2011, ഡിസംബർ 16, വെള്ളിയാഴ്‌ച

ഇബാദത്തും അനുസരണവും..

ജിന്ന് സിഹ്രു വാദയില്‍പെട്ട് ഇരുട്ടില്‍ തപ്പുന്നത് മുജാഹിദു നേതൃത്വമാണെന്നു ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്.അനുസരണ ശിര്‍ക്കെന്ന ശരിക്ക് ഇല്ലെന്നാണോ താങ്കള്‍ പറയുന്നത്.ഇന്ത്യ ഗവേര്‍ന്മേണ്ട് തഗൂത് തന്നെയാണെന്ന് ഉമര്‍ മൌലവി തന്നെ പറഞ്ഞതല്ലേ . ഇബാദത്തിനു അനുസരനമെന്നും അര്‍ഥം ഉണ്ട് എന്ന് പറഞ്ഞതിന്റെപെരില്‍ കഴിഞ്ഞ നാല്‍പതു വര്‍ഷമായി മൌദീദി സഹിബിനെയും ജമാഅത്തെ ഇസ്ലാമിയും വിമര്‍ശിച്ചു നടന്ന നിങ്ങള്‍ തന്നെ ഇപ്പോള്‍ ഇബാദത്തിനു അനുസരനമെന്നു അര്‍ത്ഥമുണ്ടെന്ന് സമ്മതിച്ചില്ലേ.ആര്‍ക്കും തെറ്റുപറ്റാം എങ്കിലും അതിന്റെപേരില്‍ ഒരു പശ്ചാത്താപ മനസ്തിതിയെങ്കിലും നിങ്ങള്‍ക്കുണ്ടയോ.ഇബാദത്തിനു അനുസരണം എന്ന അര്‍ഥം ഉണ്ടെന്നു പ്രാമാണികരായ മുഫസ്സിരുകളെയും സലഫും ഖലഫും ആയ പണ്ടിതന്മാരെയും ഉദ്ദരിച്ചുകൊണ്ട്‌ ജമാഅത്തെ ഇസ്ലാമി തെളിയിച്ചപ്പോള്‍ നില്കക്കള്ളിയില്ലാത്തത് കൊണ്ട് നിങ്ങള്ക്ക് അന്ഗീകരിക്കേണ്ടി വന്നതാണല്ലോ.അല്‍ ഹമ്ദുലില്ലഹ്.എകാടിപത്യതെക്കളും രാജതിപത്യതെക്കളും സര്വധിപത്യതെക്കളും ജനാധിപത്യമാണ് അന്ഗീകരിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് തെറ്റാവുക.എന്നാല്‍ ജനതിപത്യതിന്റെ താത്വിക അടിത്തറ തൌഹീടിന്നു വിരുദ്ദമയതുകൊണ്ട് അതിനെയാണ് ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നത്.ജനതിപത്യതിന്റെ സാഹചര്യം ഉപയോഗപ്പെടുത്തികൊണ്ട് നിയമ നിര്മാനത്തിനുള്ള പരമതികാരം അല്ലാഹുവിനു മാത്രമാണെന്ന് ഊന്നി പറഞ്ഞുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതി മാറ്റത്തിനുവേണ്ടി സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്യുന്നത്.എന്നാല്‍ നിങ്ങളാവട്ടെ മതം രാഷ്ട്രിയത്തില്‍ ഇടപെടാന്‍ പാടില്ല എന്ന അനിസ്ലാമിക വാദം ഉന്നയിച്ചുകൊണ്ട് അനിസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്ന വിത്യസ്തങ്ങളായ ഭൌദിക രാഷ്ട്രിയ പാര്‍ട്ടിയില്‍ മംബെര്‍മരായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രസ്ഥാന ഇറക്കുകയാണ്‌ ചെയ്തത്.അപ്പോള്‍ ആരുടെ വാദമാണ് വിതന്ട വാദം.വോട്ടു ചെയ്യല്‍ ശിര്‍കാണെന്ന് ജമാഅത് എവിടെയാണ് പറഞ്ഞിട്ടുള്ളത്.ജനാതിപത്യ മാര്‍ഗം സ്വീകരിച്ചുകൊണ്ട് സഹകരിക്കുന്നവരെ കൂട്ടുപിടിച്ചുകൊണ്ട് നമ്മുടെ നേതൃത്വത്തിന്‍ കീഴില്‍ നന്മ പ്രചരിപ്പിക്കാനും തിന്മ വിപാടനം ചെയ്യാനും സങ്കടിച്ചു പ്രവര്‍ത്തിക്കാന്‍ പര്ടിയുണ്ടാക്കിയത് തെറ്റാണോ. ജനങ്ങളെ ചൂഷണം ചെയ്യുന്ന അഴിമതിയും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കള്ള് ചൂതാട്ടം ലോട്ടറി വ്യഭിചാരം പലിശ മുതലായ വന്‍ തിന്മകള്‍ നിയമപരമായി പസ്സക്കിയെടുക്കുന്ന വിത്യസ്തങ്ങളായ രാഷ്ട്രിയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രസ്തവനയിരക്കലാണോ ദീന്‍.

അഭിപ്രായങ്ങളൊന്നുമില്ല: