2015, നവംബർ 16, തിങ്കളാഴ്‌ച


സത്യത്തില്‍ എന്താണ് മുജാഹിദ് രാഷ്ട്രീയം ?

ഇപ്പോള്‍ സാക്ഷാല്‍ അച്ചുദാനന്ദന്‍ മുസ്ലിമായി 

മുജാഹിദായാല്‍ അദേഹത്തിന് കമ്മ്യൂണിസം 
ഉപേക്ഷിക്കാതെ തന്നെ 
പോളിറ്റ്ബ്യൂറോ മെമ്പറായി 
കുനൂത്തും കൂട്ട് പ്രാര്‍ഥനയും ഒഴിവാക്കി ലാഭം 
വരുന്ന സമയം കൂടി ഇന്ത്യയില്‍ കമ്മ്യൂണിസം 
വരാന്‍ വേണ്ടി പരിശ്രമിച്ചു ,പ്രാര്‍ത്ഥന 
അല്ലാഹുവിനോട് മാത്രമാക്കി ആരാധനകളില്‍ മതം 
ഒതുക്കി നെഞ്ചത്ത് കൈവെച്ചും വിരലനക്കിയും 
ഒഴിവു വേളകളില്‍ മുസ്ലിംകളോട് തര്‍ക്കിച്ചും 
ഏതോ അര്‍ത്ഥത്തില്‍ ഒരു ധീരമുജാഹിദായി 
കോമാളിവേഷം കെട്ടി നടക്കാന്‍ ഒരു തടസ്സവും 
ഉണ്ടാകില്ല.


മുജാഹിദുകള്‍ക്ക് രാഷ്ട്രീയം പറയുമ്പോള്‍ പൊതുവേ ഒരു ഹാലിളക്കമാണ്.
അവര്‍ നേരത്തെ തന്നെ ദീനൊന്നും പരിഗണിക്കാതെ ഈത്തപ്പനയുടെ പരാഗണം പോലെ ദുനിയാ കാര്യം എന്ന് പറഞ്ഞു അവനവന്‍റെ താല്‍പര്യങ്ങളും നേട്ടങ്ങളും ലാഭാങ്ങളും മാത്രം പരിഗണിച്ചു പാര്‍ട്ടി തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു വരവേയാണ് ഇസ്ലാമിന് രാഷ്ട്രീയത്തിലും നിലപാടുകള്‍ ഉണ്ടെന്നും അത് അവനവന്‍റെ വയറുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും ജമാ അത്തെ ഇസ്ലാമി അവരെ നിരന്തരം ബോധ്യപ്പെടുത്തികൊണ്ടിരുന്നപ്പോള്‍
കാര്യങ്ങള്‍ പിടിവിട്ടിരിക്കുന്നു എന്ന് മുജാഹിദുകള്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത്.
ഇപ്പോള്‍ സാക്ഷാല്‍ അച്ചുദാനന്ദന്‍ മുസ്ലിമായി മുജാഹിദായാല്‍ അദേഹത്തിന് കമ്മ്യൂണിസം ഉപേക്ഷിക്കാതെ തന്നെ പോളിറ്റ്ബ്യൂറോ മെമ്പറായി കുനൂത്തും കൂട്ട് പ്രാര്‍ഥനയും ഒഴിവാക്കി ലാഭം വരുന്ന സമയം കൂടി ഇന്ത്യയില്‍ കമ്മ്യൂണിസം വരാന്‍ വേണ്ടി പരിശ്രമിച്ചു ,പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രമാക്കി ആരാധനകളില്‍ മതം ഒതുക്കി നെഞ്ചത്ത് കൈവെച്ചും വിരലനക്കിയും ഒഴിവു വേളകളില്‍ മുസ്ലിംകളോട് തര്‍ക്കിച്ചും ഏതോ അര്‍ത്ഥത്തില്‍ ഒരു ധീരമുജാഹിദായി കോമാളിവേഷം കെട്ടി നടക്കാന്‍ ഒരു തടസ്സവും ഉണ്ടാകില്ല.
പക്ഷെ ഈ മുജാഹിദുകള്‍ പഴയ മുജാഹിദുകള്‍ എന്ത് പറഞ്ഞു എന്ന് ഒന്ന് മനസ്സിരുത്തി പഠിക്കുമോ?
എന്നിട്ട് വിലയിരുത്തി നിലപാട് തിരുത്തുമോ ?
മറ്റുള്ളവരുടെ രാഷ്ട്രീയ നിലപാട് കൈകാര്യം ചെയ്തു പരിഹാസ്യരാകുന്നതിനേക്കാള്‍ നല്ലത് അതല്ലേ ?
ഒന്ന് വായിച്ചു നോക്ക് ഇതൊക്കെ
"മുഹമ്മദ്‌ നബി കൊണ്ട് വന്ന ശരീഅത്തിനെതിരെ തിരിയാമെന്നും ആ ശരീഅത്തല്ലാത്ത മറ്റു നിയമങ്ങളനുസരിച്ച്ചു ഭരിക്കാംഎന്നും ആരെങ്കിലും വാദിച്ചാല്‍ അവന്‍ കാഫിറും വഴി പിഴച്ഛവനുമാകുന്നു.ഇസ്ലാമിക ഭരണത്തിനു എതിര് നില്‍ക്കുന്ന സോഷ്യലിസം,കമ്മ്യൂണിസം പോലുള്ള നശീകരണ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നവന്‍ ജൂദന്‍മാരെ ക്കാളും ക്രിസ്ത്യാനികളെ ക്കാളും വലിയ കാഫിറുകളും വഴിപിഴച്ഛവരുമെത്രേ ' (ഇബ്നുബാസ്, മജ്മോഅ ഫതാവ 1/274
മനുഷ്യ രാജ്യമായകന്നു ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിനു കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവണം .പരിശുദ്ധനായ ദൈവത്തിന്റെ ആ അതുല്യമായ സിംഹാസനത്തിന്റെ ആഹ്ഹ്വാനം മെല്‍കുമേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നു വേണ്ടി മാത്രമായി തീരണമെന്നും നിങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്? ....ഹേ മുസ്ലീംകളെ ,പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട് മാത്രം ത്ര്പ്തി പ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത് ?അല്ലാഹുവിന്റെ അധികാരത്തെ തിരസ്കരിച്ച് കൊണ്ട് ഈ ലോകത്തിലെ ഗവെണ്‍ മെന്റു കളുമായിസഖ്യം സംബാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്? (അല്‍മനാര്‍, പുസ്തകം 4, ലക്കം 20,൨൧
'യഥാര്‍തത്തില്‍ ആരാധനാ രംഗത്തെ തൌഹീദും ,ഭരണ രംഗത്തെ തൌഹീദും സമമാണ് .അല്ലഹുവിന്റെതല്ലാത്ത നിയമങ്ങള്‍ സ്വീകരിക്കുന്നതും ബിംബങ്ങളെ ആരാധികുന്നതും ഒരുപോലെ തന്നെ.'
(അബ്ദു റഹിമാന്‍ അബ്ദുല്‍ ഖാലിഖ് എന്ന സലഫി പണ്ഡിതന്‍ ,ബോധനം ,വാല്യം ഒന്ന് ,ലക്കം നാല്.)
മുജാഹിദുകള്‍ ഇതുവായ്ച്ചിട്ടു എന്ത് തോന്നുന്നു? ദൈവരാജ്യമൊക്കെ അഥവാ ഹുകൂമാത്തെ ഇലാഹി ഒക്കെ ജമാത്തുകാരുടെ കുത്തകയല്ല എന്ന് മനസിലായില്ലേ? ഇതില്‍ നിന്നൊക്കെ നിങ്ങള്‍ പിന്മാറിയത്എന്നാണു?ഒന്ന് വ്യക്തമാക്കാമോ?
സ്വന്തമായി ഒരു നിലപാട് രാഷ്ട്രീയത്തില്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക്‌ ( എത്ര സംഘടന ..!) അടുത്തെങ്ങാനും ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ടോ ?
സ്വന്തം നിലപാട് മുമ്പ് എന്തായിരുന്നു എന്നും ഇപ്പോള്‍ എന്താണ് എന്നും മുജാഹിദുകള്‍ എന്നാണാവോ തിരിച്ചറിയുക?
രാഷ്ട്രീയത്തില്‍ എന്നും കാരണം മറിഞ്ഞു മാത്രം ശീലമുള്ള മുജാഹിദുകള്‍ ഇസ്ലാമികമായി എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണം എന്ന് സ്വന്തം അണികള്‍ക്കെങ്കിലും ദിശാ ബോധം നല്‍കേണ്ടതില്ലെ ?
തോന്നിയ പാര്‍ട്ടിയില്‍ തോന്നിയ നേതാക്കളെ നേതാവാക്കി തോന്നിയ മുദ്രാവാക്ക്യങ്ങള്‍ മുഴക്കി നടക്കുന്ന ഉളുപ്പില്ലായ്മ അവസാനിപ്പിച്ചിട്ടു പോരെ ജമാ അത്തെ ഇസ്ലാമിയെ കൈകാര്യം ചെയ്യാന്‍.?
അടുത്തെങ്ങാനും മുജാഹിദുകള്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു ഇസ്ലാമിക നിലപാട് ഉണ്ടാകാന്‍ വല്ല സാധ്യതയും കാണുന്നുണ്ടോ?
പല മുജാഹിടുകളും ഇപ്പോള്‍ വെഫെയെര്‍ പാര്‍ട്ടിയില്‍ സജീവമായത് മുജാഹിദുകള്‍ക്ക് രാഷ്ട്രീയത്തില്‍ സ്വന്തമായ നിലപാട് ഇല്ലാത്തതിനാലല്ലേ?

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

മടവൂർ ഗ്രൂപ്പിന്റെ നുണക്കൂമ്പാരം !

മടവൂർ ഗ്രൂപ്പിന്റെ നുണക്കൂമ്പാരം !

ഈയിടെ അജ്മാനിൽ വച്ച് നടന്ന മടവൂര് മുജാഹിദുകളുടെ ഒരു 
പ്രോഗ്രാമിലെ ചോദ്യോത്തര വേളയിൽ അലി മദനിയോട്‌ ഒരു പ്രവർത്തകൻ 
സലാം സുല്ലമിയുടെ പ്രബോധനം ലേഖനങ്ങളെ കുറിച്ച് ചോദിച്ചു, സുല്ലമി 
ജമാഅതെ ഇസ്ലാമിക്ക് അനുകൂലമായി എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്നും, 
പക്ഷെ താൻ ആ ലേഖനങ്ങൾ വായിച്ചിട്ടില്ലെന്നും ഇതിനൊരു വിശദീകരണം 
വേണമെന്നുമായിരുന്നു ചോദ്യം
അലി മദനിയുടെ മറുപടി ഇങ്ങനെയായിരുന്നു "സലാം സുല്ലമി 
അഭിമുഖത്തിൽ ജമാഅതിനു അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല, 
പറയുകയുമില്ല, അഭിമുഖം നടത്തിയവർ സലാം സുല്ലമിയുടെ മറുപടികളെ 
വളച്ചൊടിക്കുകയായിരുന്നു"


എന്നാൽ അലി മദനി സാഹിബൊരു കാര്യം വിശദീകരിച്ചു തരണം, സലാം 
സുല്ലമിയുടെ അഭിമുഖങ്ങൾ 2 ഭാഗങ്ങൾ ആയി പ്രബോധനത്തിൽ വന്നതിനു 
ശേഷം സലാം സുല്ലമിക്കെതിരെ മടവൂർ വിഭാഗക്കാർ തന്നെ വിമര്ശനം 
ഉന്നയിച്ചു, സലാം സുല്ലമി അവസരവാദി ആണെന്ന് ആരോപിച്ചു, അപ്പോൾ 
അതിനു മറുപടി പറഞ്ഞു കൊണ്ടും, താൻ അഭിമുഖത്തിൽ പറഞ്ഞ 
കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ടും, അതിനൊക്കെ പ്രമാണങ്ങളിൽ നിന്നും, 
തന്റെ മുന്കാല പുസ്തകങ്ങളിൽ നിന്നും തെളിവുദ്ധരിച്ചു കൊണ്ട് രണ്ടു 
മറുപടി ലേഖനങ്ങൾ (അഭിമുഖങ്ങൾ അല്ല, സ്വതന്ത്ര ലേഖനങ്ങൾ തന്നെ) 
പ്രബോധനത്തിൽ തന്നെ എഴുതുകയുണ്ടായി. സുല്ലമിയുടെ 
അഭിമുഖങ്ങളുടെയും, മറുപടി ലേഖനങ്ങളുടെയും ലിങ്ക് ഇവിടെ നല്കുന്നു

(ഞാനൊരു മുജാഹിദ് ആദര്‍ശക്കാരനാണ് സംഘടനക്കാരനല്ല
എ. അബ്ദുസ്സലാം സുല്ലമി /അഭിമുഖം‌
സംഘടനാ ഭിന്നിപ്പും ഐക്യ ശ്രമങ്ങളും
എ.അബ്ദുസ്സലാം സുല്ലമി/ അഭിമുഖം‌
ഇബാദത്തിന്റെ അര്‍ഥത്തില്‍ ആരാണ് അവസരവാദികള്‍?
എ. അബ്ദുസ്സലാം സുല്ലമി /ലേഖനം‌
ഇബാദത്ത് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് പറയാനുള്ളത്
എ. അബ്ദുസ്സലാം സുല്ലമി /ലേഖനം‌

1) ഇനി പറയൂ സുല്ലമിയുടെ അഭിമുഖം വളചോടിച്ചതാണെങ്കിൽ എന്തിനാണ് 

നിങ്ങൾ അദ്ദേഹത്തെ അവസരവാദി എന്ന് വിളിച്ചത് ?

2) അഭിമുഖം വളച്ചോടിച്ചെങ്കിൽ പിന്നെന്തിനാണ് അഭിമുഖത്തിൽ സുല്ലമി 


പറഞ്ഞ കാര്യങ്ങളെ ന്യായീകരിച്ചും തെളിവുകൾ ഉദ്ധരിച്ചും സലാം സുല്ലമി 

വീണ്ടും നിങ്ങള്ക്ക് മറുപടി പറഞ്ഞത് ?

3) തന്റെ അഭിമുഖം വളച്ചൊടിച്ചു എന്നും, ഇന്ന കാര്യങ്ങളൊക്കെ ആണ് 
വളചോടിച്ചത് എന്നും വ്യക്തമാക്കിക്കൊണ്ട് സലാം സുല്ലമിയുടെ ഒരു 

ലേഖനം 
ശബാബിൽ പ്രസിദ്ധീകരിക്കാൻ തയ്യാറുണ്ടോ ?







2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

''ഇബാദത്തും മുജാഹിദ് സുഹൃത്തുക്കളുടെ കൊച്ചുകൊച്ചു സംശയങ്ങളും'' ഭാഗം രണ്ട്

''ഇബാദത്തും മുജാഹിദ് സുഹൃത്തുക്കളുടെ 
കൊച്ചുകൊച്ചു സംശയങ്ങളും''
രണ്ടാം ഭാഗം 
ചോദ്യം:

ഇബാദത്തിന് ഇത്വാഅത്ത് എന്നര്‍ഥം പറയുന്നത് പരമാബദ്ധമല്ലേ?. اطاعة 
الرسول(റസൂലിനുള്ള അനുസരണം) എന്നതിന് പകരം عبادة الرسول(റസൂലിനുള്ള 
ഇബാദത്ത്) എന്നോ عبادة الله(അല്ലാഹുവിനുള്ള ഇബാദത്ത്) എന്നതിന് പകരം 
اطاعة الله(അല്ലാഹുവിനുള്ള അനുസരണം) എന്നോ പറയാന്‍ പറ്റുമോ?. 
ഉലുല്‍അംറിനെ അനുസരിക്കാന്‍ കല്‍പിച്ചേടത്ത് ഇബാദത്ത് ചെയ്യാന്‍ 
കല്‍പിച്ചു എന്ന് പറയാന്‍പറ്റുമോ?.
എന്‍.വി മുഹമ്മദ് സക്കരിയ്യ എഴുതുന്നു: ഇബാദത്ത് 
അല്ലാഹുവല്ലാത്തവര്‍ക്ക് 
ചെയ്യുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് അസന്ദിഗ്ദമായി പ്രസ്താവിച്ച 
വിശുദ്ധ ഖുര്‍ആന്‍ അനുസരണം അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യണമെന്ന് 
ശക്തിയായി കല്‍പിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് ഖുര്‍ആന്റെ 
ദൃഷ്ടിയില്‍ 
രണ്ടും രണ്ട് ആശയത്തെ ഉള്‍ക്കൊള്ളുന്നു എന്നാണ് ഗ്രഹിക്കേണ്ടത്. (ഫെയ്സ് 
റ്റു ഫെയ്സ്: പേജ്:167)
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതുന്നു: റസൂലിനെ 
അനുസരിക്കാനും അദ്ദേഹത്തിന് ഇ ബാദത്ത് ചെയ്യാതിരിക്കാനും ഖുര്‍ആനിക 
നിയമപ്രകാരം നാം ബാധ്യസ്ഥരാകുന്നു. റസൂലിനുള്ള അനുസരണം 
നിര്‍ബന്ധവും അദ്ദേഹത്തിന് ഇബാദത്ത് അര്‍പ്പിക്കുന്നത് 
നിഷിദ്ധവുമായിരിക്കെ തൌഹീദിന് നിദാനമായ ഇബാദത്തിന് അനുസരണം 
എന്ന് അര്‍ഥം നല്‍കുന്നത് അടിസ്ഥാനരഹിതവും ആശയക്കുഴപ്പം 
സൃഷ്ടിക്കുന്നതുമാകുന്നു. (മതം, രാഷ്ട്രീയം, ഇസ്വ്ലാഹീ പ്രസ്ഥാനം. പേജ്:89)

ഉത്തരം:
ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് 
സുപ്രധാനമായ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ. സാധാരണ 'അനുസരണം' 
എന്ന് മലയാളത്തില്‍ പറയുമ്പോഴുണ്ടാകുന്ന അര്‍ഥമല്ല 'ഇത്വാഅത്ത്' എന്ന 
അറബി പദത്തിനുള്ളത്. അതിന്റെ ശരിയായ അര്‍ഥം 'അങ്ങേയറ്റത്തെ 
താഴ്മയോടുകൂടിയ അനുസരണം' എന്നാണ്. അതായത്, സന്തോഷത്തോടൂം 
വിധേയത്വത്തോടൂം കൂടി സ്വമനസ്സാലെ അനുസരിക്കുക. സമ്പൂര്‍ണമായ 
അടിമത്തം എന്നതിന്റെയും അര്‍ഥം ഇതുതന്നെയാണ്. كرها (നിര്‍ബന്ധിതമായി) 
എന്നതിന്റെ വിപരീതമായി طوعا(സ്വമേധയാ) എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത് 
തന്നെ അതിന് തെളിവാണ്. അറബി ഭാഷയുടെ സാധാരണ ശൈലിയും 
അങ്ങനെയാണെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ ഖുര്‍ആനില്‍ തന്നെ 
കണ്ടെത്താന്‍ പ്രയാസമില്ല. ഒരു വിഭാഗം ആളുകള്‍ വന്ന് آمنا(ഞങ്ങള്‍ 
വിശ്വസിച്ചിരിക്കുന്നു) എന്ന് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ അവര്‍ക്ക് നല്‍കിയ 
മറുപടി ഇങ്ങനെയായിരുന്നു:قَالَتِ ٱلأَعْرَابُ آمَنَّا قُل لَّمْ تُؤْمِنُواْ وَلَـٰكِن قُولُوۤاْ أَسْلَمْنَا وَلَمَّا يَدْخُلِ ٱلإِيمَانُ فِي 
قُلُوبِكُمْ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُ لاَ يَلِتْكُمْ منْ أَعْمَالِكُمْ شَيْئاً إِنَّ ٱللَّهَ غَفُورٌ رَّحِيمٌ (الحجرات:
14) (ഈ ബദവി അറബികള്‍ വന്നുകൊണ്ട് പറയുന്നു, ഞങ്ങള്‍ 
വിശ്വസിച്ചിരിക്കുന്നുവെന്ന്. പ്രവാചകരെ താങ്കള്‍ അവരോട് പറയുക, 
നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. ഞങ്ങള്‍ (ബാഹ്യമായി) അനുസരിച്ചിരിക്കുന്നു എന്ന് 
നിങ്ങള്‍ പറഞ്ഞുകൊള്ളൂക. ഈമാന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇനിയും 
പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവിനോടും റസൂലിനോടൂം ത്വാഅത്ത് 
ഉള്ളവരാകുന്ന പക്ഷം നിങ്ങളുടെ കര്‍മങ്ങളൊന്നും അല്ലാഹു 
നഷ്ടപ്പെടുത്തുകയില്ല).

ബാഹ്യമായ അനുസരണം ത്വാഅത്ത് ആവുകയില്ലെന്നും, അത്തരം 
അനുസരണം സ്വീകരിച്ചവരെ പറ്റി യഥാര്‍ഥ വിശ്വാസികള്‍ എന്ന് 
പറയാവതല്ലെന്നും സ്വമേധയാ ഹൃദയംഗമമായി അനുസരിക്കുന്നതാണ് 
ഈമാന്റെ ലക്ഷണമെന്നും അതിന്നാണ് ത്വാഅത്ത് എന്ന് പറയുന്നതെന്നും ഈ 
ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നു. അതാണ് ഇബാദത്തിന്റെയും 
ഇത്വാഅത്തിന്റെയും സാക്ഷാല്‍ അര്‍ഥം നിരുപാധികവും 
ഹൃദയംഗമവുമായ അനുസരണമാണെന്ന് പറയാന്‍ കാരണം. എന്നാല്‍ 
പ്രസ്തുത പദങ്ങള്‍ അവയുടെ സാക്ഷാല്‍ അര്‍ഥത്തിലല്ലാതെ സ്വാപാധികമായ 
അനുസരണത്തിനും ചിലപ്പോള്‍ പ്രയോഗിക്കാറുണ്ട്. എല്ലാ ഭാഷകളിലും 
കാണപ്പെടുന്ന ഒരു പൊതുതത്വത്തിന് അറബിഭാഷയും അപവാദമല്ലന്നേ 
അതിന്നര്‍ഥമുള്ളൂ.

അറബി ഭാഷാ നിഘണ്ഡുക്കളെല്ലാം ഇബാദത്തിനും 
അബ്ദിയ്യത്തിനും(അടിമത്തം) ത്വാഅത്ത് എന്നാണര്‍ഥം കൊടുത്തിരിക്കുന്നത്. 
(ഇവ്വിഷയകമായ വിശദികരണങ്ങള്‍ വഴിയേ പ്രതിക്ഷിക്കാം). ലോകത്ത് 
ലഭ്യമായ സുപ്രസിദ്ധ അറബി നിഘണ്ഡുക്കളില്‍ മുന്‍ജിദിന്റെ 
കര്‍ത്താവൊഴിച്ച് മറ്റുള്ളവരെല്ലാം മുസ്ലിംകളാണ്. എന്നിരിക്കെ ഇസ്ലാമില്‍ 
ഇത്രയേറെ പ്രാധാന്യമുള്ള ഇബാദത്ത് എന്ന പദത്തിന്റെ അര്‍ഥം 
അറബികളായ ഒരൊറ്റ ഭാഷാപണ്ഡിതനും മനസ്സിലായില്ല എന്ന് ഇങ്ങ് 
കേരളത്തിലെ ഏതാനും മൌലവിമാര്‍ ജല്‍പിക്കുന്നത് ധാര്‍ഷ്ട്യമല്ലാതെ 
മറ്റെന്താണ്?.

ഇനി, اطاعة الرسول എന്നതിന് പകരം عبادة الرسول എന്ന് പറയാന്‍ പറ്റുമോ എന്നാണ് 
ചോദ്യമെങ്കില്‍ പറ്റുകയില്ല എന്നാണ് മറുപടി. കാരണം റസൂലിനെ 
അനുസരിക്കാന്‍ പറഞ്ഞത് സൂക്ഷ്മാര്‍ഥത്തില്‍ നിരുപാധികമല്ല; 
അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: وما 
أرسلنا من رسول الا ليطاع بإذن الله (النساء:
64) (അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടുവാന്‍ 
വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല). ഇങ്ങനെ റസൂലിനെ 
അനുസരിക്കുന്നത് യഥാര്‍ഥത്തില്‍ അല്ലാഹുവിനുള്ള അനുസരണവും 
അതിനാല്‍ അവന്നുള്ള ഇബാദത്തുമാണ്. നബിതിരുമേനി പറഞ്ഞു:من أطاعني فقد 
أطاع الله (ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു). 
أولو الأمرനെ അനുസരിക്കാന്‍ പറഞ്ഞേടത്ത് ഇപ്രകാരം സ്വാപാധികമായ 
അനുസരണമാണുദ്ദേശ്യം. പ്രസ്തുത കല്‍പനയുള്‍ക്കൊള്ളൂന്ന സൂക്തത്തിന്റെ 
ശൈലിതന്നെ അതിന് സ്പഷ്ടമായ തെളിവാണ്.ياأيها الذين آمنوا أطيعوا الله وأطيعوا الرسول 
وأولي الأمر منكم (النساء:
59) (വിശ്വസിച്ചവരെ, അല്ലാഹുവിനെ അനുസരിക്കുക. റസൂലി നെയും 
നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക). ഇവിടെ 
أطيعوا എന്ന ക്രിയ രണ്ടുതവണ പറഞ്ഞിരിക്കുന്നു. അല്ലാഹുവിനെ 
അനുസരിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് റസൂലിനെയും 
അനുസരിക്കാന്‍ കല്‍പിച്ചതെങ്കില്‍ ഈ ആവര്‍ത്തനം ആവശ്യമില്ലായിരുന്നു. 
ഇനി, ഈ ആവര്‍ത്തനം ഇല്ലെങ്കില്‍പോലും അല്ലാഹുവിനും റസൂലിനുമുള്ള 
അനുസരണങ്ങള്‍ ഒരുപോലെയാണ് എന്ന് അതുകൊണ്ടര്‍ഥം വരുന്നില്ല. ഇതേ 
സൂറയിലെ തന്നെ 132-ാം ആയത്തില്‍ أطيعوا എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ 
'നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക' എന്ന് 
കല്‍പ്പിക്കുന്നുണ്ട്. സൂറ: അല്‍അഹ്സാബില്‍ 'അല്ലാഹുവും അവന്റെ 
മലക്കുകളും പ്രവാചകന്റെ മേല്‍ സ്വലാത്ത് ചെയ്യുന്നുണ്ട്. വിശ്വസിച്ചവരേ, 
നിങ്ങളും ആ പ്രവാചകന്റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക' എന്ന 
ആയത്തില്‍ വ്യത്യസ്ത രൂപങ്ങളിലുള്ള മൂന്ന് സ്വലാത്തുകളെ صلاة ഒരൊറ്റ 
വാക്കില്‍ ഒതുക്കിയതുപോലുള്ള പ്രയോഗമാണിതും. അഥവാ, ഇവിടെ 
ത്വാഅത്ത് എന്ന പദം ആവര്‍ത്തിച്ചിട്ടില്ല്ലെങ്കിലും അല്ലാഹുവിലേക്കും 
റസൂലിലേക്കും ഉലുല്‍ അംറിലേക്കുമൊക്കെ ചേര്‍ക്കുമ്പോള്‍ അതിന്റെ 
ആശയത്തില്‍ അര്‍ഥവ്യത്യാസങ്ങളുണ്ടെന്ന് ചുരുക്കം.

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് റശീദ് റിദാ എഴുതുന്നു:ثم قال أمر 
بطاعة الله: وهي العمل بكتابه العزيز وبطاعة الرسول لأنه هو الذي يبين للناس ما نزل اليهم، وقد أعاد لفظ الطاعة لتأكيد طاعة 
الرسول لأن دين الاسلام دين توحيد محض، لايجعل لغير الله أمرا ولا نهيا ولا تشريعا ولا تأثيرا،،،أن الله تعالى هو الذي شرع لنا 
عبادة الصلاة وأمرنا بها ولكنه لم يبين لنا في الكتاب كيفيتها،،، فبينها الرسول بأمره تعالى اياه،،، فهذا البيان بإرشاد من الله 
تعالى، فاتباعه لا ينافي التوحيد ولا يكون الشارع هو الله وحده (تفسير المنار:
5/180)
(തന്നെ അനുസരിക്കണമെന്ന് അല്ലാഹു കല്‍പിച്ചു. അവന്റെ മഹത്തായ 
ഗ്രന്ഥമനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ആ അനുസരണം. റസൂലിനെ 
അനുസരിക്കുവാനും കല്‍പിച്ചു. കാരണം റസൂലാണ് ജനങ്ങള്‍ക്ക് 
അവരിലേക്ക് ഇറക്കപ്പെട്ടത് വിവരിച്ചുകൊടുക്കുന്നത്. റസൂലിനുള്ള 
അനുസരണം തറപ്പിച്ചു പറയാന്‍ വേണ്ടി അനുസരണം എന്ന പദം അവന്‍ 
ആവര്‍ത്തിച്ചു പറഞ്ഞു. കാരണം ഇസ്ലാം തനി തൌഹീദിന്റെ ദീനാണ്; 
കല്‍പിക്കാനോ നിരോധിക്കാനോ നിയമം നിര്‍മിക്കാനോ സ്വാധീനം 
ചെലുത്താനോ ഉള്ള ഒരവകാശവും അല്ലാഹു വല്ലാത്തവര്‍ക്ക് അത് 
നല്‍കുന്നില്ല.... അല്ലാഹു നമസ്കാരം എന്ന ഇബാദത്ത് നമുക്ക് 
നിയമമാക്കിത്തരുകയും അത് നിര്‍വഹിക്കാന്‍ കല്‍പിക്കുകയും ചെയ്തു. 
എന്നാല്‍ അതെങ്ങനെ നിര്‍വഹിക്കണം?.... അല്ലാഹു റസൂലിനോട് കല്‍പിച്ച 
പ്രകാരം റസൂലാണ് അത് നമുക്ക് വിവരിച്ചുതരുന്നത്. അപ്പോള്‍ റസൂലിന്റെ 
ഈ വിവരണം അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമായതിനാല്‍ അതിനെ 
പിന്‍പറ്റുക എന്നത് തൌഹീദിനോ അല്ലാഹു മാത്രമാണ് നിയമനിര്‍മാതാവ് 
എന്ന തത്വത്തിനോ വിരുദ്ധമാകുന്നില്ല.)

മറ്റൊരിടത്ത് അദ്ദേഹം തന്നെ എഴുതുന്നു:أن الله تعالى هو الذي يطاع لذاته لأنه رب الناس والههم 
وملكهم وهم مغرمون بنعمه وان رسله انما تجب طاعتهم فيما يبلغونه عنه من حيث أنهم رسلهم لا لذاتهم (تفسير المنار:
5/276)
(സ്വന്തം നിലക്ക് അനുസരിക്കപ്പെടേണ്ടത് അല്ലാഹു മാത്രമാണ്. കാരണം 
മനുഷ്യരുടെ നാഥനും ഇലാഹും രാജാവും അവനാണ്. മനുഷ്യര്‍ അവന്റെ 
അനുഗ്രഹങ്ങള്‍ ഉപയോഗിക്കുന്നവരും. അല്ലാഹുവില്‍ നിന്നെത്തിക്കുന്ന 
സന്ദേശങ്ങളില്‍ പ്രവാചകന്മാരെ അനുസരിക്കല്‍ നിര്‍ബന്ധമാക്കിയത് അവര്‍ 
അല്ലാഹുവിന്റെ ദൂതന്മാര്‍ എന്ന നിലക്ക് മാത്രമാണ്. അല്ലാതെ അവരുടെ 
സ്വന്തം നിലക്കല്ല.)

അതിനാല്‍ അല്ലാഹുവിനെ അനുസരിക്കാന്‍ ആജ്ഞാപിച്ചത് അതിന്റെ 
സമ്പൂര്‍ണവും നിരുപാധികവുമായ അര്‍ഥത്തിലും റസൂലിനെയും ഉലുല്‍ 
അംറിനെയും അനുസരിക്കാന്‍ കല്‍പിച്ചത് സോപാധികമായ 
അര്‍ഥത്തിലുമാണ്. ആ അനുസരണം ദൈവാജ്ഞക്കനുസൃതമായി മാത്രമേ 
പാടുള്ളൂ എന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. لا طاعة لمخلوق في معصية 
الخالق (സ്രഷ്ടാവിനോട് അനുസരണക്കേട് കാണിച്ചുകൊണ്ട് സൃഷ്ടികളെ 
അനുസരിക്കാന്‍ പാടില്ല).

മറ്റൊരു ചോദ്യം عبادة الله എന്നതിന് പകരം اطاعة الله എന്ന് പറയാന്‍ പറ്റുമോ 
എന്നാണല്ലോ. തീര്‍ച്ചയായും പറ്റും. കാരണം, ഇവിടെ സമ്പുര്‍ണാര്‍ഥത്തിലുള്ള 
ത്വാഅത്താണുദ്ദേശ്യം. അല്ലാഹുവിന് ഇബാദത്ത് ചെയ്തു എന്നതിന് 
'താഴ്മയോട് കൂടി അനുസരിച്ചു' എന്ന് അനേകം മുഫസ്സിറുകള്‍ അര്‍ഥം 
പറഞ്ഞിട്ടുണ്ട് എന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. (ഇവ്വിഷയകമായ 
വിശദികരണവും വഴിയേ വരുന്നതാണ്). അതിനാല്‍ ഇബാദത്തുല്ലാ 
എന്നിടത്ത് 
ഇത്വാഅത്തുല്ലാ എന്ന് തീര്‍ച്ചയായും പറയാം.
ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം നല്‍കിയാല്‍ അത് ആശയക്കുഴപ്പം 
സൃഷ്ടിക്കലാകുന്നത്, അല്ലാഹുവിനും അല്ലാഹുവല്ലാത്തവര്‍ക്കും 
അര്‍പ്പിക്കപ്പെടുന്ന അനുസരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം 
ഗ്രഹിക്കാത്തതുകൊണ്ടോ ഗ്രഹിച്ചിട്ടും തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം 
ശ്രമിക്കുന്നതുകൊണ്ടോ ആണ്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണം 
എന്ന് കല്‍പിക്കുന്ന ഖുര്‍ആന്‍ അല്ലാഹുവല്ലാത്തവരെ അനുസരിക്കാന്‍ 
ആവശ്യപ്പെടുന്നു എന്ന ഏക കാരണത്താല്‍ ഇബാദത്തും ഇത്വാഅത്തും 
വ്യത്യസ്തമായ രണ്ടാശയങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത് എന്ന് 
വിധിയെഴുതുന്നത് തികഞ്ഞ അസംബന്ധമാണ്; പ്രപഞ്ച നാഥനെ കുറിക്കാന്‍ 
മാത്രം അല്ലാഹു എന്ന പദം പ്രയോഗിച്ച ഖുര്‍ആന്‍, പ്രപഞ്ചനാഥനെയും 
മനുഷ്യരെയും കുറിക്കാന്‍ റബ്ബ് എന്ന പദം പ്രയോഗിച്ചിട്ടുള്ളതിനാല്‍ 
'അല്ലാഹു'വും 'റബ്ബും' രണ്ട് വ്യത്യസ്ത ശക്തികളെയാണ് 
പ്രതിനിധീകരിക്കുന്നത് എന്ന് വാദിക്കുന്നത് പോലുള്ള അസംബന്ധം!.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

''ഇബാദത്തും മുജാഹിദ് സുഹൃത്തുക്കളുടെ കൊച്ചുകൊച്ചു സംശയങ്ങളും'' -ഭാഗം ഒന്ന്.

ചോദ്യം ഒന്ന്: 

അനുസരണം ഇബാദത്താണെങ്കില്‍ അല്ലാഹുവിനു പുറമെ 
പ്രവാചകന്മാരെയും ഭരണാധികാരികളെയും മാതാപിതാക്കളെയും മറ്റും 
അനുസരിക്കാന്‍ ഇസ്ലാം കല്‍പിക്കുമായിരുന്നോ?. ഇവരെയൊക്കെ 
അനുസരിക്കണമെന്ന് അല്ലാഹുവും റസൂലും ആജ്ഞാപിച്ചിരിക്കെ, 
ഇബാദത്തിന് അനുസരണം എന്നര്‍ഥ മില്ലെന്നതിന് അതുതന്നെ മതിയായ 
സാക്ഷ്യമല്ലേ?.

'യുവത' പ്രസിദ്ധീകരിച്ച 'ഇസ്ലാം വിശ്വാസദര്‍ശന'ത്തില്‍ പറയുന്നു: 
ഇബാദത്തിന് അനുസരണം എന്ന തര്‍ജ്ജമ എത്രമാത്രം അനുയോജ്യമാകുമെന്ന് 
പരിശോധിക്കാം. ഈ അര്‍ഥം സ്വീകരിക്കുമ്പോള്‍ അല്ലാഹുവിനെയല്ലാതെ 
മറ്റാരെയും അനുസരിക്കാന്‍ പാടില്ല എന്നായിത്തീരും لااله الا الله എന്ന 
കലിമയുടെ 
പൊരുള്‍. എന്നാല്‍ പ്രവാചകന്മാര്‍, മാതാപിതാക്കള്‍, നേതാക്കള്‍ തുടങ്ങി 
പലരെയും അനുസരിക്കാന്‍ കല്‍പിച്ചിട്ടുള്ളതായി പരിശുദ്ധ ഖുര്‍ആനിലും 
തിരുസുന്നത്തിലും ധാരാളം കാണാം... ഈ വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടു. 
അതിനാല്‍ ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം പറയാവതല്ല എന്ന് 
വ്യക്തമാക്കപ്പെടുകയും ചെയ്തു. (പേജ്:588,589)

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതുന്നു: 'ഇബാദത്തിന് അനുസരണം 
എന്നുകൂടി അര്‍ഥമുണ്ടെന്ന് അഥവാ, അല്ലാഹുവല്ലാത്തവര്‍ക്കുള്ള 
അനുസരണം ബഹുദൈവത്വമാകുമെന്ന് വാദിക്കുന്നവര്‍ ശിര്‍ക്കാകുന്നതും 
ആകാത്തതുമായ അനുസരണത്തെ വ്യവഛേദിക്കുന്നതില്‍ വലിയ 
ആശയക്കുഴപ്പം പ്രകടമാണ്' (മതം, രാഷ്ട്രീയം, ഇസ്വ്ലാഹീ പ്രസ്ഥാനം. 
പേജ്:153)

ഉത്തരം:
ഇബാദത്ത്=ഇത്വാഅത്ത്(അനുസരണം) എന്നല്ല, ഇബാദത്ത് എന്നതിന് 
ഇത്വാഅത്ത് എന്നുകൂടി അര്‍ഥമുണ്ടെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. 
ഇബാദത്ത് എന്ന് പ്രയോഗിക്കപ്പെടുന്നിടത്തെല്ലാം ഇത്വാഅത്ത് എന്ന് 
അര്‍ഥമുണ്ടെന്നോ ഇത്വാഅത്ത് എന്ന് പ്രയോഗിക്കുന്നിടത്തെല്ലാം ഇബാദത്ത് 
എന്നാണ് വിവക്ഷയെന്നോ അത് വാദിക്കുന്നില്ല. ഇബാദത്തും ഇത്വാഅത്തും 
പര്യായപദങ്ങളല്ല. പരമവും ആത്യന്തികവുമായ അനുസരണം ഇബാദത്തില്‍ 
പെടുന്നു. അത് അല്ലാഹുവിനേ പാടുള്ളൂ. അല്ലാഹുവല്ലാത്തവര്‍ക്കുള്ള 
അനുസരണം അവന്നുള്ള അനുസരണത്തിന് വിധേയമാണ്. അവന്‍ 
കല്‍പിച്ചതുകൊണ്ടാണ് അവരെയെല്ലാം അനുസരിക്കുന്നത്. അഥവാ അത്തരം 
അനുസരണങ്ങള്‍ സോപാധികമാണ്. അല്ലാഹുവിനുള്ള അനുസരണത്തിന് 
വിധേയമാണ്. ആത്യന്തിക വിശകലനത്തില്‍ അല്ലാഹുവിനുള്ള അനുസരണം 
തന്നെയാണ്. അഥവാ, അല്ലാഹുവിനുള്ള ഇബാദത്ത്. അതുകൊണ്ടുതന്നെ 
ദൈവേതരരെ അനുസരിക്കാന്‍ കല്‍പിച്ചതിലൂടെ അവര്‍ക്ക് ഇബാദത്ത് 
ചെയ്യാന്‍ ആജ്ഞാപിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യം അപ്രസക്തമാണ്.

അനുസരണത്തിന്റെ കാര്യമിരിക്കട്ടെ, സാക്ഷാല്‍ റുകൂഅ് സുജൂദുകള്‍ തന്നെ 
അല്ലാഹു കല്‍പിച്ചതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ചെയ്യുന്നതെങ്കില്‍ അത് 
അല്ലാഹുവിനുള്ള ഇബാദത്തേ ആകൂ. അല്ലാഹു മലക്കുകളോട് ആദമിന് 
സുജൂദ് ചെയ്യാന്‍ കല്‍പിച്ചു. അങ്ങനെ മലക്കുകള്‍ ആദമിന് സുജൂദ് ചെയ്തു. 
ഇവിടെ മലക്കുകള്‍ ആര്‍ക്കാണ് ഇബാദത്ത് ചെയ്തത്?. ആദമിനോ 
അല്ലാഹുവിനോ?. ആദമിനാണെന്ന് ആരും പറയുകയില്ല. സുജൂദ് ചെയ്തത് 
ആദമിനാണെങ്കിലും അത് അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ചായതിനാല്‍ 
അല്ലാഹുവിനുള്ള ഇബാദത്താണ്. പ്രവാചന്മാരെയും ഭരണാധികാരികളെയും 
ഗുരുജനങ്ങളെയും മാതാപിതാക്കളെയും മറ്റും അനുസരിക്കുന്നതും തഥൈവ.

ഇക്കാലത്ത് മുജാഹിദ് സുഹൃത്തുക്കളുണ്ടാക്കുന്ന ഇത്തരത്തിലുള്ള 
സംശയങ്ങള്‍ക്ക് മറുപടിയെന്നോണം ഇക്കാര്യം മുന്‍കാല പണ്ഡിതന്മാര്‍ തന്നെ 
വ്യക്തമാക്കിയതായി കാണാം. സൂറ: യാസീനിലെلاتعبد الشيطان എന്ന 
ആയത്തിന്റെ വിശദീകരണത്തില്‍ തഫ്സീര്‍ റാസി പറയുന്നു:قوله لاتعبدوا الشيطان 
معناه لاتطيعوا، بدليل أن المنهي عنه ليس هو السجود له فحسب، بل الانقياد لأمره والطاعة له، فالطاعة عبادة، لايقال فنكون 
نحن مأمورين بعبادة الأمراء حيث أمرنا بطاعتهم في قوله تعالى: أطيعوا الله وأطيعوا الرسول وأولي الأمر منكم، لأنا نقول 
طاعتهم اذا كانت بأمر الله لاتكون الا عبادة لله وطاعة له، وكيف لا؟. ونفس السجود والركوع للغير اذا كان بأمر الله لايكون الا 
عبادة الله، الا ترى أن الملائكة سجدوا لآدم ولم يكن ذلك الا عبادة الله، وإنما عبادة الأمراء هو طاعتهم فيما لم يأذن الله فيه،،،، 
فإذا جاءك شخص يأمرك بشيئ فانظر ان كان ذلك موافقا لأمر الله أو ليس موافقا، فإن لم يكن موافقا فذلك الشخص معه الشيطان 
يأمرك بما يأمرك به، فإن أطعته فقد عبدت الشيطان، وإن دعتك نفسك الى فعل فانظر أهو مأذون فيه من جهة الشرع أوليس كذلك، فإن لم يكن مأذونا فيه فنفسك هي الشيطان أو معها الشيطان يدعوك، فإن اتبعته فقد عبدته (تفسير الكبير:
7/103) 
(നിങ്ങള്‍ പിശാചിന് ഇബാദത്ത് ചെയ്യരുത് എന്ന് അല്ലാഹു പറഞ്ഞതിന്റെ 
അര്‍ഥം നിങ്ങള്‍ അവനെ അനുസരിക്കരുത് എന്നാണ്. കാരണം ഇവിടെ 
നിഷിദ്ധമായിട്ടുള്ളത് അവന് സാഷ്ടാംഗം ചെയ്യുന്നത് മാത്രമല്ല. മറിച്ച്, 
അവന്റെ കല്‍പനകളെ പിന്‍പറ്റുന്നതും അവനെ അനുസരിക്കുന്നതും 
നിഷിദ്ധമാണ്. അപ്പോള്‍ അനുസരണം ഇബാദത്താണെന്ന് വരുന്നു. എന്നാല്‍ 
'അല്ലാഹുവിനെ അനുസരിക്കുക; പ്രവാചകനെയും നിങ്ങളില്‍ നിന്നുള്ള 
ഭരണകര്‍ത്താക്കളെയും അനുസരിക്കുക' എന്ന അല്ലാഹുവിന്റെ വാക്യത്തില്‍ 
അവന്‍ നമ്മോട് ഭരണകര്‍ത്താക്കളെ അനുസരിക്കാന്‍ കല്‍പിച്ചിരിക്കയാല്‍ 
നാം ഭരണകര്‍ത്താക്കള്‍ക്ക് ഇബാദത്ത് ചെയ്യാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു 
എന്ന് പറയാന്‍ പറ്റുകയില്ല. കാരണം, അവരെ അനുസരിക്കുന്നത് അല്ലാഹു 
കല്‍പിച്ചതുകൊണ്ടാണെങ്കില്‍ അത് അല്ലാഹുവിനുള്ള ഇബാദത്തും അവ 
നോടുള്ള അനുസരണവും മാത്രമേ ആകുന്നുള്ളൂ. അങ്ങനെ ആകാതിരിക്കാന്‍ 
വഴിയില്ല. സാക്ഷാല്‍ റുകൂഅ്-സുജൂദുകള്‍ തന്നെ അല്ലാഹു 
കല്‍പിച്ചതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ചെയ്യുന്നതെങ്കില്‍ അതുപോലും 
അല്ലാഹുവിനുള്ള ഇബാദത്തേ ആകുന്നുള്ളൂ. മലക്കുകള്‍ ആദമിന് സുജൂദ് 
ചെയ്തത് നീ കണ്ടില്ലേ!. അത് അല്ലാഹുവിനുള്ള ഇബാദത്തല്ലാതെ 
മറ്റൊന്നുമായിരുന്നില്ല. അപ്പോള്‍ അല്ലാഹു അനുവാദം നല്‍കാത്ത 
കാര്യങ്ങളില്‍ ഭരണകര്‍ത്താക്കളെ അനുസരിക്കുമ്പോഴാണ് അത് അവര്‍ക്കുള്ള 
ഇബാദത്തായിത്തീരുന്നത്. .....നിന്നോട് വല്ലതും കല്‍പിച്ചുകൊണ്ട് ഒരാള്‍ 
നിന്റെ അടുത്ത് വന്നാല്‍ അത് അല്ലാഹുവിന്റെ കല്‍പനക്ക് 
അനുരോധമാണോ അല്ലേ എന്ന് നീ നോക്കണം. അനുരോധമല്ലെങ്കില്‍ ആ 
വ്യക്തിയുണ്ടല്ലോ, അവന്റെ കൂടെ പിശാചുണ്ട്. അവന്‍ നിന്നോട് 
കല്‍പിക്കുന്നത് ആ പിശാചാണ് കല്‍പിക്കുന്നത്. അവനെ നീ അനുസരിച്ചാല്‍ 
നീ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിന്റെ മനസ്സ് ഒരു കാര്യം 
ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചാല്‍ അത് ശരീഅത്തില്‍ അനുവദിക്കപ്പെട്ടതാണോ 
അല്ലേ എന്ന് നീ നോക്കണം. അനുവദിക്കപ്പെട്ടതല്ലെങ്കില്‍ നിന്റെ മനസ്സ് 
തന്നെയാണ് പിശാച്. അല്ലെങ്കില്‍ നിനക്ക് പ്രേരണ നല്‍കുന്ന പിശാച് ആ 
മനസ്സിന്റെ കൂടെയുണ്ട്. അവനെ നീ പിന്‍പറ്റിയാല്‍ അവന് നീ ഇബാദത്ത് 
ചെയ്തു.)

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അറിയപ്പെടുന്ന പണ്ഡിതന്‍ സയ്യിദ് സുലൈമാന്‍ 
നദ്വി എഴുതുന്നു: ഇബാദത്ത് എന്നാല്‍ ഒരു വസ്തുവെ ആരാധ്യ വസ്തുവായി 
പ്രതിഷ്ഠിച്ച് അതിനോട് പ്രാര്‍ഥിക്കല്‍ മാത്രമല്ല. വല്ലവന്റെയും 
ആജ്ഞാനിര്‍ദ്ദേശങ്ങള്‍ ദൈവകല്‍പനയെന്നപോലെ സ്വതന്ത്രമായും 
നിരുപാധികമായും അനുസരിക്കലും ഇബാദത്തുതന്നെയാണ്.(لا تعبد الشيطان ، ولا 
يشرك بعبادة ربه أحدا ، ولا يشرك في حكمه أحدا ، وان أطعتموهم إنكم لمشركون ഉദ്ധരിച്ച ശേഷം വീണ്ടും 
അദ്ദേഹം എഴുതുന്നു:) അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്ന് 
മേല്‍ ആയത്തുകളില്‍ നിന്ന് സ്പഷ്ടമാണല്ലോ. എന്നാല്‍ പിന്നെ നബിമാരെയും 
ഖ ലീഫമാരെയും ഇമാമുകളെയും മറ്റും അനുസരിക്കാന്‍ ഇസ്ലാം 
അനുശാസിച്ചിരിക്കുന്നത് എങ്ങനെ ശരി യാകും എന്നൊരു ചോദ്യം ഇവിടെ 
ഉന്നയിച്ചേക്കും. മറുപടി ഇതാണ്: ഇസ്ലാമില്‍ അനുസരണം അല്ലാഹുവിന് 
മാത്രമേ പാടുള്ളൂ. തീര്‍ച്ച തന്നെ. എന്നാല്‍ ദൈവാജ്ഞ നടപ്പാക്കാന്‍ വേണ്ടിയും 
അതിന് വി ധേയമായിക്കൊണ്ടും മാത്രം മറ്റുള്ളവരെയും 
അനുസരിക്കാവുന്നതാണ്. വേദക്കാര്‍ക്ക് ഈമാനില്ലെന്ന് വിമര്‍ശിക്കാന്‍ 
കാരണം അവര്‍ അല്ലാഹുവിന്റെ നിയമത്തിന് മാത്രം വിധേയരാവാതെ 
സൃഷ്ടികളെ അനുസരിച്ചു എന്നതാണ്. അതാണ് അല്ലാഹു വിശദീകരിക്കുന്നത്: 
'അവര്‍ അല്ലാഹുവെ മാറ്റി പണ്ഡിതന്മാരെയും പുരോഹിതന്മാരെയും 
റബ്ബുകളാക്കി. മര്‍യമിന്റെ മകന്‍ മസീഹിനെയും. ഏക ഇലാഹിന് 
ഇബാദത്ത് 
ചെയ്യാനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല'.(തൌബ:31). അവര്‍ പണ്ഡിത-
പുരോഹിതന്മാരെ റബ്ബുകളാക്കി ഇബാദത്ത് ചെയ്തിരുന്നത് 
ഇങ്ങനെയായിരുന്നു: അവരുടെ ആജ്ഞകള്‍ ജീവിത നിയമങ്ങളായി 
അംഗീകരിച്ചു. അല്ലാഹുവിന്റെ പേരില്‍ വിധിവിലക്കുകള്‍ 
പുറപ്പെടുവിക്കാന്‍ ഈ പണ്ഡിത-പുരോഹിതന്മാര്‍ക്ക് അധികാരമുണ്ടെന്ന് 
വേദക്കാര്‍ വാദിച്ചിരുന്നു. ഈ ശിര്‍ക്ക് കൈവെടിയണമെന്നാണ് ഖുര്‍ആന്‍ 
അവരോട് ആഹാനം ചെയ്തത്. 'വേദക്കാരെ, ഞങ്ങള്‍ക്കും 
നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് വരിക. അതായത് 
അല്ലാഹുവിനല്ലാതെ നാം ഇബാദത്ത് ചെയ്യരുത്. അവനോട് യാതൊന്നും 
പങ്കുചേര്‍ക്കരുത്. നമ്മില്‍ ചിലര്‍ ചിലരെ റബ്ബാക്കരുത്'(ആലു ഇംറാന്‍:64). 
അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണീ റബ്ബാക്കലെന്ന കാര്യം 
സ്പഷ്ടമാണ്. ജാമിഉത്തുര്‍മുദിയിലും മുസ്നദ് അഹ്മദിലും ഇപ്രകാരം 
വന്നിരിക്കുന്നു: ഒരു അറേബ്യന്‍ ക്രൈസ്തവ നേതാവായിരുന്ന അദിയ്യ് ബിന്‍ 
ഹാതിമിന് റസൂല്‍ മേലുദ്ധരിച്ച ആയത്ത് കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 
വേദക്കാര്‍ പണ്ഡിത-പുരോഹിതന്മാര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലല്ലോ. 
തിരുമേനി പറഞ്ഞു: അവര്‍ പണ്ഡിത-പുരോഹിതന്മാരുടെ ആജ്ഞകള്‍ 
അംഗീകരിക്കുന്നുണ്ടല്ലോ. ഫതില്‍ക ഇബാദത്തുഹും ഇയ്യാഹും-
അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത്'(ഖുദാ കീ ഹാക്കിമിയ്യത്ത്; സിന്ദഗീ 
ഉര്‍ദു മാസിക, ഡിസംബര്‍ 1950)

മുസ്ലിം ലോകത്തെ ഏറ്റം ആധികാരിക വിജ്ഞാന കേന്ദ്രമായി ഗണിക്കപ്പെടുന്ന 
ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ مجمع البحوث الإسلامية 
(ഇസ്ലാമിക ഗവേഷണ കൌണ്‍സിലി)ന്റെ ആഭിമുഖ്യത്തില്‍ ഉസ്താദ് 
മുഹമ്മദ് 
അഹ്മദ് അബൂസഹ്റ, ഉസ്താദ് മുഹമ്മദ് ഖലഫുല്ലാഹ് അഹ്മദ്, ഡോ. മുഹമ്മദ് 
മഹ്ദീ അല്ലാം എന്നീ പ്രമുഖരുള്‍പ്പെടെ പത്തോളം പണ്ഡിതന്മാര്‍ ചേര്‍ന്ന ഒരു 
സമിതി തയ്യാറാക്കിയ التفسير الوسيطല്‍ സൂറത്തുല്‍ ഫാതിഹയുടെ വ്യാഖ്യാനത്തില്‍ 
എഴുതുന്നു: ആരാധ്യനോടുള്ള സ്നേഹത്തില്‍ അധിഷ്ഠിതവും അവനോടൂള്ള 
അത്യന്തികമായ കീഴ്വണക്കം ദ്യോതിപ്പിക്കുന്ന വിധത്തില്‍ 
നിര്‍വഹിക്കപ്പെടുന്നതുമായ നിഷ്കളങ്കമായ അനുസരണം തന്നെയാണ് 
ആരാധ്യനുള്ള ഇബാദത്ത്. ഇബാദത്ത് ഈ അര്‍ഥത്തിലുള്ളതാകയാല്‍ 
അല്ലാഹുവിന് മാത്രമേ അതാകാവൂ. കേവലമായ 
ആജ്ഞാനുവര്‍ത്തനത്തിലൂടെ സംഭവിക്കുന്ന അനുസരണത്തേക്കാള്‍ 
പരിമിതമാണത്. എല്ലാ ഇബാദത്തുകളും അനുസരണമാണ്. എന്നാല്‍ എല്ലാ 
അനുസരണങ്ങളും ഇബാദത്തല്ല. നിങ്ങള്‍ മാതാപിതാക്കളുടേയോ 
നേതാവിന്റേയോ കല്‍പന പ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങളവരെ 
അനുസരിച്ചു എന്ന് പറയാം. നിങ്ങളവര്‍ക്ക് ഇബാദത്ത് ചെയ്തു എന്ന് 
പറയാന്‍ പറ്റില്ല. അനുസരണങ്ങളിലെ അത്യുന്നത സ്ഥാനമാണ് ഇബാദത്ത്.' 
(അത്തഫ്സീറുല്‍ വസീത്വ്, 1/20)

'തൌഹീദിന്റെ സത്ത'യെ സംബന്ധിച്ച് വിശദീകരിക്കവേ, ശൈഖ് 
അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പറയുന്നു: അല്ലാഹു നമ്മോട് 
മറ്റാര്‍ക്കെങ്കിലും ഇബാദത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കാന്‍ നാം 
ബാധ്യസ്ഥരാണ്. കാരണം അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുക 
എന്നതാണ് അടിസ്ഥാനം. ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് 
ആവശ്യപ്പെട്ടപ്പോള്‍, സുജൂദ് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതായിട്ടുകൂടി 
അവര്‍ സുജൂദ് ചെയ്തത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക എന്ന 
അടി സ്ഥാനത്തിലായിരുന്നു. ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വെറും 
കല്ലായിരുന്നിട്ട് കൂടി ഹജറുല്‍ അസ്വദിനെ നാം മുത്തുന്നതും അല്ലാഹുവിന്റെ 
കല്‍പന അനുസരിക്കാന്‍ വേണ്ടി മാത്രം. മാതാപിതാക്കള്‍, ഭര്‍ത്താവ്, 
കൈകാര്യകര്‍ത്താക്കള്‍, എന്നിവരെ അനുസരിക്കാന്‍ അല്ലാഹു 
ആവശ്യപ്പെട്ടത് അവന് അഹിതകരമല്ലാത്ത വിഷയങ്ങളിലാണ്. അവനെ 
ധിക്കരിച്ചുകൊണ്ടുള്ള അനുസരണമല്ല. 'സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് 
സൃഷ്ടിയെ അനുസരിക്കാവതല്ല' എന്ന് നബി(സ) പറഞ്ഞത് അതുകൊണ്ടാണ്. 
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാകുന്നു: അല്ലാഹുവിന്റെ മാത്രം 
കല്‍പനകളെ പിന്‍പറ്റുക എന്ന തൌഹീദാണ് തൌഹീദിന്റെ ഇനങ്ങളില്‍ 
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന തൌഹീദ്... തനിക്കുമാത്രമാവണമെന്ന് 
അല്ലാഹു നിശ്ചയിച്ച ഏതെങ്കിലുമൊരു ആരാധനാകര്‍മം മറ്റാര്‍ക്കെങ്കിലും 
സമര്‍പ്പിച്ചാല്‍ അത് ശിര്‍ക്കായി ഗണിച്ചിരിക്കുന്നു അല്ലാഹു. 
അതേപ്രകാരംതന്നെ ഏതെങ്കിലുമൊരു കാര്യത്തില്‍ തനിക്ക് പകരം 
മറ്റൊരാളെ അനുസരിക്കുന്നതും ശിര്‍ക്കായി ഗണിച്ചിരിക്കുന്നു. അപ്പോള്‍ 
ആരാധനയിലേയും അനുസരണത്തിലേയും ശിര്‍ക്ക് സമാസമമാണ്. അല്ലാഹു 
പറഞ്ഞു: അവന്‍ തന്റെ ആധിപത്യത്തില്‍ ആരെയും പങ്കാളിയാക്കുന്നില്ല.
(അല്‍ കഹ്ഫ്:26), തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവനാരോ, 
അവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ, ഇബാദത്തില്‍ ആരേയും തന്റെ 
റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യ ട്ടെ(അല്‍ കഹ്ഫ്:110).

അപ്പോള്‍ ആധിപത്യത്തിലെ ശിര്‍ക്ക് ആരാധനയിലെ ശിര്‍ക്ക് 
പോലെതന്നെയാണ്. ശവം തിന്നുന്ന പ്രശ്നത്തില്‍ അല്ലാഹു ഈ വിഷയം 
വിശദീകരിച്ചിട്ടുണ്ട്. ഒരാട് ചാവുന്നത് അല്ലാഹു അതിന് മരണം 
വിധിക്കുന്നതുകൊണ്ടാണ്. അല്ലാഹുവാണ് കൊല്ലുന്നത് എന്നര്‍ഥം. പക്ഷേ ആ 
ശവം ഹറാമാകുന്നു. അതേയവസരം മനുഷ്യന്‍ അവന്റെ കൈകൊണ്ട് 
അറുക്കുമ്പോള്‍ ഹലാലാവുന്നു. ഇതെങ്ങനെയാണെന്ന് ചിലര്‍ക്ക് സംശയം. 
ഇവിടെ, അല്ലാഹു പറഞ്ഞു: അല്ലാഹുവിന്റെ നാമത്തില്‍ 
അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളു ടെ മാംസം നിങ്ങള്‍ ഭുജിക്കാന്‍ 
പാടില്ലാത്തതാകുന്നു. അത് കുറ്റകരമത്രെ. ചെകുത്താന്മാര്‍ തങ്ങളുടെ 
സഖാക്കളുടെ മനസ്സില്‍ സംശയങ്ങളും വിമര്‍ശനങ്ങളും 
എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്,- അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ 
നിങ്ങള്‍ അവരെ അനുസരിക്കുന്നുവെങ്കില്‍ നിശ്ചയം നിങ്ങള്‍ ശിര്‍ക്ക് 
ചെയ്യുന്നവരാകുന്നു.(അല്‍ അന്‍ആം:121). അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് 
മറ്റുള്ളവരെ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം 
വ്യക്തമാക്കുന്ന വചനമാണിത്. ആ അനുസരണം ചെറിയ കാര്യത്തിലാണോ 
വലിയ കാര്യത്തിലാണോ എന്നതൊന്നും വിഷയമല്ല.(ഉദ്ധരണം: 
സലഫിസത്തിന്റെ സമീപനങ്ങള്‍)

അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ച് 
ഇത്രയും വ്യക്തമായി പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കെ പിന്നെയും 
മുകളിലുദ്ധരിച്ചതുപോലുള്ള സംശയങ്ങളുന്നയിക്കുന്നത് സാധാരണക്കാരെ 
തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമല്ലെങ്കില്‍ മറ്റെന്താണ്?. 
അതുകൊണ്ടുതന്നെ, സ്വന്തമായുണ്ടാക്കിയ ഞൊണ്ടിന്യായങ്ങള്‍ വെച്ചുകൊണ്ട് 
ഇബാദത്തിന് അനുസരണമെന്ന് അര്‍ഥമേയില്ലെന്ന് സ്ഥാപിക്കാനുള്ള 
മുജാഹിദ് 
സുഹൃത്തുക്കളുടെ ഇത്തരം ശ്രമങ്ങള്‍ സഹതാപമേ അര്‍ഹിക്കുന്നുള്ളൂ. 
ഇബാദത്തിന് അനുസരണം എന്നുകൂടി അര്‍ഥമുണ്ടെന്ന് വാദിച്ച ജമാഅത്തെ 
ഇസ്ലാമിക്കോ, പ്രാചീനരും അര്‍വാചീനരുമായ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കോ 
ശിര്‍ക്കാകുന്നതും ആകാത്തതുമായ അനുസരണമേത് എന്ന് 
വ്യവഛേദിക്കുന്നതില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നതിനും, 
ഇബാദത്തിനെ ആരാധനയില്‍ പരിമിതപ്പെടുത്തുന്നവര്‍ ബോധപൂര്‍വം, 
സാധാരണക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നതിനും ഈ 
പണ്ഡിതോദ്ധരണികള്‍ വ്യക്തമായ തെളിവല്ലേ?. അതുപോലെ പരമവും 
ആത്യന്തികവുമായ അനുസരണമാണ് ഇബാദത്ത്. അതാകട്ടെ അല്ലാഹുവിനു 
മാത്രമേ പാടുള്ളുതാനും. എന്നിരിക്കെ, لااله الا الله വിന് അര്‍ഥം പറയുന്നേടത്ത് 
'വിശ്വാസദര്‍ശന'ക്കാരന്‍ കാണുന്ന ഇസ്ലാമിക വിരുദ്ധതയും ഇല്ലെന്ന് വ്യക്തം.

ഇനിയും മേലുദ്ധരിച്ചതുപോലുള്ള വിതണ്ഡവാദങ്ങളുന്നയിക്കുന്നവരോട് 
നമുക്ക് പറയാനുള്ളതിതാണ്. അല്ലാഹുവല്ലാത്ത പലരേയും 
അനുസരിക്കാനുള്ള കല്‍പനയുള്ളതുകൊണ്ട് ഇബാദത്തിന് അനുസരണം 
എന്നര്‍ഥം പറയാവതല്ലെങ്കില്‍, മാതാപിതാക്കളെയും ബന്ധുജനങ്ങളെയും മറ്റും 
ഉപചരിക്കണമെന്നും ആദരിക്കണമെന്നും ഇസ്ലാം കല്‍പിച്ചിരിക്കെ 
ഇബാദത്തിന് ആരാധന എന്നും അര്‍ഥം പറയാവതല്ല. കാരണം ആരാധന എന്ന 
പദത്തിന് പൂജിക്കുക എന്നര്‍ഥമുള്ളതുപോലെ ആദരിക്കുക, ബഹുമാനിക്കുക, 
ഉപചരിക്കുക എന്നിങ്ങനെയും അര്‍ഥങ്ങളുണ്ട്. അപ്പോള്‍ ലാഇലാഹ 
ഇല്ലല്ലാഹ് എന്നതിന് ആരാധന എന്നര്‍ഥം കല്‍പിച്ചാല്‍ അല്ലാഹുവല്ലാത്ത 
മറ്റാരെയും ആദരിക്കരുത്, ബഹുമാനിക്കരുത്, ഉപചരിക്കരുത് എന്നുവരും!. 
ഇങ്ങനെ ഒരു വാദം ആരെങ്കിലും ഉന്നയിച്ചാല്‍ അതിന് മുജാഹിദുകള്‍ 
നല്‍കുന്ന വിശദീകരണമെന്തായിരിക്കുമോ എതാണ്ട് അതുതന്നെയാണ് 
അനുസരണത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമിക 
പണ്ഡിതന്മാരും നല്‍കുന്നത്.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം