2011, ഡിസംബർ 12, തിങ്കളാഴ്‌ച

ആദര്‍ശം എല്ലാടത്തും ഒന്നാകണം 



ഒരു രാജ്യത്ത് ഏത് ഭരണവ്യവസ്ഥവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനങ്ങൾക്ക് തന്നെ. മഹാഭൂരിപക്ഷം ജനത ഒരു രാജ്യത്ത് ദേശീയജനാധിപത്യം തുടരണമെന്നാഗ്രഹിക്കുന്ന പക്ഷം അത് തന്നെ നിലനിൽകട്ടേ. അങ്ങനെ നിലനിൽകുന്ന അവസ്ഥയിൽ അതിൽ ഇസ്ലാമിക പരിധികൾ പാലിച്ചുകൊണ്ട് ജീവിക്കുക എന്നത് തന്നെയാണ് ഒരു മുസ്ലിമിന് ചെയ്യാനുള്ളത്. എന്നാൽ അതോടൊപ്പം അവന് ദൈവികമായ വ്യവസ്ഥയെക്കുറിച്ച് മൗനം പാലിക്കാനോ അതിനെ പ്രചരിപ്പിക്കാതിരിക്കാനോ യാതൊരു നിർവാഹവുമില്ല. കാരണം മതേതരജനാധിപത്യത്തിന്റെ പ്രചാരകരും പ്രബോധകനുമല്ല ഒരു മുസ്ലിം അതിനേക്കാൾ മഹത്തരമായ ദൈവികമായ ഒരു വ്യവസ്ഥയുടെ വക്താക്കളാണ്. ഇത് തിരിച്ചറിയാതെ ആരുടെയോ കയ്യടിനേടാൻ ശ്രമിക്കുകയാണ് മുജാഹിദുകൾ. അവർ പറയുന്നതിനോട് അവർക്ക് തന്നെയും മതിപ്പില്ല.

ഭൂരിപക്ഷമാകുന്നിടത്തും ന്യൂനപക്ഷമാകുന്നിടത്തും രണ്ട് ആദർശം എന്നത് ഒരു മുസ്ലിമിന് സ്വീകരിക്കാനാവില്ല. രണ്ടിടത്തും ഒരു മുസ്ലിം ഇസ്ലാമിന്റെ പ്രബോധകനാണ്. രാഷ്ട്രീയ രംഗം അത് ദീനിൽപെട്ടതല്ല അത് ജനങ്ങൾക്ക് ഇഷ്ടം പോലെ തീരുമാനിക്കാൻ വിട്ടുതന്നതാണ് എന്ന മുജാഹിദ് വ്യഖ്യാനത്തോടാണ് ജമാഅത്തിന് എതിർപ്പുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല: