2017, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ഹാദിയ വിഷയം

സര്‍ക്കാര്‍ അഭിഭാഷകന്‍ എടുക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പുകള്‍ ഇവിടെ വായിക്കാം 

ഹാദിയ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയിൽ എടുത്ത നിലപാട്, സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയില്ലാത്തവളായ ഹാദിയയെ നിർബന്ധിച്ച് സ്വർഗ്ഗനരകങ്ങളെ കുറിച്ച് പറഞ്ഞു പേടിപ്പിച്ചു സ്വാധീനിച്ച്‌ മതപരിവർത്തനം ചെയ്യിക്കുകയായിരുന്നു എന്നതാണ്.
"അച്ഛനെ ഉപയോഗിച്ച് ഹിന്ദു തീവ്രവാദികൾ എന്നെ കൊന്നുകളയും, എന്നെ ജീവിക്കാനനുവദിക്കണം" എന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയ, സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വിവാഹം കഴിച്ചതെന്നും പിതാവിന്റെ വീട്ടിലേക്കു പോകാൻ താല്പര്യമില്ലെന്നും ആവർത്തിച്ചു വ്യക്തമാക്കിയ ഹാദിയയെ അവഗണിച്ച് അശോകനെ പിന്തുണച്ച സർക്കാരിന്റെ വാദങ്ങളെക്കൂടി പരിഗണിച്ചിട്ടായിരുന്നു അവരുടെ വിവാഹം റദ്ദാക്കാനും അവരെ അശോകനൊപ്പം അയക്കാനും കേരള ഹൈക്കോടതി ഉത്തരവിട്ടത്.
കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ NIA ക്ക് വിടുന്നതിൽ എതിർപ്പൊന്നുമില്ല എന്ന കേരളസർക്കാർ അഭിഭാഷകൻ വി ഗിരിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി അന്വേഷണം NIA ക്ക് വിടുന്നത്.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര് 7ന് സുപ്രീംകോടതിയെ അറിയിച്ചെങ്കിലും തൊട്ടടുത്ത ദിവസം കേസ് വീണ്ടും പരിഗണിച്ചപ്പോൾ "ഹേബിയസ് കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തിൽ ഒരു വിവാഹം റദ്ദുചെയ്യാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ?" എന്നുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചോദ്യത്തിന്, "നിയമപ്രകാരം ഇല്ല, പക്ഷെ കോടതി വസ്തുതകളും സാഹചര്യങ്ങളും കൂടി പരിഗണിക്കണം" എന്നതായിരുന്നു സർക്കാർ അഭിഭാഷകന്റെ നിലപാട്. അസ്വാഭാവികമോ കുറ്റകരമോ ആയതൊന്നും കണ്ടെത്തിയില്ല എന്ന് തങ്ങൾ തന്നെ നൽകിയ സത്യവാങ്മൂലത്തിനും നിയമത്തിനും മുകളിൽ ഇടതുസർക്കാറിന് പരിഗണിക്കേണ്ടതായിട്ടുള്ള വസ്തുതകളും സാഹചര്യങ്ങളുമെല്ലാം എന്താണ് എന്നറിയാൻ പക്ഷേ മറ്റുചില കേസുകളിൽ സർക്കാർ അഭിഭാഷകൻ എടുത്തിട്ടുള്ള നിലപാടുകൾ കൂടി പരിശോധിക്കേണ്ടിവരും.
തൃപ്പൂണിത്തുറ ഘർവാപ്പസി പീഢനകേന്ദ്രത്തിനെതിരേ അവിടെനിന്നും രക്ഷപ്പെട്ട ഡോ. ശ്വേത ഹൈക്കോടതിയിൽ കൊടുത്ത പരാതിയിൽ സർക്കാർ അഭിഭാഷകൻ എടുത്ത നിലപാട് 'കേസ് പോലീസ് അന്വേഷിക്കുന്നുണ്ട് അതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ല' എന്നതായിരുന്നു. കേസന്വേഷിക്കുന്ന പോലീസും ഇടത് സർക്കാരും യോഗാകേന്ദ്രത്തെ സംരക്ഷിക്കാനായി പരാതികൾ രേഖപ്പെടുത്തുന്നതിൽ പോലും തിരിമറികൾ നടത്തുന്നു എന്നൊക്കെയുള്ള ശ്വേതയുടെ തന്നെ പരാതി നിലനിൽക്കുമ്പോഴും 'യോഗാകേന്ദ്രം പൂട്ടേണ്ടതില്ല' എന്ന വിധി നേടിയെടുക്കുന്നതിൽ മാത്രമല്ല, പീഡനങ്ങളിൽ അമൃതാനന്ദമയിയുടെ സ്ഥാപനത്തിനുള്ള പങ്കാളിത്തെകുറിച്ചുള്ള വെളിപ്പെടുത്തലുകൾ എവിടെയും രേഖപ്പെടുത്തുക പോലും ചെയ്തിട്ടില്ല എന്നുറപ്പുവരുത്തുന്നതിലും ഇടത് സർക്കാർ വിജയിക്കുക തന്നെ ചെയ്തു.
സ്ത്രീകളെ കെട്ടിയിട്ടു പീഡിപ്പിക്കുന്ന ഘർവാപ്പസി പീഡകൻ ഗുരുജി മനോജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ എതിർക്കാതിരുന്ന സർക്കാർ അഭിഭാഷകന്റെ നിലപാട്, 'മനോജിനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ടതില്ല' എന്നതായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കോടതി മനോജിനും മറ്റുള്ളവർക്കും മുൻ‌കൂർ ജാമ്യം അനുവദിച്ചത്.
ഏറ്റവും ഒടുവിലായി കേസന്വേഷണത്തിൽ പോലീസ് വരുത്തുന്ന ബോധപൂർവ്വമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി കേസ് ഉന്നതതല അന്വേഷണത്തിന് വിടണമെന്ന ശ്വേതയുടെ അഭിഭാഷകന്റെ വാദത്തിനെ എതിർത്ത്, 'കേസ് ഉദയംപേരൂർ എസ്ഐ അന്വേഷിക്കുന്നുണ്ട് അതിനാൽ ഉന്നതതല അന്വേഷണം ആവശ്യമില്ല' എന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കൈക്കൊണ്ടത്.
തൃപ്പൂണിത്തുറ പീഡനകേന്ദ്രത്തെകുറിച്ച് നടക്കാറുള്ള ചാനൽ ചർച്ചകളിൽ ഹിന്ദു ഐക്യവേദിയുടെ ആർ വി ബാബു പീഢനകേന്ദ്രത്തെ ന്യായീകരിക്കാനും പരാതിക്കാരെ നുണയരെന്ന് മുദ്രകുത്താനും തുടങ്ങുന്നതിനു മുന്നേ സ്ഥിരമായി കൊടുക്കുന്ന ഒരു ഇൻട്രൊഡക്ഷൻ ഉണ്ട്. 'ഒരു കാര്യം ഞാൻ വ്യക്തമായി പറയട്ടെ, ഞാൻ യോഗാകേന്ദ്രയുടെ ഔദ്യോഗിക വക്താവോ അതുമായി ഏതെങ്കില് രീതിയിൽ കണക്ടഡായിട്ടുള്ള ആളോ അല്ല, ഹിന്ദു ഐക്യവേദിക്കും യോഗാകേന്ദ്രയുമായി ബന്ധമൊന്നുമില്ല' എന്നാണ് അത്. പിന്നെ എന്തിനാണ് അവർക്കുവേണ്ടി ഇങ്ങനെ വാദിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം പൊതുവെ അവതാരകരൊന്നും ചോദിച്ചു കേട്ടിട്ടില്ലെങ്കിലും, ഒരത്യാവശ്യം വന്നാൽ യോഗാകേന്ദ്രത്തെ തള്ളിക്കളയാനാകുന്ന സുരക്ഷിതമായ അകലം പാലിക്കുക എന്ന മുൻകരുതൽ എടുക്കാൻ, ഒരു യോഗാകേന്ദ്രം പോയാൽ മറ്റൊരു പേര് കണ്ടുപിടിക്കേണ്ട ചിലവുമാത്രമുള്ള ഹിന്ദു സംഘടനകൾ പൊതുവെ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.
ഇത്തരം മുൻകരുതലുകളുടെ ആവശ്യം പോലുമില്ലാതെ ഘർവാപസി കേന്ദ്രത്തിനും മതം മാറിയവളുടെ മനം മാറ്റാനും ലവ് ജിഹാദ് പ്രചരണത്തിനുമൊക്കെ സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന നിരുപാധിക പിന്തുണക്കും ഉപരി, മതേതര യോഗയുടേയും കൃഷ്ണജയന്തിയുടെയും വിപ്ലവ തിരുവാതിരയുടെയും വെജിറ്റേറിയനിസത്തിന്റെയും വർണ്ണാശ്രമത്തിൽ തഴച്ചു വളർന്ന ആർഷഭാരത സംസ്കാരത്തിന്റെയും ഒക്കെ നടത്തിപ്പുകാരും പ്രചാരകരും കൂടിയായ വിപ്ലവ പാർട്ടിയെയും സഖാക്കളെയും, ഇനിയും RSS നു മരുന്നിട്ടുകൊടുക്കാതിരിക്കാൻ കഷ്ടപ്പെടുന്ന പാവം നിഷ്കളങ്കരായി ഇങ്ങനെ വിലകുറച്ചുകാണുന്നത് സത്യംപറഞ്ഞാൽ തികഞ്ഞ മര്യാദകേടാണ്.


*ഹാദിയ - ക്രൂരമായ കൈക്രിയകളും തിരക്കഥകളുമാണ് അണിയറയിൽ നടക്കുന്നത്*
മുമ്പ് ഇസ്ലാമതം സ്വീകരിച്ച MBBS വിദ്യാർത്ഥി സത്യനാഥനേ ഭ്രാന്തനാക്കാൻ നോക്കിയപോലെയും ഈയടുത്ത് അശിത എന്ന പെൺ കുട്ടിയേ യോഗ സെൻററിലെ കടുത്ത പീഡനത്തിനു ശേഷം അമൃത ഹോസ്പിറ്റലിൽ കൊണ്ടു പോയി മാനസിക രോഗിയാക്കി മാറ്റാനുള്ള ചികിൽസയും സർട്ടിഫിക്കറ്റും നേടി വാർത്തകളിൽ ഇടം നേടിയത് പോലെ ഹാദിയയേ (ഒരു നിലക്കും ഘർവാപസിയിലൂടെ മകളേ തിരിച്ചു കിട്ടില്ല എന്നു മനസ്സിലാക്കിയ ബുദ്ധി) 30/10/17ന് സുപ്രീം കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായി നടക്കുന്ന അണിയറ തിരക്കഥകളും കൊടിയ പീഡനങ്ങളും പ്രശസ്ത ഡോക്കുമെൻററി സംവിധായകൻ ഗോപാൽ മേനോൻ വിവരിച്ചത് ഞെട്ടിക്കുന്നതും മതേതര വിശ്വാസികൾ ഉണർന്നു സത്വര നടപടികളുമായി മുന്നോട്ട് പോകേണ്ടതുമായ സമയം അതിക്രമിച്ചിരിക്കുന്നു എന്നു നമ്മേ വിളിച്ചോദുന്നു.

സുപ്രിം കോടതിയിൽ നടക്കുന്ന വാദങ്ങളിൽ ഹാദിയ തന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നാൽ തന്റെ മകളേ ഇനിയും വീട്ടുതടങ്കിലിടാൻ കിട്ടില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ആവനാവിയിലെ അവസാന അമ്പായ മാനസിക രോഗിയാണ് ഹാദിയ എന്നത് പുറത്തെടുക്കാൻ വേണ്ടി ആ കുട്ടിയേ ഇഞ്ചിഞ്ചായി ബലിയാടാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലേറ്റസ്റ്റ് ന്യൂസ് (ക്രൂരമായി അടിച്ചു മയക്കു മരുന്ന് നൽകി അധിക സമയവും ഉറക്കിക്കിടത്തുകയാണത്രേ) ഹാദിയ മാനസിക രോഗിയാണെന്ന സർഫിക്കറ്റിലൂടെ കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ അവളുടെ കോടതി മൊഴികൾക്ക് ഒരു വിലയുമുണ്ടാകില്ല, ആ പഴുതിലൂടെ വീണ്ടും വീട്ടുതടങ്കിലിടാൻ മാതാപിതാക്കൾക്കു സാധിക്കും, ജനങ്ങളുടെ മുറവിളികളെയൊക്കെ മറവിയേയും മറ്റു വിഷയങ്ങൾ കൊണ്ടും കാലം മൂടിക്കൊള്ളുമെന്ന് മൂണ്ഡധാരണ സംഘികൾ പഠിപ്പിച്ചതായിരിക്കാനാണ് സാദ്ധ്യത, ആ കുട്ടി മാതാപിതാക്കളിൽ നിന്ന് കൊടിയ പീഡനം അനുഭവിക്കുന്നതിന്റെ ക്ലിപ്പ് രാഹുൽ ഈശ്വർ ഗോപാൽ മേനോനെ കാണിച്ചുവത്രേ.
പി.സി. അബ്ദുൽ ഹമീദ്

ഹാദിയ കേസ് കോടതി പറയുന്നത് എന്ത്?







ആരാണ്  ആ ജനലിലൂടെ നോക്കുന്നത് എന്ന് നോക്കിയേ ...ഹാദിയ അല്ലെ അത് ?

ഇസ്ലാം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ജൈലറ യില്‍  കഴിയുമ്പോലെ ഒരു ഡോക്ടര്‍ക്ക് തടവില്‍ കഴിയേണ്ടി വന്നിട്ടും മതേതര കേരളം മൌനം വെടിയാത്തത് എന്ത് കൊണ്ടായിരിക്കും ?

പീസ് സ്കൂളിലേക്ക് കേട്ടപാതി  കേള്‍ക്കാത്തപാതി  മാര്‍ച്ച് നടത്തിയ ഇടതന്മാര്‍ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ തികഞ്ഞ മൌനം കാത്തു സൂക്ഷിക്കുന്നത്  എന്തുകൊണ്ടായിരിക്കും.?പര്‍ദ്ദ സ്വന്തം വസ്ത്രമായി തെരഞ്ഞെടുത്ത് പിന്തിരിപ്പന്‍ ആശയമായ ഇസ്ലാം ഹാദിയ തെരെഞ്ഞെടുത്തതുകൊണ്ടായിരിക്കുമോ പുരോഗമാനക്കാരുടെ മൌനത്തിന്റെ കാരണം ?
കേരളത്തിലെ ഗോണ്ടാനാമോ തടവറ !

മനോരമ ചാനെലിൽ വന്നത്  കാണുക 



ഹാദിയയെ ആര്‍ക്കും ഇപ്പോള്‍ വേണ്ട  എല്ലാവര്‍ക്കുംഅച്ഛനെ മതി !
കുമ്മനം രാജ ശേഖരനും ശശികല ടീച്ചറും ഹാദിയയെ കാണാതെ മടങ്ങിയത് എന്ത് കൊണ്ടായിരിക്കും ?
ഹാദിയക്ക്‌ പറയാനുള്ളത് കേള്‍ക്കാനുള്ള താല്‍പര്യം ഇല്ലാതെ പോയത് അവര്‍  ഇസ്ലാം തെരഞ്ഞെടുത്തത് കൊണ്ട് മാത്രമല്ലേ ?
മതേതരക്കാര്‍ എന്ന് ഊറ്റം കൊള്ളുന്ന തറ നിലവാര ഇടതുപക്ഷക്കാരും മനുഷ്യാവകാശം എന്ന് ആക്രോശിക്കുന്നവരും ഹാദിയ വിഷയത്തില്‍ മൌനം പാലിക്കുന്നത് എന്ത് കൊണ്ടായിരിക്കും ?
അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങൾ ഇപ്പോൾ കുറച്ചു കൂടി വ്യക്തമാണ് 

ഇടതനും  സന്ഘിയും  ഇവിടെ  ഒരേ തൂവല്‍ പക്ഷികളാവുകയാണ് ...


ജനാലിലൂടെ ഒരു ജീവനെ കാണുന്നുണ്ടോ.. !
ജുഡീഷ്യറി ഭീകരതയുടെ ബലിയാടായ്,
ഭരണകൂടം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട്
മാസങ്ങളായി തടവറയിലേക്ക് വലിച്ചെറിഞ്ഞ ഡോക്ടര്‍ ഹാദിയയാണത്.
തടവറയിലെ പീഡനങ്ങൾക്കിടയിലും സ്വീകരിച്ച മതം അടിയറ വെക്കാതെ സ്വതന്ത്ര വായു പ്രതീക്ഷിച്ച് ഇന്നും കാത്തിരിപ്പാണവൾ, ആർജ്ജവത്തോടെ !
തീർച്ചയായും ഈ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് പുറത്തേക്ക് വരുന്ന ഒരു സുദിനമുണ്ടാകും ..
ഇൻഷാ അല്ലാഹ്...
ഈ വീഡിയോ കാണുക 

Image may contain: plant
ഇസ്ലാം സ്വീകരിച്ച ഒരു  പെണ്ണിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്?
ആരാണ് ഇതിനു പിന്നില്‍ ?
പീസ് സ്കൂളിലേക്ക് മാര്‍ച്ചു ചെയ്ത കമ്മ്യൂണി സ്റ്റു ആവേഷകമ്മിറ്റി കാര്‍ എന്തുകൊണ്ട് ഈ ക്രൂരത കണ്ടില്ലെന്നു നടിക്കുന്നു.?



ഇതാ ഇത് ഇപ്പോൾ കൂടുതൽ പ്രസക്ത മാവുകയാണ് 

ഹാദിയ അച്ഛന് എഴുതിയ കത്ത് 

ഞാൻ അവിടെ വന്നാൽ ആർഎസ്എസ് ഒക്കെ എങ്ങനെ പെരുമാറുമെന്നൊന്നും പറയാൻ പറ്റില്ല. അവരെന്നോട് സംസാരിക്കാൻ വരുന്നത് എനിക്കിഷ്ടമല്ല".
ഹാദിയയുടെ അച്ഛൻ തന്നെ റെക്കോർഡ് ചെയ്ത, ഹാദിയയുമായുള്ള ഫോൺ സംഭാഷണത്തിൽ നമ്മൾ കേട്ടതാണ്.
അതുകൊണ്ട് തീർന്നില്ല. അശോകൻ രണ്ടാമതും ഹേബിയസ് കോർപ്പസുമായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആഭ്യന്തര മന്ത്രികൂടിയായ സംസ്ഥാന മുഖ്യമന്ത്രിക്ക് ഹാദിയ സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്തുണ്ട്. പിതാവ് ബാഹ്യശക്തികളുടെ സമ്മർദ്ദത്തിലാണ് കേസ് നടത്തുന്നതെന്നും വീട്ടിൽ പോയാൽ ജീവനു തന്നെ ആപത്തുണ്ടാവുമെന്ന് താൻ ഭയപ്പെടുന്നുവെന്നും മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ നടത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ട്.
ഇന്ന് വെളിപ്പെടുന്ന ഘർവാപ്പസി മാഫിയ തന്റെ ജീവിതത്തിൽ ഇടപെടും എന്നു വരെ ഹാദിയ അന്ന് കത്തിൽ പറയുന്നുണ്ട്:
"എന്നെ തട്ടിക്കൊണ്ടുപോയി വകവരുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എനിക്കു ഭയമുണ്ട്. പൊലീസും അവര്‍ക്കൊപ്പമുണ്ട്. ഇസ്ലാം മതം സ്വീകരിച്ച പലരേയും കോടതി മുഖേനയും മറ്റും തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച അനുഭവങ്ങള്‍ ഉള്ളതായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്".
ഹാദിയ കത്തിൽ അക്കമിട്ട് ആവശ്യപ്പെട്ട കാര്യങ്ങൾ:
1. ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യം എനിക്ക് നിഷേധിക്കരുത്.
2. നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന എന്റെ അച്ഛനില്‍ നിന്നെനിക്ക് സംരക്ഷണം വേണം.
3. അച്ഛനെ ഉപയോഗപ്പെടുത്തി ഹിന്ദു തീവ്രവാദികള്‍ എന്നെ കൊന്നുകളയും. എന്നെ ജീവിക്കാന്‍ അനുവദിക്കണം.
4. പൊലീസിന്റെ പക്ഷപാതപരമായ ഇടപെടലിനെ ഞാന്‍ ഭയപ്പെടുന്നു. പൊലീസിന്റെ പീഡനത്തില്‍ നിന്നും അപമാനിക്കലില്‍ നിന്നും എനിക്ക് സുരക്ഷ വേണം.
പ്രായത്തിനൊത്ത ബുദ്ധിയില്ലെന്ന് കോടതി അപമാനിച്ച സ്ത്രീയാണിത്. മതം തെരെഞ്ഞെടുക്കുന്നതിൽ മാത്രമല്ല, അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും ഒരു ശരാശരി പൗരനേക്കാൾ ഉത്തമബോധ്യവും ജാഗ്രതയും ഹാദിയയ്ക്കുണ്ടായിരുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ തനിക്ക് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട, രാഷ്ട്രീയബോധമുള്ള സ്ത്രീ.
എന്നിട്ട് നിങ്ങളെന്താണ് ചെയ്തത് പിണറായീ? എന്തൊക്കെ അവകാശങ്ങൾക്കുവേണ്ടി നിങ്ങളുടെ ഇടപെടൽ ഹാദിയ ആവശ്യപ്പെട്ടോ ആ അവകാശങ്ങൾ മുഴുവൻ നിഷേധിക്കാൻ വേണ്ടി, ഹാദിയ ആരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടോ അവരെ മാത്രം ഹാദിയയെ തടവിലാക്കിയിരിക്കുന്ന വീട്ടിലേക്ക് കയറ്റിവിടാൻ വേണ്ടി, എന്തൊക്കെ സന്നാഹങ്ങളാണ് നിങ്ങൾ ഒരുക്കിയത്! ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് സായുധപ്പോലീസും സർവയലൻസ് ക്യാമറകളും ജനറേറ്ററും പിന്നെ സഹായത്തിന് സംഘിപ്പടയും.
ഈ സന്നാഹങ്ങൾക്കു പുറമേ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ഭരണ സംവിധാനം മുഴുവൻ നിഷ്ക്രിയത്വം കൊണ്ട് ഹാദിയയുടെ തടങ്കൽ ഉറപ്പുവരുത്തുകയും ചെയ്തു. ഇപ്പോഴും.
ഇതൊക്കെയും ചെയ്തിട്ട്, ഹാദിയയുടെ തടങ്കലിന് നിങ്ങളുടെ പങ്കാളിയായ സംഘപരിവാരിനെ ശബ്ദമിടറി വെല്ലുവിളിച്ചുള്ള നാട്യം കൊണ്ട് നിങ്ങൾ ആരെയാണ് പറ്റിക്കാൻ നോക്കുന്നത്?
[ഹാദിയ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്. ഹൈക്കോടതി വിധിക്ക് പിറ്റേന്ന് മെയ് 25നു നാരദന്യൂസ് പ്രസിദ്ധീകരിച്ചത് : https://goo.gl/33JiSd ]
- Abdulkareem Uthalkandiyil


#ഹാദിയയോടൊപ്പം








ഹാദിയ : എസ് .ഐ.ഒ അഖിലേന്ത്യ പ്രസിഡണ്ട്‌ നഹാസ് മാള ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം 



സര്‍ ,
സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം ആശ്ലേഷിക്കുകയും വിവാഹിതയാകുകയും ചെയ്തതിന്റെ പേരില്‍ ഹാദിയ എന്ന മുസ്‌ലിം ഡോക്ടര്‍ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്തെഴുതുന്നത് . എറണാകുളത്തിനടുത്ത വൈക്കത്തെ ഒരു മുസ്‌ലിം ഡോക്ടറാണ് ഹാദിയ .സ്വതാല്പര്യത്തില്‍ ഇസ്ലാം സ്വീകരിക്കുകയും 2016 ഓഗസ്റ്റില്‍ ഇന്റര്‍നെറ്റില്‍ ഒരു വൈവാഹിക പരസ്യത്തിലൂടെ ഷെഫിന്‍ ജഹാനെന്ന കൊല്ലം സ്വദേശിയെ പരിചയപ്പെടുകയും 2016 ഡിസംബര്‍ 9 നു വിവാഹം ചെയ്യുകയുമായിരുന്നു ഹാദിയ.
ഹാദിയയുടെ തെരുഞ്ഞെടുപ്പില്‍ അതൃപ്ത്തരായ അവരുടെ മാതാപിതാക്കള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചു. 2017 മെയ് മാസം കേസില്‍ വിധിപറഞ്ഞുകൊണ്ട് കോടതി അവരുടെ വിവാഹം റദ്ദ് ചെയ്യുകയും അവരെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ തീരുമാനിക്കുകയും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.
കോടതിവിധി ഹാദിയയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു എന്ന് അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലുണ്ട്. അവര്‍ ചോദിക്കുന്നു-’25 വയസ്സുള്ള ഒരിന്ത്യന്‍ പൗരയായ എന്നെ കഴിഞ്ഞ 5 മാസമായി എന്തിനാണ് കോടതി വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്? സ്വന്തം വിശ്വാസത്തിലും താല്‍പര്യത്തിലും ജീവിക്കുവാന്‍ എനിക്കുള്ള അവകാശത്തെ കോടതി എന്തെ നിഷേധിക്കുന്നു?’.
പോലീസ് പ്രൊട്ടക്ഷന്‍ കൊണ്ട് ഹാദിയക്ക് മറ്റുള്ളവരെ കാണുന്നതിനോ പുറം ലോകവുമായി ബന്ധപെടുന്നതിനോ തടസ്സമുള്ളതായി കോടതി വിധിയിലില്ല.എങ്കിലും, ഹാദിയയേ ഇന്റെര്‍നെറ്റോ ഫോണോ ഉപയോഗിക്കുവാന്‍ സമ്മതിക്കുന്നില്ല, അവര്‍ക്കയക്കപ്പെടുന്ന കത്തുകള്‍ ‘രക്ഷിതാവ് നിരസിച്ചു’ (സ്വീകര്‍ത്താവ് സ്ഥലത്തില്ലാഞ്ഞാല്‍ മാത്രം സാധ്യമാവുന്ന ) എന്ന കുറിപ്പോടെ മടങ്ങിവരുന്നു, ഹാദിയയേ കാണാന്‍ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും നടത്തുന്ന ശ്രമങ്ങളെല്ലാം പടിപ്പുരയില്‍ പോലീസ് തടയുന്നതിനാല്‍ പരാജയപ്പെടുന്നു. ഇവിടെ, അവളുടെ ‘സംരക്ഷണം’ അവള്‍ക്കെതിരാകുന്നു.
....


ഹാദിയ കേസ് ദീപാവലി കഴിഞ്ഞ് പരിഗണിച്ചാൽ പോരേയെന്നാണ് നമ്പർ വൺ കേരളം ഇന്നലെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്!
അതിനിടയിൽ ദ്രുതഗതിയിൽ പരിഗണിക്കേണ്ട ഹാദിയയുടെ വിഷയം ഒക്ടോബർ 27 ന് പരിഗണിക്കുമെന്ന് കേരള മനുഷ്യാവകാശ കമ്മീഷനും പറഞ്ഞിട്ടുണ്ട്!
വനിതാ കമ്മീഷൻ സുപ്രീം കോടതിയുടെ അനുമതി തേടിപ്പോയതും ചേർത്ത് വായിക്കാം!
എല്ലാം യാദൃശ്ചികമായിരിക്കുമല്ലേ …!!!
ഇതും കേൾക്കുക.



https://www.facebook.com/freehadiya/videos/609141929474962/
.................................................................................................................................................


ഇത്  ശ്രദ്ധിച്ചു  കേൾക്കുക



 ഹാദിയയുടെ ഭർത്താവ് ഷെഫിൻ മറുപടി നൽകുന്നു ആരും കേൾക്കാതെ പോകരുത്

https://www.facebook.com/basheer.rahmathnagar/videos/1396092207136315/

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജുഡീഷ്യല്‍ ഘര്‍ വാപ്പാസി ആണെന്ന് 
https://www.facebook.com/100008940301894/videos/1719037565070904/




Shahina Nafeesa എഴുതുന്നു..
ഇന്ന് ഹാദിയയുടെ വീട്ടിൽ പോയി .ഹാദിയയുടെ അച്ഛൻ അശോകനെ കണ്ടു . സംസാരിച്ചു .അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല . ഡോ വി സി ഹാരിസ്(V C Harris ), സണ്ണി കപിക്കാട്(Sunny Mannumanam Kapicadu) ,എലിസബത്ത് ഫിലിപ്പ് (Elizabeth Philip),അഡ്വ : അനിലാ ജോർജ്(Anila George) , വി ഡി ജോസ് എന്നിവരോടൊപ്പമാണ് പോയത് . ഹാദിയയുടെ അച്ഛൻ കടുത്ത വൈകാരിക സമ്മർദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത് . ഞങ്ങൾക്ക് വീട് കാട്ടിത്തരാൻ വന്ന പരിഷത് പ്രവർത്തകൻ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് . ഹാദിയയെ മാത്രമല്ല മോചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു . ആ കുടുംബം ഒന്നാകെ മോചിപ്പിക്കപ്പെടേണ്ടതുണ്ട് .സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തിൽ നിന്ന് .

സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാൻ ആർക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവൻ ഭീഷണിപ്പെടുത്തുകയാണ് പോലീസ് . അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ സൗഹാർദപരമായാണ് ഇടപെട്ടത് . ഞങ്ങൾ വന്നതറിഞ്ഞ് അവിടെയെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത് .

അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട് . ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കൽ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെടുന്നു .
ആ പ്രദേശത്ത് വലിയ ഭീകരാന്തരീക്ഷമാണ് എന്നൊന്നും തോന്നിയില്ല . വാഹനം കുറച്ചു ദൂരെ പാർക്ക് ചെയ്ത് ഇറങ്ങി നടന്ന ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. അനുകൂലമായോ പ്രതികൂലമായോ അയൽപക്കക്കാരൊന്നും ഇടപെടുന്നില്ല.

ഗുരുതരമാണ് അവസ്ഥ .






,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഡോ. ഹാദിയയുടെ തടവ് അ​ഗാധമായ മാനുഷിക ദുരന്തമെന്ന് സച്ചിദാനന്ദൻ; മനുഷ്യാവകാശകമ്മീഷൻ ഇടപെടണം


സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ അനുഭവിക്കുന്നത്. മാത്രമല്ല, ഭരണഘടനാ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് അവളുടെ തടവ്. അതിനെ അങ്ങനെ തന്നെ കാണണം. അതിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും സച്ചിതാനന്ദൻ ആവശ്യപ്പെട്ടു.




ഇസ്ലാം സ്വീകരിച്ച ഡോ. ഹാദിയ വൈക്കത്തെ സ്വന്തം വീട്ടിൽ അനുഭവിക്കുന്ന തടങ്കലിൽ പ്രതിഷേധമറിയിച്ച് എഴുത്തുകാരുടെ വാർത്താസമ്മേളനം. ഹാദിയ അനുഭവിക്കുന്ന വീട്ടുതടങ്കലിൽ അ​ഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ അനുഭവിക്കുന്നത്.

ഹാദിയക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ മനുഷ്യാവകാശ പ്രവർത്തകർക്ക് ആ വീട്ടിലേക്കു പ്രവേശിക്കാൻ അനുവാദം ലഭിക്കുന്നില്ല. എന്നാൽ നിലവിൽ അവരുടെ വീട്ടിൽ പ്രവേശനമുള്ളത് അവരുടെ മതപരിവർത്തനത്തെ എതിർക്കുന്നവർക്കു മാത്രമാണ്. അതിനെ അനൂകൂലിക്കുന്നവർക്ക് എന്നല്ല, ആ അവസ്ഥ പഠിക്കാനും മനസ്സിലാക്കാനും പോക

താൻ മതം മാറിയതിനു പിന്നിൽ എന്തെങ്കിലും തരത്തിലുള്ള സമർദ്ദവും ഇല്ലെന്ന് ആ കുട്ടി തന്നെ പലവട്ടം വ്യക്തമാക്കിയതാണ്. എന്നിട്ടും ഇത്തരത്തിൽ കടുത്ത പീഡനം അനുഭവിക്കേണ്ടിവരുന്നത് സങ്കടകരമാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. വർഷങ്ങൾക്കു മുമ്പ് മതം മാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത് എങ്ങനെയാണ് ലൗ ജിഹാദാ
പോലീസ് സംരക്ഷണത്തില്‍ ആയതിനാല്‍ ഹാദിയക്ക് കത്ത് നേരിട്ട് നല്‍കാനാകില്ല. തപാല്‍ വകുപ്പിന്റെ വിശദീകരണം വിവാദമാകുന്നു.



...................                            ..............................                              ...................................

പ്രായപൂർത്തിയും പക്ക്വതയും വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള ഒരു ഡോക്ടർ കൂടിയായ ഒരു വനിതയെ (പെൺകുട്ടി എന്ന് പറഞ്ഞു കൊച്ചാക്കരുത് )
ഇഷ്ടപെട്ട മതം തെരെഞ്ഞെടുത്ത കാരണത്താൽ,ഇങ്ങനെ പീഡിപ്പിക്കാമോ?
ഒരു മുഖ്യ മന്ത്രിക്കു സന്ഘിവേഷം കെട്ടാം...പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുഷ്ടി ചുരുട്ടിയിരുന്ന ഒരുകൂട്ടർ മൊത്തം ഇങ്ങനെ ആകുമോ?
കേരളത്തിൽ ഇപ്പോൾ യുവജന സംഘടനകളും വനിതാ സംഘടനകളും നിലവിൽ ഉണ്ടോ?
വിദ്യാർത്ഥികളുടെ സംഘടനകൾ ഇപ്പോൾ എന്തെടുക്കുകയാണ്?
എല്ലാം ഉണ്ടാകും, എല്ലാവരും ഇളകി വശാകും അതിനു ഒരു ഹാദിയ അഖിലയാകണം എന്നിട്ടു "എന്നെ ഇങ്ങനെഇട്ടാൽ മതിയോ" എന്ന് ചോദിക്കണം.
അപ്പോൾ കാണാം ചുവപ്പന്മാരുടെ മതേതരക്കാരുടെ ഒക്കെ വീറും വാശിയും ...
.................................................................................................................................................................

മതമില്ലാത്ത ജീവനുവേണ്ടി പാഠപുസ്തകം തയ്യാറാക്കിയവര്‍ ഭരിക്കുന്നിടത്ത് മതമുള്ള പെണ്‍കുട്ടി ജീവിക്കാന്‍ പൊരുതുന്നത് കാണാന്‍ ഒരാള്‍ക്കുംകണ്ണില്ല

.......................................                    ...........................................                                 .....................................
എസ്‌.ഐ.ഒ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ആര്‍എസ്എസ് ബന്തവസോടെ വീട്ടൂതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് നേരെ
നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും ന്യൂനപക്ഷ കമ്മീഷനിലും ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനടക്കം പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇക്കാരണത്താലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതെന്നും പരാതിയില്‍ എസ് ഐ ഒ അഖിലേന്ത്യാ അധ്യക്ഷന്‍ നഹാസ് മാള പറയുന്നു.


 Image may contain: 1 person

ഇതും കേൾക്കേണ്ടതാണ് 


ഹാദിയ അയച്ച സന്ദേശം ഷെഫിൻ ജഹാൻ പറയുന്നു 
Image may contain: text
https://www.facebook.com/MuhammedIssaperumbavoor/videos/1903036443278667/

പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഭർത്താവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാനാകില്ലെന്ന് ഹൈക്കോടതി.
പറവൂരിലെ ടി എം ഷെരീഫ് തന്റെ 19 വയസ്സുള്ള (ഹാദിയക്ക് വയസ് 24) മകളെ തടങ്കലിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹോബിയസ് കോർപസ് ഹർജിയിലാണു ഹൈക്കോടതി വിധി.
വിധിയുടെ പ്രസക്ത ഭാഗം ഇങ്ങിനെ.
.
“പ്രായപൂർത്തിയായ ഒരാൾ സ്വന്തം നിലക്കെടുക്കുന്ന തിരുമാനം തടയുക എന്നത് ഭരണഘടന അനുവധിക്കുന്ന മൌലീകവകാശങ്ങളുടെ ലംഘനമാണ്. പ്രായപൂർത്തിയായ ഒരാൾക്ക് ജാതി മതം ദേശം ഭാഷ കേസുകളിൽ പ്രതികളായവർ കുറ്റവാളികൾ എന്നിവരുൾപ്പെടെ ആരെയും പങ്കാളിയായി തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, വേണമെങ്കിൽ വിവാഹം തന്നെ കഴിക്കാതിരിക്കാമെന്നും കോടതി പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകുന്നതോടെ രക്ഷിതാക്കളുടെ അധികാരം പരിമിതമാകുമെന്നും കോടതി വിലയിരുത്തി”

ഹാദിയ കേസിൽ ഹൈക്കോടതി വിധി എടുത്തുപറഞ്ഞുകൊണ്ട് തന്റെ മകളെ തടഞ്ഞുവെച്ചിരിക്കുന്ന വ്യക്തി 'നിരവധി കേസിലെ പ്രതിയാണു' എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് സമർപ്പിക്കപ്പെട്ട ഹർജിയാണു അതേ ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

വാസ്തവത്തിൽ ഹൈക്കോടതിയുടെ ഈ വിധി ഹാദിയ കേസിലെ കാവി നീതിയെയാണു തള്ളിക്കളഞ്ഞിരിക്കുന്നത്.

ഇവിടെ ഷെരീഫിന്റെ മകൾക്ക് പ്രായം വെറും 19
ഹാദിയാക്ക് പ്രായം 24, മാത്രമല്ല വിദ്യാസമ്പന്നയുമാണ്.

അതെസമയം ഹാദിയാടെ പിതാവിന്റെ പേരു അശോകൻ എന്നാണു
പക്ഷെ നസ്നയുടെ പിതാവിന്റെ പേര് ഷെരീഫ് എന്നാണ്.

മനസ്സിലാകുമല്ലോ!!!


No automatic alt text available.





https://www.facebook.com/ozhurzain/videos/1498631320196134/


Image may contain: 3 people, text

രാഹൂല്‍ഈശ്വറെന്ന ചാനല്‍ കൂവല്‍കോഴി ഹാദിയയുടെ വീട്ടില്‍ചെന്നപ്പോഴോ അയാള്‍ക്കെതിരെ ഹാദിയയുടെ പിതാവും അദ്ദേഹത്തിന്റെ വക്കീലും പരാതി ഉന്നയിച്ചപ്പോഴോ അറസ്റ്റു പോലുളള നടപടികള്‍ക്ക് മുതിരാത്ത പോലീസ്,അഞ്ചാറു പെണ്‍ക്കുട്ടികള്‍ ഹാദിയയെ കാണാന്‍ ചെന്നപ്പോള്‍ അറസ്റ്റു രേഖപ്പെടുത്തി നടപടി എടുത്തത് പക്ഷപാതപരവും കൊളളരുതായ്മയുമാണ്. ഇവ്വിഷയത്തില്‍ ആഭ്യന്തരവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വസ്തുതകള്‍ അന്വേഷിച്ചു സത്വര നടപടികള്‍കൈക്കൊളളണം.

-വിശ്വഭദ്രാനന്ദ ശക്തിബോധി


Image may contain: one or more people and text

ഇസ്‌ലാം മതം വലിച്ചെറിഞ്ഞു യുക്തിവാദിയുടെ കൂടെ പോയ മഞ്ചേരിയിലെ ഇരുപതുകാരി തസ്‌നി ബാനുവിനും ഉണ്ടായിരുന്നു ഉമ്മയും ഉപ്പയും .അന്ന് തസ്‌നി ബാനുവിനെ കൊണ്ട് നടന്ന വരും മഞ്ചേരിയിൽ സ്വീകരണം കൊടുത്തവരുംകൊണ്ടാടിയവരും ആഘോഷിച്ചവരും ഇന്ന് ജിവി ച്ചിരിപ്പുണ്ടോ.?
തസ്‌നി ബാനുവിന് വേണ്ടി വീറോടെ വാദിച്ച യുക്തിവാദികൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
തസ്നിബാനുവിന് വേണ്ടി നിലപാട് സ്വീകരിച്ച ചേന്ദ മംഗല്ലൂർ ഹമീദ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
ഇവരുടെയൊക്കെ അവസരവാദം തുറന്നുകാണിക്കാൻ അവസരം നൽകിയ ഹാദിയക്ക് അഭിവാദ്യങ്ങൾ


..................................................................................


ഹാദിയക്ക് പെരുന്നാൾ സമ്മാനിക്കുക
ഹാദിയ..നീ വഴിക്കണ്ണാണ്
കറുത്ത കാലത്തിൻെറ കണ്ണാടി
നാടിൻെറ നാട്യങ്ങളെ
പ്രതിബിംബപ്പെടുത്തുന്നവൾ


ഇന്ന് ത്യാഗത്തിൻെറ വിജയപ്പെരുന്നാളിൽ
നംറൂദി൯ ചുടലയിൽ എരിഞ്ഞു തീരാതെ
നേരിൻെറ കുളിരിൽ ശാന്തി കൊള്ളുന്നവൾ.
പുണരുന്ന ഇസ്ലാമാം ഇസ്മാഈലിന്
അതിജീവനത്തിൻെറ ദാഹനീർ തേടുന്നവൾ

ദിവ്യബലിയായ് നീ നൽകുന്നത് നിൻെറ ലൗകികസൗഭാഗ്യജീവിതം
നിൻെറ അനശ്വര പ്രതീക്ഷകൾക്ക് മേൽ ഹാജറയുടെ വിരഹാർദ്രത
നീ തളച്ചിടപ്പെട്ട മുറിയുടെ കുടുസ്സിൽ നിന്ന്
ഈ സത്യസന്ദേശം വിമോചിതമാകും.
ഇബ്റാഹീമി൯ സ്വപ്നസാഫല്യമായ്
നിർഭയലോകവിശാലതയിൽ നീയുമുണ്ടാകും.
ഹാദിയാ നീ അഗ്നിപരീക്ഷകൾ
അതിജയിക്കും.
ഈ ബലിപെരുന്നാളിൽ നീ മറ്റൊരു ഹാജറ
വിമോചനത്തിൻെറ വാഹകരാം ഇബ്റാഹീമുകളേ ...
ഈ ഹാദിയയെന്ന ഹാജറയ്ക്ക് പെരുന്നാൾ
സന്തോഷങ്ങൾ സമ്മാനിക്കുക...

സുഫീറ എരമംഗലം
ഹാദിയയുടെ ഭര്‍ത്താവിന്റെ പേരില്‍ കളളകേസുകള്‍ എന്തിന്

ഇതൊന്നു  ശ്രദ്ധിച്ചു  കേൾക്കാൻ  മറക്കരുത് 



വീഡിയോ 
https://www.facebook.com/anas.anasputhanpuryal/videos/1441483599262757/



"അഖിലയിൽ നിന്നു ഹാദിയയിലേക്കുള്ള യാത്രയെ" പറ്റി ഇന്ത്യൻ എക്‌സ്പ്രസിൽ ഷാജു ഫിലിപ്പ് എഴുതിയ നീണ്ട ലേഖനം:
*
അഖില എന്ന ഹാദിയയുടെ പിതാവ് നിരീശ്വരവാദിയാണ്. അമ്മയാകട്ടെ ഉറച്ച ഹിന്ദു വിശ്വാസിയും. ഇവർ ഇരുവർക്കുമിടയിൽനിന്നാണ് അഖില പലപ്പോഴും തന്നെ കണ്ടെത്തിയത്.
56 വയസ്സുള്ള മുൻ പട്ടാളക്കാരനാണ് അശോകൻ. അശോകൻ- പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. കോട്ടയത്തെ ഒരു സാധാരണ പ്രദേശമാണ് ടി.വി പുരം. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. ഇവിടുത്തെ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് അഖില പഠിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളെജിൽ പ്രവേശനം ലഭിച്ചു. ഒരു ഏജന്റ് വഴി അമ്മാവൻ സുരേഷ് ബാബു തന്നെയാണ് ഇവിടെ പ്രവേശം തരപ്പെടുത്തിയത്. 2010 ഓഗസ്റ്റിലായിരുന്നു ഇവിടെ ചേർന്നത്.
25 കുട്ടികളാണ് അഖിലയുടെ ബാച്ചിലുണ്ടായിരുന്നത്. ഇതിൽ നാലു പേർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ദിവ്യ, അർച്ചന രാജൻ, ദിൽന, ജസീല അബൂബക്കർ എന്നിവർ. ജസീലയുടെ സഹോദരി ഫസീനയും ഇവിടെ മറ്റൊരു കോഴ്‌സിന് പഠിക്കുന്നുണ്ടായിരുന്നു. ആറു മാസത്തിന് ശേഷം ഇവർ ഹോസ്റ്റലിൽനിന്ന് മാറി ഒരു വീട് വാടകക്കെടുത്ത് അവിടെ താമസം തുടങ്ങി.
മുസ്ലിം കൂട്ടുകാർക്കൊപ്പം ആദ്യമായി താമസിക്കുകയായിരുന്നു അഖില. ഫസീനയും ജസീലയുമെല്ലാം നമസ്‌കരിക്കുന്നതും മറ്റ് പ്രാർത്ഥനകളിൽ ഏർപ്പെടുത്തുന്നതുമെല്ലാം അഖില താൽപര്യപൂർവ്വം ശ്രദ്ധിക്കാറുണ്ടായിരുന്നു. അഖിലയുടെ താൽപര്യം ഇവർക്ക് അത്ഭുതകരമായിരുന്നു. അച്ഛനെ പോലെ അഖിലയും യുക്തിവാദി തന്നെയായിരിക്കുമെന്നായിരുന്നു ഫസീനയുടെയും ജസീലയുടെയും ധാരണ.
നിരീശ്വരവാദിയായ അശോകൻ ഭാര്യ പൊന്നമ്മയുമായി മതവിശ്വാസവുമായി ബന്ധപ്പെട്ട് പലപ്പോഴും കലഹിക്കാറുണ്ടായിരുന്നു. ഇതും ഹാദിയയിൽ ആശയകുഴപ്പമുണ്ടാക്കിയെന്ന് അമ്മാവനും സ്ഥലത്തെ കോൺഗ്രസ്‌ നേതാവുമായ സുരേഷ് ബാബു വ്യക്തമാക്കുന്നു.
വീട്ടിലെ മറ്റുള്ളവർ അമ്പലത്തിലേക്ക് പോകുമ്പോൾ അഖിലയെയും കൂടെ വരാൻ അവർ നിർബന്ധിക്കാറുണ്ടായിരുന്നു.
ഒരിക്കൽ ജസീലയിൽനിന്ന് ഖുർആന്റെ മലയാള പരിഭാഷ അഖില വാങ്ങി. ഖുർആനിൽനിന്നുള്ള വചനങ്ങൾ അഖില ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യാനും തുടങ്ങി. 'ഒരു നിരീശ്വരവാദിയായിരിക്കുന്നതിലും നല്ലതാണ് ഒരു മതവിശ്വാസിയാകുന്നത്' എന്ന് അഖില പറഞ്ഞുവെന്ന് ഫസീന വ്യക്തമാക്കുന്നു. ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും അഖില തന്റെ അമ്മയോട് പങ്കുവെക്കാറുണ്ടായിരുന്നുവെന്നും ഫസീന.
ഒന്നാം സെമസ്റ്ററിൽ തോറ്റുവെന്നും ഇതോടെ കോഴ്‌സ് തന്നെ അവസാനിപ്പിക്കാൻ അഖില തീരുമാനിച്ചുവെന്നും ഇവരുടെ കൂടെ താമസിച്ചിരുന്ന അർച്ചന പറയുന്നു. തുടർന്ന് ജസീലയാണ് അഖിലയുടെ മനസ് മാറ്റിയെടുത്തത്. ഇതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു.
അഖില തന്റെ ഫോണിൽ ഇസ്ലാമിക പ്രഭാഷണങ്ങൾ കേൾക്കൽ പതിവായിരുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട അഖിലയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഫസീനക്കും ജസീലക്കും കഴിഞ്ഞില്ല. അഖിലയുടെ ചോദ്യങ്ങൾക്കുളള ഉത്തരം ലഭിക്കാനായി ഫസീന തന്റെ പിതാവ് അബൂബക്കറുമായി ബന്ധിപ്പിച്ചു. പെരിന്തൽമണ്ണയിൽ ഫർണിച്ചർ കട നടത്തുകയാണ് അബൂബക്കർ. അഖിലയുമായി മതവിഷയങ്ങൾ സംസാരിച്ചതായി അബൂബക്കർ പറയുന്നു.
*
2011ൽ റമദാൻ കാലത്ത് അഖില അവളുടെ വീട്ടിലായിരുന്നു. ഈ സമയത്ത് അഖില വ്രതമെടുത്തു. പെരുന്നാളിന് മറ്റു കൂട്ടുകാരോടൊപ്പം പെരിന്തൽമണ്ണയിലെ ഫസീനയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിച്ചു. ഇസ്‌ലാം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അഖില ഒരിക്കൽ പങ്കുവെച്ചതായി അബൂബക്കർ പറയുന്നു. അച്ഛൻ യുക്തിവാദിയാണെന്നും വീട്ടിനടുത്ത് വേറെ ഒരൊറ്റ മുസ്ലിം കുടുംബം പോലുമില്ലെന്ന കാര്യവും അഖിലയെ അബൂബക്കർ ഓർമ്മിപ്പിച്ചു. അവൾക്ക് ഉപനിഷത്ത് സമ്മാനിച്ചു. അത് വായിക്കാൻ പറഞ്ഞു. കോഴ്‌സ് പൂർത്തിയാക്കാനും ഉപദേശിച്ചു. അബൂബക്കർ പറയുന്നു.
അഖില ഖുർആനിൽനിന്നുള്ള വചനങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് തങ്ങളെ വിഷമത്തിലാക്കിയിരുന്നുവെന്ന് ഫസീന പറഞ്ഞു. "എല്ലാ ആത്മാവും മരണത്തെ രുചിക്കു"മെന്ന ഖുർആനിലെ വചനം അഖില പോസ്റ്റ് ചെയ്തിരുന്നു. കണ്ണൂരിൽനിന്നുള്ള ഷാനിബ് എന്നയാൾ ഇത് ലൈക്ക് ചെയ്തു. ബംഗളൂരുവിൽ എം.ബി.എ വിദ്യാർഥിയായിരുന്നു ഷാനിബ്. ഷാനിബ് തന്റെ കസിനായ ഷെറിൻ ഷഹാനക്ക് അഖിലയെ പരിചയപ്പെടുത്തി. ഷഹാനയുടെ ഭർത്താവ് ഫസൽ മുസ്തഫ യെമനിൽനിന്നുളള ഇസ്‌ലാമിക പഠനത്തിൽ ആകൃഷ്ടനായ ഒരാളായിരുന്നു. ഈ സമയത്ത് ദമ്പതികൾ മംഗളൂരുവിലാണ് താമസിച്ചിരുന്നു. മുസ്തഫ അവിടെ ഒരു പള്ളിയിൽ ജോലി ചെയ്തുവരികയായിരുന്നു.
പിന്നീട് അഖില ഷഹാനയുമായും മുസതഫയുമായും സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഫെയ്‌സ്ബുക്ക് സൗഹൃദങ്ങളെ പറ്റി പലപ്പോഴും അഖിലക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഫസീന പറയുന്നു. ഹിന്ദു സ്ത്രീകളെ വലയിലിക്കാൻ ചിലർ നിഗൂഢമായി ശ്രമിക്കുന്നുണ്ടെന്ന് പോലും അഖിലയെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷെ, അത് കേൾക്കാൻ അവൾ തയ്യാറായില്ല.
മംഗളൂരുവിലുള്ള ദമ്പതികളോട് ഇസ്ലാം സ്വീകരിക്കാനുള്ള തന്റെ താൽപര്യം അഖില അറിയിച്ചു. ഇതനുസരിച്ച് ഇവർ കൊച്ചിയിലെത്തി. 2015 സെപ്തംബർ പത്തിനായിരുന്നു ഇത്. മുസ്ലിമായി ജീവിക്കാൻ തീരുമാനിച്ചുവെന്നും ആരുടെയും പ്രേരണയാലല്ല ഇങ്ങിനെ തീരുമാനമെടുത്തതെന്നുമുള്ള സത്യവാങ്മൂലം കൊച്ചിയിലെ ഒരു അഭിഭാഷകനിൽനിന്ന് അഖിലക്ക് ലഭിച്ചു. തന്റെ മതംമാറ്റം അഖില രഹസ്യമായി സൂക്ഷിച്ചു. എന്നാൽ അമ്മ പൊന്നമ്മക്ക് മകളുടെ ഇസ്ലാമിക പഠനത്തെ പറ്റി സൂചനകളുണ്ടായിരുന്നു. ആസിയ എന്ന പേരായിരുന്നു അഖില ആദ്യം സ്വീകരിച്ചത്.
2015 നവംബറിലാണ് ബന്ധുക്കളിൽ ചിലർ അഖിലയുടെ മതംമാറ്റത്തെപ്പറ്റി അറിയുന്നത്. അഖിലയുടെ മുത്തച്ഛൻ മരിച്ച് നാൽപത് ദിവസം പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്. മരണാനന്തര ചടങ്ങിൽനിന്ന് അഖില വിട്ടുനിന്നു. ആർത്തവ സംബന്ധമായ കാര്യങ്ങളാലാണ് അഖില പങ്കെടുക്കാതിരുന്നത് എന്നായിരുന്നു കുടുംബാംഗങ്ങളുടെ ധാരണ. ഇസ്ലാമിക പുസ്തകങ്ങൾ വാങ്ങിക്കൂട്ടുകയും മുസ്‌ലിം ആരാധനകൾ അഖില അനുഷ്ടിക്കുന്നുവെന്ന വിവരം പിന്നീടാണ് ലഭിച്ചത്.
ഹിന്ദു മതത്തെ അപേക്ഷിച്ച് മികച്ച മതമാണ് ഇസ്ലാമെന്ന് അഖില വാദിച്ചതായി അമ്മാവൻ സുരേഷ് ബാബു പറയുന്നു. ഇത് കുടുംബാംഗങ്ങൾക്കിടയിൽ വലിയ പ്രശ്‌നത്തിന് കാരണമായി.
തർക്കം മൂർച്ഛിച്ചതിനെതുടർന്ന് 2016 ജനുവരി ഒന്നിന് അഖില വീടുവിട്ടിറങ്ങി. സേലത്തെ കോളേജിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടിൽ പറഞ്ഞത്. പെരിന്തൽമണ്ണയിലെ ഫസീനയുടെ വീട്ടിലേക്കാണ് അഖില പോയത്. മംഗളൂരുവിലേക്ക് മുസ്തഫ-ഷഹാന ദമ്പതികളുടെ അടുത്തേക്കായിരുന്നു അഖില യാത്ര തുടങ്ങിയത്. പഠനം അവസാനിപ്പിക്കാനും അച്ഛനും അമ്മയുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗളൂരുവിലെ മുസ്തഫ-ഷഹാന ദമ്പതികൾ അഖിലയെ പ്രേരിപ്പിച്ചുവെന്ന് അബൂബക്കർ പറയുന്നു. അഖില മംഗളൂരുവിലേക്ക് പോകുന്നുവെന്ന് കേട്ടപ്പോൾ അവളെ അതിൽനിന്ന് പിന്തിരിപ്പിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അബൂബക്കർ.
മംഗളൂരു ദമ്പതികളുമായുള്ള അഖിലയുടെ ബന്ധം അധികകാലം തുടർന്നില്ലെന്ന് ഈ കേസ് അന്വേഷിച്
ക്രൈം ബ്രാഞ്ച് സൂപ്രണ്ട് കെ.വി സന്തോഷ് പറഞ്ഞു. ഈ ദമ്പതികളുടെ കടുത്ത യാഥാസ്ഥികത്വം അഖിലക്ക് ഇഷ്ടമായില്ല. ഈ ദമ്പതികൾ പിന്നീട് സൗദിയിലേക്ക് പോകുകയും ചെയ്തു. വീട്ടിലെത്തിയ അഖില മതംമാറാനുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തൊട്ടടുത്ത ദിവസം പെരിന്തൽമണ്ണയിൽ ഒരു അഭിഭാഷകനിൽനിന്ന് സത്യവാങ്മൂലം വാങ്ങിച്ചു. ആരുടെയും പ്രേരണയാലല്ല ഇസ്‌ലാം സ്വീകരിക്കുന്നത് എന്ന സത്യവാങ്മൂലവുമായി കോഴിക്കോടുള്ള രണ്ട് മത പഠന കേന്ദ്രങ്ങളിൽ സമീപിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടർന്നാണ് മഞ്ചേരിയിലെ സത്യസരണിയെ സമീപിച്ചത്. പുതുതായി മതംമാറിയെത്തുന്നവർക്കുള്ള രണ്ട് മാസത്തെ റസിഡൻഷ്യൽ കോഴ്‌സാണ് ഇവിടെനിന്ന് നൽകുന്നത്. ആവശ്യമായ രേഖകളില്ലാത്തതിനാൽ സത്യസരണിയിലും അഖിലക്ക് പ്രവേശനം നൽകിയില്ല. അവർ അബൂബക്കറിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചുപോന്നു. തൊട്ടടുത്ത ദിവസം അഖില കോളേജിലേക്ക് തന്നെ മടങ്ങി.
മുഖമക്കന ധരിച്ചാണ് അഖില കോളേജിലെത്തിയത്. ഇത് കോളേജിൽ ഏവരെയും ഞെട്ടിച്ചു. കൂട്ടുകാരിൽ ഒരാൾ അഖിലയുടെ അച്ഛനെ വിളിച്ചു വിവരം പറഞ്ഞു. പരിഭ്രാന്തിയിലായ അശോകൻ അഖിലയെ വിളിച്ചുകൊണ്ടേയിരുന്നു. എന്നാൽ വീട്ടിലേക്ക് തന്നെ മടങ്ങാൻ അഖില കൂട്ടാക്കിയില്ല. ജസീലയുടെ വീട്ടിലേക്ക് തന്നെ പോകാനായിരുന്നു അഖിലയുടെ തീരുമാനം. അഖിലയുടെ മതം മാറാനുള്ള ആഗ്രഹം അശോകനെ വിളിച്ചറിയിച്ചിരുന്നതായും അവളെ അശോകന്റെ വീട്ടിലേക്ക് കൊണ്ടുവരാമെന്ന് അറിയിച്ചതായും അബൂബക്കർ പറഞ്ഞു. എന്നാൽ പെരിന്തൽമണ്ണയിലെത്തി അവളെ കൂട്ടിക്കൊണ്ടുപോകാമെന്നായിരുന്നു അശോകൻ മറുപടി പറഞ്ഞതെന്നും അബൂബക്കർ വ്യക്തമാക്കി.
എന്നാൽ അശോകൻ വരുന്നതിന് മുമ്പ് തന്നെ മഞ്ചേരിയിലെ സത്യസരണിയിൽനിന്നുള്ളവർ അബൂബക്കറിന്റെ വീട്ടിലെത്തി. നാഷണൽ വിമൻസ് ഫ്രണ്ടിന്റെ എ.എസ്. സൈനബ അടക്കമുള്ളവരാണ് എത്തിയത്. എന്നാൽ അവർക്കൊപ്പം വിടാൻ അബൂബക്കർ തയ്യാറായില്ല. അഖിലയോട് സേലത്തെ കോളേജിലേക്ക് തന്നെ പോകാനാണ് അബൂബക്കർ പറഞ്ഞത്. അധികം വൈകാതെ അശോകനെത്തി. എന്നാൽ അപ്പോഴേക്കും അഖില പോയിരുന്നു.
അശോകൻ പെരിന്തൽമണ്ണ പോലീസിൽ കേസ് നൽകി. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജിയും നൽകി. പെരിന്തൽമണ്ണ പോലീസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തു. രണ്ടു ദിവസം അദ്ദേഹം ജയിലിൽ കിടന്നു. 2017 ജനുവരി 19ന് സൈനബ അഖിലയെ ഹൈക്കോടതിയിൽ ഹാജരാക്കി.
*
അഖിലയെ സൈനബക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. സത്യസരണിയിൽ പഠനം തുടരാനും അനുമതി നൽകി. സത്യസരണിയിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഹാദിയ എന്ന പേര് സ്വീകരിച്ച് അഖില സൈനബയുടെ വീട്ടിലേക്ക് തന്നെ പോയി. വിവാഹം കഴിക്കണമെന്ന ഹാദിയയുടെ താൽപര്യപ്രകാരം അവളുടെ പേര് വിവാഹ വെബ്‌സൈറ്റിൽ ചേർത്തി.
ഈ പരസ്യം കണ്ടാണ് ഹാദിയയുമായുള്ള വിവാഹാഭ്യർത്ഥന ഷെഫിൻ ജഹാൻ നടത്തുന്നത്.
കൊല്ലത്ത്‌നിന്നുളള ഷെഫിൻ ജഹാൻ 2015 മുതൽ മസ്‌ക്കറ്റിലാണ്. അവിടെ ഒരു കമ്പനിയുടെ മാനേജറായി ജോലി നോക്കുകയായിരുന്നു ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദമുള്ളയാളാണ് ഷെഫിൻ. ഇവരുടെ കുടുംബം പത്തു വർഷത്തിലേറെയായി മസ്‌ക്കറ്റിൽ താമസിച്ചുവരികയാണ്. പിതാവ് ഷാജഹാൻ ഈയിടെ തമിഴ്‌നാട്ടിൽ ബിസിനസ് തുടങ്ങി. സഹോദരി ഷെഹ്‌ല ജഹാനും മസ്‌ക്കറ്റിൽ നഴ്‌സാണ്.
കഴിഞ്ഞവർഷം നവംബറിലാണ് ഷെഫിൻ ജഹാൻ കേരളത്തിലെത്തിയത്. രണ്ടുമാസത്തെ അവധിയായിരുന്നു. ഈ സമയത്ത് കല്യാണം നടത്താനും നിശ്ചയിച്ചു. സത്യസരണിയുമായി ഷെഫിന് ബന്ധമുണ്ടായിരുന്നു. ഡിസംബർ 19ന് ഷെഫിനുമായുള്ള അഖിലയുടെ വിവാഹം സൈനബയുടെ വീട്ടിൽ വെച്ച് നടന്നു.
വിവാഹം വ്യാജമായിരുന്നില്ലെന്ന് ഷഫിൻ ആവർത്തിക്കുന്നു. ഹാദിയയെ വിദേശത്തേക്ക് കടത്താനാണ് വിവാഹം ചെയ്തത് എന്ന ആരോപണം ഷെഫിൻ നിഷേധിച്ചു.
ഹാദിയയുടെ പിതാവ് അശോകനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം വരാൻ തയ്യാറായില്ല. എന്റെ ബന്ധുക്കളും കൂട്ടുകാരും വന്നു. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു-ഷെഫിൻ വ്യക്തമാക്കി.
വിവാഹത്തിൽ സംശയിക്കത്തക്ക ഒന്നുമുണ്ടായിരുന്നില്ലെന്ന് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാളായ മലപ്പുറം ഡിവൈ.എസ്.പി മോഹനചന്ദ്രനും പറഞ്ഞു. അറേഞ്ച്ഡ് വിവാഹമായിരുന്നു. പള്ളിക്കമ്മിറ്റിയാണ് വിവാഹം നടത്തിക്കൊടുത്തത്. വിവാഹത്തിന് ശേഷം ഹാദിയയെ കോടതിയിൽ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ഹാജരാക്കാനാകുമെന്നായിരുന്നു വിവാഹത്തിലൂടെ ഇവർ കണക്ക് കൂട്ടിയത്- ഡിവൈ.എസ്.പി വ്യക്തമാക്കി.
ഷെഫിൻ ജഹാന്റെ പേരിൽ ഒരു ക്രിമിനൽ കേസ് പോലും കണ്ടെത്തിയിട്ടില്ലെന്ന് എസ്.പി സന്തോഷ് പറഞ്ഞു. സംശയകരമായ പണക്കൈമാറ്റവും നടന്നിട്ടില്ല- എസ്.പി പറഞ്ഞു.
കോളേജിൽ പഠിക്കുമ്പോൾ ക്യാംപസ് ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്നുവെന്ന കാര്യം ഷെഫിൻ ജഹാൻ സമ്മതിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐക്ക് വേണ്ടിയുള്ള ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിനും ഷെഫിനായിരുന്നു. ഈ എഫ്.ബി പേജിനെ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാൻസി ബുറാഖി എന്നയാൾ ഫോളോ ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ഉടൻ ഇയാളെ ഫോളോവേഴ്‌സ് ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെന്ന് ഷെഫിൻ പറഞ്ഞു.
ഷെഫിന് വേണ്ടി അഭിഭാഷകരടക്കമുള്ളവരുടെ സഹായം പോപ്പുലർ ഫ്രണ്ടാണ് ഏർപ്പെടുത്തിയത്. തന്നെ ഭീകരവാദിയായ മുദ്രകുത്താനാണ് പോലീസിന്റെ ശ്രമമെന്ന് ഷഫിൻ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പാസ്‌പോർട്ട് ഓഫീസിൽനിന്ന് ലഭിച്ച കത്തിൽ 'എന്തുകൊണ്ടാണ് നാലു ക്രിമിനൽ കേസുകളുണ്ടായിട്ട് മറച്ചുവെച്ചത്?' എന്നാണ് ചോദിച്ചത്. എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് മാത്രമാണുള്ളത്. അത് കോളെജ് രാഷ്ട്രീയസംഘർഷവുമായി ബന്ധപ്പെട്ടുള്ളതാണ്.
2016 ഡിസംബർ 21ന് ഹാദിയയെ ഷെഫിൻ ജഹാൻ കോടതിയിൽ ഹാജരാക്കി. എന്നാൽ ഹാദിയയെ ഹോസ്റ്റലിലേക്ക് വിടാനാണ് കോടതി നിർദ്ദേശിച്ചത്. ഹാദിയയുമായി ബന്ധപ്പെടരുതെന്ന് ഷെഫിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. മെയ് 24ന് ഇരുവരുടെയും വിവാഹം കോടതി റദ്ദാക്കി.
കേരളത്തിൽ നേരത്തെയും നിരവധി മതംമാറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതൊന്നും സാമൂഹ്യവ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നില്ല. ദമ്മാജ് സലഫിസത്തിന്റെ ആവിർഭാവത്തിന് ശേഷമാണ് ഇക്കാര്യത്തിൽ പ്രകടമായ മാറ്റമുണ്ടായതെന്ന് ഗവേഷകനായ മുഹമ്മദ് റോഷന്‍ അഭിപ്രായപ്പെടുന്നു. ഈ വിവാദത്തിൽനിന്ന് ചില മുസ്ലിം ഹൈന്ദവ ഗ്രൂപ്പുകൾ മുതലെടുപ്പ് നടത്തുകയാണെന്നാണ് രാഹുൽ ഈശ്വർ അഭിപ്രായപ്പെടുന്നത്.
ഹാദിയയെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിനായി കൗൺസെലിംഗ് ചെയ്തതായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഷ വിദ്യാ സമാജം നേതാവ് കെ.ആർ മനോജ് വെളിപ്പെടുത്തി. ഈ വർഷം തുടക്കത്തിൽ ഹാദിയയെയും അവരുടെ രക്ഷിതാക്കളെയും ആർഷ വിദ്യാ സമാജത്തിന്റെ പ്രവർത്തകർ സന്ദർശിച്ചിരുന്നു.
നിരവധി പേരെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും ഹാദിയ തങ്ങളുടെ പരാജയപ്പെട്ട പദ്ധതിയായിരുന്നു. കൗൺസെലിംഗുമായി സഹകരിക്കാൻ അവൾ തയ്യാറായില്ല. 2009 മുതൽ 3000ത്തോളം പേരെ തിരികെ ഹിന്ദു മതത്തിലേക്ക് ആർഷ വിദ്യാ സമാജം കൊണ്ടുവന്നതായും മനോജ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ ഉൾപ്പെട്ട ട്രസ്റ്റാണ് മഞ്ചേരിയിലെ മർക്കസുൽ ഹിദായ നടത്തുന്നത്. സത്യസരണി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സത്യസരണയിൽ മതംമാറ്റം നടക്കുന്നില്ലെന്ന് മാനേജർ മുഹമ്മദ് റാഫി പറഞ്ഞു. നിഗൂഢമായി ഒന്നുമില്ല. ഇസ്ലാം മതം സ്വമേധയാ സ്വീകരിക്കുന്നുവെന്നുളള നോട്ടറി പബ്ലിക്കിൽനിന്നുള്ള സത്യവാങ്മൂലവുമായി വരുന്നവരെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഈ സ്ഥാപനം പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഇവിടുത്തെ അന്തേവാസികളെ പോലീസ് ആവശ്യപ്പെടുന്ന മുറക്ക് ഹാജരാക്കാറുണ്ട്. ഏറ്റവുമൊടുവിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ 52 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 28 പേർ ഹിന്ദു മതത്തിൽനിന്നും 16 പേർ ക്രിസ്തുമതത്തിൽനിന്നും ഉള്ളവരായിരുന്നു. കഴിഞ്ഞ വർഷം 447 പേരാണ് ഇവിടെ പഠിക്കാനെത്തിയത്. ഈ വർഷം ഇതേവരെ 264 പേരുമെത്തി.
കഴിഞ്ഞയാഴ്ച്ചയാണ് ഹാദിയ കേസിൽ സുപ്രീം കോടതി എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹാദിയയുമായി സംസാരിച്ചിട്ട് എട്ടുമാസമായെന്ന് ഷെഫിൻ പറയുന്നു.
ഇതിനിടെ നിരവധി തവണ ഹാദിയയെ കോടതിയിൽ ഹാജരാക്കി. ഹാദിയയോട് സംസാരിക്കാൻ അവളുടെ ബന്ധുക്കളോ പോലീസോ അനുവദിക്കുന്നില്ല. അവൾക്ക് ഫോണില്ല. കൊല്ലത്ത്‌നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുളള ചന്ദനത്തോപ്പ് എന്ന സ്ഥലത്ത് അമ്മാവനൊപ്പമാണ് ഷഫിൻ താമസിക്കുന്നത്. മസ്‌ക്കറ്റിലെ ജോലി നഷ്ടമായി.
ഈ കേസിൽ കുറ്റകരമായ എന്തെങ്കിലും കണ്ടെത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്നാണ് എസ്.പി സന്തോഷ് ആവർത്തിക്കുന്നത്. ആർക്കെങ്കിലും എതിരെ കേസെടുക്കാവുന്ന വകുപ്പുകളൊന്നുമില്ല. 'സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലിം ആയത്' എന്ന പ്രസ്താവന നിരവധി തവണ ഹാദിയ നൽകിയിട്ടുണ്ട്. അവൾ അതിൽ ഉറച്ചുനിൽക്കുന്ന കാലത്തോളം ആർക്കെതിരെയും കേസെടുക്കാനാകില്ല. ഇനി എൻ.ഐ.എ അന്വേഷിക്കട്ടെ. സന്തോഷ് കുമാർ പറഞ്ഞു.
*
കോട്ടയം ടി.വി പുരത്തെ ഈ വീട് കഴിഞ്ഞ മൂന്നു മാസമായി പോലീസിന്റെ കാവലിലാണ്. ഹാദിയക്ക് പുറത്തിറങ്ങാനോ ആരോടെങ്കിലും സംസാരിക്കാനോ അനുവാദമില്ല. ഹാദിയയുടെ ഓരോ നീക്കവും പോലീസ് നിരീക്ഷിച്ചുവരുന്നു.
നിരവധി തവണ കൗൺസെലിംഗ് നടത്തിയിട്ടും താൻ കണ്ടെത്തിയ വിശ്വാസത്തിൽനിന്ന് ഒരിഞ്ച് പോലും മാറാൻ ഹാദിയ തയ്യാറായിട്ടില്ലെന്ന് ഹാദിയയുടെ അമ്മാവനും പ്രാദേശിക കോൺഗ്രസ് നേതാവുമായ സുരേഷ് ബാബു പറഞ്ഞു. അച്ഛനോടും അമ്മയോടും മുസ്‌ലിമാകാനാണ് അവൾ ആവശ്യപ്പെടുന്നത്.
കോടതി ഹാദിയയെ സ്വന്തം വീട്ടിലേക്ക് അയച്ച ശേഷം അവളുടെ ഒരു ദൃശ്യം മാത്രമാണ് പുറത്തുവന്നത്. ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറാണ് ആ വീഡിയോ പുറത്തുവിട്ടത്. ഹാദിയയുടെ അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ കയറി വന്ന് "എന്റെ ജീവിതം ഇങ്ങിനെ മതിയോ?" എന്ന് ചോദിക്കുന്ന ദൃശ്യമായിരുന്നു അത്.
*
ഷെഫിൻ തന്റെ ഫോണിൽ ഈയിടെ ഹാദിയ അവളുടെ അമ്മയുടെ ഫോണിൽനിന്നയച്ച സന്ദേശം കാണിച്ചു.
അതിങ്ങനെയാണ്..
"Help Me... Hadiya@Akhila"
*
( സോഴ്‌സ്‌ - http://indianexpress.com/…/kerala-shefin-jahan-hindu-conve…/ . പരിഭാഷ - മലയാളംന്യൂസ്‌.കോം )
.....................................................................................................................................


അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു 

1 . അല്ലാ എന്താണീ ഹാദിയാ പ്രശ്നം ?
അപ്പൊ നിങ്ങളറിഞ്ഞില്ലേ, കോട്ടയം ജില്ലയിലെ വൈക്കം കാരിയായ അഖില എന്ന പെൺകുട്ടി ഹിന്ദുമതത്തിൽ നിന്നും മാറി ഇസ്ലാം മതത്തിൽ ചേർന്നു. അവിടെ തുടങ്ങുന്നു പ്രശനങ്ങൾ
2 . ഓഹോ അതെന്താ കാരണം ?
അഖില സേലത്തെ ശിവരാജാ ഹോമിയോ കോളേജിൽ ബിഎച്ച്എംഎസ് നു പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ അവൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ നിന്ന് ഇസ്ളാം മതത്തെക്കുറിച്ച് നേരിട്ടറിഞ്ഞതോടെ ഓള് ആ മതത്തെ കുറിച്ച് രണ്ട് രണ്ടര വർഷത്തോളം പഠിച്ചതിനു ശേഷം അതിലേക്ക് ആകൃഷ്ടയായി അങ്ങനെ മതം മാറുകയായിരുന്നു. 2013 ൽ ഹാദിയ എന്ന പേര് സ്വീകരിച്ചു.
3 . അങ്ങനെ പറ പിന്നെന്തിനാ ഈ കോലാഹലങ്ങളൊക്കെ നടക്കുന്നെ ?
അതോ, മതം മാറിയതിനു വീട്ടിൽ ആകെ മൊത്തം കൊയപ്പങ്ങളായി. അച്ഛനും അമ്മയും എല്ലാം ഫുൾ എതിർത്ത് പ്രാർത്ഥനയ്ക്കോ, മതപരമായ ചടങ്ങുകൾക്കോ അച്ഛനമ്മമാർ സമ്മതിച്ചില്ല അവസാനം വീട്ടില് നിക്കാൻ പറ്റാത്ത സ്ഥിതിയായപ്പോ അവള് വീട് വിട്ടിറങ്ങി.
3 . ദൈവമേ ആകെ കൊയപ്പമായല്ലോ, എന്നിട്ട് എങ്ങോട്ടാ പോയേ ?
കോട്ടയ്ക്കൽ പുത്തൂരുള്ള സൈനബ എന്ന കൂട്ടുകാരിയോടൊപ്പം പോയി താമസമാക്കി.
4 . അപ്പൊ വീട്ടുകാര് അന്വേഷിച്ചില്ലേ?
പിന്നേ, അന്വേഷിക്കാതെ അങ്ങനെ മോളെ കാണാതായീന്നും പറഞ് അവളുടെ അച്ഛൻ പോലീസ് സ്റ്റേഷനിലും എല്ലായിടത്തും പരാതികൾ കൊടുത്തു. കണ്ടുപിടിക്കാൻ കിട്ടീല. അങ്ങനെയാണ് അശോകേട്ടൻ അവളുടെ അച്ഛൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജ്ജി കൊടുത്തത്. മോളെ കണ്ടുപിടിക്കാൻ.
5 . ഹേബിയസ് കോർപ്പസ്സോ എന്തോന്നാ അത് ?
ഓ മനസിലായില്ല അല്ലേ, ഒരു ലീഗൽ വാക്കാണത് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു. മോളെ കണ്ടുകിട്ടാൻ അശോകേട്ടൻ ഈ റിട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു.
6 . എന്നിട്ട് ആ കോർപ്പസില് എന്താ കോടതി പറഞ്ഞത് മോളെ കിട്ടിയോ ?
അതാ പറഞ്ഞ് വരുന്നത് 2016 ജനുവരി 25 ന് ഹാദിയയെ കോടതിക്ക് മുന്പില് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹേബിയസ് കോര്പസ് ഹരജിയില് വാദം കേട്ട ജസ്റ്റിസ് സി .കെ അബ്ദുല് റഹീം ,ജസ്റ്റിസ് ഷാജി പി ചാലി ഹൈകോടതി ഡിവിഷന് ബെഞ്ച്, ഹാദിയയെ നേരിട്ട് കേട്ടതിനു ശേഷം സ്വമേധയാ മതം മാറിയതാണെന്നു ബോധ്യപ്പെട്ടപ്പോൾ ഹാദിയ ആരുടേയും നിയമവിരുദ്ധമായ കസ്റ്റഡിയില് അല്ലെന്നും അവര് സ്വതന്ത്രയാണെന്നും വിധി പ്രസ്താവിച്ചു. അവര് സ്വന്തം ഇഷ്ട്ടപ്രകരമാണ് സത്യസരണി എന്ന മത സ്ഥാപനത്തില് ചേര്ന്നത് എന്നും വ്യക്തമായപ്പോൾ കോടതി അവളെ സൈനബയോടൊപ്പം പോകാൻ അനുവദിച്ചു.
7 . ഓഹോ എന്നിട്ടിപ്പോൾ ഹാദിയ കൂട്ടുകാരിയോടൊപ്പം അവിടെയാണോ ?
അല്ല, പിന്നേം കുറെ പ്രശനങ്ങളുണ്ടായി, അവളെ സ്വന്തം ഇഷ്ടത്തിന് വിട്ട ശേഷം മേല്പറഞ്ഞ കോടതിവിധി നിലനിൽക്കെ അതേ വർഷം തന്നെ അവളുടെ അച്ഛൻ വീണ്ടും രണ്ടാമതൊരു ഹേബിയസ് കോർപ്പസ് ഹർജി കൂടി കൊടുത്തു. ഇക്കുറി അത് മകൾ മൂന്നുമാസത്തിനകം സിറിയയിലേയ്ക്ക് കടക്കാൻ പോകുന്നു, തീവ്രവാദത്തിലേക്ക് മകളെ കൊണ്ടുപോകുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു. ഇതെത്തുടർന്നാണ് കേസിലേയ്ക്ക് തീവ്രവാദ ബന്ധം എന്ന കാര്യം കൂട്ടിച്ചേർക്കപ്പെടുന്നത്.
8 . തീവ്രവാദ ബന്ധമോ ? സിറിയയിലേക്ക് കടത്താനി എന്തൊക്കെയാ കേൾക്കുന്നത് ഇതൊക്കെ ഉള്ളതാണോ ?
അതാണ് ഏറ്റവും രസം,
സ്വന്തമായി പാസ്സ്പോർട്ടുപോലുമില്ലാത്ത താൻ എങ്ങനെ, എങ്ങോട്ട് കടക്കാനാണെന്ന ഹാദിയയുടെ വാദമൊന്നും ആദ്യം കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് 36 ദിവസം നീണ്ട ജയിൽ വാസം.
9 . മതം മാറിയതിനു ജയിൽവാസമോ ?
ഉം.. മുപ്പത്തി ഏഴാമത്തെ ദിവസം താനൊരു ഇന്ത്യൻ പൗരയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ച് അതുപ്രകാരം ജീവിച്ചുപോരുന്ന തന്നെ തടവിൽ വയ്ക്കരുതെന്നും അവള് ജഡ്ജിന് കത്തെഴുതി അതിനു ശേഷമാണു അവളെ മോചിപ്പിക്കുന്നത്.
10 എന്നിട്ടെങ്ങോട്ട അവള് പോയത് ? എപ്പോഴാ കല്യാണം നടന്നത് ?
തടവിൽ നിന്ന് വന്നശേഷം "വേ ടു നിക്കാഹ്" എന്ന ഒരു മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തു. അങ്ങനെയാണ് വിവാഹ പരസ്യപ്രകാരം നിക്കാഹ് ആലോചിച്ച് വന്ന ഷെഫിൻ ജഹാനുമായിട്ടുള്ള വിവാഹം തീരുമാനിക്കുന്നത്. ശേഷം 2016 ഡിസംബർ 19 ന് നിക്കാഹ് നടക്കുകയും തൊട്ടടുത്ത ദിവസം പഞ്ചായത്തിലും രജിസ്ട്രാർ ഓഫീസിലും എത്തി സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു എന്നാണു ഇരുവരും പറയുന്നത്.
11 . വിവാഹം പള്ളിക്കമ്മിറ്റിയെയോ സമുദായത്തിന്റെയോ അറിയാതെയാണ് നടത്തിയത് എന്നാണല്ലോ ഞങ്ങള് കേട്ടത് ?
അല്ല അത് ഷെഫിൻ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ് അതായത് ഷെഫിന്റെ വാക്കുകളിലൂടെ തന്നെ പറഞ്ഞാൽ "എന്റെ മഹല്ലായ ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെടുകയും വിവാഹത്തിനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ഹാദിയ താമസിക്കുന്നയിടത്തെ മഹല്ലായ കോട്ടയ്ക്കൽ പുത്തൂർ ജുമാ മസ്ജിദ് ഉൾപ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബർ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിൽവച്ച് നിക്കാഹ് നടക്കുകയും ചെയ്തു. സ്പെഷ്യൽ മാര്യേജ് ആക്ട്-2008 പ്രകാരമായിരുന്നു വിവാഹം.” ഇപ്പൊ മനസിലായോ അവർ മതാചാര പ്രകാരവും നിയമപ്രകാരവുമാണ് വിവാഹിതരായത്.
12 . ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു., അപ്പൊ പച്ചക്കള്ളങ്ങളാണ് പുറത്ത് പ്രചരിക്കുന്നത് അല്ലേ ?
ഭൂരിപക്ഷവും കെട്ടുകഥകളാണ് മറ്റേതൊരു വിഷയത്തെ പോലെയും ഹാദിയ വിഷയത്തിലും പ്രചരിക്കുന്നത്. ചില ഗൂഢ ശക്തികൾ അതിനു പിറകിൽ പ്രവർത്തിക്കുന്നുണ്ട്.
13 . എന്നിട്ടു പിന്നെ എന്ത് സംഭവിച്ചു ?
പറയാം, കഴിഞ്ഞ മെയ് ഇരുപത്തി നാലിന് നമ്മുടെ ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദ് ചെയുകയും, അവളെ അച്ഛന്റെയും അമ്മയുടെയും കൂടെ അവളുടെ സ്വന്തം വീട്ടിലേക്ക് നിർബന്ധപൂർവം അയക്കുകയും ചെയ്യുകയായിരുന്നു. ജസ്റ്റിസ് സുരേന്ദ്ര മോഹന് ,ജസ്റ്റിസ് കെ.അബ്രഹാം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പ്രായപൂര്ത്തിയായ യുവതിയും യുവാവും തമിലുള്ള വിവാഹത്തിന് രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യം എന്ന് പറഞ് വിവാഹം റദ്ദുചെയ്തത്
14 . ങ്ങേ, പരസ്പരം ഇഷ്ടപ്പെട്ട് പ്രായപൂർത്തിയായവർ തമ്മിൽ നടത്തിയ വിവാഹം എങ്ങനെ റദ്ദ് ചെയ്യാൻ പറ്റുമോ ?
ഇല്ല. പ്രായപൂർത്തിയായ യുവാവായും യുവതിയും, പരസപരം സമ്മതത്തോടെ സാമുദായിക ചടങ്ങുകളോടെയും അതിലുപരി സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരവും ശ്രദ്ധയ്ക്കാൻ ലോകത്ത് ആർക്കും അധികാരമില്ല.
15 . ആകെ കൺഫ്യുഷൻ ആയല്ലോ, അപ്പൊ പിന്നെ എങ്ങനെ ഹൈക്കോടതി മാതാപിതാക്കളുടെ സാനിധ്യമില്ല എന്ന് പറഞ് കല്യാണം റദ്ദാക്കി ?
അതാണിവിടുത്തെ ചോദ്യം, മാതാപിതാക്കളുടെ സാന്നിദ്ധ്യമില്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്ത് കോടിക്കണക്കിനു കല്യാണങ്ങൾ നടന്നിട്ടുണ്ട്. നിയമപരമായി രജിസ്റ്റർ ചെയ്ത ആ ദമ്പതികൾ ഇവിടെ ഇപ്പോഴും ജീവിക്കുകയും ചെയുന്നു. അവർക്കൊന്നും വേണ്ടാത്ത രക്ഷിതാക്കളുടെ സാനിദ്ധ്യം എന്തിനാ ഹാദിയക്ക്.സ്പെഷ്യൽ മാരേജ് ആക്റ്റിലോ, മറ്റേതെങ്കിലും നിയമത്തിലോ, ഭരണഘടനയിലോ ഇങ്ങനെ ഒരു നിയമം ഇല്ല. മാത്രവുമല്ല ഒരുപാട് വര്ഷം ഒരുമിച്ചു താമസിച്ചവർക്ക് വിവാഹിതരെപോലെ എല്ലാ അവകാശങ്ങളും ഉണ്ടെന്നുള്ള കോടതി വിധികളും വന്നിട്ട് അധികകാലമായില്ല. 24 ഉം 27 ഉം വയസ്സുള്ള മുതിർന്ന ആളുകൾ തമ്മിൽ കല്ല്യാണം കഴിച്ചു രജിസ്റ്റർ ചെയ്തത് മറ്റെന്തെങ്കിലും സുപ്രധാന കാരണങ്ങളില്ലാതെ പറ്റൂലാ എന്നുറപ്പാണ്.
16 . അങ്ങനെയെങ്കിൽ മതം മാറിയതായിരിക്കും പ്രശ്നം അല്ലേ?
അതിലെന്താ പ്രശ്നം, ഈ രാജ്യത്തെ ഏതൊരു പൗരനും ഏതൊരു മതത്തിലും വിശ്വസിക്കാനും, അതിന്റെ ആചാരങ്ങൾ പിന്തുടരുവാനും, പ്രചരിപ്പിക്കുവാനും, മനസ്സാക്ഷിക്കനുസരിച് പ്രവർത്തിക്കുവാനും ഭരണഘടനാ പരമായി അവകാശമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 25 മുതൽ 30 വരെ മതത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും അനുവാദം നൽകുന്നു. ഒരു മതത്തെ കുറിച്ചതും, വിശ്വാസ സംഹിതകളെ കുറിച്ചും, ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചതും ആളുകളെ ബോധിപ്പിച്ചു ബലപ്രയോഗത്തിലൂടെയല്ലാതെ, നിരബന്ധിച്ചല്ലാതെ, ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ അല്ലാതെ, പൂർണ്ണ മാനസിക ആരോഗ്യമുള്ള ഒരാൾക്ക് മതം മാറ്റുന്നതിനും മതം മാറുന്നതിനും യാതൊരുവിധ നിരോധനവുമില്ലാത്ത നാടാണ് നമ്മുടേത്. എന്നാൽ മതത്തെ സംബന്ധിച്ചുള്ള ഇടപെടലുകൾ നടത്തുമ്പോൾ അത് നമ്മുടെ സാമൂഹിക നിയമങ്ങളെയും, ക്രമസമാധാന വിഷയങ്ങളെയും, സാമ്പത്തിക, ആരോഗ്യ, ധാർമ്മിക കാഴ്ചപ്പാടുകളെയും നിയമങ്ങളെയും അനുവർത്തിച്ചുകൊണ്ടും പിന്തുടർന്നുകൊണ്ടുമാകണം എന്നാണു നിയമം പറയുന്നത്.
17 അപ്പോൾ അഖിലയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഹാദിയയാകാൻ ഒരു നിയമ പ്രശ്നവുമില്ല അല്ലേ ?
നിശ്ചയമായും ഇല്ല. ആരുടേയും ഭീഷണിയോ, സമ്മർദ്ധമോ, ചതിയൊ വഞ്ചനയോ, ബലപ്രയോഗമോ, നിർബന്ധമോ ഇല്ലാതെ തീർത്തും സ്വന്തം ഇഷ്ടവും താത്പര്യവും മുൻനിർത്തിയാണ് താൻ നിയമപരമായ പഠനത്തിന് ശേഷം ഇസ്ലാമിൽ ചേർന്നതും ജീവിക്കുന്നതും എന്ന ഹാദിയയുടെ മൊഴി പ്രകാരം ഗവണ്മെന്റിനോ പ്രധാനമന്ത്രിക്കോ, പ്രസിഡന്റിനോ എന്തിനേറെ സുപ്രീം കോടതിക്കുപോലും ഹാദിയക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുമാത്രമല്ല മതം വീണ്ടും മാറാൻ പറയാൻ ഈ അധികാരകേന്ദ്രങ്ങൾക്കൊണ്ടന്നും അധികാരവുമില്ല.
18 പിന്നെന്തിനാണീ കോലാഹലങ്ങളും കേസും കോടതിയുമൊക്കെ ?
അവിടെയാണീ വിഷയത്തിലെ അടിസ്ഥാന പ്രശ്നം. ഇവിടെ കോടതികൾ പരിശോധിക്കുന്നത് നാല് വിഷയങ്ങളാണ്
ഒന്ന് : മതം മാറ്റം (നിർബന്ധിതമാണോ അല്ലയോ )
കാര്യം വളരെ സിംപിൾ ആണ് ആരുയെങ്കിലും (വ്യക്തികളുടയോ, സംഘടനകളുടയോ) ഭീഷണിയോ, സമ്മർദ്ധമോ, ചതിയൊ വഞ്ചനയോ, ബലപ്രയോഗമോ, നിർബന്ധമോ കാരണമാണോ അഖില ഹാദിയയായതെന്ന് ?
ഉത്തരവും സിംപിളാണ് പ്രായപൂർത്തിയായവളും, ഹോമിയോപ്പതി ഡോക്ടറും, മാനസികാരോഗ്യമുള്ളവളുമായ ഹാദിയയുടെ മൊഴി വിശദമായി പരിശോധിക്കുക. ഒപ്പം സാഹചര്യങ്ങളും അന്വേഷിക്കുക. സ്വമേധയാ മാത്തമാറിയതാണെങ്കിൽ സ്റ്റേറ്റിന് പൊടീം തട്ടി പോയാ മതി.
രണ്ട് : വിവാഹം (പരസ്പര സമ്മദത്തോടെയാണോ അല്ലയോ )
ഉത്തരം ആദ്യത്തേതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു അതും ഹാദിയയുടെ മൊഴിയിലൂടെ വ്യക്തമാകും. മാത്രവുമല്ല ഇതൊരു സ്നേഹവിവാഹം അഥവാ പ്രണയ വിവാഹം അല്ലായിരുന്നു ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു എന്ന വസ്തുതകളും തെളിവുകളും കണക്കിലെടുക്കാം. ഒപ്പം കല്യാണത്തിന്റെ ചിത്രനഗലും വീഡിയോകളും, പകെടുത്ത ആളുകളുടെ മൊഴിയും മറ്റു രജിസ്റ്റർ ചെയ്ത രേഖകളും പരിശോധിക്കാം. നിയമപരമായും, പരസ്പ്പര സമ്മദത്തോടെയുമാണ് നടന്നതെങ്കിലും സ്റ്റേറ്റിന് പെട്ടീം പടോം മടക്കി അവരെ ജീവിക്കാനായി വെറുതെ വിടാം
മൂന്നു : തീവ്രവാദ ബന്ധം (തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമാണോ )
ഇവിടെ കാര്യങ്ങൾ അല്പം സങ്കീർണ്ണമാണ്, ഹാദിയയുടെ അല്ലെങ്കിൽ അഖിലയുടെ അച്ഛന്റെ ആരോപണമാണിത്. മാത്രവുമല്ല സമാന രീതിയിൽ നിരവധി ചെറുപ്പക്കാർ തീവ്രവാദ ഗ്രൂപ്പുകളിൽ ചേക്കാറാൻ ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി സജീവമായി വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും മുൻവർഷങ്ങളിലെ ജീവിതവും, ജോലിയും, ഇടപെടലുകളും കുടുംബ സാഹചര്യങ്ങളും പരിശോധിച്ചാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടുപിടിക്കാൻ സാധിക്കും. എന്നാൽ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ടുമാത്രം ഒരു വിവാഹം റദ്ദുചെയ്തതും പെൺകുട്ടിയെ തടങ്കലിലാക്കിയത് ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് പറയാതെ വയ്യ.
നാല് : ലൗ ജിഹാദ് (ഏറ്റവും പ്രാധാനപ്പെട്ടതു പക്ഷെ പരോക്ഷമായ് മാത്രം അന്വേഷിക്കപ്പെടുന്നത് )
അതെ എല്ലാത്തിന്റെയും അടിസ്ഥാന വിഷയമായ കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലേക്ക് നയിച്ചത് കഴിഞ്ഞ കുറച്ചു കാലങ്ങളായി പുറത്തു വന്ന വാർത്തകൾ തന്നെയാണ്. അതായതു അന്യമതസ്ഥരായ പെൺകുട്ടികളെ മുസ്ലിം യുവാക്കൾ പ്രണയം നടിച്ചു വശീകരിച്ചു മതം മാറ്റി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘമാണ് പ്രവർത്തിക്കുന്ന സിറിയയിലേക്കും, അഫ്ഗാനിലേക്കും, ഇറാഖിലേക്കുമെല്ലാം കയറ്റി അയക്കുന്നു എന്ന വാർത്തകളാണ്. ഇത്തരം സംഭവങ്ങളുടെ ചില തുമ്പുകൾ അന്വേഷണ ഉദ്യോഗസ്ഥരാകു ലഭിച്ചിട്ടുണ്ടനെകിലും ഇതുവരെയും സ്ഥിതീകരിക്കാവുന്ന സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുകയോ, പ്രതികളെ അസ്ററ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
ഇനി ഇത്തരം ഒരു സാഹചര്യം നിലവിലുണ്ടെന്നും തന്നെ വയ്ക്കുക അങ്ങനെയെങ്കിൽ മനുഷ്യാവകാശങ്ങളെല്ലാം ലംഘിച്ചു ലൗ ജിഹാദിന്റെ പേരിൽ എന്തിനാണ് ഒരു ഹദിയയെയും, ഷഫിനെയും ബലിയാടാകുന്നത്. ജീവിതം ആരംഭിക്കുന്ന ടെണ്ടർ ഏജിലുള്ള രണ്ടു യുവാക്കൾ എന്തിനാണ് ലൗ ജിഹാദിന്റെ പേരിൽ രക്തസാക്ഷികളാകുന്നത്.
19 . ഓഹോ അപ്പൊ ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് അല്ലേ ? ഹാദിയ ഇപ്പോൾ എവിടെയാണ് കേസുകൾ എവിടം വരെയായി ?
മെയ് 24 ലെ ഹൈക്കോടതി വിധി പ്രകാരം ഹാദിയ അച്ഛന്റെയും അമ്മയുടെയും കൂടെ അവളുടെ വീട്ടിൽ പോലീസ് സംരക്ഷണയിൽ തടവിൽ കഴിയുകയാണ്.
20 . വീട്ടിൽ എങ്ങനെ തടവിൽ കഴിയും ?
ഒരുതരത്തിൽ വീട്ട് ജയിലിൽ. അതായത് നിരവധി പോലീസുകാരുടെ സംരക്ഷണയിലാണ് വീടും പരിസരവും. അറുത്ത ബന്ധുക്കളൊഴിച്ചു ആരെയും കാണാൻ ഹാദിയയെ പോലീസ് അനുവദിക്കുന്നില്ല. മനുഷ്യാവകാശ പ്രവർത്തകർക്കോ, പൊതു പ്രവർത്തകർക്കോ പോലും കാണാനോ സംസാരിക്കാനോ ഉള്ള അവകാശമില്ല.
21 . ദൈവമേ അതൊരല്പം ക്രൂരതയല്ലേ ?
അല്പമല്ല കടുത്ത ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. എങ്കിലും ഇ നാട്ടിലെ ഭരണകൂടത്തിനും മനുഷ്യാവകാശ കംമീഷനുകൾക്കും ഒന്നുംചെയ്യാൻ സാധിക്കുന്നില്ല. ചെയ്യാൻ സാധിക്കുന്നില്ല എന്നല്ല ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം.
22 . വനിതാ കമ്മീഷൻ ഇടപെട്ടില്ലെ ?
അവർക്ക് ഇതിനൊന്നും യാതൊരു സമയവുമില്ല. അവരൊക്കെ പ്രമുഖ നടിയുടെയും മോഡലിന്റെയുമൊക്കെ സ്രവവും സ്രാവുകളെയുമൊക്കെ തപ്പി നടക്കുകയാണ്. നടിമാരുടെയും സെലിബ്രറ്റികളുടെയും വീട്ടിൽ സൽക്കാരത്തിന് പോയി അവിടെ താമസയിച്ചു മൊഴികൾ രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. അപ്പോഴെന്ത് ഹാദിയ ഏതു അഖില . ഈത്തപ്പ കൊത്തമങ്ങലം ഇതാ മോനെ ഭൂലോകം.
23 . കേസിന്റെ കാര്യമെന്തായി ?
ഹാദിയയുടെ ഭർത്താവ് ഷഫിൻ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ വിശദമായ വാദം കേട്ടതിനു ശേഷം അന്വേഷണത്തിനായ് എൻ ഐ എ എന്ന ദേശീയ തീവ്രവാദ വിരുദ്ധ ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണ്. റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
24 . കല്യാണത്തെ കുറിച്ചു അന്വേഷിക്കാൻ എന്തിനാ തീവ്രവാദ പോലീസ് ? എന്നിട്ട് അന്വേഷണം തുടങ്ങിയോ ?
അതിനൊക്കെ കാരണമുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇതൊരു കല്ല്യാണ കേസായിട്ടല്ല കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും, കോടതിയുമൊക്കെ എടുത്തിട്ടുള്ളത്. ലൗ ജിഹാദ് എന്ന പരിപാടിയെക്കുറിച്ച് ഹാദിയയുടെ പേരിൽ അന്വേഷണം നടത്തുന്നു അതാണ് സത്യം.
25 . ലൗ ജിഹാദിനെ കുറിച്ച് അന്വേഷണം നടത്തുന്നതിന് പാവപ്പെട്ട രണ്ടു കുട്ടികളുടെ ജീവിതം വെച്ച് കളിക്കുന്നതെന്തിനാ ?
അതൊക്കെ ആരോട് പറയാൻ. ഇതൊക്കെ കേൾക്കേണ്ടവർ പൊട്ടന്മാരാണെങ്കിൽ പറയുന്നവന് ആയിരം നാവുണ്ടായിട്ടെന്താ. എല്ലാം ശരിയാക്കും എന്ന് പറഞ്ഞിട്ട് വന്ന ഇരട്ട ചങ്കന്റെ സർക്കാരും കൂടെ പറഞ്ഞിട്ടു ഇപ്പൊ ഈ തീവ്രവാദ വിരുദ്ധ ഏജൻസി കല്ല്യാണ കേസ് അന്വേഷിക്കുന്നത് എന്നോർക്കുമ്പോഴാ ചൊരിഞ്ഞു കേറുന്നത്
26 . ഓഹോ അപ്പൊ ഈ സർക്കാരും അതിനു കൂട്ട് നിന്നു അല്ലേ ?
സുപ്രീം കോടതിയിൽ മെല്ലെ ന്യുട്ടറിൽ അങ്ങ് നിന്ന് കൊടുത്തു. എൻ ഐ എ അന്വേഷിക്കുന്നതിൽ എതിർപ്പില്ല ഹാദിയ അവിടെ കിടക്കട്ടെ എന്ന് പറയാതെ പറഞ്ഞു.
27 . അല്ല ഹാദിയ കേസല്ല, ശരിക്കും ലൗ ജിഹാദി അന്വേഷിക്കുന്നത് എന്ന് ഇങ്ങക്കെങ്ങനെ മനസിലായി ?
അത് ചോദ്യം, അപ്പീലിൻറെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഷെഹീന്റെ വക്കീലിനോട് ഒരു ചോദ്യം ബ്ലൂ വെയിൽ കളിയെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്.
28 . ങേ ബ്ലൂ വെയിലും ഇതും തമ്മിലെന്താ ബന്ധം ?
ഉണ്ട്, അതായത് കേന്ദ്ര സംസ്ഥാന സർക്കാരുകളെല്ലാം, തീവ്ര ഹിന്ദുത്വ വാദികൾ ആരോപിക്കുന്നതുപോലെ ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കണം എന്ന് ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണാലോ 24 വയസ്സായ അഖില എന്ന ഹാദിയയോട് ബഹുമാനപ്പെട്ട കോടതി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയണം എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ട ബ്ലൂ വെയിൽ ഗെയിമു പോലെ ആയതാണോ എന്ന് അന്വേഷിക്കട്ടെ എന്ന അഭിപ്രായം കോടതി ഉന്നയിച്ചത്. ബ്ലൂവെയിൽ ഗെയിമ എന്നാൽ അഡ്മിൻ തന്റെ കളിക്കാരെ വശീകരിച്ചു ചലഞ്ചുകൾ നൽകി അവസാനം ആത്മഹത്യക്ക് പ്രേരിപ്പിച്ചു ആത്മഹത്യ ചെയ്യിക്കുന്നതാണ്. അങ്ങനെ ചിന്തിച്ചാൽ ഈ വാക്കുകൾ എടുത്തുപറഞ്ഞില്ലെങ്കിലും വല്ല ലൗ ജിഹാദിലും കുടുങ്ങിയാണോ ഹാദിയ മതം മാറിയത് എന്ന ആശങ്ക കോടതി പറയാതെ പങ്കുവെക്കുന്നു എന്ന് മനസിലാക്കാം.
29 . സത്യത്തിൽ അഖിലയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി തീവൃവാദത്തിനായ് റിക്രൂട്ട് ചെയാത്തതാണെന്നു താങ്കൾ സംശയിക്കുന്നുണ്ടോ?
യാതൊരു തെളിവുകളും ഈ ഒരാരോപണവുമായ ബന്ധപ്പെട്ട കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടും, ആരോപിക്കപ്പെടുന്ന ഇരയാക്കപ്പെട്ട പൂർണ്ണ ആരോഗ്യവതിയും, പ്രായപൂർത്തിയായവളും, വിദ്യാസമ്പന്നയുമായ പെൺകുട്ടിയുടെ ആവർത്തിച്ചുള്ള മൊഴിയും ഈ ആ ആരോപണത്തെ ഒരുതരത്തിലുംസാധൂകരിക്കാത്തതിനാൽ എനിക്കാ സംശയം ഇപ്പോൾ ലവലേശമില്ല.
30 . അതായത് ഈ വിഷയങ്ങൾ അന്വേഷിക്കേണ്ടതില്ല എന്നാണഭിപ്രായം അല്ലേ ?
അല്ലേ അല്ല. അനവധി നിരവധി ആരോപണങ്ങൾ ഇത്തരത്തിൽ ദിവസേന തുമ്പും വാലുമില്ലാതെ വരുന്നത് നമ്മുടെ കമ്മ്യുനാൽ ഹാർമണിയെത്തന്നെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ എൻ ഐ എ മാത്രമല്ല ഒരു അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ ഏജൻസിയെ കൊണ്ട് ഇക്കാര്യങ്ങൾ അഥവാ ലൗ ജിഹാദുൾപ്പെടയുള്ള വിഷയങ്ങൾ അന്വേഷിപ്പിച്ചു എല്ലാ കുറ്റക്കാരെയും ഇടനിലക്കാരെയും തീവ്രവാദികളെയും കണ്ടെത്തി തീവ്രവാദം വേരോടെ ഈ മണ്ണിൽ നിന്നും പറിച്ചു നീക്കണം എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. പക്ഷെ അതിന്റെ പേരിൽ ഈ നാട്ടിലെ പൗരന്മാരുടെ പൗരാവകാശങ്ങളും, ഭരണഘടനാ അവകാശങ്ങളും, മനുഷ്യാവകാശങ്ങളും തരിപോലും ലംഘിക്കപ്പെട്ടുകൂടാ. ഒരു പെൺകുട്ടിയെയും ഇത്രയും ക്രൂരമായി തടവിൽ വെച്ച് ജീവിതം ഇല്ലാതാക്കിക്കൂടാ. ഹാദിയയും ഷഫിനും തീവ്രവാദികളെ കണ്ടെത്തുന്നതിനുള്ള ജീവിക്കുന്ന രക്തസാക്ഷികളായിക്കൂടാ. തീവ്രവാദികളെ കണ്ടെത്തേണ്ടത് കേവലം സാങ്കേതികത്വവും, സംശയങ്ങളും പറഞ്ഞു ശാന്തം ജനതയെ ബലികൊടുത്തിട്ടല്ല. നിയമങ്ങൾ ലംഘിച്ചുകൊണ്ടല്ല. സംരക്ഷണം നൽകേണ്ട സ്റ്റേറ്റ് തന്നെ തീവ്രവാദിയായിക്കൂടാ. അത് ഓർമ്മിപ്പിച്ചെന്നേയുള്ളൂ.
31 . നിലപാടുകളിൽ നിന്നും താങ്കളുടെ ഉദ്ദേശം വ്യക്തമാണ്, കേസന്വേഷണം അതായത് എൻ ഐ എ അന്വേഷണം എവിടെവരെയായി ? ഇനി എത്ര നാൾ കൂടി ആ പെൺകുട്ടിയുൾപ്പെടെ കണ്ണീർകുടിക്കണം ?
അന്വേഷണത്തെ ആരംഭിച്ചു കേരളം പോലീസിന്റെ പക്കൽ നിന്നും ഫയലുകൾ ശേഖരിക്കുന്നു എന്നാണറിവ്. എന്നാൽ ആദ്യത്തെ കേസ് ഇന്നലെ രജിസ്റ്റർ ചെയ്തു എന്നാണു വാർത്ത അതായത് മതം മാറാൻ അഖിലയെ സഹായിച്ച കൂട്ടുകാരിയുടെ അച്ഛനെതിരെ കേസെടുത്തുവത്രെ.
32 . കേട്ടിട്ട് ആകെക്കൂടെ തലകറങ്ങുന്നു. വല്യ സെക്കുലർ രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്നൊക്കെ ഗീർവാണം വിടുന്ന നാട്ടിലാണീ അവസ്ഥ. സലിം കുമാർ പറഞ്ഞത് പോലെ ഗുദാ ഗവ :
ശരിയാണ്, മനുഷ്യാവകാശത്തിനും, മത മൈത്രിക്കും , മതേതരത്തിനും കേൾവി കേട്ട നാട്ടിലാണ്, ഭരഘടന വിഭാവനം ചെയ്യുന്ന ഫണ്ടമെന്റൽ അവകാശം ഉപയോഗപ്പെടുത്തിയതിനു ഒരു യുവതിക്കും യുവാവിനും തടങ്കലിൽ കഴിയേണ്ടിവരുന്നതും, തീവ്രവാദികൾ എന്ന് മുദ്രകുത്തേൽക്കേണ്ടിവരുന്നതിനുമുള്ളത് അക്ഷരാർത്ഥത്തിൽ നാണക്കേടാണ് എന്ന് പറയാതെ വയ്യ.
എന്തായാലും അന്വേഷണം നടക്കട്ടെ, കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുവരട്ടെ പക്ഷെ ഒരാഭ്യർത്ഥനയുള്ളത് കൊല്ലാനാണെങ്കിലും വളർത്താനാണെങ്കിലും ആരെയും ഒരു മനുഷ്യനെപോലും ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്. തീവ്രവാദികളാണെന്നു കണ്ടത്തിയാൽ അവർക്കുള്ള എല്ലാ നിയമപരമായ വിചാരണാ അവകാശനങ്ങളും നൽകി പരമാവധി ശിക്ച്ച വിധിക്കുക. അല്ലാതെ അബ്ദുൽ നാസർ മദനി സാഹിബിന്റെ ഇട്ടതുപോലെ ഇപ്പോൾ ഇടുന്നതുപോലെ, രാജീവ്ഗാന്ധി കേസിലെ പ്രതികളെ ഇടുന്നതുപോലെ ഇരുപതും മുപ്പതും വർഷം അന്വേഷണം എന്ന് പറഞ്ഞു കൊല്ലാതെ കൊല്ലരുത്. നിസ്കാര തഴമ്പുള്ളവരോടും, നെറ്റിയിൽ കുറിതൊട്ടവരോടും, കുരിശു വരയ്ക്കുന്നവരോടും, ജൈനനോടും, ബിദ്ധിസ്റ്റിനോടും, സിഖിനോടും എല്ലാം ഒരേ മുൻവിധിയാകട്ടെ നമ്മുടെ സ്റ്റേറ്റിന്. നിയമവ്യവസ്ഥയിൽ വിശ്വാസമേറെയുണ്ട്. ഈ രാജ്യത്തെ നൂറ്റി ഇരുപത്തി എട്ടുകോടി ജനതയുടെ അവസാനത്തെ അഭയകേന്ദ്രമാണ് നീതിന്യാലയം. ആ പരിശുദ്ധി കത്ത് സൂക്ഷിക്കാൻ അതിനാവുമെന്നു ഉറച്ച വിശാസവും എനിക്കുണ്ട്.
.
കടപ്പാട്‌ - അഡ്വ ശ്രീജിത്ത് പെരുമന Adv Sreejith Perumana

വീഡിയോ 

https://www.facebook.com/kamaruden.karakunnu/videos/1967282046888306/


വീഡിയോ 

ആരുടേയും പ്രേരണ കൊണ്ടല്ല മുസ്ലിമായത് -ഹാദിയ 



വീഡിയോ 



വീഡിയോ 



വീഡിയോ 
സഖാവ്  ഷിജു 



വീഡിയോ 





ഹാദിയയുടെ വീട്ടിൽ പോയതിന് ആക്രമണം നേരിട്ട Shabna Sumayya എഴുതുന്നു..
---
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാര്യങ്ങളിൽ ഇതുവരെയും എന്താണ് സംഭവിച്ചതെന്ന് നിങ്ങളിൽ പലർക്കും ധാരണയില്ലെന്ന് അറിഞ്ഞു. ഇത് എനിക്ക് പറയാനുള്ളത്....
പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടു തടങ്കലിൽ കഴിയുന്ന ആ പെൺകുട്ടിയെ കാണണം എന്ന ആഗ്രഹംസാധ്യമാകാത്ത സാഹചര്യത്തിൽ അവൾക്ക് കുറച്ചു സമ്മാനങ്ങളെങ്കിലും നൽകാം, അവളുടെ അച്ഛനേയുംഅമ്മയെയും കാണാം എന്നാണ് ഞങ്ങൾ (ഞാൻ,മൃദുല, അനുഷ, അമ്മു, സജ്‌ന,ഭൂമി, ഉൾപ്പെടെയുള്ള ഫേസ്ബുക് ഫ്രെണ്ട്സ്)
കൂടെ തീരുമാനിച്ചിരുന്നത്. അവർ ഇതിനൊന്നും സമ്മതിച്ചില്ലെങ്കിൽ വായ മൂടിക്കെട്ടി നിശബ്ദമായി പ്രതിഷേധിക്കണം എന്നും ആഗ്രഹിച്ചു. എന്നാൽ രാഹുൽ ഈശ്വർ പോയിക്കഴിഞ്ഞു കലുഷിതമായ അന്തരീക്ഷത്തിൽ തലയിൽ സ്കാർഫ് ചുറ്റുന്ന ഞാൻ പോകേണ്ട എന്നു തീരുമാനിച്ചിരുന്നു... ആളുകൾ തട്ടമിട്ട എന്നെ മുൻ വിധിയോടെ നോക്കും എന്ന കാരണത്താൽ തന്നെ..
ഹാദിയക്ക് മറ്റുള്ളവർ ബുക്ക്സ് ചോക്കോലേറ്റസ് ഇതൊക്കെ നൽകുന്നു എന്നറിഞ്ഞപ്പോൾ ഒരു ജോഡി ഡ്രെസ് അവൾക്കായി വാങ്ങി ആലുവയിൽ നിന്നും മുണ്ടക്കയത്തുള്ള ഭർതൃവീട്ടിലേക്ക് പോകും വഴി എഴുത്തിലൂടെയും വായനയിലൂടെയും പരിചയമുള്ള കൂട്ടുകാരെ കണ്ടുമുട്ടി അവരുടെ കയ്യിൽ സമ്മാനം ഏല്പിച്ചു മടങ്ങുവാൻ ഒടുവിൽ തീരുമാനിച്ചു.
പക്ഷെ അവിടെയെത്തി അവരെ കണ്ടപ്പോൾ അവർ അഞ്ചുപേർ മാത്രേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ പ്രയാസം തോന്നി.. അതുകൊണ്ട് തന്നെ ഞാനും കൂടെക്കൂടി. പക്ഷെ ഇതൊരു സ്ത്രീ കൂട്ടായ്മ ആയതിനാലും ഗിഫ്ട് കൊടുക്കുക എന്നത് എന്റെ മാത്രം താല്പര്യം ആയതിനാലും ഭർത്താവ് വന്നില്ല. ആറ് പേരായിരുന്നു ഞങ്ങൾ. ഞാൻ അനുഷ, മൃദുല, ഭൂമി, സജ്‌ന, അമ്മു.
ഞങ്ങൾ പെൺകുട്ടികൾ ഹാദിയയുടെ വീടിന്റെ ഗേറ്റിന്റെ മുൻപിൽ എത്തുകയും പോലീസുകാരോട് സമ്മാനങ്ങൾ കൊടുക്കാനുള്ള സമ്മതം ചോദിക്കുകയും ചെയ്തു. അവർ മാന്യമായി തന്നെയാണ് സംസാരിച്ചത്. അച്ഛൻ ഇറങ്ങിവന്ന് അതൊന്നും വേണ്ട തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു.
ഇതിനിടയിലാണ് വീടിന്റെ ജനാല തുറന്നു കഷ്ടപ്പെട്ട് ഹാദിയ വിളിച്ചു പറഞ്ഞു. എന്നെ ഇവിടുന്ന് രക്ഷപ്പെടുത്തൂ പ്ലീസ്. ഇവിടെ എന്നെയിട്ടു തല്ലുകയാണ് എന്നൊക്കെ. അത് കേട്ട് ക്ഷുഭിതരായ മാതാപിതാക്കളും പോലീസുകാരും നാട്ടുകാരും ചേർന്ന് ഒരു സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഹാദിയയുടെ കരച്ചിൽ കേട്ട് ഞങ്ങൾ എല്ലാവരും അവരുടെ ഗേറ്റിൽ നിന്നും ദൂരേക്ക് നീങ്ങി പോലീസ് കാരുടെ മുൻപിൽ നിന്നുകൊണ്ട്, കുഴപ്പമില്ലെന്ന അവരുടെ തന്നെ വാക്കിന്റെ പുറത്ത് അവൾക്കു വേണ്ടി വായ് മൂടിക്കെട്ടി നിശബ്ദവും സമാധാനപരവുമായ
രീതിയിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു. കയ്യിൽ ഉണ്ടായിരുന്ന വർണ്ണ പോസ്റ്ററുകൾ കയ്യിൽ പിടിച്ചു നിൽക്കുകയും അടുത്തുണ്ടായിരുന്ന മീഡിയക്കാരോട് ഗിഫ്റ് കൊടുക്കാനും അച്ഛനേയുംഅമ്മയെയു കാണാനാണ് വന്നതെന്ന് പറയുകയും ചെയ്തു. ഉടനെ പോലീസ് മേലുദ്യോഗസ്ഥർ എത്തി നാട്ടുകാരോടും ഞങ്ങളോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ തിരിച് പെരുന്നാൾ അവധിക്ക് വീട്ടിലേക്ക് പോകാൻ എന്നെയും കാത്തു അടുത്ത ജങ്ക്ഷനിൽ നിൽക്കുകയായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് നടന്നു. എന്നാൽ ഇതിനിടയിൽ പോലീസുകാർ വന്നു ഇതൊന്നുമായും ബന്ധമില്ലാത്ത എന്റെ ഭർത്താവിനെ പിടിച്ചു വലിച്ചു വണ്ടിയിൽ ഇട്ടു. അത് ചോദിക്കാൻ ചെന്ന എന്നെ കൂടി നിന്നിരുന്ന നാട്ടുകാർ ആക്രമിച്ചു.
ബലമായി പിടിച്ചു വലിച്ചു തള്ളി. ഞാൻ വീണു. "തീവ്രവാദി ആണ്.. അവരുടെ കയ്യിൽ നിന്നു കാശും വാങ്ങി ഇറങ്ങിയെക്കാണു" എന്നൊക്കെ അവർ ആക്രോശിച്ചു. മറ്റുള്ളവരെയും അസഭ്യം പറഞ്ഞു.
എന്നെയും താങ്ങിയെടുത്തു കൂടെയുണ്ടായിരുന്ന മൃദുല, അനുഷ, അമ്മു, ഭൂമി, സജ്‌ന എന്നിവർ ഓട്ടോക്കായി തിരഞ്ഞു. പോലീസ്‌ സ്റ്റേഷനിലേക്ക് പോകാൻ..
പക്ഷെ ആൾക്കൂട്ടം പിന്തുടരുകയും ഞങ്ങൾക്കായി വാഹനം നിർത്തി തരരുത്‌ എന്നു ഒച്ച വെക്കുകയും ചെയ്തു.. വീണു വേദനയുമായിഞങ്ങൾ കുറെ ദൂരം നടന്നിട്ടാണ് ഒരു ഓട്ടോ കിട്ടിയത്. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഭർത്താവിനെ പിടിച്ചു വെച്ചതായി കണ്ടു. പോലീസുകാരോട് സംസാരിച്ചപ്പോൾ നാട്ടുകാർ കൂട്ടം കൂടി ഞങ്ങളെ ആക്രമിക്കാതിരിക്കാൻ വേണ്ടിയാണ് കൂട്ടത്തിൽ പെടാതെ, പങ്കെടുക്കാതെ അടുത്ത ജംക്ഷനിൽ
നിന്ന ഭർത്താവിനെ കൊണ്ടുപോയതെന്ന് അവർ പറഞ്ഞു.. ബാഗ് ഒക്കെ വേരിഫൈ ചെയ്ത പറഞ്ഞു വിടുമെന്നും പറഞ്ഞു. പക്ഷെ ഉച്ചക്ക് പിടിച്ചു വെച്ച എന്റെ ഭർത്താവിനെ ഒരുപാട് തവണ കയറിയിറങ്ങിയിട്ടും ഉടനെ വിടും എന്നു പറഞ്ഞു മടക്കി.
ഏറെ വൈകിയാണ് ഞങ്ങൾ ആ വീടിനടുത്ത് ( ഗേറ്റിന്റെ പുറത്തു)പോയി മടങ്ങിയ പെൺകുട്ടികൾക്കും ഈ പരിപാടിയിൽ ഒരു ഭാഗം പോലും അല്ലാത്ത എന്റെ ഭർത്താവിനും എതിരിൽ കേസ് എടുത്തതായി അറിഞ്ഞത്.. വെറും പെറ്റി കേസ് ആണെന്നും ജാമ്യത്തിനായി രണ്ടു പേര് വരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പരിചയക്കാർ വഴി കൂടെയുള്ള കുട്ടി ജാമ്യക്കാരെ ത്തരപ്പെടുത്തി.. രാത്രി ഏറെ തർക്കങ്ങൾക്ക് ഒടുവിൽ ഞങ്ങൾക്ക് ജാമ്യം കിട്ടി.
ഇതിനിടയിൽ തന്നെ വാർത്തകളിൽ വിഷയം നിറഞ്ഞിരുന്നു. ഏറെ തളർന്ന ഞാനും ഭർത്താവും തിരിച്ചു ഭർത്താവിന്റെ വീട്ടിൽ എത്തി. രാവിലെ ഉണർന്നപ്പോൾ
പത്ര വാർത്തകളിൽ പക്ഷെ എന്റെ ഭർത്താവിന്റെ പേരാണ് അതിക്രമിച്ചു കയറി എന്ന തരത്തിൽ കൊടുത്തിരിക്കുന്നത്. ഒപ്പം എന്റെ പേരും.. ഷബ്‌ന സുമയ്യ എന്ന ഞാനും ഫൈസൽ ഹസൈനാർ എന്ന ഭർത്താവും അഖിലയുടെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന രീതിയിലാണ് വാർത്തകളും പോസ്റ്റുകളും നിർമ്മിക്കപ്പെടുന്നത്.
. എന്റെ ഭർത്താവിന്റെ വീട്ടു പേര് പോലും ഹൈലൈറ്റ് ചെയ്തു കൊടുക്കുന്നു.. പോലീസ് കേസും ഇനി അതുപോലെ ആകുമോ എന്ന ആശങ്ക എനിക്കുണ്ട്.
ഉണർന്നപ്പോൾ മുതൽ കലശലായ വേദനകള കാരണം പരിശോധിച്ചപ്പോൾ പരിക്ക് പറ്റിയതായി കണ്ടു ഡോക്ടർ ഇൻജക്ഷൻ നൽകുകയും മരുന്ന് നിർദേശിക്കുകയും ചെയ്തു.. ഞാൻ ഇപ്പോളും ശാരീരികാസ്വാസ്ഥ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഹാദിയയെ സമ്മാനങ്ങൾ നൽകി അല്പം സന്തോഷം പകരാൻ വേണ്ടി മാത്രം പോയ പലമതക്കാരായ, വിശ്വാസികളും നിരീശ്വര വാദികളും. ഉൾപ്പെടുന്ന ഞങ്ങൾ പെൺകുട്ടികളെ തെറി പറഞ്ഞും കയ്യേറ്റം ചെയ്തും അട്ടഹസിച്ച നാട്ടുകാരുടെ അതേ ഭാഷ്യമാണ് മീഡിയക്കും ഉള്ളത് എന്നത് വേദനാ ജനകമാണ്.. അതിക്രമിച്ചു കയറി എന്ന കള്ളക്കേസും ആ പരിസരത്തൊന്നും ഇല്ലാതിരുന്ന ഭർത്താവിനെ ഒന്നാം പ്രതിയാക്കലും ഞങ്ങളുടെ മേലെ ഉള്ള വലിയ അനീതിയാണ്.
പാലിയേറ്റിവ് സംഘടനക്ക് വേണ്ടി മാത്രം പ്രവൃത്തിക്കുന്ന ഞങ്ങൾ ഇരുവരും മറ്റേതെങ്കിലും സംഘടനയിൽ അംഗമല്ല.. ഞങ്ങൾക്ക് ഒരു തീവ്രവാദവും ഇല്ല. എന്റെ അതെ പ്രായത്തിലുള്ള , ആകാശവും ആത്മാഭിമാനവും നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് എന്റെ ആർട്ട് വർക്കിന്‌ കിട്ടിയ പ്രതിഫലം കൊണ്ട് ഒരു ജോഡി വസ്ത്രമെങ്കിലും നൽകാൻ കൊതിച്ച, മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് സമൂഹത്തോട് പറയാൻ ആഗ്രഹിച്ച വെറും സാധാരണകാരിയായ എന്നെ എന്റെ പേരുകാരണം, തലയിൽ ചുറ്റിയ സ്കാർഫ് കാരണം തീവ്രവാദ ബന്ധം ആരോപിക്കുകയും മർദിക്കുകയും എന്റെ ആഗ്രഹങ്ങൾക്ക് മാനസിക പിന്തുണ നൽകുന്ന ഭർത്താവിനെ ഫൈസൽ എന്ന പേരിനാൽ മുഖ്യ പ്രതി ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആർ എസ്‌ എസ് ഭീകരരുടെയും യുക്തിവാദി ഭീകരരുടെയും താൽപര്യങ്ങൾക്കായി ഇന്നാട്ടില്ലെ ഭരണകൂടവും നീതി പാലകരും നിയമ വ്യവസ്ഥിതിയും പ്രവൃത്തിക്കരുതെന്നു ആത്മാർത്ഥമായി പ്രത്യാശിക്കുന്നു.
ഒപ്പം ഹാദിയയെ കാണാൻ പോയതിന്റെ പേരിൽ വിമർശിക്കുകയും തെറി വിളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ, പരിചയക്കാർ, അറിയാത്തോർ ഇവരൊക്കെ മൂന്നു മാസം ഒരു മുറിയിൽ അടച്ചിരിക്കാൻ തീരുമാനിച്ചു പ്രവൃത്തിച്ചു നോക്കൂ.. അപ്പോളറിയാം സ്വാതന്ത്ര്യത്തിന്റെ വില... ഹാദിയക്കു മാത്രം സമ്മാനങ്ങളുമായി എന്തുകൊണ്ട് കാണാൻ പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. അവൾ മനുഷ്യജീവിയാണ്. ഞങ്ങളെപ്പോലെ ഒരു പെൺകുട്ടിയാണ്. അവൾക്ക് ഒരു സാധാ പൗരക്കുള്ള വ്യക്തി സ്വാതന്ത്ര്യം ലഭിക്കണം എന്നത് ഞങ്ങളുടെ ആഗ്രഹം ആണ്.. അത് അഖിലയായിട്ടാണെങ്കിൽ അങ്ങനെ, ഹാദിയ ആയിട്ടെങ്കിൽ അത്പോലെ.. അവളുടെ ഇഷ്ടം പോലെ..
മനുഷ്യാവകാശ പ്രവര്ത്തകരുടെ ശ്രദ്ധയിൽ, നിങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വരണമെന്നും അതിനു ഒരു തുടക്കമിടണം എന്നുമേ ആഗ്രഹിച്ചുള്ളൂ.. പക്ഷെ ഞാനും ഇതുമായൊന്നും ബന്ധമില്ലാത്ത ഭർത്താവും നിങ്ങളുടെ മുൻപിൽ തീവ്രവാദികളായി മാറ്റപ്പെട്ടിരിക്കുന്നു. എനിക്കേറ്റ ചതവിനും വേദനകൾക്കും എന്നെ കാത്തു നിന്നതിനാൽ മാത്രം പ്രതിയാക്കപ്പെട്ട ഭർത്താവിന്റെ പ്രയാസങ്ങൾക്കും കൂടെയുണ്ടായിരുന്ന കുട്ടികൾ അനുഭവിച്ച പ്രയാസങ്ങൾക്കും ആ മുറിയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയുടെ നിശ്വാസങ്ങളുടെ അത്രയൊന്നും ആഴമില്ലെന്നറിയാം. നന്നായറിയാം.
ഫേമസ് ആവാൻ വേണ്ടി നടത്തിയ നാടകങ്ങളാണ് നടന്നതെന്ന് നിങ്ങൾ ആരോപിക്കുമ്പോൾ ഒന്നേ പറയാനുള്ളു...ഉപദ്രവിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും.. ഹാഷ് ടാഗുകൾക്കും പിന്തുണയ്ക്കും നന്ദി. പക്ഷെ നീതി ഒരു സ്വപ്നം മാത്രമായ മാറിയ മനുഷ്യർക്കായി എന്തെങ്കിലും തരത്തിൽ നിങ്ങളിലെ മനുഷ്യത്വം ഉള്ളവർ പ്രവൃത്തിക്കുമെന്ന് കരുതുന്നു..
സ്നേഹത്തോടെ ഷബ്‌ന സുമയ്യ
..................................................................................................................................................

ഹാദിയയ്ക്ക് നീതി തേടി ഡല്‍ഹിയില്‍ ഒത്തുചേരല്‍

വനിതാ സംഘടനകളും ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമാണ് ഹാദിയക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്


ഹാദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം. വനിതാ സംഘടനകളും ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമാണ് ഹാദിയക്ക് നീതിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്. ഹാദിയയുടെ മൌലികാവകാശങ്ങള്‍ ലംഘിക്കാന്‍ കോടതികള്‍ കൂട്ട് നില്‍ക്കുകയാണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപലപനീയമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
കനത്ത മഴയെ അവഗണിച്ചാണ് ഹാദിയക്ക് നീതിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികളും വനിതാ സംഘടന പ്രവര്‍ത്തകരും ഒത്തുചേര്‍ന്നത്. ഓള്‍ ഇന്ത്യ പ്രോഗ്രസ്സീവ് വുമണ്‍സ് അസോസിയേഷന്‍ നേതാവ് കവിത കൃഷ്ണന്‍, ഓള്‍ ഇന്ത്യ ഡോമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ നേതാവ് ആനി രാജ തുടങ്ങിയവരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. 
ഹാദിയക്കെതിരെ നടക്കുന്ന അനീതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസം കൂട്ട ഹരജി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയിലെ പ്രതിഷേധം. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സംഗമത്തിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറ‍ഞ്ഞു.


ഹാദിയയെ കാണാനെത്തിയ വനിതാ കൂട്ടായ്മയ്ക്കെതിരെ കള്ളക്കേസ് 

ചുമത്തിയതായി സംഘാടകർ






വിദ്യാർത്ഥികൾ ഈ അനീതി നോക്കി നിൽക്കില്ല.
ഹാദിയ ഇന്ത്യയിലെ പൗരയാണ്,അവൾക്ക് നീതി വേണം. ഭരണകൂട ഭീകരത കാംപസുകൾ പൊറുക്കില്ല, രാജിയാവില്ല.

മഹാരാജസിലെ വിപ്ലവ യൗവനങ്ങൾക്ക് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ 
#StandWithHadiya
#Maharajas
#RaiseVoice
Image may contain: 9 people, people standing

Image may contain: one or more people

Image may contain: 1 person, text
പുറം ലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ മാസങ്ങളായി തടവിൽ പാർപ്പിക്കപ്പെട്ട്
മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഹാദിയയ്ക്ക്
ഒരു തരത്തിലുമുള്ള ആശ്വാസം ലഭിക്കരുതെന്ന ചിലരുടെ നിർബന്ധത്തിനു വഴങ്ങി വനിതാകമീഷൻ....!!!

ഹാദിയയുമായി ബന്ധപ്പെടുന്നതിന്ന് ഒരു തടസ്സവുമില്ലെന്നിരിക്കെ...

പൂർണ്ണമായ അധികാരം ഉണ്ടെന്നിരിക്കെ...
എന്തു കൊണ്ടാണ് വനിതാകമ്മീഷൻ ഇത്തരത്തിലുള്ള നാടകം കളിക്കുന്നത്...?!!!

മാനസിക നില തെറ്റിച്ചു സംഘപരിവാർ ആ ഡോക്ടറെ കൊല്ലാക്കൊല ചെയ്യുമ്പോൾ...
വനിതാ കമ്മീഷൻ സന്ദർശനം ഹാദിയയ്ക്ക് മാനസിക പിരിമുറുക്കത്തിനു ഒരു അയവുണ്ടാക്കും...
അതൊരിക്കലും ഉണ്ടായിക്കൂടാ...!!!

ആശ്വാസത്തിന്റെ വാക്കുകൾ കേൾക്കാതെ,
പൊതുജനത്തിന്റെ പിന്തുണ അറിയാതെ..,
അവൾ നീറി നീറി പിടയട്ടെ...!!
ഒറ്റപ്പെട്ടുപോയന്ന ചിന്ത അവളുടെ മാനസികനില തകർക്കട്ടെ...!!
അതിന് ഇനിയും സമയം വേണം..,
സംഘ് ഭീകരർക്ക് ഇനിയും സമയം വേണം...,
അത് വരെയും ആ പാവം വനിതയെ കാണാതെ ഈ "മഹനീയ വനിതാ കമ്മീഷൻ"
പല നാടകങ്ങളും കളിക്കും,,,
പൂർണ്ണ പിന്തുണ നൽകി നമ്മുടെ ഇരട്ടചങ്കനും കൂടെയുണ്ട്... !!! 


നടന്ന കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്