2011, ഡിസംബർ 4, ഞായറാഴ്‌ച


ഇസ്ലാമിസ്റ്റുകളുടെ വിജയം ‘വസന്ത’ത്തിന്‍്റെ തുടര്‍ച്ച: ഖറദാവി

ഇസ്ലാമിസ്റ്റുകളുടെ വിജയം ‘വസന്ത’ത്തിന്‍്റെ തുടര്‍ച്ച: ഖറദാവി
ദോഹ: വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക കക്ഷികള്‍ നേടിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പു വിജയം ‘അറബ് വസന്ത’ത്തിന്‍്റെ തുടര്‍ച്ചയാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. തുനീഷ്യയിലെയും ഈജിപ്തിലെയും ഇസ്ലാമിസ്റ്റുകള്‍ നേടിയ വിജയം ഏറെ സന്തോഷകരമാണ്. അടിത്തറകളിലൂന്നിനിന്നുകൊണ്ട് പുരോഗമന ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കറുത്ത ദിനങ്ങള്‍ വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ലോകം ഇപ്പോള്‍ സന്തോഷത്തിന്‍്റെ മുഹൂര്‍ത്തത്തിലാണ്. ഇത് ദൈവത്തിന്‍്റെ അനുഗ്രഹമാണെന്ന് ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു.
സിറിയയില്‍ ബശ്ശാറുല്‍ അസദിന്‍്റെ കാലം കഴിഞ്ഞെന്നും മുഅമ്മര്‍ ഖദ്ദാഫിയുടെ അതേ പരിണതിയാണ് അസദിനെയും കാത്തിരിക്കുന്നതെന്നും ഖറദാവി പറഞ്ഞു. സിറിയയിലെ പണ്ഡിതര്‍ ഭരണകൂട വിധേയത്വം വിട്ട് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: