2011, ഡിസംബർ 29, വ്യാഴാഴ്‌ച


അതിര് വിട്ടു പോയവര്‍ എന്ന് നേതാവ് പറയുന്നു 

http://www.youtube.com/watch?v=23hmhW90_QU&feature=related
www.youtube.com
താടിയെ കുറിച്ച സക്കരിയാക്കളുടെ അതിർകവിച്ചിലിനെ പറ്റി എ പി മുജാഹിദ് നേതാവ് കെ സി നിഹ്‌മത്തുല്ല ഫാറൂഖി.

പ്രബോധന രംഗത്ത് തങ്ങളെ കവച്ച് വെക്കാനാരുമില്ലെന്നും യഥാർത്ഥ ആദർശം തങൾക്കാണെന്നും ഊറ്റം കൊള്ളുന്ന നവയാഥാസ്ഥിതികരുടെ അവകാശവാദം പൊള്ളയാണെന്നും ഇതിന്റെയുള്ളിൽ ആകെ പ്രശ്നങളാണെന്നും തങളുടെ സംഘടന മുങുന്ന കപ്പലാണെന്നും പറപ്പൂർ വെളിപ്പെടുത്തുന്നു.http://www.youtube.com/watch?v=NB65fWQh-LY&feature=related
www.youtube.com
പ്രബോധന രംഗത്ത് തങ്ങളെ കവച്ച് വെക്കാനാരുമില്ലെന്നും യഥാർത്ഥ ആദർശം തങൾക്കാണെന്നും ഊറ്റം കൊള്ളുന്ന നവയാഥാസ്ഥിതികരുടെ അവകാശവാദം പൊള്ളയാണെന്നും ഇതിന്റെയുള്ളിൽ ആക...

2011, ഡിസംബർ 28, ബുധനാഴ്‌ച

ഒരായിരം ആശംസകള്‍


മൌദൂദി സാഹിബ് മരണപ്പെട്ടപ്പോള്‍ പത്തപ്പിരിയത്തിനടുത്ത പേരൂര്‍ കുണ്ട് പള്ളിയില്‍ ഇമാമത്ത് നിന്ന് മരഞ്ഞമയ്യിത്തിനു വേണ്ടി മയ്യിത്ത് നമസ്കരിക്കുകയും ആന്തമാന്‍ ദീപിലെ കുട്ടിക്ക് അബുല്‍ അഅലാ എന്ന പേര് ഇടുകയും എടവന്ന ഒതായി വായനശാലയിലേക്ക് മൌദൂദി സാഹിത്ത്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത എ .പി അബ്ദുല്‍ കാദെര്‍ മൌലവി വീണ്ടും കെ എന്‍ എം ജെനറല്‍ സെക്രെടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .ഒരായിരം ആശംസകള്‍.

മുജാഹിദുകൾ നുണപ്രചരണം നടത്തുന്ന മൌദൂദിയുടെ മഖ്ബറ.

കേരളത്തില്‍ എന്തൊരു ബഹളമാണ് ....അവിടെയോ? 
കൈ കെട്ടുന്നത് ലോകത്തെ പ്രശസ്ത സലഫീ പണ്ഡിതന്‍ എങ്ങനെ എന്ന്‍ ഒന്ന് നോക്ക്...എന്ടെ മുജാഹിദ് സുഹുര്തുക്കള്‍ പ്രത്യേഗിച്ച്ചും. ഇനിയെങ്ങിലും നിങ്ങളുടെ കൊപ്ര്യാങ്ങള്‍ നിര്‍ത്തണം
 
 ദുബായിൽ നടന്ന പീസ് കൺ വെൻഷനിൽ നടന്ന ജുമുഅ നമസ്കാരത്തിലെ സ്വഫിന്റെ മുൻ നിര. സാക്കിർ നായിക്, ഹുസ്സൈൻ യീ, യൂസുഫ് എസ്റ്റസ് തുടങ്ങിയവരെ കാണാം....

ഇതുകൂടി കാണുക 



തനി നിറം 


www.youtube.com
KNM AP.GRUOPINTE THANI NIRAM KANOO

നികാഹ് കഴിയാതെ പരസ്പരം സല്ലപിക്കാന്‍ വിടുന്ന രക്ഷിതാക്കള്‍ക്ക് ഈ വാര്‍ത്ത ഒരു തിരിച്ചറിവ് നല്‍കട്ടെ.. http://www.madhyamam.com/news/142025/111227

2011, ഡിസംബർ 25, ഞായറാഴ്‌ച

അന്ന് അങ്ങനെ ആയിരുന്നു... 


"യാതൊരു നബിയേയും നബിയായി റബ്ബ് നിയോഗിച്ചശേഷം യാതൊരു കാഫിര്‍ ഗവണ്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല 
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ -النساء: ٦٤ 
എന്ന് അല്ലാഹു പറയുന്നു. കാഫിര്‍ ഗവണ്‍മെന്റിന്റെ പ്രജയായി ജീവിക്കുകയെന്നുവെച്ചാല്‍ ആ ഗവണ്‍മെന്റിന്റെ ആക്ജകളെ അനുസരിക്കുന്ന നിലയില്‍ ജീവിക്കുക എന്നാണല്ലോ അര്‍ഥം. നബി(സ)ക്ക് മറ്റുള്ളവര്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി വഴിപ്പെടുകയാണ് വേണ്ടത്‌. അദ്ദേഹം അല്ലാഹുവിന് വഴിപ്പെടുകയും. തന്‍റെ നായകനായി വേറെ നബിയുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി അദ്ദേഹത്തിന് വഴിപ്പെടുകയല്ലാതെ യാതൊരു കാഫിറിനും വഴിപ്പെടാന്‍ പാടില്ല. ഇത് ഖുര്‍ആന്‍ അനേക സ്ഥലത്ത് വെളിപ്പെടുത്തീട്ടുണ്ട്." ( അല്‍മനാര്‍, പുസ്തകം 1, ലക്കം 21-22, പേജ് 29)

2011, ഡിസംബർ 24, ശനിയാഴ്‌ച

ഇനിയെങ്കിലും മൌദൂദി സാഹിബിനെ വെറുതെ വിട്ടുകൂടെ 


"ഇപ്പോള്‍ ഇബാദത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ രണ്ടു വിഭാഗമായി രണ്ടു വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചിരിക്കുന്നു .ഒന്നാമത്തെ കക്ഷി ആരാധനയുടെ  ഉദ്ദേശ്യം പരിമിതപ്പെടുത്തുകയും.അത് നിര്‍വഹിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയും ചെയ്യുന്നു.അങ്ങനെ ഇബാദത്തിന്റെ  ധാരാളം ഇനങ്ങളെ അവര്‍ മാറ്റി വെച്ചിരിക്കുന്നു.പള്ളിയില്‍ വെച്ചു മാത്രം നിര്‍വഹിക്കപ്പെടുന്ന നന്നേ ചുരുങ്ങിയ ഇസ്ലാമിക ചിന്നങ്ങളിലും നിര്‍ണിതമായ ചില കര്‍മങ്ങളിലും അവരതിനെ പരിമിതപ്പെടുത്തി.വീട്ടിലോ ഓഫീസിലോ കച്ചവട സ്ഥലത്തോ നിരത്തുകളിലോ വര്‍ത്തന വ്യവഹാരങ്ങളിലോ രാഷ്ട്രീയ രംഗങ്ങളിലോ ഇബാടത്തിനു യാതൊരു പ്രാവേശനവുമില്ലത്രേ!.ജീവിതത്തില്‍നിന്നും മതത്തെ വേര്‍പ്പെടുത്തുക എന്ന സെക്യുലര്‍ ചിന്താഗതിയാണിതു.അതെ ,പള്ളിക്ക് അതിന്റെ ശ്രേഷ്ടതയുണ്ട്.അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ അവിടെ വെച്ചു നിര്‍വഹിക്ക പെടെണ്ടത് നിര്‍ബന്ധമാണ്‌ .പക്ഷെ,ഇബാദത്ത് ഒരു മുസ്ലിമിന്റെ ജീവിതം മുഴുവന്‍ ഉള്‍കൊള്ളുന്നതാണ്.പള്ളിക്കകത്തും പുറത്തുമുള്ളത് അതില്‍ പെടുന്നു.അല്ലാഹുവിനുള്ള കീഴ്വണക്കമെന്നത് ചില പ്രത്യേക സാഹചര്ര്യത്തില്‍ മാത്ര മുള്ളതോ പ്രത്യേക സ്ഥലത്ത് മാത്രം നിര്‍വഹിക്കാനുള്ളതോ അല്ല .മറിച്ചു ഒരു മുസ്ലിം അവന്റെ എല്ലാ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോടുള്ള അടിമത്തം പൂര്‍ത്തീകരിക്കുന്നവനായിരിക്കും .അല്ലാഹു പറയുന്നത് കാണുക :"(നബിയേ) പറയുക ,നിശ്ചയം എന്റെ നമസ്കാരവും ബലികര്‍മവും എന്റെ ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു"(പേജ് 49 ) ".അല്ലാഹു ഇഷ്ടപെടുന്നതും തൃപ്തി പെടുന്നതുമായ ബാഹുഅമോ ആന്തരികമോ ആയ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും മുഴുവനായി മൊത്തത്തില്‍ ഇബാദത്ത് എന്ന പേര് പറയുന്നു."(പേജ്-45 ) 
(തൌഹീദ് ഒന്നാം ഭാഗം, അധ്യയം 4 ,ഇബാദത്തിന്റെ അര്‍ത്ഥം എന്ന തലക്കെട്ടില്‍ കൊടുത്ത് ഭാഗം.സൗദി അറേബ്യയിലെ ജുബൈല്‍ ഗൈടെന്‍സ്‌ സെന്റെര്‍ പരീക്ഷക്ക്‌ വേണ്ടി തയ്യാറാക്കിയ പുസ്തകം.വിവര്‍ത്തനം അബ്ദുറഹ്മാന്‍ ഇബ്നു മുഹയുദ്ധീന്‍ സ്വലാഹി.)
ഈ വാചകങ്ങള്‍ എത്ര ശക്തമാണ്.മൌദൂടിസാഹിബുപോലും ഇത്ര ശക്തമായി പറഞ്ഞിട്ടുണ്ടോ.രാഷ്ട്രീയത്തിലടക്കം ഇബാടത്തിനു പ്രവേശനം വേണമെന്ന് പറഞ്ഞത് ഇവിടെ മൌദൂടിയോ ജമാഅത്തെ ഇസ്ലാമിയോ ആണോ?.എന്തിനാണ് മുജാഹിട് നേതാക്കള്‍ അല്ലാഹുവിനെ പേടിയില്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്.ഒരു മുജാഹിട് പ്രവര്‍ത്തകന്‍ മലയാളികള്‍ക്ക് വേണ്ടി പരീക്ഷക്ക് തയ്യാറാക്കുമ്പോള്‍ ഇത് തന്നെ തെരഞ്ഞെടുത്തത് ദൈവ നിയോഗമായിരിക്കും.(ഇത് ഈയുള്ളവന്‍ പ്രബോധനത്തില്‍ കൊടുത്തിരുന്നു.) അടിവര എന്റെതാണ്.

2011, ഡിസംബർ 23, വെള്ളിയാഴ്‌ച


കളവു തട്ടി വിടുന്ന അനസ് മൌലവിക്കെതിരെ മുജാഹിദുകള്‍ നല്‍കുന്ന മറുപടി കാണുക

ജമീല ടീച്ചര്‍ നല്‍കുന്ന മറുപടിയും 

ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് വീണ്ടും ചില എ പി മുജാഹിദുകൾ തിരുത്തിയത്രെ!! എന്നാൽ സക്കരിയ്യയുടെ ഈ വാദം ഇപ്പോഴും തിരുത്തിയിട്ടുമില്ല. അപ്പോൾ പിന്നെ ...

http://www.youtube.com/watch?v=2JClVnwATCg&feature=digest_fri
www.youtube.com
ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് വീണ്ടും ചില എ പി മുജാഹിദുകൾ തിരുത്തിയത്രെ!! എന്നാൽ സക്കരിയ്യയുടെ ഈ വാദം ഇപ്പോഴും തിരുത്തിയിട്ടുമില്ല. അപ്പോൾ പിന്നെ ...

2011, ഡിസംബർ 22, വ്യാഴാഴ്‌ച


സഹോദരന്മാരെ ഇതൊന്നു കേട്ട് നോക്കുക ശിര്‍ക്കിലെക്കും ബിദുഅത്തിലെക്കുമുളള തിരിച്ചു പോക്കോ ?. സാക്ഷാല്‍ ജോല്സ്യന്മാരെയും പനിക്കന്മാരെയും തങ്ങള്‍ ജാരങ്ങളെയും പച്ചയായി നിയായീകരിക്കുന്ന സലഫി പ്രഭാഷണമോ ? നൌഉദുബില്ല .

www.youtube.com
exorcism malayalam,jinn malayalam,exorcism malayalam,Dr zubair

ഇസ്ലാമിക രാഷ്ട്ര സങ്കല്‍പവും മതരാഷ്ട്രവാദവും


ചോദ്യം: ഇസ്ലാമിക രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച് താങ്കള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. ഇസ്ലാമിക രാട്രമെന്നാല്‍ ദൈവിക രാഷ്ട്രമാണെന്നും അതിന്റെ അവലംബം ഇസ്ലാമിക ദര്‍ശനമാണെന്നും താങ്കള്‍ പറയുന്നു. എന്താണതിന്റെ വിവക്ഷ.
ഉത്തരം: ഡോ. യുസുഫുല്‍ഖറദാവി
ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും പിമ്പും ലോകം ദര്‍ശിച്ച രാഷ്ട്രങ്ങളെപ്പോലെയല്ല. ഇസ്ലാമിക രാഷ്ട്രം. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഇതര രാഷ്ട്രസങ്കല്‍പങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന മതരാഷ്ട്രം (തിയോക്രാറ്റിക് സ്റേറ്റ്) അല്ല ഇസ്ലാമിന്റേത്. സ്രഷ്ടാവിന്റെ താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഹിതവര്‍ഗത്തിന്റെ സ്റേറ്റുമല്ല. മറിച്ച് ഇസ്ലാമിക ദര്‍ശനത്തിന്റെ ഭൂമികയിലൂന്നി ഭരണം നടത്തുകയും ജനങ്ങളും ഭരണാധികാരിയും തമ്മിലുള്ള ഉടമ്പടിയുടെയും കൂടിയാലോചനയുടെയും അടിസ്ഥാനത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന ഒന്നാണ്. ജനങ്ങളാണ് വിശ്വസ്തരും സേവന സന്നദ്ധരുമായ ജനപ്രതികളെ തിരഞ്ഞെടുക്കുക. വിശ്വസ്തതയും സേവന സന്നദ്ധതയുമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞ ഒരാള്‍ക്ക് രാഷ്ട്രത്തിന്റെ പ്രതിനിധിയാവാന്‍ സാധിക്കില്ല. ഇതിര സമൂഹങ്ങളില്‍ ഉള്ളതുപോലെ പുരോഹിത വര്‍ഗത്തിന്റെ അപ്രമാദിത്വം ഇസ്ലാം അംഗീകരിക്കുന്നില്ല. ഓരോ മുസ്ലിമും ദീനിന്റെ വക്താക്കളാകാന്‍ യോഗ്യനാണ്. ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ക്ക് തീര്‍ച്ചയായും സവിശേഷമായ സ്ഥാനമുണ്ടാവുമെന്നത് ശരിയാണ്. നിയമത്തിലും തത്വചിന്തയിലും മറ്റു സാമൂഹിക ശാസ്ത്രങ്ങളിലുമെല്ലാം ഇതര സമൂഹങ്ങളില്‍ ലഭിക്കുന്ന സ്ഥാനത്തിന് സമാനമാണിത്. ഇസ്ലാമിക സമൂഹം ശരിയായ പാതയില്‍ ചലിക്കുന്നതിന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ രാഷ്ട്രത്തിന് നല്‍കിക്കൊണ്ടിരിക്കണം. ഇതാണ് പണ്ഡിതന്മാര്‍ക്ക് രാഷ്ട്ര ഘടനയിലുള്ള സ്ഥാനം. ഇത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെങ്കിലും പണ്ഡിതന്മാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. അങ്ങനെ സത്യത്തെ സത്യമായും മിഥ്യയെ മിഥ്യയായും അനുവദനീയങ്ങളെ അനുവദനീയങ്ങളായും നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായും തിരിച്ചറിയാന്‍ ഇസ്ലാമിക രാഷ്ട്രവും സമൂഹവും പ്രാപ്തിനേടുന്നു.യുക്തമായ ഉപദേശങ്ങള്‍ നല്‍കലും നന്മയുടെ സംസ്ഥാപനവും തിന്മയുടെ ഉഛാടനവും പണ്ഡിതന്മാരുടെ കര്‍ത്തവ്യം തന്നെ. ഇക്കാര്യത്തില്‍ ഒരു വിമര്‍ശകനെയും പണ്ഡിതന്മാര്‍ ഭയപ്പെടാവതല്ല.
ഇസ്ലാമിക രാഷ്ട്രത്തിന് പണ്ഡിതന്മാരോട് തിരിച്ചും ചില കടമകളുണ്ട്. പ്രബോധപ്രവര്‍ത്തനങ്ങള്‍ നടത്താനും നന്മകല്‍പിക്കാനും തിന്മ വിരോധിക്കാനുമെല്ലാം രാഷ്ട്രത്തിന്റെ പിന്തുണയും സഹായവും പണ്ഡിതന്മാര്‍ക്ക് ലഭിച്ചിരിക്കണം. നിയമപ്രശ്നങ്ങള്‍ക്കും മറ്റും തീര്‍പ്പുകല്‍പിക്കുന്ന പണ്ഡിതസഭക്കോ ഭരണഘടനാ സാധുതയുള്ള കോടതിക്കോ രൂപം നല്‍കാവുന്നതാണ്. ഇസ്ലാമിന്റെ അന്തസ്സത്തക്ക് നിരക്കാത്ത ഉത്തരവുകള്‍ ഇറക്കാതിരിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ ശ്രദ്ധിക്കണം. അങ്ങനെ വിജ്ഞാനവും ഭരണവും തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ടു ചലിക്കുന്നു. ചില ചരിത്ര സന്ദര്‍ഭങ്ങളില്‍ ഉണ്ടായതുപോലെ. വിജ്ഞാനവും ഭരണവും തമ്മിലുള്ള വേര്‍തിരിവ് ഇവിടെ സംഭവിക്കുകയില്ല. പണ്ഡിതന്മാര്‍ ഒരറ്റത്തും ഭരണാധിപന്മാര്‍ മറ്റൊരു അറ്റത്തുമായിരുന്നു അന്ന്. കവികളും സ്തുതിപാഠകരുമല്ലാതെ ഭരണധികാരികളെയൊട്ട് സമീപിച്ചതുമില്ല. ഇസ്ലാമിക നിയമങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി, സ്വതന്ത്രമായി ഗവേഷണം നടത്താന്‍ മാത്രം പ്രാപ്തിയുള്ള പണ്ഡിതനായിരിക്കണം. ഇസ്ലാമിക ഭരണാധികാരി എന്നതാണ് അടിസ്ഥാന തത്വം. സച്ചരിതരായ ഖലീഫമാരും അവരുടെ പാതപിന്തുടര്‍ന്നുപോന്ന പൂര്‍വസൂരികളും ഇക്കാര്യത്തില്‍ മാതൃക കാണിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളും ന്യായാധിപന്മാരും ഇജ്തിഹാദ്(ഗവേഷണം) ചെയ്യാന്‍ യോഗ്യരായിരിക്കണമെന്ന ഉപാധി എല്ലാ പണ്ഡിത ന്മാരും അംഗീകരിച്ചിട്ടുണ്ട്. അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഈ നിബന്ധന ഒഴിവാകുകയില്ല.
ഇസ്ലാമിക രാഷ്ട്രം തിയോക്രാറ്റിക് സങ്കല്‍പത്തിലുള്ള മതരാഷ്ട്രമല്ല എന്നതുപോലെ, അത് ശുദ്ധ മതേതര(സെക്യുലര്‍) രാഷ്ട്രവുമല്ല. കമ്യൂണിസ്റ് രാഷ്ട്രങ്ങളിലേതുപോലെ മതത്തെ പാടെ നിഷേധിക്കുക, മതത്തെ ശത്രുവായി പ്രതിഷ്ഠിക്കുക, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ അര്‍ഥങ്ങളിലൊന്നും ഇസ്ലാമിക രാഷ്ട്രം സെക്യുലര്‍ രാഷ്ട്രമല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലേതുപോലെ മത രാഷ്ട്ര വിഭജനം നടത്തുക, സാമൂഹിക മണ്ഡലത്തില്‍ മതത്തിന്റെ പങ്ക് നിഷേധിക്കുക എന്നീ അര്‍ഥങ്ങളിലും ഇസ്ലാമിക രാഷ്ട്രം മതേതരമല്ല. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ദൈവാസ്തിക്യത്തെ നിരാകരിക്കുന്നില്ലെങ്കിലും ദൈവത്തിന്റെ ആവശ്യകതയെ നിരാകരിക്കുന്നുണ്ട്.
ചുരുക്കത്തില്‍, ദൈവിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമാവുന്ന ഒരു സിവില്‍ രാഷ്ട്രമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ ദൈവിക സഹായം ലഭിക്കാന്‍ അര്‍ഹമായിത്തീരുന്നു ആ രാഷ്ട്രം. അങ്ങനെയല്ലെങ്കില്‍ ആ രാഷ്ട്രത്തിന്റെ സാധുതക്കും അസ്തിത്വത്തിനും ഒരു ന്യായീകരണവുമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ. ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. ന•കല്‍പിക്കും. തിന്മ തടയും'' (അല്‍ഹജ്ജ്: 40,41)
 
പച്ച കള്ളമാണ് മുജാഹിദു പണ്ഡിതന്മാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് 


ഇബാദത്തിന് അനുസരണം എന്ന വ്യാഖ്യാനം മൌദൂദിക്കോ ജമാഅത്തെ ഇസ്ലാമിക്കോ മുമ്പ് ആരും പറഞ്ഞിട്ടില്ല എന്ന പച്ച കള്ളമാണ് മുജാഹിദു പണ്ഡിതന്മാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് . അത് സ്ഥാപ്പിക്കുവാന്‍ വേണ്ടി സാധാരണ ജനങ്ങളെ പറ്റിക്കുന്ന ഉദാഹരണങ്ങള്‍ പറയുകയും ചെയ്യുന്നു അതാണ്‌ മുകളിലെ ക്ളിപ്പിലുടെ സുഹൈര്‍ ച്ചുങ്കതത്തറയും നടത്തുന്നത് . അനുസരണം എന്ന് മാത്രമേ അര്‍ഥം പറയാവു എന്ന് ജമാഅത്ത് ഇതുവരെ വാദിച്ചിട്ടില്ല അത് ജമാഅത്തിന്റെ മേല്‍ മുജാഹിദുകള്‍ പറയുന്ന പച്ച കള്ളമാണ് . ആരാധന എന്ന് മാത്രമല്ല അനുസരണം, കീഴ്പെടല്‍, വിധേയത്വം , അടിമത്വം .... എന്നീ അര്‍ഹ്തങ്ങള്‍ കൂടി ഉണ്ടെന്നു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ എന്നും ജമാഅത്ത് പറഞ്ഞു കൊണ്ടിരിക്കുന്നു .

ഇനി ഇബാടത്ത്തിനു പണ്ഡിതന്മാര്‍ പറഞ്ഞ അര്‍ത്ഥങ്ങള്‍ പരിശോധിക്കാം . സൂറ അദാരിയാത്തിലെ 56 - ത്തെ ആയത്തായ وما خلقت الجن والإنس إلا ليعبدون എന്ന ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഖുര്‍ത്തുബി പറയുന്നു: قال قرطتبي: أصل العبادة: التذلل والخضوع والإطاعة അടിസ്ഥാനപരമായി ഇബാദത്ത് എന്നാല്‍ "വിധേയത്വം , കീഴ്പെടല്‍ , അനുസരണം " എന്നിവയാകുന്നു . 
ഇബ്നു കസീര്‍ പറയുന്നു:
ومعنى الآية: أنه تعالى خلق العباد ليعبدوه وحده لا شريك له، فمن أطاعه جازاه أتم الجزاء، ومن عصاه عذبه أشد العذاب، 
യാതൊരു പങ്കുകാരുമില്ലാതെ അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ സ്രിട്ടിച്ചത് അതിനാല്‍ അല്ലാഹുവിനെ അനുസരിച്ചവര്‍ക്ക് അതിനുള്ള പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കും അവനെ ധിക്കരിച്ചാലോ കടുത്ത ശിക്ഷ നല്കുന്നതാകുന്നു . ഇമാം റാസി സൂറ ഫാതിഹയിലെ إياك نعبد എന്ന ആയത്ത് വിശദീകരിച്ചു പറയുന്നു: وأنه يجب على الخلائق طاعته അവനെ അനുസരിക്കല്‍ സ്രിട്ടികളുടെ മേല്‍ നിര്‍ബന്ധമാവുന്നു . 

ഇബാദത്തിന് ആരാധന എന്ന അര്‍ത്ഥം മാത്രമല്ല (طاعة ) അനുസരണം , (خضوع ) കീഴ്പെടല്‍ , (تذلل ) വിധേയത്വം , തുടങ്ങിയ അര്‍ഥങ്ങള്‍ കൂടി ഉണ്ട് . സൗദി മതകാര്യ വകുപ്പിറക്കിയ كتاب أصول الإيمان في ضوء الكتاب والسنة എന്ന ഗ്രന്ഥത്തില്‍ ഒരു സംഘം പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം കാണുക: العبادة في اللغة وهي التذلل والخضوع ഭാഷാര്‍ത്ഥത്തില്‍ ഇബാദത്ത് എന്നാല്‍ കീഴ്പെടലും വിധേയത്വവും ആകുന്നു . وشرعا: هي إسم جامع لكل ما يحبه الله ويرضاه من الأقوال والأعمال الظاهرة والباطنة നിയമ പരമായി ഇബാദത്ത്, അല്ലാഹുവിന്റെ സ്നേഹവും തൃപ്തിയും ആഗ്രഹിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഉള്കൊള്ളുന്നതിന്റെ പേരാണ് ഇബാദത്ത് . വാക്കാലോ പ്രവര്ത്തിയാലോ പ്രകടമായോ അല്ലാതെയോ ചെയ്യുന്നവ ആകട്ടെ എല്ലാം ഇബാടത്താകുന്നു . 
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ ഇബാടത്ത്തിനു നല്‍കിയ അര്‍ത്ഥം ശൈഖു മുഹമ്മദ്‌ അബ്ദുള്‍വഹാബു അദ്ദേഹത്തിന്റെ فتح المجيد എന്ന ഗ്രന്ഥത്തില്‍ നല്‍കിയത് കാണുക: قال شيخ الإسلام : العبادة هي طاعة الله ഇബാദത്ത് എന്നാല്‍ അല്ലാഹുവിനുള്ള അനുസരണം ആകുന്നു അവിടെയും നിറുത്താതെ വീണ്ടും പറയുന്നു العبادة هي إسم جامع لكل ما يحبه الله ويرضاه: من الأقوال والأعمال الباطنة واظاهرة ഇബാദത്ത് എന്നാല്‍ എല്ലാത്തിനും ഒരുമിച്ചു പറയുന്ന പേരാണ് അഥവാ അല്ലാഹുവിന്റെ തൃപ്തിയും സ്നേഹവും ആഗ്രഹിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഉള്കൊള്ളുന്നതിന്റെ പേരാണ് ഇബാദത്ത് . വാക്കാലോ പ്രവര്ത്തിയാലോ പ്രകടമായോ അല്ലാതെയോ ചെയ്യുന്ന ഏതു പ്രവര്ത്തിയുമാവട്ടെ അതല്ലാം ഇബാദത്ത് ആകുന്നു . 

മൌദൂടിക്ക് മുമ്പ് ആരും അനുസരണം എന്ന അര്‍ത്ഥം പറഞ്ഞിട്ടില്ല എന്ന ഇവരുടെ വാദം സ്ഥാപ്പിക്കുവാന്‍ പ്രമാണങ്ങളെ തെറ്റിദ്ദരിപ്പിച്ചു പച്ചക്കള്ളം പറയുകയല്ലേ ഇവര്‍ ചെയ്യുന്നത് ?. എന്തിനാണ് കൂട്ടരേ കള്ളം പറഞ്ഞു ആദര്‍ശം സ്ഥാപ്പിക്കുന്നത് ?. ഈ കള്ളത്തരത്തിന് നാളെ അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടേ ?.

ഞാന്‍ എന്റെ മുജാഹിദു സുഹ്ര്ത്തുക്കളോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു.
1 - ഇബാദത്തിന് മുജാഹിദുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും മുകളിലെ ക്ളിപ്പിലൂടെ സുഹൈര്‍ പറഞ്ഞതുമായ വാദങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ശെരിയാണെന്ന് നിങ്ങള്ക്ക് തെളിയിക്കാന്‍ സാധിക്കുമോ ? അത് തെളിയിക്കേണ്ടതുണ്ട് . 
2 - ഇബാദത്തിന് മുജാഹിദുകള്‍ നല്‍കുന്ന അര്‍ത്ഥം എന്താണ് ? വ്യക്തമാക്കുക .


2011, ഡിസംബർ 21, ബുധനാഴ്‌ച


ജിന്നു സംരക്ഷണം അറിയേണ്ട കാര്യങ്ങൾ
--------------------------------------------------

ചൂട് വെള്ളം മുറ്റത്തേക്ക് ഒഴിക്കുന്നതിന് മുമ്പ് ജിന്നുകൾ ഇല്ലാ എന്നു ഉറപ്പു വരുത്തുക, തേങ്ങയിടുന്നതിന് മുമ്പ് ജിന്നുകൾക്ക് സംരക്ഷണ വലയം തീർക്കണം, തെങ്ങിന്റെ ചുവട്ടിൽ കിടക്കുന്ന ജിന്നുകളെ വിളിച്ചുണർത്താൻ മറക്കരുത്, കല്ലുകൊണ്ടും വടികൊണ്ടും എറിഞ്ഞ് ജിന്നുകൾക്ക് പരിക്കേൽ‌പ്പിക്കതിരിക്കാ‍ൻ ശ്രദ്ധിക്കുക, തീപിടുത്തം ഉണ്ടായാൽ ജിന്നുകൾക്ക് പൊള്ളലേൽക്കാതിരിക്കുവാനുള്ള മുൻ കരുതലുകൾ സ്വീകരിക്കുക. കപ്പൽ മുങ്ങിയാൽ എത്ര ജിന്നുകൾ മരിച്ചിടുണ്ടെന്ന് എണ്ണിനോക്കാൻ മറക്കരുത് ജിന്നു സംരക്ഷണവുമായി കൂടുതൽ വിവരങ്ങൾക്ക് മുജാഹിദ് ജിന്നുഗ്രൂപ്പിലെ മൌലവിമരെ
സമീപിക്കുക.
www.youtube.com
Dr zubair jinnu kurichu, salam sullami anas moulavi kk zakkariya salahi muneer madani
 മുജാഹിദു പ്രസ്ഥാനത്തെ പുതിയ തലമുറ എവിടെ എത്തിച്ചു ?


സുഹുര്ത്തുക്കളെ, ജമാഅത്തെ ഇസ്ലാമിയെ എന്നല്ല ഒരു പാര്‍ട്ടിയേയും എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ ഉള്ള അര്‍ഹത മുജാഹിദു പ്രസ്ഥാനത്തിനില്ല . എന്നിട്ടും സത്യത്തോട് അല്‍പ്പം പോലും നീതി പുലര്‍ത്താതെ നിങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ തിരിക്കുവാനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു . നിങ്ങള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന് ആലോചിച്ചു നോക്കിട്ടുണ്ടോ ?. മഹാന്മാരായ ഒട്ടനവതി പണ്ഡിതന്മാര്‍ രാവും പകലുമില്ലാതെ പണിയെടുത്തു പടുത്തുയര്‍ത്തിയ മുജാഹിദു പ്രസ്ഥാനത്തെ പുതിയ തലമുറ എവിടെ എത്തിച്ചു ?. ഇന്ന് എവിടെ എത്തി നില്‍ക്കുന്നു ?. സമുദായത്തില്‍ നിലനിന്നിരുന്ന ശിര്ഖു ബിദുഅത്തുകല്ക്കു എതിരെ രാവും പകലുമില്ലാതെ പ്രവര്‍ത്തിച്ചു മരിച്ചു പോയ ആ മഹാപണ്ടിതന്മാര്‍ ദീനിനെ തെറ്റായി പ്രച്ചരിപ്പിക്കുകയായിരുന്നു എന്ന് നിങ്ങളാല്‍ തന്നെ വിളിച്ചു പറയുന്ന അവസ്ഥയോളം ഇന്ന് എത്തിയില്ലേ ? . ജിന്ന് ശൈത്വാന്‍ വിഷയങ്ങള്‍ മനസ്സിലാക്കുന്നതില്‍ മുജാഹിദു പ്രസ്ഥാനത്തിന് തെറ്റ് പറ്റിയിരിക്കുന്നു എന്ന് മുജാഹിദു പ്രസ്ഥാനത്തിലെ നിങ്ങളുടെ യുവ പണ്ഡിതന്മാര്‍ പരസ്യമായി പ്രസംഗിക്കാന്‍ തുടങ്ങിയില്ലേ ? . ഖുര്‍ആനും ഹദീസും കൊണ്ട് തന്നെ നേത്രത്വത്തെ അവര്‍ വെല്ലു വിളിക്കുന്നു !. ഈ ഖുര്‍ആനും ഹദീസും അത് പോലെ ജിന്നും ശൈത്വാനും ഇന്നോ ഇന്നലയോ ഉണ്ടായതല്ലല്ലോ ഈ പ്രമാണങ്ങള്‍ ഉദ്ദരിച്ച്‌ കൊണ്ടായിരുന്നില്ലേ പഴയ നേത്രത്വം പ്രബോധനം ചെയ്തിരുന്നത് ? എന്നിട്ട് എന്തെ നിങ്ങളുടെ യുവ നേത്രത്വം പുതിയ വ്യാഖ്യാനവുമായി വന്നത് ?. സുന്നികളെ പോലും കടത്തി വെട്ടുന്ന ജിന്ന് ശൈത്വാന്‍ വാദക്കാരായി മാറി ! ലജ്ജിപ്പിക്കുന്ന വിശദീകരണ ക്ലാസുകള്‍ നാടൊട്ടുക്കും സംഘടിപ്പിക്കപെട്ടു .
സുഹുര്ത്തുക്കളെ പറയൂ എവിടെയാണ് ശെരി ? മരിച്ചു പോയ പണ്ഡിതന്മാര്‍ പടുത്തുയര്ത്തിയതോ അതോ ജിന്ന് ശൈത്വാന്‍ വാദികള്‍ പറയുന്നതോ ?. ഒന്നോ രണ്ടോ വ്യക്തികളല്ല യുവ നേത്രത്വം മുഴുവനും എന്ന് പറയാം ഈ വാദക്കാരായി മാറുകയാണ് ചെയ്തത് .
മുജാഹിദു ആദര്‍ശം തന്നെ സങ്കുചിതമാണ് ദീന്‍ എന്നാല്‍ ശാഖാപരമായ വിഷയങ്ങളില്‍ തൂങ്ങി കൂടേണ്ട ഒന്നല്ല മനുഷ്യ പ്രശ്നങ്ങളുമായി സംവദിക്കുന്ന മതമാണ്‌ ഇസ്ലാം ഇതാണ് ലോക സലഫികള്‍ പ്രചരിപ്പിക്കുന്നതും എന്ന് പറഞ്ഞു ഒരു വിഭാഗം വേറെ സംഘടനയായി പുറത്തു വന്നു . വേറെ ഒരു വിഭാഗം ഇസ്ലാം എന്നാല്‍ നമ്മള്‍ ഇന്ന് പറയുന്നതു പോലെ ഒന്നും അല്ല ഇസ്ലാമില്‍ സംഘടനയില്ല സംഘടന തന്നെ ബിടുഅതതാണ് ലോക കാര്യങ്ങള്‍ അതിന്റെ വഴിക്ക് പോവട്ടെ നാം ആരാധനയില്‍ കഴിയെണ്ടവര്‍ ആണ് എന്ന് പറഞ്ഞു പഴയ ത്വരീഖത്ത് മാതൃകയില്‍ ഖാന്ഖാവുകള്‍ ഉണ്ടാക്കി അതില്‍ കഴിയുന്നു . മറ്റൊരു വിഭാഗം ഇതെല്ലാം കണ്ടു മനം മടുത്തു ഒന്നിലുമില്ലാതെ മാറി നില്‍ക്കുന്നു . ഇതിനൊക്കെ പുറമേ ഇനിയും വേറെരു വിഭാഗം വിഭാഗിയതയുടെ ഗര്‍ഭം ധരിച്ചു വരുന്നു . നാടാകെ നിങ്ങളുടെ വിശദീകരണങ്ങളും സമ്മേളനങ്ങളും പകരത്തിനു പകരം വെല്ലുവിളികളോടെ നടത്തി പോരുന്നു . ഈ നിങ്ങളാണോ ജമാഅത്തെ ഇസ്ലാമിയെ വിമര്ത്തിക്കാന്‍ വരുന്നത് ? . എന്താണ് ജമാഅത്തെ ഇസ്ലാമി ചെയ്ത തെറ്റ് ?. സുഹ്രത്തുക്കളെ പരലോകത്തെ മറക്കരുത് കെട്ടോ എല്ലാത്തിനും അവിടെ മറുപടി പറയേണ്ടി വരും .
ഒരു കാര്യം സാന്ദര്‍ഭികമായി തുറന്നു പറയുവാന്‍ ആഗ്രഹിക്കുന്നു നിങ്ങളുടെ ആളുകള്‍ക്കല്ല ആദര്ശത്തിനാണ് കുഴപ്പം സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ വൈകുന്തോറും കാര്യങ്ങള്‍ ഇനിയും വശളായി കൊണ്ടേയിരിക്കും . ഇസ്ലാമിനെയും തൌഹീദിനെയും മനസ്സിലാക്കുന്നതില്‍ നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നു . ഒന്നും കൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിനെയും തൌഹീദിനെയും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ നിങ്ങള്ക്ക് സാധിച്ചില്ല . മാത്രമല്ല കടുത്ത ജമാഅത്ത് വിരോധം കാരണം ജമാത്തുകാര്‍ പറയുന്നതിന് മറു ന്യായങ്ങള്‍ നിരത്തി ജനങ്ങള്‍ ഇസ്ലാം പൂര്‍ണ്ണമായി ഉള്കൊള്ളുന്നതില്‍ നിന്ന് വിലങ്ങു നില്‍ക്കുക ആയിരുന്നല്ലോ ഇക്കാലമത്രയും നിങ്ങള്‍ ?. സമുദായ പാര്‍ട്ടിക്കുവേണ്ടി (ലീഗിന് വേണ്ടി ) ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ പൊതു വേദികളിലുടെ വാചാലരാവുകയല്ലേ നിങ്ങള്‍ ? ആദര്‍ശപരമായി പൊരുത്ത പെടാന്‍ സാധിക്കാത്തവുമായി കൈകോര്‍ത്ത് പോലും ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇസ്ലാമിക പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി പ്രവര്ത്തിക്കുകയല്ലേ നിങ്ങള്‍ ? ആയുസിലെ നല്ലൊരു ഭാഗം ഇതിനല്ലേ നിങ്ങള്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്നത് ? . സുഹുര്ത്തുക്കളെ ഒന്നും വിചാരിക്കരുത് ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കുകയാണ് എന്തെന്ന് വെച്ചാല്‍ ഫിറോനിന്റെ തീ കുണ്ടാരത്തില്‍ നിന്ന് ഇബ്രാഹിം നബി ( അ ) നെ തണുപ്പും സമാധാനവും നല്‍കി രക്ഷിച്ച അല്ലാഹു നിങ്ങളുടെ കുതന്ത്രങ്ങളില്‍ നിന്ന് ഇസ്ലാമിക പ്രസ്ഥാനത്തിന് സമാധാനവും കൂടുതല്‍ ഊര്‍ജവും നല്‍കി സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് സന്തോഷത്തോടെ ഒര്മാപെടുത്തുകയാണ് . ഇത് ഞങ്ങളുടെ കഴിവ് കൊണ്ടല്ല പകയും വിദ്വേഷവും അസൂയയും ഇല്ലാതെ അല്ലാഹിവിന്റെ ദീനിന് വേണ്ടി പണി എടുക്കുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത സഹായം അല്ലാതെ ജമാഅത്തിനു ആളോ അര്ത്തമോ അധികാരമോ ഒന്നും ഇല്ലാല്ലോ എവിടെ നോക്കിയാലും ശത്രുക്കള്‍ മാത്രം .

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പൂര്‍ണ ഇസ്സത്തോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പൂര്ണ ഇസ്ലാമിനെ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്നു , വിശുദ്ദ ഖുര്‍ആനും പ്രവാചകന്‍ തിരുമേനി (സ ) യും പഠിപ്പിച്ച തൌഹീടിനെ അഥവാ മനുഷ്യ ജീവിതത്തെ മുഴുവനായി ഉള്‍കൊള്ളുന്ന തൌഹീടിനെ وما خلقت الحن والإنس إلا ليعبدون സ്രട്ടാവായ അല്ലാഹു ആവശ്യപെട്ട പ്രകാരം പരിചയ പെടുത്തി കൊണ്ടിരിക്കുകയും അതിന്റെ സംസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു . പകയും വിദ്വേഷവും മാറ്റി വെച്ച് ഈ സരണിയില്‍ സഹായികാളാവാന്‍ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു നാഥന്‍ നമ്മെ അനുഗ്രഹിക്കുമാരാകട്ടെ آمين .

മുമ്പൊരിക്കല്‍ "അനുസരണം എപ്പോള്‍ ഇബാദത്താകും, എപ്പോള്‍ ശിര്‍ക്കാകും?" എന്ന് ഞാന്‍ മുജാഹിദ്‌ സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അതിനുള്ള കാരണം അവര്‍ ഉദ്ധരിച്ച ഷെയ്ഖ് ഇബ്നു ബാസ് (റ) കത്തില്‍ പറഞ്ഞതായിരുന്നു. അതിങ്ങനെ വായിക്കാം.

"അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ"

പല തവണ ഈ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ പറഞ്ഞ മറുപടി :
"ശിര്‍ക്കായ കാര്യം അനുസരിച്ചാല്‍ ശിര്‍ക്കാകും എന്നാണ്"

ഞാന്‍ അതിനു മറുപടി നല്‍കി: "ശിര്‍ക്കായ കാര്യം അനുസരിച്ചല്ലെങ്കിലും അത് ശിര്‍ക്ക് തന്നെയാണ്. അതായത്‌ അനുസരണത്തിന് അവിടെ യാതൊരു പ്രാധാന്യവുമില്ല. " 
ശേഷം അവര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.

 ഇക്കാര്യത്തില്‍ ഞാന്‍ മനസിലാക്കിയ പണ്ഡിതന്‍മാരുടെ വീക്ഷണം ഇവിടെ പങ്കുവെക്കുന്നു: അത് കമന്റുകളില്‍ വായിക്കാം. വിയോജിപ്പുള്ളവര്‍ പ്രമാണ സഹിതം ഖണ്ഡിക്കട്ടെ.

 അനുസരണം എപ്പോള്‍ ശിര്‍ക്കാകും എന്ന ചോദ്യത്തിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാരണം അനുസരണം എപ്പോള്‍ ഇബാദത്താകും എന്ന കാര്യത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. അതുമായി ബന്ധപെട്ട് ശൈഖ് ഇബ്നു ബാസ്(റ) നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു.
"...അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ."

അല്ലാഹു പറയുന്നു:

 "അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്. "
 ചുരുക്കിപറഞ്ഞാല്‍ അല്ലാഹുവിനുള്ള അനുസരണവും, പ്രവാചകനുള്ള അനുസരണവും, കൈകാര്യകര്താക്കള്‍ക്കുള്ള അനുസരണവും ഇബാദത്താണ്. ഇവയെല്ലാം അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരമാണ്.

 അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണം രണ്ടു തരമുണ്ട്.

 1. അല്ലാഹുവിന്‍റെ അനുവാദമോ, നിര്‍ദേശമോ, കല്‍പ്പനയോ പ്രകാരമുള്ള അനുസരണം. ഇത് അനുവദനീയമോ, സുന്നത്തോ, വാജിബോ ആയിരിക്കും.

2.അല്ലാഹുവിന്‍റെ കല്‍പ്പനക്കെതിരിലുള്ള അനുസരണം. അനുസരിക്കുന്ന വ്യക്തിയുടെ മനോഭാവം അനുസരിച്ച് ഇത് രണ്ടു വിദത്തിലാകാം.

A: അല്ലാഹുവിന്‍റെ കല്‍പ്പനതന്നെയാണ് അനുസരിക്കേണ്ടത് എന്ന ബോധ്യത്തോടെ, ഞാനീ ചെയ്യുന്നത് തെറ്റാണ് എന്ന ധാരണയോടെ ചെയ്യുന്നത്. അതായത്‌ പാപം. ഇത് ഇബാദതോ ശിര്‍ക്കോ അല്ല. എന്നാല്‍ ഹറാമാണ്. അവ ഫിസ്കോ, കുഫ്‌റോ ആകാം. ഇത്തരക്കാരെ കുറിച്ചാണ് ശൈഖ് ഇബ്നു ബാസ്(റ) പറഞ്ഞത്‌: "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല."

B: അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ വിധികളില്‍ വല്ല പോരായ്മയും തോന്നിയതുകൊണ്ടുമാകാം. ആന്‍ആം 121, ആതൌബ 31 ....എല്ലാം ഈ ഗണത്തില്‍പ്പെടുന്നതാണ്. കാരണം അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ്. മതപരമായ കാര്യങ്ങളിലാകട്ടെ, മറ്റു ഭൌതിക കാര്യങ്ങളിലാകട്ടെ , കല്‍പ്പിക്കുന്നവന്‍ മനുഷ്യനായാലും, പിശാചായാലും, ദേഹേച്ഛയായാലും ആ അനുസരണം അവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമാണ്. ഇത്തരത്തിലാണ് പിശാചിനും, ദേഹേച്ചക്കും ഇബാദത്തെടുക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത്‌. എന്തുകൊണ്ടാണ് ഇത്തരം അനുസരണങ്ങള്‍ ഇബാദത്തും ശിര്‍ക്കും ആകുന്നത്? കാരാണം കല്‍പ്പിക്കാനുള്ള പരമാധികാരം സൃഷ്ടാവായ അല്ലാഹുവിന് മാത്രമാണ്. ആന്‍ആം 121 ന്‍റെ മുകളിലുള്ള ഏതാനും സൂക്തങ്ങള്‍ വായിച്ചാല്‍ സന്ദര്‍ഭം കൂടുതല്‍ വ്യക്തമാകും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അനുസരണം - ഇബാദത് എന്ന പദം പ്രയോഗിക്കുമ്പോള്‍, അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസവുമാണ് അത് ശിര്‍കാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) ദേഹേഛയ്ക്കോ പിശാചിനോ ഭരണാധികാരികള്‍ക്കോ പണ്ഡിത പുരോഹിതന്മാര്‍ക്കോ വകവെച്ചുകൊണ്ടുള്ള അനുസരണം ശിര്‍കുതന്നെ. ഇത് നബിതിരുമേനി അദിയ്യുബ്നു ഹാതിമിന് വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ജൂത-ക്രൈസ്തവരെക്കുറിച്ചാക്ഷേപിച്ചപ്പോള്‍, ഞങ്ങളങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് അദിയ്യ് പറഞ്ഞു. അവര്‍ അനുവദിക്കുന്നതും നിരോധിക്കുന്നതും നിങ്ങള്‍ അപ്പടി സ്വീകരിക്കുന്നില്ലേ എന്ന് നബിതിരുമേനി തിരിച്ചുചോദിക്കുകയും അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശദീകരിക്കുകയും ചെയ്തു.

  ഇബ്നു തൈമിയ്യഃ (റ) തന്റെ ഫതാവയില്‍ പറയുന്നു:
"വളരെയേറെ കര്‍മശാസ്ത്രകാരന്മാരും രാജസൈന്യങ്ങളും ന്യായാധിപന്മാരുടെ അനുയായികളും അവരെ പിന്‍പറ്റുന്ന സാധാരണക്കാരും അനുസരണ ശിര്‍ക് ചെയ്യുന്നവരാണ്. ഇത്തരം വ്യതിചലിച്ചവരില്‍ പെട്ടവര്‍ തന്റ...െ നേതാവ് നിര്‍ബന്ധമാക്കിയത് നിര്‍ബന്ധവും ഹറാമാക്കിയത് ഹറാമും ഹലാലാക്കിയത് ഹലാലുമായി നിശ്ചയിക്കുന്നു. ദീന്‍ എന്നാല്‍ ലൌകിക കാര്യത്തിലോ ആത്മീയ കാര്യത്തിലോ രണ്ടിലും കൂടിയോ അവര്‍ നിയമമാക്കിയതാണെന്നു വെക്കുന്നു. പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരധികാരവും കൂടാതെ അവനോടുള്ള അനുസരണത്തില്‍ ശിര്‍കു ചെയ്തു എന്ന് ഭയപ്പെടുന്നുമില്ല. അല്ലാഹു അനുസരിക്കണമെന്ന് കല്പിച്ച പ്രവാചകന്‍, ഭരണാധികാരി, പണ്ഡിതന്‍, പിതാവ്, ഗുരുനാഥന്‍ തുടങ്ങിയവര്‍ ഇതില്‍നിന്നൊഴിവാണ്.'' (ഇബ്നുതൈമിയ്യഃ- ഫതാവാ 1/97,98)

 പ്രത്യാകം ശ്രദ്ധിക്കുക: "പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. "
ആധുനിക ഭയപ്പെടുത്തല്‍ തീവ്രവാദികള്‍ എന്ന് അക്ഷേപ്പിക്കലാണ്.!!!

 സ്വതന്ത്രമായ നിയമ നിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നുപറയുന്ന വ്യക്തികളും,... സംഘടനകളും, സഭകളും, സര്‍ക്കാരുകളും,... താഗൂത്തുകളാണെന്നും അവരെ യാതൊരു ഉപാധികളും കൂടാതെ അനുസരിക്കല്‍ തൌഹീദിന് വിരുദ്ധമാണ്. ഈ താഗൂതുകലോടുള്ള സമീപനം കൂടിയാലോചനകളിലൂടെ തീരുമാനിക്കേണ്ടതാണ്. അവിടെയാണ് മുകളില്‍ പറഞ്ഞ "ഉലുല്‍ അംറുകളുടെ" ആവശ്യം കൂടുതലായി വരുന്നത്. അല്ലാതെ ശാഖാപരമായ തര്‍ക്കങ്ങള്‍ക്കല്ല.

അല്ലാഹുവല്ലത്തവര്‍ക്കുള്ള എല്ലാ അനുസരണണങ്ങളും അല്ലാഹുവിന്‍റെ കല്പ്പനകള്‍ക്ക് പ്രഥമസ്ഥാനം എന്ന ഉപാധിക്ക് വിധേയമായിരിക്കണം. ഇത് ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രമായാല്‍ പോലും. ഉപാധികളൊന്നും കൂടാതെ അനുസരിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അതിനെ ചുരുക്കി "നിരുപാധികം അനുസരണം" എന്നതാണ് മലയാളത്തില്‍ യോജിക്കുന്ന ഒരു പദം.

വിയോജിപ്പുള്ളവര്‍ പ്രമാണ സഹിതം ഖണ്ഡിക്കട്ടെ,

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മൌദൂദി പറഞ്ഞത്‌


ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മൌദൂദി പറഞ്ഞത്‌ ഇങ്ങനെ : "സ്വന്തം പാര്‍ട്ടിയെ സംബന്ധിച്ച് അതിരുകവിഞ്ഞ യാതൊരു വിശ്വാസവും ഞങ്ങള്‍ വെച്ചുപുലര്‍ത്തുന്നില്ല. സത്യം ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ മാത്രം പരിമിതമാണെന്ന് ഞങ്ങളൊരിക്കലും വാദിച്ചിട്ടുമില്ല. ഞങ്ങ
ളുടെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധംവന്നപ്പോള്‍ അത് നിര്‍വഹിക്കു
വാ നായി ഞങ്ങള്‍ മു ന്നോ ട്ട ് വന്നു വെ ന്നേയുള്ളൂ . അതോ ടെ ാപ്പം
നിങ്ങള്‍ക്കുള്ള കര്‍ത്തവ്യം നിങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങ
ളോടൊപ്പം ചേര്‍ന്നോ വേറിട്ടോ സംഘടിച്ചോ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് കര്‍ത്തവ്യം നിര്‍വഹിക്കാം; ഇനി മറ്റാരെങ്കിലും കര്‍ത്തവ്യം നിര്‍വഹിക്കുന്നതായി കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരുമായി സഹകരിക്കാം. 'ഇമാറതി'(നേതൃത്വം)ന്റെ വിഷയത്തിലും അതിരുകവിഞ്ഞ നിലപാട് വെച്ചുപുലര്‍ത്തുന്നില്ല. ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിത്വത്തെ അവലംബിച്ചുകൊണ്ടല്ല ഞങ്ങളീ പ്രസ്ഥാനവുമായി മുമ്പോട്ട്
വന്നിട്ടുള്ളത്. ഇതിന്റെ നേതാവിന് ഏതെങ്കിലും ചില പ്രത്യേക പദവി
കള്‍ ഞങ്ങള്‍ വാദിക്കുന്നുമില്ല; അയാളെക്കുറിച്ച് മാഹാത്മ്യങ്ങളുടെയും
വെളിപാടുകളുടെയും അദ്ഭുതകൃത്യങ്ങളുടെയും കഥകള്‍ പ്രചാരണം
ചെയ്യപ്പെടുന്നുമില്ല. അയാളോടുള്ള വ്യക്തിവിശ്വാസത്തിനുമേല്‍ പാര്‍ട്ടി
കെട്ടിപ്പടുക്കപ്പെട്ടിട്ടില്ല. ആ വ്യക്തിത്വത്തിലേക്ക് ക്ഷണിക്കപ്പെടുന്നുമില്ല.
നേതാവിന്റെ പ്രവചനങ്ങള്‍, സ്വപ്നങ്ങള്‍, വെളിപാടുകള്‍, അദ്ഭുതങ്ങള്‍,
മാഹാത്മ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് ഞങ്ങളുടെ
പ്രസ്ഥാനം തികച്ചും പരിശുദ്ധമാണ്. ഇവിടെ ക്ഷണം വ്യക്തിയിലേക്കോ
വ്യക്തികളിലേക്കോ അല്ല, വിശുദ്ധഖുര്‍ആന്റെ നിര്‍ദേശമനുസരിച്ച ഓരോ
മുസ്ലിമിന്റെയും ജീവിതലക്ഷ്യമേതോ ആ ലക്ഷ്യത്തിലേക്കാണ്;
'ഇസ്ലാം' എന്ന പേരില്‍ അറിയപ്പെടുന്ന തത്ത്വസംഹിതയിലേക്കാണ ഈ ലക്ഷ്യപ്രാപ്തിക്കായി, ഈ തത്ത്വങ്ങളനുസരിച്ച് ഞങ്ങളുമായി സഹ
കരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന എല്ലാവരും ഞങ്ങളുടെ പാര്‍ട്ടിയില്‍
സമനിലയില്‍ അംഗങ്ങളാവുന്നു. ഈ അംഗങ്ങള്‍ തങ്ങളില്‍നിന്ന് ഒരാളെ
അമീറാ(നേതാവ്)യി തെരഞ്ഞെടുക്കുന്നു. 'ഇമാറത്' (നേതൃത്വം) അയാ
ളുടെ വ്യക്തിപരമായ അവകാശമാണെന്ന നിലയ്ക്കല്ല, സംഘടിതമാ
യുള്ള ഏതു പ്രവര്‍ത്തനത്തിനും ഒരു നേതാവ് കൂടിയേ കഴിയൂ എന്ന
തുകൊണ്ടു മാത്രം. തിരഞ്ഞെടുക്കപ്പെട്ട ഈ അമീര്‍ നീക്കം ചെയ്യപ്പെ
ടാവുന്നതും സംഘടനയിലുള്ള മറ്റൊരു വ്യക്തി തല്‍സ്ഥാനത്തേക്ക് തെര
ഞ്ഞെടുക്കപ്പെടാവുന്നതുമാണ്. ഈ അമീര്‍ മുഴുവന്‍ മുസ്ലിം സമുദാ
യത്തിന്റെയും അമീറല്ല; ഈ പാര്‍ട്ടിയുടെ മാത്രം അമീറാണ്. പാര്‍ട്ടിയി
ലുള്‍പ്പെട്ടവര്‍ക്ക് മാത്രമേ അയാളെ അനുസരിക്കല്‍ നിര്‍ബന്ധമുള്ളൂ.
അയാളുടെ കൈക്ക് 'ബൈഅതു' ചെയ്യാത്തവര്‍ 'ജാഹിലിയ്യാ മരണം
വരിക്കു'മെന്ന യാതൊരു ധാരണയും ഞങ്ങളുടെ ഹൃദയത്തിലില്ല.

- സത്യസാക്ഷ്യം - സയ്യിദ്‌ മൌദൂദി


സങ്കല്‍പ്പത്തിലെ വീട് 
അള്ളാഹു മനുഷ്യര്‍ക്ക് ഇറക്കിത്തന്ന ദീനായ ഇസ്ലാമിന് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ട്. ഒന്ന് മനുഷ്യരുടെ പരലോക ജീവിതം സമാധാന പൂര്‍ണമായിരിക്കുക. മനുഷ്യരുടെ ഇഹലോക ജീവിതം സമാധാന പൂര്‍ണമായിരിക്കുക. ലോകത്ത് സമാധാനം പുലരനമെങ്കില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അഥവാ ഇസ്ലാമിക നിയമങ്ങള്‍ പ്രയോഗത്തില്‍ വരുക തന്നെ വേണം. അതില്‍ ജമാലിനും ഷാഫിക്കും സംശയമുണ്ടോ? അത് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കാത്ത മുജാഹിടുകളെ സംബന്ധിച്ചെടത്തോളം അത് സാങ്കല്‍പ്പികം തന്നെ. എന്നാല്‍ അത് പ്രയോഗത്തില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജമാ-അത്തുകാരെ സംബന്ധിച്ചെടത്തോളം അത് സാങ്കല്പ്പികമല്ല.

ഉദാഹരണം പറഞ്ഞാല്‍. ജമാലിന്റെയും അശ്രഫിന്റെയും കയ്യില്‍ ഒരു വീടിന്റെ ഓരോ പ്ലാനും ഉണ്ട്. ജമാല്‍ അത് അങ്ങനെ തന്നെ വെച്ചു കൊണ്ടിരിക്കുന്നു. വീട് ഉണ്ടാക്കാനുള്ള യാതൊരു ഒരുക്കങ്ങളും അദ്ദേഹം നടത്തുന്നില്ല. അത് സാങ്കല്‍പ്പികം തന്നെ.

എന്നാല്‍ അഷ്‌റഫ്‌ അതിനു ആവശ്യമായ സ്ഥലം എടുക്കുന്നു. അതിനു വേണ്ട സാമഗ്രികള്‍ ഒരുക്കിക്കൂട്ടുന്നു. ജോലിക്കാരെ കണ്ടെത്തുന്നു. അദ്ദേഹം വീട് നിര്‍മ്മിക്കാനും പൂര്‍ത്തിയാക്കാനും ഉള്ള പണിയില്‍ വ്യാപ്രിതന്‍ ആണ്. ഇവിടെ അദ്ദേഹത്തിന്റെ വീട് വെറും സാങ്കല്‍പ്പികം അല്ല. കാരണം അദ്ദേഹം അതിന്റെ പണിയില്‍ തന്നെയാണ്.

ലോകത്തിലെ ഏറ്റവും നല്ല ഒരു വീടായ ഇസ്ലാമിക ഭരണത്തിനു നേടി "ശ്രമിക്കാന്‍" സാഹചര്യം ഉണ്ടായിരിക്കെ അതിനു ശ്രമിക്കാതെ, പൊളിഞ്ഞു പോകുന്ന ചെറ്റക്കുടില്‍ ആയ അനിസ്ലാമിക ഭരണം നടപ്പിലാക്കാന്‍ അധ്വാനിച്ചു കൊണ്ടിരിക്കുന്ന മുജാഹിടുകളുടെ ദീന്‍ ആണ് സാങ്കല്‍പ്പിക വീട്. അല്ലാതെ ഇസ്ലാമിക ഭരണമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ അല്ലാഹുവിന്റെ വ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജമാ-അത്തെ ഇസ്ലാമിയുടെത് അല്ല.



ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം 

please check this link http://www.youtube.com/watch?v=QxxrLteNr3g
കണ്കുളിര്‍മ്മ അനുഭവപ്പെടുന്നു, നിങ്ങള്‍ക്കോ ?



മുസ്‌ലിം സംഘടനകളില്‍ ജമാഅത്ത് മാത്രമെ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നുള്ളൂ. വിവിധ രാഷ്ട്രീയ പാര്‍ടികളില്‍ ചേര്‍ന്ന് അതുവഴി രാഷ്ട്രീയത്തില്‍ ഇടപെടുന്ന രീതിയാണ്‌ കെ എന്‍ എം അറ്റക്കമുള്ള മറ്റു സംഘടനകള്‍ അനുവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ മുജാഹിദു സംഘടന നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടു തുടങിയിരിക്കുന്നു.
ഒരു പക്ഷേ ജമാഅത്തു ചെയ്ത പോലെ ഇതര പൊതു പ്രവര്‍ത്തകരുമായി ചേര്‍ന്ന് പുതിയ പാര്‍ടി രൂപീകരിച്ചോ അല്ലെങ്കില്‍ തനിച്ചോ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.


ഇബാദത്തും അനുസരണവും..

ജിന്ന് സിഹ്രു വാദയില്‍പെട്ട് ഇരുട്ടില്‍ തപ്പുന്നത് മുജാഹിദു നേതൃത്വമാണെന്നു ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്.അനുസരണ ശിര്‍ക്കെന്ന ശരിക്ക് ഇല്ലെന്നാണോ താങ്കള്‍ പറയുന്നത്.ഇന്ത്യ ഗവേര്‍ന്മേണ്ട് തഗൂത് തന്നെയാണെന്ന് ഉമര്‍ മൌലവി തന്നെ പറഞ്ഞതല്ലേ . ഇബാദത്തിനു അനുസരനമെന്നും അര്‍ഥം ഉണ്ട് എന്ന് പറഞ്ഞതിന്റെപെരില്‍ കഴിഞ്ഞ നാല്‍പതു വര്‍ഷമായി മൌദീദി സഹിബിനെയും ജമാഅത്തെ ഇസ്ലാമിയും വിമര്‍ശിച്ചു നടന്ന നിങ്ങള്‍ തന്നെ ഇപ്പോള്‍ ഇബാദത്തിനു അനുസരനമെന്നു അര്‍ത്ഥമുണ്ടെന്ന് സമ്മതിച്ചില്ലേ.ആര്‍ക്കും തെറ്റുപറ്റാം എങ്കിലും അതിന്റെപേരില്‍ ഒരു പശ്ചാത്താപ മനസ്തിതിയെങ്കിലും നിങ്ങള്‍ക്കുണ്ടയോ.ഇബാദത്തിനു അനുസരണം എന്ന അര്‍ഥം ഉണ്ടെന്നു പ്രാമാണികരായ മുഫസ്സിരുകളെയും സലഫും ഖലഫും ആയ പണ്ടിതന്മാരെയും ഉദ്ദരിച്ചുകൊണ്ട്‌ ജമാഅത്തെ ഇസ്ലാമി തെളിയിച്ചപ്പോള്‍ നില്കക്കള്ളിയില്ലാത്തത് കൊണ്ട് നിങ്ങള്ക്ക് അന്ഗീകരിക്കേണ്ടി വന്നതാണല്ലോ.അല്‍ ഹമ്ദുലില്ലഹ്.എകാടിപത്യതെക്കളും രാജതിപത്യതെക്കളും സര്വധിപത്യതെക്കളും ജനാധിപത്യമാണ് അന്ഗീകരിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് തെറ്റാവുക.എന്നാല്‍ ജനതിപത്യതിന്റെ താത്വിക അടിത്തറ തൌഹീടിന്നു വിരുദ്ദമയതുകൊണ്ട് അതിനെയാണ് ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നത്.ജനതിപത്യതിന്റെ സാഹചര്യം ഉപയോഗപ്പെടുത്തികൊണ്ട് നിയമ നിര്മാനത്തിനുള്ള പരമതികാരം അല്ലാഹുവിനു മാത്രമാണെന്ന് ഊന്നി പറഞ്ഞുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതി മാറ്റത്തിനുവേണ്ടി സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്യുന്നത്.എന്നാല്‍ നിങ്ങളാവട്ടെ മതം രാഷ്ട്രിയത്തില്‍ ഇടപെടാന്‍ പാടില്ല എന്ന അനിസ്ലാമിക വാദം ഉന്നയിച്ചുകൊണ്ട് അനിസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്ന വിത്യസ്തങ്ങളായ ഭൌദിക രാഷ്ട്രിയ പാര്‍ട്ടിയില്‍ മംബെര്‍മരായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രസ്ഥാന ഇറക്കുകയാണ്‌ ചെയ്തത്.അപ്പോള്‍ ആരുടെ വാദമാണ് വിതന്ട വാദം.വോട്ടു ചെയ്യല്‍ ശിര്‍കാണെന്ന് ജമാഅത് എവിടെയാണ് പറഞ്ഞിട്ടുള്ളത്.ജനാതിപത്യ മാര്‍ഗം സ്വീകരിച്ചുകൊണ്ട് സഹകരിക്കുന്നവരെ കൂട്ടുപിടിച്ചുകൊണ്ട് നമ്മുടെ നേതൃത്വത്തിന്‍ കീഴില്‍ നന്മ പ്രചരിപ്പിക്കാനും തിന്മ വിപാടനം ചെയ്യാനും സങ്കടിച്ചു പ്രവര്‍ത്തിക്കാന്‍ പര്ടിയുണ്ടാക്കിയത് തെറ്റാണോ. ജനങ്ങളെ ചൂഷണം ചെയ്യുന്ന അഴിമതിയും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കള്ള് ചൂതാട്ടം ലോട്ടറി വ്യഭിചാരം പലിശ മുതലായ വന്‍ തിന്മകള്‍ നിയമപരമായി പസ്സക്കിയെടുക്കുന്ന വിത്യസ്തങ്ങളായ രാഷ്ട്രിയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രസ്തവനയിരക്കലാണോ ദീന്‍.