2011, ഡിസംബർ 24, ശനിയാഴ്‌ച

ഇനിയെങ്കിലും മൌദൂദി സാഹിബിനെ വെറുതെ വിട്ടുകൂടെ 


"ഇപ്പോള്‍ ഇബാദത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ രണ്ടു വിഭാഗമായി രണ്ടു വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചിരിക്കുന്നു .ഒന്നാമത്തെ കക്ഷി ആരാധനയുടെ  ഉദ്ദേശ്യം പരിമിതപ്പെടുത്തുകയും.അത് നിര്‍വഹിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയും ചെയ്യുന്നു.അങ്ങനെ ഇബാദത്തിന്റെ  ധാരാളം ഇനങ്ങളെ അവര്‍ മാറ്റി വെച്ചിരിക്കുന്നു.പള്ളിയില്‍ വെച്ചു മാത്രം നിര്‍വഹിക്കപ്പെടുന്ന നന്നേ ചുരുങ്ങിയ ഇസ്ലാമിക ചിന്നങ്ങളിലും നിര്‍ണിതമായ ചില കര്‍മങ്ങളിലും അവരതിനെ പരിമിതപ്പെടുത്തി.വീട്ടിലോ ഓഫീസിലോ കച്ചവട സ്ഥലത്തോ നിരത്തുകളിലോ വര്‍ത്തന വ്യവഹാരങ്ങളിലോ രാഷ്ട്രീയ രംഗങ്ങളിലോ ഇബാടത്തിനു യാതൊരു പ്രാവേശനവുമില്ലത്രേ!.ജീവിതത്തില്‍നിന്നും മതത്തെ വേര്‍പ്പെടുത്തുക എന്ന സെക്യുലര്‍ ചിന്താഗതിയാണിതു.അതെ ,പള്ളിക്ക് അതിന്റെ ശ്രേഷ്ടതയുണ്ട്.അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ അവിടെ വെച്ചു നിര്‍വഹിക്ക പെടെണ്ടത് നിര്‍ബന്ധമാണ്‌ .പക്ഷെ,ഇബാദത്ത് ഒരു മുസ്ലിമിന്റെ ജീവിതം മുഴുവന്‍ ഉള്‍കൊള്ളുന്നതാണ്.പള്ളിക്കകത്തും പുറത്തുമുള്ളത് അതില്‍ പെടുന്നു.അല്ലാഹുവിനുള്ള കീഴ്വണക്കമെന്നത് ചില പ്രത്യേക സാഹചര്ര്യത്തില്‍ മാത്ര മുള്ളതോ പ്രത്യേക സ്ഥലത്ത് മാത്രം നിര്‍വഹിക്കാനുള്ളതോ അല്ല .മറിച്ചു ഒരു മുസ്ലിം അവന്റെ എല്ലാ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോടുള്ള അടിമത്തം പൂര്‍ത്തീകരിക്കുന്നവനായിരിക്കും .അല്ലാഹു പറയുന്നത് കാണുക :"(നബിയേ) പറയുക ,നിശ്ചയം എന്റെ നമസ്കാരവും ബലികര്‍മവും എന്റെ ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു"(പേജ് 49 ) ".അല്ലാഹു ഇഷ്ടപെടുന്നതും തൃപ്തി പെടുന്നതുമായ ബാഹുഅമോ ആന്തരികമോ ആയ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും മുഴുവനായി മൊത്തത്തില്‍ ഇബാദത്ത് എന്ന പേര് പറയുന്നു."(പേജ്-45 ) 
(തൌഹീദ് ഒന്നാം ഭാഗം, അധ്യയം 4 ,ഇബാദത്തിന്റെ അര്‍ത്ഥം എന്ന തലക്കെട്ടില്‍ കൊടുത്ത് ഭാഗം.സൗദി അറേബ്യയിലെ ജുബൈല്‍ ഗൈടെന്‍സ്‌ സെന്റെര്‍ പരീക്ഷക്ക്‌ വേണ്ടി തയ്യാറാക്കിയ പുസ്തകം.വിവര്‍ത്തനം അബ്ദുറഹ്മാന്‍ ഇബ്നു മുഹയുദ്ധീന്‍ സ്വലാഹി.)
ഈ വാചകങ്ങള്‍ എത്ര ശക്തമാണ്.മൌദൂടിസാഹിബുപോലും ഇത്ര ശക്തമായി പറഞ്ഞിട്ടുണ്ടോ.രാഷ്ട്രീയത്തിലടക്കം ഇബാടത്തിനു പ്രവേശനം വേണമെന്ന് പറഞ്ഞത് ഇവിടെ മൌദൂടിയോ ജമാഅത്തെ ഇസ്ലാമിയോ ആണോ?.എന്തിനാണ് മുജാഹിട് നേതാക്കള്‍ അല്ലാഹുവിനെ പേടിയില്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്.ഒരു മുജാഹിട് പ്രവര്‍ത്തകന്‍ മലയാളികള്‍ക്ക് വേണ്ടി പരീക്ഷക്ക് തയ്യാറാക്കുമ്പോള്‍ ഇത് തന്നെ തെരഞ്ഞെടുത്തത് ദൈവ നിയോഗമായിരിക്കും.(ഇത് ഈയുള്ളവന്‍ പ്രബോധനത്തില്‍ കൊടുത്തിരുന്നു.) അടിവര എന്റെതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: