2014, നവംബർ 28, വെള്ളിയാഴ്‌ച

മലയാള പത്രങ്ങള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു.


എല്ലാരും കൂടി ഇത് ഒന്ന് വിജയിപ്പിച്ചു കൊടുത്തോളൂ
പ്രിയപ്പെട്ട മാതൃഭൂമി എഡിറ്റര്‍,
സാര്‍ 

താഴെയുള്ള ഫോട്ടൊയുടെ ഇടത് വശത്ത് കൊടുത്തിരിക്കുന്ന താങ്കളുടെ 
പത്രത്തിൽ വന്ന ഈ വാർത്ത കണ്ടാൽ തോന്നും അലിഗഡ് മുസ്ലിം 
യുനിവേര്‍സിറ്റിയുടെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ല 
എന്ന്... അപ്പൊ ഈ വലത് വശത്ത് കൊടുത്ത രണ്ടു ചിത്രത്തില്‍ AMU വിലെ 
ലൈബ്രറിയിലേക്ക് കയറുകയും ഇറങ്ങുകയും ചെയുന്നത് പെണ്‍കുട്ടികള്‍ 
ഒന്നുമല്ലേ... അതെ സാര്‍.... ഈ വാര്‍ത്ത പച്ച കള്ളമാണ്...!!
2700 ഓളം പെണ്‍കുട്ടികളാണ് അലീഗഡ് സര്‍വകലാശാലയിലെ പ്രധാന 
ലൈബ്രറിയായ മൌലാന ആസാദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ എന്‍റോള്‍ 
ചെയ്തിട്ടുള്ളത്. അപ്പൊ താങ്കളെ പോലെ ദാണ്ട്‌ ഇത് വായിക്കുന്ന മുഴുവന്‍ 
ആളുകള്‍ക്കും തോന്നുന്ന ഒരു സംശയങ്ങള്‍ ഉണ്ട്. "പിന്നെ ഇപ്പൊ അവിടെ 
എന്താ പ്രശ്നം ? "
ആഹ് അത് കണ്ടുപിടിക്കാന്‍ ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസത്തിന്റെ 
ആവിശ്യം ഒന്നും ഇല്ല. 'ടൈംസ്‌ നൌ' പോലുള്ള മഞ്ഞ പത്രത്തില്‍ നിന്ന് 
അതെ 
പടി വിഴുങ്ങുന്നത്തിനു മുമ്പ് യൂണിവേഴ്സിറ്റിയിലെ ഏതെങ്കിലും പിള്ളേരെ 
വിളിച്ചു ചോദിച്ചാല്‍ മതി. ഇനി അവിടെത്തെ പ്രശനത്തെ കുറിച്ച് ..
യൂണിവേര്‍‌സിറ്റി കാമ്പസില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് 
യൂണിവേഴ്സിറ്റിയുടെ വിമന്‍സ് കോളേജ് സ്ഥിതി ചെയുന്നത്. അലീഗഡ് 
സര്‍വകലാശാലയിലെ പ്രധാന ലൈബ്രറിയായ മൌലാന ആസാദ് സെന്‍ട്രല്‍ 
ലൈബ്രറിയിലെ സ്ഥല പരിമിതി മൂലം, വിമന്‍സ് കോളേജ് 
വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ കാമ്പസിനകത്ത് തന്നെ മറ്റൊരു സൗകര്യം 
ആണ് ഒരുക്കിയിട്ടുള്ളത്. വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ മാത്രമല്ല, 
യൂണിവേഴ്സിറ്റിക്കു കീഴിലെ പൊളിടെക്നിക്കിലെ ആണ്‍കുട്ടികളും 
പെണ്‍കുട്ടികളും, Senior Secondary സ്കൂളിലെ ആണ്‍കുട്ടികളും 
പെണ്‍കുട്ടികളും ഒന്നും സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗങ്ങള്‍ അല്ല.. ഈ 
പ്രശനം ഒഴിച്ചാല്‍ മൌലാന ആസാദ് ലൈബ്രറിയില്‍ പെണ് കുട്ടികള്‍ക്ക് ഒരു 
വിലക്കുമില്ല . വിലക്കില്ലെന്ന് മാത്രമല്ല, 2700ഓളം പെണ് കുട്ടികളാണ് 
സെന്‍ട്രല്‍ ലൈബ്രറി ഉപയോഗപെടുത്തുന്നത്.

'മലയാള പത്രങ്ങള്‍ കള്ളം പറയുക' എന്നത് പുതിയ സംഭവമല്ലങ്കിലും 
ഈയിടെയായി 'പച്ചക്ക്' മാത്രം കള്ളം പറയുക എന്ന താങ്കളുടെ 
പത്രത്തിന്റെ ഈ പുതു പ്രവണതയെ ഗൌരവപരമായി കാണാതെ വയ്യ. 
സംഘപരിവാറിന്റെ അജണ്ടാക്കനുസരിച്ചു തൂലിക ചലിപ്പിക്കുന്ന ദേശീയ 
മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങുന്നു എന്നതാണ് അതിലും 
വലിയ പ്രശനം. രണ്ടാഴ്ച്ച മുമ്പായിരുന്നു അലിഗഡ് 
സര്‍വകലാശാലക്കെതിരെ ഇതേ വിഷയത്തില്‍ ടൈംസ്‌ നൌ അടക്കുമുള്ള 
ചില മാധ്യമങ്ങള്‍ വലിയ കുപ്രചരണങ്ങള്‍ അഴിച്ച് വിട്ടത്. അന്ന് ഇത്തരം 
MEDIA BIASനെതിരെ സര്‍വകലാശാലയില്‍ നടന്ന പ്രതിഷധ പ്രകടനത്തില്‍ 
2000ത്തോളം പെണ്‍കുട്ടികളായിരുന്നു ആണി നിരന്നത്.
വാര്‍ത്തകളുടെ പിതൃത്വം അവകാശപെടാന്‍ ഇല്ലാത്ത തലകെട്ട് ഇടുക 
എന്നത് മലയാള മാധ്യമങ്ങളില്‍ സ്ഥിരം കാഴ്ചയാണല്ലോ. എന്നാല്‍ 
"ആരാന്റെ തന്ത എന്ന് പറയാവുന്ന ചിത്രം എടുത്തു വാര്‍ത്ത കൊടുക്കുക" 
എന്ന പുതിയ ടെക്നോളജിക്ക് ഇനി മുതല്‍ താങ്കളുടെ പത്രത്തിന് പേറ്റന്റോട് 
കൂടി അവകാശപ്പെടാം . സര്‍വകലാശാല ലൈബ്രറി യുമായി ബന്ദപ്പെട്ടു 
നടക്കുന്നു കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്ന് ആവശ്യപെട്ട് 
നടത്തിയ പ്രകടനത്തിന്റെ ഫോട്ടോ എടുത്ത് അതെ "കള്ള വാര്‍ത്ത " തന്നെ 
നല്‍കിയ താങ്കളുടെ പത്രപ്രവര്‍ത്തകരുടെ അസദ്യ മിടുക്കും 
ഉളുപ്പുമില്ലയിമയും എത്ര പ്രശംസിച്ചാലും മതി വരില്ല. (വാര്‍ത്തയും 
ചിത്രവും : http://goo.gl/tL31BS)
കത്ത് എഴുതിയിട്ടും ഉപദേശിച്ചിട്ടും ഒന്നും കാര്യമില്ലെന്ന് അറിയാം. 
എന്നാലും പറയുവാ, വര്‍ഗീയ ദൃവീകരണ അജണ്ടകള്‍ ലക്ഷ്യം വെച്ച് 
ഈജാതി, തലയും വാലുമില്ലാത്ത വാര്‍ത്തകള്‍ കുത്തി കയറ്റാനാണ് 
ഉദേശമെങ്കില്‍ ദാണ്ട്‌ ആ ചവറ്റു കൊട്ടയിലാകും മാതൃഭുമിയുടെ സ്ഥാനം. 
കേരളീയ സമൂഹം ഒറ്റകെട്ടായി ഇത്തരം നീക്കങ്ങളെ ചെറുത്തു 
തോല്‍പ്പിക്കുക തന്നെ ചെയ്യും.. തീര്‍ച്ച !!
സസ്നേഹം
അംജദ് അലി ഇ.എം.

2014, നവംബർ 25, ചൊവ്വാഴ്ച

അബോര്‍ഷന്‍

മനുഷ്യാ നീ ചിന്തിക്കുന്നുണ്ടോ നാളെ പരലോകത്ത് ...
23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്:” ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.” ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?” യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ....” വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: “ ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.” ആകാംഷയോടെ യുവതി: “എന്താണത്?” ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കു.” ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: “എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം” മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല.എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?” വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി. എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിത മെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരു പക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.” യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: “ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..” ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.
..watsapp msg...

2014, നവംബർ 24, തിങ്കളാഴ്‌ച

മുഖ്യമന്ത്രി കളി തുടങ്ങിയോ ?


മത വൈരം വളര്‍ത്തി മതവികാരം ഇളക്കി കളിക്കുന്നവരുടെ കൂടെ മുഖ്യനും കൂടിയോ?


കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കി കളിതുടങ്ങാന്‍ ഇപ്പോള്‍ മുഖ്യ മന്ത്രി തുടക്കം കുറിക്കുകയാണോ? 
മുഖ്യമന്ത്രിയും ചെന്നിത്തലയും ഒക്കെ ഇത്തരം കളികള്‍ പലപ്പോഴും കളിക്കുന്നുണ്ട്.അഞ്ചാം മന്ത്രി മുതല്‍ ഇ മെയില്‍ വിവാദം മുതല്‍ എല്ലാം ..എല്ലാം എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്.
സൂഫിയാ മദനിയുടെ വിഷയത്തില്‍ ഉറഞ്ഞു തുള്ളിയ രമേശ്‌ ചെന്നിത്തല ,യതീംഖാന വിഷയത്തില്‍ അമിതാവേശം കാണിച്ച ചെന്നിത്തല ..ഇടതന്മാരും വലതന്മാരും മതവും ജാതിയും കളിച്ചു വോട്ടു കൂട്ടാന്‍ നോക്കുകയാണ്.മുഖ്യമന്ത്രിയും ചെന്നിത്തലയും അറിയുക ഈ കളിയാണ് കേന്ദ്രത്തില്‍ കൊണ്ഗ്രെസ്സ്കളിച്ചത് ..ഇപ്പോള്‍ എന്തായി എന്ന് ആലോചിക്കുക ..
തൊഗാഡിയയുടെ കേസുകള്‍ പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് അദ്ദേഹം തന്നെ തുറന്നു പറയുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അത്ര സുഖം ഉള്ളതല്ല എന്ന് മനസ്സിലാകുന്നു.മുഖ്യമന്ത്രീ... കേരളത്തിലേക്ക് ഉത്തരേന്ത്യ യില്‍നിന്നു നിന്ന് സ്വന്തം പൈതങ്ങളെ പഠിപ്പിക്കാന്‍ കൊണ്ട് വന്ന ചില മുസ്ലിം പാവങ്ങള്‍ ജയിലില്‍ ഉണ്ടായിരുന്നു .അവരുടെ കാര്യങ്ങള്‍ വല്ലതും താങ്കള്‍ അറിയുന്നുണ്ടോ? ഇവരുടെ കേസ് പിന്‍വലിക്കാന്‍ തടസ്സം അവരുടെനാവിനു തൊഗാഡിയയുടെ നാവിന്റെ നീളം ഇല്ലാത്തതോ അതോ അവരുടെ മതവും ജാതിയും വേറെ ആയതോ?

2014, നവംബർ 23, ഞായറാഴ്‌ച

തനിമ, SIO , സോളിഡാരിറ്റി പലപ്പോഴായി ഇറക്കിയ പാട്ടുകള്‍ / കവിതകള്‍ എന്നിവയുടെ ഒരു പഴയ കളക്ഷന്‍

കേള്‍ക്കാം നമുക്ക് നല്ല ഗാങ്ങള്‍ 

https://dl.dropboxusercontent.com/u/89247204/Ababeel.rar
https://dl.dropboxusercontent.com/u/89247204/Adam.rar
https://dl.dropboxusercontent.com/u/89247204/Alhamd.rar
https://dl.dropboxusercontent.com/u/89247204/Allahu.rar
https://dl.dropboxusercontent.com/u/89247204/Ambili.rar
https://dl.dropboxusercontent.com/u/89247204/Dawn.rar
https://dl.dropboxusercontent.com/u/89247…/Enthinu%20Nee.rar
https://dl.dropboxusercontent.com/u/89247204/Hira.rar
https://dl.dropboxusercontent.com/u/89247204/Inthifada.rar
https://dl.dropboxusercontent.com/u/8…/Karunya%20theeram.rar
https://dl.dropboxusercontent.com/u/892472…/Minnaminungu.rar
https://dl.dropboxusercontent.com/u/89247204/Misc.rar
https://dl.dropboxusercontent.com/u/89247…/Mizhippookkal.rar
https://dl.dropboxusercontent.com/…/Orumayude%20Punchiri.rar
https://dl.dropboxusercontent.com/u/8924…/SamaraSakshyam.rar
https://dl.dropboxusercontent.com/u/89247204/Snehadalam.rar
https://dl.dropboxusercontent.com/u/8924…/Soli%2C%20Poem.rar
https://dl.dropboxusercontent.com/…/Solidarity%20Youvanam%2…
https://dl.dropboxusercontent.com/u/892…/Viplava%20Mudra.rar
https://dl.dropboxusercontent.com/u/8924…/YuvaSuhruthinu.rar
അപ്ലോഡ് ആവാന്‍ കുറച്ചു സമയം എടുക്കും.