2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച

എം.എം അക്ബര്‍

Image may contain: 1 person, text
അക്ബറിന്  മഅദനിയുടെ  ഗതി വരരുത് 
..........................................................
എം.എം അക്​ബറി​െൻറ അതേ നാട്ടുകാരനായ സകരിയയെ ഇതുപോലെ വളരെ നല്ല പെരുമാറ്റത്തോടെയാണ്​ കേരള പോലീസ്​ തിരൂർഫോറിൻ ബസാറിൽ നിന്ന്​ കർണാടക പോലീസി​നെ ഏൽപിച്ചത്​. കാണാതായ പൊന്നുമോനെ ബംഗളൂരു സ്​ഫോടനക്കേസിൽ പ്രതിയാക്കിയ വാർത്തയാണ്​ ഉമ്മ പിന്നീടറിയുന്നത്​.
അതേ കാലത്താണ്​​ കശ്​മീർ റിക്രൂട്ട്​മെൻറ്​ കേസിലെ പ്രതി സൈനുദ്ദീനെ തെരഞ്ഞെുചെന്ന പോലീസ്​ ഒന്നുമറിയാത്ത മകനെ കരുവാങ്കല്ലിൽ മീൻവാങ്ങാൻ പുള്ളിത്തുണിയുടുത്തുവന്നിടത്ത്​ നിന്ന്​ വളരെ നല്ല പെരുമാറ്റത്തോടെ കൂട്ടി​ക്കൊണ്ടുപോയി കർണാടകപോലീസിന്​ കൊടുത്തത്​. രണ്ടാം നാളിൽ ആപുള്ളിത്തുണിക്കാരൻ പയ്യ​െൻറ തലയിലും രണ്ട്​ തുളയിട്ട കറുത്ത തുണി മൂടിയ ഭീകര ചിത്രമാണ്​ വീട്ടുകാരും നാട്ടുകാരും കാണുന്നത്​.

ഏതാനും നാളുകൾക്ക്​ മുമ്പാണ്​ കൊടിഞ്ഞിയിലെ ശു​െഎബിനെ ഇത്​ പോലെ വിമാനത്താവളത്തിൽ നിന്ന്​ പിടികൂടി വളരെ നല്ല പെരുമാറ്റത്തോടെ കേരള പോലീസ്​ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ട​ുവന്നത്​. കോടതി തന്നെ അവസാനിപ്പിച്ച കൂമൻ കല്ല്​ കേസിൽ പ്രതിയാക്കാൻ പറ്റില്ലെന്ന്​ കണ്ടതോടെ മോദിയുടെ ഗുജറാത്തിലെ പോലീസിനെ ഏൽപിച്ച്​ മുപ്പതോളം കേസുകളിലാണ്​ പ്രതിയാക്കിയത്​.

കോഴിക്കോട്ട്​ മത സ്​പർധയുണ്ടാക്കുന്ന ​പ്രസംഗം നടത്തിയെന്ന്​ പറഞായിരുന്നു മഅ്​ദനിയെ ആദ്യം അറസ്​റ്റ്​ ചെയ്​തത്​. പിന്നീട്​ കേരള പോലീസ്​ തമിഴനാട്​ പോലീസിന്​ കൊടുക്കുകയായിരുന്നു. അതിൽ ഒമ്പതര കൊല്ലം ജയിലിൽ കിടന്ന്​ തിരിച്ചുവന്നപ്പോൾ പിന്നെയും പിടിക്കാൻ കേരളപോലീസ്​ തുഴഞ്ഞുനോക്കിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോഴാണ്​ കർണാടക പോലീസിനെ ഏൽപിക്കുന്നതും കാണാത്ത ഇഞ്ചിത്തോട്ടത്തിലെ സ്​ഫോടന ഗൂഢാലോചനക്ക്​ തടങ്കലിലാക്കുന്നതും.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഒാഫീസർ പരാതിക്കാരനായ പ്രസാധകരും പുസ്​തക വിതരണക്കാരും അറസ്​റ്റിലായ വിവാദ പാഠപുസ്​തകത്തിലെ മതസ്​പർധ പരാമർശം ​ചോദ്യം ചെയ്യാൻ മാത്രം കേരള പോലീസിന്​ എം.എം അക്​ബറിനെ അഞ്ച്​ ദിവസം കസ്​റ്റഡിയിൽ എന്തിനായിരിക്കും എന്ന ആശങ്ക ഇത്​ കൊണ്ടാണുണ്ടാകുന്നത്​. വളരെ നല്ല നിലയിലാണ്​ പോലീസ്​ പെരുമാറിയതെന്ന ആത്​മവിശ്വാസത്തിലാണ്​ അദ്ദേഹവും കുടുംബവും അനുയായികളും എന്നതിനാൽ അത്​ പോലെ ആക​െട്ടയെന്ന്​ പ്രാർഥിക്കുന്നു.
മതസ്​പർധ വളർത്തി ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിക്കാത്ത, രാജ്യം വിടാത്ത താ​െഴ പതിച്ച നോട്ടീസിലുള്ളവരോടും കേരളപോലീസ്​ വളരെ നല്ല നിലയിൽ പെരുമാറി അവരുടെ അറസ്​റ്റും അഞ്ച്​ ദിവസത്തെ കസ്​റ്റഡിയും സാധ്യമാക്കി തുല്യനീതി ഉറപ്പുവരുത്ത​ുമെന്ന്​ പ്രത്യാശിക്കുന്നു.
(കടപ്പാട് )

Image may contain: text
കടപ്പാട്

Image may contain: 3 people, people smiling, beard and text

സഖാക്കളെ , നിങള്‍ക്ക് ബംഗാളി ചുവപ്പന്‍ മോങലുകള്‍ തര്‍ജ്ജുമ ചെയ്തു ഉരുവിടാന്‍ സമയമായിരിക്കുന്നു....!
-----------------------------------------------------------
---------
എം.എം.അക്ബർ ലുക്ക് ഔട്ട് നോട്ടീസ് കൊടുത്ത് പിടികൂടാൻ മാത്രം കൊടും കുറ്റവാളിയാണോ?
പാഠപുസ്തകത്തിലെ പരാമർശ വിഷയത്തിൽ MM അക്ബറും സ്ഥാപനത്തിലെ മുസ്ലിംങ്ങളല്ലാത്തവർ അടക്കം അധ്യാപകരും വളരെ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. പീസ് സ്ക്കൂൾ എല്ലാ മത വിശ്വാസികളും പഠിക്കുന്ന ബഹുസ്വര സ്ഥാപനമാണെന്ന് അവർ വിശദമാക്കി.
ആ പാഠഭാഗങ്ങൾ സിലബസിൽ ഇല്ലെന്നും അത് പഠിപ്പിക്കുന്നില്ലെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.അവസാനം പുസ്തകം തന്നെ ഒഴിവാക്കി.
ഇവിടെ പലരും നടത്തിയ വർഗീയ പ്രസംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ഏഴയലത്ത് പോലും വെക്കാൻ ആ രണ്ടാം ക്ലാസ് പുസ്തകത്തിലെ പരാമർശങ്ങളിൽ മതസ്പർദ്ധയില്ല.
അപക്വമായ പാഠഭാഗങ്ങൾ എന്ന് പറയാവുന്ന അതു പോലും അവർ ഒഴിവാക്കിയതുമാണ്.
എന്നിട്ട് ഇല്ലാത്ത വാദങ്ങൾ മെനഞ്ഞെടുത്ത് അത് വീണ്ടും വീണ്ടും പറഞ്ഞ് സ്ക്കൂളിനെതിരെ നടപടി....
ഡയറക്ടറെ കൊടും കുറ്റവാളിയാക്കൽ ...
ആരെയൊക്കെയോ പ്രീതിപ്പെടുത്താനായി
വളഞ്ഞിട്ട് പിടിക്കൽ...
ഇതിനേക്കാൾ ഗൗരവത്തിൽ സ്പർദ്ധയുണ്ടാക്കിയവർ, വനിതകളെ പോലും അവഹേളിച്ചവർ, വർഗീയവിദ്വേഷം പ്രസംഗിച്ചർ, ഇന്നും പ്രസംഗിക്കുന്നവർ, പന്നിപ്പേറ് പ്രസംഗം നടത്തിയവർ .... ഇതേ വകുപ്പ് ബാധകമാക്കപ്പെട്ടവർ......
പെൺകുട്ടികളെ വരെ അന്യായ തടങ്കലിലിട്ട
ഘർ വാപസി കേന്ദ്രങ്ങൾ, ഫൈസൽ വധ ഗൂഢാലോചനക്ക് കേന്ദ്രമായ സ്ഥാപനങ്ങൾ എല്ലാം സ്വൈരവിഹാരം നടത്തുമ്പോഴാണിത് എന്ന് കൂടി നാം ഓർക്കണം!
അതിനാൽ ശക്തിയായി തന്നെ പറയുന്നു,
ഇത് അന്യായമാണ്, അനീതിയാണ്,
ഇരട്ടത്താപ്പാണ്
ഇതനുവദിക്കാൻ മനസാക്ഷിയുള്ളവർക്കാവില്ല..
ഭരണഘടനാ ദത്തമായ ആശയപ്രചാരണാവകാശം നിഷേധിക്കാൻ ശ്രമിക്കുന്ന ദു:ശ്ശക്തികളുടെ ഈ ഗൂഢാലോചന കേരള ജനത തിരിച്ചറിഞ്ഞേ മതിയാവൂ...
ഈ അനീതിയുടെ വിളയാട്ടത്തിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യ പോരാട്ട വഴിയിൽ
ഭരണഘടനാവകാശങ്ങൾക്കായി നാം രംഗത്തിറങ്ങേണ്ട കാലം സമാഗതമായിരിക്കുന്നു.
ആർക്കോ വേണ്ടി ആരെയൊക്കെയോ ഉപദേശികളാക്കി അനീതിയും ഇരട്ട താപ്പുമായി മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽ ഒന്നേ പറയാനുള്ളൂ....
ബംഗാളി ഭാഷയിൽ ഇന്ന് കേൾക്കുന്ന ആ ചുവപ്പൻ മോങ്ങലുകളുണ്ടല്ലോ
അതിന്റെ മലയാള തർജമ ഉരുവിട്ടു പഠിക്കാൻ സഖാക്കളെ നിങ്ങൾക്ക് സമയമായിരിക്കുന്നു.

MI Rasheed Master



ചില നേരത്ത് ഈ ഇടതന്മാര്‍  കൂര്‍ക്കം വലിച്ചുറങ്ങാന്‍ മിടുക്കന്മാരാണ് ...താ  കണ്ടില്ലേ ..

Image may contain: 9 people, people sitting




2018, ഫെബ്രുവരി 13, ചൊവ്വാഴ്ച

മീഡിയ വണ്‍


Image may contain: text

വെള്ളിമാട് കുന്നിലെ വെള്ളി വെളിച്ചം വെള്ളിപറമ്പില്‍ നിന്നും വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷം തികയുന്നു. "മലയാള ടെലിവിഷൻ മുമ്പത്തെ പോലെ ആയിരിക്കില്ല" എന്ന തലക്കെട്ടോട് കൂടി,
മാധ്യമം കുടുംബത്തിൽ നിന്നും 2013 ഫെബ്രുവരി 10 നാണ് "മീഡിയവണ്‍'' പിറവിയെടുത്തു. കേവലം 5 വർഷം കൊണ്ട് നേരുള്ള വാര്‍ത്തയും നന്മ നിറഞ്ഞ പരിപാടികളുമായി മീഡിയവണ്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറി.
കോഴിക്കോട്ടെ സ്വപ്‍നനഗരിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി,
മലബാറിന്റെ മണ്ണിൽ നിന്നും പിറവി എടുത്ത ആദ്യ മലയാള ചാനലിന്റെ
സ്വിച്ച് ഓൺ കർമ്മം,
അന്നത്തെ പ്രതിരോധ മന്ത്രി ആയിരുന്ന ബഹു. A K ആന്റണി നിർവഹിച്ചു. അങ്ങനെ 1987 ൽ വെള്ളിമാടുകുന്നിലെ വെള്ളി വെളിച്ചമായി പിറവിയെടുത്ത "മാധ്യമ"ത്തിന്
2013 ഫെബ്രുവരി 10 മറ്റൊരു ചരിത്രദിനമായി മാറി....
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ഒട്ടേറെ സവിശേഷതകളോടെയായിരുന്നു "മീഡിയവൺ" തുടക്കം കുറിച്ചത് , അനുഭവ സമ്പത്ത് ഉള്ളവരെക്കാള്‍ പുതുമുഖങ്ങളായ യുവത്വത്തെ അണി നിരത്തിയും
പ്രേക്ഷകരെ ആകർഷിക്കും വിധം ന്യൂസ്റൂം പാകപ്പെടുത്തിയും ബിഗ് സ്ക്രീനിനു മുന്നില്‍ നിന്ന് വാര്‍ത്ത വായിക്കുന്ന രീതിയും ഒബി വാനിന്റെ സഹായമില്ലാതെ ന്യൂസ് റൂമിനു പുറത്തു നിന്നും തത്സമയ റിപ്പോർട്ടുകൾ നൽകാൻ കഴിയുന്ന സജ്ജീകരണവും മീഡിയവൺ മലയാളക്കരക്ക് പരിചയപ്പെടുത്തി.
നീതി നിഷേധിക്കപ്പെട്ടവരുടെ സമര മുഖങ്ങളിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി, അവഗണിക്കപ്പെടുന്നവര്‍ക്ക് ആശ്രയമായി, കൈ നീട്ടുന്നവര്‍കക് സഹായ ഹസ്തമായി, ശശിയേട്ടനെപോലെയുള്ളവര്‍ക്ക് സഹായമായി, യുവ സംരംഭകര്‍കക് പ്രോത്സാഹനമായി, ചൂഷകര്‍ക്ക് മുന്നറിപ്പായി ഇന്നും മീഡിയവൺ ഉണ്ട്.
അങ്ങനെ 5 വർഷം കടന്നു പോയി ഇത്രയും കാലത്തിനിടക്കു ഒട്ടേറെ വിമർശനങ്ങളുണ്ടായി.. സ്വാഭാവികം. തെറ്റുകള്‍ തിരുത്തി മുന്നോട്ട് കുതിക്കാനായിരുന്നു ചാനല്‍ ശ്രമിച്ചത്. ലോ അക്കാദമി സമരത്തെ തുടക്കത്തിൽ മറ്റ് മാധ്യമങ്ങൾ അവഗണിച്ചപ്പോൾ, അതിന് അർഹമായ പ്രാധാന്യം നൽകി വിഷയത്തിന്റെ ഗൗരവം പൊതു ജനങ്ങളിലേക് എത്തിച്ച് മീഡിയവൺ. ഇ അഹമ്മദ് എം. പി നിര്യാണവുമായി ബന്ധപ്പെട്ട് നിജ സ്ഥിതി പുറത്തെത്തിക്കാന്‍ മുഴു സമയം ലൈവുമായി മീഡിയ വണ്‍ ഉണ്ടായിരുന്നു.
വാർത്തയുടെയും വിനോദത്തിന്റെയും ലോകത്ത് 5 ആണ്ടുകൾ പൂർത്തിയാക്കുക എന്നത് വലിയ സംഭവമേ അല്ല. പക്ഷെ നേരും നന്മയും ഉയർത്തി 4 വർഷങ്ങൾ പൂർത്തിയാക്കി എന്നതാണ് MediaOne നെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ന്യൂനപക്ഷ പിന്നാക്ക അധസ്ഥിത ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന ഒരു ചാനൽ. തിരസ്ക്കരിക്കപ്പെട്ടവരുടെ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, നീതി നിഷേധിക്കപ്പെട്ടവരുടെ സ്വന്തം ചാനലായി മാറാൻ MediaOne ന് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
ഗൾഫ് മേഖലയിൽ സ്വാധീനമുറപ്പിക്കാനും പ്രവാസികളുടെ ശബ്ദമായി മാറാനും സാധിച്ചു എന്നതും അഭിമാനകരമായ നേട്ടം തന്നെ.
കുതിച്ചും കിതച്ചും പൂർത്തിയാക്കുന്ന നാലാണ്ടുകൾ അഭിമാനത്തിന് വക നൽകുന്നതാണ്. താണ്ടാൻ ഇനിയും ദൂരം ഏറെയുണ്ടെന്ന് അറിയുന്നു. വിമർശിച്ചും പ്രോത്സാഹിപ്പിച്ചും വളർത്തിയവരെ ഓർക്കുന്നു. തുടർന്നും പ്രോത്സാഹനങ്ങളും പോരായ്മകളെ ചൂണ്ടിക്കാണിക്കലും വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു. നേരും നന്മയും നേരുന്നു
💙🧡💛💚
*#MediaOnetv #5yearsofexcellence #TruthandVirtue*