2013, ജൂൺ 21, വെള്ളിയാഴ്‌ച

മലപ്പുറം ജില്ലയുടെ വിഭജനത്തിന് മുസ്ലിംലീഗും രംഗത്തിറങ്ങും

മലപ്പുറം ജില്ലയുടെ വിഭജനത്തിന് മുസ്ലിംലീഗും രംഗത്തിറങ്ങും
മലപ്പുറം: സംസ്ഥാനത്ത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗും രംഗത്തിറങ്ങും. ഇതിന്‍െറ പ്രാരംഭ ചര്‍ച്ചകള്‍ മുസ്ലിംലീഗിലും പോഷക ഘടകങ്ങളിലും ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയിലും ഇതുസംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നു.
ഈ ആവശ്യവുമായി പാര്‍ട്ടി രംഗത്തിറങ്ങാത്തപക്ഷം ഇടത് സംഘടനകള്‍ രംഗം കൈയടക്കി എല്‍.ഡി.എഫ് ഭരണത്തില്‍ ജില്ല വിഭജിക്കപ്പെട്ടാല്‍ ലീഗിന്‍െറ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കപ്പെടുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ലീഗില്‍ മുഴങ്ങിത്തുടങ്ങിയത്. ജില്ല വിഭജിക്കേണ്ടതിന്‍െറ ആവശ്യകത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇതിനകം ധരിപ്പിച്ചു കഴിഞ്ഞതായി അറിയുന്നു. മാത്രമല്ല, അടുത്ത ഡിസംബറില്‍ ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ജില്ലാ പദയാത്രയിലും ജില്ലാ വിഭജനത്തിന്‍െറ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതടക്കമുള്ള പരിപാടികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2011ലെ സെന്‍സസ് പ്രകാരം ജില്ലയിലെ ജനസംഖ്യ 42 ലക്ഷമാണ്. രാജ്യത്തെ 640 ജില്ലകളില്‍ ജനസംഖ്യയില്‍ മലപ്പുറം 50ാം സ്ഥാനത്താണ്. അതേസമയം, 11 ലക്ഷം ജനസംഖ്യയുള്ള ഇടുക്കി ജില്ല രാജ്യത്ത് ജനസംഖ്യയില്‍ 416ാം സ്ഥാനത്തും 11.95 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ല 319ാം സ്ഥാനത്തുമാണ്.
1969 ജൂണ്‍ 16ന് പിറവിയെടുത്ത മലപ്പുറത്തെ ജനസംഖ്യ പശ്ചിമേഷ്യന്‍ രാജ്യമായ ലബനാനിലേതിന് സമാനമാണ്. ജനസംഖ്യയും ഭൂവിസ്തൃതിയും ഏറെയാണെങ്കിലും ധന-ഭൗതിക വിഭവ വിതരണത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ഭരണകക്ഷി കൂടിയായ മുസ്ലിംലീഗും സമ്മതിക്കുന്നുണ്ട്. റവന്യു-വിദ്യാഭ്യാസ-ആരോഗ്യമടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് വാര്‍ഷിക ധനസഹായത്തില്‍ ഇതര ജില്ലകളെ അപേക്ഷിച്ച് വെട്ടിക്കുറവിനിടവരുത്തുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ടുകളുടെ വിതരണം ബ്ളോക്ക് തലത്തിലാകയാല്‍ വിസ്തീര്‍ണത്തിലും ജനസംഖ്യയില്‍ കുറവുമുള്ള ജില്ലകള്‍ക്ക് ലഭിക്കുന്ന തുക മാത്രമേ കേന്ദ്ര സര്‍ക്കാറില്‍നിന്ന് മലപ്പുറത്തിന് ലഭിക്കുന്നുള്ളൂ.
നിലവിലെ ജനസംഖ്യ രണ്ട് ജില്ലകളിലായി വിഭജിക്കപ്പെട്ടാല്‍ രണ്ട് ജില്ലകളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഇപ്പോള്‍ ലഭിക്കുന്നതിന്‍െറ ഇരട്ടി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നതാണ് വിഭജനം ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. ഈ തിരിച്ചറിവിന്‍െറ പശ്ചാതലത്തില്‍ സോളിഡാരിറ്റി, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകള്‍ ജില്ല വിഭജിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ത്തിതുടങ്ങിയിട്ടുണ്ട്. ജില്ലാ വിഭജനത്തിന് ശക്തമായി വാദിക്കുന്നതില്‍ വിവിധ പാര്‍ട്ടികളുടെ യുവജന സംഘടനകളാണ് മുന്നില്‍. സര്‍ക്കാര്‍ ജോലിക്കുള്ള അവസരമാണ് ജില്ലാ വിഭജനം എന്ന അജണ്ട മുന്നോട്ടുവെക്കാന്‍ യുവജന സംഘടനകളെ മുഖ്യമായും പ്രേരിപ്പിക്കുന്ന ഘടകം.വരും നാളുകളില്‍ വിഭജന ആവശ്യം കൂടുതല്‍ ശക്തിപ്പെടുമെന്ന് മാത്രമല്ല, മുഴുവന്‍ സംഘടനകളും ഇതിനുവേണ്ടി രംഗത്തിറങ്ങാനാണ് സാധ്യത.

tanzil.net നല്ല ഒരു ഖുര്‍ആന്‍ സൈറ്റ് ആണ്‌. ഇത് നല്‍കുന്ന സേവനങ്ങള്‍:


tanzil.net നല്ല ഒരു ഖുര്‍ആന്‍ സൈറ്റ് ആണ്‌. ഇത് 

നല്‍കുന്ന സേവനങ്ങള്‍:

http://tanzil.net/#1:1

1. അറബിയിലുള്ള തഫ്‌സീറുല്‍ ജലാലൈന്‍, തഫ്സീറുല്‍ മുയസ്സര്‍.

2. ഇങ്‌ഗ്ലീഷ് പരിഭാഷകള്‍ 13 എണ്ണം.

3. ഹിന്ദി പരിഭാഷകള്‍ 2 എണ്ണം.

4. മലയാള പരിഭാഷകള്‍ 2 എണ്ണം. (പറപ്പൂര്‍, കാരക്കുന്ന്)

5. ഉര്‍ദു പരിഭാഷകള്‍ 8 എണ്ണം.

6. ഒരു തമിഴ് പരിഭാഷ.

7. ഇങ്‌ഗ്ലീഷ് ട്രാന്‍സ്‌ലിറ്ററേഷന്‍ 1.

* മൊത്തം 103 പരിഭാഷകള്‍ ലഭ്യമാണ്‌.


ഇവയില്‍ നിന്ന് ആവശ്യമുള്ളവ (തഫ്‌സീര്‍/ പരിഭാഷ/ 

ട്രാന്‍സ്‌ലിറ്ററേഷന്‍) നമുക്ക് തെരഞ്ഞെടുക്കാം. അറബിയില്‍ 

ഖുര്‍ആന്‍ ആയത്തുകള്‍ക്കു മേല്‍ മൌസ് പോയന്റ് സ്പര്‍ശിച്ചാല്‍ 

നാം സെലക്റ്റ് ചെയ്‌തത് ലഭിക്കും. അറബി ഇല്ലാതെ പരിഭാഷ 

മാത്രമാണ്‌ വേണ്ടതെങ്കില്‍ അതും തെരഞ്ഞെടുക്കാവുന്നതാണ്‌.
26 ഖിറാഅത്തുകളും ഇങ്‌ഗ്ലീഷ് ഉള്‍പ്പെടെ നാലു ഭാഷകളില്‍ 

പരിഭാഷയുടെ ഓഡിയോയും ലഭ്യമാണ്‌. കൂടാതെ, ഖുര്‍ആനിലെ 

പദങ്ങള്‍ സെര്‍ച്ച് നടത്താനുള്ള സൌകര്യവുമുണ്ട്.



2013, ജൂൺ 18, ചൊവ്വാഴ്ച



സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ആര്‍ത്തിയും അരാജകത്വവും






സോളാര്‍ തട്ടിപ്പിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണനുമായുള്ള ദാമ്പത്യബന്ധം തകരാന്‍ കാരണം അയാളുടെ ശാലുമോനോനുമായുള്ള അവിഹിത ബന്ധമാണെന്ന് ഭാര്യ സരിത ആരോപിക്കുന്നു. ഭാര്യ സരിതയുമായുമായി താന്‍ അകലാന്‍ കാരണം ഗണേഷ് കുമാറുമായുള്ള വഴിവിട്ട ബന്ധമാണെന്ന് ബിജുവും ആരോപിക്കുന്നു. ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്നും സരിതയുമായുള്ള ബന്ധമാണ് അതിലേക്ക് നയിച്ചതെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. നേരത്തെ ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കാനും ഭാര്യ യാമിനിയുമായുള്ള ബന്ധം തകരാനും കാരണമായതും പരസ്ത്രീ ബന്ധം തന്നെ. പണം തട്ടാനും അധികരാക കേന്ദ്രങ്ങളിലുള്ളവരെ സ്വാധീനിക്കാനും സ്വന്തം ശരീരം സമര്‍പ്പിക്കുന്ന പല സ്ത്രീകളുടെയും കഥകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. സോളാര്‍ തട്ടിപ്പിലും ഇതുണ്ടായതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.

എന്നും എവിടെയും എല്ലാ നാശങ്ങള്‍ക്കും നിമിത്തമാകാറുള്ളത് പണത്തോടുള്ള ആര്‍ത്തിയും കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങളുമാണ്. രണ്ടും പരസ്പര ബന്ധിതമാണ്. ഏറെപ്പേരും പണമുണ്ടാക്കുന്നത് അരാജക ജീവിതം നയിക്കാനാണ്. അരാജക ജീവിതം നയിക്കുന്നവര്‍ അന്യായമായ മാര്‍ഗത്തിലൂടെ സമ്പത്ത് ഉണ്ടാക്കുകയും ചെയ്യുന്നു.

സമ്പത്തിനോടുള്ള ആര്‍ത്തിയും ലൈംഗിക അരാജകത്വവും മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്നു. സ്‌നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങളെ നശിപ്പിക്കുന്നു. ജീവിതത്തിന്റെ വിശുദ്ധി കെടുത്തുന്നു. കുടുംബബന്ധങ്ങളെ തകര്‍ക്കുന്നു. സമൂഹത്തില്‍ അക്രമവും അനീതിയും അരക്ഷിതത്വവും വളര്‍ത്തുന്നു. അങ്ങനെ അവ രണ്ടും സമൂഹത്തില്‍ സമാധാനവും സുരക്ഷിതത്വവും നന്മയും നീതിയും ഇല്ലാതാക്കുന്നു. ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത പ്രതിസന്ധിയും ധനത്തോടുള്ള ആര്‍ത്തിയും ലൈംഗിക അരാജകത്വവും തന്നെ.

അതിനാലാണ് ഇസ്‌ലാം രണ്ടിലും ശക്തമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും വെച്ചത്. സാമ്പത്തിക വിശുദ്ധിയും അച്ചടക്കവും പാലിക്കാത്തവരുടെ ആരാധനാകര്‍മങ്ങള്‍ പോലും സ്വീകാര്യമല്ലെന്ന് അത് പഠിപ്പിക്കുന്നു. സാമ്പത്തിക കുറ്റവാളികള്‍ക്ക് നരകം ഉറപ്പാണെന്നും. ലൈംഗിക അരാജകത്വം സംഭവിക്കാതിരിക്കാനായി സ്ത്രീ-പുരുഷ ബന്ധത്തിലും ഇടപഴകലുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അവിഹിത വേഴ്ചകളെയും സാമ്പത്തികക്കുറ്റങ്ങളെയും ധാര്‍മികത്തെറ്റുകളില്‍ പരിമിതപ്പെടുത്താതെ ക്രിമിനല്‍ കുറ്റങ്ങളായി പ്രഖ്യാപിക്കുന്നു. ഇവ രണ്ടിലും ഇസ്‌ലാമിമിനോളം സൂക്ഷമത പുലര്‍ത്തിയ മറ്റൊരു ജീവിത വ്യവസ്ഥയുമില്ല.

മലബാറിലെ മന്ത്രിമാരും രാഷ്ട്രീയക്കാരും കൂർക്കം വലിച്ചുറങ്ങുകയാണ് !

ഈ ഉറക്കം എന്ന് തീരും?



പ്ലസ്ടു വിഷയത്തില്‍ വെള്ളിയാഴ്ച മന്ത്രിസഭ 2 

പ്രാവശ്യം കൂടി..


സ്‌കൂള്‍ അനുവദിക്കാന്‍ ലീഗ് മന്ത്രിമാര്‍ 

ക്യാബിനറ്റില്‍ പോരാടുന്നു..


കാഷില്ലാ എന്ന് പറഞ്ഞ് കെ എം മാണി ഉടക്കുന്നു....

സ്‌കൂള്‍ അനുവദിക്കാന്‍ സാധ്യതകണ്ടപ്പോള്‍ 

ചാനല്‍ മുഴുവന്‍ ഇല്ലാത്ത കണക്ക് പറഞ്ഞ് കള്ള 

പ്രചാരണം...


അവസാനം പറഞ്ഞ് പറഞ്ഞ് രാത്രി വൈകി മാണി 

വഴങ്ങി..

സ്‌കൂള്‍ ്അനുവദിക്കാന്‍ മന്ത്രിസഭ 

അംഗീകരിക്കുന്നു.

ലീഗു മന്ത്രിമാര്‍ ചിരിച്ചുകൊണ്ട് പുറത്തേക്ക്...

സ്‌കൂള്‍ ലിസ്റ്റ് ഇട്ടപ്പോള്‍ മലപ്പുറത്തിന് 2



പുതിയ +2 സ്കൂളുകള്‍: ആകെ 134, മലബാറിന്‌ 
വെറും 14, ബാക്കി 120ഉം തെക്കോട്ട്‌..!!!! ###
പണ്ട് "ഒ. അബ്ദുള്ള" പറഞ്ഞ ഒരു സംഭവം ഓർമ്മവരുന്നു.
ചെന്നൈയിലെ ഒരു ജയിലിലെ കാഴ്ച. മൂന്നു തടവുകാര് രണ്ടു വലിയ ചെമ്പുകൾ കൊണ്ട് പോവുന്നു. നടുവിൽ നിൽക്കുന്നയാൾ രണ്ടു കൈ കൊണ്ടും രണ്ടു ചെമ്പ് പിടിക്കുന്നു. അയാളുടെ പ്രയാസം കണക്കിലെടുത്ത് ഇടയ്ക്കിടെ നിങ്ങൾ സ്ഥാനം മാറണം എന്ന് നിർദേശിച്ചിരുന്നു. അവർ ഇടയ്ക്കിടെ മാറിയെങ്കിലും സൈഡിൽ ഉള്ളവര പരസ്പ്പരമായിരുന്നു എന്ന് മാത്രം. നടുവിൽ കൂടുതൽ ഭാരം താങ്ങുന്നവൻ മാറ്റമില്ലാതെ നിൽക്കേണ്ടി വരുന്നു..

ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസ കാര്യത്തിലും ഉള്ളത്. മലബാറിലെ സീറ്റു കുറവ് നികത്താനുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സീറ്റ്‌ അനുവദിച്ചെങ്കിലും അതിൽ ഭൂരിഭാഗവും ലഭിക്കാൻ പോവുന്നത് നേരത്തെ തന്നെ സീറ്റ്‌ ബാക്കി വന്നിരുന്ന തെക്കൻ മേഖലകളിലാണ്‌..
എങ്ങനെയുണ്ട്‌ യൂഡീഎഫിന്‍റെ സാമുദായിക പ്രാദേശിക സന്തുലനം..?! വടക്കോട്ടുള്ള കോരന്മാര്‍ക്ക് ബാച്ചനുവദിച്ചാല്‍ ഗജനാവ്‌ അപ്പടി ചോരും പോലും..!!
ചോര്‍ച്ച പരിശോധിക്കാന്‍ തുടര്‍ച്ചയായ നാലാം ദിവസവും തര്‍ക്കം തീര്‍ന്നില്ലത്രെ..!!!
ഉത്തരം തേടുന്ന ഉത്തര ദേശത്തെ കുട്ടിക്കോരന്മാര്‍ക്ക് ഇനി ഉത്തരം കയറാം...!!!


മുസ്ലിം ലീഗ് സ്വന്തം വോട്ടര്‍മാരോട് 

വീണ്ടും കൊഞ്ഞനം കുത്തുന്നു. 

60 ഐഡഡ് കോളേജുകളില്‍ പുതിയ ഓരോ ബിരുദ 

കോഴ്സ് 

തുടങ്ങാനുള്ള തീരുമാനത്തിലും മലബാറിന് കടുത്ത 

അവഗണന. 

നിലവില്‍ ആകെയുള്ള 15 ഐഡഡ് 

കോളേജുകളില്‍ 

മലബാറില്‍ 

ഉള്ളതു 41 മാത്രം. ബാക്കി 110 ഉം തെക്കന്‍ 

ജില്ലകളില്‍ ആണ് . 

തുടര്‍ച്ചയായി വിദ്യാഭ്യാസം കൈകാര്യം ചെയ്തു 

ലീഗുകാര്‍ 

നടത്തിയ "മലബാര്‍ പ്രീണനത്തിന്‍റെ" ബാക്കി പത്രം 

ആണ് ഇത് 

തന്നെ. ഇനിയിപ്പോള്‍ പുതിയ ബിരുദ കോഴ്സില്‍ 

കൂടി ലീഗ് 

വിദ്യാഭ്യാസ മന്ത്രാലയം "തുല്യത" കാണിച്ചു 

പെരുന്ന 

നായന്മാരുടെ മുമ്പില്‍ നല്ല പിള്ള ചമയുന്നതോടെ 

പ്ലസ് ടു ജയിച്ചു 

ബിരുദ പ്രവേശനം തേടുന്ന മലപ്പുറം ജില്ലയിലെ 

34677 

കുട്ടികള്‍ക്ക് വെറും 11 കോഴ്സുകള്‍ ആണ് 

പുതുതായി വരുന്നത് . 

അതേസമയം കോട്ടയത്തെ 16433 ബിരുദ 

പ്രവേശനം 

തേടുന്ന 

കുട്ടികള്‍ക്ക് വേണ്ടി 21 പുതിയ കോഴ്സുകള്‍ .

23955 

കുട്ടികള്‍ക്ക് വേണ്ടി എറണാകുളത്ത് 20 

കോഴ്സുകള്‍ . 

കോഴിക്കോട്ടെ 24579 കുട്ടികള്‍ക്ക് വേണ്ടി വെറും 9 

കൊഴ്സുകൂടി മാത്രവും. 

        കേരള സര്‍ക്കാര്‍ നടത്തുന്ന മുസ്‌ലിം

 പ്രീണനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം!



 ലീഗ് മന്ത്രി മാർക്ക് ഇപ്പോൾ എന്താ ജോലി .ഒരു പ്രദേശത്തെ എല്ലാവരും കൂടി അവഹേളിക്കുമ്പോൾ നീതിയുടെ ഭാഗം ചേർന്ന് സംസാരിക്കാൻ ആരും ഇല്ലെന്നോ ?

വേണ്ടതിനും വേണ്ടാത്തതിനും നാവിട്ടടിക്കുന്ന ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകളും ഇപ്പോൾ എന്തെടുക്കുകയാണ്?



സെക്രട്ടറിയേറ്റ് ഉപരോധം ഭരണസിരാകേന്ദ്രത്തെ അക്ഷരാര്‍ഥത്തില്‍ പിടിച്ചു കുലുക്കി

തിരുവനന്തപുരം: അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ കരുത്തുറ്റ പാരമ്പര്യം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മലബാറിലെ യുവത വികസന അസന്തുലിതത്വത്തിനെതിരെ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഭരണസിരാകേന്ദ്രത്തെ അക്ഷരാര്‍ഥത്തില്‍ പിടിച്ചു കുലുക്കി. സെക്രട്ടറിയേറ്റ് സമരങ്ങളുടെ മുന്‍കാല ചരിത്രങ്ങള്‍ തിരുത്തിക്കുറിച്ച് പുലര്‍ച്ചെ തന്നെ നിരോധിത മേഖലയായ കണ്‍ടോണ്‍മെന്റ് ഗേറ്റിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളികളുമായി ഉപരോധം തുടങ്ങിയപ്പോള്‍ തന്നെ പോലീസ്- ഭരണ ആസ്ഥാനങ്ങളിലേക്ക് സമരത്തിന്റെ തീക്ഷ്ണതയെ കുറിച്ചുള്ള സന്ദേശങ്ങള്‍ പോയിക്കഴിഞ്ഞിരുന്നു.
മലബാര്‍ മേഖലയോട് പതിറ്റാണ്ടുകളായി ഭരണാധികാരികള്‍ കാണിക്കുന്ന വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി മാറുകയായിരുന്നു. നാല് കവാടങ്ങളും സെക്രട്ടറിയേറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം വിവേചനങ്ങള്‍ക്കെതിരായ താക്കീതായി. കണ്‍ടോണ്‍മെന്റ് ഗേറ്റിലെ സമരക്കാരെ നീക്കിയ ശേഷമാണ് ജീവനക്കാരില്‍ കുറച്ചുപേര്‍ക്കെങ്കിലും സെക്രട്ടറിയേറ്റിനകത്ത് കടക്കാന്‍ കഴിഞ്ഞത്.
മലബാറിനോട് ഇരുമുന്നണികളും കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭം വിപ്ളവ കൊടുങ്കാറ്റാവുമെന്നും അത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. മലബാര്‍ ജില്ലകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ കമീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി വികസന പിന്നാക്കാവസ്ഥ നേരിടുന്ന മലബാറിന്റെ വിഷയം ഗൌരവമായി സമീപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഈ സമരം ഒരു മേഖലയുടെ സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഭരണകൂടങ്ങള്‍ക്കും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഏറെ കാലം ഇത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ജനങ്ങള്‍ തെരുവിലിറങ്ങി ഭരണാധികാരികളില്‍നിന്ന് അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന കാലമാണ് ഇതെന്ന് ഓര്‍ക്കണം. നാടിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അധിനിവേശ ശക്തികളോട് നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തീക്ഷ്ണമായ സ്വാതന്ത്യ്ര സമര പോരാട്ടമാണ് മലബാര്‍ വികസന പരമായി പിന്നാക്കമാവാന്‍ ഒരു കാരണമെങ്കില്‍ ഇഛാശക്തിയും ആര്‍ജവവും ഉള്ള രാഷ്ട്രീയ നേതൃത്വം മലബാറില്‍ ഇല്ലാതെ പോയതാണ് മറ്റൊരു കാരണം. മലബാറിന് കേരള വികസനത്തില്‍ ചെലവല്ലാതെ വരവില്ല എന്നതാണ് വസ്തുത. സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അഴിമതിക്കെട്ടുമായി പടിയിറങ്ങുന്ന മന്ത്രിമാര്‍ക്കാണ് ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വന്നാല്‍ പ്രയോജനമുണ്ടാവുക. വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘകാലം കൈകാര്യം ചെയ്തത് മലബാറിലെ ലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് മലബാര്‍ ഇന്നും വട്ടപ്പൂജ്യമാണ്. സായിപ്പിന്റെ മനസുമായി ഇന്നും സെക്രട്ടറിയേറ്റില്‍ വാഴുന്ന കറുത്ത സായിപ്പുമാരെ ജനം പിടിച്ചിറക്കുക തന്നെ ചെയ്യും. കേരളീയ സമൂഹത്തെ സമരം പഠിപ്പിച്ച സോളിഡാരിറ്റിയുടെ പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പാഠമാവണമെന്നും മുജീബുര്‍റഹ്മാന്‍ പറഞ്ഞു.
സംസ്ഥാന ജനസംഖ്യയുടെ ദരിദ്രരില്‍ 30 ശതമാനവും മലബാറിലാണെന്ന യാഥാര്‍ഥ്യം ഗൌരവമുള്ളതാണെന്നും മലബാര്‍ നേരിടുന്ന രൂക്ഷമായ വികസന പ്രതിസന്ധിയാണ് ഇത് കാണിക്കുന്നതെന്നും അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ് പറഞ്ഞു. മലബാറുകാരെ രണ്ടാംകിട പൌരന്മാരായി കാണുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും അവരുടെ നിലപാട് തിരുത്തണം. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെടുമ്പോള്‍ ഒരു ജനത അക്രമാസക്തരായി മാറാനാണ് സാധ്യതയെന്ന് മുഖ്യന്ത്രി ഓര്‍ക്കണമെന്നും പി.ഐ നൌഷാദ് പറഞ്ഞു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. അധികാര കേന്ദ്രങ്ങളെ ജനാധിപത്യപരമായി ഉപരോധിക്കുന്നതിലൂടെ ലോകത്തെമ്പാടുമുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ കണ്ണിചേരുകയാണ് മലബാറിലെ ജനത ചെയ്യുന്നത്. സംസ്ഥാന വികസനത്തിന്റെ ഏറിയ പങ്കും തിരുകൊച്ചിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിലൂടെ നിര്‍ദാക്ഷിണ്യമായ അധികാരശക്തിയാണ് നടപ്പിലാകുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ഉയര്‍ത്തിപ്പിടിക്കുന്നത് അവകാശ ബോധത്തിന്റെ രാഷ്ട്രീയമാണെന്നും ഹൈക്കോടതി ബഞ്ച് സ്ഥാപിക്കേണ്ടത് കോഴിക്കോട്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങളുടെ മടിത്തട്ടിലാണ് ലോകം. അധികാര കേന്ദ്രങ്ങളെ ജനകീയ ഇഛാശക്തിയില്‍ വളയുകയും ജനം അവകാശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന പൂക്കാലമാണിതെന്നും ഭാസുരേന്ദ്രബാബു പറഞ്ഞു.
മലബാറിലെ ജനത ഇന്ന് ഏതെങ്കിലും അര്‍ഥത്തില്‍ സുഭിക്ഷത അനുഭവിക്കുന്നുവെങ്കില്‍ അത് പ്രവാസത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണെന്നും ഇതിന്റെ പങ്ക് പറ്റാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും അവകാശമില്ലെന്നും പി.ഡി.പി വര്‍കിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അക്ബറലി പറഞ്ഞു.
മലബാറുകാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ധിക്കാരങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ ജനങ്ങള്‍ തയാറാവില്ലെന്ന് ഭരണ മാടമ്പിമാര്‍ മനസ്സിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജന: സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. മലബാറിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എന്‍.വൈ.എല്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി പറഞ്ഞു. ബാറുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാര്‍ മലബാറിനോട് വിവേചനം കാണിക്കാത്തതെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മലബാര്‍ വികസന പ്രക്ഷോഭത്തെ വിഘടനവാദമായി മുദ്രകുത്താനും അതിന്റെ മറവില്‍ ന്യായമായ സമരത്തെ ഇല്ലായ്മചെയ്യാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എ ശഫീഖ്, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. മലബാര്‍ വിവേചനം പ്രമേയമാക്കി സോളിഡാരിറ്റി എറണാകുളം കീരന്‍കുന്ന് യൂനിറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍, നവാസ് പാലേരിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍. ചെണ്ടമേളം തുടങ്ങിയവ സമരത്തിന് ആരവമേകി. മലബാര്‍ വിവേചനത്തിലെ ഏറ്റവും വലിയ ബലിയാടായ കാസര്‍കോട് ജില്ലയിലെ വടക്കേ അറ്റത്തുള്ളവര്‍ കന്നടഭാഷയില്‍ മുദ്രാവാക്യം വിളിച്ച് നടത്തിയ പ്രകടനം നിരന്തര അവഗണനക്കെതിരെയുള്ള കനത്ത താക്കീതായിരുന്നു.
വിവിധ ഗേറ്റുകളില്‍ നടത്തിയ ഉപരോധത്തിന് ജില്ലാ പ്രസിഡന്റുമാരായ അബ്ദുല്ല കാസര്‍കോട്, ഫൈസല്‍ ബത്തേരി, എ.ടി ശറഫുദ്ദീന്‍, ശിഹാബുദ്ദീന്‍ ഇബ്നുഹംസ, കളത്തില്‍ ഫാറൂഖ്, ഫാറൂഖ് ഉസ്മാന്‍ എന്നിവരും എം. സാജിദ്, സി. ദാവൂദ്, മഖ്ബൂല്‍ കണ്ണൂര്‍, എം. മുഹമ്മദ് ഉമ്മര്‍, വി.എ അബൂബക്കര്‍, എന്‍.കെ സലാം, ജലീല്‍ മോങ്ങം, കെ.എ ഫൈസല്‍ എന്നിവരും നേതൃത്വം നല്‍കി.


മലബാര്‍ കേരളത്തിനു പിന്നില്‍

പി.ഐ. നൗഷാദ്
‘‘...വാത്സല്യമായ പൊന്നുതമ്പുരാന്‍ തിരുമുമ്പാകെ അമ്മയുടെ അടുക്കല്‍ കുട്ടികള്‍ എന്നപോലെ സ്വപ്രജകള്‍ക്ക് കരയാമെന്നുള്ളതുകൊണ്ട് ധൈര്യപ്പെട്ട് അടിയങ്ങള്‍ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്ന ഈ സങ്കടത്തിന് തിരുവുള്ളമുണര്‍ന്ന് ഉടന്‍ നിവൃത്തിയുണ്ടാകുമെന്ന് അടിയങ്ങള്‍ വിശ്വസിക്കുകയും പൊന്നുതിരുമേനി അടിയങ്ങളെ സകലസങ്കടങ്ങളും തീര്‍ത്ത് വളരെക്കാലം ആയുരാരോഗ്യ സമ്പല്‍സമൃദ്ധിയോടുകൂടി എഴുന്നള്ളിയിരുന്ന് അടിയങ്ങളെ രക്ഷിപ്പാറാകണമെന്ന് സദാ ഈശ്വരനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.’’
ഭാഷയും അതിന്‍െറ ശാസ്ത്രവും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും വിനയാന്വിതമായി ഒരു നിവേദനം എങ്ങനെ തയാറാക്കാമെന്ന് ഇതിനെക്കാള്‍ മറ്റൊരു ഉദാഹരണമുണ്ടാകാന്‍ വഴിയില്ല. പൊന്നുതമ്പുരാക്കന്മാര്‍ നാടുവാണിരുന്ന കാലത്ത്, പഠിച്ച് പുരയും നാടും നിറഞ്ഞുനിന്നിട്ടും സര്‍ക്കാറുദ്യോഗങ്ങളില്‍ പ്രവേശനം കിട്ടാതെ വന്നപ്പോള്‍ 13,176 ഈഴവര്‍ ചേര്‍ന്ന് ഒപ്പിട്ട്  1896 സെപ്റ്റംബര്‍ മൂന്നിന് ശ്രീമൂലം തിരുനാള്‍ രാമവര്‍മക്ക് സമര്‍പ്പിച്ച ഈ പരാതിക്കും പരിഭവത്തിനും ചരിത്രത്തിലെ ഓമനപ്പേര്‍ ‘ഈഴവ മെമ്മോറിയല്‍’. ഈഴവസമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ ബിരുദധാരിയായിട്ടും തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടാതെ മൈസൂര്‍ മെഡിക്കല്‍ സര്‍വീസില്‍ ജോലി സ്വീകരിക്കേണ്ടിവന്ന ഡോ.പത്മനാഭന്‍ പല്‍പ്പു എന്ന ഡോക്ടര്‍ പല്‍പ്പുവിന്‍െറ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഈ നിവേദനത്തിന് മറുപടിയുണ്ടായി.
‘ദിവാന്‍ ശങ്കരസുബ്ബയ്യര്‍, ഹജൂര്‍ കച്ചേരി, തിരുവനന്തപുരം, 1896 ഒക്ടോബര്‍ ഒന്ന്’ എന്നെഴുതി ഒപ്പിട്ടു നല്‍കിയ മറുപടി ഒരുപക്ഷേ, ഈഴവസമുദായത്തെ അവഹേളിക്കുന്നതിനു തുല്യവുമായിരുന്നു.
അതിനും അഞ്ചു വര്‍ഷം മുമ്പായിരുന്നല്ളോ  ഇതേ രാജാവിന്‍െറ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് പതിനായിരത്തി മുപ്പത്തിയേഴ് പ്രജകള്‍ ഒപ്പിട്ട് ‘മലയാളി മെമ്മോറിയല്‍ ’ എന്ന ഒരു ‘ഭീമഹരജി’ കെ.പി. ശങ്കരമേനോന്‍ ബി.എ.ബി.എല്ലിന്‍െറ നേതൃത്വത്തില്‍ ‘യാചനാപൂര്‍വം’ സമര്‍പ്പിച്ചത്. തിരുവിതാംകൂറിലെ സര്‍ക്കാറുദ്യോഗങ്ങളില്‍ തമിഴ്നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമൊക്കെ ബ്രാഹ്മണരെ ഇറക്കുമതി ചെയ്യുന്നതിനിടയില്‍ പഠിപ്പും വിവരവുമുള്ള ഞങ്ങളെയും പരിഗണിക്കണമെന്ന ഈ ആവശ്യത്തിനും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല.
ഏതാണ്ടിതേപോലെ  1956 നവംബര്‍ ഒന്നിന് കേരളപ്പിറവിയുണ്ടായ അന്നുമുതല്‍ ഇന്നുവരെ യാചനാപൂര്‍വവും സങ്കടപൂര്‍വവുമായി തിരുവനന്തപുരത്തേക്ക് പരാതികളും പരിഭവങ്ങളും ഹരജികളും നിവേദനങ്ങളുമൊക്കെ മുറതെറ്റാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്; കേരളത്തിന്‍െറ പകുതിയോളം വരുന്ന ‘മറ്റ് പ്രജകളായ’ മലബാറുകാരുടെ മെമ്മോറിയലുകളായി. ‘‘ഞങ്ങളെന്താ കേരളത്തിലല്ളേ’’ എന്നു ചോദിക്കുന്ന ആ പരാതികള്‍ക്ക് തിരുവനന്തപുരത്തെ ഹജൂര്‍ കച്ചേരികളില്‍ ഇപ്പോഴും സസുഖം വാണരുളുന്ന ദിവാന്‍ സുബ്ബരായര്‍മാര്‍ മറുകുറിപ്പുകള്‍ ഒന്നും കൊടുത്തയക്കാറില്ളെങ്കിലും കാര്യങ്ങളൊക്കെ പഴയതുപോലെതന്നെ നീങ്ങുന്നു. പക്ഷേ, തിരുവായ്ക്ക് എതിര്‍വാ ഇല്ലാതിരുന്ന രാജവാഴ്വില്‍ കിട്ടിയിരുന്ന മറുപടിപോലും കൊടുക്കേണ്ടതില്ല എന്ന ‘ജനാധിപത്യ പരിഗണന’ ഈ പരാതികള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് സമ്മതിക്കാതെ വയ്യ!
മലബാറുകാരുടെ ആവശ്യങ്ങള്‍ തിര്വന്തോരത്തെ തമ്പുരാക്കന്മാരെ അറിയിക്കാന്‍ ഓലയുമായി പോകാന്‍ ആളില്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്. തമ്പുരാന്‍തന്നെ മലബാറുകാരനായാലും തിരുവനന്തപുരത്തെത്തിയാല്‍ പിന്നെ ‘എന്തൂട്ട് മലബാറ്’ എന്ന മട്ടില്‍ കവാത്തങ്ങട്ട് മറക്കും. 1956 മുതല്‍ തുടരുന്ന കഥയിങ്ങനെ.
കേരളം ലോകത്തിനൊപ്പം വികസിച്ചങ്ങ് മുന്നേറിയപ്പോള്‍ കുറച്ച് കടകമ്പോളങ്ങളല്ലാതെ അടിസ്ഥാന ആവശ്യങ്ങളില്‍ മലബാര്‍ ‘കേരളത്തിന്’ പിന്നില്‍തന്നെയാണെന്ന് തിരിച്ചറിയാന്‍ റോഡിലൂടെ ഇറങ്ങി രണ്ടു ചാല്‍ നടന്നാല്‍ മാത്രം മതി.
വികസനവിവേചന
ത്തിലേക്കുള്ള വഴി
1947ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും 1956ല്‍ ഐക്യകേരളം ഉണ്ടാകുന്നതുവരെ മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്നു. അതിനും മുമ്പ് 1949 ജൂലൈ ഒന്നിന് കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വരുകയും പറവൂര്‍ ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിക്ക് തുല്യമായ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പുള്ള മുഴുവന്‍ വിലപേശലുകളും കൊച്ചിയും തിരുവിതാംകൂറും തമ്മിലായിപ്പോയി.  അതേതുടര്‍ന്നാണ് തിരുവിതാംകൂറിന്‍െറ തലസ്ഥാനം കേരളത്തിന്‍െറ തലസ്ഥാനമായതും,  ഹൈകോടതിയുടെ ആസ്ഥാനം കൊച്ചിക്ക് കിട്ടിയതും.
 1956ല്‍ മലബാര്‍ തിരുകൊച്ചിയോട് ചേര്‍ന്ന് കേരളം രൂപപ്പെടുമ്പോള്‍ ഭാവിനേട്ടങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളല്ലാതെ ചോദിച്ചുവാങ്ങേണ്ട അധികാരങ്ങളെയും അവകാശങ്ങളെയുംകുറിച്ച് കാര്യമായ ബോധ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്തരം കാര്യങ്ങള്‍ ചോദിച്ചാല്‍ ഐക്യകേരളത്തിന് പാരപണിയലായി വിലയിരുത്തപ്പെടുന്ന സാമൂഹിക അന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടിരുന്നു. പ്രാദേശികമായി ലഭിക്കേണ്ട അടിസ്ഥാന നീതിയെക്കുറിച്ച് ചോദിക്കുന്നതും തിരുകൊച്ചിയുമായി മലബാറിനെ താരതമ്യപ്പെടുത്തുന്നതും വിഘടനവാദത്തിന് വിത്തുവിതക്കുന്നതായി മുദ്രകുത്തപ്പെടുമെന്ന ഭീതി മലബാറിലെ രാഷ്ട്രീയക്കാരെയും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നായകരെയും നിശ്ശബ്ദരാക്കി. മലബാര്‍ മേഖലയിലെ റോഡ് തകര്‍ച്ച തിരുകൊച്ചിയെക്കാള്‍ ഭീകരമാണ് എന്ന് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രതികരിച്ചത്, നിങ്ങള്‍ വിഘടനവാദം പറയുന്നല്ളോ എന്നാണ്. വിഘടനപ്പേടിയില്‍ വസ്തുതകള്‍ താരതമ്യപ്പെടുത്തി അവകാശങ്ങള്‍ നേടാനുള്ള ഇച്ഛാശക്തി കൈമോശം വന്നതിനാലാണ് മലബാര്‍ വിവേചനം കേരളത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോയത്.
വിവേചനത്തിന്‍െറ വസ്തുതകള്‍
ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളും വിവേചനം തിരിച്ചറിയാനുള്ള മികച്ച ഉപകരണമാണെന്ന് രജീന്ദ്ര സച്ചാര്‍ മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നുണ്ട്. ആ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട് മലബാറിലെ ദാരിദ്ര്യവും വികസനവിവേചനവും തമ്മിലുള്ള അന്തരം. മലബാര്‍ എന്ന് വിളിക്കപ്പെടുന്ന പാലക്കാട് മുതല്‍ കാസര്‍കോടുവരെയുള്ള ആറു ജില്ലകള്‍ കേരളത്തിന്‍െറ ഭൂവിസ്തൃതിയില്‍ 45 ശതമാനവും ജനസംഖ്യയില്‍ 44 ശതമാനവുമാണ്. കേരളത്തിലെ 14 ജില്ലകളില്‍ ദാരിദ്ര്യനിരക്ക് കൂടിയ ആദ്യത്തെ ആറും മലബാര്‍ ജില്ലകളാണ്്. പ്രതിശീര്‍ഷവരുമാനം കുറഞ്ഞ ആദ്യത്തെ നാലു ജില്ലകളും പ്രതിശീര്‍ഷ ഉപഭോഗം കുറഞ്ഞ അഞ്ചു ജില്ലകള്‍ സ്ഥിതിചെയ്യുന്നതും മലബാറില്‍തന്നെ. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ദാരിദ്ര്യനിരക്ക് യഥാക്രമം 16.3 ശതമാനവും 15.5 ശതമാനവും ആണെങ്കില്‍ വടക്കന്‍ കേരളത്തിന്‍േറത് 30.5ശതമാനമാണ് (കേരള പഠനം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്- 2006).
ദാരിദ്ര്യവും അടിസ്ഥാനവികസനങ്ങളുടെ അഭാവവും ചേര്‍ന്നുനില്‍ക്കുകയാണിവിടെ. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതീകരണം, ജലവിതരണപദ്ധതികള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലും  വ്യവസായങ്ങള്‍, കാര്‍ഷിക സംവിധാനങ്ങള്‍ അടക്കമുള്ള തൊഴില്‍ - ആദായമാര്‍ഗങ്ങളിലും സര്‍ക്കാര്‍സേവനം ലഭ്യമാക്കുന്ന റവന്യൂ ഡിവിഷനുകള്‍, ബ്ളോക്കുകള്‍, താലൂക്ക് സംവിധാനങ്ങളിലുമെല്ലാം വിവേചനത്തിന്‍െറ  അളവ് ഭീമമാണ്. തിരുകൊച്ചി മേഖലയില്‍ 4,46,967 പേര്‍ക്ക് ഒരു താലൂക്ക് ഉണ്ടെങ്കില്‍ മലബാറില്‍ 6,14,352 പേര്‍ക്ക് ഒന്നു മാത്രമാണ്്. അഥവാ തിരുകൊച്ചിയില്‍ 41 താലൂക്കുണ്ടെങ്കില്‍ മലബാറിലുള്ളത് 22 മാത്രം (സെന്‍സസ് 2001).
സര്‍ക്കാര്‍/എയ്ഡഡ് മേഖലകളിലെ ഒരു സ്കൂളില്‍ ശരാശരി വിദ്യാര്‍ഥികളുടെ എണ്ണം 454 ആണെങ്കില്‍ മലബാറിലെത്തുമ്പോള്‍ അത് 880 ആകും. അഥവാ തിരുകൊച്ചിയില്‍ 1618 സ്കൂളുണ്ടെങ്കില്‍ മലബാറില്‍ അത് 817 മാത്രമാണ്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍സ്ഥാപനങ്ങള്‍, പോളിടെക്നിക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് സെന്‍ററുകള്‍ എന്നിവയുടേതെല്ലാം അവസ്ഥ തഥൈവ. നാലു സര്‍വകലാശാലകളിലായി അഫിലിയേറ്റ് ചെയ്ത 190 സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളജുകളില്‍ 130 എണ്ണവും തിരുകൊച്ചിയില്‍ പെടുന്നു. 24 കൊല്ലം വിദ്യാഭ്യാസം കൈകാര്യംചെയ്ത, ഇപ്പോഴും കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗിന്‍െറ തട്ടകവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുമുള്ള മലപ്പുറത്ത്  ഇപ്പോഴും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് സ്ഥാപിച്ചിട്ടില്ല എന്നറിയുമ്പോഴാണ് വിവേചനത്തിന്‍െറ കാഠിന്യം വ്യക്തമാകുക.
ഈറ്റെടുക്കാന്‍ പോയ പേറ്റിച്ചി ഇരട്ട പെറ്റു എന്ന മട്ടിലാണ് മലബാറിന്‍െറ ആതുരരംഗം. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ചികിത്സാസൗകര്യങ്ങളാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്.  കേരളത്തില്‍ ആകെയുള്ള 237 കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ 86 എണ്ണമേ മലബാറിലുള്ളൂ. ആവശ്യത്തിന് ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ബെഡുകളുടെ എണ്ണത്തിലും രോഗി - ഡോക്ടര്‍ അനുപാതത്തിലുമെല്ലാം  വമ്പിച്ച അന്തരമുണ്ട്. 1958ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ഥാപിതമായതിനു ശേഷം കേരളത്തില്‍ മൂന്നു മെഡിക്കല്‍ കോളജുകള്‍കൂടി സ്ഥാപിതമായി- ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍. ആറു ജില്ലകള്‍ക്കുംകൂടി ഇപ്പോഴും കാര്യമായി ഉള്ളതാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. കാസര്‍കോട്ടുനിന്നും വയനാട്ടില്‍നിന്നും പാലക്കാട്ടുനിന്നും രോഗികള്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സതേടിയെത്തുന്നത് ഈ കേന്ദ്രത്തിലാണ്. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നതുപോലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍.
 ആശുപത്രി സ്ഥാപിക്കാനായി സാമുവല്‍ ആരോണ്‍ കൈമാറിയ ഭൂമി 1956 മുതല്‍ പരിയാരത്തുണ്ടായിരുന്നിട്ടും സര്‍ക്കാര്‍തലത്തില്‍ കോളജ് സ്ഥാപിക്കാന്‍ ആരും തയാറായില്ല. 1991ല്‍ മെഡിക്കല്‍ കോളജ് ഉണ്ടാക്കിയപ്പോഴാകട്ടെ അത് പോയത് സഹകരണമേഖലയിലും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനും ചികിത്സക്കും സാധാരണക്കാര്‍ക്ക് ഉപകാരപ്പെടാത്ത സ്ഥാപനമായി അതുമാറി. അതിന് നേതൃത്വം നല്‍കിയത് മലബാറുകാരനായ ഇ.ടി. മുഹമ്മദ് ബഷീറും.
പി.ഡബ്ള്യൂ.ഡിക്ക് കീഴിലുള്ള റോഡുകള്‍, കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഡിപ്പോയും എണ്ണവും (തിരുവനന്തപുരം ജില്ലയില്‍ ഓടുന്ന ബസുകളെക്കാള്‍ കുറവാണ് മലബാറില്‍ മാത്രം ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണം), റെയില്‍വേ സൗകര്യങ്ങളും തീവണ്ടികളുടെ എണ്ണവും പൊതു ടാപ്പുകളുടെ എണ്ണത്തില്‍(ആകെ ടാപ്പിന്‍െറ 69 ശതമാനവും തിരുകൊച്ചിയില്‍തന്നെ)വരെ വരുന്ന വിവേചനത്തിന്‍െറ കാരണങ്ങളും മനോഗതിയും മലബാര്‍ അതിനെ അതിജീവിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും വിശകലനവിധേയമാക്കേണ്ടതുണ്ട്.
വിവേചനത്തിന്‍െറ രാഷ്ട്രീയം
കഴിഞ്ഞ 45 വര്‍ഷമായി പാലാ മണ്ഡലത്തില്‍നിന്ന് ഒരേയൊരാളേ ജയിക്കാറുള്ളൂ. ഇത്തവണ ഇത്തിരി വിയര്‍ത്തെങ്കിലും കെ.എം. മാണി എന്ന ആ സമവാക്യത്തിന് മാറ്റമൊന്നുമുണ്ടായില്ല. പുതുപ്പള്ളി മണ്ഡലത്തിന്‍െറ കാര്യത്തില്‍ അത് ഉമ്മന്‍ചാണ്ടിയെന്ന പേരില്‍ തുടരുന്നു. രാഷ്ട്രീയ ബലാബലത്തെക്കാള്‍ ഇവര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളാണ് ഈ കാര്യത്തില്‍ അവരെ തുണച്ചത്.
പക്ഷേ, മലബാറിലെ പല മണ്ഡലങ്ങളും കാലങ്ങളായി ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ നേതാവിന്‍െറയോ കുത്തകയായിട്ടും ഒരു പാലായും പുതുപ്പള്ളിയുമൊന്നും ഇവിടെയുണ്ടായില്ല.
അധികാരത്തിലെ പങ്കാളിത്തത്തിനായാണ് മുന്‍തലമുറ രാജകാലത്തോട് കലഹിച്ചത്. പങ്കാളിത്തം ആ ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുമെന്ന അടിസ്ഥാനതത്ത്വമാണ് അതിന് കാരണമായത്. വിചിത്രമെന്നേ പറയേണ്ടൂ, ഇരുമുന്നണികളിലുമായി മുഖ്യമന്ത്രിയടക്കമുള്ള കുഞ്ചികസ്ഥാനങ്ങളില്‍ മലബാറുകാര്‍ പലവട്ടം അമര്‍ന്നിരുന്നിട്ടും ചേറ്റുവാപ്പുഴക്ക് ഇപ്പുറത്തൊരു ദേശവും ജനതയുമുണ്ടെന്ന് അവര്‍ മറന്നുപോയി.
കേരളത്തിന്‍െറ ആദ്യ മുഖ്യമന്ത്രി മലബാറുകാരനായ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. കേരളം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യന്‍ ഇ.കെ. നായനാര്‍ ഒന്നാന്തരം മലബാറുകാരന്‍. ദീര്‍ഘകാലം മുഖ്യനായിരുന്ന കരുണാകരന്‍ ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനാണ്. കേരളരാഷ്ട്രീയത്തിന്‍െറ വികസനനയങ്ങളും ആശയരൂപവത്കരണവും നിര്‍വഹിച്ച ഇടതുപക്ഷത്തിന്‍െറ ഈറ്റില്ലവും കരുത്തരായ നേതാക്കളെ  സംഭാവനചെയ്തതും മലബാര്‍തന്നെ. (മറ്റൊരിടം ആലപ്പുഴയാണ്. തിരുകൊച്ചിയിലെ ദരിദ്രമേഖലയാണ് ആലപ്പുഴ. സി.പി.എമ്മുകാര്‍ ഗ്രൂപ്പ് വഴക്കും സൈദ്ധാന്തിക തര്‍ക്കങ്ങള്‍ക്കും ശേഷം സമയമെടുത്ത് ആലോചിക്കേണ്ട കാര്യമാണിത്.) കേരള രാഷ്ട്രീയത്തിലെ നിര്‍ണായകഘടകമായ മുസ്ലിംലീഗിന്‍െറ പ്രവര്‍ത്തനമണ്ഡലംതന്നെ മലബാറാണ്. ഇത്രയൊക്കെ സാധ്യതകളുണ്ടായിട്ടും മലബാര്‍ വികസന വിവേചനം നേരിടുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
 1960 -64 കാലയളവില്‍ സര്‍ക്കാര്‍ 32 സര്‍ക്കാര്‍/എയ്ഡഡ് കോളജുകള്‍ക്കും രണ്ടു മെഡിക്കല്‍ കോളജുകള്‍ക്കും അനുവാദം നല്‍കി. അതിന് നേതൃത്വം വഹിച്ച വിദ്യാഭ്യാസ മന്ത്രി കോഴിക്കോട്ടുകാരനായ കോണ്‍ഗ്രസുകാരന്‍ പി.പി. ഉമ്മര്‍കോയയായിരുന്നു. അതില്‍ മലബാറിന് ലഭിച്ചത് എട്ടു കോളജുകള്‍ മാത്രം. കണ്ണൂരില്‍ മെഡിക്കല്‍ കോളജ് എന്ന ആവശ്യം അവഗണിക്കപ്പെട്ടു. പിന്നീട് 24 വര്‍ഷം വിദ്യാഭ്യാസം കൈകാര്യം ചെയ്തത് മുസ്ലിം ലീഗാണ്. എന്നിട്ടും മലബാറിന് കിട്ടിയ കോളജുകള്‍ 15 എണ്ണം മാത്രം. സി.എച്ച്. മുഹമ്മദ് കോയയുടെ കാലത്തുമാത്രം തിരുകൊച്ചിയില്‍ 11 കോളജുകള്‍ അനുവദിച്ചുവെന്ന് കൂട്ടിവായിക്കുമ്പോഴാണ് വിവേചനത്തിന്‍െറ രാഷ്ട്രീയം വെളിപ്പെടുക.
ഇടതുസര്‍ക്കാറുകളും മലബാര്‍വിവേചനത്തെ  പഠിക്കാനോ പരിഹരിക്കാനോ സവിശേഷ താല്‍പര്യം ഒന്നും കാണിച്ചിട്ടില്ല. 1987- 91 കാലയളവിലെ ഇടതു ഭരണകാലത്ത് വടകരയില്‍നിന്ന് ജയിച്ച പി. ചന്ദ്രശേഖരന്‍ നായര്‍ വിദ്യാഭ്യാസമന്ത്രിക്കസേരയിലിരുന്നിട്ടും  വലതുപക്ഷ ഭരണത്തില്‍നിന്ന് ഭിന്നമായ ഒരു അനുഭവവും മലബാറുകാരനുണ്ടായില്ല.  ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ തട്ടകമായ തളിപ്പറമ്പ് താലൂക്കിന്‍െറ വിസ്തൃതി ഏകദേശം ആലപ്പുഴ ജില്ലക്ക് തുല്യമാണ്. എന്നാല്‍, കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയില്‍ ആറു താലൂക്കുകളുള്ളപ്പോള്‍ അതിനെക്കാള്‍ വലുപ്പമുള്ള കോഴിക്കോട് ജില്ലയില്‍ മൂന്നു  താലൂക്കുകളെയുള്ളൂ. തിരുകൊച്ചിയില്‍ ശരാശരി ഒരു താലൂക്കില്‍ 19 വില്ളേജുകളാണെങ്കില്‍ മലബാറില്‍ 27 വില്ളേജുകളാണ് ഉണ്ടായത്. തിരുകൊച്ചി അനര്‍ഹമായ വികസനം തട്ടിയെടുത്തുവെന്ന് സ്ഥാപിക്കുകയല്ല ഈ കണക്കുകള്‍. അടിസ്ഥാനവികസനത്തില്‍ ഇനിയും തിരുകൊച്ചി മുന്നേറാനുമുണ്ട്. പക്ഷേ, വികസനത്തിന്‍െറ പങ്കുവെപ്പില്‍ മലബാര്‍ തുല്യതയില്ലാത്ത വിവേചനത്തിനും നീതിനിഷേധത്തിനും ഇരയായിത്തീര്‍ന്നുവെന്നും മലബാറിലടക്കമുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അതില്‍ കുറ്റവാളികളാണെന്നും വെളിപ്പെടുത്തുന്നു ഈ ഒൗദ്യോഗിക കണക്കുകള്‍.
മലബാറും പ്രവാസവും
രാഷ്ട്രീയക്കാര്‍ കേരളം ഭരിച്ചവരുടെ ആസൂത്രണമികവായി ഗീര്‍വാണമടിക്കുമെങ്കിലും അക്ഷരാര്‍ഥത്തില്‍ എഴുപതുകളുടെ ഒടുക്കത്തില്‍ ശക്തിപ്രാപിച്ച ഗള്‍ഫ് പ്രവാസമാണ് മലബാറിനെ പട്ടിണിയില്‍നിന്ന് രക്ഷപ്പെടുത്തിയത്.  പ്രവാസികള്‍ കുറഞ്ഞ പാലക്കാട് ജില്ലയാണ് ദാരിദ്ര്യത്തില്‍ ഒന്നാം സ്ഥാനമെന്നത് ഇത് അരക്കിട്ടുറപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ മൂന്നിലൊന്ന് കുടുംബവും ജീവിക്കുന്നത് ഗള്‍ഫ് വരുമാനത്തിലൂടെയാണ്. എന്നാല്‍, ഈ പ്രവാസികള്‍ക്ക് കേരളം തിരിച്ചുനല്‍കിയതെന്താണ്?
പ്രാരബ്ധങ്ങളുടെ മാറാപ്പുംകെട്ടി മരുഭൂമിയിലേക്ക് പലായനം ചെയ്യുന്നവനെയും വിയര്‍പ്പും ചോരയുമൂറ്റി ചണ്ടികളായി തിരിച്ചുവരുന്നവനെയും കഴുത്തറുത്ത് അവസാനതുള്ളിയും വലിച്ചൂറ്റുന്ന കരിപ്പൂര്‍ വിമാനത്താവളം മാത്രം. അതിലേക്കൊന്ന് നോക്കിപ്പോയാല്‍പോലും ഫീസ് കൊടുക്കണം.
പ്രവാസവരുമാനം മലബാറിലെ ദാരിദ്ര്യത്തെ ഇല്ലായ്മചെയ്യാന്‍ ഉപകരിച്ചെങ്കിലും വികസനവിവേചനത്തിന്‍െറ വസ്തുതകളെ മറച്ചുവെക്കാനും മലബാറിലെ ജീവിതത്തെ തെറ്റായി വ്യാഖ്യാനിക്കാനും അത് കാരണവുമായി. എല്ലാ സേവനപ്രവര്‍ത്തനങ്ങളും പണംകൊടുത്തുവാങ്ങേണ്ടവരാണ് പ്രവാസികളെന്ന പുതിയ ചതിക്കുഴി മലബാറിലൂടെ തുറക്കപ്പെട്ടു. മലബാര്‍ സ്വകാര്യ ആശുപത്രികളുടെയും സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും ലാഭകരമായ വിപണിയാകുകയും സര്‍ക്കാറില്‍നിന്ന് ലഭ്യമാകേണ്ട സേവനങ്ങള്‍വരെ പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലേക്ക് അവരെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യേണ്ട തലമുറ വിദേശത്തെ അധ്വാനവും ഹ്രസ്വകാല നാട്ടുജീവിതവുംനിമിത്തം അധികാരകേന്ദ്രങ്ങളുമായുള്ള കൊള്ളക്കൊടുക്കലുകളില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്തു. ഇത് മലബാറില്‍ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കേണ്ട അവസ്ഥയുണ്ടാക്കി. പ്രവാസിപണത്തിന്‍െറ സഹായമില്ലാത്തവരുടെ ജീവിതങ്ങളാണ് ഇതിലൂടെ കൂടുതല്‍ ദുസ്സഹമായത്. പഠനസൗകര്യങ്ങളോ പ്രാദേശിക വരുമാന മാര്‍ഗങ്ങളോ കുറഞ്ഞ ജനത അവിദഗ്ധ തൊഴില്‍പ്പടയായി പ്രവാസത്തെ എളുപ്പമുള്ള മാര്‍ഗമായി തെരഞ്ഞെടുത്തു. അതിനാലാണ് തൊഴില്‍പ്പടയില്‍ കൂടുതലും മലബാറുകാരാണെങ്കിലും വിദേശപണം കൂടുതല്‍ വരുന്നത് തെക്കന്‍ ജില്ലകളിലായത്.  അതേയവസരത്തില്‍ അടിസ്ഥാനപ്രശ്നങ്ങള്‍ അപരിഹാര്യമായി നിലനില്‍ക്കെത്തന്നെ പുരോഗമനത്തിന്‍െറ ചിഹ്നങ്ങളാല്‍ അലംകൃതമാണെന്നും അസൂയാര്‍ഹമായ വളര്‍ച്ച നേടിയിരിക്കുന്നുവെന്നുമുള്ള തെറ്റായ ബോധത്തിലേക്ക് മലബാര്‍സമൂഹം മുഖംകുത്തി വീഴുകയും ചെയ്തു. പഠിക്കാന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനുവേണ്ടി പ്രക്ഷോഭം നടന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ പരിഹാരം മലബാറിന് അണ്‍ എയ്ഡഡ് സ്കൂളുകളും സീറ്റുകളുമായിരുന്നു. മലബാറിലെ പിള്ളേര്‍ പണം കൊടുത്തു പഠിച്ചാല്‍ മതിയെന്ന ബോധത്തിന്‍െറ തീര്‍പ്പായിരുന്നു ആ തീരുമാനം. പരാതി പറയാതെ പ്രശ്നം പരിഹരിച്ചുവെന്ന്  മലബാറുകാര്‍ വൈമനസ്യമില്ലാതെ അംഗീകരിച്ചതും അധികാരത്തീര്‍പ്പിന്‍െറ അതേ യുക്തിയില്‍ തൊമ്മിജീവിതം നയിക്കുന്നതിനാലാണ്.
സംശയിക്കപ്പടുന്ന പൗരത്വം
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നേടുന്നതില്‍ നിലനിന്ന വിവേചനത്തിനെതിരെ ഉസ്മാനിയ കോളജിലെ വിദ്യാര്‍ഥികള്‍ 1968ല്‍ സംഘടിപ്പിച്ച റാലി അവഗണിച്ചതിന്‍െറ  പരിണതിയാണ്  ഇപ്പോഴും തീയണയാത്ത ആന്ധ്ര. നാളെ മറ്റൊരു തെലുങ്കാനയായി കേരളത്തിനുള്ളില്‍ മലബാര്‍ രൂപാന്തരപ്പെടുകയാണെങ്കില്‍ ഏത് പാക്കേജിനാവും അപ്പോള്‍ കേരളത്തെ രക്ഷിക്കാന്‍?
വികസനവിവേചനം ആത്യന്തികമായി പൗരത്വത്തെ കുറിച്ചുള്ള സംശയവും ഭരണകൂടത്തോടുള്ള അവിശ്വാസവുമാണ് ജനങ്ങളില്‍ വളര്‍ത്തുക. വികസനവിവേചനങ്ങളിലൂടെ  ഭരണഘടന ഉറപ്പുനല്‍കുന്ന പൗരത്വാവകാശങ്ങളുടെ നിഷേധവും ഭരണകൂടവിവേചനവും സംഭവിക്കുന്നുണ്ടെന്ന് രജീന്ദ്ര സച്ചാര്‍ നിരീക്ഷിക്കുന്നുണ്ട്. ഞാന്‍ രണ്ടാംകിട പൗരനാണെന്ന ബോധം നിന്ദ്യമായ ആത്മനിന്ദയിലേക്ക് നയിക്കുകയും അന്യവത്കരണ മനസ്സ് സൃഷ്ടിക്കപ്പെടുകയും ചെയ്യും. പൊതുധാരയെ നിഷേധിക്കാനും തന്നെത്തന്നെ തീവ്രമായി പോഷിപ്പിക്കുകയും ചെയ്യുന്ന മനോഘടനകള്‍ അതിലൂടെ സൃഷ്ടിക്കപ്പെടും. അതിലൂടെ തടുക്കാനാകാത്ത വിമ്മിട്ടങ്ങള്‍ സാമൂഹിക അന്തരീക്ഷത്തില്‍ നിറയും. പ്രാദേശിക കലാപങ്ങളുടെയും വിഘടനവാദങ്ങളുടെയും ഉപദേശീയ മുദ്രാവാക്യങ്ങള്‍ ഉയിര്‍കൊള്ളുന്നതിന്‍െറയും വേരുകള്‍ ആണ്ടിറങ്ങിക്കിടക്കുന്നത് വികസനവിവേചനത്തിന്‍െറ കരിനിലങ്ങളിലാണ്. വിവേകപൂര്‍ണമായ അന്വേഷണങ്ങളിലേക്കും ജനാധിപത്യപരമായ പരിഹാരങ്ങളിലേക്കും എത്താന്‍ കഴിയാത്ത അപകടങ്ങളുടെ ആഴികളിലേക്ക് വികസന വിവേചനം നയിക്കുമെന്നത് അയല്‍സംസ്ഥാനങ്ങള്‍ നിരന്തരം പഠിപ്പിച്ചുതരുന്നു. നിരന്തരമായ നീതിനിഷേധവും വിവേചനവും അതിന് ഇരയാകുന്ന സമൂഹങ്ങളുടെ മൂല്യവിചാരങ്ങളെയും സാമാന്യബോധത്തെയും  സാരമായി പരിക്കേല്‍പിക്കുമെന്നത് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി ധാരാളമാണ്. അതിനാല്‍, വികസനവിവേചനത്തെ മറച്ചുപിടിക്കുകയല്ല, തുറന്നുവെക്കുകയും പരിഹരിക്കാനുള്ള സത്വരശ്രമങ്ങള്‍ നടത്തുകയുമാണ് ജനാധിപത്യത്തെ കരുത്തുള്ളതാക്കാനുള്ള ഏക വഴി.
പഴയ മെമ്മോറിയലുകളില്‍ പ്രകടിപ്പിക്കുന്ന അത്രയും താഴ്മയും എളിമയുമൊന്നും കാണിക്കേണ്ട കാലമല്ല ഇത്. എന്നാലും, വിനയംവിടാതെ പറയേണ്ടിയിരിക്കുന്നു, ഒന്നൊന്നര കോടിയോളം മറ്റ് പ്രജകളും ഈ ദേശത്തില്‍ മലയാളി എന്ന മേല്‍വിലാസത്തില്‍ ജീവിച്ചിരിപ്പുണ്ട്.

മലബാര്‍ വിവേചനം അവസാനിപ്പിക്കുക
Posted on Apr 04 2012

കാസര്‍കോട്‌: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട്‌ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി അടുത്ത മാസം 20 വരെ നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല, റോഡ്‌, റവന്യു ഭരണം തുടങ്ങിയ മേഖലയില്‍ 42 ശതമാനം ജനങ്ങല്‍ താമസിക്കുന്ന മലബാറിനോട്‌ കേരള സര്‍ക്കാരിന്റെ കൊടിയ വിവേചനങ്ങള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി സോളിഡാരിറ്റി നഗരത്തില്‍ പ്രകടനം നടത്തി. 
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ വേളം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഷെഫീഖ്‌ നസ്‌റുല്ല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്‌ യു.പി സിദ്ദീഖ്‌ മാസ്റ്റര്‍, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ്‌ കടപ്പുറം, എസ്‌.ഐ.ഒ സംസ്ഥാന സമിതി അംഗം സല്‍മാന്‍ സയ്യിദ്‌, സലീം മമ്പാട്‌, ടി.ടി ജേക്കബ്‌, നാസര്‍ ചെറുകര, മുഹമ്മദ്‌ ഫര്‍ഹാന്‍, എം.എച്ച്‌ സീതി, സക്കീന അക്‌ബര്‍, പി.സി മുര്‍ഷീദ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്ല സ്വാഗതം പറഞ്ഞു. 

2013, ജൂൺ 3, തിങ്കളാഴ്‌ച

കമലാ സുരയ്യയെ അപമാനിക്കുന്നു ...


                  SiO ഇടപെടലിനു വിജയം




SiO ഇടപെടലിനു വിജയം ,നിര്‍മ്മല സ്കൂളില്‍ ശിരോവസ്ത്രം 

ധരിക്കാം....



ആലുവ നിര്‍മ്മല സ്കൂളില്‍ കഴിഞ്ഞ വര്ഷത്തെ അഡീഷനല്‍ ജില്ല 

മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം 

വിദ്യാര്‍ത്ഥിനികള്‍ക്ക്ശിരോവസ്ത്രം ധരിച്ചു വരാം.SiO നടത്തിയ 

മാര്‍ച്ചിനെ തുടര്‍ന്ന് DYSP യുടെ മധ്യസ്ഥതയില്‍ നടന്ന 

ചര്‍ച്ചയിലാണ് തീരുമാനമായത്. ആരെങ്കിലും ശിരോവസ്ത്രം 

ധരിക്കുന്നതിനെ എതിര്‍ത്താല്‍ മാതാപിതാക്കള്‍ക്ക്‌ സര്‍ക്കിള്‍ 

ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കാമെന്നും തീരുമാനിച്ചു. 

അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് സംബന്ധിച്ച് പരാതി 

ഉള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും ധാരണയായി. 

ചര്‍ച്ചയിലെ തീരുമാങ്ങള്‍ അന്ഗീഗ്കരിച്ചു കൊണ്ട്‌ സ്കൂള്‍ 

പ്രിന്‍സിപ്പാളും, സ്കൂള്‍ അധികാരികളും ഒപ്പ്‌ വച്ചു.രാവിലെ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥി - 

വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂളിന് മുന്നില്‍ പോലിസ്‌ മാര്‍ച്ച് 

തടയുകയും 28 പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തു. തുടര്‍ന്ന് 

സ്കൂളിന് മുന്നില്‍ നടന്ന ധര്‍ണ SiO സംസ്ഥാന സെക്രട്ടറി തൌഫീഖ് 

മമ്പാട്‌ ഉദ്ഘാടനം ചെയ്തു. SiO ജില്ല പ്രസിഡന്റ് K.M ഷഫ്രിന്‍, 

GIO സെക്രട്ടറി ലബീബ, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ്‌ 

പ്രസിഡന്റ് P.E ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.