2011, ഡിസംബർ 4, ഞായറാഴ്‌ച

ഓരോന്നായി സമ്മതിച്ചുകൊണ്ടിരിക്കുന്നു..
ജമാഅത്തെ ഇസ്‌ലാമിയുടെ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടനാപരമായ വികാസഘട്ടങ്ങളായിത്തീര്‍ന്നു. വളാഞ്ചേരി (1948), കുറ്റിയാടി (1950), മുള്ള്യാകുര്‍ശി (1952), എടയൂര്‍ (1953), മലപ്പുറം (1955), ആലുവ (1957), മൂഴിക്കല്‍ (1960), മലപ്പുറം (1969), ദഅ്‌വത്ത്‌ നഗര്‍ (1983) എന്നീ സമ്മേളനങ്ങള്‍ മലബാര്‍ പ്രദേശത്ത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ വേര്‌ പടരാന്‍ ഇടയാക്കി. മലപ്പുറം ജില്ലയില്‍ തന്നെ വീണ്ടും സമ്മേളനങ്ങള്‍ കൂടി. 1948ലെ വളാഞ്ചേരി സമ്മേളനത്തിനു ശേഷം അതേ വര്‍ഷം കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ വെച്ചാണ്‌ ജമാഅത്തിന്‌ ആദ്യമായി മജ്‌ലിസ്‌ ശൂറാ രൂപപ്പെടുത്തിയത്‌. ഹാജി വി പി കുഞ്ഞിപ്പോക്കര്‍, ടി വി കെ മൊയ്‌തീന്‍ കുട്ടി, സി എം മൊയ്‌തീന്‍കുട്ടി, പി മരക്കാര്‍, യു മുഹമ്മദ്‌, ടി ടി കമ്മു, മുഹമ്മദ്‌ ത്വാഈ മൗലവി, കെ അബ്‌ദുല്ലാ ശര്‍ഖി, മുഹമ്മദ്‌ ഹനീഫ്‌ മൗലവി, ബശീര്‍ അഹ്‌മദ്‌, ടി മുഹമ്മദ്‌, കെ സി അബ്‌ദുല്ല മൗലവി എന്നിവരായിരുന്നു ഖയ്യിമിന്‌ പുറമെയുള്ള ആദ്യ ശൂറാ അംഗങ്ങള്‍. (ശബാബ് വീക്കിലി)

സമ്മേളനം നടന്ന കാലത്ത് എന്തിന് ഇത്ര പണം ചെലവഴിച്ച് സമ്മേളനങ്ങൾ നടത്തുന്നുവെന്ന് ചോദിച്ചവരുണ്ടായിരുന്നു. ആരാണ് എന്ന് കൃത്യമായി ഓർക്കുന്നില്ല. ഏതായാലും കാലം ജമാഅത്തിന്റെ ഒരോ പ്രവർത്തനങ്ങളും സമയവും സാഹചര്യവുമനുസരിച്ചായിരുന്നുവെന്നും അവയൊക്കെയും വേണ്ടത് തന്നെയായിരുന്നെന്നും പ്രതിയോഗികൾ തന്നെ ഇപ്പോൾ ഓരോന്നായി സമ്മതിച്ചുകൊണ്ടിരിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല: