2011, ഡിസംബർ 16, വെള്ളിയാഴ്‌ച

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മൌദൂദി പറഞ്ഞത്‌


ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മൌദൂദി പറഞ്ഞത്‌ ഇങ്ങനെ : "സ്വന്തം പാര്‍ട്ടിയെ സംബന്ധിച്ച് അതിരുകവിഞ്ഞ യാതൊരു വിശ്വാസവും ഞങ്ങള്‍ വെച്ചുപുലര്‍ത്തുന്നില്ല. സത്യം ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ മാത്രം പരിമിതമാണെന്ന് ഞങ്ങളൊരിക്കലും വാദിച്ചിട്ടുമില്ല. ഞങ്ങ
ളുടെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധംവന്നപ്പോള്‍ അത് നിര്‍വഹിക്കു
വാ നായി ഞങ്ങള്‍ മു ന്നോ ട്ട ് വന്നു വെ ന്നേയുള്ളൂ . അതോ ടെ ാപ്പം
നിങ്ങള്‍ക്കുള്ള കര്‍ത്തവ്യം നിങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങ
ളോടൊപ്പം ചേര്‍ന്നോ വേറിട്ടോ സംഘടിച്ചോ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് കര്‍ത്തവ്യം നിര്‍വഹിക്കാം; ഇനി മറ്റാരെങ്കിലും കര്‍ത്തവ്യം നിര്‍വഹിക്കുന്നതായി കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരുമായി സഹകരിക്കാം. 'ഇമാറതി'(നേതൃത്വം)ന്റെ വിഷയത്തിലും അതിരുകവിഞ്ഞ നിലപാട് വെച്ചുപുലര്‍ത്തുന്നില്ല. ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിത്വത്തെ അവലംബിച്ചുകൊണ്ടല്ല ഞങ്ങളീ പ്രസ്ഥാനവുമായി മുമ്പോട്ട്
വന്നിട്ടുള്ളത്. ഇതിന്റെ നേതാവിന് ഏതെങ്കിലും ചില പ്രത്യേക പദവി
കള്‍ ഞങ്ങള്‍ വാദിക്കുന്നുമില്ല; അയാളെക്കുറിച്ച് മാഹാത്മ്യങ്ങളുടെയും
വെളിപാടുകളുടെയും അദ്ഭുതകൃത്യങ്ങളുടെയും കഥകള്‍ പ്രചാരണം
ചെയ്യപ്പെടുന്നുമില്ല. അയാളോടുള്ള വ്യക്തിവിശ്വാസത്തിനുമേല്‍ പാര്‍ട്ടി
കെട്ടിപ്പടുക്കപ്പെട്ടിട്ടില്ല. ആ വ്യക്തിത്വത്തിലേക്ക് ക്ഷണിക്കപ്പെടുന്നുമില്ല.
നേതാവിന്റെ പ്രവചനങ്ങള്‍, സ്വപ്നങ്ങള്‍, വെളിപാടുകള്‍, അദ്ഭുതങ്ങള്‍,
മാഹാത്മ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് ഞങ്ങളുടെ
പ്രസ്ഥാനം തികച്ചും പരിശുദ്ധമാണ്. ഇവിടെ ക്ഷണം വ്യക്തിയിലേക്കോ
വ്യക്തികളിലേക്കോ അല്ല, വിശുദ്ധഖുര്‍ആന്റെ നിര്‍ദേശമനുസരിച്ച ഓരോ
മുസ്ലിമിന്റെയും ജീവിതലക്ഷ്യമേതോ ആ ലക്ഷ്യത്തിലേക്കാണ്;
'ഇസ്ലാം' എന്ന പേരില്‍ അറിയപ്പെടുന്ന തത്ത്വസംഹിതയിലേക്കാണ ഈ ലക്ഷ്യപ്രാപ്തിക്കായി, ഈ തത്ത്വങ്ങളനുസരിച്ച് ഞങ്ങളുമായി സഹ
കരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന എല്ലാവരും ഞങ്ങളുടെ പാര്‍ട്ടിയില്‍
സമനിലയില്‍ അംഗങ്ങളാവുന്നു. ഈ അംഗങ്ങള്‍ തങ്ങളില്‍നിന്ന് ഒരാളെ
അമീറാ(നേതാവ്)യി തെരഞ്ഞെടുക്കുന്നു. 'ഇമാറത്' (നേതൃത്വം) അയാ
ളുടെ വ്യക്തിപരമായ അവകാശമാണെന്ന നിലയ്ക്കല്ല, സംഘടിതമാ
യുള്ള ഏതു പ്രവര്‍ത്തനത്തിനും ഒരു നേതാവ് കൂടിയേ കഴിയൂ എന്ന
തുകൊണ്ടു മാത്രം. തിരഞ്ഞെടുക്കപ്പെട്ട ഈ അമീര്‍ നീക്കം ചെയ്യപ്പെ
ടാവുന്നതും സംഘടനയിലുള്ള മറ്റൊരു വ്യക്തി തല്‍സ്ഥാനത്തേക്ക് തെര
ഞ്ഞെടുക്കപ്പെടാവുന്നതുമാണ്. ഈ അമീര്‍ മുഴുവന്‍ മുസ്ലിം സമുദാ
യത്തിന്റെയും അമീറല്ല; ഈ പാര്‍ട്ടിയുടെ മാത്രം അമീറാണ്. പാര്‍ട്ടിയി
ലുള്‍പ്പെട്ടവര്‍ക്ക് മാത്രമേ അയാളെ അനുസരിക്കല്‍ നിര്‍ബന്ധമുള്ളൂ.
അയാളുടെ കൈക്ക് 'ബൈഅതു' ചെയ്യാത്തവര്‍ 'ജാഹിലിയ്യാ മരണം
വരിക്കു'മെന്ന യാതൊരു ധാരണയും ഞങ്ങളുടെ ഹൃദയത്തിലില്ല.

- സത്യസാക്ഷ്യം - സയ്യിദ്‌ മൌദൂദി


അഭിപ്രായങ്ങളൊന്നുമില്ല: