2016, ജൂലൈ 7, വ്യാഴാഴ്‌ച

എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് പറഞ്ഞിട്ടില്ല, ബിന്‍ലാദനെ ന്യായീകരിച്ചിട്ടില്ല സാകിര്‍ നായിക്

എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. ധാക്ക റസ്‌റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തിനിടെ സൈന്യം വെടിവെച്ചുകൊന്ന ഭീകരരായ നിബ്രാസ് ഇസ്ലാം, റോഹന്‍ ഇംതിയാസ് എന്നിവര്‍ സാകിര്‍ നായിക്കിന്‍റെ ആശയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാകിര്‍ നായികിന്റെ വിശദീകരണം. 
താന്‍ ഏതെങ്കിലും പ്രസംഗത്തില്‍ അല്‍ഖാ ഇദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ അനുകൂലിച്ചിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യാജ വ്യാജ വീഡിയോയാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്നും സാകിര്‍ നായിക് പറഞ്ഞു. 'ഒരു മനുഷ്യനേയും മുസ്ലീങ്ങള്‍ ഭയപ്പെടുത്തരുത്. എന്റെ പേരില്‍ പ്രചരിപ്പിച്ചത് വ്യാജവിവരങ്ങളാണ്. സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ ഭീകരവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ പേരില്‍ പ്രചരിക്കുന്ന ബിന്‍ലാദനെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ വ്യാജമാണ് 'സാകിര്‍ നായിക് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 
ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വധിച്ചാല്‍ അത് മൊത്തം മാനവികതയുടെ കൊലപാതകമാണ്. ഒരു മനുഷ്യനെ കൊലപാതകത്തില്‍ നിന്നും മറ്റൊരാള്‍ രക്ഷിച്ചാല്‍ മാനവികതയെ രക്ഷിക്കുന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‌‍‍ അഞ്ചാം അധ്യായത്തില്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ പറയുന്നതിലെ പകുതികാര്യങ്ങള്‍ പോലും പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തതെന്ന് അറിയില്ല. ഒരു കള്ളന് പൊലീസ് ഭീകരനായി തോന്നാമെന്നും സാമൂഹ്യവിരുദ്ധമായ രീതികള്‍ക്കെതിരെ ജനങ്ങള്‍ തീവ്രവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ എന്റെ വാക്കുകളെ വളച്ചൊടിക്കുന്നത് ശീലമാക്കിയപ്പോള്‍ ഇക്കാര്യം പറയുന്നത് ഞാന്‍ നിര്‍ത്തുകയും ചെയ്‌തെന്ന് സാകിര്‍ നായിക് പറഞ്ഞു. 
ഉസാമ ബിന്‍ലാദനെ എനിക്കറിയില്ല. പിന്നെ എനിക്കെങ്ങനെ അയാളെക്കുറിച്ച് പറയാനാകും. ബിന്‍ലാദനെക്കുറിച്ച് അഭിപ്രായം പറയാനാകില്ലെന്ന് പറഞ്ഞാല്‍ അയാളെ അനുകൂലിക്കുകയാണെന്ന് പറയുന്നതെങ്ങനെയെന്നും സാകിര്‍ നായിക് ചോദിക്കുന്നു. വ്യക്തമായ അറിവില്ലാതെ മൂന്നാമതൊരാളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് ഖുറാന്‍ പറയുന്നുണ്ടെന്നും സാകിര്‍ നായിക് പറയുന്നു. 
പലരാജ്യങ്ങളും തനിക്ക് നിരോധം ഏര്‍പ്പെടുത്തുന്നിതിന് പിന്നില്‍ ഹിന്ദു മത മൗലികവാദികളാണെന്നും സാകിര്‍ ആരോപിക്കുന്നു. ഫേസ്ബുക്കില്‍ അടക്കം തന്റെ നാലിലൊന്ന് ഫോളോവേഴ്‌സ് ഹിന്ദുവിശ്വാസികളാണ്. പ്രഭാഷണം കേള്‍ക്കാന്‍ വരുന്നവരില്‍ നാലിലൊന്നും ഹിന്ദുക്കളാണ്. പ്രഭാഷണത്തിനൊടുവില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ഹിന്ദു സഹോദരങ്ങളാണ് മുന്നില്‍. അവരുടെ സംശയങ്ങള്‍ ഞാന്‍ പരിഹരിക്കുന്നതോടെ അവര്‍ക്ക് ഇസ്ലാമിനെക്കുറിച്ചുള്ള മതിപ്പ് വര്‍ധിക്കുകയാണ്. ഇത് ഒരു വിഭാഗം മതമൗലികവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്ന് വേണം കരുതാനെന്നും സാകിര്‍ നായിക് പറഞ്ഞു.(കടപ്പാട്  മീഡിയ വണ്‍)

നാട്ടില്‍ ഒരു കൊല നടന്നു. അവസാനം പിടി കൂടിയത് നാരങ്ങ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്ന സൈതുക്കയെയും. കാരണം കൊലപാതകി മദ്യപിക്കുമ്പോള്‍ ഒപ്പം തൊട്ടു കൂട്ടിയത് സൈതുക്കയുടെ അച്ചാര്‍ ആയിരുന്നു എന്നതാണ് കണ്ടെത്തല്‍.
സാക്കിര്‍ നായിക്കിന്റെ വിഷയവും അത് തന്നെ. അദ്ദേഹം നടത്തുന്ന ഇസ്ലാമിക പ്രബോധനം പരസ്യമാണ്. അതിലെ തെറ്റും ശരിയും മനസ്സിലാവാന്‍ ഒരു കുറ്റവാളിയുടെ ഫേസ്ബുക്ക് വാള്‍ നോക്കേണ്ട കാര്യമില്ല തന്നെ. അല്ലാതെയും അത് പരിശോധിക്കാം. ഇസ്ലാമിനെ ഏതു രീതിയില്‍ പ്രബോധനം നടത്തണം എന്നത് ഓരോരുത്തരുടെ വിഷയമാണ്. എങ്ങിനെ പറഞ്ഞാലും ഉള്ളതെ പറയാവൂ എന്നത് മാത്രമാണ് ഇസ്ലാമിന്റെ നിലപാട്. അതില്‍ യുക്തി വേണം സദുപദേശം വേണം ഇത് രണ്ടും നഷ്ടമായാല്‍ പലപ്പോഴും ഉദ്ദേശം നടക്കാതെ വരും. സാക്കിര്‍ നായിക് അവര്‍കള്‍ നേര്‍ക്ക്‌ നേരെ സംവദിക്കുന്ന ആളാണ്‌. എഴുത്തും നേര്‍ക്ക്‌ നേരെയുള്ള സംവാദവും വ്യത്യസ്തമാണു. അപ്പോള്‍ ഉണ്ടാകുന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. അപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ അവസ്ഥയോട് താദാത്മ്യം പ്രാപിക്കുന്ന സന്ദര്‍ഭം വന്നേക്കാം. പക്ഷെ അദ്ദേഹം പ്രചരിപ്പിക്കുന്നത് തീവ്രവാദമാണ് എന്നത് പച്ചക്കള്ളം മാത്രമാണ്.
സംഘ പരിവാര്‍ സാക്കിര്‍ നായിക്കില്‍ ഒരു ശത്രുവിനെ കാണുക എന്നത് അത്ഭുതമുള്ള കാര്യമല്ല. സംവാദ സ്വഭാവം നഷ്ടമായാല്‍ പിന്നെ ഭീഷണിയുടെ കാലമാണ്. തീവ്രവാദം എന്നത് മുസ്ലിം സമൂഹം ഭയക്കുന്ന നാമമാണ്. അത് കൃത്യമായി മനസ്സിലാക്കി എന്നതാണു സംഘ പരിവാര്‍ വിജയവും. എല്ലാ ശബ്ദവും തനിക്കെതിരാന് എന്നത് ഒരു വിഭാഗത്തിന്റെ ലക്ഷണമായി ഖുര്‍ആന്‍ പറയന്നു. ഇസ്ലാമിന്റെ എല്ലാ ശബ്ദവും അങ്ങിനെയാണ് ഹസീനാക്ക് എതിരാവുന്നത്. പണ്ടെങ്ങോ ഉണ്ടെന്നു പറഞ്ഞ ഭീകരതുടെ പേരില്‍ അവര്‍ പലരെയും തൂക്കിലേറ്റി. അപ്പോള്‍ നാട്ടിലെ സലഫികള്‍ ഊരി ചിരിച്ചു. പണ്ട് ഇന്ദിരാഗാന്ധിയുടെ കൈക്ക് ശക്തി നല്‍കാന്‍ കഅബയുടെ കില്ല പിടിച്ചു പ്രാര്‍ഥിച്ചു എന്ന് പറയപ്പെടുന്ന സലഫി പണ്ഡിതന്‍ ഒരു പ്രതീകമാണ്. ഇപ്പോള്‍ അവരും തീവ്രവാദിയെന്നു ഹസീന പറയുന്നു. മുസ്ലിം എന്നതിലപ്പുരം ഇസ്ലാം മുഖ്യ ശത്രുവായാല്‍ ആര്‍ക്കും എന്തും പറയാം. അതാണു സാക്കിര്‍ നായിക്ക് വിഷയത്തിലും നടക്കുന്നതും.
ദര്‍ഗയും സൂഫിയുമാണ് ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ എന്നതാണു പല വിഡ്ഢികളായ വിവരമുള്ളവര്‍ മനസ്സിലാക്കിയത്. സൂഫി എന്ന പേരിനോട് നമുക്ക് എതിര്‍പ്പില്ല. സൂഫി എന്ന ആചാരത്തെയാണു നാം എതിര്‍ക്കുന്നതും. സാക്കിര്‍ നായിക്ക് വഹാബി എന്നത് മാത്രമാകില്ല പലരുടെയും എതിര്‍പ്പിനു കാരണം. അധെഹം പറയുന്ന ഇസ്ലാം പൌരോഹിത്യത്തെ എതിര്‍ക്കുന്നു എന്നത് തന്നെ. അപ്പോള്‍ ജൂതരും മോഡിയും സംഘ പരിവാറും പൌരോഹിത്യവും ഒന്നിച്ചു എതിര്‍ത്താല്‍ അത് ഒരു ചരിത്ര ആവര്‍ത്തനം മാത്രം. പ്രവാചകനെ ഖന്ദക്കില്‍ നേരിട്ട ആ സഖ്യസേന ഇപ്പോഴും സജീവമാണു. സഖ്യസേനയെ കണ്ടപ്പോള്‍ പ്രവാചക അന്നുയായികള്‍ പറഞ്ഞ വാക്കുകള്‍ നാമും പറയും. ഇസ്ലാം എന്നും ശത്രുവിന്റെ ഉറക്കം കെടുത്തും. പുരോഹിതരുടെയും.
സൈതുക്കയുടെ അച്ചാര്‍ കട പൂട്ടിക്കണം എന്നതായി പിന്നെ വിധി. കാരണം നാട്ടില്‍ നടക്കുന്ന എല്ലാ കൊലയുടെയും പിന്നില്‍ ആ അച്ചാര്‍ എന്നതായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
Abdussamad Andathode

അഭിപ്രായങ്ങളൊന്നുമില്ല: