2012, ഏപ്രിൽ 15, ഞായറാഴ്‌ച




തെരഞ്ഞെടുപ്പ്: ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയടക്കം 10 പേര്‍ക്ക് വിലക്ക്

തെരഞ്ഞെടുപ്പ്: ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയടക്കം 10 പേര്‍ക്ക് വിലക്ക്
കൈറോ: പ്രസിഡന്റ് പദവിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്്സരിക്കുന്നതിന് ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി അടക്കം 10 പേരെ ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ഫാറൂഖ് സുല്‍ത്താന്‍ തലവനായ തെരഞ്ഞെടുപ്പ് കമ്മീഷനാണ് 10 പേര്‍ക്ക് അയോഗ്യത കല്‍പിച്ചത്. മുബാറക് ഭരണ കാലത്തെ ചാര സംഘത്തിന്റെ തലവനും മുന്‍ ഉപ പ്രസിഡന്റുമായിരുന്ന ഉമര്‍ സുലൈമാന്‍, ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി ഖൈറാത് അല്‍ ശാതിര്‍, അഭിഭാഷകനും പ്രഭാഷകനുമായ ഹസം അബു ഇസ്മാഈല്‍ തുടങ്ങിയവര്‍ക്കാണ് വിലക്ക്.
അതേസമയം, 10 പേര്‍ക്ക് അയോഗ്യത കല്‍പിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് അയോഗ്യരായവര്‍ക്ക് 48 മണിക്കൂറിനകം അപ്പീല്‍ നല്‍കാം. അതേസമയം, സ്ഥാനാര്‍ഥികള്‍ക്ക് അയോഗ്യത കല്‍പിച്ച നടപടിക്കെതിരെ നിരവധി പേര്‍ പ്രതിഷേധ പ്രകടനം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല: