2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച


          സ്വാര്‍ഥതയുടെ സാമൂഹിക രൂപമാണ് മുതലാളിത്തം(Capitalism).ഇതു എവിടെയും എഴുതിവെക്കപ്പെട്ട ഒരു തത്വ സംഹിതയല്ല.അതിന്റെ സാമ്പത്തിക  സിദ്ധാന്തങ്ങള്‍ ആഡം സ്മിത്തിനെ പോലെയുള്ളവര്‍ എഴതിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്താണ് മുതലാളിത്തം എന്ന് കൃത്യമായി നിര്‍വ്വചിക്കുക പ്രയാസമാണ്.ഇതില്‍  ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും വീണുപോകാം,നിങ്ങള്‍ കേവല ഏക ദൈവവിശ്വാസിയൊ, ബഹുദൈവ വിശ്വാസിയോ, നിരീശ്വരവാദിയോ  ആരും ആകട്ടെ. മുതലാളിത്തം എന്താണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ നിങ്ങളും അതിന്റെ വലയില്‍ പെട്ട് പോയേക്കാം.പക്ഷെ അതെങ്ങിനെ നാം അറിയും ?ആര് നമുക്ക് പറഞ്ഞു തരും ?

    ഉത്തരം വളരെ ലളിതം. ആരാണോ മനുഷ്യനെ സൃഷ്ടിച്ചത് ,അവന്നു മാത്രമേ അത് വിശദീകരിക്കാന്‍ പറ്റൂ.ഇവിടെ ഖുര്‍ആന്‍ നിങ്ങള്‍ക്ക് വെളിച്ചം നല്‍കുന്നു.ഖുര്‍ആന്‍ അല്ലാതെ ലോകത്ത് മറ്റൊരു ഗ്രന്ഥവും ഇത്ര വിശദമായി ഇതു പ്രതിപാദിക്കുന്നില്ല എന്നതത്രേ സത്യം.


         ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.ഇതു നിങ്ങള്‍ ആരില്‍ കാണുന്നുവോ അവര്‍ മുതലാളിത്ത ശീലമുള്ളവരാണ്. ഇനി ഈ ലക്ഷണം ഒരു സമൂഹത്തിലാണെങ്കില്‍ അവരെ നാം മുതലാളിത്ത സമൂഹം എന്ന് പറയും

ദേഹേച്ചയെ പിന്‍പറ്റുന്നു
==============

1 .തന്റെ ചീത്ത പ്രവര്‍ത്തികളെ നല്ലതായി കരുതുകയും തന്റെ തന്നിഷ്ടങ്ങളെ പിന്‍ പറ്റുകയും ചെയ്തവന്‍ (മുഹമ്മദ്‌ :14 )
2 .തന്റെ ദേഹേച്ചയെ ദൈവമാക്കിയവനെ നീ കണ്ടുവോ? (അല്‍ ഫുര്‍ഖാന്‍ :43 )

നേതാക്കന്മാരെ അന്ധമായി പിന്‍പറ്റുന്നു
==========================
1 .ഭൂമിയിലുള്ള അധികം പേരെയും നീ അനുസരിക്കുകയാണെങ്കില്‍ ദൈവ മാര്‍ഗ്ഗത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചു കളയും(അല്‍ അന്‍ആം :116 )
2 .എന്നിട്ടും അവര്‍ ഫറോവന്റെ ആജ്ഞകള്‍ പിന്‍പറ്റി.ഫറോവന്റെ കല്പനകളോ ഒട്ടും വിവേകം ഉള്ളതായിരുന്നില്ല( ഹൂദ്‌ :97 )    

ശാശ്വത സുഖം ആഗ്രഹിക്കുന്നു
=================

1 .സുഖ സൌകര്യങ്ങളുടെ പിറകെ പോകുന്നു (ഹൂദ്‌ :116 )
2 .അനാവശ്യ കാര്യങ്ങളില്‍ കളിച്ചു രസിക്കുന്നവരാണവര്‍ (അത്തൂര്‍ : 12 )
3 .ചിരിക്കുന്നു,കരയാതിരിക്കുന്നു (അന്നജ് മ് :60 )
4 .അശ്രദ്ധമായ ജീവിതം നയിക്കുന്നു (അന്നജ് മ് :61 )
5 .താല്‍ക്കാലിക നേട്ടം ആഗ്രഹിക്കുന്നു (അല്‍ ഖിയാമ : 20 )

പണം തന്നെ ദൈവം
============

1 . ധനം ഒന്നിച്ചു കൂട്ടുകയും അത് എണ്ണിക്കണക്കാക്കി വെക്കുകയും ചെയ്യുന്നു.
     ധനം , തന്നെ അനശ്വരനാക്കുമെന്നു അവന്‍ കരുതുന്നു (അല്‍ ഹുതമ : 2 ,3 )
2 . ധനം ശേഖരിച്ചു സൂക്ഷിച്ചുവെക്കുന്നു(അല്‍ മആരിജ് :18 )
3 . നേട്ടം കിട്ടിയാല്‍ കെട്ടി പ്പൂട്ടിവെക്കും (അല്‍ മആരിജ് :21   )
4 .അനാഥയെ പരിഗണിക്കില്ല, അഗതിക്ക്‌ ഭക്ഷണം നല്‍കില്ല, അനന്തര സ്വത്തു ദൂര്ത്തടിച്ചു         തിന്നുന്നു ,ധനത്തെ അതിരറ്റു സ്നേഹിക്കുന്നു (അല്‍ ഫജ് ര്‍ :17 -20 )
5 . ചെറിയ ഉപകാരങ്ങള്‍ തടയും (അല്‍ മാഊന് : 7 )
6 .പണത്തിനെ  ഭരണാധികാരത്തിന്റെ യോഗ്യതയായി മനസ്സിലാക്കുന്നു. (അല്‍ ബഖറ :247 )
7 . പലിശയെ, കച്ചവടം പോലെ കണക്കാക്കുന്നു (അല്‍ ബഖറ :275 )
8 . സ്വര്‍ണ്ണവും വെള്ളിയും നിധിയായ്‌ ശേഖരിക്കുന്നു (അത്തൌബ :34 )
9 .ശുഐബ് പറഞ്ഞു : നിങ്ങള്‍ അളവ് തൂക്കത്തില്‍ ക്രത്യത പാലിക്കുക,ജനങ്ങള്‍ക്ക്‌ അവരുടെ  സാധനങ്ങളില്‍ കുറവ് വരുത്തരുത്.(അഅ`റാഫ് :85 )
10.സ്വാലിഹ് പറഞ്ഞു: നിങ്ങള്‍ ഭൂമിയിലെ സമതലങ്ങളില്‍ കൊട്ടാര സൌധങ്ങള്‍ പണിയുന്നു.മലകള്‍ തുരന്നു പടുകൂറ്റന്‍ വീടുകള്‍ ഉണ്ടാക്കുന്നു. (അഅ`റാഫ് :74 )  

ഭൂമിയില്‍ കലാപം

1 .അവരുടെ തന്നിഷടങ്ങളെ പിന്‍പറ്റിയാല്‍ ഭൂമിയില്‍ കലാപം (അല്‍ മുഅ`മിനൂന്‍ 71 )
2 .ഇനി അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ അവര്‍ കലാപങ്ങള്‍ ഉണ്ടാക്കാനും,കൃഷിനാശം വരുത്താനും,മനുഷ്യ കുലത്തെ നശിപ്പിക്കാനും പരിശ്രമിക്കുന്നു.(അല്‍ ബഖറ:205 )
3 .ശുഐബ് പറഞ്ഞു :ഭൂമിയില്‍ അതിന്റെ സമുദ്ധാരണത്തിനു ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌(അഅ`റാഫ് :85 )    
4 .ഫറോവ തന്റെ ജനതയെ വിവിധ വിഭാഗങ്ങളായി  ഭിന്നിപ്പിച്ചു(അല്‍ ഖസസ് :4 )

ഓര്‍ക്കുക :-
ഇതു ലോകര്‍ക്കാകമാനമുള്ള ഒരു ഉല്‍ബോധനമാണ് .ഒരു നിശ്ചിത കാലത്തിനു ശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങള്‍ അറിയുക തന്നെ ചെയ്യും (സ്വാദ് : 87 ) 
കേരള മുജാഹിദുകൾ മതതീവ്രവാദത്തിലേക്ക് നയിക്കുന്ന വൈകാരികാസന്തുലിതത്വത്തിന്റെ താഴെപറയുന്ന ഏത് ഘട്ടത്തിലാണെന്ന് പറയാമോ?.

ഒന്നാം ഘട്ടം


ലക്ഷണങ്ങള്‍:

1. അതിന്നിരയാകുന്നവരുടെ മനസ്സ് ഏകമുഖമായിരിക്കും.

ഫലം: അവന്‍ പൊതുവില്‍ ഒന്നിന്റെയും മറുവശം കാണാന്‍ കൂട്ടാക്കുകയില്ല.
ഒരു വശം മാത്രം കാണുകയും താന്‍ കാണുന്ന വശം മാത്രം കണക്കിലെടുത്ത് മറുവശം പറ്റെ അവഗണിക്കുകയും ചെയ്യും.

2. തന്റെ മനസ്സ് ഒരിക്കല്‍ ആകര്‍ശിക്കപ്പെട്ട ദിശയിലേക്കു മാത്രമേ അവന്‍ എല്ലായ്‌പോഴും തിരിയൂ.

ഫലം: തന്റെ ശ്രദ്ധതിരിയേണ്ട വേറെയും ദിശയുണ്ടാകാം എന്ന ചിന്തപോലും അവനുണ്ടാവുകയില്ല.

3. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിലും അഭിപ്രായം രൂപീകരിക്കുന്നതിലും ഒരു തരം ഏകപക്ഷീയതയും അസന്തുലിതത്വവും അത്തരക്കാരില്‍ പ്രകടമാകും.

ഫലം: എന്തിനെ അവര്‍ പ്രധാനമായി കരുതുന്നുവോ അതുമാത്രം മുറുകെ പിടിക്കുകയും അത്രതന്നെയോ അതിലേറെയോ പ്രാധാന്യമുള്ള മറ്റനേകം കാര്യങ്ങളെ തീരെ അപ്രധാനമായി കരുതുകയും ചെയ്യും.

4. എന്തിനെയാണോ അവര്‍ മോശമായി ഗണിക്കുന്നത് അതിന്റെ പിന്നാലെ കൂടും.

ഫലം: അതുപോലെയോ അതിലും മോശമായ മറ്റുകാര്യങ്ങളെ പൂര്‍ണമായും അവഗണിക്കുക്കുന്നതിലേക്ക് അത് നയിയിക്കുന്നു.

3. അവസാനം, അവന് മറ്റുള്ളവരെയും മറ്റുള്ളവര്‍ക്ക് അവനെയും പൊറുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാകുന്നു.

5. തത്വങ്ങളോടുള്ള പ്രതിബദ്ധത മൂലം പ്രായോഗികതയെക്കുറിച്ച് ലവലേശം ചിന്തയില്ലാതെ സ്വയം നിഷ്‌ക്രിയനാകുമാറ് വരട്ടുതത്ത്വവാദിയാകും.

6. ലക്ഷ്യം നേടാനുള്ള ത്വര മൂലം എല്ലാ തത്ത്വങ്ങളെയും ബലികഴിച്ച് യാതൊരു വിവേചനവുമില്ലാതെ ഏത് ഉപാധിയും സ്വീകരിക്കുമാറ് തനിപ്രായോഗിക വാദിയാകും.

രണ്ടാം ഘട്ടം:

ഇത്രയും കാര്യങ്ങളാണ് വൈകാരികാസന്തുലിതത്വം ഒരാളില്‍ അല്ലെങ്കില്‍ ഒരു വിഭാഗത്തില്‍ വരുത്തിവെക്കുന്ന മാറ്റങ്ങള്‍. ഇത്തരമൊരു വിഭാഗം തീവ്രവാദത്തിന്റെ എല്ലാ പ്രാഥമിക ചേരുവകളും ഒത്തു ചേര്‍ന്നവരാണ്. ഈ അവസ്ഥ ഇവിടെ അവസാനിക്കുകയില്ല. പരിധിവിട്ട് മുന്നോട്ട് പോയി കൂടുതല്‍ തീവ്രരൂപമാര്‍ജിക്കുന്നു. അപ്പോള്‍ സംഭവിക്കുന്നത്:

1. സ്വാഭിപ്രായത്തില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായഭിന്നതയുടെ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താനും തുടങ്ങുന്നു.

2. മറ്റുള്ളവരുടെ വീക്ഷണങ്ങളെ സഹിഷ്ണുതയോടെ വിലയിരുത്താനോ അവ മനസ്സിലാക്കാനോ പോലും ശ്രമിക്കാതെ, എല്ലാ വിരുദ്ധാഭിപ്രായങ്ങള്‍ക്കും കൂടുതല്‍ മോശമായ അര്‍ഥകല്‍പന നല്‍കി അവയെ എതിര്‍ക്കാനും നിന്ദിക്കാനും ധൃഷ്ടനാവുന്നു.

മൂന്നാം ഘട്ടം:

വൈകാരികാസന്തുലിതത്വം ഇതോടെ സാമൂഹികജീവിതത്തിന് അനുഗുണമല്ലാത്ത ദുരഭിമാനത്തിലേക്കും ക്ഷിപ്രകോപത്തിലും സംസാരമൂര്‍ഛയിലും അപരരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതിലും കടന്നാക്രമിക്കുന്നതിലും ചെന്നെത്തുന്നു. വൈകാരികാസന്തുലിതത്തിന് വിധേയമായ ഒരാള്‍ സംഘടനയിലുള്ളതോ അത്തരമൊരാള്‍ പുറത്തുപോകുന്നതോ മൂലം വലിയ സാമൂഹിക നഷ്ടമൊന്നും സംഭവിക്കില്ല. എന്നാല്‍ ഇത്തരം ഒട്ടേറെയാളുകള്‍ ഒരു സംഘടനയിലുണ്ടായാല്‍ ഇതിനുബദലായി മറുതീവ്രവാദം ജനിക്കുകയും അഭിപ്രായവ്യത്യാസം മൂര്‍ഛിച്ച് ഒടുവില്‍ ഭിന്നിപ്പും പിളര്‍പ്പും രൂപം കൊള്ളുകയും ചെയ്യും. അതോടെ ഏതൊന്ന് നിര്‍മിക്കാന്‍ വേണ്ടിയാണോ വളരെ സദുദ്ദേശ്യത്തോടും സദ്വിചാരത്തോടും കൂടി കുറച്ചാളുകള്‍ സംഘടിച്ചത് അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഈ വടം വലിയില്‍ താറുമാറായി പോകുകയും ചെയ്യും.




ഇതിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ മുജാഹിദ്‌ സംഘടന നേരിടുന്നത്. അടിസ്ഥാന വിഷയങ്ങളില്‍ പോലും ഇപ്പോള്‍ അവരുടെ പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പില്ല എന്നതാണ് സത്യം. അന്ത വിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് ഹുസൈന്‍സലഫി ഒരു വശത്ത് പ്രസംഗിക്കുന്നു. മറു വശത്ത് ആ അന്ത വിശ്വാസങ്ങളെ തിരികെ കൊണ്ട് വരാന്‍ സലാഹിയും ഗ്രൂപ്പും ശ്രമിക്കുന്നു. മുജാഹിദ്‌ പ്രസ്ഥാനം ഈ തീവ്രതയില്‍ മനുഷ്യനില്‍ നിന്നും അകന്നു പോയി ഇപ്പോള്‍ അദൃശ്യ ലോകത്താണ് പ്രബോധനം നടത്തുന്നത്. ജിന്ന്, മലക്ക്, പല്ലി എന്നിവരാണ് ഇപ്പോള്‍ അവരുടെ ഉന്നം. അല്ലാഹു ഓ മനുഷ്യരെ എന്ന് വിളിച്ചു. മുജാഹിദുകള്‍ ഓ പല്ലികളെ എന്നോ ജിന്നുകളെ എന്നും വിളിക്കുന്നു എന്ന് സാരം.
ജമാഅത്തെ ഇസ്‌ലാമി
വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍, വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈ, വൃദ്ധന്‍ െള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായി, നിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടി, വഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തു, നിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി (മധുര മാമ്പഴമുള്ളതുകൊണ്ടാണല്ലോ തെരുവു പിള്ളേര്‍ മാവിനെ കല്ലെറിയുന്നത്!). അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്ന, വഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന, നാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ ‘തേന്മാവ്’ നാടിന്റെ തണല്‍മരമായി.

ബഷീര്‍ കഥയിലെ ‘തേന്മാവി’ന്റെ ഉപമ നന്നായി ചേരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി; ഇന്ത്യന്‍ മണ്ണിലെ തണല്‍മരം,നാടിന്റെ വിളക്കുമാടം. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി, ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ- ഇതെല്ലാമാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി. അനാഥന് രക്ഷിതാവായി, അഗതിക്ക് അത്താണിയായി, വിശക്കുന്നവന് ഭക്ഷണമായി, ദാഹിക്കുന്നവന് കുടിനീരായി, തല ചായ്ക്കാന്‍ ഇടമില്ലാത്തവന് കിടപ്പാടമായി, കടം കയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക് താങ്ങായി, ലഹരിക്കടിപ്പെട്ട് തിരിച്ചറിവ് നഷ്ടപ്പെട്ടവര്‍ക്ക് പുതു വെളിച്ചമായി, ഇരകള്‍ക്ക് രക്ഷകനായി… നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗര മധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷമായി, ജനങ്ങളോടൊപ്പം, സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രാജ്യത്തിന്റെ നല്ല നാളേക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി കര്‍മനിരതമാണ്.

വികസന വഴിയില്‍ സഫലമായ അറുപതാണ്ട് നമ്മുടെ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ആരോഗ്യകരമായ വികസന മുന്നേറ്റത്തിന് ആക്കം

കൂട്ടാന്‍ പ്രസ്ഥാനം പരിശ്രമിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മക്ക് പരിഹാരം, കാര്‍ഷിക വ്യവസായ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയും സ്വയം പര്യാപ്തതയും തുടങ്ങി ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാനപരമായി ഉണ്ടാകേണ്ടതെന്തൊക്കെയാണോ അതിലെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജനതക്ക് മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

നാടിന്റെ നാനാ ഭാഗങ്ങളില്‍ വീടില്ലാത്തവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളുണ്ട്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളില്‍ അനേകം കിണറുകള്‍, കുടിവെള്ള പദ്ധതികള്‍,ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അത്താണിയായ നൂറുക്കണക്കിന് പലിശരഹിത ബാങ്കുകള്‍, വെല്‍ഫെയര്‍ സൊസൈറ്റികള്‍,ഭക്ഷണ വിതരണം, റേഷന്‍,വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍,ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍,പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍,ആശുപത്രികള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍…ജീവിതം കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പര്യായമായവര്‍ക്ക് പ്രത്യാശയുടെ പുതിയ കിരണങ്ങളായി എത്രയെത്ര ജനസേവന പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പാവങ്ങളുടെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, വീട്, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍,ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്. സേവനം ആവശ്യമായ, വികസനം അനിവാര്യമായ എല്ലാ രംഗങ്ങളിലും ജനവിഭാഗങ്ങളിലും �
                 അല്‍ഹംദുലില്ലാഹ്.... !!!


അല്‍ഹംദുലില്ലാഹ്.... !!! തുനീസ്യന്‍ തെരഞ്ഞെട്പ്പില്‍ അവിടുത്തെ ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദ വിജയിച്ചു. അല്‍ഹംദുലില്ലാഹ്.... ഈ മുല്ലപ്പൂവിന്റെ പരിമളം ലോകമെങ്ങും പരക്കട്ടെ......!! ബിന്‍ അലിയുടെ ഇസ്ലാം വിരുദ്ധ ഫറോവാ യുഗത്തിന് ശേഷം ഇസ്ലാമിന്റെ സുന്ദരമായ പരിമളം ആഞ്ഞു വീശുന്നു....!!

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച


ഇസ്ലാം.. രാഷ്ട്രീയം... ഭരണം...

മുസ്ലിമിന് ഇസ്ലാമല്ലാത്ത വേറെ രാഷ്ട്രീയമോ?
ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്‍റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക്‌ മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് - 02-11-1977)

വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം?
നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്‍റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ് (അല്‍മുര്‍ഷിദ്  വാ: 4പേജ്: 56).

(ഭരണം) അധികാരം നാം കൈ വരുത്തണം!
ഇ.കെ.മൌലവി എഴുതുന്നു: നാം ഇവിടെ അല്ലാഹുവിന്‍റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്‍റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം (അല്‍മുര്‍ഷിദ്  വാ: 4പേജ്: 42)


മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്‍റെ ആ അതുല്യമായ മഹാ സിംഹാസനത്തിന്‍റെ ആഹ്വാനം മേല്‍ക്കുമേല്‍ ഉയരണമെന്ന് അവന്‍റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത്?. അല്ലാഹുവിന്‍റെ അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്? (അല്‍മനാര്‍ - പുസ്തകം: 4,  ലക്കം: 2021)
- Show quoted text -

ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ഏതൊരു വ്യവസ്ഥയെക്കാളും ഉത്തമമായ ഒരു പരിപൂര്‍ണ ജീവിത വ്യവസ്ഥ തങ്ങളുടെ പക്കലുണ്ടെന്ന് (ഇസ്ലാമില്‍) ഓരോ മുജാഹിദുകാരനും അറിയാം.  (വ്യക്തി, കുടുംബ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, തുടങ്ങി മനുഷ്യ ജീവിതത്തിലെ മുഴുവന്‍ മേഘലകളിലും ആവശ്യമായ പരിഹാര-നിര്‍ദ്ദേശങ്ങളുടെ കംപ്ലീറ്റ് ലൈഫ് കോഡ്).

ഇന്ത്യയില്‍, കമ്യൂണിസം, സോഷ്യലിസം, മുതലാളിത്തം തുടങ്ങി ഏതൊരു വ്യവസ്ഥയും പ്രചരിപ്പിക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നതുപോലെതന്നെ, ഇസ്ലാമിക-ജീവിത-വ്യവസ്ഥയും പ്രച്ചരിപ്പിക്കുന്നതിനും, ജനങ്ങളെ ആകര്‍ഷിക്കുന്നതിനും, സമാധാനപരമായി അത്തരം സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനും യാതൊരുനിയന്ത്രണവും വെക്കുന്നില്ല എന്നതും ഇവര്‍ക്ക് അറിയാവുന്നത് തന്നെ.

മേല്‍പറഞ്ഞ മറ്റുവ്യവസ്ഥകളൊക്കെയും ചുരുക്കംചില സാമൂഹികവിഭാഗങ്ങള്‍ക്കാണ് പ്രത്യേകിച്ച് ഗുണകരമെങ്കില്‍, ഇസ്ലാമിക വ്യവസ്തിതി മുഴുവന്‍ മനുഷ്യര്‍ക്കും (മുസ്ലിങ്ങള്‍ക്ക് മാത്രമല്ല) അനുഗ്രഹവും ഗുണകരവുമാണെന്നും അറിയാത്തരവരല്ല ഈ മുജാഹിദുകള്‍.  കടുത്ത മത-വര്‍ഗീയ-ദേശീയ വാദികളെ മാറ്റിനിര്‍ത്തിയാല്‍, മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹമാവുന്ന നീതിയുടെ, നന്മയുടെ, മാനുഷികതയുടെ ഈ വ്യവസ്തിതി നിലവില്‍ വന്നെങ്കിലെന്നു ആഗ്രഹിക്കാത്ത ശുദ്ദമനസ്സുകളുണ്ടാവില്ല (മുസ്ലിമിലും അല്ലാത്തവരിലും).

ഒരു മുജാഹിദുകാരനിലെയും മുസ്ലിംമനസ്സിന് മേല്‍പറഞ്ഞത് നൂറുശതമാനവും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.  എന്നാല്‍ അവരില്‍ ചിലരിലെ രാഷ്ട്രീയമനസ്സിന് ഇതൊരിക്കലും അംഗീകരിക്കാനുമാവില്ല.  കാരണം അത്തരമൊരു ഇസ്ലാമികവ്യവസ്ഥ ഇന്നുള്ള എല്ലാവിധ രാഷ്ട്രീയസുഖസൗകര്യങ്ങളുടെയും കടയ്ക്കല്‍ കത്തിവെക്കുമെന്നും അവര്‍ക്കറിയാം.

ഇവരിലെ രാഷ്ട്രീയക്കാരന്‍ അവരിലെ മുസ്ലിമിനെ കീഴടക്കിവെക്കുന്നു പലപ്പോഴുമെന്നു പറയുന്നത് കളവാകില്ല. ഇതുകൊണ്ടാണ് ഒരുമുഴം മുന്നേഎറിഞ്ഞു ഇസ്ലാമികവ്യവസ്ഥയുടെ പ്രചരണത്തെപോലും എതിര്‍ത്ത് അതിനെ മുളയിലെ നുള്ളിക്കളയാന്‍ അവര്‍ ശ്രമിക്കുന്നത്.  ഇസ്ലാമിന്‍റെ ശത്രുക്കള്‍പോലും നടത്താത്ത പ്രചാരണങ്ങളും ന്യായവാദങ്ങളും ഈമുസ്ലിങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവെക്കുനതും മറ്റൊന്നുകൊണ്ടല്ല (അല്ലാഹുവിന്‍റെ പ്രകാശത്തെ ഊതിക്കെടുത്താനാവില്ലെന്നതും ഇവര്‍ക്കറിയാമെന്നത് ഇതിനിടയില്‍ വലിയ വിരോധാഭാസമാവാം)..

ഇന്ത്യയിലെ ഭൂരിപക്ഷത്തിന് ഇസ്ലാമിക വ്യവസ്ഥയുടെ പ്രചരണം ഇഷ്ടമാവില്ലെന്ന് പ്രചരിപ്പിച്ച് മറ്റേതു വ്യവസ്ഥകളുടെയും പ്രചാരണത്തിനും സംസ്ഥാപനത്തിനും ഇവര്‍ ശ്രമിക്കുകയും ചെയ്യും. ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഉപയോഗിക്കുന്ന വിമര്‍ശനങ്ങള്‍വരെ, (ഇസ്ലാമിക ഭരണം ഇന്ത്യയില്‍ നടപ്പാക്കിയിട്ടുവേണം ഇവര്‍ക്ക് ആളുകളെ എറിഞ്ഞുകൊല്ലാനും കൈവെട്ടാനും എന്നിങ്ങനെ !!) ഇവര്‍ പറയുകയോ അങ്ങിനെ പറയുന്നവരെ സുഖിപ്പിച്ചുനടക്കുകയോ ചെയ്യും.

ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല !!. ഇസ്ലാമികഭരണം വന്നാല്‍ ആളുകളെ എറിഞ്ഞുകൊല്ലുകയും, കൈവെട്ടുകയുമാണ് ഉണ്ടാവുക എന്ന പ്രചാരണത്തെ സപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഇവര്‍ അറിയാതെ പ്രചരിപ്പിക്കുന്നത് ഇസ്ലാമികഭരണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍വരുന്ന, അത്തരമൊരു ജീവിതവ്യവസ്ഥ പ്രാവര്‍ത്തികമാക്കിയ പ്രവാചകന്റെയും ഖാലീഫമാരുടെയും മുഖമുദ്ര ഈ കൈവെട്ടും എരിഞ്ഞുകൊല്ലലും ആണെന്നാണോ? (മആദല്ലാഹ്).  അല്ലെങ്കില്‍ ഇത്തരം കുപ്രചാരണങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്കുള്ള ന്യായീകരണമെന്ത്, what are they trying to emphasize?

ജ.ഇസ്ലാമിയുടെ ഇസ്ലാമികവ്യവസ്ഥാ പ്രചാരണവും സംസ്ഥാപനാശ്രമങ്ങളും (ഭരണതലത്തിലാവട്ടെ മറ്റേത് തലത്തിലാവട്ടെ) അക്രമപരമോ, തീവ്രവാദപരമോ, ഇന്ത്യന്‍ നിയമത്തിനെതിരോ ആണെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം, കാരണം അത് അനിസ്ലാമികപ്രവര്‍ത്തനമാവും എന്നത്കൊണ്ടുതന്നെ.  അവരുടെ പ്രവര്‍ത്തനം ഈ രീതികളിലല്ലെങ്കില്‍ അതിനെ എതിര്‍ക്കാനുള്ള ‘ഇസ്ലാമികത’ കണ്ടെത്തിയേ മതിയാവൂ, നിങ്ങള്‍ക്ക് തന്നെ മനസ്സിലാവാനെങ്കിലും.
 
"നവോത്ഥാന രംഗത്ത് ചലനം സൃഷ്ടിച്ച മൗലാനാ മൗദൂദി' (എം.ഐ. തങ്ങള്‍, ചന്ദ്രിക 25-09-1979)


മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അന്തരിച്ചു. സുപ്രസിദ്ധ ഇറ്റാലിയന്‍ വിപ്ലവകാരി മാസ്സിനിയുടെ വാക്കുകളാണ് മൗലാനയുടെ നിര്യാണ വാര്‍ത്ത കേട്ടപ്പോള്‍ അനുസ്മരിച്ചുപോയത്. മാനവികതയുടെ സഞ്ചാരപഥത്തിലെ നാഴികക്കല്ലുകളായി വര്‍ത്തിക്കുന്നവരാണ് മഹാന്മാര്‍.

അര നൂറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക നവോത്ഥാനത്തിന് തന്റെ ചിന്തകളും ആയൂരാരോഗ്യവും പ്രദാനം ചെയ്ത മൗലാന ഈ നൂറ്റാണ്ട് കണ്ട ഇസ്‌ലാമിക പ്രതിഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ആ ചിന്തകളുമായി സമരസപ്പെടുവാന്‍ സാധിക്കാതെ വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണെങ്കിലും അവയുടെ മുമ്പില്‍ ഭക്ത്യാദരപൂര്‍വം പലപ്പോഴും നിന്നുപോയിട്ടുണ്ട്. ആ ധിഷണ, ചടുലത,വശ്യത,സര്‍വോപരി അവയില്‍ ഓളംവെട്ടുന്ന നിസ്വാര്‍ഥതയും ആത്മാര്‍ഥതയും അനിതര സാധാരണങ്ങളാണ്.



1903 സെപ്റ്റംബര്‍ 15 ന് ചരിത്രം മയങ്ങിക്കിടക്കുന്ന ഹൈദരാബാദിലെ ഔറംഗാബാദില്‍ ജനിച്ച അബുല്‍ അഅ്‌ല ജന്മനാ ഭാഗ്യവാനായിരുന്നു. കാലിട്ടടിച്ചു കരഞ്ഞ നിഷ്കളങ്കനായ ആ കുഞ്ഞിന് വളരാന്‍ ലഭിച്ചത് നൂറ് ശതമാനവും ഇസ്‌ലാമികവല്‍ക്കരിക്കപ്പെട്ട ഒരു കുടുംബമാണ്.



ഇസ്‌ലാമിക ചിട്ടകള്‍ക്കനുസരിച്ച് തന്നെ ആ സയ്യിദ് കുടുംബം അബുല്‍ അഅ്‌ലയെ വളര്‍ത്തി. വീട്ടില്‍വെച്ച് പ്രാഥമിക വിദ്യാഭ്യാസം നല്‍കപ്പെട്ടു. പ്രഗദ്ഭരായ അധ്യാപകര്‍,മാതൃകാപരമായ അന്തരീക്ഷം, അവയില്‍നിന്ന് അബുല്‍ അഅ്‌ലയുടെ മനീഷ ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കാനുള്ള കരുക്കള്‍ വാരിക്കൂട്ടി. പഠനവും വായനയും ഒരു ഭ്രാന്ത് പോലെ അദ്ദേഹത്തെ പിടികൂടി. അതിലെല്ലാവരും അണിനിരന്നു. കാന്റ് മുതല്‍ മാര്‍ക്‌സ് വരെ.



അവസാനം ഖുര്‍ആന്റെ വെളിച്ചത്തിലവ പരിശോധിക്കപ്പെട്ടു. പൊന്നുകള്‍ കാക്കപ്പൊന്നുകളാണെന്നു തെളിയിക്കാനുള്ള സാധനയായിരുന്നു തുടര്‍ന്നങ്ങോട്ട്. ഖുര്‍ആന്‍ ഏത് കാലഘട്ടത്തിലും അനുയോജ്യമായ സമഗ്ര ജീവിത പദ്ധതിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആ വിപ്ലവകാരി രംഗത്തിറങ്ങി.

തനിക്ക് ശരിയാണെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ മൗലാനക്ക് ധാരാളം ശത്രുക്കളേയും അല്‍പം സുഹൃത്തുക്കളേയും കിട്ടി. ഇമാം ഗസ്സാലിക്ക് ശേഷം ഇസ്‌ലാമിക ലോകം കണ്ട ഉന്നത ചിന്തകനായിരുന്നു. ഇഖ്ബാലിന്റെ ജന്മ നാട്ടില്‍ ഇഖ്ബാല്‍ വിഭാവന ചെയ്ത ലോകത്തിന് ഇഖ്ബാല്‍ അംഗീകരിക്കാത്ത ചിന്തകളിലൂടെ മൗലാന ഊടും പാവും പണിയാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.

ഖുര്‍ആനിന്റെ അന്തസത്ത, നിഷ്ക്രിയത്വവും ആദ്ധ്യാത്മികതയുടെ തോട്ടിനുള്ളിലേക്കുള്ള പിന്മാറ്റവുമാണെന്ന ധാരണകളുടെ കോട്ടക്ക് ഉലച്ചില്‍ തട്ടാന്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ടിവന്നില്ല. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത് ഒരു സമ്പൂര്‍ണ സമൂഹമാണെന്ന ആ ഗര്‍ജനത്തിന് മുമ്പില്‍ ഓറിയന്റലിസ്റ്റുകള്‍ പടച്ചുണ്ടാക്കിയ അസത്യത്തിന്റെ ഗോപുരങ്ങള്‍ തകര്‍ന്ന് വീണുകൊണ്ടിരുന്നു. പാശ്ചാത്യരുടെ ദിവാസ്വപ്നങ്ങളില്‍, കുരിശുയോദ്ധാക്കളുടെ തമ്പുകളില്‍ കയറിയ സുല്‍ത്താന്‍ സലാഹുദ്ദീനെ പോലെ ധീരമായി പാഞ്ഞു കയറിയ മൗലാന അവര്‍ക്കെതിരെ മുസ്‌ലിം ലോകത്ത് ഒരു പടനിര തന്നെ സൃഷ്ടിച്ചെടുത്തു. മൗലാന മൗദൂദി സാഹിബിന്റെ ചിന്തകളില്‍ മുത്തുകളെത്രയുണ്ടെന്ന് പരതാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. അതത്രയെളുപ്പവുമല്ല. ഖുര്‍ആനും ദീനും അദ്ദേഹം വ്യാഖ്യാനിച്ച രീതി, എത്ര കണ്ട് ശരിയാണെന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഇവയിലൊക്കെ ശരി കണ്ടെത്തുന്നവരും തെറ്റ് കണ്ടെത്തുന്നവരുമുണ്ട്. രണ്ടു വിഭാഗത്തിനും അവരുടേതായ വാദമുഖങ്ങളും ന്യായീകരണങ്ങളും കാണും. പക്ഷേ മൗലാനാ മൗദൂദിയെന്ന അനിതര സാധാരണയായ വ്യക്തിത്വം; അതിന്റെ തിളക്കം ഒരിക്കലും കുറച്ചു കാണാന്‍ കഴിയുന്നില്ല. ജമാലുദ്ദീന്‍ അഫ്ഗാനിക്കോ അല്ലാമാ ഇഖ്ബാലിനോ അതുപോലെ ഈ നൂറ്റാണ്ടു കണ്ട മുസ്‌ലിം ലോകത്തെ പ്രതിഭകള്‍ക്കാര്‍ക്കുമോ സാധിക്കാത്ത ഒരു മഹദ് കാര്യം ഇവരുമായൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ അത്രയൊന്നും തൂക്കമില്ലാത്ത മൗലാനാ മൗദൂദി സാഹിബിന് സാധിച്ചുവെന്ന് അംഗീകരിച്ചേ തീരൂ. അത് മറ്റൊന്നുമല്ല; ഇസ്‌ലാമിനെ ആധുനിക ചിന്താ വേദിയുടെ മുന്‍നിരയില്‍ ഉപവിഷ്ടമാക്കിയെന്നതാണത്.



നീഷേയുടേയും ഗോഡ്‌സെയുടേയും നാട്ടില്‍നിന്ന് ഇസ്‌ലാമിക സംസ്കാരത്തിന്റേയും തത്വശാസ്ത്രത്തിന്റേയും മേന്മകളെക്കുറിച്ച് പാടാന്‍ ആളുകളെ ഇഖ്ബാല്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. ഫോസ്റ്റിനെ മനുഷ്യനായി അംഗീകരിക്കാന്‍ വിധിക്കപ്പെട്ട ഗോയ്‌ഥെയെ, അതിമാനുഷനെ ചിന്തകളില്‍ ജനിപ്പിച്ച നിഷേയെ, ജര്‍മന്‍ യൂനിവേഴ്‌സിറ്റികളില്‍ തുറന്നുകാട്ടാന്‍ പഞ്ചാബിന്റെ മണവും ഇസ്‌ലാമിന്റെ മനവുമേന്തി "വൈമാറിലെ പനിനീര്‍തോപ്പുകളിലെ'ത്തിയ ഇഖ്ബാലിനെ പക്ഷേ സാധാരണക്കാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല; അദ്ദേഹത്തിന് മറിച്ചും. എന്നാല്‍ കേംബ്രിഡ്ജിന്റേയും മ്യൂണിക് യൂനിവേഴ്‌സിറ്റിയുടേയും പടി ചവിട്ടാതെ മൗദൂദി സാഹിബ് അവിടെ സ്വതന്ത്രനായി,ശത്രുതാ ഭയമില്ലാതെ വിരാജിച്ചിരുന്ന തത്വജ്ഞാനികളുടേയും ചിന്തകളുടേയും ശത്രുവായി,പേടി സ്വപ്നമായി മാറി. കുറഞ്ഞ കാലം കൊണ്ട് അവരെ ഓരോരുത്തരേയും കുന്നി പിടിച്ച് വെളിക്കു കൊണ്ടുവന്ന മൗലാനാ അവരുടെ തൊലി ഉരിച്ചു കാട്ടി. ക്രിസ്തീയ യൂറോപ്പിനെ ദൈവത്തിനും സീസര്‍ക്കുമായി ഭാഗിച്ചു കൊടുത്ത യാന്ത്രിക സംസ്കാരത്തിന്റെ സന്തതികള്‍ക്ക് ഇസ്‌ലാമിന്റെ സ്വാധീനം ലോകത്തുനിന്ന് നശിപ്പിച്ചു കളയേണ്ടതാവശ്യമായിരുന്നു. ശക്തിയിലൂടെ അതിനെ നശിപ്പിക്കാന്‍ എളുപ്പമല്ലെന്ന് മനസ്സിലാക്കിയ പാശ്ചാത്യര്‍ ദ്വിമുഖാക്രമണമാണ് മുസ്‌ലിം ലോകത്തിന് നേരെ സംഘടിപ്പിച്ചത്. ഒന്ന് ശാരീരികവും രണ്ട് മാനസികവും.

ലോറന്‍സിനെപ്പോലുള്ള വഞ്ചകരൊരുക്കിയ കെണിയില്‍ പെട്ട് ഭിന്നിച്ചു കൊണ്ട് ശാരീരികാക്രമണത്തിന് മുസ്‌ലിംകള്‍ തന്നെ കളമൊരുക്കിയെടുത്തു. യന്ത്ര സംസ്കാരത്തിന്റെ വര്‍ണാഭയില്‍ കണ്ണു മഞ്ഞളിച്ചവരെ മാനസികമായി ആക്രമിക്കുക എളുപ്പമായിരുന്നു.



ഈ ആക്രമണങ്ങളുടെ ശക്തി തടുക്കാന്‍ കഴിയാതെ പതറിവീണു കിടന്നിരുന്ന മുസ്‌ലിം മനസ്സുകളെ പിടിച്ചെഴുന്നേല്‍പിക്കുക എന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഒരു മുസ്‌ലിം ചിന്തകന്റെ ദൗത്യം. ഇത് നിറവേറ്റാന്‍ തന്നെയാണ് അഫ്ഗാനിയും സനൂസിയും ഇഖ്ബാലും മറ്റും ഇറങ്ങിത്തിരിച്ചത്. പക്ഷേ അവരുടെ ശ്രമങ്ങള്‍ പൂവണിഞ്ഞില്ല. ഒന്നാമത് എല്ലാവരുടേതും ഒറ്റപ്പെട്ട വഴികളായിരുന്നു. അവരവരുടെ കോണുകളില്‍നിന്ന് വീക്ഷിക്കുമ്പോള്‍ എല്ലാം കിടയറ്റതുമായിരുന്നു. പക്ഷേ മുസ്‌ലിം ലോകമാകുന്ന കാട്ടില്‍ കയറി ഒറ്റക്ക് ബഹളം കൂട്ടിയതുകൊണ്ട് ദൗത്യം വിജയിക്കില്ലെന്ന സത്യം അവരംഗീകരിച്ചില്ല, അല്ലെങ്കില്‍ ആ ഭാഗം ഗൗനിച്ചില്ല. മൗദൂദി സാഹിബ് വിജയിച്ചതിവിടെയാണ്. ചിന്തിച്ചതിലേറെ അദ്ദേഹം പ്രവര്‍ത്തിച്ചു. 1941 ഓഗസ്റ്റ് 26 ന് പത്താന്‍കോട്ടില്‍ ആ പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിക്കപ്പെട്ടു. തന്റെ ചിന്തകള്‍ ഖുതുബകളായി ഒഴുകിയത് ഉള്‍ക്കൊണ്ട അല്‍പം ആളുകളെ ചേര്‍ത്ത് അദ്ദേഹം ഒരു സംഘടനക്ക് രൂപം കൊടുത്തു.



ഇഖ്ബാലില്‍നിന്നുമൊക്കെ ഭിന്നമായി അവര്‍ക്ക് ചിന്തിക്കാനുള്ളതിലേറെ ആവേശം കൊള്ളിക്കാനുള്ള ഒരു മുദ്രാവാക്യവും നല്‍കി. ഹുകൂമത്തെ ഇലാഹി. വളരെ വശ്യതയുള്ളതായിരുന്നു ആ മുദ്രാവാക്യത്തിന്. അതൊരു വിപ്ലവ ശക്തിയായി മാറാന്‍ ഏറെ കാലമെടുത്തില്ല. ഈജിപ്തിന്റെ മണ്ണില്‍നിന്നുയര്‍ന്ന ഖുത്ബ് സഹോദരന്മാരുടേയും ബന്നയുടേയും ജീവ രക്തം കലര്‍ന്ന ശബ്ദങ്ങള്‍ ആ ആവേശത്തിന് മാറ്റു കൂട്ടി.

ആ ആവേശമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ നിദാനം. കമ്യൂണിസത്തിന്റേയും പാശ്ചാത്യന്‍ ചിന്തകളുടേയും ശത്രുത പിടിച്ചുപറ്റാന്‍ കഴിഞ്ഞതോടെ വിജയത്തിന്റെ തോതും വര്‍ധിച്ചു. പതിരുള്ളതെങ്കിലും ഭാഗ്യവാനായ മൗലാനയുടെ ആ മുദ്രാവാക്യം അദ്ദേഹത്തെ അനശ്വരനാക്കി.

ആവേശ ദായകമായ ഒരു മുദ്രാവാക്യം, അതിന്റെ അടിത്തറയുള്ളൊരു സംഘടന,ഇന്നത് ലോകമാകെ പടര്‍ന്ന് കയറിക്കൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തിന്റെ മനശ്ശാസ്ത്രമറിയുന്നതുകൊണ്ടാണ് അദ്ദേഹത്തിനത് സാധിച്ചതെന്ന് വ്യക്തം. ആ ചിന്തകളിലെ പതിരുകള്‍ ചേറിക്കൊഴിച്ച് ശാശ്വത മൂല്യങ്ങളുള്ള ഇസ്‌ലാമിന്റെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെട്ട് പോകാനുള്ള വഴിയൊരുക്കാന്‍ മറ്റൊരു മൗദൂദി ജനിക്കുമോ? ജനിക്കണം