2012, ഏപ്രിൽ 22, ഞായറാഴ്‌ച


മുജാഹിദുകള്‍ എന്നും മ്യൂസിക്കിനു  എതിരായിരുന്നു. ! മുജാഹിദുകള്‍ പിളര്ന്നതിനു ശേഷം മടവൂര്‍ വിഭാഗം പല ചങ്ങലകളും പൊട്ടിച്ചു പുറത്തു വരുന്നു.അവരിലെ പലര്‍ക്കും ഇപ്പോള്‍ അറിയില്ല നമ്മള്‍ മറ്റേ മുജാഹിദിന്റെ ഭാഗമായിരുന്നു എന്ന്.ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും പറഞ്ഞതും ചെയ്തതും എല്ലാം വിമര്‍ശിച്ചിരുന്ന മുജാഹിദുകള്‍ ഇപ്പോലെല്ലാം പിന്തുടരാന്‍ തുടങ്ങി .സമരങ്ങളും പ്രകടനങ്ങളും ഗാനങ്ങളും എല്ലാം ഒരു സോളിഡാരിറ്റി മോഡല്‍ നല്ലത് തന്നെ.പക്ഷെ എന്നിട്ടും ഇസ്ലാമിക പ്രസ്ഥാനത്തെ ഇവര്‍ എതിര്‍ക്കുന്നു. കിനാലൂര്‍ സമരം ആരംപിച്ചപോള്‍ "ശബാബ്"മുഗപ്രസംഗത്തില്‍ സമരം ചെയ്ത സംഘടനകളെ അനുകൂലിച്ചു ലേകനമെഴുതിയപോള്‍  സോളിഡാരിറ്റി  യെ മാത്രം വിട് കളഞ്ഞു, എന്നാല്‍ പിന്നീട് എല്ലാവരും സമരത്തിന്റെ പേരില്‍  സോളിഡാരിറ്റി യെ ആക്രമിച്ചു തുടങ്ങിയപോള്‍ ശബാബ് എഴുതി സോളിഡാരിറ്റി ഇസ്ലാമിന്റെ മുഖം സമരത്തിലൂടെ മോശമകിയെന്നും , സമരം ചെയ്ത കൂടത്തില്‍ ഇല്ലാതിരുന്ന   സോളിഡാരിറ്റി യെ(ശബാബിന്റെ കാഴ്ച്ചയില്‍ ) പുറത്താകിയെന്നുള്ള വാര്‍ത്ത‍ വരികയും ചെയ്തു .
പെട്ടിപ്പാലം സമരത്തിലും സോളിഡാരിറ്റി ഉള്ളതായി ശബാബ് വായിച്ചാല്‍ കാണില്ല, പക്ഷെ സമരക്കാര്‍ക്ക് പോലീസിന്റെ തല്ലു കിട്ടിയതില്‍ സ്ത്രീകള്‍ ഉള്പ്പെട്ടതിനു മുജാഹിദ് പഴി മുഴുവനും സോളിഡാരിറ്റിക്കു നല്‍കുന്നുമുണ്ട് .ഇതാ ഇവര്‍ എതിര്‍ക്കുന്ന മ്യൂസിക്കും പാട്ടും ഒരു സോളിഡാരിറ്റി മോഡല്‍ .....

അഭിപ്രായങ്ങളൊന്നുമില്ല: