2012, ഡിസംബർ 30, ഞായറാഴ്‌ച

പച്ചകിട്ട് കത്തിക്കും ഇതു അവറാങ്കുട്ടിയാണ് പറയുന്നത്..!

http://www.youtube.com/watch?feature=player_embedded&v=BagFg9vqi8Y



തൗഹീദ് വെട്ടിത്തുറന്നു പറയണം എന്ന് വാശിപിടിച്ചു 

സമുദായത്തില്‍ ബഹളം കൂട്ടിയവര്‍ ഇപ്പോള്‍ തൗഹീദിന്റെ പേര് 

പറഞ്ഞു പരസ്പരം വെട്ടിമുറിക്കുന്നു ..

പടച്ചവനെ, മര്‍ക്കടമുഷ്ടിക്കാരായ ഈ മുറിയന്‍ 

തൌഹിദുകാരില്‍നിന്നു കേരളിയ മുസ്ലിം സമുഹത്തെ നീ 

രക്ഷപ്പെടുത്തേണമേ...

ഇവര്‌ എന്താണ് പറയുന്നത്  എന്ന് ഇവര്‍ക്കെങ്കിലും മനസ്സിലാക്കി 

കൊടുക്കേണമേ തമ്പുരാനേ ...


അങ്ങനെയും ആകാം ഇങ്ങനെയും ആകാം ...

പക്ഷെ ഇത് ഞങ്ങള്‍ക്ക് മാത്രമുള്ള ഒരു ഇളവു 

ആയിരിക്കും ..!

എട്ടാം മുജാഹിദ് (എ.പി. വിഭാഗം ) സമ്മേളനത്തില്‍ 

നമസ്കരിക്കുന്ന ചിത്രം. കൈകെട്ട് ഒരു "ആനക്കാര്യമായി " 

അവതരിപ്പിക്കുന്ന ഒരു വിഭാഗം ഇങ്ങനെ നമസ്കരിക്കുന്നു. പല 

രൂപത്തില്‍ കൈ കെട്ടുന്നു? ഇതെല്ലാം ശരിയായ നമസ്കാരമാണോ ? 

ആവേശം മൂത്ത് , കഴുത്തില്‍ കൈ കെട്ടിയാലും നമസ്കാരം 

ശരിയാവുമോ?


മുജാഹിദ് സമ്മേളനത്തില്‍ ജമാഅത്ത്  നേതാക്കള്‍ക്ക് സ്വീകരണം 
കൈകോര്‍ക്കാം ..ദാ ഇതു പോലെ..


(ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതാകള്‍ മുജാഹിദ് സംസ്ഥാന 

സമ്മേളന നഗരി സന്ദര്‍ശിച്ചപ്പോള്‍...)








സംഘടനക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു ഹുസൈന്‍ 

സലഫി .. (എന്നോ പരിഹരിച്ചു കഴിഞ്ഞതാണ് 

എന്നല്ലായിരുന്നോ ഈ അടുത്ത് വരെ പറഞ്ഞത്..?)


http://www.facebook.com/photo.php?v=529715433713809&set=vb.100000260728451&type=2&theater


ഹുസൈന്‍ സലഫിക്ക് അബ്ദു റഹിമാന്‍ സലഫിയുടെ 

മറുപടി 

...സമ്മേളനം കേമമായി 

http://www.youtube.com/watch?v=xQGS4l4dBgw








2012, ഡിസംബർ 28, വെള്ളിയാഴ്‌ച

കര്‍മശാസ്ത്ര ഭിന്നതകള്‍ സലഫികളുടെ വിശാല വീക്ഷണം
സദ്റുദ്ദീന്‍ വാഴക്കാട്
 
ഇസ്ലാമിക നിയമസംഹിതയുടെ വികാസ പ്രക്രിയയില്‍ രൂപംകൊണ്ട കര്‍മശാസ്ത്ര സരണികളോടും (അല്‍മദാഹിബുല്‍ ഫിഖ്ഹിയ്യ), ഗവേഷണാത്മകവും (ഇജ്തിഹാദി) ശാഖാപരവും (ഫുറൂഈ) ആയ വിഷയങ്ങളിലെ വീക്ഷണ വൈജാത്യങ്ങളോടും ഏറെക്കുറെ സന്തുലിതമായ സമീപനമാണ് പൌരാണിക സലഫീധാര സ്വീകരിച്ചുവന്നത്. ഹമ്പലി സരണിയുടെ സ്വാഭാവികമായ കാര്‍ക്കശ്യം ഉണ്ടായിരുന്നെങ്കിലും മദ്ഹബുകളുടെ സാധുത അംഗീകരിക്കുകയും ഇമാമുമാരെ ആദരിക്കുകയും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്തവരായിരുന്നു ആദ്യകാലത്തെ സലഫീ നായകന്‍മാര്‍. മദ്ഹബുകളെ അവര്‍ നിഷേധിച്ചിരുന്നില്ല. ഹദീസുകളോട് ഏറ്റവും യോജിച്ച വീക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കര്‍മശാസ്ത്രത്തിലെ മറുവീക്ഷണങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി പൊതുവെ അവര്‍ക്കില്ലായിരുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ), ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ, ഇബ്നുഖയ്യിമുല്‍ജൌസിയ്യ, മുഹമ്മദ്ബ്നുഅബ്ദില്‍ വഹാബ് തുടങ്ങി സലഫി ധാരയില്‍ സര്‍വാംഗീകൃതരായ പണ്ഡിതന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകാപരമായ നിലപാടുള്ളവരായിരുന്നു. സലഫിധാര പൊതുവെ പ്രാമുഖ്യം നല്‍കിയിരുന്നത് ഹമ്പലി മദ്ഹബിനായിരുന്നുതാനും.
 
ആരാധനാനുഷ്ഠാനങ്ങളിലെ അടിസ്ഥാനവിധികളെയും ശാഖാപരമായ പ്രശ്നങ്ങളെയും വേര്‍തിരിച്ചു വിശകലനം ചെയ്ത പൂര്‍വികരായ സലഫീ പണ്ഡിതന്മാര്‍ ശാഖാപരമായ വിഷയങ്ങളില്‍ കുറെയൊക്കെ വിശാല വീക്ഷണം കൈകൊണ്ടവരായിരുന്നു. ഗവേഷണപരമായ (ഇജ്തിഹാദി) വിഷയങ്ങളില്‍ ഒരു നിലപാടിലെത്തിയവര്‍ മറുവീക്ഷണക്കാരെ ആക്ഷേപിക്കാന്‍ പാടില്ലെന്ന് തന്നെയായിരുന്നു അവരുടെ സമീപനം. നമസ്കാരത്തിലും മറ്റ് ആരാധനകളിലും പ്രവാചകചര്യ (സുന്നത്ത്) പിന്തുടരുന്നതില്‍ നിര്‍ബന്ധവും (ഫര്‍ദ്) ഐഛികവും (സുന്നത്ത്) ആയ കര്‍മങ്ങള്‍ തമ്മിലുള്ള വ്യത്യാസം അവര്‍ അംഗീകരിച്ചിരുന്നു. തങ്ങളുടെ വീക്ഷണങ്ങള്‍ മുറുകെപിടിക്കുമ്പോള്‍ തന്നെ, മറുവീക്ഷണക്കാരോട് പൊതുവെ ശത്രുതയില്ലാതെ പെരുമാറണം എന്നതായിരുന്നു പ്രമുഖ സലഫീ പണ്ഡിതന്മാരുടെ നിലപാട്. എന്നാല്‍ അവരുടെ ശിഷ്യന്മാരും അനുയായികളും കുറേകൂടി തീവ്രമായ സമീപനം സ്വീകരിക്കുകയും മറുവീക്ഷണക്കാരോട് ശണ്ഠക്കിറങ്ങുകയും ചെയ്തതായി ചരിത്രത്തില്‍ കാണാം. വര്‍ത്തമാന കാലത്തും ഇതിന് ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഇന്ന് സലഫിധാരയില്‍ നിലകൊള്ളുന്ന പല പണ്ഡിതന്മാരും സംഘടനകളും കര്‍മശാസ്ത്രഭിന്നതകളിലും ആരാധനാകര്‍മങ്ങളിലെ പ്രവാചകന്റെ സുന്നത്തിന്റെ പേരിലും പുലര്‍ത്തുന്ന അതിവാദങ്ങള്‍ ആദ്യകാല സലഫി പണ്ഡിതന്മാര്‍ക്കൊന്നും ഇല്ലായിരുന്നു. ചില ചരിത്രരേഖകളിലൂടെ കടന്നുപോയാല്‍ ഇത് ബോധ്യപ്പെടും. സലഫീ നേതാക്കളില്‍ ഒന്നാമനായ ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയുടെ നിലപാടുകള്‍ ഈ വിഷയത്തില്‍ ഏറെ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ, റഫ്ഉല്‍മലാം അന്‍അഇമ്മത്തില്‍ അഅ്ലാം, ഖിലാഫുല്‍ ഉമ്മത്തി ഫില്‍ ഇബാദാത്ത് വമദ്ഹബുഅഹ്ലിസുന്ന തുടങ്ങിയ കൃതികള്‍ ഇതിന്റെ ഉദാത്ത മാതൃകകളാണ്. ഫത്വകളുടെ സമാഹാരത്തിലും പലയിടങ്ങളില്‍ തന്റെ കാഴ്ചപ്പാട് ശൈഖുല്‍ ഇസ്ലാം വിശദീകരിക്കുന്നുണ്ട്.
 
1. അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നത് അവന്റെ ദീന്‍ സ്ഥാപിച്ചുനിലനിര്‍ത്തണം (ഇഖാമത്തുദ്ദീന്‍) എന്നാണ്. അഞ്ചു പ്രമുഖ പ്രവാചകന്മാര്‍ക്കു നല്‍കപ്പെട്ട നിര്‍ബന്ധശാസനയും അതായിരുന്നു. അതില്‍ നിങ്ങള്‍ ഭിന്നിക്കരുതെന്നും കല്‍പിച്ചു. മുഹമ്മദ് നബിക്ക് നല്‍കിയ ദിവ്യബോധനത്തില്‍ നമുക്ക് പ്രത്യേകമായുള്ള ശരീഅത്തും ഉള്‍പ്പെടുന്നു. ഇതെല്ലാം മുഹമ്മദ് നബിക്ക് അല്ലാഹു വഹ്യായി നല്‍കിയിട്ടുണ്ട്; അതില്‍ അടിസ്ഥാനങ്ങളും (ഉസ്വൂല്‍), ശാഖകളും (ഫുറൂഅ്) ഉണ്ട്. നൂഹിനും മറ്റു പ്രവാചകന്മാര്‍ക്കും നല്‍കിയതില്‍നിന്ന് വ്യത്യസ്തമാണിത്. അവര്‍ക്ക് വസ്വിയ്യത്തു ചെയ്ത ഉത്തരവാദിത്തം തന്നെയാണ് നമുക്കും നിശ്ചയിച്ചുതന്നത്; ഇഖാമത്തുദ്ദീന്‍. അതില്‍ ഭിന്നിക്കാന്‍ പാടില്ല. അവരെല്ലാം യോജിക്കുന്ന ദീന്‍ എന്നാല്‍ അടിസ്ഥാനങ്ങള്‍ (ഉസ്വൂല്‍) ആണ്. (ഖാഇദത്തുന്‍ ഫില്‍ജമാഅത്തി വല്‍ ഫിര്‍ഖ-മജ്മൂഉഫതാവാ ഇബ്നുതൈമിയ-ക്രോഡീകരണം അബ്ദുര്‍റഹ്മാനുബ്നുമുഹമ്മദ് അല്‍ആസ്വിമീ അല്‍ഹമ്പലി, വാള്യം 1/പേജ്: 12-17, മക്തബത്തുന്നഹ്ള അല്‍ഹദീസ, മക്ക, ഹിജ്റ-1404).
 
2. ആത്മസംസ്കരണത്തിന് ഊന്നല്‍ നല്‍കുന്ന സൂഫികളും കര്‍മശാസ്ത്രനിയമങ്ങള്‍ പഠിപ്പിക്കുന്ന ഫുഖഹാക്കളും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച് ശൈഖുല്‍ ഇസ്ലാമിന്റെ വിലയിരുത്തല്‍ ഇങ്ങനെ: ഫുഖഹാക്കള്‍ ബാഹ്യകര്‍മങ്ങളിലാണ് ശ്രദ്ധിക്കുന്നത്; തസ്വവ്വുഫിന്റെ വക്താക്കള്‍ ആന്തരിക പ്രവര്‍ത്തനങ്ങളിലും. ഓരോ വിഭാഗവും മറുവിഭാഗത്തെ നിഷേധിക്കുന്നു, അവര്‍ ദീനിന്റെ ആളുകളല്ല എന്ന വണ്ണം അപരനില്‍നിന്ന് മുഖം തിരിച്ചുകളയുന്നു. അങ്ങനെ അവര്‍ക്കിടയില്‍ ശത്രുതയും പകയും ഉടലെടുക്കുന്നു. അല്ലാഹു ഹൃദയവും ശരീരവും ശുദ്ധീകരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. രണ്ടു ശുദ്ധീകരണവും ദീനിന്റെ ഭാഗമാണ്. ആരാധനകളില്‍ വ്യാപൃതരായ ധാരാളം ഫുഖഹാക്കളെ കാണാം, അവര്‍ ശരീരത്തിന്റെ ശുദ്ധീകരണത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതില്‍, നിയമം അനുശാസിച്ചതിലുമധികം അവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധപൂര്‍വം കല്‍പിച്ച ആത്മവിശുദ്ധി അവര്‍ അവഗണിക്കുന്നു. ധാരാളം സൂഫികളെ കാണാം, അവര്‍ ദരിദ്രരാണ്. ആത്മാവിന്റെ വിശുദ്ധിയില്‍ മാത്രമാണവരുടെ ശ്രദ്ധ. അതില്‍, നിയമം അനുശാസിച്ചതിലും അധികം അവര്‍ ശ്രദ്ധിക്കുന്നു, പ്രവര്‍ത്തിക്കുന്നു. എന്നാലോ ഓരോ വിഭാഗവും മറുവിഭാഗത്തെ ആക്ഷേപിക്കുന്നു. എന്നാല്‍ അവരവരുടെ കൈകളിലുള്ള സത്യത്തെ അവര്‍ അറിയുന്നില്ല, ശത്രുത അവസാനിപ്പിക്കുന്നുമില്ല (അതേപുസ്തകം: പേജ്: 14-16).
 
3. നമസ്കാരത്തിലെ ഖുനൂത്തിനെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ചചെയ്തിട്ടുണ്ട് ശൈഖുല്‍ ഇസ്ലാം ഫതാവയില്‍. ഇതു സംബന്ധിച്ച ഹദീസുകളും, മദ്ഹബുകളുടെ നിലപാടുകളുമെല്ലാം വിശകലനം ചെയ്തശേഷം അദ്ദേഹം പറയുന്നു: 'ദുരന്തങ്ങളുണ്ടാകുമ്പോഴാണ് ഖുനൂത് ഓതുന്നത്. ഖുനൂത്തിലെ പ്രാര്‍ഥന നിര്‍ണിതമല്ല. തോന്നിയതുപോലെ പ്രാര്‍ഥിക്കരുത്. നിയമവിധേയമായ പ്രാര്‍ഥനയില്‍നിന്ന് ഖുനൂത്തിന്റെ കാരണത്തോട് യോജിച്ചത് തെരഞ്ഞെടുക്കുക. മഴയെത്തേടുമ്പോഴും, സഹായം അഭ്യര്‍ഥിക്കുമ്പോഴും അതിനുയോജിച്ചതു പ്രാര്‍ഥിക്കുക. അതേ കാരണത്തിന്റെ പേരില്‍ നമസ്കാരത്തിനുപുറത്ത് നടത്തുന്ന പ്രാര്‍ഥനപോലെ. ഇതാണ് നബിയുടെ സുന്നത്തും ഖലീഫമാരുടെചര്യയും. ഇജ്തിഹാദ് അനുവദനീയമായ വിഷയങ്ങളില്‍ മഅ്മൂം (പിന്നില്‍ നിന്ന് നമസ്കരിക്കുന്നവന്‍) ഇമാമിനെ പിന്തുടരേണ്ടത് അനിവാര്യമാണ്. ഇമാം ഖുനൂത് ഓതിയാല്‍ മഅ്മൂം ഓതണം. ഇമാം ഖുനൂത് ഉപേക്ഷിച്ചാല്‍ മഅ്മൂമും ഉപേക്ഷിക്കണം. കാരണം നബി(സ) പറഞ്ഞിട്ടുണ്ട്; 'ഇമാമിനെ നിശ്ചയിക്കുന്നത് അയാളെ പിന്തുടരാന്‍ വേണ്ടിയാണ്.' മറ്റൊരിക്കല്‍ റസൂലുല്ല പറഞ്ഞു: 'നിങ്ങള്‍ ഇമാമിനോട് ഭിന്നിക്കരുത്.' നബി(സ)യില്‍ നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ടുണ്ട്; 'അവര്‍ നിങ്ങള്‍ക്കുവേണ്ടിയാണ് നമസ്കരിക്കുന്നത്. അവര്‍ തെറ്റുചെയ്താല്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല, അവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. 'ഇമാം ഖുനൂത്ത് ഓതിയാല്‍ അതിനെ മറികടന്നുപോകാന്‍ മഅ്മൂമിന് അനുവാദമില്ല. ഹജ്ജ് വേളയില്‍ മിനയിലെ നാല് റക്അത്ത് നമസ്കാരത്തില്‍ (തര്‍ബീഅ്) ഉസ്മാനോട് വിയോജിപ്പുണ്ടായിട്ടും ഇബ്നു മസ്ഊദ് അദ്ദേഹത്തിന്റെ പിന്നില്‍ നിന്നു നമസ്കരിച്ചു. അതുസംബന്ധിച്ച് ഇബ്നുമസ്ഊദ് പറഞ്ഞത് ഭിന്നത നാശമാണ് എന്നത്രെ. കല്ലെറിയേണ്ട സമയത്തെക്കുറിച്ച്, തന്നോട് ഫത്വ ചോദിച്ചയാള്‍ക്ക് അനസ്(റ) ഫത്വ നല്‍കി. ശേഷം പറഞ്ഞു; നിന്റെ ഇമാം ചെയ്യുന്നതുപോലെ ചെയ്യുക (ഫതാവാ 23/112-116).
 
4. റൂകൂഇനു മുമ്പോ ശേഷമോ ഖുനൂത് ഓതാം. ഇമാം അഹ്മദിനെപ്പോലുള്ള അഹ്ലുല്‍ ഹദീസിലെ പണ്ഡിതന്മാര്‍ രണ്ടും അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട് (ഫതാവ 23/100).
 
5. "റമദാന്‍ മാസത്തിലെ രാത്രി നമസ്കാരത്തിന്റെ കാര്യത്തില്‍ നബി(സ) കൃത്യമായ എണ്ണം നിര്‍ണയിച്ചിട്ടില്ല. പക്ഷേ, റമദാനിലും അല്ലാത്ത കാലത്തും നബി(സ) പതിമൂന്നില്‍ കൂടുതല്‍ നമസ്കരിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹം റക്അത്ത് ദീര്‍ഘിപ്പിക്കുമായിരുന്നു. ഉബയ്യുബ്നു കഅ്ബിന്റെ നേതൃത്വത്തില്‍ ഉമര്‍(റ) ജനങ്ങളെ സംഘടിപ്പിച്ചു നമസ്കാരം തുടങ്ങിയപ്പോള്‍ 23 റക്അത്തും വിത്റുമായിരുന്നു ഉബയ്യ് നമസ്കരിച്ചത്. റക്അത്ത് വര്‍ധിപ്പിക്കുന്നതിനനുസരിച്ച് അദ്ദേഹം ഖുര്‍ആന്‍ പാരായണത്തിന്റെ ദൈര്‍ഘ്യം കുറച്ചു. റക്അത്ത് ദീര്‍ഘിപ്പിക്കുന്നതിലേറെ മഅ്മൂമുകള്‍ക്ക് സൌകര്യം ഖുര്‍ആന്‍ പാരായണം ചുരുക്കി റക്അത്ത് വര്‍ധിപ്പിക്കലാണെന്നതായിരുന്നു അതിന്റെ കാരണം. പൂര്‍വികരില്‍ (സലഫുകള്‍) ചിലര്‍ നാല്‍പതും മൂന്ന് വിത്റും നമസ്കരിച്ചിരുന്നു. മറ്റു ചിലര്‍ 36ഉം 3 വിത്റുമാണ് നമസ്കരിച്ചിരുന്നത്. ഇതെല്ലാം നിയമവിധേയമാണ്. റമദാനില്‍ ഈ രീതികളില്‍ ഏതനുസരിച്ച് നമസ്കരിച്ചാലും നല്ലതുതന്നെ. നമസ്കരിക്കുന്നവരുടെ അവസ്ഥ മാറുന്നതിനനുസരിച്ച് ശ്രേഷ്ഠതയിലും മാറ്റം വരാം. ഏറെ സമയം നില്‍ക്കാന്‍ കഴിയുമെങ്കില്‍ നബി(സ) റമദാന്‍ മാസത്തിലും അല്ലാത്തപ്പോഴും നമസ്കരിച്ചിരുന്നതുപോലെ പത്തും പിന്നെ മൂന്നും നമസ്കരിക്കുന്നതാണ് ശ്രേഷ്ഠം. അതിന് സാധ്യമല്ലാത്തവരാണെങ്കില്‍ ഇരുപത് നമസ്കരിക്കുന്നതാണ് ഉത്തമം. ഭൂരിപക്ഷം മുസ്ലിംകള്‍ നിര്‍വഹിക്കുന്നത് അതാണ്. ഇനി, നാല്‍പത് റക്അത്തോ മറ്റോ നമസ്കരിക്കുന്നുവെങ്കില്‍ അതും അനുവദനീയമാണ്. ഇപ്പറഞ്ഞതൊന്നും വെറുക്കപ്പെടേണ്ടതല്ല. ഇമാം അഹ്മദും മറ്റുള്ള ഇമാമുമാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ നമസ്കാരം കൂട്ടാനോ കുറക്കാനോ പറ്റാത്തവിധം നബി(സ) എണ്ണം നിശ്ചയിച്ചിട്ടുണ്ടെന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. റക്അത്തിന്റെ എണ്ണത്തില്‍പോലും ഇപ്രകാരം വിശാല സമീപനം ആകാമെങ്കില്‍ ഖുനൂത് പ്രാര്‍ഥനക്ക്വേണ്ടി നിറുത്തം ദീര്‍ഘിപ്പിക്കുന്നതും ഖുനൂത് തന്നെ വേണ്ടെന്ന് വെക്കുന്നതും സംബന്ധിച്ച് എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാം അനുവദനീയവും നല്ലതും തന്നെ. ഉന്മേഷം തോന്നുമ്പോള്‍ ഖുര്‍ആന്‍ പാരായണം ദീര്‍ഘിപ്പിക്കുന്നതാണ് നല്ലത്. അല്ലാത്തപ്പോള്‍ പാരായണം ചുരുക്കുന്നതാണ് നല്ലത്. നബിയുടെ നമസ്കാരം മിതരീതിയിലുള്ളതായിരുന്നു. നിറുത്തം ദീര്‍ഘിപ്പിച്ചാല്‍ റുകൂഉം സുജൂദും ദീര്‍ഘിപ്പിക്കും. നിറുത്തം ലഘൂകരിച്ചാല്‍ റുകൂളും സുജൂദും ലഘൂകരിക്കും. നിര്‍ബന്ധ നമസ്കാരങ്ങളിലും രാത്രി നമസ്കാരം, ഗ്രഹണ നമസ്കാരം എന്നിവയിലും അങ്ങിനെയാണ് നബി ചെയ്തിരുന്നത് (മജ്മൂഉഫതാവാ ഇബ്നു തൈമിയ്യ 2/272-273).
 
6. "എല്ലാവരും ഒന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക എന്നതാണ് അടിസ്ഥാന കാര്യം. നാം ഭിന്നിക്കരുത് എന്നത് ഇസ്ലാമിന്റെ മൌലിക അധ്യാപനമാണ്. ഖുര്‍ആനില്‍ ഇതു സംബന്ധിച്ച് ധാരാളം വന്നിട്ടുണ്ട്. നബിയുടെ വസ്വിയ്യത്തും ഉണ്ട്. മുസ്ലിം ഉമ്മത്തിലെ നാശത്തിന്റെ വാതിലാണ് ഭിന്നതയും ഛിദ്രതയും. മുസ്ലിം സമൂഹത്തിലെ തര്‍ക്കങ്ങളില്‍ ഏറെയും ഐഛികമായ കര്‍മങ്ങളെ ചൊല്ലിയും, അനഭിലഷണീയ (മക്റൂഹ്) വിഷയങ്ങളെക്കുറിച്ചുമാണ്. നിര്‍ബന്ധ കര്‍മങ്ങളെയോ (വാജിബാത്ത്), നിഷിദ്ധങ്ങളെയോ (മുഹര്‍റമാത്) കുറിച്ചല്ല. ബിസ്മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്കാരം നിഷ്ഫലമാവുകയില്ല, രണ്ടും അനുവദനീയമാണ്. പണ്ഡിതന്മാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. ചിലര്‍ അത് ഐഛികമാണെന്ന് പറയുന്നു, ചിലരത് നിഷേധിക്കുന്നു. തര്‍ക്കം ഐഛികമാണോ (മുസ്തഹബ്ബ്) എന്നതില്‍മാത്രം. എന്നാല്‍, അനുവദനീയമാണെന്ന കാര്യം പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ഖുനൂത്തിന്റെ അവസ്ഥയും അതുതന്നെ. അത് മുസ്തഹബ്ബാണോ കറാഹത്താണോ എന്നതില്‍ മാത്രമാണ് തര്‍ക്കം. ഖുനൂത് ചൊല്ലിയാലും ഉപേക്ഷിച്ചാലും നമസ്കാരം ശരിയാകും എന്നതില്‍ പൊതുവെ പണ്ഡിതര്‍ യോജിച്ചിരിക്കുന്നു'' (ഖിലാഫുല്‍ ഉമ്മത്തിഫില്‍ ഇബാദാത്ത് വമദ്ഹബു അഹ്ലിസ്സുന്നവല്‍ ജമാഅ, 110-118).
 

 
ഇബ്നുല്‍ ഖയ്യിമിന്റെ കാഴ്ചപ്പാട്
 
സലഫിധാരയിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നുല്‍ ഖയ്യിമുല്‍ ജൌസിയ്യ സുബ്ഹി നമസ്കാരത്തിലെ ഖുനൂത്തിനെയും ബിസ്മിയെയും സംബന്ധിച്ച് പറയുന്നു: "നീതിമാനായ ഒരു പണ്ഡിതന് പറയാവുന്ന സന്തുലിതമായ നിലപാടിതാണ്; നബി(സ) ബിസ്മി ഉറക്കെ ഓതിയിരുന്നു, പതുക്കെയും ഓതിയിരുന്നു. ഖുനൂത്ത് ചൊല്ലിയിരുന്നു, ചൊല്ലാതെയുമിരുന്നു. ഉറക്കെ ബിസ്മി ചൊല്ലിയതിനെക്കാള്‍ കൂടുതലായിരുന്നു പതുക്കെ പറഞ്ഞത്. ഖുനൂത്ത് ഓതിയതിനെക്കാള്‍ കൂടുതല്‍ ഓതാതിരുന്നതായിരുന്നു. ദുരന്തസന്ദര്‍ഭങ്ങളില്‍ തന്റെ ജനതക്കുവേണ്ടിയും പ്രതിയോഗികള്‍ക്കെതിരെയും മാത്രമായിരുന്നു ഖുനൂത്ത്. ബന്ദികള്‍ മോചിതരായപ്പോള്‍ നബി(സ) ഖുനൂത്ത് നിര്‍ത്തി.
 
അബൂഹുറയ്റയില്‍ നിന്ന് പ്രബലമായ ഒരു നിവേദനം ഇങ്ങനെ വന്നിട്ടുണ്ട്: 'അല്ലാഹുവാണ! പ്രവാചകന്റെ നമസ്കാരത്തോട് നിങ്ങളില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ് ഞാന്‍! അബൂഹുറയ്റ സുബ്ഹിയിലെ അവസാന റക്അത്തില്‍ റുകൂഇനുശേഷം ഖുനൂത്ത് ഓതാറുണ്ടായിരുന്നു നബി(സ) അപ്രകാരം ചെയ്തിരുന്നുവെന്നതില്‍ സംശയമില്ല. ഇത്തരമൊരു ഖുനൂത്ത് സുന്നത്താണെന്ന് അവരെ പഠിപ്പിക്കാന്‍ അബൂഹുറയ്റ ആഗ്രഹിച്ചു. നബി(സ) അങ്ങനെ ചെയ്തിരുന്നു. ഇത് കൂഫക്കാര്‍ക്കുള്ള മറുപടിയാണ്. ദുരന്തങ്ങള്‍ ഉണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ സുബ്ഹിയില്‍ ഖുനൂത്ത് ഓതുന്നത് നിരുപാധികം കൂഫക്കാര്‍ വെറുത്തു. അത് ദുര്‍ബലപ്പെടുത്തപ്പെട്ടതും ബിദ്അത്തുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ രണ്ടു നിലപാടുകള്‍ക്കുമിടയിലെ സന്തുലിത കാഴ്ച്ചപ്പാടാണ് അഹ്ലുല്‍ ഹദീസിന്റേത്. രണ്ടു വിഭാഗങ്ങളെക്കാള്‍ ഹദീസ് ലഭിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളതും ഇവര്‍ക്കാണ്. നബി(സ) ഖുനൂത്ത് ഓതിയ സന്ദര്‍ഭങ്ങളില്‍ അവര്‍ ഖുനൂത്ത് ഓതുന്നു. നബി(സ) ഉപേക്ഷിച്ചപ്പോള്‍ അവരും ഉപേക്ഷിക്കുന്നു. ഖുനൂത്ത് ഓതുന്നതിലല്ല ഉപേക്ഷിക്കുന്നതിലും അവര്‍ നബിയെ പിന്തുടരുന്നു. ഖുനൂത്ത് ഓതല്‍ സുന്നത്താണ്, അത് ഉപേക്ഷിക്കലും സുന്നത്തുതന്നെ എന്നതാണവരുടെ നിലപാട്. സ്ഥിരമായി ഖുനൂത്ത് ഓതുന്നവരെ അവര്‍ ആക്ഷേപിക്കുകയില്ല. അത് ചെയ്യുന്നത് അവര്‍ വെറുക്കുന്നുമില്ല. അത് ബിദ്അത്തായും അവര്‍ കാണുന്നില്ല. അത് ചെയ്യുന്നവന്‍ സുന്നത്തിന് എതിര് പ്രവര്‍ത്തിക്കുന്നവനായും കരുതുന്നില്ല. അപകട സന്ദര്‍ഭങ്ങളിലും ഖുനൂത്ത് ഓതാത്തവരെ അവര്‍ അധിക്ഷേപിക്കില്ല. അത് ചൊല്ലാതിരിക്കുന്നത് ബിദ്അത്തായി അവര്‍ കാണുന്നില്ല. അത് ഉപേക്ഷിക്കുന്നവന്‍ സുന്നത്തിന് എതിരുചെയ്തുവെന്നും അവര്‍ പറയില്ല. ഖുനൂത്ത് ഓതുന്നവന്‍ നല്ലത് ചെയ്യുന്നു, ഖുനൂത്ത് ഉപേക്ഷിക്കുന്നവനും നല്ലത് ചെയ്യുന്നു. ഇഅ്തിദാല്‍ പ്രാര്‍ഥനയുടെയും പുകഴ്ത്തലിന്റെയും സന്ദര്‍ഭമാണ്. നബി(സ) അവിടെ അത് രണ്ടും ചെയ്തിട്ടുണ്ട്. ഖുനൂത് പ്രാര്‍ഥനയും പുകഴ്ത്തലുമാണ്. ഇവിടെ ഏറ്റവും ഉത്തമമാണത്. മഅ്മൂമുകള്‍ കേള്‍ക്കാനായി ഇമാം ഖുനൂത്ത് ഉറക്കെചൊല്ലുന്നതില്‍ തെറ്റില്ല. മഅ്മൂമുകള്‍ കേള്‍ക്കാനായി ഉമര്‍ പ്രാരംഭ പ്രാര്‍ഥന ഉറക്കെ ചൊല്ലിയിരുന്നു. മയ്യിത്ത് നമസ്കാരത്തില്‍ ഇബ്നു അബ്ബാസ് ഫാതിഹ ഉറക്കെ ഓതിയിരുന്നു; അത് സുന്നത്താണെന്ന് ജനങ്ങളെ അറിയിക്കലായിരുന്നു ലക്ഷ്യം. ഇമാം 'ആമീന്‍' ഉറക്കെ പറയുന്നതും ഇതില്‍പെടുന്നു. അനുവദനീയമായ ഭിന്നതകളില്‍പെട്ട ഈ കാര്യങ്ങള്‍ ചെയ്തതിന്റെ പേരിലോ ഉപേക്ഷിക്കുന്നതുകൊണ്ടോ ആരെയും ആക്ഷേപിക്കാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ്, നമസ്കാരത്തില്‍ കൈകള്‍ ഉയര്‍ത്തലും ഉയര്‍ത്താതിരിക്കലും, ശഹാദത്തിന്റെ ഇനങ്ങളിലുള്ള ഭിന്നത, ഇഖാമത്തിന്റെയും ബാങ്കിന്റെയും ഇനങ്ങള്‍, ഇഫ്റാദ്, ഖിറാന്‍, തമത്തുഅ് എന്നീ ഹജ്ജിലെ ഇനങ്ങള്‍ തുടങ്ങിയവ. സുബ്ഹിയിലെ ഖുനൂത്തും ബിസ്മി ഉറക്കെ ഓതലും നബി(സ) പതിവായി ചെയ്തിരുന്നില്ല എന്നതുകൊണ്ട്, അത് സ്ഥിരമായി ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യമാകുന്നില്ല. അത് ബിദ്അത്താകുന്നുമില്ല. മറിച്ച് നബിയുടെ ചര്യയാണ് പരിപൂര്‍ണവും ശ്രേഷ്ഠവും'' (സാദുല്‍ മആദ്, ഇബ്നുഖയ്യിമുല്‍ ജൌസിയ്യ-1/272-275, മുഅസ്സസുരിസാല).
 

 
ഇബ്നുബാസിന്റെ നിലപാട്
 
ആധുനിക സലഫീപണ്ഡിതരില്‍ പ്രമുഖനും സുഊദിയിലെ ഉന്നതപണ്ഡിത സഭയുടെ അധ്യക്ഷനുമായിരുന്ന ശൈഖ് ഇബ്നുബാസ് കര്‍മശാസ്ത്ര ഭിന്നതകളെക്കുറിച്ച് പറയുന്നു: "നമസ്കാരത്തില്‍ റുകൂഇന് മുമ്പും ശേഷവും കൈവെക്കേണ്ടത് നെഞ്ചിലാണോ അതല്ല മറ്റെവിടെയെങ്കിലുമാണോ തുടങ്ങിയ കാര്യങ്ങള്‍ സുന്നത്തിന്റെ (ഐഛികം) പട്ടികയിലാണ് വരുന്നത്. പണ്ഡിതാഭിപ്രായപ്രകാരം ഒരിക്കലും അത് നിര്‍ബന്ധകാര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ല. ഒരു വ്യക്തി റുകൂഇന് മുമ്പോ ശേഷമോ കൈകെട്ടാതെയാണ് നമസ്കരിച്ചതെങ്കില്‍പോലും അയാളുടെ നമസ്കാരം തികച്ചും സ്വീകാരയോഗ്യമാണ്. അയാള്‍ ചില ശ്രേഷ്ഠതകള്‍ ഉപേക്ഷിച്ചുവെന്ന് മാത്രമേയുള്ളൂ. ഒരിക്കലും മുസ്ലിംകള്‍ അത്തരം പ്രശ്നങ്ങള്‍ തര്‍ക്കത്തിന്റെയും ഭിന്നതയുടെയും അകല്‍ച്ചയുടെയും കാരണമായി സ്വീകരിക്കരുത്. ഇമാം ശൌകാനി നൈലുല്‍ ഔതാറില്‍ കൈകെട്ടുന്നത് വാജിബാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ മുസ്ലിംകള്‍ വിഘടിച്ചുനില്‍ക്കാവതല്ല. അതേയവസരം, തഖ്വയുടെയും നന്മയുടെയും മാര്‍ഗത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും പരസ്പരവിദ്വേഷത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യേണ്ടത് മുസ്ലിംകള്‍ക്ക് വാജിബാണ്. ഭിന്നിപ്പിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് കരുതിയിരിക്കേണ്ടതാണ്. കാരണം, അല്ലാഹു മുസ്ലിംകള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും നിര്‍ബന്ധമാക്കിയിരിക്കുന്നു. "അല്ലാഹുവിന്റെ പാശം നിങ്ങള്‍ മുറുകെപിടിക്കുക അതില്‍ ഭിന്നിക്കരുത്'' (2:103).
 
"ആഫ്രിക്കയിലും ഇതര രാജ്യങ്ങളിലും എന്റെ മുസ്ലിം സഹോദരങ്ങള്‍ക്കിടയില്‍, കൈകെട്ടുന്നത് സംബന്ധമായ പ്രശ്നങ്ങള്‍മൂലം കഠിനമായ വിദ്വേഷവും അകല്‍ച്ചയും നിലനില്‍ക്കുന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതും തെറ്റുമാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. സ്നേഹവും സാഹോദര്യവും ഐക്യവും നിലനിര്‍ത്താന്‍ പരസ്പരധാരണയും ഗുണകാംക്ഷയും അനിവാര്യമാണ്. പ്രവാചകാനുയായികള്‍ തമ്മില്‍പോലും ശാഖാപരമായ പ്രശ്നങ്ങളില്‍ അഭിപ്രായ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊരിക്കലും അവര്‍ക്കിടയില്‍ അനൈക്യത്തിനോ അകല്‍ച്ചക്കോ കാരണമായില്ല. അവരുടെ ലക്ഷ്യം തെളിവുകള്‍ സഹിതം സത്യം മനസ്സിലാക്കുക മാത്രമായിരുന്നു. സത്യം വ്യക്തമായാല്‍ അവരതില്‍ ഒന്നിക്കും. ചിലര്‍ക്കത് അവ്യക്തമായാല്‍, മറ്റുള്ളവരെ മാര്‍ഗഭ്രംശം സംഭവിച്ചവരായി മുദ്രകുത്തുകയില്ല. മാത്രമല്ല, സ്വന്തം സഹോദരനുമായുള്ള ആദര്‍ശബന്ധം തുടരുന്നതിനോ, തുടര്‍ന്ന് നമസ്കരിക്കാനോ തടസമായില്ല. അല്ലാഹുവിനെ സൂക്ഷിക്കുക, സത്യം മുറുകെപിടിക്കുക, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുക, പരസ്പര ഗുണകാംക്ഷ പുലര്‍ത്തുക, ആദര്‍ശപരമായ സ്നേഹവും സാഹോദര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ തെളിവുകള്‍ അവ്യക്തമാകുമ്പോള്‍ താന്‍ കൈകൊണ്ടിട്ടുള്ള ഇജ്തിഹാദ് സഹോദരന്റെ മേല്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതിരിക്കുക, ശാഖാപരമായ പ്രശ്നങ്ങളുടെപേരില്‍ പരസ്പരബന്ധം വിഛേദിക്കാതിരിക്കുക, തുടങ്ങിയവ നമ്മുടെ ബാധ്യതയാണ്. അതാണ് സലഫിസരണി'' (മജല്ലത്തുല്‍ ഫുര്‍ഖാന്‍, സലഫീ മാസിക, കുവൈത്ത്, 1999 ജൂലൈ).
 
ആധുനിക സലഫീ പണ്ഡിതരും അവരുള്‍പ്പെടുന്ന ഫത്വാസമിതികളും ഈ വിഷയത്തില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടുകള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ ഇവിടെ ഉദ്ധരിക്കുന്നില്ല. (ഫതാവാഅല്ലജ്നത്തിദ്ദാഇമ, ഫത്വ നമ്പര്‍-16113, പേജ്: 212, ശിഫാഉസ്സ്വുദൂര്‍-സൈനുദ്ദീന്‍ മര്‍ഈ ബിന്‍ യൂസുഫുല്‍ കര്‍മി-പേജ്-154, അര്‍റിആസത്തുല്‍ ആമ്മലില്‍ബുഹൂസില്‍ ഇല്‍മിയ്യ).
 

 
('സലഫിസം ചരിത്രത്തിന്റെ അനിവാര്യതയും പില്‍ക്കാല അപചയങ്ങളും' എന്ന പേരില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍നിന്ന്).

2012, ഡിസംബർ 26, ബുധനാഴ്‌ച

ഒരു സലഫി ഫതവ കാണുക 
മുജാഹിദ് മൌലവിമാര്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്നു..!



മുജാഹിദ് സുഹ്ര്‍ത്തുക്കള്‍ ഇതുകാണാന്‍ സാധ്യതയില്ല.കാരണം അവര്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ഭൂഥ കണ്ണാടി വെച്ച് നോക്കി നടക്കുന്ന തിരക്കിലാണ് .അതിനിടക്ക് സ്വന്തം നേതാക്കള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കാന്‍ എവിടെ സമയം ?...എന്നാലും എന്റെ മുജാഹിദ് സഹോദരന്മാരെ സ്വന്തം കാലില്‍   ഇത്ര വലിയ മന്ത് ഉണ്ടായിട്ടും നിങ്ങള്‍ കണ്ടില്ലെന്നോ?..നിങ്ങളാണോ മറ്റുള്ളവരുടെ ചെരുവിരലിലെ ചുണങ്ങിനെ കുറിച്ചു ഗവേഷണം നടത്തുന്നത്?


വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത്


ഡോ. ഹുസൈന്‍ മടവൂര്‍
25-11-12 ന് മലപ്പുറം ജില്ലയില്‍ കാരകുന്ന് സംയുക്ത മഹല്ല് 

സമിതി പ്രഖ്യാപന സമ്മേളനത്തില്‍

ഡോ. ഹുസൈന്‍ മടവൂര്‍ ചെയ്ത പ്രഭാഷണം

ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ പല കൂട്ടായ്മകളും രൂപപ്പെട്ടുവരുന്നുണ്ട്. മതരംഗത്തും രാഷ്ട്രീയരംഗത്തും ഒട്ടേറെ കൂട്ടായ്മകള്‍ കാണാം. പ്രശ്നാധിഷ്ഠിതമായ അത്തരം കൂട്ടായ്മകള്‍ നമ്മുടെ നാട്ടിലും ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. നാലു വര്‍ഷം മുമ്പ് സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും അന്തര്‍ദേശീയ സംഗമങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. വിവിധ മതങ്ങള്‍ കൂടിയിരുന്ന് മനുഷ്യന്റെ പ്രശ്നങ്ങള്‍ ആലോചിക്കുന്നതിന് പണ്ഡിതന്മാരുടെ അഭിപ്രായമറിയാന്‍ അതിന്റെ മുന്നോടിയായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാരുടെ ഒരു സമ്മേളനം മക്കയില്‍ വിളിച്ച് ചേര്‍ത്തിരുന്നു. വിവിധ മതങ്ങളില്‍പെട്ട ആളുകള്‍ ഒന്നിച്ചിരുന്ന് സമ്മേളനങ്ങള്‍ നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു മതവിധി നല്‍കുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത സമ്മേളനം. അതിനുശേഷമാണ് വാഷിംഗ്ടണിലും മഡ്രിഡിലും യു.എന്‍.ഒയിലും സമ്മേളനങ്ങള്‍ നടന്നത്. അന്ന് ലോക പത്രങ്ങള്‍ ആ സമ്മേളനങ്ങളെക്കുറിച്ച് എഴുതിയ വാചകം "ഒരു പുതുയുഗത്തിന്റെ പിറവി'' എന്നാണ്. ആ ഡയലോഗുകളില്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ പണ്ഡിതന്മാരും ജൂതപണ്ഡിതന്മാരും വരെ പങ്കെടുത്തിരുന്നു.


ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഈ പ്രദേശത്തെ മഹല്ലുകളിലെ മുസ്ലിംകളുടെ സംഗമമാണ്. അടുത്ത ഘട്ടത്തില്‍ നാം ലക്ഷ്യമാക്കേണ്ടത് ഒരു പ്രദേശത്തെ മുഴുവന്‍ മനുഷ്യരുടെയും സംഗമമാണ്. ഘട്ടംഘട്ടമായി നമ്മള്‍ അങ്ങോട്ട് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ബഹ്റൈനില്‍ ഏതാനും വര്‍ഷം മുമ്പ് ഞാന്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. (മദ്ഹബുകളെ തമ്മില്‍ അടുപ്പിക്കല്‍) എന്ന വിഷയത്തില്‍. അവിടത്തെ ഔഖാഫിന്റെ സഹായത്തോട് കൂടിയായിരുന്നു ആ പരിപാടി. റാബിത്വ സെക്രട്ടറി ഡോ: അബ്ദുല്ല തുര്‍ക്കി, ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖുല്‍ അസ്ഹര്‍ തുടങ്ങിയ വലിയ പണ്ഡിതന്മാര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയില്‍ സൌഹാര്‍ദം രൂപപ്പെടാന്‍ അത്യാവശ്യമായ ചില പെരുമാറ്റരീതികള്‍ അതില്‍ സൂചിപ്പിച്ചിരുന്നു.

1. ഓരോ വിഭാഗത്തെയും അവര്‍ സ്വന്തം നിലയില്‍ പരിചയപ്പെടുത്തുന്ന പേരില്‍ മാത്രമേ മറ്റുള്ളവരും അവരെ പരിചയപ്പെടുത്താനും വിളിക്കാനും പാടുള്ളൂ. ഉദാഹരണമായി ശീഈ വിഭാഗത്തെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ റാഫിളികള്‍ എന്ന് വിളിക്കാന്‍ പാടില്ല. മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളെയും നവോത്ഥാന സംരംഭങ്ങളെയും പിന്തുടരുന്നവരെ വഹാബികള്‍ എന്ന് പറയരുത്. മറ്റൊരു കൂട്ടരെ ഖുറാഫികള്‍ എന്ന് പറയരുത്.

2. വിശ്വാസ രംഗത്തായാലും കര്‍മരംഗത്തായാലും ഒരു കാര്യം ഒരു പണ്ഡിതനോ, ഏതെങ്കിലുമൊരു വിഭാഗമോ അംഗീകരിച്ച് പ്രവര്‍ത്തിക്കന്നുവെങ്കില്‍ അവര്‍ പറയുന്ന ന്യായങ്ങള്‍ കേള്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് വിശാലത വേണം. അവരുടെ വാദമുഖങ്ങള്‍ ശരിയോ തെറ്റോ എന്ന് സ്വന്തം നിലയില്‍ ആര്‍ക്കും പഠിക്കാവുന്നതാണ്.

സുഊദി അറേബ്യ കേന്ദ്രീകരിച്ച് ആ വിധത്തിലുള്ള ഒരു സെന്റര്‍ തന്നെ രൂപീകരിക്കാന്‍ പോവുകയാണ്. മര്‍കസുതഖ്രീബ് ബൈനല്‍ മദാഹിബ് എന്ന പേരിലാണ് അത് അറിയപ്പെടുക. സുഊദിയിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ (ഹയ്അത്തുല്‍ കിബാറില്‍ ഉലമാഅ്) പുതിയ കേന്ദ്രസമിതി സുഊദിയിലെ വിവിധ മദ്ഹബുകളുടെ പണ്ഡിതന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വികസിപ്പിച്ചത്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഓരോ വിഭാഗവും തങ്ങള്‍ വിശ്വസിക്കുന്നതും കൊണ്ടുനടക്കുന്നതുമായ ആശയാദര്‍ശങ്ങള്‍ നൂറുശതമാനവും അതിലധികവും ശരിയാണ്, എന്ത് വിശ്വസിക്കുന്നതോടൊപ്പം അതല്ലാത്ത അഭിപ്രായങ്ങള്‍ വിശ്വസിക്കാനും കൊണ്ടുനടക്കാനും മറ്റുള്ളവര്‍ക്ക് സ്വാതന്ത്യ്രമുണ്ട് എന്ന് അംഗീകരിച്ച് കൊടുക്കലാണ്.

ഞാന്‍ ആലോചിക്കുകയാണ്. നമ്മളൊക്കെ കാലങ്ങളായി പ്രഭാഷണങ്ങള്‍ നടത്തി വരികയാണ്. ചില മതപ്രഭാഷണ വേദികള്‍ സംഘടിപ്പിക്കുമ്പോള്‍ തന്നെ നഗരിയില്‍ നാല് വണ്ടി പോലീസ് വേണം എന്ന് ആവശ്യപ്പെടുന്നു. സമുദായത്തിന് പുറത്തുനിന്നുള്ള ആരെങ്കിലും അക്രമിക്കും എന്ന് ഭയമുള്ളതുകൊണ്ടല്ല പോലീസ് സാന്നിധ്യം തേടുന്നത്. ഭയം സമുദായത്തിനുള്ളില്‍ നിന്നുള്ളവരെ കുറിച്ച് തന്നെയാണ്. ഈ സാഹചര്യത്തിലാണ് കാരകുന്നില്‍ നാം എല്ലാ വിഭാഗങ്ങളിലും പെട്ട മഹല്ലുകളെ കൂട്ടിയിരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. 

ഒരു സംഘടനയില്‍ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളുണ്ടാവും. കാരണം, എല്ലാവരും ഒരേ രൂപത്തില്‍ തന്നെ ചിന്തിച്ചുകൊള്ളണമെന്നില്ല. ഒരേ സംഘത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കു പഴുതുള്ള വിഷയങ്ങളുണ്ടാവും. അതായത് ഖുര്‍ആന്റെ അവതരണ പശ്ചാത്തലവും ഹദീസ് അവതരണ കാലവും സ്വഹീഹ്, ദഈഫ് നിര്‍ണയിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ നോക്കിയാല്‍ ഒരു സംഘടനക്കകത്തുള്ള ആളുകള്‍ക്കിടയില്‍പോലും വ്യത്യസ്ത വീക്ഷണങ്ങളുണ്ടാവാം. വിശാല മനസ്സോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കി ദീന്‍ ദഅ്വത്ത് ചെയ്യലാണ് നമ്മുടെ ബാധ്യത.

മഹാനായ ശാഹ്വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഹിജ്റ മൂന്നാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിംകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരധ്യായം ഉണ്ട്. വ്യത്യസ്ത മദ്ഹബുകള്‍ രൂപപ്പെടുന്നതിനുമുമ്പ് സ്വഹാബികള്‍ക്കും താബിഉകള്‍ക്കുമിടയിലും അഭിപ്രായ വ്യത്യാസമുള്ള ധാരാളം വിഷയങ്ങള്‍ ഉണ്ടായിരുന്നു. കര്‍മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. എന്നാലും അവര്‍ പരസ്പരം തുടര്‍ന്ന് നമസ്കരിക്കുമായിരുന്നു. ഇതൊക്കെ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ, ഇസ്ലാമിക വിജ്ഞാന ശാഖക്ക് വലിയ പ്രോത്സാഹനം നല്‍കിയ ശാഹ് വലിയുല്ലാഹിദ്ദഹ്ലവിയെ ഇന്ത്യയിലെ ഒരു വിഭാഗവും തള്ളിപ്പറയുകയില്ലല്ലോ.

അറബി കോളേജുകളിലും മറ്റും പഠിപ്പിക്കുന്ന അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ, ഇബ്നു റുശ്ദിന്റെ ബിദായത്തുല്‍ മുജ്തഹിദ് തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ധാരാളം അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നമ്മുടെ വീക്ഷണങ്ങള്‍ക്ക് വിശാലത നല്‍കേണ്ടതാണ്.

എട്ടുവര്‍ഷം മുമ്പ് ഞാനും സുഹൃത്തും കുവൈത്തില്‍ എത്തിയ സന്ദര്‍ഭത്തില്‍, ഒരു വിഷയത്തിന്റെ സംശയനിവാരണത്തിന് അവിടുത്തെ ശൈഖ് മുഹമ്മദ് നജ്ദിയെ സമീപിച്ചു. 'നിങ്ങളൊക്കെ ഫത്ഹുല്‍ ബാരി വായിക്കണം. പണ്ഡിതന്മാര്‍ക്കിടയില്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ഫത്ഹുല്‍ ബാരിയിലും ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്നുണ്ടല്ലോ' അദ്ദേഹം പറഞ്ഞു.

മര്‍ഹൂം സി.എന്‍ അഹ്മദ് മൌലവി വെല്ലൂര്‍ ബാഖിയാത്തില്‍ പഠിക്കാന്‍ പോയ കാലത്തെ ഒരനുഭവം പറഞ്ഞിട്ടുണ്ട്. അവിടെ സനദ് നേടാന്‍ വേണ്ടി എത്തിയ കേരളത്തിലെയും ഉത്തരേന്ത്യയിലെയും ശാഫിഈകളും ഹനഫികളുമായ പഠിതാക്കള്‍ കര്‍മശാസ്ത്രപരമായ വിഷയങ്ങളില്‍ തര്‍ക്കിക്കുകയും ആരോഗ്യപരമല്ലാത്ത സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നാണ്. കിത്താബ് പഠിക്കാനും സല്‍കര്‍മങ്ങള്‍ ചെയ്യാനും വന്ന നിങ്ങള്‍ ഇവിടെ തര്‍ക്കത്തിലും സംഘട്ടനത്തിലുമേര്‍പ്പെടുകയാണെങ്കില്‍ നാട്ടില്‍ തന്നെ നിന്നാല്‍ പോരായിരുന്നോ? ഇവിടെ വരേണ്ട കാര്യമില്ലായിരുന്നല്ലോ.

കേരളീയ മുസ്ലിം സമൂഹത്തിന് ഇന്ത്യയില്‍ വലിയ സ്ഥാനമാണുള്ളത്. കേരളത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ മതരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള എല്ലാവരും കേരള മോഡല്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത് എന്ന് നമുക്ക് അനുഭവപ്പെടും. കേരള മോഡല്‍ എന്ന് പുറത്തുള്ളവര്‍ പറയുമ്പോള്‍ നന്മയാണ് അവര്‍ അര്‍ഥമാക്കുന്നത്. ചില വിഷയങ്ങളില്‍ കേരള മോഡല്‍ എന്താണ് എന്ന് അവര്‍ക്ക് കൃത്യമായി അറിയാത്തതുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്.

എന്തായാലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പല കൂട്ടായ്മകളും നമുക്കിടയില്‍ ഉണ്ട്. കേരളത്തില്‍ ഒരു സൌഹൃദവേദിക്ക് രൂപം കൊടുക്കാന്‍ കഴിഞ്ഞത് സമുദായത്തിന് ധാരാളം ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. മാസപ്പിറവി വലിയ പ്രശ്നമായി മാറിയപ്പോള്‍ ഖാദിമാരുമായി ബന്ധപ്പെടാനും ഹിലാല്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാനും ജംഇയ്യത്തുല്‍ ഉലമയെ വിവരമറിയിക്കാനും നാം ഇനി എന്ത് ചെയ്യണം എന്ന് ചിന്തിക്കാനും ഫോണ്‍ വഴിയും അല്ലാതെയും ധാരാളം സാധ്യതകള്‍ അതുവഴി ഉണ്ടായി.

ഇപ്പോള്‍ സമുദായനേതൃത്വത്തിന്റെ മുമ്പില്‍ മറ്റൊരു ചര്‍ച്ചയുണ്ട്. പള്ളികളില്‍ ബാങ്ക് കൊടുക്കുന്നത് പലരും പല സമയങ്ങളിലാണ്. രണ്ടു മിനിറ്റും നാല് മിനിറ്റുമൊക്കെ വ്യത്യാസത്തിലാണ്. കലണ്ടറുകളിലുള്ള സമയ വ്യത്യാസമാണ് കാരണം. ഒരു പ്രദേശത്തുതന്നെ വ്യത്യസ്ത സമയങ്ങള്‍ കലണ്ടറില്‍ വന്നത് എങ്ങനെയാണ് എന്ന് ആര്‍ക്കും അറിയില്ല. മലയാള മനോരമ, മാതൃഭൂമി പത്രങ്ങളൊക്കെ പറയുന്നത് നിങ്ങള്‍ ഏകോപിച്ച് ഒരു സമയക്രമം നല്‍കിയാല്‍ കലണ്ടറില്‍ അങ്ങനെ കൊടുക്കാമെന്നാണ്. ഈയിടെ കോഴിക്കോട്ട് എം.എസ്.എസിന്റെ നേതൃത്വത്തില്‍ ഒരു പൊതു മുസ്ലിം കലണ്ടര്‍ ഉണ്ടാക്കുവാന്‍ ലക്ഷ്യം വെച്ച് ഒരു സിറ്റിംഗ് നടത്തിയിരുന്നു. മൂന്നോ നാലോ സിറ്റിംഗ് കഴിയുമ്പോള്‍ മുസ്ലിം വിഭാഗത്തിലെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പൊതുകലണ്ടര്‍ രൂപപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് വര്‍ഷം മുമ്പ് കോട്ടയം ജില്ലയില്‍ മുസ്ലിംകള്‍ തിങ്ങി താമസിക്കുന്ന ഈരാറ്റുപേട്ടയില്‍ ബാങ്ക് സമയത്തിന്റെ കാര്യത്തിലുള്ള ഈ വൈരുധ്യം അവസാനിപ്പിക്കാന്‍ മുജാഹിദും സുന്നിയും ജമാഅത്തുമൊന്നുമല്ലാത്ത, അല്ലാഹുവിന്റെ സൃഷ്ടിയായ സൂര്യന്റെ ഉദയാസ്തമയങ്ങളെ കണക്കാക്കി ഇന്റര്‍നെറ്റിന്റെയും വാനശാസ്ത്രത്തിന്റെയും ഒക്കെ സഹായത്തോടെ ഒരു കലണ്ടര്‍ രൂപപ്പെടുത്തുകയും മുഴുവന്‍ പള്ളികളും ആ കലണ്ടറിനെ ആശ്രയിക്കാന്‍ ശീലിച്ചതും മാതൃകയാണ്. ഏതൊരു കൂട്ടായ്മയിലും നന്മയാണ് നാം പ്രതീക്ഷിക്കുന്നത്. അതിന്റെ അര്‍ഥം എല്ലാവരും അവരുടെ ആദര്‍ശം മറ്റുള്ളവരുടെ മുമ്പില്‍ അടിയറവെക്കണം എന്നല്ല. അഭിപ്രായ വ്യത്യാസങ്ങളും മറ്റും ഉള്ളതോടൊപ്പം ഇസ്ലാമിനും മനുഷ്യ സമൂഹത്തിനും പ്രയോജനപ്പെടുന്ന നന്മക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ കഴിയുക എന്നതാണ്. ധാരാളം പ്രശ്നങ്ങള്‍ നാം അഭിമുഖീകരിക്കുന്നു. ധാര്‍മികച്യുതി, മദ്യപാനം, വൈവാഹിക രംഗത്തെ പ്രശ്നങ്ങള്‍, എയ്ഡ്സ് തുടങ്ങി സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയും.

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ മദ്യഷാപ്പിനെതിരില്‍ അവിടത്തെ പള്ളിക്കമ്മിറ്റിയും അമ്പല കമ്മിറ്റിയും സംയുക്തമായി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. വിവാഹങ്ങളോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരില്‍ തലശ്ശേരിയില്‍ ഒരു കൂട്ടായ്മ രൂപപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ഇത്തരം കൂട്ടായ്മകളുടെ തലങ്ങളില്‍ മുസ്ലിം പണ്ഡിതന്മാരും ഹിന്ദു-ക്രിസ്ത്യന്‍ മതനേതാക്കളുമൊക്കെ സഹകരിക്കുന്നു എന്നത് ഈ രംഗത്ത് നല്ല ലക്ഷണങ്ങളാണ്. വ്യത്യസ്ത മതനേതാക്കള്‍ ഒരു വിഷയത്തില്‍ സഹകരിക്കുക വഴി എല്ലാ മതങ്ങളും വിശ്വാസങ്ങളും ഒന്നാക്കി അല്ലെങ്കില്‍ ഒന്നായി എന്നല്ല മറിച്ച് പ്രശ്നാധിഷ്ഠിതമായി സഹകരണം സാധിച്ചു എന്നു മാത്രം.

പ്രായവും പക്വതയുമുള്ള പഴയ തലമുറക്ക് ഈ വക കാര്യങ്ങള്‍ മനസ്സിലാകും. പുതുതായി വളര്‍ന്നുവരുന്ന, ആവേശത്തിന്റെ പുറത്ത് മാത്രം ജീവിക്കുന്ന യുവാക്കള്‍ക്ക് ഇത് വേണ്ടത്ര മനസ്സിലായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് ചരിത്രമോ, പാരമ്പര്യമോ, ജീവിക്കുന്ന സാഹചര്യമോ പ്രശ്നമല്ല.

'ഖുര്‍ആനും സമുദ്ര ശാസ്ത്രവും' എന്ന വിഷയത്തില്‍ ഒരു സുന്നീസ്ഥാപനം ഒരു സിഡി തയാറാക്കി പ്രകാശനം ചെയ്യുന്ന ചടങ്ങിലേക്ക് എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തത് ഓര്‍ക്കുന്നു. സഹകരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്ന മനസ്സോട് കൂടി അതില്‍ പങ്കെടുത്തപ്പോള്‍, എന്റെ സഹപ്രവര്‍ത്തകരോട് അതില്‍ പങ്കെടുത്തതിന്റെ ന്യായം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവന്നു.

പുളിക്കലില്‍ മുസ്ലിം ലീഗ് സംഘടിപ്പി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സന്ദര്‍ഭത്തില്‍ രോഗിയായി വീട്ടില്‍ വിശ്രമിക്കുകയായിരുന്ന പ്രമുഖ മുജാഹിദ് പണ്ഡിതന്‍ പി.പി അബ്ദുല്‍ ഗഫൂര്‍ മൌലവിയെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. സംസാരമധ്യേ ഞാന്‍ വായിച്ചറിഞ്ഞ ഒരു കാര്യത്തില്‍ സംശയം തീര്‍ക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പഴയ കാലത്ത് മലപ്പുറത്ത് ഒരു ഈദ്ഗാഹില്‍ മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാമായി നമസ്കരിക്കുകയും താങ്കള്‍ ഖുത്വ്ബ നടത്തുകയും ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ വായിച്ച സംഭവം ശരിയാണോ എന്ന് താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഭവം ശരിയാണെന്ന് ഗഫൂര്‍ മൌലവി പറഞ്ഞു. അങ്ങനെ ഒരിക്കല്‍ കൂടി ഈ കാലഘട്ടത്തില്‍ നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ സാധിക്കുമെന്ന് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ കാലം മാറിവരികയാണ്.

ഞാന്‍ ജനിക്കുന്നതിനുമുമ്പാണ് തിരൂരങ്ങാടി യതീംഖാന പള്ളി മര്‍ഹൂം കെ.എം മൌലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. അതിന്റെ ശിലാഫലകത്തില്‍ അക്കാര്യം കൊത്തിവെച്ചത് കാണാന്‍ സാധിക്കും. അത് അന്നും ഇന്നും ഒരു മുജാഹിദ് പള്ളിയായി തന്നെയാണ് നിലനില്‍ക്കുന്നത്. അതിന്റെ പേരില്‍ കെ.എം മൌലവി സാഹിബിന്റെ ആദര്‍ശത്തില്‍ വ്യതിയാനം സംഭവിച്ചതായി മുജാഹിദുകളോ സയ്യിദ് ബാഫഖി തങ്ങളുടെ ആദര്‍ശത്തില്‍ മാറ്റം വന്നു എന്ന് സുന്നികളോ പറഞ്ഞിട്ടില്ല. ഇതൊക്കെ രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. അതൊക്കെ നേരിട്ട് കണ്ടറിഞ്ഞ ആളുകള്‍ ഇന്നും ജീവിച്ചിരിക്കുന്ന ലോകത്താണ് നമ്മളുള്ളത് എന്ന് മനസ്സിലാക്കണം.

മലപ്പുറം ജില്ലയിലെ മങ്കടയിലെ കൂട്ടില്‍ പ്രദേശത്ത് സംയുക്തമായി നടത്തുന്ന ഒരു മഹല്ലിന്റെ പുനര്‍നിര്‍മാണ വേളയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ എം. മുഹമ്മദ് മദനി, എം.ഐ അബ്ദുല്‍ അസീസ് തുടങ്ങിയ പണ്ഡിതര്‍ ഒന്നിച്ചിരുന്നത് ഓര്‍ക്കുകയാണ്. ഇത് വലിയ ഒരു സന്ദേശമാണ്. പ്രചരിക്കേണ്ട സന്ദേശമാണ്.

ആരാണ് മുസ്ലിം? നബി പരിചയപ്പെടുത്തിയത് ഇങ്ങനെ:

"നമ്മുടെ നമസ്കാരം നിര്‍വഹിക്കുന്നവരും നമ്മുടെ ഖിബ്ലയിലേക്ക് തിരിയുന്നവരും നാം അറുത്തത് കഴിക്കുന്നവരും, അവരാണ് മുസ്ലിം.'' ഇത് ഒരു അടിസ്ഥാനമാണ്.

ഈ കഴിഞ്ഞ ഹജ്ജിന്റെ തൊട്ടുമുമ്പ് ദുല്‍ഹജ്ജ് ഒന്നിന് മക്കയില്‍ റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി ഒരു അന്തര്‍ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. സമ്മേളന വിഷയം മുസ്ലിം സമൂഹം: മാറ്റമില്ലാത്ത അടിസ്ഥാനങ്ങളും മാറ്റം വരാവുന്ന കാര്യങ്ങളും എന്നതായിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ ഇബാദി മദ്ഹബുകാരനായ ഒമാനിലെ മുഫ്തി ശൈഖ് അഹ്മദ് ഖലീലിയും (അവരെപ്പറ്റി ഖവാരിജുകള്‍ എന്ന് വരെ പറയാറുണ്ട്) മറ്റും പങ്കെടുത്തിരുന്നു. ശിഈ പണ്ഡിതന്മാരും ഉള്‍പ്പെടെ പങ്കെടുക്കാന്‍ സാധിക്കുന്നവിധം ലോകാടിസ്ഥാനത്തിലുള്ള പണ്ഡിതസഭ വിശാലത കാണിക്കുന്നു.

ധാരാളം കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉള്ളതോടൊപ്പം നാം മക്കയില്‍ എത്തിയാല്‍ ഒരു ഇമാമിന്റെ കീഴില്‍ ഒന്നിച്ച് നമസ്കരിക്കുന്നു. ഹജ്ജ് കര്‍മത്തിലും നമുക്ക് ഒരുമിക്കാന്‍ സാധിക്കുമെങ്കില്‍ കേരളത്തിലും നമുക്ക് ഒന്നിച്ച് നില്‍ക്കാന്‍ കഴിയണം. മക്കയില്‍ ഒരുമയാകാമെങ്കില്‍ നാട്ടിലും ഒന്നിച്ചുനില്‍ക്കാന്‍ പറ്റും എന്ന് പറയാന്‍ ഹജ്ജ് കഴിഞ്ഞ് വരുന്ന ഹാജിമാര്‍ക്ക് കഴിയണം. ഒരു പ്രദേശത്തെ കാരണവന്മാരെ ബോധവത്കരിക്കാന്‍ സാധിച്ചാല്‍ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

നമ്മുടെ സമവാക്യത്തില്‍ ഒരു മാറ്റം വരേണ്ടതുണ്ട്. ഞാനും ഞങ്ങളുടെ ആളുകളും പറയുന്നത് മാത്രം ശരി. നിങ്ങളും നിങ്ങളുടെ ആളുകളും പറയുന്നതെല്ലാം തെറ്റ് എന്നതിന് പകരം ഞാനും എന്റെ ആളുകളും ചെയ്യുന്ന ശരികളെല്ലാം ശരി. ചെയ്യുന്ന തെറ്റുകളെല്ലാം തെറ്റ്. നിങ്ങളും നിങ്ങളുടെ ആളുകളും ചെയ്യുന്ന ശരികളെല്ലാം ശരി, ചെയ്യുന്ന തെറ്റുകളെല്ലാം തെറ്റ് എന്ന് പറയാനുള്ള വിശാലത കാണിക്കണം.

പ്രസിദ്ധമായ ഒരു വാക്യമുണ്ട്: (നമുക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യത്തില്‍ പരസ്പരം ഒഴികഴിവ് -ഝ˜ീഥ - നല്‍കാന്‍ നമ്മള്‍ പരസ്പരം തയാറായാല്‍ നാം ഉയര്‍ന്ന നിലവാരത്തിലെത്തും). അതാണ് ലോകം ആവശ്യപ്പെടുന്നത്, സമൂഹം ആവശ്യപ്പെടുന്നത്. ആ മഹത്തായ സന്ദേശത്തിലേക്കാണ് കാരകുന്ന് പ്രദേശത്തെ ആളുകള്‍ ഇപ്പോള്‍ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വലിയ ഒരു പുണ്യകര്‍മത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആ നിലയില്‍ മുന്നോട്ടുപോകാനുള്ള ഒരുക്കവും വിദ്യാഭ്യാസവും സംസ്കാരവും വളര്‍ന്ന് വരണം. വാക്കിലും പെരുമാറ്റത്തിലും എന്തു പറയണം എന്ത് പറയാതിരിക്കണം എന്ന പെരുമാറ്റ വിദ്യാഭ്യാസം ഉണ്ടാവണം. അങ്ങനെ ഒരു നിലവാരം കൈവരിക്കാന്‍ കഴിഞ്ഞാല്‍ നാം ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും, ഇന്‍ശാ അല്ലാഹ്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
സലഫി തീവ്രവാദം ഭീഷണി
ഒരു പ്രദേശത്ത് കെട്ടുറപ്പുള്ള ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രം 

മുസ്ലിം സമൂഹം ശക്തിയാര്‍ജിച്ചാല്‍ അവര്‍ അതിനുവേണ്ടി 

വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്തുക തന്നെ 

വേണം. അതിന്റെ പേരില്‍ എതിര്‍പ്പുകളുണ്ടായാല്‍ 

ചെറുക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്റെയും 

തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ത്യാഗസമരങ്ങളാണ് 

ഈ വിഷയത്തില്‍ വേണ്ടത്... ഇസ്ലാമിക വിപ്ളവത്തെ സംബന്ധിച്ച 

വികല വീക്ഷണങ്ങളാണ് ബിന്‍ലാദിന്മാര്‍ക്ക് പ്രചോദനമേകുന്നത്. 

അല്‍ഖാഇദ പോലുള്ള പ്രസ്ഥാനങ്ങളിലൂടെയാണ് ഇസ്ലാം പൂര്‍ണത 

പ്രാപിക്കുന്നതെന്ന മൂഢധാരണ വളര്‍ന്നുവന്നത് 

ജമാഅത്തുകാരുടെയും ഇഖ്വാന്‍കാരുടെയും പ്രബോധന 

ശൈലികളിലൂടെയാണ് (ശബാബ് വാരിക, 2012 ജൂണ്‍ 15). 

പ്രതികരണം? 
വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്താതെ 

ഒരിടത്തും മുസ്ലിം സമൂഹം ശക്തിയാര്‍ജിക്കില്ല. എന്നിട്ട് വേണമല്ലോ 

രാഷ്ട്രം സ്ഥാപിക്കാന്‍. ഇക്കാര്യമാണ് ജമാഅത്തെ ഇസ്ലാമിയും 

ഇഖ്വാനും ചൂണ്ടിക്കാണിച്ചതും ആ ദിശയിലാണ് പ്രവര്‍ത്തിച്ചതും. 

ഇന്ന് കാണുന്നതും അതിന്റെ സദ്ഫലങ്ങളാണ്. 

സ്വേഛാധിപത്യങ്ങള്‍ക്കെതിരായ പോരാട്ടം വിജയം വരിച്ചു എന്ന് 

കണ്ടപ്പോള്‍ ഉടന്‍ ശരീഅത്ത് ഭരണവാദവുമായിചാടി വന്നവരാണ് 

സലഫികള്‍. ബിന്‍ലാദിനും സലഫിയായിരുന്നു. സലഫി 

തീവ്രവാദമാണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന കടുത്ത 

വെല്ലുവിളികളിലൊന്ന്

2012, ഡിസംബർ 23, ഞായറാഴ്‌ച


മത നേതാക്കളേ ..ലീഗ് മുജാഹിദുകളെ 
..പണ്ഡിതന്മാരെ നിങ്ങള്‍ക്ക് 
 മൗനം പാലിക്കാന്‍ ഇതാ ഒരു സുവര്‍ണാവസരം 
ഈ ഫോട്ടോയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, 
ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക്‌ പകരം സോളിഡാരിറ്റി / 
ജമാഅത്ത് നേതാക്കള്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 
പുകില് .. ഇതില്‍ " അതിഥികളെ താലപ്പൊലിയേന്തി കോളനി 
നിവാസികള്‍ വരവേറ്റു" എന്നും ഉണ്ട്.
നിങ്ങള്‍ നോക്കിക്കോളൂ ഒരു മുജാഹിദ്‌ / സുന്നി, നേതാവ് / 
അണികള്‍ പോലും ഇതിനെതിരെ ഒരക്ഷരം പറയില്ല. ഫേസ്ബുക്കില്‍ 
ഒരു പോസ്റ്റ്‌ പോലും വരില്ല. അതങ്ങനെ ആണ്. ലീഗ് ചെയ്താല്‍ 
മതേതരത്വം. ജമാഅത്തെ ഇസ്ലാമി ചെയ്താല്‍ ശിര്‍ക്ക്‌.. ഇ ടിയും 
പാളയം ഇമാമും ക്ഷണം സ്വീകരിച് റോമില്‍ ഒന്നിച്ചു പോയി, 
ഒന്നിച്ചു വന്നു. ഫേസ്ബുക്ക് നിറച്ചും പാളയം ഇമാമിന് ചീത്ത 
വിളി. പേരിനു ഒരു പോസ്റ്റ്‌ പോലും ഇ. ടി മുഹമ്മദ്‌ ബഷീറിന്റെ 
പേരില്‍ ഞാന്‍ കണ്ടില്ല. സോളിഡാരിറ്റി കുടിവെള്ള പദ്ധതി 
നടപ്പിലാക്കിയപ്പോള്‍ ആ നാട്ടുകാര്‍ നിലവിളക്കും താലപ്പൊലിയും 
ആയി സ്വീകരിച്ചത്‌ ശിര്‍ക്ക്‌ ആയി എത്ര കാലം ഫേസ്ബുക്കില്‍ 
നിറഞ്ഞാടി ?? കെ എം സി സി യും കുഞ്ഞാലിക്കുട്ടിയും ശബരിമല 
അയ്യപ്പ ഭകതര്‍ക്ക് ഇളനീര്‍ കൊടുക്കുന്നത് മഹത്തായ മതമൈത്രി. 
ജമാഅത്ത് അവര്‍ക്ക്‌ കുടിവെള്ളം കൊടുത്താല്‍ ശിര്‍ക്ക്‌.. ... 
ജമാഅത്ത് സംഗീതം അനുവദനീയം ആക്കി എന്ന് മത പന്ധിതരുടെ 
ചീത്തവിളി യൂട്യൂബ് നിറയെ . ലീഗ് പരിപാടി സംഗീതം ഇല്ലാതെ 
നടക്കാറില്ല. എന്നിട്ട് ഈ മത സംഘടനകള്‍ ഒക്കെയും ലീഗിന്റെ 
കുടക്കീഴില്‍ ആണ് താനും. പ്രവര്‍ത്തകര്‍ അതില്‍ അണികള്‍ ആണ് 
താനും. ഈ ഇരട്ടത്താപ്പ്‌ ചോദ്യം ചെയ്യപ്പെടെണ്ടത് അല്ലെ ?? മത 
പന്ധിതര്‍ എന്ത് കൊണ്ട് ഒരേ സംഗതി ജമാഅത്ത്‌ ചെയ്യുമ്പോള്‍ 
ഹാലിളകുകയും ലീഗ് ചെയ്യുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുകയും 
ചെയ്യുന്നു ??? അല്ലാഹുവിന്റെ തൃപ്തിയെക്കാള്‍ വേറെ 
ആരുടെയോ തൃപ്തി ആണോ ഇവര്‍ കാംക്ഷിക്കുന്നത് ??

http://www.chandrikadaily.com/baithu-rahma.html



2012, ഡിസംബർ 16, ഞായറാഴ്‌ച


 "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"

ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: "ഞാന്‍ ടിക്കേറ്റ്ടുത്തിരുന്നത്‌ ഷൊര്‍ണൂരിലേക്കാണ്‌. വണ...്ടിയില്‍ വെച്ച്‌ ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?"

"അടുത്ത വണ്ടിക്ക്‌ ടിക്കേറ്റ്ടുത്ത്‌ അങ്ങോട്ടുതന്നെ പോയ്ക്കൊള്ളൂ." സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.

"അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്‌. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന്‌ ഇതുവരെ യാത്ര ചെയ്തതിനു എന്തു വേണമെന്നാണ്‌?"

"അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്രപേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്‌!"

"അതു പറ്റുകയില്ല. ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യുന്നത്‌ തെറ്റാണ്‌. അതിനാല്‍ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന്‌ അറിയിച്ചാലും?"

നിശ്ചിത പിഴയടച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"

"അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌." അതും പറഞ്ഞ്‌ ആ യാത്രക്കാരന്‍ പുറത്തിറങ്ങി.

ഉത്തമ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കര്‍മയോഗി മര്‍ഹൂം ഹാജി സാഹിബായിരുന്നു.

"കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായിരുന്നു ഹാജി സാഹിബ് എന്ന പേരില്‍ പരക്കെ അറിയപ്പെട്ട വി.പി മുഹമ്മദലി സാഹിബ്. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനും ത്യാഗശീലനുമായിരുന്നു ഹാജിസാഹിബ്. പ്രതികൂല പരിതസ്ഥിതികളോട് പടപൊ രുതി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു; ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നതുവരെ കേരളജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം".

ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: "ഞാന്‍ ടിക്കേറ്റ്ടുത്തിരുന്നത്‌ ഷൊര്‍ണൂരിലേക്കാണ്‌. വണ...്ടിയില്‍ വെച്ച്‌ ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?"

"അടുത്ത വണ്ടിക്ക്‌ ടിക്കേറ്റ്ടുത്ത്‌ അങ്ങോട്ടുതന്നെ പോയ്ക്കൊള്ളൂ." സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.

"അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്‌. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന്‌ ഇതുവരെ യാത്ര ചെയ്തതിനു എന്തു വേണമെന്നാണ്‌?"

"അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്രപേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്‌!"

"അതു പറ്റുകയില്ല. ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യുന്നത്‌ തെറ്റാണ്‌. അതിനാല്‍ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന്‌ അറിയിച്ചാലും?"

നിശ്ചിത പിഴയടച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"

"അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌." അതും പറഞ്ഞ്‌ ആ യാത്രക്കാരന്‍ പുറത്തിറങ്ങി.

ഉത്തമ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കര്‍മയോഗി മര്‍ഹൂം ഹാജി സാഹിബായിരുന്നു.

"കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായിരുന്നു ഹാജി സാഹിബ് എന്ന പേരില്‍ പരക്കെ അറിയപ്പെട്ട വി.പി മുഹമ്മദലി സാഹിബ്. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനും ത്യാഗശീലനുമായിരുന്നു ഹാജിസാഹിബ്. പ്രതികൂല പരിതസ്ഥിതികളോട് പടപൊ രുതി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു; ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നതുവരെ കേരളജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം".

2012, ഡിസംബർ 13, വ്യാഴാഴ്‌ച


ഒരു എത്തും പിടിയും കിട്ടുന്നില്ല !

അബ്ദുല്‍ ജബ്ബാര്‍ മൌലവി (കൊണ്ടോട്ടി ) ഈ അടുത്ത കാലത്തല്ലേ , 

അനസ് മൌലവീ താങ്കള്ക് "അന്യനായത് "? അദ്ദേഹം എഴുതിയ 

"തൗഹീദ് " പ്രചരിപ്പിക്കുന്ന പുസ്തകം, ഇന്നേ വരെ വിറ്റഴിച് 

(ഇപ്പോള്‍ താങ്കള്‍ പറയുന്ന "ഒരു ഡസന്‍ തെറ്റുകള്‍ ", ഉള്‍പടെ ഉള്ള 

പുസ്തകം ), നടന്നതിനു അല്ലാഹുവിനോട് മറുപടി പറയേണ്ടതില്ലേ 

? ഇതേ "അനസ് മുസ്ലിയാര്‍ തന്നെ "ജബ്ബാര്‍ മൌലവി " "ഇസ്ലാഹു 

മാസ്കികയില്‍ " എഴിതിയതിനെന്താ "തെറ്റ്" എന്ന് ആയിരം 

നാവോടെ ജനങ്ങള്‍ കാണ്‍കെ "മാസിക " ഉയര്‍ത്തി പ്രസംഗിച്ചത് 

ഈ "അനസ് മുസ്ലിയാര്‍ തന്നെയല്ലേ ? ഇനി ഈ അനസ് മുസ്ലിയാര്‍ " 

കുറച്ചു കൂടി മുമ്പോട്ട്‌ പോകുമ്പോള്‍ "ആരെയൊക്കെ " 

പിന്തുണക്കും ? "തള്ളി പറയും ? " താങ്കളെ വിശ്വസിക്കണമെങ്കില്‍ 

"അപാര ബുദ്ധി തന്നെ വേണ്ടി വരും ! പ്രത്യേകിച്ച് , ഒരു ഡസന്‍ , 

അതില്‍ കൂടുതല്‍ "പരസ്പര വിരുദ്ധമായ " സ്റ്റേജ് " പ്രസംഗങ്ങള്‍ 

യു ടുബില്‍ "ആയിരങ്ങള്‍ " കണ്ടു കൊണ്ടിരിക്കുമ്പോള്‍ !!!!!!!!!!!

ഇങ്ങനെ തൌഹീദ് പഠിപ്പിച്ചാല്‍ "തൌഹീദ് പ്രസ്ഥാനം " എവിടെ 

എത്തും ???? ഒരു എത്തും പിടിയും കിട്ടുന്നില്ല !


http://www.youtube.com/watch?v=Onf7gnMZ3C4&list=UUlX3R
c3CIbQAADXsyQRZrcg&index=5