2011, ഡിസംബർ 15, വ്യാഴാഴ്‌ച

"ദീന്‍ സ്ഥാപിക്കപ്പെട്ടിടില്ല" എന്ന് പറഞ്ഞാല്‍
"ദീന്‍ സ്ഥാപിക്കപ്പെട്ടിടില്ല" എന്ന് പറഞ്ഞാല്‍ “വെക്തികളുടെ ദീന്‍ പൂര്‍ത്തിയായിട്ടില്ല” എന്നെ മുജാഹിദ്കള്‍ക്ക്  മനസ്സിലാവൂ.... ഇതൊരു സൂക്കേടാണ് .. അല്ലെങ്കില്‍ ഒരുതരം മന്നബുദ്ധി നാടകംകളി... 

ദീന്‍ സ്ഥാപിക്കുക എന്നതുകൊണ്ട് ഇവര്‍ മനസ്സിലാക്കി വെക്കുന്നത് എന്താണാവോ... എല്ലാ പ്രവാചകരും(അ) ഇഖ്‌ാമാത്ത്ദ്ദീനിന് വേണ്ടിയാണ് ശ്രമിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. ഇതിനര്‍ത്ഥം ഓരോ പ്രവാചകരും(അ) ശ്രമിച്ചത്‌ അവര്‍ സ്വന്തമായി ഇസ്ലാമികമായി ജീവിക്കുക എന്നത് മാത്രമാണോ? അല്ലെന്ന് അവര്‍ക്കുമറിയാം .... തൊള്ളതുറന്ന് പറയാന്‍ കേല്പുള്ളവര്‍ അത് ചെയ്യട്ടെ.

ഓരോ പ്രവാചകന്‍റെയും(അ) ദീന്‍ പൂര്‍ണമായതു തന്നെ... എന്നാല്‍ എല്ലാവര്‍ക്കും അത് പൂര്‍ണമായി അവരുടെ സമൂഹത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍അ(അ) അത്തരം ശ്രമത്തിനിടയില്‍ കൊല്ലപ്പെടുകവരെ ചെയ്തിട്ടുണ്ട്.... അവര്‍ ഇഖ്‌ാമാത്തുദ്ദീന്‍ പൂണമായും നടപ്പാക്കിയതിന് ശേഷമാണ് മരിചച്ചുപോയതെന്നു പറഞ്ഞാല്‍ സത്യമാവുമോ... 

ദീനിന്‍റെ ഏതൊക്കെ മേഖലയില്‍ നിന്ന് സമൂഹം തെന്നിപ്പോകുന്നുവോ അത് പുനസ്ഥാപിക്കുക എന്നതായിരുന്നു ഓരോ പ്രവാചകന്റെയും ദൌത്യം (വെക്തിപരമായി മാത്രമല്ല, സാമൂഹ്യമായും) അതിനാണ് അവര്‍(അ) ശ്രമിച്ചത് എന്ന് ഇക്കൂട്ടര്‍ നല്ല ബുദ്ധിവെച്ച് മനസ്സിലാക്കേ ണ്ടിയിരിക്കുന്നു.

ദീന്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നാല്‍ ദീന്‍ തന്നെ അപൂര്‍ണമാണ് എന്നല്ല, ദീന്‍ പരിപൂര്‍ണമായി എപ്പോഴും കയ്യിലുണ്ട് എന്നാല്‍ അത് പൂര്‍ണമായ വെക്തിപരമായോ സമൂഹ്യപരമായോ നടപ്പാക്കപ്പെട്ടിട്ടില്ല എന്നത് മാത്രമാണ്. 
സാമൂഹ്യപരമായി ദീന്‍ നടപ്പക്കപ്പെടാത്തിടത്ത് സ്റ്റാറ്റസ്കോ നിലനിര്‍ത്താന്‍ പരമാവതി ശ്രമിച്ച്, ഈ അവസ്ഥ നമുക്ക്‌ അത്യര്‍ത്തിയോടെ മുതലാക്കാം എന്നാണോ ഇവര്‍ വാദിക്കുന്നത്.

ഈമാന്‍ പൂര്‍ത്തിയാകുന്നതും ഇസ്ലാം പൂര്‍ത്തിയാകുന്നതും തമ്മിലുള്ള വ്യത്യാസം ഇവര്‍ ബോധപൂര്‍വ്വം മറച്ചു പിടിച്ചു വസ്വാസു ഉണ്ടാക്കുകയാണ്.സമൂഹം നടപ്പിലാക്കേണ്ട ദീനും രാഷ്ട്രം നടപ്പിലാക്കേണ്ട ദീനും ഇവര്‍ മറച്ചു വച്ച് വ്യക്തി ജീവിതത്തില്‍ അനുഷ്ടിക്കുന്ന ദീന്‍ മാത്രം ചര്‍ച്ച ചെയ്യുകയാനിവര്‍ ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: