2011, ഡിസംബർ 12, തിങ്കളാഴ്‌ച

എത്ര ബോധപൂർവ്വമാണ് മുജാഹിദുകൾ വൻകളവുകൾ യാതൊരു ബേജാറുമില്ലാതെ നിരന്തരം പ്രചരിപ്പിക്കുന്നത്!! 

മുജാഹിദുകള്‍ ഒരായിരം നുണകൾ കെട്ടിച്ചമക്കുന്നു. ഓരോ നുണയും ഇവിടെ പൊളിഞ്ഞു വീണ് സത്യം പുറത്താവുന്നു. ചില ഉദാഹരണങ്ങൾ (1) ജോലി രാജിവെച്ച ജമാഅത്തുകാരൻ എന്ന പേരിൽ ഇല്ലാത്ത ഒരാളെ ഉണ്ടെന്ന് പറഞ്ഞ് നുണപ്രചരിപ്പിച്ചത് (2) കെ.സി.അബ്ദുല്ല മൌലവി ‘അല്ലാഹുവിന്റെ ഹാക്കിമിയ്യത്ത് എന്ന കാര്യം പുതുതായി കെട്ടിയുണ്ടാക്കിയ വാദമാണ്” എന്ന് എഴുതിയിട്ടുണ്ട് എന്ന നുണ (3) മൌദൂദിയുടെ ഖബർ പൂജാകേന്ദ്രമാക്കി അതിലെ വരുമാനം കൊണ്ട് കുടുംബം ജീവിക്കുന്നു എന്ന നുണ (4) ഗുരുനാഥനെയും മാതാപിതാക്കളെയും ഒക്കെ അനുസരിച്ചാൽ ശിർക്കാവും എന്നാണ് ജമാഅത്ത് പറയുന്നത് എന്ന നുണ. (5) ജമാഅത്തുകാർ ഫാഷൻ ഷോ നടത്തുന്നു എന്ന നുണ, അങ്ങനെ അങ്ങനെ ഒരു പാട് നുണകൾ.

എന്നാൽ മറ്റേ ഗ്രൂപ്പ് വർഷങ്ങളായി ഇവിടെ സംവാദം നടത്തുന്നു. മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്ത കള്ളത്തരങ്ങൾ കെട്ടിച്ചമച്ച് ആളുകളെ ചതിയിൽ വീഴ്തുന്ന ഒരു സംഭവം പോലും അവരെക്കുറിച്ച് ഇതുവരെ ഇവിടെ ആരോപിച്ചിട്ടില്ല. ഇനി ആരോപിച്ചാൽ അതിന് തെളിവ് കൊണ്ടുവരാനും കഴിയില്ല.

ഇനി ജനങ്ങൾ ചിന്തിക്കുക. അല്ലാഹു ഇതിൽ ആരുടെ ഭാഗത്തായിരിക്കും?. റസൂലുല്ലാഹ് ഇതിൽ ആരുടെ ഭാഗത്തായിരിക്കും. ഏതെങ്കിലും നബിമാർ സത്യമതം പ്രബോധനം ചെയ്യാൻ ഇത്ര നീചമായ പൈശാചിക കർമ്മങ്ങൾ ചെയ്തിട്ടുണ്ടോ?. പിശാച് ഇക്കൂട്ടത്തിൽ ആരെയാണ് ഇഷ്ടപ്പെടുന്നുണ്ടാവുക?.. ഓരോരുത്തരും ചിന്തിച്ചാൽ അവരവർക്ക് നല്ലത്.

അഭിപ്രായങ്ങളൊന്നുമില്ല: