2012, മാർച്ച് 31, ശനിയാഴ്‌ച

ബാലചന്ദ്രന്‍ ചുള്ളിക്കാട്:- പലരും ചോദിക്കാറുണ്ട്, നിങ്ങൾ എന്തുകൊണ്ടു മുസ്ലിംവർഗ്ഗീയതയോടു മൃദുസമീപനം സ്വീകരിക്കുന്നു, എന്തുകൊണ്ടു ഹിന്ദുവർഗ്ഗീയതയോടു വിട്ടുവീഴ്ചയില്ലാത്തസമീപനം സ്വീകരിക്കുന്നു? ഇതു നഗ്നമായ മുസ്ലിം പ്രീണനമല്ലെ എന്ന്. എന്റെ മറുപടി ഇതാണ്: ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലീംവർഗ്ഗീയത എത്ര മൂത്താലും അതു ഭീകരപ്രവർത്തനം വരെ മാത്രമേ എത്തുകയുള്ളു.. ഭീകരപ്രവർത്തനത്തെ നിയന്ത്രിക്കാനാവശ്യമായ ഇച്ഛാശക്തിയും സൈനികശക്തിയും ഇന്ത്യൻ ജനതയ്ക്കുണ്ട്. എന്ന്നാൽ ഹിന്ദുവർഗ്ഗീയത മൂർച്ഛിച്ചാൽ നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഹിന്ദുവർഗ്ഗീയഭരണകൂടം ഇന്ത്യയിൽ ഉണ്ടാവും. അതു വേഗം ഫാസിസ്റ്റ് ഭരണകൂടമായി മാറും. ആ ഭരണകൂടം അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയോടെ ജനാധിപത്യത്തെയും മതേതരത്വത്തെയും അട്ടിമറിക്കും. പിന്തുണയ്ക്കു പകരമായി ഇന്ത്യയുടെ വിപണിയും വിഭവശേഷിയും പാശ്ചാത്യശക്തികൾക്ക് ഇന്നത്തേതിലും പതിന്മടങ്ങായി അടിയറവയ്ക്കപ്പെടും. അതുകൊണ്ടാണു ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം വർഗ്ഗീയതയേക്കാൾ അപകടകരം ഹിന്ദുവർഗ്ഗീയതയാണെന്ന് എന്നെപ്പോലുള്ളവർ വിലയിരുത്തുന്നത്. (Balachandran Chullikkad)

അഭിപ്രായങ്ങളൊന്നുമില്ല: