2012, മാർച്ച് 31, ശനിയാഴ്‌ച

ബാലചന്ദ്രന്‍ ചുള്ളിക്കാട്:- പലരും ചോദിക്കാറുണ്ട്, നിങ്ങൾ എന്തുകൊണ്ടു മുസ്ലിംവർഗ്ഗീയതയോടു മൃദുസമീപനം സ്വീകരിക്കുന്നു, എന്തുകൊണ്ടു ഹിന്ദുവർഗ്ഗീയതയോടു വിട്ടുവീഴ്ചയില്ലാത്തസമീപനം സ്വീകരിക്കുന്നു? ഇതു നഗ്നമായ മുസ്ലിം പ്രീണനമല്ലെ എന്ന്. എന്റെ മറുപടി ഇതാണ്: ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലീംവർഗ്ഗീയത എത്ര മൂത്താലും അതു ഭീകരപ്രവർത്തനം വരെ മാത്രമേ എത്തുകയുള്ളു.. ഭീകരപ്രവർത്തനത്തെ നിയന്ത്രിക്കാനാവശ്യമായ ഇച്ഛാശക്തിയും സൈനികശക്തിയും ഇന്ത്യൻ ജനതയ്ക്കുണ്ട്. എന്ന്നാൽ ഹിന്ദുവർഗ്ഗീയത മൂർച്ഛിച്ചാൽ നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഹിന്ദുവർഗ്ഗീയഭരണകൂടം ഇന്ത്യയിൽ ഉണ്ടാവും. അതു വേഗം ഫാസിസ്റ്റ് ഭരണകൂടമായി മാറും. ആ ഭരണകൂടം അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയോടെ ജനാധിപത്യത്തെയും മതേതരത്വത്തെയും അട്ടിമറിക്കും. പിന്തുണയ്ക്കു പകരമായി ഇന്ത്യയുടെ വിപണിയും വിഭവശേഷിയും പാശ്ചാത്യശക്തികൾക്ക് ഇന്നത്തേതിലും പതിന്മടങ്ങായി അടിയറവയ്ക്കപ്പെടും. അതുകൊണ്ടാണു ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം വർഗ്ഗീയതയേക്കാൾ അപകടകരം ഹിന്ദുവർഗ്ഗീയതയാണെന്ന് എന്നെപ്പോലുള്ളവർ വിലയിരുത്തുന്നത്. (Balachandran Chullikkad)

വെള്ളി, 16 മാര്‍ച്ച് 2012 14:16
ഹൈദരാബാദ്: ഇസ് ലാം മനുഷ്യത്വത്തിന്റെ മറ്റൊരു നാമമാണെന്ന് ഭാരതീയ ജനസേവ പാര്‍ട്ടി ദേശീയ പ്രസിഡന്റും ഹിന്ദു മുസ് ലിം ഏകതാ മഞ്ചിന്റെ സ്ഥാപകനുമായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ. 'നമ്മുടെ സമൂഹവും ഉത്തരവാദിത്വങ്ങളും' എന്ന തലക്കെട്ടില്‍ പയാമെ ഇന്‍സാനിയത്ത് ഫോറം ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈദരാബാദില്‍ സംഘടിപ്പിച്ച സെമിനാറാലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശത്രുക്കളോട് പോലും ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ പെരുമാറുകയും തെറ്റ് ചെയ്തവരോട് ക്ഷമിക്കുകയും  ചെയ്ത പ്രവാചകന്‍ മുഹമ്മദ് നബിയുടെ ധാര്‍മിക മാതൃകയാണ് ഇസ് ലാമിന് ലോകത്ത് വന്‍ സ്വീകാര്യത നല്‍കിയത്. ഈ ധാര്‍മിക മാതൃക  എല്ലാ മുസ് ലിംകളും മുറുകെ പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ് ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണെന്ന് മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയിലെ പ്രഫ. കാഞ്ചാ ഐലയ്യ അഭിപ്രായപ്പെട്ടു. 'മുഹമ്മദ് നബി അറബികള്‍ക്കിടയില്‍ സാഹോദര്യം പ്രചരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ 80 ശതമാനം പേരും തൊട്ടുകൂടായ്മക്ക് വിധേയരായിരുന്നു. ഇസ് ലാമിലൂടെയാണ് ദലിതുകള്‍ക്ക്  സമൂഹത്തില്‍ സ്ഥാനം ലഭിച്ചത്. ദലിതുകളെ ഇസ് ലാമിലേക്ക് ആകര്‍ഷിച്ചതും ഈ സാമൂഹിക കാഴ്ചപ്പാട് അവരെ സ്വാധീനിച്ചത് കൊണ്ടാണ്. തുല്യ അവസരങ്ങള്‍ ഒരുക്കി ഒരോ മനുഷ്യന്റെയും എല്ലാ ജീവിതഘട്ടങ്ങളെയും ക്രമപ്പെടുത്തുന്ന ലോകത്തെ ഏകമതവും ഇസ് ലാമാണ് '- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുംഭാവിയില്‍ മുസ് ലിംകളും ദലിതുകളും ചേര്‍ന്ന മുന്നണിയായിരിക്കും ഇന്ത്യയിലെ സാമൂഹിക മാറ്റത്തിന് തിരികൊളുത്തുക. മുസ് ലിം സമൂഹം അതിനാല്‍ അംബേദ്കറെക്കുറിച്ചും ദലിത് നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും പഠിക്കാന്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  'തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം സ്വീകരിക്കുന്നവര്‍ എല്ലാ മതത്തിലുമുണ്ട്. ഒരു യഥാര്‍ഥ മുസ് ലിമോ ഹിന്ദുവോ ഒരിക്കലും വിദ്വേഷപരമായി പെരുമാറില്ല. തങ്ങളുടെ മതത്തെക്കുറിച്ചു പോലും ശരിയായ ധാരണയില്ലാത്തവരാണ് മനുഷ്യത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രൂപത്തില്‍ സാമുദായിക സ്പര്‍ധ സൃഷ്ടിക്കുന്നത് '- ഹിന്ദു മുസ് ലിം സമൂഹത്തിലെ ആശാവഹമല്ലാത്ത ചില പ്രവണതകളെ ചൂണ്ടികാണിക്കെ അദ്ദേഹം പറഞ്ഞു.
ഹിന്ദു മുസ് ലിം സമുദായത്തിലെ നിരവധി ആളുകള്‍ പങ്കെടുത്ത സെമിനാറില്‍ ഫോറം ജ. സെക്രട്ടറി അബ്ദുല്ല ഹസനി നദ് വി അധ്യക്ഷത വഹിച്ചു. അവശരെയും നിരാലംബരെയും സഹായിക്കാനാണ് ഇസ് ലാം ആവശ്യപ്പെടുന്നതെന്നും മതഭേദങ്ങളില്ലാതെ എല്ലാവരുടെയും ആശാകേന്ദമാകേണ്ട മുസ് ലിമിന് സമൂഹത്തിലെ തന്റെ സാമൂഹിക ബാധ്യതകളില്‍ ഒരിക്കലും ഒളിച്ചോടാനാവിലെന്നും അദ്ദേഹം പറഞ്ഞു. 

പാറ്റ്ന: നിരന്തരമായി തുടര്‍ന്നുവരുന്ന മുസ് ലിം വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബീഹാറില്‍ പ്രക്ഷോഭം. ഉര്‍ദുഭാഷയോടും ഉര്‍ദു അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ  ജനുവരി പത്തിന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കാര്‍വാനെ ഉര്‍ദു എന്ന സംഘടന. സ്വാതന്ത്ര്യ സമരസേനാനിയും ഉര്‍ദു ഭാഷാ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗുലാം സര്‍വാറിന്റെ ജന്മദിനവുമാണ് ജനുവരി പത്ത്. '1981 മുതല്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. എന്നാല്‍ നിതീഷ്‌കുമാര്‍ നയിക്കുന്ന പുതിയ ഗവര്‍മെന്റ് ഉര്‍ദു ഭാഷയെ തഴയാന്‍ കുത്സിത നീക്കങ്ങള്‍ നടത്തുകയാണ്. ഉര്‍ദു ഭാഷാ സ്‌നേഹികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്' - കാര്‍വാനെ ഉര്‍ദുവിന്റെ കണ്‍വീനര്‍ ഗുലാം ഗൗസ് ടു സര്‍ക്കിള്‍സ് ഡോട്ട് നെറ്റിനോട് പറഞ്ഞു.
സര്‍ക്കാര്‍ ധാരാളം ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഹിന്ദി മീഡിയം ആക്കിയതും സ്‌കൂളുകളില്‍ ഉര്‍ദുഭാഷ ഒരു വിഷയമായി പഠിപ്പിച്ചിരുന്നത് ഐഛികമാക്കിയതും ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
'1977 മുതല്‍ മദ്‌റസ ഡിഗ്രികള്‍ സംസ്ഥാനത്ത് പ്രഫഷനല്‍ ഡിഗ്രികള്‍ക്ക് തുല്യമായി അംഗീകരിക്കപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആ അംഗീകാരം എടുത്തുകളഞ്ഞ് തൊഴില്‍രംഗത്തും മുസ് ലിംകള്‍ക്ക്  അവഗണിക്കുകയാണ്. സുപ്രീകോടതി വിധി പ്രകാരം സംസ്ഥാനത്തെ 34540 പ്രൈമറി അധ്യാപക ഒഴിവുകളില്‍ 12862 സീറ്റുകള്‍ മുസ് ലിംകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ അനാവശ്യ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കൊണ്ടുവന്ന് ആ സീറ്റുകള്‍ മുസ് ലിംകള്‍ക്ക് നിഷേധിക്കുകയാണ്.' ഗൗസ് ആരോപിച്ചു. ജനുവരി 10 നടക്കുന്ന മാര്‍ച്ചില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉര്‍ദുഭാഷാ സംഘടനകളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുഊദി കമ്പനിയിലെ 81 ഫിലിപ്പീനികള്‍ ഒന്നിച്ച് ഇസ് ലാം സ്വീകരിച്ചു
ശനി, 31 മാര്‍ച്ച് 2012 09:01
അല്‍ഖോബാര്‍: സുഊദി അറേബ്യയിലെ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന 81 ഫിലിപ്പീനികള്‍ ഇസ് ലാം സ്വീകരിച്ചു. മുസ് ലിം പ്രബോധന സംഘമായ 'ഹിദായ'യിലെ  ചില പ്രബോധക പ്രവര്‍ത്തകരുടെ ക്ലാസുകളുടെയും ഇസ് ലാമിക അധ്യാപനങ്ങളുടെയും ഫലമായാണ് ഇവര്‍ ഇസ് ലാം സ്വീകരിച്ചത്. തക്ബീര്‍ വിളികളാല്‍ മുഖിരിതമായ അന്തരീക്ഷത്തില്‍ കമ്പനിയങ്കണത്തില്‍ വെച്ച് നടന്ന ലളിതമായ  പരിപാടിയിലാണ് 81 പേരും ശഹാദത്തുകലിമ ചൊല്ലിയത്.
' തികച്ചും സന്തോഷകരമായ അവസരമാണിത്.  ഇസ് ലാമിനെ പരിചയപ്പെടുത്താന്‍ വിവിധ മള്‍ട്ടി നാഷ്ണല്‍ കമ്പനികളിലേക്ക് ഹിദായ പ്രബോധക സംഘങ്ങളെ അയക്കാറുണ്ട്...

ഇന്ത്യയില്‍ പൊലീസ് ന്യൂനപക്ഷ രക്ഷക്ക് എത്തുന്നില്ല -യു.എന്‍ സമിതി

ഇന്ത്യയില്‍ പൊലീസ് ന്യൂനപക്ഷ രക്ഷക്ക് എത്തുന്നില്ല -യു.എന്‍ സമിതി
ന്യൂദല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യയിലെ പൊലീസ് സംവിധാനം ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. ഇത്തരം സംഘര്‍ഷങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചുമുള്ള പഠനത്തിന് ഇന്ത്യയിലെത്തിയ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിരീക്ഷകന്‍ ക്രിസ്റ്റോഫ് ഹെയ്ന്‍സ് ഇന്നലെ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരളം, ഗുജറാത്ത്, കശ്മീര്‍,അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ് ക്രിസ്റ്റോഫ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്.  
   ഗുജറാത്ത് കലാപത്തില്‍ മുസ്ലിംകള്‍ക്കും കണ്ഡമാല്‍ കലാപത്തില്‍ ക്രൈസ്തവര്‍ക്കും ഭരണകൂട സംരക്ഷണം ലഭിച്ചില്ല. പൊലീസ് കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇതുസംബന്ധിച്ച അന്വേഷണവുമായി ഗുജറാത്ത് സര്‍ക്കാര്‍ സഹകരിച്ചില്ല. കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയും ചെയ്തതായി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ക്രിസ്റ്റോഫ് ഹെയ്ന്‍സ് പറഞ്ഞു.  ഇന്ത്യയില്‍ യു.എന്നിന്‍െറ നേതൃത്വത്തില്‍ ഇത്തരമൊരു അന്വേഷണം നടക്കുന്നത് ഇതാദ്യമാണ്. വിശദ റിപ്പോര്‍ട്ട് അടുത്തവര്‍ഷം നടക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കും.  
 കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടല്‍ കൊലയും ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ മരണങ്ങള്‍ മിക്കതും പൊലീസിന്‍െറ അമിതാധികാര പ്രയോഗത്തിന്‍െറ സൃഷ്ടികളാണ്. പൊലീസ് വെടിയേറ്റ് മരിക്കുന്ന പാവങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക്, അവര്‍ നേരിടുന്ന മനുഷ്യാവകാശലംഘനം വെളിച്ചത്തു കൊണ്ടുവരാനുള്ള സാമ്പത്തിക സ്ഥിതിയും സ്വാധീനവുമില്ല. അതേസമയം, ‘ഏറ്റുമുട്ടല്‍ കൊല’ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതായാണ് കാണുന്നത്.
 ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സേനാപ്രത്യേകാധികാര നിയമം വലിയ മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നു. ഈ നിയമത്തിന്‍െറ മറവില്‍ സമാധാനപരമായ പ്രകടനങ്ങള്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ 2010ല്‍ മാത്രം 100 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. അതേസമയം, മാവോയിസ്റ്റുകളും മറ്റും നടത്തുന്ന അക്രമങ്ങളിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.
 സ്ത്രീധനം, ദുരഭിമാനക്കൊല എന്നിങ്ങനെ സ്ത്രീകള്‍ കൊല്ലപ്പെടുന്ന കേസുകളും ധാരാളം. നഗരങ്ങളില്‍ സംഘടിത കുറ്റവാളികളുടെ അക്രമങ്ങളില്‍ പൊലിയുന്ന ജീവനുകളില്‍ ഏറെയും സ്ത്രീകളാണ്. ദലിതുകളും ആദിവാസികളും കൊലചെയ്യപ്പെടുന്ന കേസുകളില്‍ നിയമം ശക്തമായി നടപ്പാക്കപ്പെടുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും അവ കൈകാര്യം ചെയ്യാനുള്ള നിയമം ഇന്ത്യയിലുണ്ട്. അവ വേണ്ടരീതിയില്‍ പ്രയോഗത്തിലാവുന്നില്ല എന്നതാണ് പ്രശ്നം. മനുഷ്യാവകാശ കമീഷനുകള്‍ക്കാകട്ടെ സര്‍ക്കാറുകളുടെ കീഴില്‍ വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങള്‍ പഠിക്കാന്‍ സ്വതന്ത്ര കമീഷനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ക്രിസ്റ്റോഫ് ഹെയ്ന്‍സ്് ആവശ്യപ്പെട്ടു.
അങ്ങനെ അതും സംഭവിച്ചു.

ഉപകരിക്കുന്ന ചില ലിങ്കുകള്‍ 


 http://www.google.com/ഫമില്യ്സഫെടി  

 http://www1.k9webprotection.com/   

 http://www1.k9webprotection.com/

2012, മാർച്ച് 28, ബുധനാഴ്‌ച


ഇ-മെയില്‍ വിവാദം: കൂരിരുട്ടിലെ ഈ നെട്ടോട്ടം എങ്ങോട്ട്? 

പി. പി. അബ്ദുല്‍ റസാക്ക്.

ഇ-മെയില്‍ വിവാദം ഹൈ ടെക് സെല്ലിലെ റിസേര്‍വ് എസ്. ഐ. ബിജു സലീമിനെ പോലീസ് രേഖകള്‍ ചോര്‍ത്തി കൈമാറിയെന്ന് ആരോപിച്ചു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. തീര്‍ച്ചയായും പ്രിന്റ്‌-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ടികള് മായും ഭരണകൂടവുമായും ബന്ധപ്പെട്ടു നിരവധി രേഖകള്‍ ചോര്ന്നുകിട്ടും. അവ അവര്‍ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട്‌ ആയും സ്കൂപ്പ് ആയും പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്തരം റിപ്പോര്‍ട്ടുകളുടെ സോര്‍സ് വെളിപ്പെടുത്തുക എന്നത് പത്ര ധര്മമോ ഉത്തരവാദിത്തമോ അല്ലന്നെതാണ് വസ്തുത. പത്രപ്രവര്‍ത്തന സദാചാരത്തിന്റെ മൂലക്കല്ലായ കൊണ്ഫിടെന്‍ഷ്യാലിറ്റി യുടെ കടക്കല്‍ കത്തിവെക്കലായിരിക്കും അത്. ആഗോള തലത്തിലെ ഇത്തരം ന്യൂസ്‌ ലീക്കുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് വികിലീക്സ് . ഇന്ത്യയിലെയും കേരളത്തിലെയും പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പൊതുജന താല്പര്യമാണ് ഇത്തരം ന്യൂസ്‌ ലീക്കുകള്‍ക്ക് പിന്നിലെ ചേതോവികാരം. ഉത്തരവാദപ്പെട്ട ഭരണകൂടങ്ങള്‍ അതിലെ ഉള്ളടക്കത്തിന്നു നേരെയുള്ള പൊതുജന പ്രതികരണം മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നു. വേറെ ചില ഭരണകൂടങ്ങള്‍ അതിന്നു പിന്നിലെ സോര്സ് അന്വേഷിച്ചു ആരെയെങ്കിലും പ്രതികളെന്ന് ആരോപിച്ചു അവരുടെ മേല്‍ നടപടിയെടുത്തു വിഷയത്തിന്റെ മര്മത്തില്‍നിന്നും പൊതു ജന ശ്രദ്ധ തിരിച്ചുവിട്ടു സായൂജ്യം അടയുന്നു.
മാധ്യമം വാരികക്കും 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ഇന്‍റലിജന്‍സ് എസ്.പി കെ.കെ. ജയമോഹന്‍ തയാറാക്കി നല്‍കിയ പട്ടികയും വിശദാംശങ്ങളും അടങ്ങുന്ന കത്തും ചോര്‍ന്നു കിട്ടിയത് ഏതങ്കിലും ഒരു സോര്സില്‍നിന്നുമാവാനെ തരമുള്ളൂ. ചോര്‍ത്തി കൊടുത്തവനെ തേടിപ്പിടിക്കുവാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ കൃത്യമായി ആരെയും ലഭിക്കാതെ വരുമ്പോള്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തു ശരിയായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുവാനുള്ള വളഞ്ഞ വഴികളും സ്വീകരിക്കാറുണ്ട്. പൊതുസേവകന്‍െറ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യാഗിക പദവി ദുരുപയോഗിക്കല്, രഹസ്യരേഖകള്‍ മോഷ്ടിക്കല്‍, മതസൗഹാര്‍ദത്തിന് കോട്ടമുണ്ടാക്കുന്ന തരത്തില്‍ അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ച് നല്‍കല്‍ എന്നൊക്കെ പറഞ്ഞുള്ള വ്യാജ ആരോപണങ്ങള്‍ എന്തിന്റെയെങ്കിലും സൂചാനയാനെങ്കില്‍ അത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അക്ഷന്തവ്യമായ തെറ്റുകള്‍ തിരുത്തുക എന്നതിനേക്കാള്‍ ആ തെറ്റ് പുറത്തുകൊണ്ടുവരുവാന്‍ മാധ്യമം ഉപയോഗിച്ച സോര്സിനെ കണ്ടെത്തി ശിക്ഷിക്കുക, അതിന്നു സാധിക്കുന്നില്ലങ്കില്‍ കിട്ടിയ ആടിനെ പിടിച്ചു പട്ടിയാക്കി പേപട്ടിയെ പോലെ തല്ലുക എന്ന "ഇന്റെല്ലിജെന്സു" മുറ നടപ്പാക്കുവാനുള്ള പടപ്പുറ പ്പാടിലാണന്നാണ്. വ്യാജരേഖ ചമയ്ക്കലും രഹസ്യരേഖകള്‍ മോഷ്ടിക്കലും ചേരും പടി ചേരുന്ന ആരോപണങ്ങളല്ലെന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. രഹസ്യരേഖ ഈ വിഷയത്തില്‍ ലഭ്യ മായിട്ടുണ്ടങ്കില്‍ വ്യാജരേഖ ചമയ്ക്കെണ്ട ത്തിന്റെ ആവശ്യം ഉദിക്കില്ലല്ലോ. അല്ലെങ്കില്‍, ഒരേ സമയം രണ്ടും ഉപയോഗിക്കുന്നത് ഒന്ന് മറ്റൊന്നിന്നു വിരുദ്ധമാകനിട വരത്തില്ലേ? പത്രപ്രവര്‍ത്തന മേഖലയിലെ, പ്രത്യേകിച്ചും ലീക്ട് ഇന്‍ഫര്‍മേഷന്റെ , വെരിഫികേഷ്യന്‍ പ്രോസെസ്സിനെ സംബന്ധിച്ച് സാമാന്യ ബോധം ഉള്ള ആരെങ്കിലും ഇതൊക്കെ മുഖവിലക്കെടുക്കുമോ? പിന്നെ ഇവിടെ ഉമ്മന്‍ ചാണ്ടി തന്നെ സ്വയം സമ്മതിച്ച തെറ്റായ സിമി ബന്ധത്തിന്റെ പേരിലെ ആരോപണം, സേവന ദാതാക്കളോട് ലോഗ്-ഇന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്, സേവനദാതാക്കളില്‍നിന്ന് 268 പേരുടെ വിവരങ്ങളടങ്ങുന്ന സി.ഡി ഹൈടെക് സെല്ലിന് ലഭിച്ചത്, അവരില്‍ ചിലരുടെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പോയി ചോദ്യം ചെയ്തത്, തുടങ്ങിയ സര്‍വ സമ്മതമായ തെറ്റുകളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍, രഹസ്യ രേഖ ചോര്തിയെന്നാരോപിച്ചു കൊണ്ട് ബിജു സലിം എന്ന ഒരു എസ്. ഐ. യുടെ മേല്‍ നടപടിയെടുക്കാന്‍ എന്ത് മാത്രം അതി വേഗതയിലാണ് ബഹു ദൂരം ഓടുന്നത്??!
ആകെ അതിന്നു മുമ്പില്‍ ഉണ്ടായിരുന്നത് പിറവത്തെ ഒരു ഹമ്പ് മാത്രമായിരുന്നു.. അത് മറികടന്നു. കൂരിരുട്ടിലാനെങ്കിലും ഈ വിഷയത്തിലെ ക്രൂര നെട്ടോട്ടം തുടരുക തന്നെ...
ചാണ്ടി സര്‍കാരിന്റെ നടേ പറഞ്ഞ "അതിവേഗ ബഹു ദൂര" സഞ്ചാരത്തില്‍ നിന്നും ഇ-മെയില്‍ വിവാദത്തെ വ്യതിരിക്ത മാകുന്നത്, ഇ-മെയില്‍ ചോര്‍ത്താനും , ലോഗ്-ഇന്‍ ദീടയ്ലുകള്‍ നേടിയെടുക്കുവാനും മുഖ്യ മന്ത്രി തന്നെ നേത്രത്വം കൊടുക്കുന്ന സര്‍കാരിന്റെ ആഭ്യന്തര വകുപ്പും പോലീസും കാണിച്ച അമിത വേഗ തല്പരതയും ആസൂത്രണ പാടവുമാണ്. കൃത്യമായ ലക്‌ഷ്യം വെച്ചാണെങ്കിലും, ഇത് പൂര്‍ണമായും കൂരിരുട്ടിലെ നെട്ടോട്ടം പോലെയായിപ്പോയി. ഈ വിഷയത്തില്‍ ആരോടും ചോദിച്ചു പോകുന്ന ഒരു കാര്യമാണ് ദേശീയ ആഗോള അജെണ്ടയുടെ ഭാഗമായിട്ടെല്ലെങ്കില്‍ ഇത്ര അടിയന്തിര സ്വഭാവത്തില്‍, കേവലം ആറു മാസം തികക്കുന്നതിന്നു മുമ്പേ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത ഒരു ഭരണകൂടം കേരളത്തിലെ ഒരു പ്രബല ജന വിഭാഗത്തെ ഇങ്ങനെ ഒരു സര്‍വല്ലെയന്സിന്നു വിധേയമാക്കെണ്ടാതിന്റെ അടിയന്തിര ആവശ്യകത എന്ത് എന്നത്.
മുസ്ലിം വേട്ടയില്‍ കേരളം ഇന്ന് വരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്‍ലാത്ത "ഇന്നോവേട്ടീവ്" ആയ ചില സ്റെപ്പുകള്‍ ആണ് യു. ഡി. എഫ്ഫ്. സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ചോര്തപ്പെട്ട ഇ-മെയില്‍ ലോഗ്-ഇന്‍ വിശദാംശങ്ങളും അതിനോട് അനുബന്ധിച്ച് സര്‍വീസ് പ്രോവൈടെര്സിന്നു അയച്ച കത്തും, ഇതു പുറത്തു വന്നതിനു ശേഷം ഭരണ കൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണങ്ങളും കൂട്ടി വായിക്കുന്ന ഏതൊരാള്‍ക്കും ഇത് ആകസ്മികമെല്ലന്നും, ആസൂത്രിതമാണെന്നും ഉറപ്പിച്ചു പറയുവാന് സാധിക്കും. സംഭവത്തിന്റെ ഉള്ളടക്കവും, സ്വഭാവവും പശ്ചാത്തലവും ഇതിന്റെ പിന്നിലെ മുഖ്യ മന്ത്രി തന്നെ നയിക്കുന്ന അഭ്യന്തര മന്ത്രാലയത്തിനും പോലീസിന്നുമുള്ള ചില ഗൂഡവും ദുരുപതിഷ്ടിതവുമായ ഉദ്ദേശങ്ങള്‍ ആണ് വെളിവാക്കുന്നത്. ഐസ് ക്രീമും മാറാടും കളിച്ചു കൊണ്ട് ലീഗിനെ വരുതിയിലാക്കുവാന്‍ മുഖ്യമന്ത്രിക്കും യു. ഡി. എഫ്ഫിന്നും കഴിഞ്ഞേക്കും. യു. ഡി. എഫ്ഫ്. ഭരണ കൂടമാവട്ടെ എന്നും കോണ്‍ഗ്രസിലെ മുസ്ലിം നമധാരികളെയും മുസ്ലിം ലീഗിനെയും തോലിളിരുത്തിയാണ് ഇത്തരത്തിലുള്ള തേരോട്ടം നടത്താറുള്ളത്. ഇതിന്നു മുസ്ലിംലീഗിലെ ജീര്‍ണതയെ അവര്‍ വേണ്ടുന്ന രൂപത്തില്‍ തലോടി നില നിര്‍ത്തും. ഈ അടവ് അവരെ മുസ്ലിം ലീഗിന്റെ തോളിലിരുന്നു ലീഗിന്റെ തന്നെ ചെവി തിന്നുവാനും സഹായിക്കും. ലീഗിനേക്കാള്‍ നല്ലതോ, പ്രബുദ്ധമോ, ധാര്‍മിക ശേഷി ഉള്ളതോ, സേവനപരതയില്‍ അധിഷ്ടിതാമോ ആയ വല്ല ബദലോ, കൊമ്പേറ്റിറ്റ റോ വളര്‍ന്നു വരുന്നതിനെ മുളയിലെ നുള്ളുവാന് അവര്‍ ലീഗിനെ അതിരിവിട്ടു സഹായിക്കും. ആഗോള തലത്തില്‍ സാമ്രാജ്യത്ത്വം മുസ്ലിം രാജ്യങ്ങളില്‍ ഇതുവരെ പയറ്റിയ അടവിന്റെ കേരളീയ രൂപമാണിത്. ഇതാകട്ടെ, മുസ്ലിം സമുദായത്തില്‍ മ്ലെച്ചതയും കൊള്ളരുതായ്മയും വളര്‍ത്തി തങ്ങളുടെ ഗൂഡ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച കുടില മനസ്കതയുടെ പ്രതിഫലനം കൂടിയാണ്. അതാണ്‌ ഇപ്പോള്‍ അറബ് തെരുവുകളില്‍ ജനങ്ങള്‍ വിമോചനത്തിന്റെ ചട്ത്വരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൂത്ത് മാറ്റിക്കൊണ്ടിരിക്കുന്നത് . ഇന്ഫോര്‍മഷ്യന്‍ സൂപ്പര്‍ ഹൈവേയിലൂടെ അതി വേഗം ബഹു ദൂരം ഭിന്ന സമുദായങ്ങള്‍ സഞ്ചരിക്കുന്ന ഈ കാലത്ത് ഒരു സമുദായത്തെ മുഴുവന്‍ തന്റെ നൊന്ടി ന്യായങ്ങള്‍ കൊണ്ട് വരുതിയില്‍ നിര്‍ത്തുവാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിയും ലീഗും കര്തുന്നുവെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇത്രയൊന്നും സജീവമല്ലാതിരുന്ന കഴിഞ്ഞ ദശകത്തിലെ മധ്യ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതി.
മുഖ്യ മന്ത്രി രക്ഷപ്പെടുവാന്‍ വേണ്ടി തട്ടി ക്കൂട്ടി പറഞ്ഞത് പോലെ " സിമി" എന്ന വാക്കുപോലും അബദ്ധമായി എഴുതിയതല്ല. അബദ്ധത്തില്‍ ഒരു വാക്ക് എഴുതുമ്പോള്‍ വിട്ടു പോകാം. അല്ലെങ്കില്‍ ഒരു വാക്ക് തെറ്റി വായിച്ചു ടൈപ്പ് ചെയ്തു പോകാം. എങ്ങനെയാണ്, ഇല്ലാത്ത ഒരു വാക്ക് അബദ്ധത്തില്‍ കടന്നു വരിക?! അതും എഴുത്തില്‍?
ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തില്‍ ഇല്ലാത്ത ഇ-മെയില്‍ സംഘടനകളായ അല്‍-ഖൈദയും ലഷ്കറെ തൈബയും, ഹിസ്ബുള്‍ മുജഹിദീനും ഹര്കതുല്‍ മുജാഹിദീനും വെച്ച് മുസ്ലിം കളെ ഉദ്ദേശിക്കുന്ന രൂപത്തില്‍ വേട്ടയാടാന്‍ സാധിക്കാത്ത ഭരണ കൂടം അവരെ വെട്ടയാടുവാന്‍ വേണ്ടി ഒരു പ്രതീകം തേടുന്നത്തിന്റെ സൂചനയാണ് ഈ "സിമി" പ്രയോഗത്തിലൂടെ പുറത്തു വരുന്നത്. "സിമി" യുടെ പേരില്‍ നേരെത്തെ ആരോപിക്കപ്പെട്ടിരുന്ന സ്പോടനങ്ങള്‍ പോലും ഹൈന്ദവതയുടെ പേരില്‍ വെറിയും വൈര്യവും വിദ്ദ്വേശവും പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് വെതാളന്മാര്‍ രചിച്ചു സംവിധാനിച്ചു അഭിനയിച്ച ഭീകര നാടകങ്ങള്‍ ആണെന്ന് തെളിഞ്ഞ ശേഷമാണ് അതേ പ്രതീകത്തെ വെച്ച് കൊണ്ട് ചാണ്ടിയുടെ വണ്ടി ലീഗിനെ പിന്നില്‍ ഇരുത്തി വേട്ടക്കു പുറപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റ് ഏതോ ഒരു തീവ്ര വാദിയെ പിടിച്ചു അവനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് എന്നതും സത്യമാകനിടയില്ലാത്ത ചില പുകമറ സൃഷ്ടിക്കുവാന്‍ ഉദ്ദേശിച്ചുള്ള വാദാമാകാനാനിട. കാരണം, ഒരേ തൂവല്‍ പക്ഷിക ളാണ് സാധാരണ ഗതിയില്‍ ഒന്നിച്ചു നില്‍ക്കുക. ഒരു വ്യക്തിക്ക് സാധാരണക്കാരുമായും , ബിസിനസ്‌ കാരുമായും, പ്രോഫശ്യനലുകള് മായും, രാഷ്ട്രീയക്കാരുമായും, എന്‍. ജി. ഓ കളുമായും പത്ര പ്രവര്‍ത്തകരുമായും, വിദ്യാര്‍ത്ഥികള് മായും, മുസ്ലിം സമൂഹത്തിലെ ഭിന്ന വിരുദ്ധ ധ്രുവങ്ങളില്‍ കിടക്കുന്ന എല്ലാ സംഘടനകളുമായും, നവ സാമൂഹ്യ പ്രസ്ഥാനങ്ങളുമായും മുസ്ലിം പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന അമുസ്ലിം വ്യക്തിത്ത്വങ്ങള് മായുംഒരേ സമയം ബന്ധമുണ്ടാവുക തികച്ചും അസ്വാഭാവികമാണ്. മാത്രവുമല്ല, ഇങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവന്‍ ചില്ലറക്കാരനാകുവാന്‍ ഇടയില്ല. ഇങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടാങ്കില്‍ അത് പ്രധാനപ്പെട്ട വാര്‍ത്ത ആകേണ്ടതായിരുന്നു. ഡി. ജി. പി. യും മുഖ്യ മന്ത്രിയും പറഞ്ഞത് ശരിയാണങ്കില്‍, കൂടുതല്‍ ഭീതിതവും ഭയാനകവും ആയ ചിലത് കൂടി കേരളത്തില്‍ നടക്കുന്നു വെന്നു വേണം കരുതാന്‍. യു. ഡി. എഫ്ഫ്. ഭരണകൂടത്തിന്റെ കീഴില്‍ രാജ്യ സുരക്ഷയുടെ പേര് പറഞ്ഞു പൌരന്മാരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ഒരു കോടതിയിലും മീഡിയയിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത മിനി ഗ്വാണ്ടിനാമോകള്‍ നില നില്കുന്നു വെന്നതാണ്‌ അത്. 268 പേരുടെ ലിസ്റ്റ് ഒരു സാമ്പിള്‍ ആയിട്ടാണ് പോലീസ് ഉപയോഗിച്ചത് എങ്കില്‍, ആ സാമ്പിള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന്നു മുമ്പ് കൃത്യമായ ഹോം വര്‍ക്ക്‌ ചെയ്തിട്ടുണ്ട് എന്ന് ആ ലിസ്റ്റിലെ സാമൂഹ്യവും ഭൂമി ശാസ്ത്രപരവുമായ വ്യാപ്തി ദ്യോതിപ്പിക്കുന്നുണ്ട്. ആനുപാതികമായി മലപ്പുറത്ത് ഉള്ളവരാണ് കൂടുതലെങ്കിലും കേരളത്തിന്നുള്ളിലെ കേരളെതര പ്രദേശമായ മാഹിയുല്പാടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഏതാണ്ട് എല്ലാ ജില്ലകള്‍ക്കും ഈ ലിസ്റ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ഇതിലൂടെ ഭരണ കൂടം നല്‍കുന്ന സൂചന എന്താണ്? വടക്കനാനന്കിലും, തെക്കനാനന്കിലും, മധ്യ കേരളക്കാരനാനെങ്കിലും, മുസ്ലിം അവന്‍ എവിടെ ആയിരുന്നാലും ഭീകരന്‍ തന്നെ. മുസ്ലിം പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന അമുസ്ലിമ്കളും ഈ "ഭീകര വാദ" സിന്ട്രം ബാധിച്ചവരാണ്. ഈ ലിസ്റ്റില്‍ കേരളീയ മുസ്ലിം സമൂഹത്തിലെ ഏതാണ്ടെല്ലാ മുഖ്യ ധരാ സംഘടനകള്‍ക്കും അങ്ങത്വം ലഭിച്ചിട്ടുണ്ട്. മുസ്ലിംകള്‍, സാമുദായിക സംഘടനയായ ലീഗിലായാലും, മതത്തില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്ന മുജാഹിദ് സംഘടനയില്‍ ആയാലും യാദാസ്ഥിതിക വിഭാഗമായ സുന്നികളിലായാലും, രാഷ്ട്രീയ സംഘടനയായ പോപ്പുലര്‍ ഫ്രാന്റിലോ, പി.ഡി.പി. യിലോ ഐ. എന്‍. എല്ലിലോ ആയാലും, സമഗ്രത അവകാശപ്പെടുകയും മത സൌഹാര്ദത്തിന്നു സാംബ്രദായികതക്കപ്പുറത്ത് നിന്നുകൊണ്ട് ഏറ്റവും കൂടുതല്‍ പണിയെടുക്കുന്നു വെന്നു അവകാശപ്പെടുന്ന ജമാ അത്തെ ഇസ്ലാമിയിലോ, നവ സാമൂഹ്യ പ്രസ്ഥാനമായ സോളിടാരിറ്റിയിലോ, എന്‍. ജി. ഓ. കളായ മെക്കയിലോ സിജിയിലോ എന്തിലോ ആയിക്കൊള്ളട്ടെ, ഭീകരരാകുവനുള്ള സാധ്യതെയെയാണ് ഉമ്മന്‍ ചാണ്ടിയുടെ ലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍പരമായി നിങ്ങള്‍ ലെബാരോ ലോയറോ, ഡോക്ടറോ എന്ജിനീയരോ, പത്ര പ്രവര്‍ത്തകനോ ഫിലാന്ത്രഫിസ്ടോ, അധ്യാപകനോ വിദ്യാര്തിയോ, വ്യാപാരിയോ വിതരണക്കാരനോ, ചാര്‍ത്റെര്ദ് അക്കൌന്ടന്ടോ, വിശകലന വിശാദരനോ, സാമൂഹ്യ പ്രവര്‍ത്തകനോ സാധാരണക്കാരനോ ആരുമാകട്ടെ മുസ്ലിമാ ണെങ്കില്‍ ഭീകരനാവാനുള്ള സാധ്യതെയെ തളിക്കളയാന്‍ ആവില്ലന്നാണ് ലിസ്റ്റിലെ കരിയര്‍ തല ആഴം വ്യക്തമാക്കുന്നത്. കേരളെതര സംസ്ഥാനങ്ങളില്‍ ഫാസിസ്റ്റുകളുടെ ഒത്താശയോടെ ഭരണകൂടം തയ്യാറാക്കുന്ന സാമ്പിള് കളെക്കാള്‍ ആഴവും പരപ്പും ഉണ്ട് ഈ ലിസ്ടിന്നു. കേരളത്തിലാകട്ടെ പോലീസിലും ഉദ്യോഗസ്ഥ മേഘലകളിലും ഹൈന്ദവ ഫാസിസത്തിന്റെ അനുരണനങ്ങള്‍ കാണുവാന്‍ സാധിക്കുമെങ്കിലും ഇതുവരെയും അവര്‍ക്ക് നേരിട്ട് ഭരണത്തില്‍ പങ്കാളികളാകുവാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ പോലീസിലും ഉദ്യോഗസ്ഥ മേഘലകളിലും നേരത്തെ ബ്രിട്ടീഷ് സാമ്രജ്യത്തത്തിന്റെ തണലില്‍ ചീര്തുവീര്‍ത്തു ഇപ്പോള്‍ കോണ്‍ഗ്രസില്‍ ആണ്ടു-പൂണ്ടിറങ്ങിയ പ്രബല മുന്നോക്ക-ന്യൂനപക്ഷത്തിനാണ് ശക്തിയും സ്വാധീനവും. കണ്ണൂരില്‍ ഐ ഗ്രൂപിന്റെ നേതാവിനെ അവഹെളിച്ചുവെന്നു ആരോപണമുള്ള മുന്നോക്ക ന്യൂനപക്ഷ്ക്കാരനായ എസ്‌. പി. യെ ഉമ്മന്‍ ചാണ്ടി ന്യായീകരിക്കുന്നതിന്റെ രസതന്ത്രം അതുകൊണ്ട് തന്നെ മനസ്സിലാക്കവുന്നതെയുള്ളൂ.. കേരള പോലീസ് ഈ സ്വഭാവത്തില്‍ സാമുദായിക വല്കരിക്കപ്പെടുന്നത് അതിനെ പി.എ. സി.യുടെ കേരള നിലവാരത്തിലേക്ക് താഴുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഈ ഒരു സാഹചര്യം കേരള പോലീസില്‍ രൂപപ്പെടുവാനുള്ള ഒരു കാരണം, യു.ഡി. എഫ്ഫ്. അധികാരത്തില്‍ വന്നപ്പോഴല്ലാം കരുണാകരനും വയലാര്‍ രവിയും കൈകാര്യം ചെയ്തത് ഒഴിച്ച് നിര്‍ത്തിയാല്‍ മുഖ്യ മന്ത്രിയായും അല്ലാതെയും ഹോം മിനിസ്ട്രി കൈകാര്യം ചെയാപ്പെട്ടത്‌ കേരള പിറവിക്കു ശേഷമുള്ള ആദ്യ മന്ത്രി സഭയിലെ പി. ടി. ചാക്കോ മുതല്‍ കെ. എം. മാണി, ഉമ്മന്‍ ചാണ്ടി, പി. ജെ. ജോസഫ്‌, എ. കെ. ആന്റണി എന്നിവരാലായിരുന്നു എന്നതാണ്. യു. ഡി. എഫിന്റെ ഈ മന്ത്രി സഭയിലും കഴിഞ്ഞ യു. ഡി. എഫ്ഫ്. മന്ത്രി സഭയിലും ആഭ്യന്തരം കൈകാര്യം ചെയ്തത് അന്തോണിയും ചാണ്ടിയും തന്നെയായിരുന്നു. ലീഗ് യു. ഡി. എഫ്ഫ്. മന്ത്രി സഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്തത് 40 വര്‍ഷങ്ങള്‍ക്കു മുമ്പ് അച്യുതമേനോന്‍ മന്ത്രി സഭയില്‍ സി. എച്ച്. വിദ്യാഭ്യാസത്തോടൊപ്പം വളരെ ചുരിങ്ങിയ കാലം ആഭ്യന്തരം കൂടി കൈകാര്യം ചെയ്തപ്പോഴായിരുന്നു. ഒരു പക്ഷെ യു. ഡി എഫ് മന്ത്രി സഭയില്‍ ലീഗിന്നു അലിഖിത രൂപേണ നിഷിദ്ധമായ രണ്ടു വകുപ്പുകളാണ് ആഭ്യന്തരവും ധനകാര്യവും. അതുകൊണ്ട് തന്നെ ഇ-മെയില്‍ വിവാദം ദേശീയതലത്തിലെ കേവലമായ ഹൈന്ദവ ഫാസിസ്റ്റു അനുരണങ്ങള്മായി ഇക്വേയ്ട്ടു ചെയ്തു മാത്രം മതിയാക്കെണ്ടാതല്ല. അല്പം പൂര്‍വാപര ബന്ധത്തോടുകൂടി, നേരെത്തെ മുസ്ലിം കളെ കേന്ദ്രീകരിച്ചു നടന്ന സര്‍വ്വേ യുടെയും ലവ് ജിഹാദിന്റെയും മറ്റുമൊക്കെയുള്ള പശ്ചാത്തലത്തില്‍ സാമ്രജ്യത്തതോടും അതിന്റെ അധിനിവേഷത്തോടും കേരളത്തിലെ പ്രബല മുന്നോക്ക വിഭാഗങ്ങള്‍ക്ക് ചരിത്രപരമായി തന്നെയുള്ള ബന്ധവും സമീപനവും മുസ്ലിംകള്‍ പൊതുവെയും കേരള മുസ്ലിംകള്‍ പ്രത്യേകിച്ചും ചരിത്രപരമായും വിശ്വാസപരമായും സാമ്രജ്യത്തതോട് കാണിച്ചതും കാണിക്കുന്നതുമായ പോരാട്ട വീര്യവുമായുമൊക്കെ ബന്ധപ്പെട്ടുകൂടി കിടക്കുന്ന കാര്യമാണ്. പ്രാദേശികമായി ഇത് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്ലിം ലീഗ് നിലവി ലുണ്ടായിരുന്നിട്ടില്ലാത്തതോ അല്ലങ്കില്‍ അവര്‍ പാകിസ്ടാനിന്നു വേണ്ടി നിലകൊള്ളുകയായിരുന്നു എന്നതിനാല്‍ പങ്കില്ലാതിരുന്നതോ ആയ മലബാരിന്നും തിരുവിതാന്കൂരിന്നും ഇടയിലെ അന്തരം ആയാണ് പ്രതിഫലിച്ചത്. വെറുതെയല്ലല്ലോ കേരളത്തിലെ നിലവിലെ കോണ്‍ഗ്രസ്‌ നെത്ര്ത്വത്തിലെ ഏതാണ്ടെല്ലാ നേതാക്കളുടെയും പൂര്‍വികരാരും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായിരുന്നു വെന്നു കോണ്‍ഗ്രെസ്സിന്നു തന്നെ അവകാശപ്പെടുവാന് സാധിക്കാത്തത്. എന്നാല്‍ അങ്ങനെ ഒരു പാരമ്പര്യം അവകാശപ്പെടുവാന്‍ അര്‍ഹതയുള്ള അബ്ദു റഹ്മാന്‍ സഹിബിന്റെയും മൊയ്ദു മൌലവിയുടെയും സമുദായം കോണ്‍ഗ്രെസ്സില്‍നിന്നും അന്യവല്‍കരിക്കപ്പെട്ടുകൊന്ടെയിരിക്കുന്നു. എന്നും അധികാര കേന്ദ്രീക്ര്തമായി പ്രവര്‍ത്തിച്ച, സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ഒറ്റു പണിയെടുത്തവര്‍ സ്വാതന്ത്ര്യാനെന്തരം കോണ്‍ഗ്രസിന്റെ അമരക്കാരായി മാറുന്നതാണ് കേരള ചരിത്രത്തില്‍ നാം കാണുന്നത്. കേരളീയ മുസ്ലിംകളിലാകട്ടെ എന്നും അധികാര കേന്ദ്രീകൃതമായി മാത്രം പ്രവര്‍ത്തിച്ച, സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു എന്നതിനേക്കാള്‍ വിഭജനത്തിനു വേണ്ടി നിലകൊണ്ടിരുന്ന മുസ്ലിം ലീഗ് മലബാറിലെ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ വിഭജനാനന്തരം മത യാഥ സ്ഥിതികതയും സങ്കുചിത സാമുദായികതയും ഉള്ചെര്‍ത്ത ഒരു ഫോര്മുലയിലൂടെ ശക്തിപ്പെടുകയും ചെയ്തു.
ഈ e-മെയില്‍ ചോര്തലിന്നും ലോഗ്-ഇന്‍ ദീടയ്ല്സ് ശേഖരിക്കുന്നതിന്നും സ്വീകരിച്ച സാമ്പിള്‍ നേരത്തെ കേരള മുസ്ലിംകളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍ വേ യുമായുള്ള ബന്ടത്തെ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ ലിസ്റ്റ് വര്‍ത്തമാനകാല കേരളീയ മുസ്ലിം സമൂഹത്തിന്റെ പ്രാദേശികവും, സാമൂഹ്യവും, സാമ്പത്തീകവും, തൊഴില്‍പരവും, സംഘടനാപരവുമായ ഒരു പരിച്ചേദം ആകുന്നതു. ഈ ലോഗ്-ഇന്‍ ദീടയ്ല്സ് നാളെ മറ്റെന്തല്ലാം ഗൂഡവും ദുരൂഹവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് കേരളീയ മുസ്ലിം സമുദായത്തെ ഭീകരരായി ചിത്രീകരിക്കാന്‍ ശ്രമിച്ചുകൂട എന്നത് മ അദനി വിഷയത്തില്‍ കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റു നിരവധി കേസുകളില്‍ ദേശീയ തലത്തിലും ആഗോള തലത്തിലും ഇതേ രംഗത്ത് നടന്നു വരുന്ന ഇതര ഉപജാപ നാടകങ്ങളുമായി ചേര്‍ത്ത് വായിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. . ഇ-മെയില്‍ ലിസ്റ്റിന്റെ ആഴവും പരപ്പും വ്യാപ്തിയും വെറും ആറു മാസത്തിനുള്ളില്‍ അത് നടപ്പിലാക്കിയതും സൂചിപ്പിക്കുന്നത് ഇതിനു വേണ്ടുന്ന ഹോം വര്‍ക്ക്‌ ബന്ധപ്പെട്ട ബാഹ്യ കക്ഷികള്‍ ഈ ഭരണകൂടം വരുന്നതിനു മുമ്പേ ചെയ്തുവെന്നും അത് അടിയന്തിര സ്വഭാവത്തില്‍ മുന്തിയ മുന്‍ഗണന നല്‍കി നടപ്പിലാക്കുവാന്‍ ഭരണം മാറുന്നതുവരെ കാത്തിരുന്നു വെന്നുമാണ്. കുറ്റം പറയരുതല്ലോ ഇതിലും സര്‍ക്കാര്‍ അമിത വേഗത്തില്‍ ചില നടപടികള്‍ എടുത്തിന്ട്ടുണ്ട്. അതില്‍ ഒന്ന് സാമുദായിക ദൃവീകരണം നടത്തിയ മാധ്യമത്തിന്നെതിരെ കേസെടുക്കും എന്ന് പറഞ്ഞപ്പോഴായിരുന്നു. പക്ഷെ പറഞ്ഞതിലും വേഗത്തിലാണ് ആ വിഷയത്തില്‍ മുഖ്യമന്ത്രി തിരിന്നോടിയത്. പിന്നെ, മാധ്യമത്തിന്നു വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് ബിജു സലിം എന്ന പോലീസുകാരനെ അന്വേഷണ വിധേയനായി സസ്പെന്റു ചെയ്തപ്പോഴായിരുന്നു. എന്നാല്‍ ഇ-മെയിലും ലോഗ്-ഇന്‍ വിശദാംശങ്ങളും ചോര്‍ത്താന്‍ ശ്രമിച്ച പോലീസുദ്യോഗസ്തന്മാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ അനങ്ങാ പാറ നയത്തില്‍ ബാബറി തകര്‍ക്കുമ്പോള്‍ നരസിംഹ റാവു സഞ്ചരിച്ച അത്രയോ അതിലേറയോ ബഹു ദൂരം മുഖ്യ മന്ത്രി മുന്നേറി. അറിയാവുന്ന പന്ത്രണ്ടു ഭാഷകളിലും മൌനം പാലിച്ച നരസിംഹ റാവുവിന്നു വേണ്ടത്ര സപ്പോര്‍ട്ട് കൊടുത്ത സമുദായ പാര്‍ടി ഇപ്പോള്‍ ഇ-മെയില്‍ വിവാദത്തില്‍ പച്ച മലയാളാത്തില്‍ വാചാലമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കും ആവശ്യമായ മുഴുവന്‍ പിന്തുണയും പരസ്യമായും രഹസ്യമായും നല്‍കുന്നു. വിത്യാസം, ഭീഷണി ലീഗിന്റെ അടുക്കളപ്പുരത്തുവരെ എത്തിയെന്ന് മാത്രം.

2012, മാർച്ച് 25, ഞായറാഴ്‌ച

"ചിന്താ ജാലകം"


"ചിന്താ ജാലകം" 
സാമൂഹിക തിന്മക്കെതിരെയും ധാര്‍മിക ച്യുതിക്കെതിരെയും പ്രതികരണശേഷി നഷ്ട പെട്ടിട്ടില്ലാത്ത  ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു  കിടക്കുന്ന മലയാളികളുടെ കൂട്ടായിമയായ "ചിന്താ ജാലകം".
ബൈലുക്സ് റൂം 
ഒഴിവു സമയങ്ങളില്‍ ഈ റൂമില്‍ സജീവമാകാം.നല്ല വിഷയങ്ങള്‍ എല്ലാവര്ക്കും ചര്‍ച്ചയില്‍ കൊണ്ടുവരാം.
ഈ റൂമില്‍ കയറുവാന്‍ താഴെ കൊടുത്ത പ്രകാരം ചെയ്യുക.

ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് ഡൌണ്‍ ലോഡ്‌ ചെയ്യുകഎന്നിട്ട് ഒരു അക്കൗണ്ട്‌ തുറക്കുക.പിന്നെ 'ആക്ഷന്‍ ' എന്നാ 'മെനുക്ലിക്ക്‌ ചെയ്തു, 'Join A Chat Room'ല്‍ പോവുക. അവിടെ 'ഏഷ്യപെസഫിക്ഒക്രേനിയക്ലിക്ക്‌ ചെയ്തു പിന്നെ 'ഇന്ത്യ'ക്ലിക്ക് ചെയ്യുക.. നിശ്ചിത സമയങ്ങളില്‍ "ചിന്താ ജാലകം" അവിടെ കാണും അതില്‍ ക്ലിക്ക് ചെയ്യുക.
ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും മേല്‍ കൊടുത്ത സമയത്ത് ചര്‍ച്ച ശ്രവിക്കാംപങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു.
ഇതും ഒന്ന് കാണുക 
http://www.youtube.com/watch?v=HTNmTZtR0Ac&list=UUglfWkDIDXaSA9gtBmWKYQQ&index=4&feature=plcp
മതം വേറെ രാഷ്ട്രീയം വേറെ !
അതുകൊണ്ട് ലീഗുകാരോടും മുജാഹിദു കളോടും രാഷ്ട്രീയത്തിലെ മതം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്.അവരും ജീവിച്ചു പോകട്ടെ...!
മതത്തിലെ പച്ചയായ യാഥാര്‍ത്യങ്ങള്‍ അവര്‍ക്ക് ചുവപ്പായെ തോന്നു.
 

2012, മാർച്ച് 20, ചൊവ്വാഴ്ച

പെട്ടിപ്പാലം നരനായാട്ട് ..ഇസ്രായേലിനെയും നാണിപ്പിക്കുന്നത് .
 

കേരളമെന്താ ഗുജറാത്തോ..അതോ ഫലസ്തീണോ?
 

 പെട്ടിപാലം സമര നായകന്‍  പി എം അബ്ദുന്നാസര്‍ സാഹിബിന്‍റെ നാല് വയസ്സുകാരിയായ മകള്‍ Izza-യെ ലാത്തി കൊണ്ട് മര്‍ദിക്കുന്ന പോലീസ് ഭീകരത. 


ഫലസ്തീനില്‍ നിന്നും കേള്‍കുന്ന വാര്‍ത്തകളെ അനുസ്മരിപ്പിക്കുന്നതാണ് പെട്ടിപ്പാലത്ത് നിന്നും മലയാളികള്‍ കേട്ടത് .ബിജു സലീമിനെ അറെസ്റ്റ്‌ ചെയ്യാനും പെട്ടിപ്പാലത്ത് നരനായാട്ട്  നടത്താനും പിറവത്തെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്നത് പോലെ തോന്നുന്നു.തെരഞ്ഞെടുപ്പ്ഫലം പുറത്തു വരുമ്പോള്‍ എല്ലാം അതില്‍ മുങ്ങിപ്പോകും എന്ന ആശ്വാസത്തിലും പത്രവിതരണ ക്കാര്‍ സമരത്തിലാണ് എന്നതും ഈ സമയം തന്നെ തെരഞ്ഞെടുക്കാന്‍ കാരണമായ്ട്ടുണ്ടാകും.ബജറ്റിലെ പെന്‍ഷന്‍ പ്രായം ക്കൂട്ടിയത്തില്‍ കേരളത്തിലെ തൊഴില്‍ അന്ന്വേഷകരായ ചെറുപ്പക്കാരില്‍ ഉണ്ടാക്കിയ ശക്തമായ പ്രതിഷേധത്തെ ശമിപ്പിക്കാനും ഇതുകൊണ്ട് സാധിക്കും എന്നും റിസള്‍ട്ട് വരുന്ന ദിവസം ഈ വാര്‍ത്ത ശ്രദ്ധിക്കില്ല എന്നും ഭരണകൂടം കരുതുന്നുണ്ടാകണം


.

മാറാത്തവരെ കാലം മാറ്റിക്കുന്ന സമരങ്ങള്‍.
ഈ സമരത്തിനു മുജാഹിദ് മടവൂര്‍ വിഭാഗവും പിന്തുണ കൊടുത്തു എന്നത് കൌതുകകരമാണ്.മടവൂരിസം മൌദൂടിസതിലേക്ക് എന്ന് പറഞ്ഞു ആരും ഇവരെ കളിയാക്കരുത്.മൈലമ്മയെന്നും..എന്‍ഡോ സള്‍ഫാനെന്നും..പറഞ്ഞു കളിയാക്കിയവര്‍ മുണ്ടും മാറ്റി ഇറങ്ങിയ കാലമാണിത്...എല്ലാവരും ഒന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക...
 


പെട്ടിപ്പാലത്തെ മാലിന്യ വിരുദ്ധ സമരസമിതിയുടെ സമരപന്തല്‍ കത്തിക്കുകയും സമരസമിതി കണ്‍വീനറടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും സമരസമിതി പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിക്കുക്കയും ചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരത... ജനകീയ പോരാട്ടങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയില്‍ പ്രതിക്ഷേധിക്കുക.. — തലശ്ശേരി പെട്ടിപ്പാലത്ത് രാവിലെ നാല് മണിക്ക് ബുള്‍ഡോസറുപയോഗിച്ച് മാലിന്യ വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചു നീക്കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരെ ക്രൂരമായി മര്‍ദ്ദിച്ചു. പലരും ആശുപത്രിയിലും പോലിസ് സ്‌റ്റേഷനിലും. പോലിസ് വീടുകളില്‍ കയറി ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു.
ഉമ്മന്‍ ചാണ്ടിയുടെ പോലിസ് ഇസ്രയേലില്‍ പോയി പരിശീലനം നേടിയതിന്റെ മെച്ചം കാണുന്നുണ്ട്.. 
തലശ്ശേരി പെട്ടിപ്പാലത്ത് രാവിലെ നാല് മണിക്ക് ബുള്ഡോസറുപയോഗിച്ച് മാലിന്യ വിരുദ്ധ സമരപ്പന്തല് പൊളിച്ചു നീക്കി. സ്ത്രീകളും കുട്ടികളുമുള്പ്പെടെ നിരവധി പേരെ ക്രൂരമായി മര്ദ്ദിച്ചു. പലരും ആശുപത്രിയിലും പോലിസ് സ്റ്റേഷനിലും. പോലിസ് വീടുകളില് കയറി ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു
. 



പോലീസ് നടപടി ഭരണകൂട ഭീകരത... ജനകീയ പോരാട്ടങ്ങളെ ചോരയില് മുക്കികൊല്ലാന് ശ്രമിക്കുന്ന ഭരണകൂട ഭീകരതയില് പ്രതിക്ഷേധിക്കുക..

ഇത് ഇറാക്കും ഫലസ്തീനുമല്ല..കേരളം.
 

പെട്ടിപ്പാലത്ത് സമരം നടത്തുന്നത് ഭൂമാഫിയാണെന്നു നഗര സഭയുടെ നേതൃത്വം കയ്യാളുന്ന ഒരു വീരാംഗനയുടെ കണ്ടെത്തൽ!!!
ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ഈ സ്റ്റ്രീകളും, കുഞ്ഞുങ്ങളുമാണു ഇവരുടെയൊക്കെ കണ്ണിൽ ഭൂമാഫിയ..!!
രാഷ്ട്രീയ പാർടികളുടെ ഉപകരണമായാൽ സ്റ്റ്രീകളുടെപൊലും മനസാക്ഷി മരവിച്ചു പോകുന്നതിന്റെ വ്യക്തമായ ഉദാഹരണം... 

 

പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് എത്തി സമരപ്പന്തല്‍ പൊളിക്കുകയും തലശ്ശേരി നഗരസഭയിലെ മാലിന്യം ഗ്രൗണ്ടില്‍ തള്ളുകയും ചെയ്തു. ഇത് തടയാന്‍ ചെന്ന 20 സ്ത്രീകളുള്‍പെടെ 60 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

വന്‍ സന്നാഹവുമായെത്തിയാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ച് നീക്കിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനക്കൂട്ടത്തിന് നേരെ റബ്ബര്‍ ലാത്തി വീശി. നിരവധി പേര്‍ക്ക് ലാത്തിയടിയേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹി പഞ്ചായത്തിലും സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ നഗരസഭയുടെ മാലിന്യവണ്ടിക്ക് തീയിട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. തീയണക്കുന്നതിനായി ഫയര്‍ഫോഴ്സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
----------------------------ഈ മാലിന്യ വണ്ടിയും ഇനി കളമശ്ശേരി ബസ്സുപോലെ കലാ കാലവും അണയാതെ നിന്ന് കത്തി ക്കൊണ്ടിരിക്കുമോ ആവോ



പോലീസ് സ്റ്റേഷനില്‍ സമരക്കാര്‍ക്ക് നേരെ ഡി.വൈ.എസ്.പി. ഷൌക്കത്ത് അലിയുടെ തെറിയഭിഷേകം,ഭീഷണി,മര്‍ദ്ദനം. അറസ്റ്റിനിടയില്‍ നാല് വയസ്സുകാരി മകളെ പോലീസ് കഴുത്ത് ഞെരിച്ചു എന്ന് പരാതി പറഞ്ഞ സമരസമിതി കണ്‍വീനരോട് ഡി,വൈ.എസ്.പി. പ്രതികരിച്ചത്‌ മുഖത്തടിച്ച്. "............ന്‍റെ മോനെ നിനക്കൊക്കെ കാണിച്ചു തരാം" എന്നും പറഞ്ഞു. സാമൂഹ്യ ദ്രോഹ...ികളെ ബോട്ടില്‍ അയച്ചു മാലിന്യവണ്ടി കത്തിച്ചതും ബസിനു കല്ലെറിഞ്ഞതും സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്തതിനു ശേഷം. പുന്നോളില്‍ പോലീസിന്റെ നരനായാട്ട്..... വീടുകളില്‍ കയറി സ്ത്രീകളെ അടിച്ചു. സ്ത്രീകളെ വലിച്ചിഴച്ചത് പുരുഷപോലിസുകാര്‍ . വണ്ടിയിലും സ്റ്റേഷനില്‍ വച്ചും മര്‍ദ്ദനം....കഴുത്തിന്‌ തൂക്കിയാണ് ചില കുട്ടികളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടികളുടെ ഷാള്‍ കഴുത്തില്‍ ചുറ്റി രണ്ടു ഭാഗത്ത്‌ നിന്നും പോലീസുകാര്‍ വലിച്ചു. സ്ത്രീകളുടെ ഫോട്ടോ എടുത്തിട്ട് റിലീസ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകള്‍ തങ്ങളെ അറസ്റ്റ്‌ ചെയ്ത കാരണമറിയാതെ ഇവിടെ നിന്നും പോകില്ല. ഞങ്ങളെ കോടതിയില്‍ ഹാജരാക്കിക്കോളൂ എന്ന് പറഞ്ഞു. അപ്പോള്‍ പോലീസിന്റെ ഭീഷണി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന് കേസ് എടുക്കുമെന്ന്. സ്ത്രീകള്‍ പറഞ്ഞു കേസ് എടുത്തോളൂ ഞങ്ങള്‍ക്ക്‌ പേടിയില്ല. സമരം വിജയിക്കാതെ ഞങ്ങള്‍ പിന്മാറില്ല. 
 ജനകീയ ചെറുത്‌ നില്‍പ്പുസമാരങ്ങളെ ..ചെറുക്കുന്നതില്‍ ..കേരളത്തിലെ..മുഘ്യധാര ..മുന്നണികള്‍ ..എല്ലാവരും, .ഐക്യ പെട്ടിരിക്കുന്നു ...ഇടതു ..വലതു ..ഒക്കെ സമം തന്നെ..പക്ഷെ ..സമരത്തിന്റെ തീചൂളയിലുള്ള..ജനങ്ങളുടെ ..കൂട്ടായ്മയെ ..സര്‍കാരിന്റെ ..ഹുങ്കിന് മുമ്പില്‍ അടിയറ വെക്കാന്‍ ..സമരക്കാര്‍ തയ്യാറല്ല....വിപ്ലവാഭിവാധ്യങ്ങള്‍ .........!! 
സമരങ്ങളെ തീവ്ര വാദ മുദ്ര കുത്തി തെറ്റിദ്ധരിപ്പിക്കാന്‍ പാര്‍ട്ടികളും ചാനലുകളും ഒരുപോലെ ശ്രമിക്കുന്ന അനുഭവങ്ങളാണ് നമുക്ക് കാണാ സാധിക്കുന്നത്.
 ഇന്ത്യവിഷനില്‍  നടന്ന വോട്ട് ആന്‍ഡ്‌ ടോക്ക്
വിഷയം :"പെട്ടിപാലം സമരത്തില്‍ തീവ്രവാദബന്ധം ഉള്ളതായി കരുതുനുണ്ടോ ??"
YES:16%
NO:84%
CPM ന്റെ നുണകള്‍ കേരളം തള്ളികലന്നു ....

ജനകീയസമരങ്ങളെ തീവ്രവധമുദ്രകുത്തി തകര്‍കാം എന്നു ആരും കരുതണ്ട്ട ...സമരം ധീരമായി മുന്നോട്ടു പോകട്ടെ..

തലശേരി പുന്നോല്‍ പെട്ടിപ്പാലത്ത്‌ മാലിന്യനിക്ഷേപത്തിനെതിരെ കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതില്‍ ബാലപീഡനത്തിന്‌ പോലീസ്‌ കേസെടുത്തു!!. രക്ഷിതാക്കള്‍ക്കും സമരസമിതി നേതാക്കള്‍ക്കുമെതിരേയാണ്‌ കേസെടുത്തിരിക്കുന്നത്‌...... .....!!!!!!! !!! 
അത്ഭുതം ഇല്ല..പൊങ്കാല ഇട്ടതിനു കേസ് എടുത്ത പോലീസ് അല്ലെ..
കഷ്ടം........അവിടെ കൊണ്ട് തള്ളുന്ന മാലിന്യം സഹിക്കുന്നത് ഈ കുട്ടികള്‍ തന്നെ അല്ലെ..?അതില്‍ ബാലപീഡനം ഇല്ലേ..?
അച്ഛനും അമ്മയും ലാത്തി അടിയേറ്റു വീഴുമ്പോള്‍ ഈ കുഞ്ഞു പോരാളികള്‍ എങ്ങനെ നിലവിളിക്കാതിരിക്കും..
സമര മുഖത്തെ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍  

അടിപ്പാടുകള്‍...!
 

'മുമ്പ് ഭൂരിപക്ഷ വര്‍ഗീയതയോട് സാദൃശ്യപ്പെടുത്തിയാണ് കീഴാളരുടെ പ്രതിരോധങ്ങളെ അപമാനവീകരിച്ചതെങ്കില്‍ ഇന്ന് സംഘ്പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്‌സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി നവവംശീയവാദത്തെയും മാധ്യമ സാമ്രാജ്യത്തെയും ഉപയോഗപ്പെടുത്തുന്നു. ഇക്കൂട്ടരുടെ സ്റ്റാലിനിസ്റ്റ് ബൗദ്ധിക സമവാക്യങ്ങള്‍ എത്രമാത്രം ഹിംസാത്മകവും അപരങ്ങളുടെ നിലനില്‍പിനെ നിഷേധിക്കുന്നതുമാണെന്ന് വെളിപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന സംഘടനയോടുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനവും അതിന്റെ ബാക്കിപത്രമായ സ്വത്വരാഷ്ട്രീയത്തോടുള്ള എതിര്‍പ്പും 
അടിപതറാതെ ..മുട്ട് വിറക്കാതെ..ധീരതയോടെ...!


'മാലിന്യ സംസ്കരണത്തിനു സ്ഥലമില്ല, സൌകര്യമില്ല എന്നെല്ലാം പറയുന്നവരോട് ഒരു ചോദ്യം. ഈ ജൈവ മാലിന്യത്തെക്കള്‍ മോശപെട്ട മനുഷ്യ മലം അവര്‍ എന്താണ് ചെയ്യുന്നത്? അര നൂറ്റാണ്ടു മുന്‍പ് എല്ലാ വീടുകളിലും കക്കൂസുകള്‍ ഉണ്ടായിരുന്നില്ല. മലം പുറത്തു കൊണ്ടിടാന്‍ കഴിയുമായിരുന്നു. അതിനിടമുണ്ടായിരുന്നു. കൊണ്ടുപോകാന്‍ ആളുണ്ടായിരുന്നു. കൊണ്ടിട്ടാല്‍ ജനങ്ങള്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നില്ല. ഒരുപാട് ഭൂമി ആവശ്യമായ(തുറന്ന) സാങ്കേതിക വിദ്യയാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ കേരളത്തില്‍ ഈ അവസ്ഥ പാടെ മാറിയില്ലേ? പൊതു സ്ഥലത്ത് ആരെങ്കിലും ഇന്ന് വിസര്‍ജനം നടത്തുമോ? ഇന്ന് ഒരു വീട്ടില്‍ എത്ര കക്കൂസുകള്‍ ഉണ്ട്? ഇത്ര അധികം പണം മുടക്കി കക്കൂസുണ്ടാക്കുന്നവര്‍ക്ക് അതിന്റ്റെ നൂറില്‍ ഒന്ന് മുടക്കി ഒരു ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാക്കാന്‍ കഴിയില്ലേ?' - സി ആര്‍ നീലകണ്ഠന്‍ (മാതൃഭൂമി ആഴ്ചപതിപ്പ് ).


ഈ സമരം വിജയിക്കേണ്ടത് നന്മയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും ആവശ്യമാണ്‌.രാഷ്ട്രീയ പാര്ട്ടികലോടുള്ള അന്ധമായ വിധേയത്വം നമ്മുടെ തിന്മക്കെതിരെ പൊരുതാനുള്ള കര്‍മ ശേഷിയെ ഇല്ലാതാക്കാന്‍ പാടില്ല.മനസ്സാക്ഷി അല്പമെങ്കിലും ഉള്ളവര്‍ ഈ സമരത്തിനു പിന്തുണ കൊടുക്കണം.ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ കൊടുക്കാതെ ഒട്ടക പക്ഷിനയം സ്വീകരിക്കുന്ന മത സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കാലം വെറുതെ വിടില്ല.പ്രവാചകന്മാരുടെ അനീതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ മൌലവിമാര്‍ക്കും മുസ്ലിയാകന്മാര്‍ക്കും കഥാ പ്രസങ്ങള്‍ക്കും ,ഈണത്തില്‍ വയള് പറയാനും പ്രസംഗങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും മാത്രമായി മാറാന്‍ പാടില്ലാത്തതാണ്.ധര്‍മ സമരങ്ങളെ ,ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളെ ഉരുക്ക് മുഷ്ട്ടികൊണ്ട് നേരിടുമ്പോള്‍ ആര്‍ക്കാണ് മൌനികലാകാന്‍ സാധിക്കുക.





















ഇസ്ലാമിക ഭരണത്തിലെ മതന്യൂനപക്ഷങ്ങള്‍

ഇസ്ലാമിക ഭരണത്തിലെ മത ന്യൂനപക്ഷങ്ങള്‍ 

"ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളായതിനാലല്ലേ എല്ലാ മതക്കാര്‍ക്കും തുല്യാവകാശം നല്‍കുന്ന സെക്കുലരിസം ഇവിടെ നിലനില്‍ക്കുന്നത്? ഭൂരിപക്ഷം മുസ്ലിംകളായിരുന്നുവെങ്കില്‍ ഇന്ത്യയും മതാധിഷ്ഠിത ഇസ്ലാമിക രാഷ്ട്രമാവുകയും മറ്റു മതാനുയായികള്‍ രണ്ടാംതരം പൌരന്മാരാവുകയോ മതംമാറാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുമായിരുന്നില്ലേ?''
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ. ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256). "നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29). ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69). "നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22). ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.' സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60). പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ചസമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' ( Alaxander Hamilton, A new Account of the East Indies, Vol. 1, PP 59, 162, 163). മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ. ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കുംനിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.'' ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.'' മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67). ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46 ). ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49 ). മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി). ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം: i llustrated weekly,, 5.10.'75 ). പണ്ഡിറ്റ് സുന്ദഅലാഅ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെകാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''. ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി. ഫലസ്തീന്‍ സμഅശി!വെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്. അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്) "ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71). വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്നജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201). സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78). എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8). ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല. രാജ്യത്തെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്നുകൂടി പറയേണ്ടതുണ്ട്.