2016, മാർച്ച് 28, തിങ്കളാഴ്‌ച

എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട്

കേരളത്തിലെ ചെന്നിത്തലയുടെ പോലീസ് ആര്‍ക്കാണ് ഇപ്പോള്‍ സേവന ചെയ്യുന്നത് ?
ന്യായമായ പ്രതിഷേധങ്ങളെ ,ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ എന്തുകൊണ്ട് വേട്ടയാടുന്നു.അനാഥാലയ വിഷയത്തിലും ചെന്നിത്തലയുടെ വര്‍ഗീയ സ്വരം കേരളം കണ്ടിരുന്നല്ലോ.ജാഗ്രത കൈവിടാതെ ഓരോരുത്തരും  ശ്രദ്ധിക്കുക.
സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തിപ്പെടുകയാണ്‌
കെ.ടി.കുഞ്ഞിക്കണ്ണന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌  അതേപോലെ  ഇവിടെ  കൊടുക്കുന്നു 

KT Kunhikannan's Profile Photo

KT Kunhikannan
കഴിഞ്ഞ ദിവസം ഹൈദരാബാദ് സംഭവത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥിസംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 25-ഓളം പേര്‍ക്കെതിരെ സമുദായസ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കുന്നതിനാണ് കേസ്സെടുത്തിരിക്കുന്നത്. ഐ.പി.സിയിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥികളെ ജയിലിലടച്ചിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് 153-ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്. എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നിലപാടുകളോട് നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതുവേറെ കാര്യം. കള്ളക്കേസ് ചുമത്തി വര്‍ഗീയ ഉദ്ദേശത്തോടെ ഒരു സംഘടനയെ വേട്ടയാടുന്ന പോലീസ് നടപടി ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാ.

മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ 'ഡൗണ്‍ഡൗണ്‍ ഹിന്ദുസ്ഥാന്‍' എന്ന മുദ്രാവാക്യം വിളിച്ചതായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയോ കലാപ ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് എസ്.ഐ.ഒ നേതൃത്വം അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നുവരുത്തി വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവത്തിനുപിന്നിലുണ്ടെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. സമുദായസ്പര്‍ദ്ധയും ദേശദ്രോഹവും പ്രചരിപ്പിച്ചു എന്ന് വ്യാജമായി എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്ത പോലീസ് സംഘപരിവാറിന്റെ അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണ്.
സംഘപരിവാറിന്റെ ഇംഗിതമനുസരിച്ചാണോ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പോലീസ് പ്രവര്‍ത്തിക്കുന്നത്? ആണെന്നാണ് അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെയും ജോലിക്കാരനെയും അക്രമിച്ച കേസില്‍ അറസ്റ്റുചെയ്ത ആര്‍.എസ്.എസുകാരെ സ്റ്റേഷനില്‍ കയറി സംഘപരിവാര്‍ ക്രിമിനലുകള്‍ ഇറക്കിക്കൊണ്ടുവരികയുണ്ടായി. ഇവര്‍ ഗോസംരക്ഷണസഭാ പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. ഇക്കൂട്ടരാണല്ലോ ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. പോലീസ് സ്റ്റേഷനില്‍ കയറി നിയമം കൈയിലെടുത്തവര്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പ് കൗശലപൂര്‍വ്വം നിഷ്‌ക്രിയത പാലിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നടന്ന ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന്റെ അലയൊലി കെട്ടടങ്ങും മുമ്പാണ് ഈ സംഭവം. ആര്‍.എസ്.എസുകാരെ താലോലിക്കുന്ന പോലീസ് മറ്റ് വിഭാഗങ്ങളെ നിഷ്ഠൂരമായി വേട്ടയാടുകയാണല്ലോ.
ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ ഇക്കാലമത്രയും മുസ്ലിം സമുദായത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ചില  അടിസ്ഥാന വിഷയങ്ങളില്‍ അനാവശ്യമായി തര്‍ക്കിക്കാന്‍ വന്നവരായിരുന്നു മുജാഹിദ് സഹോദരങ്ങള്‍.കാര്യങ്ങള്‍ മനസ്സിലായവരും കുറെ കാലം പ്രസ്ഥാനത്തെ പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചും കാലം കഴിച്ചു.പക്ഷെ കള്ളത്തരങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കാന്‍ എല്ലാകാലത്തും എല്ലാവരെയും കിട്ടുകയില്ലല്ലോ.ഫറോവയുടെ കൊട്ടരത്തില്‍നിന്നു പോലും സത്യം വിളിച്ചുപറയാന്‍ ആളുണ്ടായിട്ടുന്ദ്.ജമാഅത്തെ ഇസ്ലാമി എടുത്ത പണി വേരുതെയായിട്ടില്ല .

അഫീഫ് മദനി മൊറയൂർ - ഹാകിമിയ്യത്‌, ജനാധിപത്യം, താഗൂത്, തിരഞ്ഞെടുപ്പ് നിലപാടുകൾ എന്നിവയിൽ മുജാഹിദ് പ്രസ്ഥാനത്തിന് തെറ്റു പറ്റി എന്നും, അത് തിരുത്തപ്പെടെണ്ടതുണ്ടെന്നും, ജമാഅതെ ഇസ്ലാമിയുടെ നിലപാടായിരുന്നു ശരി എന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തുറന്നു പറയുന്നു !

https://www.facebook.com/aboo.backer.1884/videos/10154833449653747/

2016, മാർച്ച് 21, തിങ്കളാഴ്‌ച

കൊട്ടാരം പുരോഹിതരെ ഇതിലേ ഇതിലേ


മുസ്ലിം സമൂഹത്തില്‍ പലരെയും ബിദ്ഈ വിഭാഗം എന്ന്പറഞ്ഞു പടിക്ക്പുറത്തു നിര്‍ത്തുകയും ദൈവാനുഗ്രഹ പ്രാര്‍ഥനയായ സലാം പോലും പറയാന്‍ പാടില്ലെന്ന് കൊച്ചുമക്കളെ മദ്രസ്സയില്‍ പഠിപ്പിക്കുകയും ,അവരുടെ കൂടെ വേദി പങ്കിട്ടെന്നും പറഞ്ഞു ഒരു ദീനീ സംഘടനയെ കഷ്ണം മുറിക്കുകയും ,സ്ത്രീകള്‍ പള്ളിയില്‍പോകുന്നത് തടയുകയും ഹജ്ജിനും ഉമ്രക്കും പോകുന്ന സഹോദരിമാരെപോലും പരിശുദ്ധ ഹറമുകളിലെ നമസ്കാരത്തില്‍നിന്ന് തടയുകയും ,ഒരുകാലത്ത് സ്ത്രീ എഴുത്തും വായനയും പഠിക്കരുതെന്നും പഠിച്ചാല്‍ ജൈലിലുള്ള പുരുഷനും വീട്ടിലുള്ള സ്ത്രീയും ബന്ധപ്പെടാന്‍ അതിടവരുത്തുമെന്നും ന്യായംപറഞ്ഞു പണ്ഡിതസഭ പ്രമേയം പാസ്സാക്കുകയും സമുദായത്തെ സകല വിധ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുകയും സകല ജാറങ്ങളിലേക്കും സ്ത്രീകളെയടക്കം എഴുന്നള്ളിക്കുകയും
ചെയ്ത ഒരുവിഭാഗം ഫാസിസ്റ്റുകളുടെ കയ്യിലെ പാവകളായി മാറുന്ന പുതിയ കാഴ്ചകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സൂഫിസത്തിന്റെ പേര്പറഞ്ഞു സ്ത്രീകളെ കൊണ്ട് ഇസ്ലാംവിരുദ്ധ പ്രസ്താവനകള്‍ ഒരു നാണവുമില്ലാതെ
ഇറക്കുകയും ചെയ്തുപരിഹാസ്യമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടത് ഭൌതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി ദുനിയാവിന്വേണ്ടി മതത്തെ വില്‍ക്കാന്‍ മടിയില്ലാത്തതുകൊണ്ട് മാത്രമാണ്.
ഗുജറാത്ത് കലാപത്തെ കുറിച്ചു അറിയില്ലെന്ന് പറയേണ്ടിവന്നതും ഫാസിസ്റ്റുകളുടെ ഇഷ്ട തോഴനായി മാറുന്നതും എന്തുകൊണ്ടാണെന്ന് മൂക്ക് കീഴ്പോട്ടായ എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിതുടങ്ങിയിട്ടുണ്ട്.

പട്ടുമെത്തയിൽ ഉറങ്ങി, ആഡംബര കാറുകളിൽ യാത്ര ചെയ്ത്, കുടിക്കാൻ ഫലൂദയും പെപ്സിയും  കോളയും പിന്നെ  കൊറിക്കാൻ പിസ്തയും ഭരണാധികാരികള്‍  വെച്ചു നീട്ടുന്ന  എച്ചിലും  കഴിച്ച് അവർ വേട്ടക്കാരുടെ 
കൂടെയിരുന്ന് ചർച്ച ചെയ്യുകയാണ് "ഇന്ത്യൻ മുസ്ലിംകളുടെ കഷ്ടപ്പാടുകൾ "

ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും എന്ന് പറഞ്ഞപ്പോള്‍ തന്നെ കാര്യംനേടാന്‍ കഴുതക്കാലും പിടിക്കും എന്നാണാപറയുന്നതെന്ന് എല്ലാവര്‍ക്കും തിരിഞ്ഞതാണ്.അന്ന്തിരിയാത്തവര്‍ക്കും ഇപ്പോള്‍തിരിഞ്ഞിട്ടുണ്ട്.ഇനിയുംതിരിയാത്തവര്‍ ഇനിനട്ടം തിരിയുകയായിരിക്കും ഫലം.കൊട്ടാരം പണ്ഡിതന്മാരെ എല്ലാകാലത്തും ദുഷിച്ച ഭരണാധികാരികള്‍ ഉപയോഗിച്ചിട്ടുണ്ട്.അങ്ങോട്ടും ഇങ്ങോട്ടും ഭായി ഭായി ആയി അവര്‍ എക്കാലവും കൈകൊര്‍ത്തിട്ടുമുണ്ട്.ദൈവഭയമുള്ള പണ്ഡിതന്മാര്‍ എക്കാലവും ഇത്തരം ചൂഷണങ്ങള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.മദ്ഹബിന്‍റെ ഇമാമുമാരടക്കം ഇത്തരം ദുഷിച്ച ഭരണാധികാരികളുടെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായതാണ്ചരിത്രം.ചരിത്രം....ആവര്‍ത്തിക്കുന്നു....ഇത് ചരിത്രത്തിന്റെ അവസാനമല്ല എന്ന്കൊട്ടാരം പണ്ഡിതന്മാരും സൂഫികളും സൂഫാത്തികളും രക്തക്കറപുരണ്ട ഭരണാധികാരികളും അവരുടെ ക്രൂരതകളെ കണ്ടില്ലെന്നു നടിച്ചു മൌനത്തിന്റെ വാല്മീകത്തില്‍ ഒളിച്ചിരിക്കുന്നവരും ഓര്‍ക്കുന്നത് നാല്ലതാണ്.പള്ളിക്ക്തീപിടിക്കുമ്പോള്‍ അകത്തു മാറാലതട്ടുന്ന പുരോഹിതനെ ശെരിക്കും ഇവന്മാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.










കേരളത്തില്‍ ഭാരതീയ  മുസ്ലിം ജമാ അത്ത്  നമുക്ക് ഉടന്‍ പ്രതീക്ഷിക്കാം 




ഈ വീഡിയോ കൂടി കാണുക 
https://www.facebook.com/abdullaknn/videos/1196649437041243/

ബി.ജെ.പി ബന്ധവും കാന്തപുരവും
സംഘ്പരിവാറിന് വേണ്ടി തെരഞ്ഞെചുപ്പ് കാലത്ത് ഉത്തരേന്ത്യന്‍ മേഖലകളില്‍ നിന്ന് അനുകൂലമായ ഫത്്‌വകള്‍ പുറത്ത് വരല്‍ പുതിയതല്ല. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനയുടെ(?) ജനറല്‍ സെക്രട്ടറിയായി അറിയപ്പെടുന്ന കാന്തപുരം അബൂബകര്‍ മുസ്്‌ലിയാരുടെ നിലപാടുകളാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. കേരളത്തില്‍ നിന്നും ഈ സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് എ.പിയും അദ്ദേഹത്തിന്റെ സംഘടനയിലെ മറ്റൊരു പ്രമുഖനായ ഖലീല്‍ ബുഖാരി തങ്ങളുമാണ്. ഇരുവരും മോദി ഭക്തി ഇതിന് മുന്‍പും തെളിയിച്ചവരാണ്.
ബറേല്‍വികളെന്നോ ബോറോ മുസ്്‌ലിംകളെന്നോ ഉള്ള വേര്‍തിരിവൊന്നും ബി.ജെ.പി ബാന്ധവത്തിന്റെ വിഷയത്തില്‍ ഇവര്‍ക്കില്ല. കേരളത്തില്‍ ഉഗ്രവാദികളായ ഇവര്‍ സുന്നിയേതരരോട് ഒരു സഹകരണവും പാടില്ലെന്ന് വാദിക്കുന്നവരാണെങ്കിലും കേരളം വിട്ടാല്‍ ഇത്തരം നിലപാടുകളിലൊക്കെ അയവു വരുത്താറുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് ഗുജറാത്തില്‍ ദേശീയഇസ്്‌ലാമിക സമ്മേളനം എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ച് മോദിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് തൊട്ടുപിറകെ മുസ്്‌ലിംകള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യണമെന്ന 'ഫത്്‌വ'യിറക്കിയ ശബീര്‍ ആലമായിരുന്നു മുഖ്യാഥിതി.ഗുജറാത്തിലെ ബോറോ വിഭാഗക്കാരായ ശീഇകളായിരുന്നു അവിടെ ഇതിന്റെ ഗുണഭോക്താക്കള്‍.ഇവര്‍ മോദി അനുകൂലികളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതിനായി കോടികള്‍ സാമ്പത്തിക സഹായം പറ്റിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗുജറാത്ത് കലാപവേളയില്‍ മോദിയനുകൂല പക്ഷം നിന്നവരായിരുന്നുവത്രെ ഇക്കൂട്ടര്‍. രണ്ടായിരത്തിലേറെ പേര്‍ മരിക്കുകയും ആയിരങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്ന് കാന്തപുരം ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതും ഈ പ്രീണന നയത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യാ രാജ്യത്ത് ഭീകരത കുറവാണെന്നു പറഞ്ഞ കാന്തപുരത്തോട് ഗുജറാത്ത് മുതല്‍ മുസഫര്‍നഗര്‍ വരെയുള്ള കലാപത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതേക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയത്.
ബി.ജെ.പിയുമായി മുസ്്‌ലിംകളെ അടുപ്പിക്കാന്‍ ദക്ഷിണേന്ത്യയിലും ലക്ഷദ്വീപിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ നീക്കം നടന്നിരുന്നു. ലക്ഷദ്വീപില്‍ കാന്തപുരത്തെ കൂട്ട്പിടിച്ച് ബി.ജെ.പി യൂണിറ്റ് ഉണ്ടാക്കുമെന്നും ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അന്നത്തെ ബി.ജെ.പി കേരളഘടകം പ്രസിഡന്റായ പി.എസ് ശ്രീധരന്‍ പിള്ളയായിരുന്നു. ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും വിജയത്തിനായി കൈമെയ് മറന്ന് അധ്വാനിക്കുന്നത് നിത്യകാഴ്ചയാണ്. അന്തമാനിലും കാന്തപുരം വിഭാഗം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കര്‍ണാടയില്‍ പരസ്യമായി കാന്തപുരം വിഭാഗത്തിലെ പലപ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.തദ്ദേശതെരഞ്ഞെടുപ്പില്‍ ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദമെടുത്ത പലരും മത്‌സരിക്കുകയും ചെയ്തിരുന്നു. ശാഫി സഅദി നന്ദാപുരം എന്ന കാന്തപുരം വിഭാഗത്തിന്റെ എസ്.വൈ.എസ് നേതാവ് വഖ്്ഫ് ബോര്‍ഡ് പ്രതിനിധിയായി കയറിയത് ഇതിന്റെ ഉപകാരസ്മണയായിട്ടാണ്.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ബാദുഷ തങ്ങള്‍ എന്ന ആള്‍ മലപ്പുറത്ത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. കാന്തപുരവുമായുള്ള ബന്ധമാണ് വിജയപ്രതീക്ഷയായി അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചത്.
ബി.ജെ.പി ബാന്ധവത്തിലൂടെയും ശരീഅത്ത് വിരുദ്ധ നിലപാടുകളിലൂടെയും മുസ്്‌ലിം സമൂഹത്തിന്റെ മുഖ്യധാരയോട് എന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കാന്തപുരവുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് സംഘ്പരിവാര്‍ നീക്കങ്ങളെ ശക്തിപ്പെടുത്തലാണെന്ന് ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്ന്. (സുപ്രഭാതത്തില്‍ നിന്ന് )

കാന്തപുരത്തിന്റെയും  മോഡിയുടെയും  സൂഫി സമ്മേളനത്തില്‍  നടന്ന  ഗ്രൂപ്പ് ഡാന്‍സ്   


Image may contain: 1 person


2016, മാർച്ച് 20, ഞായറാഴ്‌ച

കാലിക്കച്ചവടക്കാര്‍ക്കും അച്ചാദിന്‍ ആയേഗാ


ഝാര്‍ഖണ്ഡില്‍ രണ്ടു കന്നുകാലി വ്യാപാരിയെയും 

ബാലനെയും കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 

ഗോ സംരക്ഷക സമിതി നേതാവ് അടക്കം അഞ്ച് 

പേര്‍ അറസ്റ്റില്‍


എരുമകളുമായി ചന്തയിലേക്കു പോയ മുഹമ്മദ് 

മജ്‌ലൂം (35), ആസാദ് ഖാന്‍ എന്ന ഇബ്രാഹീം (15) 

എന്നിവരാണു ഇന്നലെ കൊല്ലപ്പെട്ടത്്്. 

റാഞ്ചിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ബലൂമത് 

വനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം.

അക്രമികള്‍ ഇവരെ മര്‍ദ്ദിച്ചവശരാക്കിയതിനുശേഷം 

കൈകള്‍ പിന്നില്‍ ചേര്‍ത്തുകെട്ടി വായില്‍ 

തുണിതിരുകിയാണ് മരത്തില്‍ കെട്ടിത്തൂക്കിയത്.

കാലിക്കച്ചവടക്കാര്‍ക്കു നേരെ ഇതിനുമുമ്പും 

ആക്രമണം നടന്നിരുന്നതായി ഗ്രാമീണര്‍ പറഞ്ഞു. 

നാലുമാസം മുമ്പ് ബലുമതിലെ ഗോമിയ ഗ്രാമത്തില്‍ 

ഒരു കാലിക്കച്ചവടക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം 

നടന്നിരുന്നു



ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടത്തിന്‌ 

പോയവരെ കൊന്ന് കെട്ടിതൂക്കിയ സംഭവം 

മാത്രുഭൂമി പത്രത്തില്‍വന്നോ? എന്‍റെ കണ്ണിന്‍റെ 

കുഴപ്പമാണോഎന്നറിയാനാണ്.എപ്പോഴെങ്കിലും 

വരുമായിരിക്കും അല്ലെ ?

ചിലപ്പോള്‍ പകരം മദീനയുടെ ഫോട്ടോ വരാനും 

മതി .പ്രവാചകനെ അവഹേളിച്ചതിനു പിറകെ. 

ഒരു 

കഅബയുടെ ഫോട്ടോ വന്നതുപോലെ....



10310518_1696907850591510_6274777657867890542_n

2016, മാർച്ച് 19, ശനിയാഴ്‌ച

ഫാസിസവും സൂഫിസവും

ഫാസിസവും സൂഫിസവും 

കൈകോര്‍ക്കുന്നു..

അതില്‍കേരളത്തിലെ മുടിവില്‍പ്പനക്കാരും...അതെ ഞങ്ങളെസഹായിക്കുന്നവരെഞങ്ങളുംസഹായിക്കും എന്ന്പറയുന്നതിന്റെ ഗുട്ടന്‍സ്ശെരിക്കുംപിടിക്കിട്ടിയോ?
ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ നമ്മള്‍ ഇത്രയും  പ്രതീക്ഷിച്ചില്ല.
കെട്ടിത്തൂക്കിയും വെട്ടിനുറുക്കിയും ജയിലില്‍ തള്ളിയും സമുദായത്തെ ഭീക്ഷണി പ്പെടുത്തി പേടിപ്പിക്കുംബോള്‍ നമ്മുടെ ഉസ്താദന്മാരെ ചാക്കിലാക്കിയും വേറെ കളി തുടങ്ങുമ്പോള്‍ അല്ലാമാ ഇഖ്ബാലിന്റെ വരികള്‍ ഓര്മ വരുന്നു 
മുല്ലാകോ ജോ മസ്ജിദ് മേം ഹേസജദേകി ഇജാസത്ത്‌
നാദാന്‍ സമജ്താഹെ  ഇസ്ലാം ഹേ ആസാദ് 
(പള്ളിയില്‍ സുജൂദ് ചെയ്യാന്‍ പുരോഹിതന് അനുമതി ലഭിക്കുമ്പോള്‍ വിഡ്ഢി വിചാരിക്കുന്നു ഇസ്ലാം സ്വതന്ത്ര മാണെന്ന് )







ഭാരതീയ ജനതാ  ജമാ അത്ത് ...



Image may contain: 1 person




2016, മാർച്ച് 11, വെള്ളിയാഴ്‌ച

സംഗീതത്തെക്കുറിച്ചൊരു സമഗ്ര ഗ്രന്ഥം


വി.കെ അലി
ഒരു ഗള്‍ഫ് രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയില്‍ സഹപ്രവര്‍ത്തകനായ ഒരു സലഫി പണ്ഡിതനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. കാറില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ. വാര്‍ത്തകളുടെ സമയമായപ്പോള്‍ ഞാന്‍ റേഡിയോ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചു. വാര്‍ത്തകള്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ലഘുവായ മ്യൂസിക് ഈണം കേള്‍ക്കാന്‍ തുടങ്ങി. ഉടനെ എന്റെ സുഹൃത്ത് 'ബന്നിദ്' (നിര്‍ത്ത്) എന്നു ആക്രോശിച്ചുകൊണ്ട് റേഡിയോ ഓഫാക്കി. തുടര്‍ന്ന് 'അല്ലാഹ് യല്‍അനുശ്ശൈത്വാന്‍ വല്‍മ്യൂസിഖാ' (അല്ലാഹു പിശാചിനെയും മ്യൂസിക്കിനെയും ശപിക്കട്ടെ) എന്നു പറഞ്ഞു. ശൈഖ് യൂസുഫുല്‍ ഖര്‍ദാവിയുടെ പാഠശാലയില്‍ വളര്‍ന്ന ഞങ്ങള്‍ക്ക് 'സംഗീത'ത്തോട് ഇത്ര വലിയ അലര്‍ജിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌നേഹിതന്റെ വികാരം മാനിച്ച് മൗനിയായിരുന്നു. ജീവിതത്തില്‍ ഒരല്‍പമെങ്കിലും സംഗീതാസ്വാദനമില്ലാത്ത ഒരാളുടെ മനസ്സ് എത്രകണ്ട് ഊഷരമായിരിക്കുമെന്ന് ചിന്തിക്കാറുണ്ട്. പക്ഷേ, പണ്ഡിതന്മാരടക്കമുള്ള പലരുടെയും കടുംപിടുത്തം ഒരുപാടാളുകളെ ബേജാറിലാക്കിയിരിക്കുന്നു. കുറച്ചുകാലംമുമ്പ് 'സംഗീത'ത്തെക്കുറിച്ചൊരു ചോദ്യത്തിന് പ്രബോധനം വാരികയില്‍ ഈ ലേഖകന്‍ എഴുതിയ മറുപടി തല്‍സംബന്ധമായ പ്രമാണങ്ങളെയെല്ലാം വിലയിരുത്തിക്കൊണ്ടുള്ള മിതവാദപരമായ ഒരഭിപ്രായത്തെയാണ് പ്രതിനിധീകരിച്ചത്. അത് പക്ഷേ, പലരെയും വിറളി പിടിപ്പിക്കുകയുണ്ടായി. ഫോണിലൂടെ ലഭിച്ച പല പ്രതികരണങ്ങളും വികാരപരമായിരുന്നു. കുറേപേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുവെങ്കിലും.
സംഗീതത്തിനെതിരെ സലഫി ചിന്താധാര പൊതുവെ അവലംബിക്കുന്ന നിഷേധാത്മക നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് നമ്മുടെ മുന്നിലുള്ള 'സംഗീതവും ഗാനവും ഇസ്‌ലാമിന്റെ അളവ് കോലില്‍' (അല്‍ മൂസീഖാ വല്‍ഗിനാ ഫീ മീസാനില്‍ ഇസ്‌ലാം) എന്ന ഈ കൃതി സ്വീകരിച്ചിരിക്കുന്നത്. അറുന്നൂറ്റി മുപ്പത്താറ് പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥം ഗാനവും സംഗീതവുമായി ബന്ധപ്പെട്ട സകല പ്രമാണങ്ങളെയും കൂലങ്കഷമായി പരിശോധിക്കുകയും അവയിലെ കല്ലും നെല്ലും വേര്‍തിരിക്കുകയും ചെയ്യുന്നു. ഇവരണ്ടും നിഷിദ്ധ(ഹറാം)മാണെന്ന് പറയുന്നതിന് സ്വീകാര്യമായ ഒരു പ്രമാണവുമില്ലെന്ന് അസന്നിഗ്ധമായി അദ്ദേഹം വ്യക്തമാക്കുന്നു.
ഗ്രന്ഥകാരനായ അബ്ദുല്ല ബ്ന്‍ യൂസുഫുല്‍ ജുദൈഅ് അറിയപ്പെടുന്ന സലഫി പണ്ഡിതനും നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. 1959-ല്‍ ബസ്‌റയില്‍ ജനിച്ച അദ്ദേഹം ചെറുപ്പം മുതല്‍ ഇസ്‌ലാമിക ശിക്ഷണവും ദീനീ വിദ്യാഭ്യാസവും നേടി. പ്രാമാണികരായ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് കര്‍മശാസ്ത്രവും ഹദീസ് വിജ്ഞാനീയങ്ങളും അറബിഭാഷയും പഠിച്ചു. 1978 മുതല്‍ 1993 വരെ കുവൈത്തിലാണ് കഴിച്ചുകൂടിയത്. പഠനഗവേഷണങ്ങളിലും പ്രത്യേകിച്ച് ഹദീസ് വിജ്ഞാനീയങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. 1993നുശേഷം ബ്രിട്ടനിലേക്ക് ചേക്കേറുകയും പഠന ഗവേഷണങ്ങള്‍ക്കായി ഒരു കേന്ദ്രം സ്ഥാപിക്കുയും ചെയ്തു. യൂറോപ്യന്‍ ഫത്‌വാ കൗണ്‍സില്‍ മെമ്പറും ഒരു കാലത്ത് അതിന്റെ സെക്രട്ടറിയുമായിരുന്നു. നിരവധി ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളുടെ ഉപദേഷ്ടാവ് കൂടിയാണ്. ഉലൂമുല്‍ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, അറബി വ്യാകരണശാസ്ത്രം എന്നീ ശാസ്ത്രശാഖകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രശംസ നേടിയിട്ടുണ്ട്. സലഫി അഖീദയെക്കുറിച്ചും അദ്ദേഹം പുസ്തകം രചിച്ചിട്ടുണ്ട്. സംഗീതത്തെക്കുറിച്ചുള്ള നമ്മുടെ മുന്നിലെ രചനയും അദ്ദേഹത്തിന്റെ അപഗ്രഥനപാടവം വിളിച്ചോതുന്നു.
സംഗീതവിരോധികള്‍ വിശുദ്ധ ഖുര്‍ആനില്‍നിന്ന് അവര്‍ക്കനുകൂലമായി ഉദ്ധരിക്കുന്ന അഞ്ചുസൂക്തങ്ങളെയാണ് ഒന്നാമത്തെ ചര്‍ച്ചയില്‍ ഗ്രന്ഥകാരന്‍ ആലോചനാ വിഷയമാക്കുന്നത്. സൂറത്തുല്‍ ഇസ്‌റാഅ് 64, സൂറത്തു ലുഖ്മാന്‍ 6, സൂറത്തുല്‍ ഫുര്‍ഖാന്‍ 72, സൂറത്തു നജ്മ് 61, സൂറത്തുല്‍ അന്‍ഫാല്‍ 35 എന്നിവയാണവ. ഇതില്‍ ഏറ്റവും ശക്തമായ തെളിവായുദ്ധരിക്കുന്നത് സൂറതു ലുഖ്മാനിലെ സൂക്തമാണ്. അതിങ്ങനെ: വിനോദവാര്‍ത്ത വിലക്കുവാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് -വിവരമില്ലാതെ- ജനങ്ങളെ വഴിപിഴപ്പിക്കാനും അതിനെ പരിഹാസപാത്രമാക്കാനും ശ്രമിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് നിന്ദ്യമായ ശിക്ഷയാണുള്ളത്. ''ഇവിടെ വിനോദവാര്‍ത്ത എന്നതിന്റെ വിവക്ഷ സംഗീതോപകരണങ്ങളാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: ഗാനം, കവിത, കഥകള്‍, നാടകങ്ങള്‍, ഫിലിമുകള്‍, നോവലുകള്‍ തുടങ്ങി വിനോദത്തിനുപയോഗിക്കുന്ന എല്ലാ വസ്തുക്കളും അവയുടെ ലക്ഷ്യം ദൈവിക ദീനില്‍നിന്ന് ജനങ്ങളെ തടയുകയോ അതിനെ പരിഹസിക്കുകയോ ആണെങ്കില്‍ അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. എന്നാല്‍ പ്രസ്തുത ലക്ഷ്യം ഇല്ലാത്തേടത്ത് ഈ വിധി പ്രസക്തമാവുകയില്ല. ഇത്തരം വിനോദങ്ങള്‍ നിഷിദ്ധമാണെന്നതിന് വേറെ തെളിവു വേണ്ടിയിരിക്കുന്നു.'' (പേജ് 72,73)
പിന്നീടദ്ദേഹം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയകമായി വന്ന ഹദീസുകളാണ്. നബി(സ) പല സന്ദര്‍ഭങ്ങളിലും ഗാനങ്ങള്‍ കേള്‍ക്കുകയും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി അവയില്‍നിന്ന് വ്യക്തമാകും. സാഇബുബ്‌നു യസീദ് നിവേദനം ചെയ്യുന്നു: ഒരു സ്ത്രീ തിരുമേനിയുടെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ആഇശാ, ഇവളെ നീ അറിയുമോ? അവര്‍ പറഞ്ഞു: ഇല്ല, പ്രവാചകരെ. അപ്പോള്‍ നബി(സ) പറഞ്ഞു: ഇത് 'ഇന്ന' ഗോത്രത്തിലെ ഗായികയാണ്. അവളെ കേള്‍ക്കാന്‍ നിനക്ക് താല്‍പര്യമുണ്ടോ? ആഇശ: ഉണ്ട്. അപ്പോള്‍ തിരുമേനി അവള്‍ക്ക് ഒരു മദ്ദളം കൊടുക്കുകയും അവളതുപയോഗിച്ച് പാടുകയും ചെയ്തു. ബുറൈദ അല്‍ അസ്‌ലമിയുടെ മറ്റൊരു നിവേദനത്തില്‍ പറയുന്നു: ഒരു നീഗ്രോ അടിമസ്ത്രീ ഒരിക്കല്‍ തിരുമേനിയോടു വന്നു പറഞ്ഞു; താങ്കള്‍ യുദ്ധാനന്തരം സുരക്ഷിതനായി മടങ്ങിയെത്തുകയാണെങ്കില്‍ താങ്കളുടെ മുന്നില്‍ ദഫ്ഫുമുട്ടി പാടുമെന്ന് എനിക്ക് നേര്‍ച്ചയുണ്ട്. അപ്പോള്‍ തിരുമേനി പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ പാടിക്കോളൂ. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി. അബ്‌സീനിയന്‍ ട്രൂപ്പ് പള്ളിമുറ്റത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ നബി(സ) അതാസ്വദിക്കുകയും ആഇശ(റ)യെ കൂടെ നിര്‍ത്തി കാണിച്ചുകൊടുക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. അന്‍സാരി പെണ്‍കുട്ടിയുടെ കല്യാണത്തിന് വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു കൂടായിരുന്നില്ലേ എന്ന് നബി(സ) ചോദിച്ചതും പ്രബലമായ പരമ്പരകളിലൂടെ തെളിഞ്ഞുവന്നിട്ടുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്നത് സംഗീതവും ഗാനാലാപനവും മിതമായ തോതില്‍ സന്തോഷത്തിന്റെയും വിശ്രമത്തിന്റെയും വേളകളില്‍ അനുവദനീയമാണെന്നും അവയിലൊന്നും വിരോധമില്ലെന്നുമാണ്. എന്നാല്‍ ചില ഹദീസുകളില്‍ വാദ്യോപകരണങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രതിപാദനമുണ്ട്. ഉദാഹരണമായി ബുഖാരി നിവേദനം ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. നബി(സ) പറഞ്ഞു: വ്യഭിചാരം, പട്ട്, മദ്യം, വാദ്യോപകരണങ്ങള്‍ എന്നിവ അനുവദനീയമാക്കുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ പ്രത്യക്ഷപ്പെടും.'' സംഗീതം നിഷിദ്ധമാണെന്ന് കരുതുന്നവരുടെ മുഖ്യ അവലംബമായ ഈ ഹദീസില്‍ ഇത്തരക്കാരെ അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കി കോലം മാറ്റുമെന്നാണ് പറയുന്നത്. സൂക്ഷ്മമായി പരീക്ഷിച്ചാല്‍ മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, ധൂര്‍ത്ത് എന്നിവയോടൊപ്പമാണ് ഇത്തരം നിവേദനങ്ങളെല്ലാം വാദ്യോപകരണങ്ങളെയും ചേര്‍ത്തു പറഞ്ഞിരിക്കുന്നത്. തികച്ചും അനിസ്‌ലാമികമായ ഒരു സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന സദസ്സുകളാണ് അവയുടെയെല്ലാം വിവക്ഷ. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മിതമായ തോതില്‍ സംഗീതവും ഗാനാലാപനവും ആകാമെന്നതിന് അതൊന്നും എതിരല്ല.
സ്വഹാബിമാരുടെ നിലപാടിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നു; സ്ഥിരപ്പെട്ട പരമ്പരകളിലൂടെ സ്വഹാബിമാരില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നത് അവരാരും ഗാനം നിഷിദ്ധമായി കണ്ടിരുന്നില്ല എന്നാണ്. അവയില്‍ ചിലതില്‍നിന്ന് കവിഞ്ഞാല്‍ മനസ്സിലാവുന്നത്, കൂടുതല്‍ അനിവാര്യമായ കര്‍മത്തിലേര്‍പ്പെടേണ്ട സന്ദര്‍ഭങ്ങളില്‍ ഗാനം അനഭിലഷണീയമാണ് എന്ന് മാത്രമാണ്. അതുപോലെ സംഗീതം നിഷിദ്ധമാണെന്ന് അവരുടെ വാക്കുകളിലൊന്നുമില്ല. ഇബ്‌നു അബ്ബാസിന് മാത്രമേ വ്യത്യസ്താഭിപ്രായമുള്ളൂ. അതാകട്ടെ സ്ഥിരപ്പെട്ട നിവേദനവുമല്ല. പേജ് 176
നാലു ഇമാമുകളുടെയും അനുയായികള്‍ പൊതുവെ കരുതുന്നത് വാദ്യോപകണങ്ങള്‍ ഹറാമാണെന്നത്രെ. ദഫ്ഫും മദ്ദളവുമൊഴികെ. എന്നാല്‍ പ്രസ്തുത ഇമാമുകളുടെയെല്ലാം പ്രസ്താവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയശേഷം ഗ്രന്ഥകാരന്‍ എത്തിച്ചേരുന്നത്, അവരാരും സംഗീതോപകണങ്ങള്‍ നിഷിദ്ധം(ഹറാം) ആണെന്ന് പ്രസ്താവിച്ചിട്ടില്ല എന്നാണ്. 214-ാം പേജില്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: അബൂഹനീഫയുടെയും മാലിക്കിന്റെയും അഭിപ്രായം സംഗീതം ഹറാമാണെന്ന് വ്യക്തമാക്കുന്നില്ല. അവ 'കറാഹത്താ'ണെന്നേ സൂചിപ്പിക്കുന്നുള്ളൂ. ഇമാം ശാഫിഈ ചില ഉപകരണങ്ങളില്‍ തീവ്രത കാണിക്കുന്നുവെങ്കിലും ഹറാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. അഹ്മദ്ബ്‌നു ഹമ്പലിന്നു മാത്രമേ അങ്ങനെ അഭിപ്രായമുണ്ടെന്ന് പറയാന്‍ പറ്റൂ. ഈ വിഷയകമായി 'ഇജ്മാഅ്' ഉണ്ടെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളയുന്നു.
ഹദീസ് ശാസ്ത്രത്തില്‍ അഗ്രഗണ്യനായ അബ്ദുല്ല അല്‍ ജുദൈഅ് ഇവ്വിഷയകമായി വന്ന എല്ലാ നിവേദനങ്ങളെയും പരിശോധനാ വിധേയമാക്കുന്നുണ്ട്. ഏത് വിഷയങ്ങളെക്കുറിച്ചും അഹ്‌ലെ ഹദീസിന്റെ(സലഫികളുടെ) സമീപനം അതാണല്ലോ. താരതമ്യേന സ്വീകാര്യമായ വന്ന പതിനൊന്ന് ഹദീസുകള്‍ 301 മുതല്‍ 386 വരെയുള്ള പേജുകളില്‍ വിശകലനം ചെയ്യുന്നു. ദുര്‍ബലമോ കൃത്രിമമോ ആയ 73 റിപ്പോര്‍ട്ടുകള്‍ 389 മുതല്‍ 570 വരെയുള്ള പേജുകളില്‍ അപഗ്രഥിക്കുന്നു. ഇത്തരം പഠനങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തന്റെ ഗവേഷണത്തിന്റെ രത്‌നച്ചുരുക്കം ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.
1. സംഗീതത്തെയും ഗാനത്തെയും സംബന്ധിച്ച മതവിധിയില്‍ ഇജ്മാഅ്(ഏകകണ്ഠമായ അഭിപ്രായം) ഇല്ല.
2. അവയെക്കുറിച്ച് ഒരു ഖുര്‍ആന്‍ സൂക്തവും വ്യക്തമായി പരാമര്‍ശിക്കുന്നില്ല.
3. അവ വിലക്കിക്കൊണ്ട് പ്രവാചക ചര്യയില്‍ ഖണ്ഡിതമായി യാതൊന്നും വന്നിട്ടില്ല.
4. സ്വഹാബികളുടെയോ ത്വാബിഉകളുടെയോ നിലപാടുകളില്‍ സംഗീതവും ഗാനാലാപനവും നിഷിദ്ധമാണെന്ന് സ്പഷ്ടമാക്കുന്ന യാതൊന്നുമില്ല. മാത്രമല്ല, അവരില്‍ പലരും അത് ഉപയോഗിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. അവരുടെ കാലശേഷമാണ് അവ ഹറാമാണെന്ന അഭിപ്രായം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അത് തന്നെ വ്യക്തമായല്ല, വ്യംഗ്യമായി.
5. നാലു മദ്ഹബുകളുടെ ഇമാമുകളും ഇവ സംബന്ധമായി ഹറാമാണെന്ന് പറഞ്ഞുവെന്നത് സൂക്ഷ്മമല്ല.
6. അടിസ്ഥാനപരമായി ഈ രണ്ടു വിഷയങ്ങളും അനുവദനീയമാണ്. വ്യക്തമായ പ്രമാണമില്ലാതെ പ്രസ്തുത വിധിയില്‍ മാറ്റമുണ്ടാകാവതല്ല.
വാദ്യോപകരണങ്ങളില്‍നിന്ന് നിര്‍ഗളിക്കുന്ന ശബ്ദം അനുവദനീയമാണെന്നും അത് തെറ്റായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് നിഷിദ്ധമെന്നും തുടര്‍ന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദുരുപയോഗമാണ് ഒരു കാര്യം തെറ്റാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും പുരുഷന്മാരുടെയോ സ്ത്രീകളുടെയോ പാട്ടുകള്‍ കേള്‍ക്കുന്നത് തെറ്റല്ലെന്നും മ്യൂസിക്കും ഗാനവും പ്രഫഷനലായി ചെയ്യുന്നതും അനുവദനീയമാണെന്നും തുടര്‍ന്നദ്ദേഹം പറയുന്നു.
പ്രമാണബദ്ധമായി സംഗീതവും ഗാനവുമെല്ലാം വിലയിരുത്തുകയും ഇത്ര സമഗ്രമായി അവ വിശകലനം ചെയ്യുകയും ചെയ്ത മറ്റൊരു ഗ്രന്ഥം കണ്ടെത്തുക പ്രയാസമാണ്. പണ്ഡിതന്മാര്‍ക്കും മതവിജ്ഞാന കുതുകികള്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും. ചില വൃത്തങ്ങളില്‍ കടുത്ത അമര്‍ഷത്തിനിടവരുത്തുമെങ്കിലും.