2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

യുക്തിയില്ലത്തവരുടെ യുക്തി


വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ച സ്രട്ടാവായ ദൈവം തമ്പുരാന്റെ വചനങ്ങളാണ് . വിത്യസ്ഥ കാലങ്ങളില്‍ വിത്യസ്ഥ സന്ദര്‍ഭങ്ങളില്‍ അവതീര്‍ണമായതാണ് ഓരോ സൂക്തവും . വേട്ട മ്ര്‍ഗത്തിന്റെ കാര്യം വേദക്കാരുടെ ഭക്ഷണം മാത്രമല്ല അനുവദിക്കപെട്ടതും അനുവദിക്കപ്പെടാത്തതുമായ എല്ലാകാര്യങ്ങളും ഖുര്‍ആനില്‍ വിവരിക്കപെട്ടിട്ടുണ്ട് അതില്‍പെട്ട രണ്ടു കാര്യങ്ങളാണ് മുകളില്‍ പറയപെട്ടവ . ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ഇറക്കപെട്ട ഗ്രന്ഥത്തില്‍ പറയുന്നവയാണ് ഇവ ഇത് തന്നെ മതി തമാശക്ക് എന്നോര്‍ത്ത് ചിരിക്കുകയാണ് ശ്രീജബ്ബാര്‍ . ജബ്ബാരിനേ പോലുള്ള അല്പക്ജാനികള്‍ക്ക് ഇത് മനസിലാവാത്തത് കൊണ്ടാണ് ചിരി വരുന്നത്‌ . നമ്മുടെ രാജ്യതിന്റെ ഭരണഘടനയില്‍ ചെറുതും വലുതുമായ ഒട്ടനവതി കാര്യങ്ങള്‍ അക്കമിട്ടു പറയുന്നുണ്ട് ഭരണഘടനാ ശില്‍പ്പികള്‍ വല്ലതും രഖപ്പെടുത്താതെ പോയിട്ടുണ്ടങ്കില്‍ നിയമനിര്‍മാണ സഭ അവ എഴുതി ചേര്‍ക്കുന്നു ഇതാണ് ഓരോ രാജ്യത്തിന്റെയും അവസ്ഥ . എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പോലും നമ്മുടെ ഭരണഘടനയില്‍ നിയമമുണ്ട് ഇതോര്‍ത്ത് ജബ്ബാരിന്നു ചിരിവരുന്നുണ്ടോ ? നിയമമില്ലാത്ത വല്ലതും നമ്മുടെ രാജ്യതുണ്ടോ ?. ഇങ്ങനെ ചിന്തിച്ചാല്‍ ശ്രി ജബ്ബാറിനെ പോലുള്ളവരിലെ യുക്തിയില്ലത്തവരുടെ യുക്തി മനസിലാവും . ഇത് തന്നെയാണ് പ്രപഞ്ച സ്രട്ടാവും ചെയ്തിരിക്കുന്നത് . ചെറുതും നിസ്സാരമെന്നു തോന്നുന്നത് പോലും ഖുര്‍ആനില്‍ വിവരിച്ചതായി കാണാം . കാരണം മനുഷ്യരുടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ . അതിനാല്‍ മനസ്സിലാക്കുക മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ കാര്യങ്ങളെ സന്ബന്ധിച്ചവ ഒന്നും തന്നെ ഖുര്‍ആനില്‍ ചര്‍ച്ച ചെയ്യാതെ പോയിട്ടില്ല .
ഏതൊരു കാര്യവും കാലവും സാഹചര്യങ്ങളും മാരിവരുമ്പോള്‍ പല അഭിപ്രായങ്ങള്‍ സ്വാഭാവികമാണ് അറിവും ബുദ്ധിയും ഉള്ള സമൂഹത്തിന്റെ പ്രത്യേകതയാണിത് . അതിനാല്‍ അഭിപ്രായങ്ങള്‍ പ്രമാനങ്ങളോട് യോജിക്കുന്നതാനങ്കില്‍ സ്വീകരിക്കുക അല്ലാത്തവ തിരസ്കരിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല: