2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

കമ്മ്യൂണിസ്റ്റുകളുടെ വര്‍ഗീയത തുലയട്ടെ !

കേരളത്തിലെ ഒരു മുസ്ലിം സംഘടനയും സഹകരിക്കുകയോ അടുപ്പിക്കുകയോ ചെയ്യാത്ത സംഘടനയാണ് പഴയ എന്‍.ഡി.എഫ് വളര്‍ന്നുണ്ടായ സംഘടനയും പോഷക സംഘടനകളും.
അവരുടെ കായികമായ ചെറുതും വലുതുമായ എല്ലാ ഓപറേഷനുകളെയും കൃത്യമായ ന്യായങ്ങളോടെ ചെറുത്തു നില്‍ക്കുകയും ബോധവല്‍ക്കരണ ക്യാംപയിനുകള്‍ തന്നെ നടത്തുകയും ചെയ്യുന്നവരാണ് ബാക്കി എല്ലാ മുസ്ലിം സംഘടനകളും.
ഇനി മറുവശം നോക്കിയാല്‍, ഹിന്ദു ഉണരൂ എന്ന് ആഹ്വാനം ചെയ്യുന്ന സംഘപരിവാര്‍ സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ അക്രമങ്ങളെ യോഗക്ഷേമ സഭയോ, എന്‍.എസ്.എസോ, എസ്.എന്‍.ഡി.പി. യോ മറ്റേതെങ്കിലും ഹിന്ദു സംഘടനയോ കണ്ട ഭാവം കാണിക്കാറില്ല.

ഇനിയാണ് ക്രൂരമായ തമാശ. ആദ്യം പറഞ്ഞ എന്‍.ഡി.എഫ് പരിവാറില്‍ നിന്നും ഉണ്ടാവുന്ന ഏതൊരു അക്രമവും “മുസ്ലിം ഭീകരത” എന്നാണു വിളിക്കപ്പെടുക. അതും പോരാതെ, എന്‍.ഡി.എഫ്.പരിവാര്‍ നടത്തുന്ന അക്രമങ്ങളോട് മുസ്ലിംകള്‍ അനുകൂലമാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉത്തരവാദപ്പെട്ട പദവിയില്‍ (ദേശാഭിമാനി രസിടണ്ട് എഡിറ്റര്‍) ഇരിക്കുന്നവര്‍ തന്നെ ഫോട്ടോഷോപ്പ് കൃത്രിമങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ സഹപാഠികളോട് ചിരിക്കുന്നത് വരെ സുടാപ്പികളുടെ ഭീകര ജിഹാദിന്‍റെ ഭാഗമാണെന്നു എഴുതിപ്പിടിപ്പിച്ച് വിഭാഗീയതയും വെറുപ്പും വളര്‍ത്തിയത് ജന്മ ഭൂമിയോ മാതൃഭൂമിയോ അല്ല, ദേശാഭിമാനി ആയിരുന്നു!
എന്നാല്‍ അതേ ദേശാഭിമാനിക്കും സി.പി.എം.നേതാക്കള്‍ക്കും ഹിന്ദുവിനെ ഉണര്‍ത്തുന്നവര്‍ നടത്തുന്ന ഒരക്രമവും ഹൈന്ദവ ഭീകരത ആണെന്ന് പറയാന്‍ തോന്നാറില്ല. ഒരൊറ്റ ഹിന്ദു സംഘടനയും സംഘികളെ ഒറ്റപ്പെടുത്താതിരുന്നിട്ടും സംഘികളുടെത് ഹൈന്ദവ ഭീകരത എന്ന ഇനത്തില്‍ വരില്ല.
സംഘി ഭീകരതയെ ഹൈന്ദവ ഭീകരത എന്ന് വിളിക്കുന്നതില്‍ ഇതുവരെ യോജിപ്പുള്ള ആളായിരുന്നില്ല ഞാന്‍. ഇപ്പോഴും, സംഘിഭീകരതയോട് ഹൈന്ദവ സമൂഹം കാണിക്കുന്ന നിസംഗത നിരന്തരം കണ്ടതിനു ശേഷവും സംഘിഭീകരതയെ ഹൈന്ദവ ഭീകരത എന്ന് വിളിക്കണം എന്ന കൃത്യമായ ഒരു അഭിപ്രായത്തില്‍ ഞാന്‍ എത്തിയിട്ടുമില്ല.
പിന്നെ ഞാന്‍ പറഞ്ഞു വരുന്നത് എന്താണ് എന്നായിരിക്കും വായനക്കാരന്‍ സംശയിക്കുന്നത്. സുടാപ്പി ഭീകരത മുസ്ലിം ഭീകരതയല്ല, ആവുകയാണെങ്കില്‍ അതിന്‍റെ നൂറിരട്ടി ശക്തിയില്‍ സംഘിഭീകരതയെ ഹൈന്ദവ ഭീകരത എന്ന് വിളിക്കാന്‍ കൃത്യമായ ന്യായങ്ങളുണ്ട്. ഇതാണ് സഖാക്കളോട് എനിക്ക് പറയാനുള്ളത്.
മുഹമ്മദ്‌ മഞ്ചേരി 

Image may contain: 2 people, people smiling
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
cpm  വര്‍ഗീയത തുലയട്ടെ 
കപട മതേതരത്തം തുലയട്ടെ !
എവിടെ വെണ്ടക്കാ തലക്കെട്ടിൽ വന്ന ദേശാഭിമാനി വാർത്ത ?
എവിടെ സിദ്ധീക്കിന്റെ പ്രൊഫൈൽ ചിത്രങ്ങൾ ?
എവിടെ ആർ എസ് എസ് കേന്ദ്രങ്ങളിൽ നടത്തിയ റൈഡുകളെ കുറിച്ച വാർത്ത ?
എവിടെ കൊലയാളികളെ അവരുടെ മതത്തോട് ചേർത്തു കെട്ടിയുള്ള തീവ്രവാദ - ഭീകരവാദ പ്രയോഗങ്ങൾ ?
എവിടെ സിദ്ധീക്കിന്റെ ഉമ്മയുടെ കരയുന്ന ചിത്രങ്ങളുള്ള വാർത്തകൾ ?
എവിടെ കേരളം നിറയെ ചുവരെഴുത്തുകൾ ?
ഈ കപട മതേതരത്തം അവസാനിപ്പിക്കുവോളം ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കും .

Image may contain: 2 people

ചില സഖാക്കൾ ഇപ്പോഴും കഥയറിയാതെ ആട്ടം കാണുന്നു 
അഭിമന്യൂ കൊലയുടെ ഒരാഘാതം അബൂബക്കറിൽ കാണുന്നില്ല. രണ്ടും കൊലയാണ്. രണ്ടാമത്തെ കൊലയാണ് കൂടുതൽ പ്രസക്തം. ഒരു സാമൂഹിക തിന്മയെ പ്രതിരോധിക്കാനനുള്ള ശ്രമത്തിലാണ് അബൂബക്കർ കൊല്ലപ്പെട്ടത്. മദ്യ വിലപ്പനയെ ചോദ്യം 
ചെയ്തു എന്നതാണ് പറഞ്ഞു കേൾക്കുന്ന കുറ്റം. മദ്യം മുടക്കുകയല്ല കൊടുക്കുകയാണ് വേണ്ടത് എന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. മദ്യം നിലച്ചാൽ അവിടെ മയക്കു മരുന്ന് 
വരും എന്നാണു അവർ ഉണ്ടാക്കിവെച്ച തിയറി. അപ്പോൾ പാർട്ടിയുടെ കണ്ണിൽ അബൂബക്കർ വേണ്ടാത്ത പണി ചെയ്തവനാണ്. 

അഭിമന്യൂ എന്നതും അബൂബക്കർ എന്നതും രണ്ടു പേരുകളാണ്. ഒരു കൊലയെയും നാം അംഗീകരിക്കില്ല. എല്ലാ കൊലയും പാപമാണ്. എല്ലാ വർഗീയതയും ഒരേ പോലെ മോശമാണ്. അവിടെ ചുമർ വിഷയത്തിലാണ് കൊല നടന്നത്. ഇവിടെ മദ്യത്തിന്റെ കാര്യത്തിലും. പക്ഷെ സഖാക്കൾക്ക് പഴയ ചടുലത ഇപ്പോൾ കാണുന്നില്ല. അന്നവർ വർഗീയത തുലയട്ടെ എന്നെഴുതി. ഇന്നവർ ആ മുദ്രാവാക്യം മുഴക്കിയില്ല. ഏറ്റവും ചുരുങ്ങിയത് സ്വന്തം സഹോദരന്റെ മരണത്തിനു കാണാരമായ മദ്യത്തിനെതിരെ എങ്കിലും പ്രതികരിക്കും എന്ന് കരുതി. എവിടെ?

ബംഗാളിൽ ഇടതു പക്ഷം ക്ഷീണിച്ചപ്പോൾ സംഘ പരിവാർ തടിച്ചു. പാർട്ടിയുടെ നിന്നും പല ഓഫീസുകളും അവർ വാങ്ങി എന്നാണ് കേൾവി. ഇവിടെയും അവർക്കു വേണ്ടിയുള്ള അടിത്തറ ഒരുക്കുന്ന തിരക്കിലാണ് പാർട്ടി എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ഒരു വിഭാഗം സഖാക്കളെ സംഘ പരിവാർ സ്വാധീനിച്ചിരിക്കുന്നു . ചില സഖാക്കൾ ഇപ്പോഴും കഥയറിയാതെ ആട്ടം കാണുന്നു 

Abdussamad Andathode

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരു തുള്ളി രക്തം ചിന്താതെ "സാംസ്‌കാരി സംഘടനാപ്രവർത്തകർ"‌ സിദ്ദിക്കിന്റെ ജീവനെടുത്ത അൽഭുതക്കത്തി.
ഒരു തെളിവ് എടുപ്പ് നാടകം എല്ലാം മുൻകൂട്ടി എഴുതിയ തിരക്കഥ പോലെ
കണ്ടു നോക്കു


നിയമം സംരെക്ഷിക്കണ്ട നിയപാലകർ കൊലയാളികൾക്കു സപ്പോർട്ട് ചെയുമ്പോൾ ഇനിയും ഇതുപോലെ ഉള്ള കുറ്റ കൃത്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും എന്നതാകും ഫലം 
...................................................................................................................................................................

ചിലപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയത .

Image may contain: 2 people


സ്കൂൾ ക്ലാസ് മുറിയിൽ കുട്ടികൾക്കു മുന്നിലിട്ടല്ലേ ജയകൃഷ്ണൻ മാസ്റ്ററെ ഭീകരമായി കൊന്നത്!.
ഓർക്കാട്ടേരി ടൗണിൽ ജനങ്ങളുടെ മുന്നിലിട്ടല്ലേ ടീപിയെ 51 വെട്ട് വെട്ടിത്തീർത്തത്.
ഗ്രാമത്തിന്റെ നിഷ്കളങ്കത നിറയുന്ന ചായക്കടയിലിട്ടല്ലേ സുഹൈബിനെ അതിദാരുണമായി വകവരുത്തിയത്.
ഉമ്മയുടെ അടുത്തു നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി പാർട്ടി കോടതിയിൽ വിചാരണയും നടത്തി അതിക്രൂരമായിട്ടല്ലെ ശുക്കൂറിനെ ഇല്ലാതാക്കിയത്.
പള്ളിക്കൂടവും,തെരുവും,വീടും,ചായക്കടയും എന്നില്ലാതെ
സീപീയെം വാർത്തെടുത്ത സംസ്കാരം മറ്റുള്ളവർ പകർത്തുന്നതിനെ മതേതര ലേബലിൽ ഒരു ചുമരെഴുത്തുകൊണ്ട് മറികടക്കാമെന്ന വ്യാമോഹത്തെയാണ് സോഷ്യൽ മീഡിയ ചുമരുകളിൽ ചോദ്യം ചെയ്യേണ്ടി വരുന്നത്.
#കൊലപാതകികൾ_തുലയട്ടെ
എന്നല്ലേ കേരളം ഏറ്റെടുക്കേണ്ട ജനാധിപത്യ മുദ്രാവാക്യം.