2011, ഡിസംബർ 22, വ്യാഴാഴ്‌ച

പച്ച കള്ളമാണ് മുജാഹിദു പണ്ഡിതന്മാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് 


ഇബാദത്തിന് അനുസരണം എന്ന വ്യാഖ്യാനം മൌദൂദിക്കോ ജമാഅത്തെ ഇസ്ലാമിക്കോ മുമ്പ് ആരും പറഞ്ഞിട്ടില്ല എന്ന പച്ച കള്ളമാണ് മുജാഹിദു പണ്ഡിതന്മാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് . അത് സ്ഥാപ്പിക്കുവാന്‍ വേണ്ടി സാധാരണ ജനങ്ങളെ പറ്റിക്കുന്ന ഉദാഹരണങ്ങള്‍ പറയുകയും ചെയ്യുന്നു അതാണ്‌ മുകളിലെ ക്ളിപ്പിലുടെ സുഹൈര്‍ ച്ചുങ്കതത്തറയും നടത്തുന്നത് . അനുസരണം എന്ന് മാത്രമേ അര്‍ഥം പറയാവു എന്ന് ജമാഅത്ത് ഇതുവരെ വാദിച്ചിട്ടില്ല അത് ജമാഅത്തിന്റെ മേല്‍ മുജാഹിദുകള്‍ പറയുന്ന പച്ച കള്ളമാണ് . ആരാധന എന്ന് മാത്രമല്ല അനുസരണം, കീഴ്പെടല്‍, വിധേയത്വം , അടിമത്വം .... എന്നീ അര്‍ഹ്തങ്ങള്‍ കൂടി ഉണ്ടെന്നു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ എന്നും ജമാഅത്ത് പറഞ്ഞു കൊണ്ടിരിക്കുന്നു .

ഇനി ഇബാടത്ത്തിനു പണ്ഡിതന്മാര്‍ പറഞ്ഞ അര്‍ത്ഥങ്ങള്‍ പരിശോധിക്കാം . സൂറ അദാരിയാത്തിലെ 56 - ത്തെ ആയത്തായ وما خلقت الجن والإنس إلا ليعبدون എന്ന ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഖുര്‍ത്തുബി പറയുന്നു: قال قرطتبي: أصل العبادة: التذلل والخضوع والإطاعة അടിസ്ഥാനപരമായി ഇബാദത്ത് എന്നാല്‍ "വിധേയത്വം , കീഴ്പെടല്‍ , അനുസരണം " എന്നിവയാകുന്നു . 
ഇബ്നു കസീര്‍ പറയുന്നു:
ومعنى الآية: أنه تعالى خلق العباد ليعبدوه وحده لا شريك له، فمن أطاعه جازاه أتم الجزاء، ومن عصاه عذبه أشد العذاب، 
യാതൊരു പങ്കുകാരുമില്ലാതെ അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ സ്രിട്ടിച്ചത് അതിനാല്‍ അല്ലാഹുവിനെ അനുസരിച്ചവര്‍ക്ക് അതിനുള്ള പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കും അവനെ ധിക്കരിച്ചാലോ കടുത്ത ശിക്ഷ നല്കുന്നതാകുന്നു . ഇമാം റാസി സൂറ ഫാതിഹയിലെ إياك نعبد എന്ന ആയത്ത് വിശദീകരിച്ചു പറയുന്നു: وأنه يجب على الخلائق طاعته അവനെ അനുസരിക്കല്‍ സ്രിട്ടികളുടെ മേല്‍ നിര്‍ബന്ധമാവുന്നു . 

ഇബാദത്തിന് ആരാധന എന്ന അര്‍ത്ഥം മാത്രമല്ല (طاعة ) അനുസരണം , (خضوع ) കീഴ്പെടല്‍ , (تذلل ) വിധേയത്വം , തുടങ്ങിയ അര്‍ഥങ്ങള്‍ കൂടി ഉണ്ട് . സൗദി മതകാര്യ വകുപ്പിറക്കിയ كتاب أصول الإيمان في ضوء الكتاب والسنة എന്ന ഗ്രന്ഥത്തില്‍ ഒരു സംഘം പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം കാണുക: العبادة في اللغة وهي التذلل والخضوع ഭാഷാര്‍ത്ഥത്തില്‍ ഇബാദത്ത് എന്നാല്‍ കീഴ്പെടലും വിധേയത്വവും ആകുന്നു . وشرعا: هي إسم جامع لكل ما يحبه الله ويرضاه من الأقوال والأعمال الظاهرة والباطنة നിയമ പരമായി ഇബാദത്ത്, അല്ലാഹുവിന്റെ സ്നേഹവും തൃപ്തിയും ആഗ്രഹിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഉള്കൊള്ളുന്നതിന്റെ പേരാണ് ഇബാദത്ത് . വാക്കാലോ പ്രവര്ത്തിയാലോ പ്രകടമായോ അല്ലാതെയോ ചെയ്യുന്നവ ആകട്ടെ എല്ലാം ഇബാടത്താകുന്നു . 
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ ഇബാടത്ത്തിനു നല്‍കിയ അര്‍ത്ഥം ശൈഖു മുഹമ്മദ്‌ അബ്ദുള്‍വഹാബു അദ്ദേഹത്തിന്റെ فتح المجيد എന്ന ഗ്രന്ഥത്തില്‍ നല്‍കിയത് കാണുക: قال شيخ الإسلام : العبادة هي طاعة الله ഇബാദത്ത് എന്നാല്‍ അല്ലാഹുവിനുള്ള അനുസരണം ആകുന്നു അവിടെയും നിറുത്താതെ വീണ്ടും പറയുന്നു العبادة هي إسم جامع لكل ما يحبه الله ويرضاه: من الأقوال والأعمال الباطنة واظاهرة ഇബാദത്ത് എന്നാല്‍ എല്ലാത്തിനും ഒരുമിച്ചു പറയുന്ന പേരാണ് അഥവാ അല്ലാഹുവിന്റെ തൃപ്തിയും സ്നേഹവും ആഗ്രഹിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഉള്കൊള്ളുന്നതിന്റെ പേരാണ് ഇബാദത്ത് . വാക്കാലോ പ്രവര്ത്തിയാലോ പ്രകടമായോ അല്ലാതെയോ ചെയ്യുന്ന ഏതു പ്രവര്ത്തിയുമാവട്ടെ അതല്ലാം ഇബാദത്ത് ആകുന്നു . 

മൌദൂടിക്ക് മുമ്പ് ആരും അനുസരണം എന്ന അര്‍ത്ഥം പറഞ്ഞിട്ടില്ല എന്ന ഇവരുടെ വാദം സ്ഥാപ്പിക്കുവാന്‍ പ്രമാണങ്ങളെ തെറ്റിദ്ദരിപ്പിച്ചു പച്ചക്കള്ളം പറയുകയല്ലേ ഇവര്‍ ചെയ്യുന്നത് ?. എന്തിനാണ് കൂട്ടരേ കള്ളം പറഞ്ഞു ആദര്‍ശം സ്ഥാപ്പിക്കുന്നത് ?. ഈ കള്ളത്തരത്തിന് നാളെ അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടേ ?.

ഞാന്‍ എന്റെ മുജാഹിദു സുഹ്ര്ത്തുക്കളോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു.
1 - ഇബാദത്തിന് മുജാഹിദുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും മുകളിലെ ക്ളിപ്പിലൂടെ സുഹൈര്‍ പറഞ്ഞതുമായ വാദങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ശെരിയാണെന്ന് നിങ്ങള്ക്ക് തെളിയിക്കാന്‍ സാധിക്കുമോ ? അത് തെളിയിക്കേണ്ടതുണ്ട് . 
2 - ഇബാദത്തിന് മുജാഹിദുകള്‍ നല്‍കുന്ന അര്‍ത്ഥം എന്താണ് ? വ്യക്തമാക്കുക .


അഭിപ്രായങ്ങളൊന്നുമില്ല: