2012, ജൂലൈ 26, വ്യാഴാഴ്‌ച


സമുദായ ഐക്യം ഊട്ടി ഉറപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ഇഫ്താര്‍ സംഗമം
Posted on 26-07-12, 1:55 pm
കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും വ്യാപാര പ്രമുഖരേയും അണിനിരത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വിവിധ തുറകളിലെ ആളുകളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ക്കൊണ്ടും ശ്രദ്ധേയമായി. കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിഭവ ശേഷി പൊതുമണ്ഡലത്തിന് ഏതളവില്‍ ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് പൊതുസമൂഹവും സമുദായവും ഗൗരവത്തിലാലോചിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം ഭീതിയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്തി മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണം. മുസ്‌ലിംകളെ സംശത്തിന്റെ കരിനിഴലില്‍ നിര്‍ത്തുന്നതിനു പകരം സമുദായത്തിന്റെ വിഭവശേഷിയെ സാമൂഹിക പുരോഗതിക്കായി ഉപയോഗപ്പെടുത്താന്‍ സമൂഹവും ഭരണകൂടവും സന്നദ്ധമാകണമെന്നും അമീര്‍ പ്രസ്താവിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസ് എം.പി, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, മുന്‍ ഡി.സി.സി പ്രസിഡന്റ് ബീരാന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, യു.എ ഖാദര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, തബ്‌ലീഗ് ജമാഅത്ത് നേതാവ് അബുല്‍ ഖൈര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ പ്രൊഫസര്‍ കെ.എ സിദ്ധീഖ് ഹസ്സന്‍ സമാപന പ്രസംഗം നടത്തി.
 
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറുപ്പ, മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ പാറക്കടവ്, സിജി ഡയറക്ടര്‍ ഡോ.അബൂബക്കര്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ കുട്ടി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.പി സക്കീര്‍ ഹുസൈന്‍, സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.ടി.പി അഷ്‌റഫ്, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ നന്മണ്ട, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍, എ.പി കുഞ്ഞാമു, ഡോ.കെ മൊയ്തു, തോട്ടത്തില്‍ റഷീദ്, ഡോ.അബ്ദുല്ല ചെറയക്കാട്, ഡോ.പി.സി അന്‍വര്‍, ഡോ.പി.സി താഹിര്‍, ഡോ.കുഞ്ഞാലി, പ്രൊഫ. യാസീന്‍ അഷ്‌റഫ്, ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് ടി.സി അഹമ്മദ്, ഹജ്ജ് കമ്മറ്റി മെമ്പര്‍ വി.കെ അലി, വഖഫ് ബോര്‍ഡ് അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, പി.കെ അഹമ്മദ്, നിഷാദ്, അഹ്മ്മദ് (മലബാര്‍ ഗോള്‍ഡ്), ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്മാന്‍, അസി.അമീര്‍ എം.കെ മുഹമ്മദലി, സെക്രട്ടറിമാരായ ടി.കെ ഹുസൈന്‍, എന്‍.എം അബ്ദുറഹ്മാന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരികസാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

2012, ജൂലൈ 23, തിങ്കളാഴ്‌ച


Saturday, July 21st, 2012
ഇസ്‌ലാം ഓണ്‍ലൈവിന് വേണ്ടി ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രമുഖ സാഹിത്യകാരനും ആക്ടീവിസ്റ്റുമായ കെ പി രാമനുണ്ണിയുമായി നടത്തിയ സംഭാഷണം.
ramanunni
ശൈഖ് മുഹമ്മദ് കാരക്കുന്ന് : കേരള മുസ്‌ലിങ്ങളുടെ മക്കയായി അറിയപ്പെടുന്ന പൊന്നാനിയിലാണല്ലോ രാമനുണ്ണി സര്‍ ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ ജീവിക്കുന്നത് കോഴിക്കോട്ടും. അത് കൊണ്ട് തന്നെ മുസ്‌ലിങ്ങളുമായി ധാരാളം ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടാവും. അപ്രകാരം തന്നെ സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം തുടങ്ങിയ കൃതികളിലെല്ലാം പ്രധാന കഥാപാത്രങ്ങള്‍ മുസ്‌ലിങ്ങള്‍ തന്നെ. ഈ അര്‍ഥത്തില്‍ മുസ്‌ലിങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് നല്ല ഒരു ധാരണ ഉണ്ടാവും. റമദാന്‍ ആസന്നമായ ഘട്ടത്തില്‍ അതിനെ കുറിച്ച് നല്ല ധാരണയുണ്ടാവുമല്ലോ.
രാമനുണ്ണി: പൊന്നാനിയില്‍ ജീവിച്ചതുകൊണ്ട് എനിക്കുണ്ടായ സൗഭാഗ്യം, മുസ്‌ലിം സമുദായം രണ്ട് എന്ന വ്യത്യാസമില്ലാതെ ഒരൊറ്റ സമുദായമായി ജീവിക്കുന്നതായി എനിക്ക് അനുഭവപ്പെടാന്‍ സാധിച്ചു. എല്ലാവരും ദൈവത്തിന്റെ ഒരൊറ്റ മക്കളെന്ന സങ്കല്‍പം പൊന്നാനിയിലെ മുസ്‌ലിം ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ഒരു പരിധി വരെ ഉണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍ നിന്നും വരുന്നതു കൊണ്ട് തന്നെ, നോമ്പ് പോലെയുള്ള മറ്റ് ആരാധനകള്‍ മുസ്‌ലിങ്ങളുടെ ആരാധനകളായിട്ടല്ല, എന്റെ തന്നെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ തന്നെ അനുഭവങ്ങള്‍ എന്ന നിലയിലും മറ്റുള്ളവന്റെ അനുഭവങ്ങളായും കാണുന്നതില്‍ മനോഭാവ പരമായ വ്യത്യാസം ഉണ്ടല്ലോ.
ശൈഖ്: കുട്ടിക്കാലം മുതലെയുള്ള ഇടകലര്‍ന്ന ജീവിതത്തില്‍ വ്യത്യസ്ഥങ്ങളായ അനുഭവങ്ങളുണ്ടാകുമല്ലോ.
രാമനുണ്ണി: നോമ്പ് പിടിക്കാതെ നോമ്പ് തുറക്കുന്ന ഒരാളായിരുന്നു ഞാന്‍. വീട്ടില്‍ നോമ്പ് ഇല്ലല്ലോ...പക്ഷെ, എല്ലാ ദിവസവും എന്റെ ആത്മസുഹൃത്തായ അബ്ദുല്‍ ഖയ്യിമിന്റെ വീട്ടില്‍ എന്നെ വിളിച്ചു വരുത്തുമായിരുന്നു. ഓണം, വിഷു പോലെ എന്റെ സ്വന്തം ഉല്‍സവമായിരുന്നു എനിക്ക് പെരുന്നാളും.
ശൈഖ് : ശരീരത്തിന് പീഢനമേല്‍പിക്കുന്ന കാലമാണ് നോമ്പ് എന്ന ഒരു ധാരണ ഉണ്ടല്ലോ..പ്രഭാതം മുതല്‍ ദീര്‍ഘനേരം മൗലികമായ ചില അവകാശങ്ങള്‍ നിഷേധിക്കുന്നു. അതോടൊപ്പം തന്നെ ആത്മീയമായ ഒരു നിര്‍വൃതി ഇതിലൂടെ ലഭിക്കുന്നുണ്ടല്ലോ, ഇതുപോലെ ശരീരം അനുഭവിക്കുന്ന പ്രയാസത്തിനേക്കാള്‍ ആത്മീയ നിര്‍വൃതി ലഭിക്കുന്ന ആത്മീയ അനുഭവങ്ങള്‍ ഉണ്ടാവുമല്ലോ..
രാമനുണ്ണി : താത്വികമായി ചിലര്‍ ഇങ്ങനെ ചോദിക്കാറുണ്ട്. ഇസ്‌ലാമിലെ പ്രാര്‍ഥന തന്നെ ആത്മ ശുദ്ധീകരണത്തിനുള്ള വലിയ ഉപാധിയാണല്ലോ. ആത്മ സഹനത്തിനും നിയന്ത്രണത്തിനുമുള്ള ഒരു ശക്തിയുണ്ടാക്കിയെടുക്കലാണ് വ്രതത്തിലൂടെ നടക്കുന്നത്. മതപരമായ ഈ ഉളളടക്കമുള്ളതോടൊപ്പം മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു പ്രക്രിയയാണ് ഇതിലൂടെ ഉണ്ടാവുന്നത്. മറ്റു ജീവികളില്‍ നിന്നും മനുഷ്യനുള്ള സവിശേഷത പ്രാഥമിക ചോദനകളെ നിയന്ത്രിച്ച് ആത്മബോധം ഉണ്ടാക്കുക എന്നതാണ്. മനുഷ്യന്റെ സവിശേഷത, ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ പശുവിന് പശുത്വമുള്ളത് പോലെ മനുഷ്യന് മനുഷ്യത്വം ഉണ്ടാകുമ്പോഴാണ് അവന്‍ മനുഷ്യനാകുന്നത്. ആ മനുഷ്യത്വത്തിന്റെ സൃഷ്ടിയാണ് സത്യത്തില്‍ നോമ്പിലൂടെ നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ തോന്നുന്ന സമയത്ത് അത് നിയന്ത്രിക്കാനും അവനവനെ മനസ്സിലാക്കാനുമുളള ഒരു കഴിവ് നല്‍കുന്നു. ഇത് ഒരു മനുഷ്യനാവല്‍ പ്രക്രിയയാണ്. ത്യജിക്കാനുള്ള മനോഭാവം ഉണ്ടാക്കുന്നു. എനിക്ക് പെട്ടെന്ന് വിശക്കുമ്പോഴും സഹിക്കാനുള്ള മനോഭാവം ഉണ്ടാകുന്നു. ആ ത്യാഗത്തിലൂടെയാണ് സഹജീവിയെ സ്‌നേഹിക്കാന്‍ പറ്റുന്നത്. അപ്പോള്‍ നോമ്പ് വെറും ഒരു അനുഷ്ടാനമല്ല, മറിച്ച് അതിന്റെ പിറകില്‍ മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന പരിണാമ പ്രക്രിയയിലെ അല്‍ഭുതകരമായ ഒരു പ്രതിഭാസമാണ് നടക്കുന്നത്.
ശൈഖ് :തീര്‍ച്ചയായും, അത്തരം ത്യാഗങ്ങള്‍ നമുക്ക് നല്‍കുന്ന ഒരു നിര്‍വൃതിയുണ്ട്. രുചികരമായ ഒരു ഭക്ഷണം കഴിച്ചാല്‍ ഉണ്ടാകുന്ന സന്തോഷം നൈമിഷകമാണല്ലോ. എന്നാല്‍ ത്യാഗത്തിന് ജീവിതാന്ത്യം വരെ, മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അതിനു ശേഷവും അതിന്റെ സല്‍ഫലവും സന്തോഷവും അനുഭവിക്കുമല്ലോ..എം എന്‍ വിജയന്‍ പറഞ്ഞുവല്ലോ...പരന്നൊഴുകുന്ന പുഴക്ക് ശക്തിയില്ല; അതിന്റെ ശക്തി അതിന്റെ വീഴ്ചയിലാണ് എന്ന്. അതുപോലെ ജീവിതത്തില്‍ ഇത്തരം ത്യാഗനിര്‍ഭരമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണല്ലോ മനുഷ്യന്റെ സര്‍ഗാത്മകതയും സ്വത്വപരമായ സവിശേഷതയും പ്രകടമാവുന്നത്.
രാമനുണ്ണി : നമുക്ക് നമ്മുടെ ശക്തിയെ, നാമെന്താണെന്ന് തിരിച്ചറിയല്‍ കൂടി വ്രതത്തില്‍ സാധ്യമാകുന്നുണ്ട്. ഞാന്‍ പലപ്പോഴും വ്രതം അനുഷ്ടിക്കാറുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇറോം ശര്‍മിളക്ക് അനുകൂലമായി അഞ്ച് ദിവസം ഇവിടെ നിരാഹാരം കിടന്നിട്ടുണ്ട്. അതല്ലാതെയും ഞാന്‍ ഇടക്ക് നിരാഹാരമനുഷ്ടിക്കാറുണ്ട്. ആ സമയത്ത് നമുക്ക് നമ്മുടെ ഉള്ളിനെ ശരിക്കും കാണാന്‍ പറ്റും. നമ്മില്‍ ഉണ്ടാകുന്ന വിശപ്പ് എന്ന ആസക്തി , അത് നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന നമ്മുടെ ആത്മബോധം എന്നിവ വളരെ പ്രധാനമാണ്. നാം രണ്ട് ദിവസമെല്ലാം പട്ടിണി കിടന്നാല്‍ പുറത്തുള്ള ഗന്ധവും കൂടി പിടിച്ചെടുക്കാന്‍ നമുക്ക് സാധിക്കും എന്നതാണ് നമ്മുടെ ശരീരത്തിന്റെ ഒരു സവിശേഷത. കാരണം ശരീരം അതിനു തയ്യാറെടുക്കുകയാണ് ..എവിടെയാണ് അതിന്റെ മണം, അതു മനസ്സിലാക്കി നമ്മുടെ ശരീരത്തെ നിയന്ത്രിക്കാനുളള ഒരു ആത്മീയമായ ഘടകം അതിലുണ്ട്. ഇത് വെറും ഒരു യാന്ത്രിക അനുഷ്ടാനമല്ല.
ശൈഖ് : ഇഛകളുടെ ഒരു പൂരണം ജന്തുസഹജമാണ്. കുടിക്കാന്‍ തോന്നുന്നതൊക്കെ കുടിക്കുക, കഴിക്കാന്‍ തോന്നുന്നതൊക്കെ കഴിക്കുക, ഭോഗിക്കാന്‍ തോന്നുമ്പോഴൊക്കെ ഭോഗിക്കുക, പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ വിളിച്ച് പറയുക.. അപ്പോള്‍ നാം ജന്തു സമാനരാകും. ശരീരത്തിന്റെ ഇഛകളെ നിയന്ത്രിക്കാനുളള മാനവികമായ ഒരു ബോധമാണല്ലോ നോമ്പ് നല്‍കുന്നത്.
രാമനുണ്ണി : സഹജീവികളുടെ വേദനകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ബിരിയാണി കഴിച്ചത് നമുക്ക് ഓര്‍മയുണ്ടാവില്ല, എന്നാല്‍ വിശന്നു കിടക്കുന്ന സന്ദര്‍ഭത്തില്‍ കിട്ടിയ ഭക്ഷണം മറ്റൊരാള്‍ക്ക് കൊടുത്താലുണ്ടാകുന്ന സംതൃപ്തി എന്നെന്നുമുണ്ടാവും. അതാണ് മനുഷ്യനെ മനുഷ്യനാക്കുന്ന ആത്മീയ ഘടകം. ആത്മീയ ശിക്ഷണം വളരെ അനിവാര്യമായ ഒരു സമൂഹമാണ് ഇന്നത്തെത്. കാരണം, പണ്ട് നമ്മള്‍ ആധുനിക മുതലാളിത്തവും ഇന്നത്തെ നാഗരികതയും മനുഷ്യനെ self centered ആക്കും എന്നായിരുന്നു പറയാറുള്ളത്. അതായത് അവനവനിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കും എന്നായിരുന്നു. ഇന്ന് അതും കഴിഞ്ഞ് sense centered ആക്കിത്തീര്‍ത്തിരിക്കുന്നു. അതായത് പഞ്ചേന്ദ്രിയങ്ങളില്‍ മാത്രം നോക്കാന്‍ പ്രേരിപ്പിക്കുന്നു. രുചി, ഭക്ഷണം, സെക്‌സ് എന്നിവയില്‍ മാത്രമാണ് ശ്രദ്ധ, അതായത് കണ്ണും ചെവിയും അപ്രകാരം രുചിയിലൂടെയും വരുന്ന സന്തോഷത്തിലേക്ക് മാത്രം നോക്കുക എന്ന ഒരവസ്ഥ. അപരനെ പോലും പരിഗണിക്കാത്ത അവസ്ഥ. അതായത് വിവാഹവും കാമവും പോലും അന്യമായിക്കൊണ്ടിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളില്‍....
ശൈഖ് :ഭക്ഷണത്തില്‍ പോലും രുചി നിര്‍ണയം രണ്ടു വിധമില്ലേ, ഒരു നാവ് രുചി നിര്‍ണയിക്കുമ്പോള്‍ ഭക്ഷണത്തെ കുറിച്ച് നമുക്കൊരു കാഴ്ചപ്പാടുണ്ടാകും. ആരാണോ ഭക്ഷണം വിളമ്പിത്തരുന്നത് അതിനനുസരിച്ച് ആത്മീയമായ രീതിയില്‍ രുചി മാറും. അതുകിട്ടാത്തതു കൊണ്ടാണല്ലോ വീട്ടിലെ ഭക്ഷണം മാറ്റി നിര്‍ത്തി ഫാസ്റ്റ് ഫുഡില്‍ നാം അഭയം തേടുന്നത്.
രാമനുണ്ണി: മനുഷ്യന്റെ ഭക്ഷണം അതിന്റെ രുചി മാത്രമല്ല, അതിന്റെ കൂടെ ഒരുപാട് സംസ്‌കാരങ്ങളുണ്ട്. ഇന്ന് സംസ്‌കാരമെന്ന രുചി നഷ്ടപ്പെട്ടു പോകുമ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ നിന്ന് താഴ്ന്ന് മൃഗത്തിന്റെ ചോദനയിലേക്ക് താഴ്ന്നു പോകുന്നു.
ശൈഖ് : ഇച്ഛകളെ നിയന്ത്രിക്കാനുള്ള ഒരു പരിശീലനമാണല്ലോ നോമ്പ്. എന്നാല്‍ എല്ലാ മതസമൂഹങ്ങളിലും ആരാധനകളിലൂടെ നേടിയെടുക്കേണ്ട മൂല്യങ്ങള്‍ ജീവിതത്തില്‍ കാണുന്നില്ല. ആരാധനാലായങ്ങളും തീര്‍ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ച ഈ സാഹചര്യത്തില്‍ മൂല്യങ്ങളുടെ കാര്യത്തില്‍ ഈ വളര്‍ച്ച കാണുന്നില്ല, എന്തായിരിക്കുമതിന് കാരണം?
രാമനുണ്ണി: എല്ലാ മതങ്ങളിലും വിശ്വാസ പ്രമാണങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. വിശ്വാസ പ്രമാണങ്ങളില്‍ ദാര്‍ഢ്യമില്ലാത്ത അനുഷ്ഠാനങ്ങള്‍ വെറുതെയാണ്. വിശ്വാസ പ്രമാണങ്ങളെ ബലവത്താക്കുന്നതിനാണ് അനുഷ്ഠാനങ്ങള്‍. ഇവ പരസ്പര പൂരകങ്ങളാണ്. അനുഷ്ഠാനങ്ങള്‍ യാന്ത്രികമാവുന്നു, മറ്റുള്ളവരെ കാണിക്കാനായി മാറുന്നു. നമ്മുടെ സമര്‍പ്പണം ത്യാഗമനോഭാവം തുടങ്ങിയ മാനസിക ഘടകങ്ങളാണ് പ്രധാനം. സകാത്ത് കൊടുക്കുമ്പോള്‍ നല്ല വാക്കോട് കൂടി കൊടുക്കണം എന്നു പറയുന്നത് അത് കൊണ്ടാണല്ലോ, ഇന്‍കം ടാക്‌സ് കൊടുക്കുന്നത് പോലെയല്ല സകാത്ത് കൊടുക്കുന്നത്.
ശൈഖ് : പാശ്ചാത്യന്‍ മതേതര ചിന്ത വ്യാപകമായപ്പോള്‍ മതം പൊതുജീവിതത്തില്‍ ഇടപെടരുതെന്ന വാദം മതവിശ്വാസികളെയും അറിഞ്ഞോ അറിയാതെയോ സ്വാധീനിച്ചതും ഇതിന്റെ ഒരു കാരണമായിരിക്കില്ലേ?
രാമനുണ്ണി: പാശ്ചാത്യരാജ്യങ്ങളില്‍ മതവും ഭരണകൂടവും ഒന്നായിട്ട് ഭരണകൂടത്തിന്റെ പല വൃത്തികേടുകള്‍ക്കും മതം കൂട്ടുനിന്ന് സാഹചര്യത്തിലാണ് മതത്തെ ഭരണകൂടത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തേണ്ട ഒരവസ്ഥ വന്നത്. പൗരോഹിത്യത്തിന്റെ നെറികേടുകളാണ് സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ചിന്താഗതിക്ക് കാരണമായത്. മതങ്ങള്‍ വിപ്ലവ പ്രസ്ഥാനങ്ങളായി നിലനിന്ന ഇന്ത്യയില്‍ ആ രീതി സ്വീകരിക്കേണ്ടതില്ല. മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു മൈക്രോ പൊളിറ്റിക്‌സ് മതത്തിന്റെ അകത്തുണ്ട്. മതജീര്‍ണതയുടെ പേരില്‍ മതത്തെ അകറ്റിനിര്‍ത്തുമ്പോള്‍ മൂല്യഘടന തന്നെ അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. അന്തരീക്ഷവായു മലിനമായതു കൊണ്ട് നമുക്ക് ശ്വസിക്കാതിരിക്കാനാവില്ലല്ലോ. മതരഹിതമായ ഒരു ഭരണകൂടം എനിക്ക് നരകത്തെപോലെയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞതും അതുകൊണ്ടു തന്നെയാണ്.
ശൈഖ്: മൂല്യത്തിലും ധര്‍മ്മത്തിലും അധിഷ്ടിതമായ ഒരു ജനാധിപത്യം കൊണ്ടുമാത്രമേ നേട്ടമുള്ളൂ. അനിയന്ത്രിത ജനാധിപത്യമല്ല മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജനാധിപത്യമാണ് ഉണ്ടാവേണ്ടത്. മതനിരാസപരമായ മതേതരത്വത്തിന് പകരം മതനിരപേക്ഷ മതേതരത്വം എന്ന് നമുക്കതിനെ പറഞ്ഞുകൂടെ?
രാമനുണ്ണി: മൂല്യവത്തായ ജനാധിപത്യമാണെങ്കില്‍ മാത്രമേ അത് ഗുണപരമാവുകയുള്ളൂ. മതമൂല്യങ്ങള്‍ എന്നു പറയുമ്പോള്‍ മതത്തെ വളരെ വിശാലമായി കാണണം. അതിനെ ആളുകള്‍ ദുരുപയോഗപ്പെടുത്തുന്നതിനെ പറ്റി നാം ജാഗ്രതപാലിക്കണം. കാരണം അത് മതമൂല്യങ്ങളെ മൊത്തത്തില്‍ നിരാകരിക്കാനുള്ള ഒരു അവസരം തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്.
ശൈഖ്: അറബ് വസന്തം നടക്കുന്ന് ഇക്കാലത്ത് ഏകാധിപത്യ മര്‍ദ്ധക ഭരണകൂടങ്ങള്‍ക്കെതിരെ പൊരുതാന്‍ മതം ഒരു പ്രചോദകമായി തീരുന്നുണ്ട് എന്നല്ലേ വ്യക്തമാക്കുന്നത്?
രാമനുണ്ണി: ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് വേറെ ആരെയും വണങ്ങേണ്ടതില്ല. രാജാവും പ്രജയും ഒറ്റ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറയുമ്പോളുള്ള സമത്വസങ്കല്‍പമുണ്ടല്ലോ ആ ബോധം മനുഷ്യന്റെ ഉള്ളില്‍ നിന്ന് ഉണ്ടാക്കുന്നതാണ്.
ശൈഖ്: ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഈജ്പ്ഷ്യന്‍ ഗവര്‍ണ്ണറായിരുന്ന അംറ് ബിന്‍ ആസ്വിന്റെ മകന്‍ ഒരു കോപ്റ്റിക് ക്രിസ്ത്യാനിയെ അടിച്ചു. പ്രശ്‌നം ഖലീഫയുടെ അടുത്തെത്തി വിചാരണയില്‍ ഗവര്‍ണ്ണറുടെ മകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉമര്‍ ചാട്ടവാര്‍ അടിയേറ്റ ക്രിസ്ത്യാനിയുടെ അടുത്ത് കൊടുത്ത് ഗവര്‍ണ്ണറുടെ മകനെ അടിക്കാന്‍ കല്‍പ്പിച്ചു. വേണമെങ്കില്‍ ഗവര്‍ണ്ണറെയും അടിക്കാന്‍ പറഞ്ഞു. കാരണം അയാളുടെ അധികാരമാണല്ലോ അതിന് പ്രേരകമായിട്ടുള്ളത്. എന്നിട്ട് ഉമര്‍ ചോദിച്ചു 'എപ്പോഴാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്, അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്.' നീതിയുടെ നിഷേധം അടിമത്വമാണെന്നതാണിത് വ്യക്തമാക്കുന്നത്. ദൈവത്തിന്റെ സൃഷ്ടികള്‍ തുല്ല്യരാണെന്നും നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം രാജാവിനോ ചക്രവര്‍ത്തിക്കോ ഇല്ലെന്നുമുള്ളതാണ്. പക്ഷേ, ഇന്ത്യന്‍ സമൂഹത്തില്‍ ആ ബോധം നഷ്ടപെടുകയല്ലേ ചെയ്തത്?
രാമനുണ്ണി: ജനാധിപത്യമെന്നത് പുരോഗമനപരമായ ഒരു ആശയം തന്നെയാണ് എന്നാല്‍ ജനാധിപത്യത്തില്‍ മൂല്യങ്ങള്‍ സന്നിവേശിപ്പിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങളാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഖലീഫ ഉമറിന്റേത് മൂല്യഭരണമായിരുന്നു. അതാണ് ശരിയായ ഇസ്‌ലാം, ഇന്ന് പലപ്പോഴുമത് സാമുദായികതയില്‍ ചുരുങ്ങിപോവുകയാണ്. സാമുദായികതയില്‍ ചുരുങ്ങാതിരിക്കണമെന്ന പാഠം കൂടി ഉമറിന്റെ ഭരണത്തിലുണ്ട്. ഒരു ഫിലോസഫര്‍ കിംഗിന്റെ ഭരണമായിരിക്കും ഏറ്റവും ഉത്തമമായ ഭരണമായിരിക്കുകയെന്ന് പ്ലേറ്റോ പറയുന്നുണ്ട്. കാരണം ജനാധിപത്യത്തില്‍ പങ്കാളിയാവുന്നവര്‍ ദുഷിച്ചവരായാല്‍ ജനാധിപത്യവും ദുഷിക്കും. എന്നാല്‍ ഫിലോസഫര്‍ കിംഗ് എന്ന് പറയുമ്പോള്‍ ഭരിക്കുന്നത് കിംഗല്ല മറിച്ച് ഫിലോസഫിയാണ്. ഉമറിന്റെ കാലത്ത് ഇസ്‌ലാമിന്റെ മൂല്യങ്ങളായിരുന്നു ഭരണം നടത്തിയിരുന്നത്. താല്‍ക്കാലിക നേട്ടത്തിന് മനുഷ്യനെ എന്തും ചെയ്യിക്കുന്ന പ്രായോജികതാവാദമാണ് ഇന്നത്തെ മുതലാളിത്വ സംസ്‌കൃതിയുണ്ടാക്കുന്നത്. അതാണ് ജനാധിപത്യത്തെ ദുഷിപ്പിക്കുന്നത്. അതിനെ പ്രതിരോധിക്കണമെങ്കില്‍ ജനാധിപത്യത്തിനകത്ത് മതമൂല്യങ്ങളും ആത്മീയ മൂല്യങ്ങളും താത്വികമായ മൂല്യങ്ങളും ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. മതവിശ്വാസിയല്ലാത്തവരിലും മൂല്യങ്ങളുണ്ടാവും എന്നാല്‍ തനിക്ക് എവിടെന്നാണ് മൂല്യങ്ങള്‍ കിട്ടിയതെന്ന് അവന്‍ ആലോചിക്കേണ്ടതുണ്ട്. യുക്തിവാദികളിലും നിരീശ്വരവാദികളിലും മൂല്യങ്ങളുണ്ടാവും എന്നാല്‍ അവര്‍ക്ക് അതിന് ഒരു താത്വികമായ അടിസ്ഥാനമുണ്ടായിരിക്കുകയില്ല.
ശൈഖ്: സാമൂദായികതക്ക് മതവുമായി ബന്ധമില്ലെന്ന് സാര്‍ പറഞ്ഞു. പ്രവാചകന്റെ അനുയായി ഒരു പടയങ്കി മോഷ്ഠിച്ചു, പിന്നിട് പിടിക്കപ്പെടുമെന്നായാപ്പോള്‍ അത് ഒരു ജൂതന്റെ മേല്‍ ആരോപിച്ചു വാദിച്ചു. പ്രവാചകനും അത് ശരിയാണെന്ന് തോന്നി ജൂതനെതിരെ നടപടിയെടുക്കാന്‍ ആലോചിച്ചപ്പോഴേക്കും പ്രസ്തുത വിഷയത്തില്‍ ഖുര്‍ആന്‍ അവതരിച്ചു. 'ഈ ഗ്രന്ഥം നിനക്ക് അവതരിപ്പിച്ചത് തന്നെ നീതിപൂര്‍വം വിധികല്‍പ്പിക്കാനാണ്. അതുകൊണ്ട് നീ വഞ്ചകന്‍മാര്‍ക്ക് കൂട്ടുനില്‍ക്കരുത്. നീ ദൈവത്തോട് പാപമോചനം ചെയ്യണം.' എന്ന് തുടങ്ങുന്ന ഒമ്പത് സൂക്തങ്ങളാണ് അവതരിച്ചത്. സാമുദായികതയെ മതം ശക്തമായി എതിര്‍ക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. ദേശീയത, സാമുദായികത തുടങ്ങിയവ എല്ലാം മനുഷ്യനെ സങ്കുചിതനാക്കും.
രാമനുണ്ണി: തീര്‍ച്ചയായും, ആധുനികരായ പല ആളുകളും മതത്തെ കുറിച്ച് ഉന്നയിക്കുന്ന ആരോപണമാണ് മതത്തിന്റെ പേരില്‍ നടന്ന യുദ്ധങ്ങളില്‍ എത്രപേര്‍ മരിച്ചുവെന്ന്. എന്നാല്‍ ആധുനിക ദേശീയ രാഷ്ട്രങ്ങളുണ്ടാക്കിയ യുദ്ധങ്ങളില്‍ മരിച്ചതിന്റെ ഒരു ശതമാനം പോലും വരില്ല അത്. ഏത് മതമെടുത്ത് പരിശോധിച്ചാലും അവയെല്ലാം വിഭാഗീയതക്ക് എതിരാണെന്ന് കാണാവുന്നതാണ.് വിഭാഗീയതയെ ഇല്ലാതാക്കുന്ന ഹജ്ജ് പോലുള്ള ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങള്‍ അതിനുദാഹരണമാണ്. മനുഷ്യനെ മനുഷ്യനാക്കുന്ന ചില മൂല്യങ്ങളുടെ സംരക്ഷണമാണ് ആത്മത്യാഗം കൊണ്ട് പ്രതിരോധിക്കുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ഗീതയില്‍ പറയുന്നതും ജിഹാദ് മാത്രമാണ്. പക്ഷെ, ഇതിനെയൊക്കെയിന്ന് തെറ്റായി വായിച്ചുകൊണ്ടിരിക്കുകയാണ്.
ശൈഖ്: ജനാധിപത്യത്തില്‍ മന്ത്രിമാര്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്താല്‍ അതിനെ അവരുടെ ഒരു വലിയ സേവനമായിട്ടാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സമ്പത്ത് എടുത്ത് ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു അടിമ മനസ് ജനാധിപത്യത്തെ ദുഷിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നില്ലേ?
രാമനുണ്ണി: തീര്‍ച്ചയായും, അതിന് പിന്നിലുള്ള കാര്യമാണ് അഹന്തയെ വളര്‍ത്തുന്നു എന്നുള്ളത്. അഹന്തയെ ഇല്ലാതാക്കുന്ന കാര്യം ഇസ്‌ലാമിന്റെ ഓരോ കാര്യങ്ങളിലുമുണ്ട്. നോമ്പും നമസ്‌കാരവും അഹന്തയെ ഇല്ലാതാക്കുന്നു. ഇസ്‌ലാമിക തത്വങ്ങളെ വളരെയധികം സാംശീകരിച്ചിട്ടുള്ളയാളാണ് തുഞ്ചത്തെഴുത്തച്ഛന്‍ എന്ന രീതിയില്‍ ഒരു പഠനം നടക്കേണ്ടതുണ്ട്. 'ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ, തോന്നുന്നതാകില്‍ അകിലം ഞാനിതെന്നവഴി തോന്നേണം.' എന്നാണദ്ദേഹം പറയുന്നത്. ജനാധിപത്യത്തില്‍ ചിലരെ മാത്രം സ്റ്റാറുകളായി കാണുമ്പോള്‍ അഹന്തയെ ഊട്ടിവളര്‍ത്തുകയാണ് ചെയ്യുന്നത്. അഹന്ത പ്രപഞ്ച ശക്തിയെ വെല്ലുവിളിക്കുകയും അടിമത്വ മനോഭാവം പ്രപഞ്ചശക്തിയെ അവഗണിക്കുകയുമാണ് ചെയ്യുന്നത്.
ശൈഖ്: പൊതുജീവിതത്തിലെ മൂല്യനിരാസത്തിന് പരിഹാരമായി നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
രാമനുണ്ണി: മൂല്യനിരാസത്തിന് പരിഹാരമായി എളുപ്പവഴികള്‍ വളരെ കുറവാണ്. മതമൂല്യങ്ങളും പാഠങ്ങളും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കാം എന്നുള്ളതാണ് ഒന്നാമതായി ചെയ്യേണ്ടത്. അത് സന്നിവേശിപ്പിക്കുന്ന സമയത്ത് തന്നെ അതിനെതിരായ ഒരു വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. വിഷമയമായ ഒരു പദാര്‍ഥവാദപരമായ ഒരു സാമ്പത്തിക വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. അതിനെ മാറ്റാനുള്ള ഒരു ശ്രമം കൂടി നാം നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മതം അനുഷ്ഠാനങ്ങളായി ചുരുങ്ങിപോകും.
ശൈഖ്: റമദാനില്‍ കേരളീയ സമൂഹത്തോട് സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയെന്ന നിലയില്‍ എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?
രാമനുണ്ണി: റമദാനിനെ യാന്ത്രികമായ നോമ്പ് നോല്‍ക്കലിനും നോമ്പ് തുറ പാര്‍ട്ടികള്‍ക്കുമുള്ള ചടങ്ങുകളല്ലാതെ ഇതിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളിലേക്ക് പോകാനും മതപാഠങ്ങളിലെ പുരോഗമനപരമായ ആശയങ്ങള്‍ സാംശീകരിക്കാനുമുള്ള അവസരമായിരിക്കണമിത്. അതിനെ നമ്മെ സ്വയം ശുദ്ധീകരിച്ചെടുക്കാനും സമൂഹത്തെ ശുദ്ധീകരിക്കാനും മലയാളിയെന്ന നിലക്ക് നല്ല ചില സന്ദേശങ്ങള്‍ ലോകത്തിന് കൊടുക്കാനും ജഗദീശരന്‍ നമ്മെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയാണ് എനിക്കുള്ളത്.
ശൈഖ്: പ്രവാചകന്റെ കാലത്ത് നടന്ന രണ്ട് പ്രധാന സംഭവങ്ങളാണ് ബദ്‌റ് യുദ്ധവും മക്കാ വിജയവും. അവ നടന്നത് റമദാനിലായിരുന്നു. ബദ്‌റ് അധര്‍മ്മത്തിനെതിരായിട്ടുള്ള പോരാട്ടവും മക്കാവിജയം വിമോചന സമരവുമായിരുന്നു. അഴിമതിയും വൃത്തികേടുകളും നിറഞ്ഞ ഒരു സാഹചര്യത്തില്‍ അവക്കെതിരെയുള്ള ഒരു വിമോചന പോരാട്ടവും അധര്‍മ്മത്തോടുള്ള സമരത്തിനുള്ള പ്രേരകവുമാവണം റമദാന്‍ എന്നു പറഞ്ഞാല്‍ എന്തു തോന്നുന്നു?
രാമനുണ്ണി: നബിയുടെ ജീവിതത്തന്റെ ഓരോ ഘട്ടങ്ങളും പാഠങ്ങളാണ്. എങ്ങനെയാണ് അധര്‍മ്മത്തോട് പോരാടേണ്ടത്, അതേ സമയം തന്നെ എതിരാളിയോട് അനീതി ചെയ്യാതിരിക്കാനും പഠിപ്പിക്കുകയാണ് നബി തിരുമേനി. അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെ ആത്മീയ മൂല്യങ്ങളോട് കൂടിയ വ്യക്തിത്വമാണ്. ഇതെല്ലാം ഓര്‍ക്കാനും ആത്മീയ ഉന്നതിയിലൂടെ സമൂഹത്തിന്റെ മാറ്റവും സമൂഹത്തിന്റെ മാറ്റത്തിലൂടെ ആത്മീയ ഉന്നതിയും കൈവരിക്കാന്‍ ഈ റമദാന്‍ സഹായിക്കട്ടെയെന്നു ആശംസിക്കുന്നു. അതുപോലെ സാമുദായികത വെടിഞ്ഞ് കൊണ്ട് മറ്റു മതസ്ഥരോടൊപ്പം നില്‍ക്കാന്‍ മുസ്‌ലിങ്ങള്‍ക്കും കഴിയണം. ആര്‍ക്കും ഒന്നിലും വിശ്വാസമില്ലാത്ത കാലത്ത് രസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാവണം. ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.(ഇതിന്റെ വീഡിയോ ഇവിടെ ഉണ്ട് )



നോമ്പിന്റെ ആത്മാവ് 
യാസിര്‍ അറഫാത് 
http://www.youtube.com/watch?v=PCbxf8EXy4o&feature=share
ഖുര്‍ആന്റെ മാസം 


 അസ്ഹര്‍ പുള്ളിയില്‍

http://www.youtube.com/watch?v=l7pKfvnkRgI&feature=plcp

2012, ജൂലൈ 22, ഞായറാഴ്‌ച


ഈജിപ്തിലെ പ്രമുഖ സലഫി നേതാവ്‌ ശൈഖ് മുഹമ്മദ്‌ ഹസ്സാന്‍ 'അല്‍ ഇഖ്-വാനുല്‍ മുസ്ലിമൂന്‍ ' എന്ന ഇസ്ലാമിക പ്രസ്ഥാനത്തെ ഉള്ളുതുറന്ന്‍ പ്രശംസിക്കുന്നു. ഇഖ്വാനുമായി കൈകോര്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.. !! 

Inline image 1
                                      http://www.youtube.com/watch?v=6d1tAp2o6qI



"ഇഖ് വാന്‍ ഒരിക്കലും ഭരണത്തിന് വേണ്ടി നടക്കുകയില്ല, ഭരണം അവരെ അന്വേഷിച്ച് വരികയാനുണ്ടാവുക" - ശഹീദ് ഹസനുല്‍ ബന്ന (റ)

ചരിത്രം ചിലരെ നോക്കി പരിഹസിച്ച് ചിരിക്കാറുണ്ട്. മഹാനായ ശഹീദ് ഹസനുല്‍ ബന്നയുടെ നെഞ്ചിലേക്ക് ആറോളം വെടിയുണ്ടകള്‍ ഉതിര്‍ത്തവര്‍ അതിന്നുദാഹരണമാണ്. കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചിട്ടും ചികില്സിക്കരുതെന്ന്‍ ഡോക്ടര്‍മാര്‍ക്ക്‌ അവര്‍ നിര്‍ദ്ദേശം നല്‍കി. ആ മഹാനുഭാവന്‍ രക്തം വാര്‍ന്ന്‍ മരിക്കുന്നത് ആനന്ദത്തോടെ അവര്‍ നോക്കി നിന്നു. മൃതദേഹം സംസ്കരിക്കരുതെന്നു അടുത്ത കല്‍പനയിറങ്ങി. ഒടുവില്‍ കുടുംബത്തിലെ ഏതാനും സ്ത്രീകള്‍ ചേര്‍ന്നാണ് ശേഷക്രിയകള്‍ നടത്തിയത്. ഇതോടെ എല്ലാം കെട്ടടങ്ങി എന്നവര്‍ സായൂജ്യം കൊണ്ടു. ഒടുവില്‍ ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ അനുയായികള്‍ ഈജിപ്ത് ഭരിക്കുന്നു.. ഈജിപ്തുകാര്‍ രചിച്ച നവചരിതം അവരോട് വിളിച്ച് പറയുന്നത് ഇതാണ്: 'മൃതദേഹത്തെ ചുമലിലേറ്റുന്നതില്‍നിന്നും വിലക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും, എന്നാല്‍ ആശയങ്ങളെ നെഞ്ചേറ്റുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ല'.

ഡോ. മുര്‍സിയോട് പറയാനുളളത്

പ്രസിഡന്റ് മുര്‍സിക്ക് നല്‍കുന്ന ഉപദേശം
Wednesday, June 20th, 2012

ഞാന്‍ താങ്കളെ സഹോദരനായാണ് കാണുന്നത്. എനിക്കും താങ്കള്‍ക്കുമിടയില്‍ പ്രായത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ പോലും. എനിക്ക് ഏകദേശം താങ്കളുടെ മക്കളുടെ പ്രായമാണുള്ളത്. പക്ഷെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷ മൂല്യമായ സാഹോദര്യത്താല്‍ നമ്മള്‍ തീര്‍ച്ചയായും സഹോദരന്‍മാരാണ്.
രണ്ട് വാക്ക് ഉപദേശിക്കുന്നതിന് മുമ്പ് എനിക്ക് പറയാനുളളത് അല്ലാഹു ഞങ്ങള്‍ക്കിടയില്‍ നിന്നും താങ്കളെ തെരെഞ്ഞെടുത്തിരിക്കുന്നുവെന്നതാണ്. കാര്യങ്ങള്‍ സങ്കീര്‍ണായതിന് ശേഷം ഞങ്ങളുടെ ചുമതലയെന്ന അമാനത്ത് താങ്കളുടെ കരങ്ങളിലാണ് ഏല്‍പിക്കപ്പെട്ടത്. ഇവിടെ വിവിധങ്ങളായ അഭിപ്രായങ്ങളുണ്ടായിരുന്നു. പല ആളുകളും നാമനിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ അല്ലാഹു കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന രീതിയെയാണ് ഞാന്‍ വീക്ഷിച്ച് കൊണ്ടിരിക്കുന്നത്. അവന്‍ ഒരുത്തനെക്കൊണ്ട് മറ്റൊരുത്തനെ പ്രതിരോധിക്കുന്നു. അകലെയെന്ന് ചിലര്‍ കരുതുന്നവന് അധികാരത്തിലെത്താന്‍ അവന്‍ വഴിയൊരുക്കുന്നു. അല്ലാഹുവിന്റെ യുക്തിയെക്കുറിച്ച് അവന്റെ കഴിവിനെക്കുറിച്ച് നാം പുലര്‍ത്തുന്ന അശ്രദ്ധ അല്ലെങ്കില്‍ നിസ്സംഗത എന്നെ ചിരിപ്പിക്കുകയാണ്. അവന്‍ ഉദ്ദേശിച്ചവരെ അവന്‍ ഉയര്‍ത്തുകയോ, താഴ്ത്തുകയോ, പ്രതാപവാനാക്കുകയോ, നിന്ദിക്കുകയോ ചെയ്യും. അവന്‍ നമുക്ക് പഠിപ്പിച്ച ഒരുപാട് പാഠങ്ങളില്‍ നിന്നും നാം ഇത് വരെ പാഠമുള്‍ക്കൊണ്ടിട്ടില്ല. മുബാറകിന്റെ സ്വേഛാധിപത്യ സിംഹാസനം അല്ലാഹുവിന്റെ അധികാരത്തിന് മുകളിലായിരുന്നില്ല. എന്നല്ല ചിലന്തിവലയെക്കാള്‍ ദുര്‍ബലമായരുന്നു അത്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഞാനായിരുന്നു താങ്കളുടെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും എന്റെ മാനസികാവസ്ഥ എന്നതിനെക്കുറിച്ചാണ്.
അപ്പോള്‍ എനിക്ക് മനസ്സിലായത് ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ സഹായത്തോടൊപ്പം എനിക്ക് അടിയന്തരിമായി ആവശ്യമുണ്ടാവുക എന്റെ പ്രിയ സഹോദരന്‍മാരുടെ ഗുണകാംക്ഷയോടുള്ള ഉപദേശമാണ്. അത് കൊണ്ടാണ് താങ്കളോട് രണ്ട് വാക്ക് പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്. പ്രശസ്തനായ പണ്ഡിതനല്ല ഞാന്‍. എടുത്ത് പറയാന്‍ മാത്രം മഹത്തായ കര്‍മങ്ങളും എന്റെ പേരിലില്ല. ഒരു പക്ഷെ വലിയ അബദ്ധങ്ങള്‍ ഞാന്‍ പ്രവര്‍ത്തിച്ചിരിക്കാം. എന്നാലും, എന്റെ ഈ വചനങ്ങള്‍ അല്ലാഹു താങ്കള്‍ക്ക് പ്രയോജനപ്പെടുത്തിയേക്കാം. ആ പ്രയോജനമാവട്ടെ മൊത്തം ജനതക്കും ലഭിക്കും. താങ്കള്‍ ഏറ്റെടുത്ത് വിഷമകരമായ ഉത്തരവാദിത്തല്‍ അത് മുഖേന എനിക്കും പങ്ക് വഹിക്കാം.
ഇത് ഒരു ഉപദേശിയുടെ കേവല പ്രസംഗമല്ല. ഇത് താങ്കളെ സ്‌നേഹിക്കുന്ന, താങ്കളുടെ ഹൃദയത്തിന്റെ ആശങ്കള്‍ മനസ്സിലാക്കിയ ഒരു സഹോദരന്റെ വാക്കുകളാണ്.
താങ്കള്‍ ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ പാത പിന്‍പറ്റണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍, കാലഘട്ടത്തില്‍ താങ്കള്‍ക്കും നമുക്കും പ്രയോജനം ചെയ്യുന്നു ധാരാളം കാര്യങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. അദ്ദേഹം ദിവ്യബോധനം ലഭിക്കുന്ന പ്രവാചകനായിരുന്നില്ല. പ്രവാചക സഹവാസം കൊണ്ട് അനുഗ്രഹിക്കപ്പെട്ട സഹാബിയായിരുന്നില്ല. പ്രവാചകനെപ്പോലെ ഒരു വലിയ സത്യനിഷേധി സമൂഹത്തെ ഇസ്‌ലാമിലേക്ക് കൊണ്ട് വന്ന നായകനോ, സഹാബാക്കളെപ്പോലെ വിശ്വാസി സമൂഹത്തിന്റെ ചുമതല ഏല്‍പിക്കപ്പെട്ടവനോ ആയിരുന്നില്ല. പക്ഷെ, ഈ ഉമ്മത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള ബാധ്യത അല്ലാഹു അദ്ദേഹത്തെയാണ് ഏല്‍പിച്ചത്. അക്രമം, അരാജകത്വം, സ്വേഛാധിപത്യം, കൊലപാതകം, പീഢനം, ധൂര്‍ത്ത് തുടങ്ങിയ സകല അധാര്‍മികതകളും ഈ ഉമ്മത്തില്‍ വ്യാപകമായതിന് ശേഷമായിരുന്നു അതെന്ന് നാമോര്‍ക്കണം.
താങ്കള്‍ ഇപ്പോള്‍ മുന്നില്‍ വെക്കുന്ന പോലുള്ള ഉമ്മത്തിന്റെ നവോത്ഥാനത്തിനാവശ്യമായ സംസ്‌കരണ പദ്ധതി അദ്ദേഹത്തിന്റെ കൈവശവുമുണ്ടായിരുന്നു. ഇത് ഒരു ശുഭകരമായ സാദൃശ്യമാണ്. നിലവിലുള്ള ഈജിപ്തിന്റെയും, ബനൂ ഉമയ്യയുടെ കാലത്തുള്ള ഈജിപ്തിന്റെയും ചിത്രം ഒന്ന് തന്നെയാണ്. ഇന്നത്തെ ഈജിപ്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാണെന്നാണ് കരുതുന്നത്. ഈ സാഹചര്യമാണ് അദ്ദേഹത്തിന്റെ ചരിതത്തില്‍ നിന്നും കടമെടുത്ത് താങ്കളെ ഉപദേശിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. ഈ ഉമ്മത്തിലെ നവോത്ഥാന നായകനായ അദ്ദേഹത്തിന്റെ മഹദ്കര്‍മങ്ങള്‍ നമുക്ക് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളെയും കുറിച്ച ധാരാളം രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഡോ. അലി മുഹമ്മദ് സല്ലാബി എഴുതിയ ഗ്രന്ഥം. ഞാന്‍ അതില്‍ നിന്നും ധാരാളം മുതലെടുത്തു. പ്രസ്തുത ഗ്രന്ഥം താങ്കള്‍ വായിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ജീവിതത്തെയും, ഖിലാഫത്തിനെയും, രാഷ്ട്ര ഭരമത്തിലെ അദ്ദേഹത്തിന്റെ രീതിയെയും, കൂടിയാലോചനാ സംവിധാനത്തെയും രാഷ്ട്രീയ നയത്തെയും അതില്‍ കൃത്യവും വിശദവുമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരിക്കുണ്ടാവേണ്ടുന്ന ക്ഷമ, വിവേകം, പക്വത, വിട്ട്‌വീഴ്ച, ദൃഢനിശ്ചയം, നീതി, ഭൗതികവും ബൗദ്ധികവുമായ നവോത്ഥാനം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നു.
ജനങ്ങളോടുള്ള പെരുമാറ്റം, സമൂഹ സംസ്‌കരണത്തിലുള്ള പ്രതിബദ്ധത, പരലോകത്തെക്കുറിച്ച ഉദ്‌ബോധനം, തെറ്റായ സങ്കല്‍പങ്ങളെ ശരിയാക്കല്‍, ഗോത്രപക്ഷപാതിത്വ നിരാസം തുടങ്ങിയവ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ)ന്റെ സവിശേഷ ഗുണങ്ങളായിരുന്നു. അതിനാല്‍ തന്നെ താങ്കള്‍ക്കും ആ മഹാനായ മനുഷ്യനും ഇടയില്‍ മേല്‍പറഞ്ഞ വിഷയങ്ങളില്‍ സാദൃശ്യമുണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ രാഷ്ട്രത്തിന്റെ ഉന്നതിക്കും നവോത്ഥാനത്തിനും അല്ലാഹു താങ്കള്‍ക്ക് തൗഫീഖ് ഏകുമെന്ന പ്രതീക്ഷയോടെ ഈ സന്ദേശം ഞാന്‍ താങ്കള്‍ക്ക് അയക്കുന്നു.
Please visit this Link: http://www.youtube.com/watch?v=OkFq2a_ETWw
മ്യാന്‍മര്‍ ഈ ലോകത്തല്ലേ ?

2012, ജൂലൈ 21, ശനിയാഴ്‌ച

2012, ജൂലൈ 18, ബുധനാഴ്‌ച

ഇതാണ് മുജാഹിത് പ്രസ്ഥാനം.സ്വന്തം അണികളിലും 


നേതാക്കളിലും പെട്ടവര്‍ 

നുണപറയുന്നവരും വ്യാജ എ സ് എം എസ് 

അയക്കുന്നവരുമാണെന്നു ഇദ്ദേഹം 

തുറന്നു പറയുന്നു.പുതു തലമുറ മുജാഹിതുകള്‍ 

വ്യാജനിര്‍മതികളില്‍ 

അടയിരിക്കുന്നവരും ആരോപണങ്ങളില്‍ 

സത്യസന്തത കാണിക്കാത്തവാരുമാണെന്നു 

ആര്‍ക്കാണറിയാത്തത്.ഇപ്പോള്‍ എല്ലാം തിരിഞ്ഞു 

കൊത്തുന്നു. ദുനിയാവില്‍ ഇവര്‍ 

നേരിടുന്ന ഒരു ദുരന്തമാണ് അത്.


2012, ജൂലൈ 17, ചൊവ്വാഴ്ച

അവസാനം മുജാഹിദുകള്‍ അവരെകൊണ്ട് കുടുങ്ങി ...എന്തൊക്കെയാ ഈ കേള്‍ക്കുന്നത് ?

ഇത് പൂര്‍ണമായി കേള്‍ക്കുക. മറ്റു സംഘടനകളെ തെറിപറഞ്ഞു ശീലിച്ചവര്‍ക്ക് സ്വന്തം അനുയായികള്‍ പാരയായി മാറിയ കഥ ഇതില്‍ കേള്‍കാം.മുജാഹിടുകള്‍ക്ക് എസ്‌.എം .എസ്‌ അയക്കുന്നിടത്തു സലഫിയത്തു ഇല്ലേ എന്ന് പച്ചയായി  അനസ് മൌലവിക്കു ചോദിക്കേണ്ടി വന്നിരിക്കുന്നു.എന്തൊക്കെയോ ഇപ്പോഴും ചീഞ്ഞു നാറുന്നപോലെ എല്ലാം കേട്ടാലും ഏല്ലാവര്‍ക്കും തോന്നും.


ഒന്ന്     http://www.youtube.com/watch?v=6Ys9xjrmLow&feature=relmfu 




അഞ്ച്  http://www.youtube.com/watch?v=FrUU2VspIU4&feature=relmfu





KNM ശില്പശാലയും സംശയ നിവാരണവും കണ്ണൂര്‍ പ്രോഗ്രാം 




















റമദാനിലെ പ്രാര്‍ഥനകള്‍ 

2012, ജൂലൈ 15, ഞായറാഴ്‌ച

റമദാന്‍ വിശ്വാസിക്ക് കൊയ്ത്തു കാലമാണ്.

നാം എല്ലായിപ്പോഴും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ബോധവും അവന്റെ കല്‍പനകള്‍ അനുസരിക്കാനുള്ള മാനസിക സന്നദ്ധതയും വ്രതം നമ്മില്‍ ഉണര്‍ത്തുന്നു. അല്ലാഹുവിന്റെ സാമീപ്യം സദാ അനുഭവപ്പെടുമ്പോള്‍ തന്റെ ഒരു കാര്യവും അവനു ഗോപ്യമല്ല എന്ന ബോധം അയാളിലുണ്ടാകുന്നു. അതുകൊണ്ട് എത്ര തന്നെ വിശന്നാലും ദാഹിച്ചാലും, മറ്റുള്ളവര്‍ കാണുന്നില്ലെങ്കില്‍ പോലും ഒരിറക്ക് വെള്ളമോ ഒരു ഉരുള ഭക്ഷണമോ കഴിക്കാനുള്ള ചിന്തപോലും അവന്റെ മനസിലുണ്ടാവില്ല. കഴുകാനായി വായയിലാക്കിയ വെള്ളം മറ്റാരും കാണാതെ ഇറക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. അല്ലാഹുവിനെ ഓര്‍ത്ത് അതില്‍ നിന്ന് ഒരു തുള്ളിപോലും അകത്തേക്ക് ഇറങ്ങാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. അല്ലാഹുവിന്റെ കല്‍പന അംഗീകരിച്ചുകൊണ്ടും അവന്റെ സാന്നിധ്യം അറിഞ്ഞു കൊണ്ടും അവന്റെ ശിക്ഷ ഭയന്നുകൊണ്ടും മോക്ഷം പ്രതീക്ഷിച്ചുകൊണ്ടുമായിരുന്നു ഇതെല്ലാം. നാം സദാ അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ഈ ബോധത്തിന്റെ ശക്തിയും ഹൃദയത്തില്‍ അത് പതിഞ്ഞ ആഴവുമനുസരിച്ച്, വ്രതത്തിനും അപ്പുറത്തേക്ക് തന്റെ ദൈനംദിന ജീവിതത്തിലെ ദൈവിക കല്‍പനകള്‍ പ്രാവര്‍ത്തികമാക്കിയും നിരോധങ്ങളില്‍ നിന്ന് അകലം പാലിച്ചും ജീവിതം കൂടുതല്‍ വിശുദ്ധമാക്കിക്കൊണ്ടേയിരിക്കും. 
വ്രതം നിരവധി ഘടകങ്ങളെ മനസുകളില്‍ ശക്തിപ്പെടുത്തുകയും ചിലതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഈ രഹസ്യമാണ് വ്രതത്തെ ദൈവഭക്തിയിലേക്കുള്ള എളുപ്പവഴിയാക്കുന്നത്. ആത്മാവിന്റെ മേലുള്ള ശരീരത്തിന്റെ ആധിപത്യം വ്രതം ദുര്‍ബലമാക്കുന്നു. അങ്ങനെ ആത്മാവ് ശരീരത്തിന്റെ പിടിയില്‍ നിന്ന് മോചിതമാകുന്നു. ഈ അവസ്ഥയില്‍ ആത്മാവിന്റെ മികവനുസരിച്ച് ഒരാള്‍ക്ക് ദൈവഭക്തി കൈവരിക്കല്‍ അനായാസകരമായി മാറുന്നു. അവന്റെ ഹൃദയം അദ്ദേഹത്തോട് പറയും "ആത്മാവേ, ബന്ധങ്ങള്‍ അഴിക്കപ്പെട്ടിരിക്കുന്നു.. നീന്തിത്തുടിച്ചുകൊണ്ട് അല്ലാഹുവിലേക്കടുക്കുക''. വ്രതം സഹജവാസനകളെ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ദൈവഭക്തിയുടെ തേട്ടപ്രകാരമുള്ള പ്രയാണം മനുഷ്യന് എളുപ്പമാക്കുന്നു.
 
തഖ്‌വയും ഈമാനും ഇഹ്‌സാനും കൊയ്യുന്ന കാലം. കാലത്തെ വെല്ലാനുള്ള കരുത്ത് കൊയ്യാനുള്ള കാലം ഒരു പുതിയ ആവേശത്തിന്റെ കൊടുങ്കാറ്റ് കൊയ്യാന്‍ നാം തയാറാവണം. ഒരു അറബിക്കവി പാടിയിട്ടുണ്ട്: ''വിത്തിറക്കേണ്ട കാലത്ത് വിത്തിറക്കാതിരുന്നാല്‍, കൊയ്ത്തുകാലത്ത് നിനക്ക് വിരല്‍ കടിക്കേണ്ടിവരും.'' നമ്മുടെ റമദാന്‍ സാക്ഷ്യം ഒരു പതിവിനു ആണ്ടുനേര്‍ച്ചയാവരുത്. പള്ളികള്‍ 'വെള്ള വലി'ക്കുന്നതിലും വീടുകള്‍ 'മാറാല തട്ടു'ന്നതിലും 'നനച്ചു' (നിനച്ചോ) കുളിക്കുന്നതിലും അത് ചുരുങ്ങരുത്. ഒരു മാസത്തേക്കുള്ള റമദാന്‍ വിഭവവിവര പട്ടിക തയാറാക്കുന്നതിലും അത് ഒടുങ്ങരുത്. പ്രത്യുത, ചരിത്രത്തിന്റെ ചുമരടയാളങ്ങളില്‍ നാം ഇസ്്‌ലാമിന്റെ വെള്ള പൂശണം. ഹൃദയത്തിന്റെ നിഫാഖു തട്ടുകളില്‍ മാറാല തട്ടണം. റമദാനമ്പിളിപൂത്ത നമ്മുടെ ആകാശത്ത് പുതിയ വിമോചനത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറിച്ചിടണം! അപ്പോള്‍ റമദാനെ വരവേറ്റുകൊണ്ട് തിരുനബി(സ) നടത്തിയ പ്രാര്‍ഥന നാമും ഇങ്ങനെ ഉരുവിടും: ''നാഥാ! ഈ ചന്ദ്രികയുടെ അരുണോദയം ഞങ്ങള്‍ക്കുമേല്‍ നിര്‍ഭയത്വത്തിന്റെയും വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും ഇസ്്‌ലാമിന്റെയും അരുണോദയമാക്കേണമേ!''

റമദാന്‍ എന്ന അറബ് ശബ്ദം ഊഷ്മളതയെയും ജീവചൈതന്യത്തെയും ദ്യോതിപ്പിക്കുന്നതാണ്. നിഷേധാത്മകമായി ധ്വനിപ്പിക്കപ്പെടുന്ന അര്‍ഥം കരിച്ചുകളയുന്നത് എന്നുമാണ്. വ്രണങ്ങളാണ് കരിച്ചുകളയപ്പെടേണ്ടത്. മൃതാവസ്ഥയുടെ അടയാളമായ തണുത്ത് മരവിച്ചുകിടക്കലിന്റെ എതിരാശയമാണ് ജീവന്‍ തുടിപ്പിക്കുന്ന ഊഷ്മളത എന്നത്. ഈ ആശയങ്ങളെല്ലാം ബദ്‌റിലൂടെ ചരിത്രത്തിനായി ആവിഷ്‌കരിക്കപ്പെടുകയായിരുന്നു. വിശുദ്ധ ഖുര്‍ആനെ 'ഫുര്‍ഖാന്‍' (സത്യാസത്യ വിവേചകം, തിയ്യതില്‍നിന്ന് നല്ലതിനെ തിരിച്ചറിഞ്ഞ് വീണ്ടെടുക്കല്‍) എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ആശയം തന്നെയാണ് ബദ്‌റില്‍ നടന്ന ഏറ്റുമുട്ടലും ദ്യോതിപ്പിക്കുന്നത്. ബദ്ര്‍ എന്നത് സ്ഥലനാമമാണെങ്കിലും അര്‍ഥം പൗര്‍ണമി ചന്ദ്രന്‍ എന്നാണ് അറബിഭാഷയില്‍. വൃദ്ധിക്ഷയം മാറിയ പൗര്‍ണമി എന്ന ആശയം അത് ദ്യോതിപ്പിക്കുന്നുണ്ട്. 

ശുദ്ധമായ ഹൃദയത്തിലേ ഈമാന്‍ ആഴത്തില്‍ വേരുറക്കുകയുള്ളൂ. ഹൃദയശുദ്ധീകരണത്തിന് അവസരം കിട്ടാത്ത ജനതയെ അഭിമുഖീകരിച്ചുകൊണ്ട് 'നിങ്ങളുടെ ഹൃദയത്തിലേക്ക് ഈമാന്‍ കടന്നുചെന്നിട്ടില്ല' (അല്‍ഹുജുറാത്ത് 14) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഹൃദയത്തിന് സംഭവിക്കുന്ന വിവിധ ദൗര്‍ബല്യങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം വീശുന്നത് നാം പഠിക്കാന്‍ ശ്രമിക്കണം. അനാവശ്യമായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ഖുര്‍ആനില്‍ വ്യക്തമായി വിശദീകരിച്ചിട്ടുള്ള വിധികളില്‍ നിന്ന് പുറം തിരിഞ്ഞുകളയുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ വക്രതയുണ്ടെന്ന് (ആലുഇംറാന്‍ 7) ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയത്തില്‍ കറപുരളുമെന്നും (അല്‍മുതഫ്ഫിഫീന്‍ 14) ഹൃദയത്തിന് പുറത്ത് മൂടുപടം വന്നുവീഴുമെന്നും (അല്‍ബഖറ 7) ഹൃദയങ്ങള്‍ കട്ടിയുള്ള പുറംതോടില്‍ അകപ്പെട്ടുപോകുമെന്നും (അല്‍ബഖറ 88) വിശുദ്ധ ഖുര്‍ആന്‍ താക്കീതു ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഹൃദയങ്ങള്‍ തന്നെ കടുത്ത് കരിമ്പാറയെക്കാള്‍ കട്ടിയുള്ളതായിത്തീരുന്നു (അല്‍ബഖറ 74). കരിങ്കല്ലില്‍ നിന്നുപോലും ചിലപ്പോള്‍ ഉറവകള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലപ്പോള്‍ പാറകള്‍ പോലും പ്രകമ്പിതമാവുകയും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഉതിര്‍ന്നുവീഴുകയും ചെയ്യാറുണ്ട്. കാരുണ്യത്തിന്റെ ഒരു കിനിവുപോലും കാണാത്ത, ഒരു ഉദ്‌ബോധനവും ഫലം ചെയ്യാത്ത, ഒരു താക്കീതുകൊണ്ടും ഭയപ്പെടാത്തവിധം ഉറഞ്ഞുകടുത്തുപോയ ഹൃദയത്തിന്റെ ഉടമകളെയാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. ആലോചനയും പുനരാലോചനയുമില്ലാതെ കുറ്റകൃത്യങ്ങളില്‍ തന്നെ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ഹൃദയത്തിന് സീല്‍ വെക്കുമെന്നും പൂട്ടി താഴിടുമെന്നും ഖുര്‍ആന്‍ (മുഹമ്മദ് 24) വിശ്വാസിയെ ഉണര്‍ത്തുന്നുണ്ട്. ഒരു നന്മയും കാണാത്തവിധം, നേരിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ കഴിയാത്തവിധം ആന്ധ്യം ബാധിക്കുന്നത് കണ്ണുകള്‍ക്കല്ലെന്നും നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങള്‍ക്ക് തന്നെയാണെന്നും (അല്‍ഹജ്ജ് 46) ഖുര്‍ആന്‍ പഠിപ്പിച്ചു. കാപട്യം, വിശ്വാസദൗര്‍ബല്യം, അസൂയ, അഹങ്കാരം തുടങ്ങി ഒട്ടനേകം രോഗങ്ങള്‍ ഹൃദയത്തെ കടന്നാക്രമിക്കും. സമയാസമയങ്ങളില്‍ ഉചിതമായ ചികിത്സ ചെയ്യാതിരിക്കുന്ന പക്ഷം ആ രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. 
 
ഹൃദയശുദ്ധീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ദൈവസ്മരണയാണ്. ദൈവസ്മരണ കൊണ്ട് ഹൃദയങ്ങള്‍ പ്രകമ്പിതമാവുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന് ശാന്തി കൈവരുന്നതും ദൈവസ്മരണ കൊണ്ടുതന്നെ (അര്‍റഅദ് 28). അതിനാല്‍, ദൈവസ്മരണ ഏറ്റവും മഹത്തായ ഒരു ചികിത്സാ രീതിയാണ്. വിശുദ്ധ ഖുര്‍ആനുമായുളള ബന്ധമാണ് ഹൃദയസംസ്‌കരണത്തിനുള്ള മറ്റൊരു വഴി. ഈമാന്‍ വര്‍ധിക്കുന്നതിനും മനുഷ്യശരീരം ഹൃദയം മുതല്‍ ചര്‍മം വരെ തരളിതമാകാനും ശരീരം രോമാഞ്ചമണിയാനും ഖുര്‍ആന്റെ പാരായണം അവസരമൊരുക്കും (അസ്സുമര്‍ 23). ശ്രദ്ധയോടെയും ഭക്തിയോടെയും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കണ്ണുകള്‍ ഈറനണിയുമെന്നും (അല്‍മാഇദ 83) ഖുര്‍ആന്‍ പറയുന്നു.
 
ഹൃദയത്തെ മലിനമാക്കുന്ന പാപങ്ങള്‍ കഴുകിക്കളയുന്നതിന് തൗബയും ഇസ്തിഗ്ഫാറും തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗം. ചെറുതോ വലുതോ ആയ ഏതു പാപങ്ങളും നിഷ്‌കപടമായ പശ്ചാത്താപ മനസ്സോടുകൂടി അല്ലാഹുവിന്റെ മുമ്പില്‍ ഏറ്റുപറയുമ്പോള്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തുതരാന്‍ സന്നദ്ധനാകും. അല്ലാഹുവുമായുള്ള ബന്ധത്തെ പോലെ പ്രധാനമാണ് സമസൃഷ്ടികളോടുള്ള ബന്ധവും. ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അതാണ് അവന്റെ വാക്കുകളിലൂടെയും അംഗചലനങ്ങളിലൂടെയും ഹാവഭാവങ്ങളിലൂടെയും പുറത്തുവരുന്നത്. ഹൃദയത്തിലുള്ളത് വിനയമാണെങ്കില്‍ അവന്റെ വാക്കിലും പ്രവൃത്തിയിലും അത് കാണും. അതിനാല്‍, ആരെങ്കിലും സ്വഭാവചര്യകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ മനഃസംസ്‌കരണത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. 
 
നമ്മുടെ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്ന വിശുദ്ധ റമദാനിനെ നാം നമ്മുടെ ഹൃദയം കൊണ്ട് സ്വീകരിക്കുകയും ദൈവസ്മരണയിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും പാപമോചന പ്രാര്‍ഥനയിലൂടെയും ദാനധര്‍മങ്ങളിലൂടെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. ഓരോരുത്തരും റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് വിശുദ്ധ റമദാന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണം. ശഅ്ബാനില്‍ നിന്ന് ശവ്വാലിലേക്കെത്തുമ്പോള്‍ കൂടുതല്‍ ഹൃദയശുദ്ധിയും ആത്മീയശക്തിയും ആര്‍ജിച്ച് ഉന്നത വ്യക്തിത്വമുള്ളവരായി മാറാന്‍ നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ.
ഉദാരതയുടെയും സന്മനസിന്റെയും മാസമാണ് റമദാന്‍. കര്‍മത്തിന്റെയും സമ്പാദിക്കുന്നതിന്റെയും മാസം. അലസതയുടെയും നിഷ്ക്രിയത്വത്തിന്റെയും സമയം കൊല്ലലിന്റെയും മാസമല്ല. അതിന്റെ വിലപ്പെട്ട സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രായോഗികമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുക. അത് നടപ്പാക്കാന്‍ ഓരോരുത്തരും സ്വയം സജ്ജരാവുക. കാരണം, ആ സുവര്‍ണ നിമിഷങ്ങള്‍ വേഗം കടന്നുപോകുന്ന എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ്.
 
റമദാനോട് കൂടി നമ്മുടെ ജീവിതത്തില്‍ സുതാര്യവും സത്യസന്ധവുമായ ഒരു മാറ്റവും മറക്കാനാകാത്ത ഒരു അടയാളപ്പെടുത്തലും സാധ്യമാണ്. ആ മാറ്റം റമദാന്റെ മുമ്പും ശേഷവുമുള്ള ജീവിതത്തെ താരതമ്യം ചെയ്താല്‍ വളരെ സ്പഷ്ടമായി മനസ്സിലാകും. അതിനാല്‍ റമദാന്‍ നമ്മുടെ കൈയില്‍ ഏല്‍പിക്കപ്പെട്ട അമാനത്ത് ആണ്. ആ അമാനത്തില്‍ നമുക്ക് അല്ലാഹുവിനെ സൂക്ഷിക്കാനും അല്ലാഹുവിന് നമ്മില്‍ നന്മ മാത്രം ദര്‍ശിക്കാനും ഇടയാക്കുമാറാകട്ടെ. 
 

2012, ജൂലൈ 14, ശനിയാഴ്‌ച

തൌബ 
പി.മുജീബ് റഹ്മാന്‍ 

http://www.youtube.com/watch?v=OkFq2a_ETWw&feature=player_embedded


രാഷ്ട്രീയം മതത്തില്‍ ഇടപെടാമോ?
മക്കയിലെ മിനായിലെ പഴയ ഒരു ചിത്രം 


2012, ജൂലൈ 12, വ്യാഴാഴ്‌ച


ഇന്ത്യ ചുരുങ്ങുന്നു?
ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ വസ്തു സ്ഥിതിവിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്ട്ട് ജസ്റ്റിസ് രജിന്ദര്‍ സച്ചാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗഉന്നതതല സമിതി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമര്പ്പിച്ചത് 2006 നവംബര്‍ 17നാണ്മുസ്ലിംകളുടെ സാമൂഹികസാമ്പത്തികവിദ്യാഭ്യാസ സ്ഥിതി വിശകലനംചെയ്ത റിപ്പോര്ട്ട് 2006 നവംബര്‍ 30ന് പാര്ലമെന്റില്‍ വെച്ചുകമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്ശകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും പ്രബലന്യൂനപക്ഷത്തിന്റെ ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനാവശ്യമായ ചില നടപടികള്‍ വിവിധ മന്ത്രാലയങ്ങള്ക്കു കീഴിലായി കേന്ദ്രഗവണ്മെന്റ്പ്രഖ്യാപിച്ചിരുന്നുന്യൂനപക്ഷമന്ത്രാലയത്തിന്റെ മേല്നോട്ടത്തില്‍ അതിന്റെ നിര്വഹണവും അവലോകനവും നടന്നുവരുന്നുമുണ്ട്ഇതെല്ലാംനിലനില്ക്കുമ്പോഴും ഇന്ത്യന്‍ സമൂഹമനഃസാക്ഷിയെ ബാധിച്ച ഗുരുതര രോഗത്തിന് ഒരല്പം ശമനവും ഉണ്ടായിട്ടില്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.' ഹിന്ദുദിനപത്രം ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്ട്ട് അതിന്റെ ഒടുവിലെ തെളിവാണ്.
പൊതു ഇടങ്ങളില്‍ 'മുസ്ലിംആണെന്ന് തിരിച്ചറിയപ്പെടുന്ന ഇന്ത്യന്‍ പൗരന്‍ സംശയത്തിനും തദ്വാരാ വിവേചനത്തിനും അവമതിക്കും ഇരയായിത്തീരുന്നുഎന്നാണ് രാജ്യവ്യാപകമായി നടത്തിയ തെളിവെടുപ്പുകളില്നിന്നു സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയത്ഇത് വീടു വാങ്ങുന്നതിന്വാടകക്കെടുക്കുന്നതിന്ബാങ്ക്അക്കൗണ്ട് തുടങ്ങുന്നതിന്മികച്ച വിദ്യാലയങ്ങളില്‍ പ്രവേശം ലഭിക്കുന്നതിന് മുസ്ലിംകള്ക്ക് തടസ്സമായിത്തീരുന്നുമുസ്ലിംകളെ തങ്ങളുടെ പ്രദേശങ്ങളില്കുടിയിരുത്താതിരിക്കാനുള്ള ബോധപൂര്വമായ യോജിച്ച തീരുമാനംതന്നെ നഗരങ്ങളിലെ കെട്ടിട/ഭൂ ഉടമകള്ക്കും ദല്ലാളുമാര്ക്കുമിടയില്‍ നിലനില്ക്കുന്നതായിസമിതി കണ്ടെത്തിഇത്തരം വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള ശക്തമായ നിയമസംവിധാനത്തിന് സച്ചാര്‍ ശിപാര് ചെയ്തതുമാണ്എന്നാല്,അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ചും സാമൂഹികസുരക്ഷ ഉറപ്പുവരുത്തിയുമുള്ള ജീവിതം എന്ന മൗലികമായ പൗരാവകാശം മുസ്ലിംകള്ക്ക് ഇനിയുംഉറപ്പുവരുത്താനായിട്ടില്ലഇന്ത്യയുടെ വന്നഗരങ്ങളില്‍ നഗ്നമായ ഹൗസിങ് അപാര്ത്തീഡ് അഥവാ കുടിപാര്പ്പു വിവേചനം നിലനിന്നു വരുന്നതായാണ്കഴിഞ്ഞദിവസം ' ഹിന്ദുപുറത്തുവിട്ട അന്വേഷണറിപ്പോര്ട്ട് വെളിപ്പെടുത്തുന്നത്ദല്ഹിമുംബൈഹൈദരാബാദ്ബംഗളൂരുചെന്നൈ നഗരങ്ങള്കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഇന്ത്യയുടെ പൊതുബോധം എത്രമേല്‍ വര്ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ ഞെട്ടിക്കുന്ന വിവരണംകൂടിയാണ്അഭ്യസ്തവിദ്യരും ഉയര്ന്ന പ്രഫഷനലുകളും ഉന്നത കുലജാതരുമായ നഗരവാസികള്ക്കിടയില്‍ മതവും ജാതിയും തിരിച്ചുള്ളകോളനിവത്കരണവും അപരവിദ്വേഷവും വേരോടിയിരിക്കുന്നുവെന്നാണ് മുസ്ലിംകള്ക്കു വേണ്ടി താമസസ്ഥലം അന്വേഷിച്ച റിപ്പോര്ട്ടര്‍ കണ്ടെത്തിയത്.
ദല്ഹിയില്‍ ഉപഭോക്താവ് മുസ്ലിം പേര് ഉച്ചരിക്കുന്നതോടെ കെട്ടിട ഉടമകള്‍ പിന്തിരിയുന്നുതലസ്ഥാനനഗരിയിലെ എണ്ണംപറഞ്ഞതാമസസ്ഥലങ്ങളൊന്നും മുസ്ലിമിനെ ഉള്ക്കൊള്ളാന്‍ വിശാലമല്ലഅവര്ക്ക് അവരുടെ 'അപരിഷ്കൃത'ചേരികളാവാം എന്നാണ്'പരിഷ്കൃത'ദല്ഹിക്കാരുടെ നിലപാട്. പ്രശസ്തമായ ന്യൂഫ്രണ്ട്സ് കോളനിയില്‍ വീടു തിരക്കിയ ആളോട് ഏജന്റ് പറഞ്ഞ മറുപടി'ഇന്ത്യക്കാര്ക്കുമാത്രമേ അവിടെ ഇടം കൊടുക്കൂമുസ്ലിംകള്ക്ക് നല്കില്ല' എന്നായിരുന്നു!
പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് പേരിലാണ് എല്ലാം എന്നാണ് കോസ്മോപോളിറ്റന്‍ നഗരമായ മുംബൈയുടെ മറുപടിമുമ്പ് ശബാന ആസ്മി തന്റെഗതികേട് തുറന്നുപറഞ്ഞപ്പോള്‍ പലരും പുരികംചുളിച്ചുഎന്നാല്, റേഡിയോ ജോക്കി യൂനുസ് ഖാന്‍ ഭാര്യ ഹിന്ദുവായിട്ടും രക്ഷ കിട്ടിയില്ലെന്നു ഇപ്പോഴുംപറയുന്നുജുഹുകൊളാബബാന്ദ്ര എന്നിവിടങ്ങളിലെല്ലാം 95 ശതമാനവും മുസ്ലിംകളെ വേണ്ട എന്നു ഉപാധി വെക്കുന്നു. 1992-93ലെവര്ഗീയകലാപത്തിന് ആക്കംകൂട്ടിയത് മഹാനഗരത്തിലെ മുസ്ലിം-അമുസ്ലിം ഗെറ്റോവത്കരണമാണെന്ന് അന്ന് സകലരും ചൂണ്ടിക്കാട്ടിയിരുന്നുദശകം രണ്ടുകഴിയുമ്പോഴും  വിടവ് വര്ധിച്ചേ വരുകയാണെന്നാണ് മുംബൈ അനുഭവം വിവേചനം ചൂണ്ടിക്കാട്ടി സംസ്ഥാന ന്യൂനപക്ഷ കമീഷന് പരാതിനല്കിയഹിന്ദി ഫിലിംമേക്കര്‍ ഇംറാന്‍ ഹാശിമിക്ക് പ്രയോജനമൊന്നുമുണ്ടായില്ലപരാതിക്കാരോട് 'മുസ്ലിംപ്രദേശംചൂണ്ടിക്കാണിച്ചു കൊടുക്കാനേ അന്നത്തെചെയര്മാന് കഴിഞ്ഞുള്ളൂമുസ്ലിംകള്‍ സ്വന്തം ചരിത്രപാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഹൈദരാബാദിലും പഴയ നഗരത്തിന്റെ പരിധിക്കു പുറത്തുഅവര്ക്ക് കൂടുകെട്ടാനാവില്ലബംഗളൂരുവില്‍ മുസ്ലിമും ദലിതനും ഔട്ടാണ്ആഗോളതലത്തില്‍ മുസ്ലിംകള്ക്കെതിരായ ഭീകരതാ ചിത്രീകരണം കത്തിനില്ക്കുന്നഘട്ടത്തില്‍ ലണ്ടനിലെത്തിയ തനിക്ക് ദല്ഹിയില്‍ ലാവണം തേടിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്ന് 'ഹിന്ദുലേഖകന്‍ ഹസന്‍ സുറൂര്‍ വ്യക്തമാക്കുന്നു.
സാമ്പത്തികവളര്ച്ച നിരക്കിന്റെയും പുരോഗതിയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന നാട് മാനസികവളര്ച്ചയില്‍ പിന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്നുഎന്നാണ് 'ഹിന്ദുറിപ്പോര്ട്ട് പറയുന്നത്സാമൂഹികവിവേചനം എന്ന ഗുരുതരമായ പ്രശ്നത്തെ രാജ്യം ഇനിയും അഭിമുഖീകരിച്ചു കഴിഞ്ഞിട്ടില്ല.സച്ചാര്സമിതി ചൂണ്ടിക്കാണിച്ച അപരവത്കരണത്തിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഒരു ശ്രമവും നടന്നില്ലെന്നു മാത്രമല്ലവഴിവിട്ടഅന്വേഷണ പ്രഹസനങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും യക്ഷിവേട്ടയുടെയും പേരില്‍  മുസ്ലിംവിരുദ്ധ പൊതുബോധത്തെ ബലപ്പെടുത്തുന്നനീക്കങ്ങളാണ് നിര്ഭാഗ്യവശാല്‍ ഭരണകൂടം ഇപ്പോഴും തുടരുന്നത്ബട്ല ഹൗസ് ഏറ്റുമുട്ടല്‍ തുടങ്ങി കേരളത്തിലെ -മെയില്‍ ചോര്ത്തല്വരെ ഇതിന്റെവൈവിധ്യമാര്ന്ന പ്രകടനങ്ങളാണ്. ഈയിടെ  നിഷേധാത്മക പ്രവണതക്കെതിരെ നേരിട്ട് പരാതി ബോധിപ്പിക്കാനെത്തിയ സമുദായനേതാക്കളോടു പോലുംതട്ടിക്കയറുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ സ്വീകരിച്ചത്ഭരണകൂടത്തിന്റെ  പിഴച്ച നയസമീപനത്തിനു ഇടംവലം നോക്കാത്ത മാധ്യമങ്ങളുടെപിന്തുണ കൂടിയാകുന്നതോടെ വംശവെറിയും വര്ഗീയതയും കൂടുതല്‍ വേരുറക്കുകയേ ചെയ്യൂഅതുകൊണ്ട് ആദ്യതിരുത്ത് വേണ്ടത് ഭരണകൂടസമീപനത്തിനു തന്നെയാണ്സച്ചാര്‍ ആവശ്യപ്പെട്ട വിവേചനത്തിനെതിരായ നിയമനിര്മാണം അടിയന്തരപ്രാധാന്യമര്ഹിക്കുന്നുജനാധിപത്യത്തിന്റെമുഴുവന്‍ തൂണുകളും സംയമനവും സഹിഷ്ണുതയും സഹവര്ത്തിത്വവും മുറുകെപ്പിടിക്കണംഒപ്പം സമൂഹഗാത്രത്തെ ബാധിച്ച  മനോരോഗത്തിനുചികിത്സിക്കാന്‍ മതധാര്മികമാനവികമൂല്യങ്ങള്‍ ഉള്ക്കൊള്ളുന്ന സകലരും ഒത്തുപിടിക്കണംഎങ്കിലേ  വിള്ളലുകളെ പണിപ്പെട്ടെങ്കിലും കൂട്ടിയോജിപ്പിക്കാനാവൂഇല്ലെങ്കില്‍ വംശവെറിക്കാര്ക്ക് ജനാധിപത്യത്തിന്റെ പാഠം പഠിപ്പിച്ചുകൊടുത്ത ഇന്ത്യ അപാര്ത്തീഡിന്റെ പാതാളത്തിലേക്ക് സ്വയംഎറിഞ്ഞുകൊടുക്കേണ്ടി വരുംലോകം ജനാധിപത്യത്തിലേക്കും ബഹുസ്വരതയിലേക്കും വികസിക്കുമ്പോള്‍ നാനാത്വത്തിന്റെ ഇന്ത്യയില്‍ അകത്ത്വേലികെട്ടുന്നവരെ പൊറുപ്പിച്ചുകൂടാ.