2016, ജൂൺ 30, വ്യാഴാഴ്‌ച

മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി


ന്യൂഡല്‍ഹി: അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി. രോഗബാധിതയായ ഉമ്മയെ കാണാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. അതേസമയം, കേരളത്തിലേക്ക് പോകാനുള്ള അനുമതി എത്ര ദിവസത്തേക്ക് എന്നുള്ളത് വിചാരണാകോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും ഉമ്മയുടെ രോഗവിവരങ്ങള്‍ രേഖാ മൂലം കോടതിയെ അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.
നേരത്തെ മഅ്ദനിയുടെ അപേക്ഷ പരിഗണിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു കര്‍ണാടകയുടെ വാദം.

2016, ജൂൺ 16, വ്യാഴാഴ്‌ച

ജിഷയുടെ കൊലപാതകി

ജിഷയുടെ കൊലപാതകി എന്ന പേരിൽ ആരെ അറസ്റ്റ് ചെയ്താലും ചില കാര്യങ്ങൾ കൂടി വ്യക്തമാക്കിയാലേ വിശ്വസനീയമാവുകയുള്ളൂ :---!!?
1. രാത്രി 8.15ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് പോലും അനുവദിക്കാതെ അന്നു തന്നെ രാത്രി 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിന് .....? (ആലപ്പുഴ നിന്നും പെരുമ്പാവൂരിൽ മൃതദേഹം എത്തിക്കാൻ വെറും 1.15 മണിക്കൂറേ എടുത്തുള്ളൂ എന്നതും ശ്രദ്ധിക്കുക )
2. വൈകിട്ട് 5 മണി കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്കരിക്കാൻ പാടില്ലെന്ന് ടി ശ്മശാനത്തിൽ നിയമം/ കീഴ്വഴക്കം ഉള്ളപ്പോൾ ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30-ന് ദഹിപ്പിക്കാൻ സ്ഥലം CI നിർബസം പിടിച്ചത് എന്തിന് ...?
3 . സ്വന്തം തൊഴിലിനും തുടർ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താൻ പോലീസിന് ധൈര്യം കൊടുത്ത ഉന്നതൻ ആര് ...?
4. ഇത്തരം കേസുകളിൽ മൃതദേഹം ദഹിപ്പിക്കാൻ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോൾ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് ...?
5. സംഭവം നടന്ന ഉടനേ തന്നെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതിന് പകരം ടി നടപടി 5 ദിവസം വൈകിപ്പിച്ച് തെളിവുകൾ നശിക്കാൻ പോലീസ് അവസരമൊരുക്കിയത് എന്തുകൊണ്ട് ...?
6. സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാൻ അനുവദിക്കാതെ പോലീസ് കസ്റ്റഡി ക്ക് തുല്യമായ ആശുപത്രി തടങ്കലിൽ സൂക്ഷിക്കുന്നത് എന്തുകൊണ്ട് ...?
7. പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി എന്ന രീതിയിൽ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കുവാൻ അവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പരസ്യപ്പെടുത്തിയത് എന്തുകൊണ് ...?
8. ഇത്തരം കേസുകളുടെ FIR തയ്യാറാക്കുന്ന സമയത്ത് സന്നിഹിതരാകേണ്ടുന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ പോലീസ് തനിച്ച് FIR തയ്യാറാക്കിയത് എന്തുകൊണ്ട് ...?
9. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതി ആരായിരുന്നാലും മേൽനടപടികളെ സ്വാധീനിക്കാൻ തക്ക ഇടപെടൽ നടത്താൻ അയാൾക്കുള്ള ഉന്നത ബസവും സ്വാധീനവും എന്താണ് ...?
10. ടി കേസ് ഇത്രമേൽ ബോധപൂർവമായ അലസതയോടെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല ....?
11. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ശ്രീ.ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം DNA test എന്ന ലളിതമായ നടപടിക്ക് വിധേയനാകാൻ ശ്രീരീ.P.P.തങ്കച്ചൻ തയ്യാറാകാത്തത് എന്തുകൊണ്ട് ...? (DNA test ൽ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ മാനനഷ്ടക്കേസിന് അത് കൂടുതൽ ബലമല്ലേ )
ടി വിഷയങ്ങൾ വ്യക്തമാക്കാതെ ഏതെങ്കിലും ഒരു കോന്തനെ പ്രതി എന്നും പറഞ്ഞ് എഴുന്നള്ളിച്ചുകൊണ്ടു വന്നാൽ വിശ്വസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല............!!!!!
(കടപ്പാട്)