2011, ഡിസംബർ 21, ബുധനാഴ്‌ച


മുമ്പൊരിക്കല്‍ "അനുസരണം എപ്പോള്‍ ഇബാദത്താകും, എപ്പോള്‍ ശിര്‍ക്കാകും?" എന്ന് ഞാന്‍ മുജാഹിദ്‌ സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അതിനുള്ള കാരണം അവര്‍ ഉദ്ധരിച്ച ഷെയ്ഖ് ഇബ്നു ബാസ് (റ) കത്തില്‍ പറഞ്ഞതായിരുന്നു. അതിങ്ങനെ വായിക്കാം.

"അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ"

പല തവണ ഈ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ പറഞ്ഞ മറുപടി :
"ശിര്‍ക്കായ കാര്യം അനുസരിച്ചാല്‍ ശിര്‍ക്കാകും എന്നാണ്"

ഞാന്‍ അതിനു മറുപടി നല്‍കി: "ശിര്‍ക്കായ കാര്യം അനുസരിച്ചല്ലെങ്കിലും അത് ശിര്‍ക്ക് തന്നെയാണ്. അതായത്‌ അനുസരണത്തിന് അവിടെ യാതൊരു പ്രാധാന്യവുമില്ല. " 
ശേഷം അവര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.

 ഇക്കാര്യത്തില്‍ ഞാന്‍ മനസിലാക്കിയ പണ്ഡിതന്‍മാരുടെ വീക്ഷണം ഇവിടെ പങ്കുവെക്കുന്നു: അത് കമന്റുകളില്‍ വായിക്കാം. വിയോജിപ്പുള്ളവര്‍ പ്രമാണ സഹിതം ഖണ്ഡിക്കട്ടെ.

 അനുസരണം എപ്പോള്‍ ശിര്‍ക്കാകും എന്ന ചോദ്യത്തിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാരണം അനുസരണം എപ്പോള്‍ ഇബാദത്താകും എന്ന കാര്യത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. അതുമായി ബന്ധപെട്ട് ശൈഖ് ഇബ്നു ബാസ്(റ) നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു.
"...അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ."

അല്ലാഹു പറയുന്നു:

 "അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്. "
 ചുരുക്കിപറഞ്ഞാല്‍ അല്ലാഹുവിനുള്ള അനുസരണവും, പ്രവാചകനുള്ള അനുസരണവും, കൈകാര്യകര്താക്കള്‍ക്കുള്ള അനുസരണവും ഇബാദത്താണ്. ഇവയെല്ലാം അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരമാണ്.

 അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണം രണ്ടു തരമുണ്ട്.

 1. അല്ലാഹുവിന്‍റെ അനുവാദമോ, നിര്‍ദേശമോ, കല്‍പ്പനയോ പ്രകാരമുള്ള അനുസരണം. ഇത് അനുവദനീയമോ, സുന്നത്തോ, വാജിബോ ആയിരിക്കും.

2.അല്ലാഹുവിന്‍റെ കല്‍പ്പനക്കെതിരിലുള്ള അനുസരണം. അനുസരിക്കുന്ന വ്യക്തിയുടെ മനോഭാവം അനുസരിച്ച് ഇത് രണ്ടു വിദത്തിലാകാം.

A: അല്ലാഹുവിന്‍റെ കല്‍പ്പനതന്നെയാണ് അനുസരിക്കേണ്ടത് എന്ന ബോധ്യത്തോടെ, ഞാനീ ചെയ്യുന്നത് തെറ്റാണ് എന്ന ധാരണയോടെ ചെയ്യുന്നത്. അതായത്‌ പാപം. ഇത് ഇബാദതോ ശിര്‍ക്കോ അല്ല. എന്നാല്‍ ഹറാമാണ്. അവ ഫിസ്കോ, കുഫ്‌റോ ആകാം. ഇത്തരക്കാരെ കുറിച്ചാണ് ശൈഖ് ഇബ്നു ബാസ്(റ) പറഞ്ഞത്‌: "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല."

B: അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ വിധികളില്‍ വല്ല പോരായ്മയും തോന്നിയതുകൊണ്ടുമാകാം. ആന്‍ആം 121, ആതൌബ 31 ....എല്ലാം ഈ ഗണത്തില്‍പ്പെടുന്നതാണ്. കാരണം അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ്. മതപരമായ കാര്യങ്ങളിലാകട്ടെ, മറ്റു ഭൌതിക കാര്യങ്ങളിലാകട്ടെ , കല്‍പ്പിക്കുന്നവന്‍ മനുഷ്യനായാലും, പിശാചായാലും, ദേഹേച്ഛയായാലും ആ അനുസരണം അവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമാണ്. ഇത്തരത്തിലാണ് പിശാചിനും, ദേഹേച്ചക്കും ഇബാദത്തെടുക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത്‌. എന്തുകൊണ്ടാണ് ഇത്തരം അനുസരണങ്ങള്‍ ഇബാദത്തും ശിര്‍ക്കും ആകുന്നത്? കാരാണം കല്‍പ്പിക്കാനുള്ള പരമാധികാരം സൃഷ്ടാവായ അല്ലാഹുവിന് മാത്രമാണ്. ആന്‍ആം 121 ന്‍റെ മുകളിലുള്ള ഏതാനും സൂക്തങ്ങള്‍ വായിച്ചാല്‍ സന്ദര്‍ഭം കൂടുതല്‍ വ്യക്തമാകും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അനുസരണം - ഇബാദത് എന്ന പദം പ്രയോഗിക്കുമ്പോള്‍, അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസവുമാണ് അത് ശിര്‍കാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) ദേഹേഛയ്ക്കോ പിശാചിനോ ഭരണാധികാരികള്‍ക്കോ പണ്ഡിത പുരോഹിതന്മാര്‍ക്കോ വകവെച്ചുകൊണ്ടുള്ള അനുസരണം ശിര്‍കുതന്നെ. ഇത് നബിതിരുമേനി അദിയ്യുബ്നു ഹാതിമിന് വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ജൂത-ക്രൈസ്തവരെക്കുറിച്ചാക്ഷേപിച്ചപ്പോള്‍, ഞങ്ങളങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് അദിയ്യ് പറഞ്ഞു. അവര്‍ അനുവദിക്കുന്നതും നിരോധിക്കുന്നതും നിങ്ങള്‍ അപ്പടി സ്വീകരിക്കുന്നില്ലേ എന്ന് നബിതിരുമേനി തിരിച്ചുചോദിക്കുകയും അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശദീകരിക്കുകയും ചെയ്തു.

  ഇബ്നു തൈമിയ്യഃ (റ) തന്റെ ഫതാവയില്‍ പറയുന്നു:
"വളരെയേറെ കര്‍മശാസ്ത്രകാരന്മാരും രാജസൈന്യങ്ങളും ന്യായാധിപന്മാരുടെ അനുയായികളും അവരെ പിന്‍പറ്റുന്ന സാധാരണക്കാരും അനുസരണ ശിര്‍ക് ചെയ്യുന്നവരാണ്. ഇത്തരം വ്യതിചലിച്ചവരില്‍ പെട്ടവര്‍ തന്റ...െ നേതാവ് നിര്‍ബന്ധമാക്കിയത് നിര്‍ബന്ധവും ഹറാമാക്കിയത് ഹറാമും ഹലാലാക്കിയത് ഹലാലുമായി നിശ്ചയിക്കുന്നു. ദീന്‍ എന്നാല്‍ ലൌകിക കാര്യത്തിലോ ആത്മീയ കാര്യത്തിലോ രണ്ടിലും കൂടിയോ അവര്‍ നിയമമാക്കിയതാണെന്നു വെക്കുന്നു. പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരധികാരവും കൂടാതെ അവനോടുള്ള അനുസരണത്തില്‍ ശിര്‍കു ചെയ്തു എന്ന് ഭയപ്പെടുന്നുമില്ല. അല്ലാഹു അനുസരിക്കണമെന്ന് കല്പിച്ച പ്രവാചകന്‍, ഭരണാധികാരി, പണ്ഡിതന്‍, പിതാവ്, ഗുരുനാഥന്‍ തുടങ്ങിയവര്‍ ഇതില്‍നിന്നൊഴിവാണ്.'' (ഇബ്നുതൈമിയ്യഃ- ഫതാവാ 1/97,98)

 പ്രത്യാകം ശ്രദ്ധിക്കുക: "പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. "
ആധുനിക ഭയപ്പെടുത്തല്‍ തീവ്രവാദികള്‍ എന്ന് അക്ഷേപ്പിക്കലാണ്.!!!

 സ്വതന്ത്രമായ നിയമ നിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നുപറയുന്ന വ്യക്തികളും,... സംഘടനകളും, സഭകളും, സര്‍ക്കാരുകളും,... താഗൂത്തുകളാണെന്നും അവരെ യാതൊരു ഉപാധികളും കൂടാതെ അനുസരിക്കല്‍ തൌഹീദിന് വിരുദ്ധമാണ്. ഈ താഗൂതുകലോടുള്ള സമീപനം കൂടിയാലോചനകളിലൂടെ തീരുമാനിക്കേണ്ടതാണ്. അവിടെയാണ് മുകളില്‍ പറഞ്ഞ "ഉലുല്‍ അംറുകളുടെ" ആവശ്യം കൂടുതലായി വരുന്നത്. അല്ലാതെ ശാഖാപരമായ തര്‍ക്കങ്ങള്‍ക്കല്ല.

അല്ലാഹുവല്ലത്തവര്‍ക്കുള്ള എല്ലാ അനുസരണണങ്ങളും അല്ലാഹുവിന്‍റെ കല്പ്പനകള്‍ക്ക് പ്രഥമസ്ഥാനം എന്ന ഉപാധിക്ക് വിധേയമായിരിക്കണം. ഇത് ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രമായാല്‍ പോലും. ഉപാധികളൊന്നും കൂടാതെ അനുസരിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അതിനെ ചുരുക്കി "നിരുപാധികം അനുസരണം" എന്നതാണ് മലയാളത്തില്‍ യോജിക്കുന്ന ഒരു പദം.

വിയോജിപ്പുള്ളവര്‍ പ്രമാണ സഹിതം ഖണ്ഡിക്കട്ടെ,

അഭിപ്രായങ്ങളൊന്നുമില്ല: