2013, ജൂലൈ 22, തിങ്കളാഴ്‌ച

പോലീസ് ഭീകരത




കാതികുടം സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി 
കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ സമര പ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി . ജനകീയ സമരങ്ങളെ തല്ലിയൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും. ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണം ഏല്ലാ പരിധിയും വിട്ടിരിക്കുന്നു. കമ്പനി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം സമരക്കാര്‍ക്ക് നേരെ പോലീസിനെ അഴിച്ചുവിടുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
.

കാതികുടം എന്‍.ജി.ഐ.എല്‍ കമ്പനിക്കെതിരെ

ജനങ്ങള്‍ നടത്തുന്ന അതിജാവന സമരത്തെകുറിച്ച്

സോളിഡാരിറ്റി പുറത്തിറക്കിയ ഡോക്യുമെന്ററി

സിനിമ. സംവിധാനം: സി.ശരത് ചന്ദ്രന്‍,

പി.ബാബുരാജ്
.http://www.youtube.com/watch?
v=373vBauFfp8


2013, ജൂലൈ 5, വെള്ളിയാഴ്‌ച

മതേതര വാദികളുടെ മൌനം ആശ്ചര്യകരം!.

ജനാധി പത്യത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ വിദേശ ഭീകരരുടെ സഹായത്തോടെ കശാപ്പ് ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്‍റെ കാവല്‍കാരായ മതേതര വാദികളുടെ മൌനം ആശ്ചര്യകരം!.