് അനുകൂലമല്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വിലങ്ങടിച്ചുനില്‍ക്കുന്നു.
ലീഗിന്‍െറ അഞ്ചാം മന്ത്രി തന്‍െറ മന്ത്രിപദവിക്ക് തടസ്സമാവരുതെന്ന് അനൂപ് ജേക്കബ് പാണക്കാട്ട് വന്ന് കേണിട്ടുണ്ട്. പാണക്കാട്ടുനിന്ന് അതിന് പച്ചക്കൊടി കാട്ടിയതായി വിവരമില്ല. അനൂപിനെ വിട്ടാല്‍ തങ്ങളുടെ ആ പിടിവള്ളിയും പോകുമെന്ന് ലീഗിനറിയാം. പക്ഷെ കാര്യങ്ങളുടെ പോക്കുകണ്ടാല്‍ അത് നഷ്ടപ്പെടാനാണ് സാധ്യത.
യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജേക്കബ്് അടക്കം ആറ് ക്രിസ്ത്യന്‍ മന്ത്രിമാരും ആര്യാടനടക്കം അഞ്ച് മുസ്ലിം മന്ത്രിമാരുമാണുണ്ടായിരുന്നത്. ജേക്കബ് മരിച്ചപ്പോള്‍ ഇത് അഞ്ച് വീതമായി. അനൂപ് മന്ത്രിയായാല്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം പഴയ പടിയാവും. മന്ത്രിമാരുടെ എണ്ണം 20ല്‍ തന്നെ നിര്‍ത്തുകയാണെങ്കില്‍ ലീഗിന് സ്കോപ്പില്ലെന്നര്‍ഥം. പിന്നെ ലീഗിന് മന്ത്രിസ്ഥാനം കൊടുക്കണമെങ്കില്‍ ഒരാളെ രാജിവെപ്പിക്കണം. കോണ്‍ഗ്രസില്‍നിന്ന് ഉമ്മന്‍ചാണ്ടിയടക്കം രണ്ട് ക്രിസ്ത്യന്‍ മന്ത്രിമാരാണുള്ളത്. അതില്‍ നിന്നൊരാളെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാവുമോമറ്റു സമുദായക്കാരായ കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിച്ചാല്‍ ആ സമുദായക്കാരും വിടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പടിക്കലെത്തി നില്‍ക്കുമ്പോള്‍ ലീഗിന് ഒരു മന്ത്രിയെ കൂടി കൊടുത്താല്‍ തിരിച്ചടിയുണ്ടാവുമെന്നാണത്രെ കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും ഭയം. ഇനി രാജ്യസഭാ സീറ്റ് കാട്ടി ലീഗിനെ അടക്കിനിര്‍ത്താമെന്ന് വെച്ചാല്‍ മാണി പിടിമുറുക്കിക്കഴിഞ്ഞു. രാജ്യസഭാ സീറ്റിന് ലീഗ് വഴങ്ങിയാലും മഞ്ഞളാംകുഴി അലിയുടെ കാര്യം കട്ടപ്പൊകയാവും. ഇനി ലീഗിന്‍െറ (ഹൈദരലി തങ്ങളുടെ) പ്രതീക്ഷ കോണ്‍ഗ്രസ്് ഹൈകമാന്‍റിലാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ലീഗിന്‍െറ അഞ്ചാം മന്ത്രിയെയും തോളിലേറ്റി ദല്‍ഹിക്ക് പോയിട്ടുണ്ട്. 

സംസ്ഥാന ഭരണത്തിന് മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാര്‍ പോരാഞ്ഞിട്ടല്ല.  140 എം.എല്‍.എമാര്‍ക്ക് 20 മന്ത്രിമാര്‍ എന്ന അനുപാതം അപര്യാപ്തമാണെന്നാരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. ജാതിമതപ്രാദേശിക സമവാക്യങ്ങള്‍ പരിഗണിച്ചല്ല മന്ത്രിസഭ രൂപവത്കരിച്ചത് എന്നും ആരും അഭിപ്രായപ്പെട്ടതായി കണ്ടില്ല. ഭരണമുന്നണിയിലെ ഒറ്റയാള്‍ പാര്‍ട്ടിയെപോലും അവഗണിച്ചു എന്ന പരാതിയില്ല. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി ആരുടെ ആവശ്യമാണെന്നതാണ് പിന്നെ പ്രസക്തമാവുന്ന ചോദ്യം. ഒരു സംശയവുമില്ലഅത് ലീഗിന്റെ ആവശ്യമാണ്.  ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നവും. നന്നായോ മോശമായോ ഭരണം നടത്താനാവശ്യമായവരെല്ലാം ഇപ്പോള്‍തന്നെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്. ഓരോ മന്ത്രിക്കും പേഴ്സനല്‍ സ്റ്റാഫ് എന്നപേരില്‍ സ്വന്തക്കാരും പാര്‍ട്ടിക്കാരും അടങ്ങിയ വന്‍ പടയുമുണ്ട്. കുത്തിത്തിരിപ്പ് വകുപ്പ് സമര്‍ഥമായി കൈകാര്യംചെയ്യുന്ന ചീഫ് പി.സി. ജോര്‍ജിനുപോലും! തീര്‍ത്തും അനാവശ്യമായവ ഉള്‍പ്പെടെ അനേകമനേകം കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍ എന്നിവയുടെ തലപ്പത്തുമുണ്ട് ആശ്രിതരുടെ ബറ്റാലിയന്‍. റവന്യൂ വരുമാനത്തിന്റെ തൊണ്ണൂറു ശതമാനവും തിന്നുതീര്‍ക്കാന്‍ ഈ ഭരണപ്പട ധാരാളം മതിഅഞ്ചാംമന്ത്രി വിവാദം കേരള രാഷ്ട്രീയസാമൂഹിക ജീവിതത്തില്‍ അന്തര്‍ലീനമായ മാരകരോഗങ്ങള്‍ പുറത്തുവരാന്‍ വഴിയൊരുക്കിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ വര്‍ഗീയമുക്തവും  മതവൈരമുക്തവുമായ കേരളം,വേരിറങ്ങിയ വര്‍ഗീയതയുടെയും സാമുദായികതയുടെയും മതമേലധ്യക്ഷന്മാരുടെ നീരാളിപ്പിടിത്തത്തിന്റെയും പിടിയിലാണെന്ന സത്യമാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്. യഥാര്‍ഥ മതനിരപേക്ഷജനാധിപത്യ സാമൂഹികക്രമത്തില്‍ ജാതിയോ സമുദായമോ മതമോ നോക്കിയല്ല സ്ഥാനാര്‍ഥികളെ പാര്‍ട്ടികള്‍ നിര്‍ത്തേണ്ടതും മത്സരിക്കേണ്ടതും ജയിച്ചുവന്നാല്‍ മന്ത്രിസഭ രൂപവത്കരിക്കേണ്ടതുമെന്ന് എല്ലാവരും ഘോരഘോരം പ്രസംഗിക്കും. സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലിംലീഗിന്റെയോ കേരളാ കോണ്‍ഗ്രസിന്റെയോ നാട്യംപോലും കറകളഞ്ഞ മതേതരത്വത്തിന്റേതാണ്.ജാതികളെകൂടി കണക്കിലെടുത്താല്‍ കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള സമുദായം ഈഴവരാണ്. രണ്ടാമത് മുസ്ലിംകളും മൂന്നാമത് ക്രൈസ്തവരും പിന്നെ നായന്മാരും. ജാതിസമവാക്യങ്ങള്‍ പൂര്‍ണമായി പരിഗണിച്ചാണ് മന്ത്രിസഭയുണ്ടാക്കുന്നതെങ്കില്‍ ഈഴവന്‍ മുഖ്യമന്ത്രിയാവണംഅര്‍ഹമായ പ്രാതിനിധ്യവും മന്ത്രിസഭയിലുണ്ടാവണം. രണ്ടാംസ്ഥാനത്തുള്ള മുസ്ലിംകള്‍ക്കും ആറോ ഏഴോ മന്ത്രിപദവികള്‍ക്കര്‍ഹതയുണ്ട്. സംഗതിവശാല്‍ മുഖ്യമന്ത്രി ആയത് ക്രൈസ്തവനായ ഉമ്മന്‍ചാണ്ടിയാണ്. അത് സമുദായം നോക്കിയല്ലെന്ന് വാദിക്കാം. മന്ത്രിസഭയിലോഅര്‍ഹിക്കുന്നതിലേറെയാണ് നായര്‍, ക്രൈസ്തവ പ്രാതിനിധ്യം. സമവാക്യങ്ങള്‍ ഇപ്പോഴേ തെറ്റിയിട്ടുണ്ടെന്നര്‍ഥം. എന്നിരിക്കെലീഗിനോ കോണ്‍ഗ്രസിനോ ഒരു മുസ്ലിംമന്ത്രി കൂടിയുണ്ടായാല്‍ സമവാക്യങ്ങള്‍ തകിടംമറിയാന്‍പോവുന്നില്ല. പക്ഷേലീഗ് അഞ്ചാംമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചപ്പോള്‍ സാമുദായിക സന്തുലനം അവതാളത്തിലാവുമെന്നാണ് മുറവിളി. എന്‍.എസ്.എസാണ് ഏറ്റവും സജീവമായി പോര്‍ക്കളത്തില്‍. കെ.പി.സി.സിയിലും അതിന് അനുരണനങ്ങളുണ്ടായി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മന്ത്രിസഭയില്‍ ക്രൈസ്തവര്‍ അഞ്ചാണ്. പുറമെ ചീഫ് വിപ്പും. ഇതാര്‍ക്കും പ്രശ്നമാവുന്നില്ല. ജനസംഖ്യയില്‍25 ശതമാനത്തോളംവരുന്ന മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസിലെ ആര്യാടനടക്കം അഞ്ച് മന്ത്രിമാരാണുളളത്. അത് ഒന്നുകൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം വന്നപ്പോഴാണ് സാമുദായിക സമവാക്യങ്ങള്‍ അട്ടിമറിയുന്നേവര്‍ഗീയത വളരുന്നേ എന്ന മുറവിളികള്‍ ഉയരുന്നത്. അതേയവസരത്തില്‍ ഇന്നേവരെ ഒരു മുസ്ലിം മുഖ്യമന്ത്രിചീഫ് സെക്രട്ടറിഡി.ജി.പി മുതല്‍ പദവികളിലൊന്നും അവരോധിതനാവാത്തത് പരാമര്‍ശിക്കപ്പെടുന്നുപോലുമില്ല(സി.എച്ച്. മുഹമ്മദ്കോയയെ മുഖ്യമന്ത്രിയായും റിയാസുദ്ദീനെ ചീഫ്സെക്രട്ടറിയായും രണ്ടു നാലു ദിനം വാണ തമാശ മറക്കുന്നില്ല). അപ്പോള്‍ സംസ്ഥാനത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതും അതിനാവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതും മുസ്ലിംകളും അവരുടെ പാര്‍ട്ടിയുമാണെന്ന് വരുന്നു. മുസ്ലിംലീഗും അത് അംഗീകരിച്ചിട്ടുണ്ട്. സമുദായത്തിന്റെ നേരെയുള്ള എന്തനീതിക്കും അവഗണനക്കും നേരെ ശബ്ദമുയര്‍ത്താത്തതും അന്യായമായ തീവ്രവാദാരോപണത്തോടുപോലും പ്രതികരിക്കാതിരുന്നതും ഇതിന്റെ ഭാഗമാണ്. ഒരുപടികൂടി കടന്ന്മഅ്ദനിയെപ്പോലുളള മതപണ്ഡിതരെയും മുസ്ലിം സംഘടനകളെയും കുരിശിലേറ്റാന്‍ തീവ്ര മതേതരവാദികളോടും വര്‍ഗീയവാദികളോടുമൊപ്പം മുസ്ലിംലീഗുമുണ്ട്. അങ്ങനെയുള്ള മുസ്ലിംലീഗ് പാത്തും പതുങ്ങിയും പരമാവധി സംയമനം പാലിച്ചും ഒരു മന്ത്രിയെകൂടി ചോദിച്ചപ്പോള്‍ പക്ഷേ,ആകെ ബഹളമായികെ.പി.സി.സി ഭാരവാഹികളുടെ യോഗം ഏകകണ്ഠമായാണ് ലീഗിന്റെ ആവശ്യം തള്ളിക്കളയണമെന്നാവശ്യപ്പെട്ടത്. ഒരാള്‍പോലും പാണക്കാട് തങ്ങള്‍ക്കോ കുഞ്ഞാലിക്കുട്ടിക്കോ അനുകൂലമായിശബ്ദിച്ചില്ല. ഇത് നന്ദികേടാണെന്നെങ്കിലും പറയാന്‍ ഒരൊറ്റ മതേതര മാധ്യമവും തയാറായതുമില്ല. ഹൈകമാന്‍ഡിനെ ചെന്നു കാണുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അഞ്ചാംമന്ത്രിയുമായിട്ടല്ല തിരിച്ചുവരവെന്നുറപ്പ്.ഒത്തുതീര്‍പ്പിന് മറ്റു ഫോര്‍മുലകളാണിപ്പോള്‍ തേടുന്നത്.
ചിത്രത്തിന്റെ മറ്റൊരു വശം കൂടി ശ്രദ്ധിക്കപ്പെടേണ്ടതാണ്. കാര്യമെന്തായാലും സംസ്ഥാന രാഷ്ട്രീയത്തെ ഇവ്വിധം വര്‍ഗീയ ചിന്തകളിലേക്ക് തള്ളിവിട്ടത് മുസ്ലിംലീഗിന്റെ അനര്‍ഹമെന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്ന ആവശ്യമാണെന്ന് വ്യക്തം. ലീഗ് മനസ്സിരുത്തിയിരുന്നെങ്കില്‍ അനാരോഗ്യകരമായ ഈ വിവാദവും പിരിമുറുക്കവും ഒഴിവാക്കാമായിരുന്നു. അതേപ്പറ്റി ഒരു വീണ്ടുവിചാരത്തിന് ഇനിയും തയാറില്ലാത്ത ലീഗ് നേതൃത്വംമുസ്ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള  പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇ-മെയില്‍ വിവരങ്ങള്‍ സിമി ബന്ധമാരോപിച്ച് ചോര്‍ത്തുന്ന പൊലീസ് മേധാവികളുടെ നടപടി മാലോകരെ അറിയിച്ച 'മഹാപാപത്തി'ന് അതില്‍ പങ്കുവഹിച്ച മാധ്യമങ്ങളെയും വ്യക്തികളെയും വേട്ടയാടുന്നവരുടെ മുന്‍പന്തിയിലുണ്ട്. ഇത് ബഹുസ്വര സമൂഹങ്ങളിലെ സാമുദായികാന്തരീക്ഷം വഷളാക്കുമെന്നാണാരോപണം. മുസ്ലിംലീഗ് തുറന്ന പണ്ടോരയുടെ പെട്ടിയോസാമുദായിക സൗഹാര്‍ദത്തെ അരക്കിട്ടുറപ്പിക്കുന്നതും! സങ്കുചിത പാര്‍ട്ടി അജണ്ടയില്‍ കവിഞ്ഞ ഒന്നുമല്ല ലീഗിന്റെ നീക്കങ്ങള്‍ക്കുപിന്നില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്.
ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിയ നെടുവീര്‍പ്പും അമര്‍ഷവും പൊട്ടിത്തെറിക്കാന്‍കൂടി അവസരമൊരുക്കി ലീഗിന്റെ മന്ത്രിവിവാദംലീഗിന് ഒരഞ്ചാം മന്ത്രിയെ കൂടി അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വഴിതേടുമ്പോള്‍ തങ്ങളൊക്കെ എന്തിനാണ് കാലാകാലങ്ങളായി പാര്‍ട്ടിയുടെ പിന്നില്‍ കയിലുംകുത്തി നടക്കുന്നത് എന്ന് തുറന്നുചോദിച്ചു അവസാനം കെ.പി.സി.സിയിലെ മുസ്ലിം നോക്കുകുത്തികള്‍. താന്‍ മുസ്ലിം പ്രതിനിധിയല്ലെന്ന് തുറന്നുപറയുന്ന ഒരേയൊരു ആര്യാടനാണ് കോണ്‍ഗ്രസിലെ സ്ഥിരം മുസ്ലിം പ്രതിനിധി.
നരേന്ദ്രന്‍ കമീഷന്‍ അനാവരണം ചെയ്ത മുസ്ലിം സംവരണ നഷ്ടം പരിശോധിക്കാന്‍പോലും പാര്‍ട്ടി ഏല്‍പിച്ചത് ആര്യാടനെ ആയിരുന്നല്ലോ. തന്നെ നിയോഗിച്ച ദൗത്യം തിരിച്ചറിഞ്ഞ ആര്യാടന്‍ ഭംഗിയായി അത് നിറവേറ്റിയതും സത്യം! മുസ്ലിംലീഗ് ചത്തകുതിരയാണെന്ന് ആക്ഷേപിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാര്‍ട്ടി ദുര്‍ഗാപൂര്‍ എ.ഐ.സി.സി പ്രമേയത്തിന്റെ മറവില്‍ ലീഗിന് പ്രഥമ ഐക്യമുന്നണി മന്ത്രിസഭയില്‍ പങ്കാളിത്തംപോലും നിഷേധിച്ചിരുന്നതാണ്. സി.പി.എമ്മിന്റെ താത്ത്വികാചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ലീഗിന്റെ നേരെയുള്ള അയിത്തം മാറ്റിയെടുത്തപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസും മാറിച്ചിന്തിച്ചതെന്ന് ചരിത്രം.
അക്കാലമൊക്കെപ്പോയിലീഗിന് കേന്ദ്ര മന്ത്രിസഭയില്‍വരെ സ്ഥാനം കൈവന്നു. കേരളത്തില്‍ ലീഗില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനോ ഭരിക്കാനോ സാധ്യമല്ലെന്നതും സ്പഷ്ടം. എന്നാല്‍, ലീഗ് കഴിഞ്ഞാല്‍ ഏറ്റവുമധികം മുസ്ലിംകള്‍ അണിനിരന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരുകാലത്ത് ദേശീയ മുസ്ലിംകള്‍ എന്നപേരില്‍ അറിയപ്പെട്ട ഈ വര്‍ഗം ഇന്ന് പാര്‍ട്ടിയുടെ പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.  അവര്‍ രാജ്ഭവനിലോ നയതന്ത്ര കാര്യാലയങ്ങളിലോ ഇല്ലസ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തുമില്ല. മത്സരിക്കാന്‍ മണ്ഡലങ്ങള്‍പോലും കമ്മി. ചോദിച്ചാല്‍ മുസ്ലിംലീഗിനെ ചൂണ്ടിക്കാട്ടി നേതൃത്വം അടക്കിയിരുത്തുന്നുഎന്നാണ് പരാതി. കേരള കോണ്‍ഗ്രസിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യം തടയിടപ്പെടുന്നില്ലതാനും. അവിടെയും മതേതരത്വത്തിന്റെ ഭാരം ചുമക്കേണ്ടവര്‍ നാലാം വേദക്കാരാണെന്നര്‍ഥം. താനൂര്‍ കടപ്പുറത്തുപോയികമ്യൂണിസ്റ്റുകാര്‍ വരുന്നതിന്കാവല്‍നില്‍ക്കാന്‍ മുസ്ലിംലീഗും ഭരിക്കാന്‍ കോണ്‍ഗ്രസും എന്ന പരിപാടി ഇനി നടപ്പില്ലെന്ന് പറഞ്ഞുകൊണ്ടാണ് 1967ല്‍ സി.എച്ച്. മുഹമ്മദ്കോയയും ലീഗും ഇ.എം.എസിന്റെ കൂടെപോയത്.'മതേതരത്വത്തിന് കാവല്‍ നില്‍ക്കാന്‍ ഞങ്ങളും ഭരിക്കാന്‍ നായര്‍-ക്രിസ്ത്യന്‍ ലോബിയുംഎന്ന സമവാക്യം പൊളിക്കാന്‍ കോണ്‍ഗ്രസിലെ മുസ്ലിംകള്‍ ധൈര്യപ്പെടുമോഅഥവാ പൊളിക്കാന്‍ ശ്രമിച്ചാല്‍ എന്താവും എന്ന് കാത്തിരുന്ന് കാണാം

1 അഭിപ്രായം:

Rashid പറഞ്ഞു...

അക്ഷരങ്ങള്‍ മഴവില്ലിനെപ്പോലെ പല നിറങ്ങളിലും, പല വലിപ്പത്തിലും കൊടുക്കാതെ വായിക്കാന്‍ കഴിയുന്ന രീതിയില്‍ കൊടുക്കൂ..