2013, ഡിസംബർ 15, ഞായറാഴ്‌ച

അബ്ദുല്‍ ഖാദര്‍ മുല്ലയുടെ അവസാന വാക്കുകള്‍


അബ്ദുല്‍ ഖാദര്‍ മുല്ലയുടെ അവസാന വാക്കുകള്‍

ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു എന്നതുകൊണ്ടാണ് ഞാന്‍ വധിക്കപ്പെടാന്‍ പോകുന്നത്. രക്തസാക്ഷിത്വം എന്നത് അല്ലാഹു എല്ലാവര്‍ക്കും നല്‍കുന്ന അനുഗ്രഹമല്ല. അല്ലാഹു എനിക്ക് രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അതീവ ഭാഗ്യശാലിയായിരിക്കും. രക്തസാക്ഷിത്വത്തേക്കാള്‍ മികച്ചതായി മറ്റെന്താണ് ജീവിതം കൊണ്ട് നേടാനുള്ളത്. എന്റെ ഓരോ തുള്ളി ചോരയും ഇസ്‌ലാമിക പ്രസ്ഥാനത്തെ അജയ്യമാക്കുകയും ഏകാധിപതികളെ തകര്‍ത്തു കളയുകയും ചെയ്യും. എന്നെ കുറിച്ച് എനിക്ക് ഒട്ടും നിരാശ തോന്നുന്നില്ല, എന്നാല്‍ ഈ രാജ്യത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയോര്‍ത്ത് എനിക്ക് നിരാശനാകാതിരിക്കാന്‍ ആവുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു എന്റെ ജീവിതം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ അനീതിക്കു മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ ഞാന്‍ ഒരിക്കലും സന്നദ്ധനായിട്ടില്ല, അനീതിക്ക് മുന്നില്‍ തലകുനിക്കാന്‍ ഇനിയും ഞാന്‍ ഒരുക്കമല്ല. ജീവിതവും മരണവും തീരുമാനിക്കുന്ന ശക്തി അല്ലാഹുവാണ്. അതിനാല്‍ തന്നെ ഒരു ഭൗതിക ശക്തിക്കു മുന്നിലും ദയാഹരജിയുമായി ചെല്ലാന്‍ ഞാന്‍ ഒരുക്കമല്ല. ഏതെങ്കിലും വ്യക്തികളുടെ തീരുമാന പ്രകാരമല്ല ഞാന്‍ തൂക്കുമരത്തിലേറുന്നത്, മറിച്ച് എന്റെ വിധി തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്റെ അന്ത്യവും രക്തസാക്ഷ്യവും തീരുമാനിച്ചത് അവന്‍ തന്നെയാണ്. അല്ലാഹുവിന്റെ വിധിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്'.
ക്ഷമയും സഹനവും അവലംബിക്കാനായിരുന്നു കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അവസാന ഉപദേശം. തന്റെ രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കാന്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു

 


2013, ഡിസംബർ 4, ബുധനാഴ്‌ച


കമ്മ്യൂണിസ്റ്റ് മുസ്ലീംകളുടെ ഒരു ഗതികേട് !

കമ്മ്യൂണിസ്റ്റു കളുടെ മത വിരോധം അതിന്റെ ജനിതക സ്വഭാവമാണ് .ഇസ്ലാമിനോടുള്ള കമ്മ്യൂണിസ്റ്റു കളുടെ വിരോധവും തർക്കമില്ലാത്ത കാര്യം തന്നെ .ചില അടവുനയങ്ങളും കുതന്ത്രങ്ങളും കാണിച്ചു ഇസ്ലാം വിരോധം മറച്ച്ചുപിടിക്കാനുള്ള ശ്രമങ്ങൾ കമ്മ്യൂണിസ്റ്റുകൾ എന്നും കാണിക്കും .
    എന്നാൽ ഇസ്ലാമിനെ വിമർശിക്കാനും തെറ്റിദ്ധരിപ്പിക്കാനും ലഭിക്കുന്ന അവസരങ്ങൾ ഒന്നും തന്നെ അവർ പാഴാക്കാറുമില്ല . കേരളത്തിലെ സി.പി.എമ്മുകാരും ഇങ്ങനെത്തന്നെയാണ് .സംഘ ശക്തിയായി ഇസ്ലാമിക സമൂഹം നിൽക്കുന്നത്  സഹിക്കാതിരിക്കുകയും ഒറ്റതിരിച്ച് അടർത്തിയെടുക്കാൻ സകല കുതന്ത്രങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു കമ്മ്യൂണിസ്റ്റുകൾ .ഇവരുടെ സൗദി അറേബ്യയിലെ പോഷക സംഘടനകൾ പ്രവർത്തിക്കുന്നത് കണ്ടാൽ ഒരു മത സംഘടനയാണെന്ന് തോന്നും പലപ്പോഴും .ഖുർ ആൻ പാരായണം ചെയ്തു പരിപാടികൾ തുടങ്ങി വിശ്വാസികളെ വലയിലാക്കുന്ന കുതന്ത്രങ്ങൾ വരെ ഇവർ ഇവിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട് .
എന്നാൽ ഇവരുടെ തനി സ്വഭാവങ്ങൾ പ്രകട മാകുന്ന സന്ദർഭങ്ങൾ അപൂർവമൊന്നുമല്ല .എം.എം.നാരായണൻ മാധ്യമത്തിൽ എഴുതിയ രണ്ടു ലേഖനങ്ങളും ഇതിനുള്ള തെളിവുകളാണ്.തുർക്കിയിൽ അറബിയിൽ ബാങ്ക് വിളിക്കുന്നത്‌ നിരോധിക്കുകയും ഇസ്ലാമിന്റെ അടയാളങ്ങൾ പോലും തുടച്ചുനീക്കാൻ പരിശ്രമിക്കുകയും ചെയ്ത ,ഇസ്ലാമിക ഖിലാഫത്തിനെ തകർത്ത മുസ്തഫാ കമാലിനെ എത്ര സമർത്ഥ മായാണ് നാരായണൻ ന്യായീകരിച്ച്ചുകളഞ്ഞത്  !.അദ്ദേഹം എഴുതുന്നു " തുര്‍ക്കിഭാഷയില്‍ ‘ബാങ്ക് കൊടുക്കുന്ന’ സമ്പ്രദായം അദ്ദേഹം നടപ്പാക്കിയിരുന്നു. ‘ബാങ്ക് കൊടുക്കുന്ന’ത് പ്രാര്‍ഥനാസമയമായെന്ന് വിശ്വാസികളെ അറിയിക്കാനാണ്. അത് അവരറിയാന്‍ അവരുടെതന്നെ ഭാഷയിലാവുന്നത് അഭികാമ്യമല്ളേ? തുര്‍ക്കിയില്‍ ഇസ്ലാം മതത്തിനു മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും അദ്ദേഹം പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു. "( മാധ്യമം ഡിസംബർ  4  )
തുർക്കിയിൽ എല്ലാമതങ്ങൽക്കും അന്ന് സ്വാതന്ത്ര്യമുണ്ടായിരുന്നുപോലും !.എങ്കിൽ എന്താ നാരായണൻ സാറേ അവിടെ അറബിയിൽ ബാങ്കുവിളി നിരോധിച്ചത് ?ഇസ്ലാമിക വസ്ത്രധാരണം നിരോധിച്ചത്?.
ഇസ്ലാമിന്റെ കൊടിയടയാളങ്ങൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യമില്ലാതെ പോയത്?.അത്താതുർക്കിനെ ഇവ്വിധം ന്യായീകരിക്കുന്ന കമ്മ്യൂണിസ്റ്റു കളുടെ നിലപാടിൽ അവരുടെ ചരിത്രം അറിയുന്നവര്ക്ക്  അത്ഭുതം തോന്നുകയില്ല.
കമ്മ്യൂണിസ്റ്റു  സ്വർഗമായിരുന്ന സോവിയറ്റ് യൂണിയനിൽ ലോക  പ്രശസ്തരായ ഇമാം ബുഖാരി ,ഇബ്നുസീന,തിർമിദി ,സമർഖന്ധി , തുടങ്ങിയവരുടെ നേത്ർ ത്വത്തിൽ ജീവിച്ച നിരവധി മുസ്ലീംകളെ   കൊന്നൊടുക്കിയതും മത സ്ഥാപനങ്ങൾ കണ്ടു കെട്ടിയതും ശരീഅത്ത് കോടതി നിർത്തലാക്കിയതും മറ്റും കമ്മ്യൂണിസ്റ്റു കളുടെ പൂർവികരായിരുന്നല്ലൊ .കമ്മ്യൂണിസ്റ്റുകൽ   ദീർഘകാലം ഭരിച്ച പശ്ചിമ ബംഗാളിൽ സൈക്കിൾ റിക്ഷ ക്കാരിലും ഉന്തു വണ്ടിക്കാരിലും അറുപതു ശതമാനം പേരും മുസ്ലീംകൾ ആകാൻ കാരണം എന്താകും?.മുസ്ലീംകൾ രാഷ്ട്രീയമായി സംഘടിക്കരുത്‌ എന്ന പക്ഷമാണ് സി.പി.എമ്മിനുള്ളത് .എന്നാൽ ബംഗാളിലെ മുസ്ലീംകൾ രാഷ്ട്രീയമായി സംഘടിചച്ചവർ ആയിരുന്നില്ല .സി.പി എം അടക്കമുള്ള മതേതര കക്ഷികളെ യായിരുന്നു അവർ പിന്തുനച്ച്ചത്.എന്നിട്ടും ന്യായമായ അവകാശങ്ങൾ മുസ്ലീംകൾക്ക് വകവെച്ചു കൊടുക്കാനോ ഇതര സമുദായങ്ങൽക്കൊപ്പം അവരെ പിടിച്ചു യർത്താനൊ സി.പി എം തയ്യാറായില്ല .ഗവന്മെന്റു സർവീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും കേവലം രണ്ടു ശതമാനം മാത്രമാണ് ബംഗാളിലെ മുസ്ലീംകൾ .സർക്കാർ സർവീസിൽ പട്ടിക ജാതിക്കാർക്ക് പതിനഞ്ചു ശതമാനവും പട്ടിക വര്ഗ്ഗ ക്കാർക്ക് ഏഴര ശതമാനവും പ്രാതിനിധ്യ മുള്ളപ്പോഴാണ് ഇതെന്നോർക്കണം .മുസ്ലീംകൾക്ക് സംവരണം അനുവദിച്ചാൽ അത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണമായി മാറുമെന്നും അത് ഭരണ ഘടനാ വിരുദ്ധവും വര്ഗ്ഗീയതക്ക് ശക്തി പകരുന്നതുമാണെന്നാണ് ഇവരുടെ വിചിത്ര വാദം .മോഡിയിൽനിന്നു സി.പി എമ്മിലേക്കുള്ള ദൂരക്കുറവു ഇവിടെ നമുക്ക് കാണാൻ സാധിക്കും .
ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം പോലെ പ്രധാനമാണ് സംസ്കാരത്തിന്റെ സുരക്ഷ.ഇസ്ലാമിക സംസ്കാരത്തോടു ഇവർക്കുള്ള നിലപാട് എന്താണ്?.
ശരീഅത്ത് വിവാദ കാലത്ത് സി.പി എം കൈകൊണ്ട നിലപാടും ശബ്ദ മലിനീകരണത്തിന്റെ പേരിൽ ചിലയിടങ്ങളിൽ ബാങ്ക് വിളിക്ക് നിരോധ മേർപ്പെടുത്തിയതും (തുര്ക്കിയിലെ കമാൽപാക്ഷയെ ന്യായീകരിക്കുന്നതിലെ യുക്തി മനസ്സിലായോ?),മദ്രസ്സകളെ കുറിച്ചു ബുദ്ധദേവ് ഭട്ടാചാര്യ സംഘ പരിവാറിന്റെ ഭാഷയിൽ സംസാരിച്ഛതുമൊക്കെ മുസ്ലീംകൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?
കേരളത്തിലേക്ക് വന്നാൽ ഇമ്രാന സംഭവത്തിൽ "ഇമ്രാനയുടെ ഇരട്ട ദുരന്തം " എന്ന ദേശാഭിമാനിയിലെ മുഖ പ്രസംഗം ഇസ്ലാം വിരോധത്തിന്റെയും ഖുർആൻ വിരോധത്തിന്റെയും കമ്മ്യൂണിസ്റ്റു തനിനിറം പ്രകട മാക്കുന്നതായിരുന്നു." 1400 കൊല്ലം പഴക്കമുള്ള ഖുറാനിലെ ഹദീസാണ് ഉപോൽബലകമായി ചൂണ്ടിക്കാട്ടുന്നത് "എന്നാണു പത്രം കാചിവിട്ടത് .ഇമ്രാന സംഭവത്തിന്റെ നിജ സ്ഥിതി പോലും പരിശോധിക്കാതെ ,എന്താണ് ഖുർആൻ എന്നോ എന്താണ് ഹദീസ് എന്നോ ഇവതമ്മിലെ ബന്ധം എന്താണെന്നോ പരിശോധിക്കാതെ ,പ്രാഥമികമായ വിവരം പോലും ഇല്ലാതെ ഖുർആന്റെ പഴക്കം പറഞ്ഞു ഇസ്ലാമിനെ താറടിക്കാൻ ദാർഷ്ട്യം കാണിക്കുന്നവർക്ക് എന്ത് സ്നേഹമാണ് മുസ്ലീംകളോട്  ?
കമ്മ്യൂണിസ്റ്റു മുസ്ലീംകളുടെ ഒരു ഗതികേട് .
ഇനി റഷ്യയിലേക്ക് നോക്കിയാലോ ?
സോവിയറ്റ് റഷ്യയിലെ ഇസ്ലാമിക സംസ്കര്തിയെ പ്രീണനത്തിന്റെ മറവിൽ തുടച്ച്ചുനീക്കിയവരാണ് കമ്മ്യൂണിസ്റ്റുകാർ .മാനവ ചരിത്രത്തിലെ കൊടിയ അനീതിയുടെ പ്രതീകമായ ഇസ്രായേൽ എന്ന അവിഹിത രാഷ്ട്രത്തെ ആദ്യം അന്ഗീകരിച്ച്ചത് സോവിയറ്റ്റഷ്യ യാണ് .ഐക്യ രാഷ്ട്ര സഭയിൽ യാസിർ അറഫാത്ത് നടത്തിയ സഹായ അഭ്യർത്ഥന കൾക്ക്  നേരെ കമ്മ്യൂണിസ്റ്റു ചൈനയും റഷ്യയും മുഖം തിരിച്ചു നിന്നതും ചരിത്ര സംഭവ മായിരിക്കെ മലപ്പുറത്തിന്റെ മണ്ണിൽ അറഫാത്തിന്റെ വർണചിത്രങ്ങൾ നാട്ടി മരണാനന്തര ബഹുമതി ഒരുക്കി മുസ്ലിം വോട്ടുകൾ തട്ടാൻ കുതന്ത്രങ്ങൾ മേനയുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ .നൂറുകണക്കിന് പണ്ഡിതന്മാരെ അറുകൊല ചെയ്ത സദ്ദാം ഹുസൈനെ വോട്ടു തട്ടാൻ ഉപയോഗിച്ച്ചവരെ കുറിച്ചു എന്തുപറയാൻ?ഒന്നാം ഗൾഫു യുദ്ധകാലത്താണ് അറബികളുടെ പിന്തുണ കിട്ടാൻ പതാകയിൽ അല്ലാഹു അക്ബർ എന്ന് അദ്ദേഹം എഴുതിച്ചേർത്തത് .സാഹചര്യം അനുകൂലമായാൽ ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് വാദിക്കുന്ന കമ്മ്യൂണിസ്റ്റു കളുടെ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആദര്ശ പ്രതിബദ്ധതയും കാര്യ ബോധവുമുള്ള മുസ്ലീംകളെ കിട്ടുമോ?
ഇസ്ലാം വെറും ദൈവ വിശ്വാസത്തെ കുറിച്ചും ആരാധനയെ കുറിച്ചും മാത്രം പറയുന്ന മതമല്ല .മനുഷ്യ ജീവിതത്തെ സമഗ്രമായി പ്രതിപാദിക്കുന്ന സമ്പൂര്ണ ദർശനമാണ് .ഖുർആനിലെ ഏറ്റവും വലിയ സൂക്തം ആരാധനയെ കുറിച്ചല്ല പ്രത്യുത സാമ്പത്തിക ഇടപാടിനെ കുറിച്ചാണ് .
ഇസ്ലാമിനു വ്യക്തമായ ദൈവ സങ്കൽപ്പവും വ്യതിരിക്തമായ ആരാധനാ കർമങ്ങളും ഉള്ളതുപോലെ സ്വന്തമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വീക്ഷണങ്ങളും ഉണ്ട്.അത് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് .എല്ലാം ഇസ്ലാമിന്റെതു സ്വീകരിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ മുസ്ലിമാവുക .അതുകൊണ്ടാണ് ഫ്രെഞ്ച് കമ്മ്യൂണിസ്റ്റു പാര്ട്ടിയുടെ ജെനെറൽ സെക്രെട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറും ആയിരുന്ന റജാ ഗരോഡി ഇസ്ലാം സ്വീകരിച്ചപ്പോൾ ആദ്യം വലിച്ചെറിഞ്ഞത് കമ്മ്യൂണിസത്തെ ആകാനുള്ള കാരണം .രണ്ടുംകൂടി ഒന്നിച്ചു പോകില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു .ഈ തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റു മുസ്ലീംകൾ മനസ്സിലാക്കാതെ പോകുന്നതും എം എം നാരായണനെ പോലുള്ള ബുദ്ധിജീവികൾ ബോധപൂർവ്വം വിശ്വാസികളിൽ നിന്ന് മറച്ചുപിടിക്കുന്നതും .അതുകൊണ്ടാണ് ഒന്നുകിൽ നല്ല കമ്മ്യൂണിസ്റ്റു ആവുക അല്ലെങ്കിൽ ഉറച്ച മത വിശ്വാസിയാവുക എന്ന് പറയേണ്ടി വരുന്നത് .
പകുതി മുസ്ലിമും പകുതി കമ്മ്യൂണിസ്റ്റും ആകുന്ന വിദ്യ ഇസ്ലാമിന്നു പരിചയമില്ലാത്തതാണ് .
മാര്ക്സിസം അടിസ്ഥാനപരമായി മത നിരാസത്തിലും ദൈവ നിഷേധത്തിലും അധിഷ്ടിതമായ പ്രത്യശാസ്ത്രം തന്നെയാണ് എന്നതിന് മാർക്സ് ലെനിൻ മുതൽ ഇ .എം എസ്വരെയുള്ളവരിൽനിന്നുള്ള  ഉദ്ധരണികളും ഒട്ടനവധി ചരിത്ര സംഭവങ്ങളും ചൂണ്ടിക്കാണിക്കാൻ സാധിക്കും .
പാലക്കാട് പ്ലീനം അന്ഗീകരിച്ച്ച സംഘടനാ രേഖ നടപ്പാക്കുന്നതിന്റെ ഭാഗമായി പാർട്ടി അംഗങ്ങൾ ആരാധനാലയ ഭാരവാഹി സ്ഥാനങ്ങൾ രാജിവെച്ചു തുടങ്ങി എന്ന് പത്രങ്ങളിൽ കാണുന്നു.പാർട്ടി അംഗങ്ങളിൽ 82 പേർ പള്ളി മദ്രസ്സ കമ്മിറ്റികളിൽ ഉള്ളവരാണത്രെ .ഇവർ ഇനി രാജിവെച്ച് നാണംകെട്ട മത വിശ്വാസി ചമഞ്ഞു കമ്മ്യൂണിസത്തിനോട്‌ കൂറ് പ്രക്യാപിക്കണമെന്നു പ്ലീനം പറയുമ്പോൾ "സമിഅനാ വാ അതഅനാ "ഞങ്ങൾ കേട്ടു അനുസരിച്ചു എന്ന് പ്രക്യാപിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്‌ .കമ്മ്യൂണിസ്റ്റു മുസ്ലീംകളുടെ ഒരു ഗതികേട് നോക്കണേ...