2013, മേയ് 30, വ്യാഴാഴ്‌ച

   
                    ഇസ്ലാമിക പ്രസ്ഥാനം 

" സ്വന്തം പാര്‍ട്ടിയെ സംബന്തിച്ച് അതിര് കവിഞ്ഞ യാതൊരു 

വിശ്വാസവും ഞങ്ങള്‍ വെച്ച് പുലര്‍ത്തുന്നില്ല . സത്യം ഞങ്ങളുടെ 

പാര്‍ട്ടിക്കുള്ളില്‍ മാത്രം പരിമിതമാണെന്നു ഞങ്ങള്‍ ഒരിക്കലും വാദി 

ച്ചിട്ടില്ല . ഞങ്ങളുടെ കര്തവ്യതെയ്ക്കുരിച് ബോധം വന്നപ്പോള്‍ 

അത് നിര്‍വഹിക്കുവാന്‍ ഞങ്ങള്‍ മുന്നോട്ടു വന്നുവെന്നേ ഉള്ളു . 

അതോടൊപ്പം നിങ്ങള്‍ക്കുള്ള കര്‍ തവ്യം നിങ്ങളെ 

ഓര്‍മിപ്പിക്കുകയും ചെയ്യുന്നു . ഞങ്ങളോടൊപ്പം ചേര്‍ന്നോ വേരിട്ടോ 

സന്ഖടിച്ചോ എങ്ങനെ വേണമെങ്കിലും നിങ്ങള്ക്ക് കര്‍ത്തവ്യം 

നിര്‍വഹിക്കാം .ഇനി മറ്റാരെങ്കിലും കര്‍ത്തവ്യം 

നിര്‍വഹിക്കുന്നതായി കാണുകയാണെങ്കില്‍ നിങ്ങള്ക്ക് അവരുമായി 

സഹകരിക്കാം. ഇനി നേത്രത്വ ത്തിന്റെ വിഷയത്തില്‍ അതിര് 

കവിഞ്ഞ നിലപാട് വെച്ച് പുലര്‍ത്തുന്നില്ല ഏതങ്കിലും ഒരു പ്രത്യേക 

വ്യക്തിയെ അവലംബിച്ച് കൊണ്ടല്ല ഞങ്ങള്‍ ഈ പ്രസ്ഥാനവുമായി 

മുന്ബോട്ടു വന്നിട്ടുള്ളത് . ഇവിടേ ക്ഷണം വ്യക്തിയിലെക്കോ 

വ്യക്തികളിലെക്കോ അല്ല . വിശുദ്ധ ഖുരാന്റെയ് നിര്‍ദേശ 

മനുസരിച്ച ഓരോ മുസ്ലിമിന്റെയും ജീവിത ലക്‌ഷ്യം ഏതോ ആ 

ല്ക്ഷ്യതിലെക്കാന് ; ഇസ്ലാം എന്നറിയപ്പെടുന്ന ത്വത്വ 

സംഹിതയിലെക്കാന് "- അബുല്‍ ആലാ മൌദൂദി സത്യാ സാക്ഷ്യം


2013, മേയ് 29, ബുധനാഴ്‌ച

ബംഗളൂരു സ്ഫോടനക്കേസ്: മഅ്ദനിയെ കുടുക്കാന്‍ നീക്കമെന്ന് 

അഡ്വ. ഭവാനി മോഹന്‍



കോയമ്പത്തൂര്‍: ബംഗളൂരു ബി.ജെ.പി ഓഫിസ് സ്ഫോടനക്കേസില്‍ പി.ഡി.പി ചെയര്‍മാന്‍ 

അബ്ദുന്നാസിര്‍ മഅ്ദനിയെ കുടുക്കാന്‍ കര്‍ണാടക പൊലീസ് ഗൂഢാലോചന നടത്തുന്നതായി 

നാഷനല്‍ കോഓഡിനേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ തമിഴ്നാട് പ്രസിഡന്‍റും 

പ്രമുഖ അഭിഭാഷകനുമായ ഭവാനി ബി. മോഹന്‍.

മഅ്ദനിയെ കര്‍ണാടക ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഓഫിസ് പരിസരത്ത് 

സ്ഫോടനം നടത്തിയതെന്ന് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് അറസ്റ്റിലായ മുസ്ലിം യുവാക്കളെ ക്രൂര 

പീഡനത്തിന് ഇരയാക്കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

മഅ്ദനിയോടൊപ്പം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെയും വ്യാജ തെളിവുകളും 

മൊഴികളും സൃഷ്ടിക്കാന്‍ കര്‍ണാടക പൊലീസ് ശ്രമിക്കുന്നു. ഏപ്രില്‍ 17ന് ബംഗളൂരു ബി.ജെ.പി 

ഓഫിസ് പരിസരത്തുണ്ടായ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 17 ആളുകളില്‍ 11 

പേരും തമിഴ്നാട്ടുകാരാണ്. ഏപ്രില്‍ 16ന് ബംഗളൂരുവില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിനിടെ 

സ്ഫോടനം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അത് നടക്കാതെ വന്നപ്പോഴാണ് പിറ്റേ 

ദിവസം ബി.ജെ.പി ഓഫിസ് പരിസരത്ത് സ്ഫോടനം നടത്തിയതെന്നും കര്‍ണാടക പൊലീസ് 

പറയുന്നു. മധുരയില്‍ അദ്വാനിയുടെ രഥയാത്രാറൂട്ടില്‍ പൈപ്പ് ബോംബ് സ്ഥാപിച്ച കേസില്‍ 

പിടികിട്ടാനുള്ള ഫക്രുദ്ദീന്‍, ബിലാല്‍ മാലിക്, ബന്ന ഇസ്മായില്‍ എന്നിവരുടെ 

നിര്‍ദേശാനുസരണമാണ് ബംഗളൂരു സ്ഫോടനം നടത്തിയതെന്നും കര്‍ണാടക പൊലീസിലെ കേസ് 

രേഖകളില്‍ കാണുന്നു.


കേസിന്‍െറ യാഥാര്‍ഥ്യം അറിയുന്നതിന് സംഘടന ബംഗളൂരുവില്‍ വസ്തുതാന്വേഷണം നടത്തി. 

മഅ്ദനിക്ക് പുറമെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റിലായ കിച്ചാന്‍ ബുഹാരി ഉള്‍പ്പെടെയുള്ളവരെയും 

സന്ദര്‍ശിച്ചു. കാല്‍നടക്കാരനായ നഞ്ചപ്പയെന്നയാളുടെ മൊഴി പ്രകാരമാണ് കര്‍ണാടക പൊലീസ് 

പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയത്.


ദൃക്സാക്ഷികളില്ലാത്ത കേസില്‍ ദേശവിരുദ്ധ ഭീകര സംഘടനകളാണ് കൃത്യത്തിന് പിന്നിലെന്ന് 

വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ മുന്‍കൂട്ടി നിശ്ചയിക്കുന്നതിന് തുല്യമാണ് എഫ്.ഐ.ആറിലെ ഈ 

വാചകം. സി.സി.ടി.വിയില്‍ ഹെല്‍മറ്റ് ധരിച്ച അജ്ഞാതന്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ച 

ഇരുചക്രവാഹനം കൊണ്ടുവെക്കുന്നതിന്‍െറ ദൃശ്യങ്ങളുണ്ടായിട്ടും നഞ്ചപ്പയെ ഉപയോഗിച്ച് 

തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് തയാറാവുന്നില്ല. കിച്ചാന്‍ ബുഹാരിയില്‍നിന്ന് 

കണ്ടെടുത്ത 16 സിം കാര്‍ഡുകളില്‍ ഒന്ന് പ്രമുഖ ആര്‍.എസ്.എസ് ഭാരവാഹിയുടേതാണെന്ന് 

പൊലീസ് അറിയിച്ചെങ്കിലും ഇയാളെ ഇതേവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല.


തടവുകാരുടെ ജയില്‍ മോചനത്തിനായി നിയമസഹായം ലഭ്യമാക്കിവന്ന കിച്ചാന്‍ ബുഹാരിയുടെ 

പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് തമിഴ്നാട് പൊലീസ് ഇതിലൂടെ 

ലക്ഷ്യമിടുന്നതെന്നും കോയമ്പത്തൂര്‍, സേലം ജയിലുകളില്‍ കഴിയുന്ന ചില തടവുകാരെ ബംഗളൂരു 

സ്ഫോടനവുമായി ബന്ധപ്പെടുത്തിയതിന് പിന്നില്‍ തമിഴ്നാട് പൊലീസിന് പങ്കുണ്ടെന്നും ഭവാനി 

മോഹന്‍ ആരോപിച്ചു. ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അഡ്വ. എസ്.എം.എ ജിന്ന, മുഹമ്മദ് 

അബ്ബാസ്, അഡ്വ. രജനികാന്ത്, നൗഫല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


2013, മേയ് 27, തിങ്കളാഴ്‌ച

ഇത് ചന്ദ്രികയിൽ വന്ന പരസ്യം ...ഒരു മത സംഘടനക്കു ഇതിൽ കൂടുതൽ എങ്ങനെ നാണം കെടാൻ സാധിക്കും