2011, ഡിസംബർ 16, വെള്ളിയാഴ്‌ച

സങ്കല്‍പ്പത്തിലെ വീട് 
അള്ളാഹു മനുഷ്യര്‍ക്ക് ഇറക്കിത്തന്ന ദീനായ ഇസ്ലാമിന് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ട്. ഒന്ന് മനുഷ്യരുടെ പരലോക ജീവിതം സമാധാന പൂര്‍ണമായിരിക്കുക. മനുഷ്യരുടെ ഇഹലോക ജീവിതം സമാധാന പൂര്‍ണമായിരിക്കുക. ലോകത്ത് സമാധാനം പുലരനമെങ്കില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അഥവാ ഇസ്ലാമിക നിയമങ്ങള്‍ പ്രയോഗത്തില്‍ വരുക തന്നെ വേണം. അതില്‍ ജമാലിനും ഷാഫിക്കും സംശയമുണ്ടോ? അത് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കാത്ത മുജാഹിടുകളെ സംബന്ധിച്ചെടത്തോളം അത് സാങ്കല്‍പ്പികം തന്നെ. എന്നാല്‍ അത് പ്രയോഗത്തില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജമാ-അത്തുകാരെ സംബന്ധിച്ചെടത്തോളം അത് സാങ്കല്പ്പികമല്ല.

ഉദാഹരണം പറഞ്ഞാല്‍. ജമാലിന്റെയും അശ്രഫിന്റെയും കയ്യില്‍ ഒരു വീടിന്റെ ഓരോ പ്ലാനും ഉണ്ട്. ജമാല്‍ അത് അങ്ങനെ തന്നെ വെച്ചു കൊണ്ടിരിക്കുന്നു. വീട് ഉണ്ടാക്കാനുള്ള യാതൊരു ഒരുക്കങ്ങളും അദ്ദേഹം നടത്തുന്നില്ല. അത് സാങ്കല്‍പ്പികം തന്നെ.

എന്നാല്‍ അഷ്‌റഫ്‌ അതിനു ആവശ്യമായ സ്ഥലം എടുക്കുന്നു. അതിനു വേണ്ട സാമഗ്രികള്‍ ഒരുക്കിക്കൂട്ടുന്നു. ജോലിക്കാരെ കണ്ടെത്തുന്നു. അദ്ദേഹം വീട് നിര്‍മ്മിക്കാനും പൂര്‍ത്തിയാക്കാനും ഉള്ള പണിയില്‍ വ്യാപ്രിതന്‍ ആണ്. ഇവിടെ അദ്ദേഹത്തിന്റെ വീട് വെറും സാങ്കല്‍പ്പികം അല്ല. കാരണം അദ്ദേഹം അതിന്റെ പണിയില്‍ തന്നെയാണ്.

ലോകത്തിലെ ഏറ്റവും നല്ല ഒരു വീടായ ഇസ്ലാമിക ഭരണത്തിനു നേടി "ശ്രമിക്കാന്‍" സാഹചര്യം ഉണ്ടായിരിക്കെ അതിനു ശ്രമിക്കാതെ, പൊളിഞ്ഞു പോകുന്ന ചെറ്റക്കുടില്‍ ആയ അനിസ്ലാമിക ഭരണം നടപ്പിലാക്കാന്‍ അധ്വാനിച്ചു കൊണ്ടിരിക്കുന്ന മുജാഹിടുകളുടെ ദീന്‍ ആണ് സാങ്കല്‍പ്പിക വീട്. അല്ലാതെ ഇസ്ലാമിക ഭരണമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ അല്ലാഹുവിന്റെ വ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജമാ-അത്തെ ഇസ്ലാമിയുടെത് അല്ല.


അഭിപ്രായങ്ങളൊന്നുമില്ല: